Home Blog Page 474

ആവോലി ഫ്രൈ

0

തയ്യാറാക്കാം രുചികരമായ ആവോലി ഫ്രൈ

ആവശ്യമായ സാധനങ്ങൾ

1 . ആവോലി – മൂന്ന്
2 . മല്ലിയില പൊടിയായി അരിഞ്ഞത് – ഒരു കപ്പ്
വെളുത്തുള്ളി – 5 -6 അല്ലി
പച്ചമുളക് – 2 – 3 പിളർന്നത്
നാരങ്ങാനീര് – അര കപ്പ്
ഉപ്പ് – പാകത്തിന്
3 . എണ്ണ – വറുക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

# മീൻ വെട്ടിക്കഴുകി വാൽ കളഞ്ഞു മൂന്നോ നാലോ തവണ വരഞ്ഞു വയ്ക്കുക.

# രണ്ടാമത്തെ ചേരുവ അരച്ച് മീനിന്റെ ഇരുവശവും പുരട്ടി അരമണിക്കൂർ വെയ്ക്കുക.

# പാനിൽ എണ്ണ ചൂടാക്കി മീൻ അതിൽ ഇട്ട് തിരിച്ചും മറിച്ചുമിട്ട് വേവിക്കുക. ബ്രൗൺ നിറത്തിൽ വറത്തു എടുക്കണം.

# നാരങ്ങാകഷ്ണങ്ങളും സവാളയും വെച്ച് അലങ്കരിച്ച് വിളമ്പാം

സണ്ണി വെയ്ൻന്റെ വിവാഹസൽക്കാര ചിത്രങ്ങൾ കാണാം

0

കഴിഞ്ഞ ദിവസം ഗുരുവായൂരിൽ വിവാഹിതരായ നടൻ സണ്ണിവെയ്‌നും രഞ്ജിനിയും എറണാകുളത്ത് വച്ച് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും വേണ്ടി വിവാഹ സൽക്കാരം നടത്തി. ദുൽക്കർസൽമാനും ഭാര്യയും, ജയസൂര്യ, വിനീത് ശ്രീനിവാസൻ , പേളി മാണി, പ്രസന്ന മാസ്റ്റർ, ഇന്ദ്രൻസ് തുടങ്ങിയവർ സൽക്കാരത്തിൽ പങ്കെടുത്തു.

സണ്ണി വെയ്ൻന്റെ വിവാഹസൽക്കാര ചിത്രങ്ങൾ കാണാം

കൂടുതൽ ചിത്രങ്ങൾക്കായി ഞങ്ങളുടെ മെയിൻ ഹോം പേജ് www.kerala9.com സന്ദർശിക്കുക

ഇഷ്‌ക് ടീസർ കാണാം

0

ഷെയ്ൻ നിഗം നായകനാകുന്ന ‘ഇഷ്‌ക്ന്റെ ഒഫിഷ്യൽ ടീസർ ഇറങ്ങി. പൃഥ്വിരാജ് തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തത്. അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ഇഷ്കിൽ ആന്‍ ശീതളാണ് നായികാവേഷത്തിലെത്തുന്നത്.

ടീസർ കാണാം

നടൻ സണ്ണി വെയ്ൻ വിവാഹിതനായി ; ചിത്രങ്ങൾ കാണാം

0

യുവതാരങ്ങളിൽ ശ്രദ്ധേയനായ നടൻ സണ്ണി വെയ്ൻ വിവാഹിതനായി. കോഴിക്കോട് സ്വദേശി രഞ്ജിനിയാണ് വധു. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെയാണ് സണ്ണി സിനിമയിൽ എത്തുന്നത്.

സണ്ണി വെയ്‌ന്റെ വിവാഹ ചിത്രങ്ങൾ കാണാം

കെ. എം മാണി അന്തരിച്ചു

0

കേരള കോണ്‍ഗ്രസ് ചെയര്‍മാനും മുന്‍മന്ത്രിയുമായ കെ.എം മാണി (86) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം. മരണസമയം ഭാര്യയും മക്കളും അടുത്തുണ്ടായിരുന്നു.

1933 ജനുവരി 30ന് പാലായിൽ മരങ്ങാട്ടുപിള്ളിയിലാണ് മാണിയുടെ ജനനം. നാലുതവണ ധനമന്ത്രിയായ മാണി പാലായില്‍ നിന്ന് 52 വര്‍ഷം എം.എല്‍.എയും പന്ത്രണ്ട് മന്ത്രിസഭകളില്‍ അംഗവുമായി. ഏഴുതവണ നിയമവകുപ്പ് മന്ത്രിയും . രണ്ടുതവണ ആഭ്യന്തരമന്ത്രിയുമായി.

