Home Blog Page 475

മധുരരാജ ടീസർ എത്തി

0

മമ്മൂട്ടി ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന മധുരരാജയുടെ ടീസർ പുറത്തിറങ്ങി. ആരാധകരെ കോരിത്തരിപ്പിക്കുന്ന ലുക്കിലും ആക്ഷനിലുമാണ്‌ ടീസർ എത്തിയിരിക്കുന്നത് . വൈശാഖാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തമിഴ് നടൻ ജയ് യും ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം വേഷമിടുന്നു.

ടീസർ കാണാം

ഐറാ ട്രെയിലർ എത്തി

0

ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ പുതിയചിത്രം ഐറാ യുടെ ട്രെയിലർ എത്തി. ലക്ഷ്മി, മാ, എന്നീ ചിത്രങ്ങൾക്ക് ശേഷം സർജുൻ കെ.എം. സംവിധാനം ചെയ്യുന്ന ഹൊറർ ചിത്രമാണ് ‘ഐറാ’. ‘ഐറാ’യിൽ രണ്ടു ഗെറ്റപ്പുകളിലാണ് നയൻതാര പ്രത്യക്ഷപ്പെടുന്നത്.

ട്രെയിലർ കാണാം

ഇങ്ങനാണേ ഷമ്മി ഹീറോ അല്ലാട്ടോ .. സീറോയാ മുന്നറിയിപ്പുമായി കേരള പോലീസ്

0

ഹൈ ബീം ലൈറ്റുകൾ ഇട്ട് വാഹനം ഓടിക്കുന്നതുമൂലം ഉണ്ടാകുന്ന അപകടങ്ങൾക്ക് മുന്നറിയിപ്പുമായി കേരള പോലീസ്. വാഹനങ്ങളുടെ ലൈറ്റ് ഹൈ ബീമിൽ ഇട്ടാൽ അത് എതിരെ വരുന്ന വാഹനം ഓടിക്കുന്ന ആളിന്റെ കണ്ണിൽ അടിക്കുമ്പോൾ അപകടത്തിന് കാരണമാകും എന്നും ഇത്തരത്തിൽ ഹൈ ബീം ലൈററ്റിൽ വാഹനം ഓടിക്കുന്ന ആളിന്റെ ഉള്ളിൽ ഒരു സൈക്കോ ഉണ്ടെന്നും പോലീസ് പറയുന്നു.

രസകരമായ ട്രോളുകളും ചിത്രങ്ങളും ഉപയോഗിച്ച് സമൂഹമാധ്യമങ്ങളിലൂടെ മുന്നറിയിപ്പുനൽകുന്ന കേരളാപോലീസിന്റെ രീതി ഇതിനോടകം തന്നെ പ്രശംസ നേടിയിരുന്നു.

നീരവ് മോദി ലണ്ടനിൽ അറസ്റ്റിലായി

0

കോടികളുടെ തട്ടിപ്പുനടത്തി മുങ്ങിയ നിരവ് മോദി ലണ്ടനില്‍ അറസ്റ്റിൽ . വെസ്റ്റ്മിനിസ്റ്റർ കോടതിയിൽ ഇന്നുതന്നെ നീരവ് മോദിയെ ഹാജരാക്കും.ബ്രിട്ടനില്‍ നിന്ന് നിരവ് മോദിയെ നാടുകടത്തണമെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷയെ തുടർന്നാണ് നടപടി. നീരവ് മോദിയെ വിട്ടുകിട്ടണമെന്ന് ബ്രിട്ടനോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ വർഷം ജനുവരിയിൽ നാടുവിട്ട നീരവ് മോദിയും അമ്മാവൻ മെഹുൽ ചോക്സിയും പഞ്ചാബ് നാഷനൽ ബാങ്കിൽ നിന്നും 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യ പ്രതികളാണ്. ഇന്ത്യയിൽനിന്ന് മുങ്ങി ലണ്ടനിൽ ആഡംബര ജീവിതം നയിച്ചുവരുന്നതിനിടയിലാണ് അറസ്റ്റ്.

നടൻ ആര്യയുടെ വിവാഹ ചിത്രങ്ങൾ കാണാം

0

നടൻ ആര്യയും സയേഷ സൈഗാളും തമ്മിലുള്ള വിവാഹചിത്രങ്ങൾ കാണാം

സൂര്യാഘാതം ജാഗ്രത പാലിക്കാന്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം

സൂര്യാഘാതം ഏല്‍ക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാവുകയും ശരീരത്തിലുണ്ടാകുന്ന താപം പുറത്തു കളയുന്നതിന് തടസ്സം നേരിടുകയും ചെയ്യുന്നു. ഇതേ തുടര്‍ന്ന ശരീരത്തിന്റെ പല നിര്‍ണ്ണായക പ്രവര്‍ത്തനങ്ങളും തകരാറിലാവുന്ന അവസ്ഥയാണ് സൂര്യാഘാതം.

