തിങ്കൾ. നവം 29th, 2021

വിജയ്-അറ്റ്ലി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മൂന്നാമത്തെ ചിത്രമായ ബിഗിലിന്റ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.വിജയ് ഇരട്ടവേഷത്തിലെത്തുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക.തെരി, മെർസൽ എന്നീ ചിത്രങ്ങൾക്ക് ശേഷം വിജയും അറ്റ്ലിയും ഒന്നിക്കുന്ന ചിത്രമാണ് ഇത്. മെർസൽ, സർക്കാർ എന്നീ ചിത്രങ്ങൾക്ക് ശേഷം എ.ആർ.റഹ്മാൻ വീണ്ടുമൊരു വിജയ് ചിത്രത്തിന് ഈണമൊരുക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സ്പോഴ്സ് പശ്ചാതലത്തിലടങ്ങുന്ന ചിത്രത്തിൽ വിവേകും യോഗി ബാബുവും മറ്റ് രണ്ട് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.ആദ്യമായാണ് വിജയ് ഒരു ചിത്രത്തിനായി ശരീരികമായി തയ്യാറെടുക്കുന്നത്. എജിഎസ് എന്റർടെയിൻമെന്റ് നിർമ്മിക്കുന്ന ചിത്രം 2019 ദീപാവലി റിലീസായി തീയ്യറ്ററിൽ എത്തും.