സൂര്യാ38 – ൽ അപർണാ ബാലമുരളി സൂര്യയുടെ നായിക

0

സൂര്യ നായകനാവുന്ന 38- മത് സിനിമയുടെ ചിത്രീകരണം   ഇന്ന്  പൂജയോടെ ചെന്നൈയിൽ  ആരംഭിച്ചു . “ഇരുതി ചുറ്റ്” എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം സുധാ കൊങ്ങര സംവിധാനം ചെയ്യുന്ന “സൂര്യ38″  നിർമ്മിക്കുന്നത് സൂര്യയുടെ തന്നെ ഉടമസ്ഥതയിലുള്ള 2ഡി എന്റർടൈൻമെന്റ്‌സും, അടുത്തിടെ ഓസ്കാർ അവാർഡ് നേടിയ  സീഖ്യാ എന്റർടെയ്ൻമെന്റിന്റെ ഗുനീത്    മോംഘയും ചേർന്നാണ്. മലയാളി താരം അപർണാ ബാലമുരളിയാണ് “സൂര്യ 38″ ൽ നായിക. കൂടാതെ രാജ്യമെമ്പാടുമുള്ള പ്രഗത്ഭരായ അഭിനേതാക്കൾ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജി.വി.പ്രകാഷ് സംഗീത സംവിധാനവും നിക്കേത്  ബൊമ്മി റെഡ്ഢി ഛായാഗ്രഹണവും നിർവഹിക്കുന്നു. രാജ ശേഖർ കർപ്പൂര സുന്ദര പാണ്ഡ്യനാണ് സഹ നിർമ്മാതാവ്. 

സി.കെ.അജയ് കുമാർ, പിആർഒ

ഛായാദാനം

0

ഒരാളിന് ആയുസ്സിന് കുഴപ്പം നേരിടുന്ന അവസ്ഥയിൽ അതിൽനിന്ന് രക്ഷപെടാൻ പരിഹാരമായി നൽകുന്ന ദാനമാണ് ഛായാദാനം.

ഇരുമ്പു പാത്രത്തിൽ എണ്ണ നിറച്ച് അതിൽ രോഗിയുടേയോ ആയുസ്സിന് ഭംഗം വരാവുന്ന ആളിന്റെയോ മുഖഛായ പതിപ്പിച്ചശേഷം ആ എണ്ണ പാത്രത്തോടൊപ്പം ബ്രാഹ്മണന് ദാനമായി നൽകുന്നു.

ഈ ചടങ്ങിന് പ്രത്യേക വിധികളുള്ളതായും പറയപ്പെടുന്നു.

അതിരൻ ടീസർ കാണാം

0


സെഞ്ച്വറിയുടെ നിർമ്മാണത്തിൽ ഫഹദ് ഫാസിൽ – സായി പല്ലവി കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്ന അതിരന്റെ ടീസർ കാണാം

നെല്ലിക്ക ജ്യൂസ്

വൈറ്റമിൻ സി യുടെ കലവറയാണ് നെല്ലിക്ക. നെല്ലിക്ക ജ്യൂസ് ദിവസവും കഴിച്ചാൽ കാഴ്ച ശക്തി വർദ്ധിക്കും, ചർമ്മത്തിനും മുടിക്കും തിളക്കം കിട്ടും. കൂടാതെ ദിവസവും 30 മില്ലി നെല്ലിക്ക ജ്യൂസ് കുടിച്ചാൽ മൂത്രം ചൂടിൽ മാറും മലബന്ധം ഒഴിവാകും. രാവിലെ വെറും വയറ്റിൽ മഞ്ഞപ്പൊടിയും ചേർത്ത് നെല്ലിക്ക ജ്യൂസ് കഴിച്ചാൽ പ്രമേഹത്തിന് ശമനമുണ്ടാകും. രക്ത ശുദ്ധിക്കും നല്ലതാണ്.