ലക്ഷണങ്ങള്‍
ഉയര്‍ന്ന ശരീരതാപം, വറ്റിവരണ്ട ചുവന്ന് ചൂടായ ശരീരം,നേര്‍ത്ത വേഗത്തിലുള്ള നാഡീമിടിപ്പ്, ശക്തമായ തലവേദന തലകറക്കം, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍ തുടങ്ങിയവയും ഇതേ തുടര്‍ന്നുള്ള അബോധാവസ്ഥയും ഉണ്ടായേക്കാം. 
സൂര്യാഘാതമേറ്റാല്‍ ഉടന്‍ വെയിലുള്ള സ്ഥലത്തുനിന്നും തണലുള്ള സ്ഥലത്തേക്ക് മാറി വിശ്രമിക്കുക, തണുത്ത വെള്ളം കൊണ്ട് ശരീരം തുടക്കുക, ഫാന്‍,എ.സി തുടങ്ങിയവയുടെ സഹായത്താല്‍ ശരീരം തണുപ്പിക്കുക, ധാരാളം വെള്ളം കുടിക്കുക, കട്ടികൂടിയ വസ്ത്രങ്ങള്‍ മാറ്റുക, കഴിവതും വേഗം വൈദ്യ സഹായം ലഭ്യമാക്കുക.

സൂര്യാഘാതം ഏല്‍ക്കാതിരിക്കാനായി ചെയ്യേണ്ട കാര്യങ്ങള്‍

വേനല്‍ക്കാലത്ത് പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോള്‍ ധാരാളം വെളളം കുടിക്കുക, ദാഹം തോന്നിയില്ലെങ്കില്‍ പോലും ഓരോ മണിക്കൂര്‍ കൂടുമ്പോഴും 2-4 ക്ലാസ് വെളളം കുടിക്കുക, ധാരാളം വിയര്‍പ്പുളളവര്‍ ഉപ്പിട്ട കഞ്ഞിവെളളവും, ഉപ്പിട്ട നാരങ്ങ വെളളവും കുടിക്കുക, വെയിലത്ത് ജോലി ചെയ്യുന്നവര്‍ ജോലി സമയം ക്രമീകരിക്കുക, ചുരുങ്ങിയത് ഉച്ചയ്ക്ക് 12 മണി മുതല്‍ ഉച്ച കഴിഞ്ഞ് 3 മണി വരെയുളള സമയം വിശ്രമിക്കുക, കട്ടികുറഞ്ഞ വെളുത്തതോ, ഇളം നിറത്തിലുളളതോ ഉളളതോ ആയ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക, കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക, പ്രായാധിക്യമുളളവരുടെയും കുഞ്ഞുങ്ങളുടെയും മറ്റ് രോഗങ്ങള്‍ക്ക് ചികിത്സ എടുക്കുന്നവരുടെയും ആരോഗ്യ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക. വെയിലകത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന കാറുകളിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കുക. ജില്ലയില്‍ ചൂട് കൂടിവരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ വി അഭ്യര്‍ത്ഥിച്ചു.

കാർത്തിയുടെ പുതിയ സിനിമയുടെ ചിത്രീകരണം പൂജയോടെ ചെന്നൈയിൽ ആരംഭിച്ചു

0

വ്യത്യസ്തമായ കഥാ പശ്ചാത്തലത്തിലുള്ള “കൈദി” എന്ന സിനിമയിൽ അഭിനയിച്ച് വരുന്ന കാർത്തി, ആ സിനിമ പൂർത്തിയാകുന്നതോടെ  അടുത്ത പുതിയ സിനിമയ്ക്കായി കരാർ ചെയ്യപ്പെട്ടു കഴിഞ്ഞു. കാർത്തിയുടെ 19- മത്‌ സിനിമയായ ഈ പേരിടാത്ത ചിത്രത്തിന്റെ ചിത്രീകരണം പൂജയോടെ ഇന്ന് ചെന്നൈയിൽ തുടങ്ങി.

