ടിക് ടോകിന് ഇന്ത്യയിൽ നിരോധനം

മൊബൈൽ ആപ്പ് ആയ ടിക് ടോക് ഇന്ത്യയിൽ നിരോധിച്ചു. ആളുകളുടെ ഇടയിൽ കുറഞ്ഞ നാളിനുള്ളിൽ ഏറെ പ്രചാരം നേടിയ ആപ്പ് ആണ് ടിക് ടോക്. സെക്സ്, ലഹരി, ആഭാസ ഡാൻസുകൾ, കുട്ടികളെ ഉൾപ്പെടുത്തിയുള്ള പോണോഗ്രഫി ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്ന പരാതിയെത്തുടർന്ന് ഇന്ത്യയിലെ സർക്കാരുകളും കോടതികളും ആവശ്യപ്പെട്ടതോടെ ടിക് ടോക് ആപ്പിന്റെ ആൻഡ്രോയിഡ് പതിപ്പ് ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നു നീക്കം ചെയ്തു. ടിക് ടോക്കിന്‍റെ പ്രവർത്തനം നേരത്തെ മദ്രാസ് ഹൈക്കോടതി തടഞ്ഞിരുന്നു. ഇതിന് സ്റ്റേ നൽകിയുള്ള ഹർജിയും കോടതി പരിഗണിച്ചില്ല.

ടിക് ടോക്കിൽ ചെയ്യുന്ന വീഡിയോകൾ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നു എന്നതിനാലാണ് നിരോധനം ഏർപ്പെടുത്തിയത്. രാജ്യത്ത് നിന്നും പൂർണമായും ടിക്‌ടോക് നിർത്തലാക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ഐടി മന്ത്രാലയo ഗൂഗിളിനും ആപ്പിളിനും നല്‍കിയെന്നാണ് റിപ്പോർട്ടുകൾ

admin:
Related Post