നെല്ലിക്ക ജ്യൂസ് തയ്യാറാക്കുന്ന വിധം

ആവശ്യമായ സാധനങ്ങൾ

വലിയ നെല്ലിക്ക – 6 എണ്ണം
ഇഞ്ചി – ചെറിയ ഒരു കഷ്ണം
ചെറുനാരങ്ങയുടെ നീര് – 1 എണ്ണത്തിന്റെ
പച്ചമുളക് – ഒന്ന്
കറിവേപ്പില – 6 ഇതൾ
ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം

കുരുകളഞ്ഞു നെല്ലിക്ക ചെറിയ കഷ്ണങ്ങൾ ആക്കുക. ഇഞ്ചി പച്ചമുളക് കറിവേപ്പില എന്നിവയുംകൂടി ചേർത്ത് മിക്സിയിൽ അരച്ചെടുക്കുക . ഇതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് അരിച്ചെടുത്ത് നാരങ്ങാനീരും ഉപ്പും ചേർത്ത് കഴിക്കാം .

സോംബി – ഹോളിവുഡ് ശൈലിയെ അവലംബമാക്കി ഒരു പ്രേത സിനിമ!

0

 ഹോളിവുഡ് സിനിമകളിൽ സോംബി (Zombie) വിഭാഗം സിനിമകൾ പ്രസിദ്ധമാണ്. ശവങ്ങൾക്ക്‌ ജീവൻ വെച്ച് അവ പ്രതികാര ദാഹവുമയി അലയും. ഇതാണ്  സോംബി. സോമ്പികൾക്ക് വിശപ്പോ, ദാഹമോ , മറ്റു വികാരങ്ങളോ ഉണ്ടായിരിക്കില്ല. ജീവിച്ചിരിക്കുന്നവരെ കൊല്ലുക എന്നത് മാത്രമായിരിക്കും അവരുടെ ലക്ഷ്യം.അതിനായി അവർ അലഞ്ഞു കൊണ്ടിരിക്കും. ബോളിവുഡിൽ മുമ്പേ തന്നെ ഈ ജോണറിലുള്ള സോംബി സിനിമകൾ നിർമ്മക്കപ്പെട്ട്‌ വിജയം വരിച്ചിട്ടുണ്ട്. 

തമിഴിൽ നിർമ്മാണം പുരോഗമിക്കുന്ന ഒരു സിനിമയുടെ പേരു തന്നെ സോംബി എന്നാണ്. “ഇരുട്ടു അറയിൽ മുരട്ട് കുത്ത്” എന്ന സിനിമയിലൂടെ ഗ്ലാമർ താരമായി അവതാരമെടുത്ത്  യുവാക്കളുടെ മനസ്സ് കീഴടക്കിയ യാഷികാ ആനന്ദ് നായികയാവുന്ന സോംബിയിലെ മറ്റു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വർത്തമാന കാല തമിഴ് സിനിമയിലെ മുൻനിര  ഹാസ്യ താരം യോഗി ബാബുവാണ്. “കോല മാവു കോകില”യിൽ നയൻതാരക്കൊപ്പം ഡ്യുയറ്റ്  പാടി അഭനയിച്ചു ശ്രദ്ധയാകർഷിച്ച യോഗി ബാബുവിന് സോംബിയിലും നായക തുല്യ വേഷം തന്നെ.” മോ” എന്ന സിനിമയിലൂടെ മികവ് തെളിയിച്ച ഭുവൻ നുല്ലൻ രചനയും സംവിധാനവും നിർവഹിക്കുന്ന സോംബി (Zombi) ഹൊറർ സിനിമ മാത്രമല്ല സസ്പെൻസ് ത്രില്ലറും കൂടിയാണത്രെ.