“റെമോ” എന്ന കന്നി ചിത്രത്തിലൂടെ തന്നെ തന്റെ കഴിവു തെളിയിച്ച ഭാഗ്യരാജ് കണ്ണനാണ് സംവിധായകൻ.  “ഗീതാ ഗോവിന്ദ” ത്തിലൂടെ ശ്രദ്ധേയയായ രഷ്മികാ മാണ്ടന്നയാണ്‌ ഈ ചിത്രത്തിൽ  കാർത്തിയുടെ നായിക.ഡ്രീം വാരിയർ പിക്ചേഴ്‌സിന്റെ ബാനറിൽ എസ്. ആർ. പ്രകാശ് ബാബു,എസ്. ആര്‍. പ്രഭു എന്നിവരാണ്“കാർത്തി-19”ന്റെ നിർമ്മാതാക്കൾ.

അജയ്‌ കുമാർ, പീ ആർ ഒ

test

0
[ngg src=”galleries” ids=”3″ display=”basic_thumbnail” ajax_pagination=”0″ display_view=”default-view.php”]

കേരള കോൺഗ്രസിൽ പൊട്ടിത്തെറി

0

ജോസഫ് സ്ഥാനാർഥിയാകേണ്ടെന്ന് മലബാറിൽ നിന്നുള്ള ജില്ലാ പ്രസിഡന്റുമാർ. സീറ്റ് മാണി വിഭാഗത്തിനുള്ളതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ജോയ്സ് പുത്തൻപുരയിൽ.ഫ്രാൻസിസ് ജോർജ് പോയതോടെ ജോസഫ് വിഭാഗത്തിന് ശക്തിയില്ലെന്ന് വാദം

നിലപാടുകൾ കടുപ്പിച്ച് ജോസഫ് വിഭാഗം

0

കെ.എം.മാണിയും പി.ജെ ജോസഫും കൂടിയാലോചിച്ച് പ്രശ്നം പരിഹരിക്കണമെന്ന് മോൻസ് ജോസഫ്.പ്രധാന കാര്യങ്ങൾ തീരുമാനിക്കേണ്ടത് മാണിയും ജോസഫും കൂടിയാലോചിച്ച് എന്നും പാർട്ടി കമ്മിറ്റിയിലെ ഭൂരിപക്ഷ അഭിപ്രായത്തിലല്ല തീരുമാനം എടുക്കേണ്ടതെന്നും മോൻസ് പറഞ്ഞു. ലയന സമയത്തെ വ്യവസ്ഥ ഇതായിരുന്നു എന്നും ലയന സമയത്തെ വ്യവസ്ഥ ഇതായിരുന്നു എന്നും മോൻസ് ജോസഫ് വ്യക്തമാക്കി.

സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

0

16 ലോക്സഭാമണ്ഡലങ്ങളിലെ സി പി എം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.കാസർകോട് – കെ പി സതീഷ് ചന്ദ്രൻ, കണ്ണൂർ – പി കെ ശ്രീമതി, വടകര – പി.ജയരാജൻ, കോടിക്കോട്- എ.പ്രദീപ് കുമാർ, പൊന്നാനി – പി .വി.അൻവർ, മലപ്പുറം – വി .പി.സനു, ആലത്തൂർ പി.കെ.ബിജു, പാലക്കാട് പ എം ബി രാജേഷ്, ചാലക്കുടി -ഇന്നസെന്റ്, എറണാകുളം – പി.രാജീവ്, കോട്ടയം – വി എൻ വാസവൻ, ഇടുക്കി – ജോയ്സ് ജോർജ്, ആലപ്പുഴ- എ.എം ആരിഫ്, പത്തനംതിട്ട – വീണാ ജോർജ്, കൊല്ലം – കെ.എൻ ബാലഗോപാൽ, ആറ്റിങ്ങൾ – എ സമ്പത്ത്, എന്നിവരാണ് സ്ഥാനാർതികൾ. എന്നാൽ പൊന്നാനിയുലും ഇടുക്കിയിലും സ്വതന്ത്രർക്ക് പിന്തുണ നൽകുമെന്ന് കോടിയേരി അറിയിച്ചു.

മോദി വീണ്ടും

0

നരേന്ദ്ര മോദി വീണ്ടും ഇലക്ഷന്. ഇത്തവണയും വരാണസിൽ മത്സരിക്കും. തീരുമാനം ബി ജെ പി പാർലമെന്റ് ബോർഡ് യോഗത്തിലാണ്. മൂന്നു മണിക്കൂർ നീണ്ട യോഗം തെരഞ്ഞെടുപ്പ് ഒരുക്കം വിലയിരുത്തി.