” പ്രേത സിനിമകളുടെ പെരുമഴ കാലമാണിപ്പോൾ തമിഴിൽ.ഈ മഴവെള്ള പാച്ചിലിൽ പത്തോട് പതിനൊന്നായി ഒരു ഹൊറർ സിനിമ ചെയ്യണോ എന്ന് വളരെയധികം ആലോചിച്ചു.പ്രേത കഥയിൽ എന്ത് വ്യത്യസ്തത കാണിക്കാൻ കഴിയും എന്ന് ചിന്തിച്ചപ്പോഴാണ് സോംബി മനസിൽ തെളിഞ്ഞത്. തിരക്കഥ പൂർത്തിയാക്കി നിർമ്മാതാവിന് സമർപ്പിച്ചു.’ സോംബി വിത്ത് യോഗി ബാബു’ എന്ന എന്റെ ആശയം അദ്ദേത്തിന് ഇഷ്ട്ടപെട്ടു. പതിവു സിനിമയായിരിക്കില്ല ഇത് എന്ന് അദ്ദേഹത്തിന് ബോധ്യമായി.ഉടൻ തന്നെ ഷൂട്ടിംഗ് തുടങ്ങി.ഈ   സോംബി ആദ്യന്തം നർമ്മരസ്പ്രദമായിരിക്കും. യോഗി ബാബുവിനൊപ്പം ടി.എം.കാർത്തിക്, ‘യു ടുബി’ലൂടെ  പ്രശസ്തനായ ഗോപീ സുധാകർ എന്നിവർ അടങ്ങുന്ന യുവ നടന്മാരുടെ ഒരു സംഘം തന്നെ ചിത്രത്തിലുണ്ട്. യുവാക്കളുടെ ഹൃദയ തുടിപ്പായി മാറിയ യാഷിക മെഡിക്കൽ കോളജ് സ്റ്റുഡൻറ് ആയി നായികാ വേഷമിടുന്നു. ഇവരെല്ലാവരും ഒന്നിച്ച് ഒരു റിസോർട്ടിൽ എത്തുന്നു.അവിടെ താമസിച്ച് ജോളിയടിച്ച് ഉല്ലസിക്കുന്നതിനിടെ, നടക്കുന്ന വിപരീത സംഭവമാണ് കഥയ്ക്ക് ആധാരം .ഒരു രാത്രി നടക്കുന്ന കഥയായിട്ടാണ് ഇത് ദൃശ്യ വൾക്കരിച്ചിരിക്കുന്നത്.പ്രേംജി അമരന്റെ പശ്ചാത്തലം സംഗീതവും വിഷു വിഷ്ണുവിന്റെ ഛായാഗ്രഹണവും സോംബിയ്ക്ക് മുതൽ കൂട്ടാണ്.” തന്റെ ചിത്രത്തെ കുറിച്ച് സംവിധായകൻ ഭൂവൻ നുല്ലൻ പറഞ്ഞു …

    എസ് 3 പിക്ചേഴ്സ് നിർമ്മിക്കുന്ന ഈ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് മനോബാല, ചിത്രാ,ബിജിലി രമേഷ്, ലൊള്ളു സഭാ മനോഹർ എന്നിവരാണ്. മെയ് മാസം ചിത്രം തിയേറ്ററുകളിലെത്തും.

#സി.കെ.അജയ് കുമാർ, പിആർഒ

തന്നെ കെട്ടാമോ എന്ന് ചോദിച്ച ആരാധകന് കിടിലൻ മറുപടിയുമായി ഐശ്വര്യ ലക്ഷ്മി

0

മലയാളത്തിൽ ഇപ്പോൾ തിളങ്ങിനിൽക്കുന്ന നായികയാണ് ഐശ്വര്യ ലക്ഷ്മി. അഭിനയിച്ച ചിത്രങ്ങളിലൂടെ പ്രേക്ഷകഹൃദയം കീഴടക്കാൻ ഐശ്വര്യയ്ക്ക് സാധിച്ചു.

ആരാധകരുടെ കമന്റും അതിനുള്ള താരങ്ങളുടെ മറുപടിയുമെല്ലാം ഇപ്പോൾ സാധാരണമാണ്. അതുപോലൊരു മറുപടിയിൽ ശ്രദ്ധനേടിയിരിക്കുകയാണ് ഐശ്വര്യ ഇപ്പോൾ.
ചേച്ചി ഐ ലവ് യു എന്നെ കെട്ടാമോ എന്ന് ചോദിച്ച ആരാധകന് വീട്ടിലെ അഡ്രസ്സ് ഇങ്ങുതന്നെ എന്നാണ് താരം മറുപടി നൽകിയത്.

ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിൽ നിവിന്റെ നായികയായാണ് ഐശ്വര്യ സിനിമയിൽ കരിയർ തുടങ്ങുന്നത്.

ഓച്ചിറയിൽ നിന്നു തട്ടിക്കൊണ്ടു പോയ പെൺകുട്ടിയെ കണ്ടെത്തി

0

ഓച്ചിറയിൽനിന്നും തട്ടികൊണ്ടുപോയ പതിനഞ്ചുകാരിയായ രാജസ്ഥാൻ പെൺകുട്ടിയെ മുംബൈയിൽ കണ്ടെത്തി. കേസിൽ മുഖ്യപ്രതിയായ മുഹമ്മദ് റോഷനെയും പോലീസ് അറസ്റ്റ് ചെയ്തു.

പ്രാദേശിക സിപിഐ നേതാവിന്റെ മകനായ റോഷൻ കഴിഞ്ഞ 18 നാണ് പെൺകുട്ടിയുടെ മാതാപിതാക്കളെ ഭീക്ഷണിപ്പെടുത്തി പെൺകുട്ടിയെ തട്ടികൊണ്ട് പോയത്. കേസിൽ 3 പ്രതികളെ ഓച്ചിറ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.