HomeMoviesബിഗിൽ കോച്ച് ക്യാപ്റ്റനാവുന്ന ' ജഡാ ' ഡിസംബർ 6 ന് !

ബിഗിൽ കോച്ച് ക്യാപ്റ്റനാവുന്ന ‘ ജഡാ ‘ ഡിസംബർ 6 ന് !

 സ്പോർട്സ് പശ്ചാത്തലത്തിൽ വീണ്ടുമൊരു തമിഴ് സിനിമ പ്രദർശനത്തിനെത്തുന്നു. ‘ പരിയേറും പെരുമാൾ ‘ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ യുവ നടൻ കതിർ നായകനാവുന്ന ഫുട്ബോൾ കളിയുടെ   പാശ്ചാതലത്തിലുള്ള  ഈ സിനിമയുടെ പേര് ‘ ജഡാ ‘ എന്നാണ്. നവാഗതനായ കുമരൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിലെ നായിക പുതുമുഖം റോഷിനിയാണ്. ഒരു സംഭവ കഥ വൈകാരികതയും  പ്രണയവും ആക്ഷനും സമ്മിശ്രമായി കോർത്തിണക്കിയാണ്‌ കുമരൻ ദൃഷ്യാവിഷ്‌ക്കാരം നൽകിയിരിക്കുന്നത്.  ഫുട്ബോൾ കളിയെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരു പറ്റം യുവാക്കൾ. കളിയോടുള്ള അവരുടെ പ്രതിപത്തി ജീവിതത്തെ തന്നെ ചോദ്യ ചിഹ്നമാക്കി . എന്നിട്ടും അവർ ഫുട്ബോളിനെ മറോടണച്ച് മുന്നോട്ടു നീങ്ങി. അവർക്ക് നേരിടേണ്ടി വരുന്ന അവഗണനകളിലൂടെയും പ്രതിബന്ധങ്ങളിലൂടെയുമാണ്  കഥയുടെ പ്രയാണം. ചെറുപ്പം മുതലേ ഫുട്ബോളിനെ സ്നേഹിക്കുന്ന സംവിധായകൻ വളരെ റിയലിസ്റ്റിക്കായിട്ടാണ് ‘ ജഡാ ‘ ചിത്രീകരിച്ചിരിക്കുന്നതത്രെ.
നേരത്തേ ലോക ശ്രദ്ധ നേടിയ ‘ പരിയേരും പെരുമാളി’ ൽ നായകനായും വിജയ്‌യുടെ  ‘ ബിഗിലി ‘ ൽ ഫുട്ബോൾ കോച്ചായി വേഷമിട്ട  കതിർ  ‘  ജഡാ ‘ യിൽക്യാപ്റ്റനാവുന്നു . നായകൻ കതിർ  തന്റെ ചിത്രത്തെ കുറിച്ച് ….

” ‘ ജഡാ ‘ സ്പോർട്സ് ജോണറിലുള്ള സിനിമയാണ്. എന്നാൽ പതിവ് സ്പോർട്സ് സിനിമകളിലെ  പോലെയുള്ള മാതൃകകളല്ലാ ഈ സിനിമയിൽ അവലംബിച്ചിട്ടുള്ളത് . വട ചെന്നൈക്കാരനായ ഒരു ഫുട്ബാൾ കളിക്കാരന്റെ കഥയാണിത്. ചിത്രത്തിൽ ആക്ഷനും റൊമാൻസുമൊക്കെ ഉണ്ടെങ്കിലും ഇതൊരു സാധാരണ കൊമേഴ്സ്യൽ സിനിമയുമല്ല. ഇതിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി ഞാൻ മൂന്നു മാസം ഫുട്ബോൾ കളി പരിശീലിച്ചു, ഒട്ടേറെ തയ്യാറെടുപ്പുകൾ നടത്തി. എനിക്ക് ആത്മിശ്വാസമുണ്ട്‌, ‘ ‘ജഡാ ‘ എല്ലാ വിഭാഗം ആസ്വാദകരെയും രസിപ്പിക്കുന്ന സിനിമയായിരിക്കും. എന്റെ അഭിനയ ജീവിതത്തിലും വഴിത്തിരിവായിരിക്കും ഈ സിനിമ.”

         പോയറ്റ്‌   സ്റ്റുഡിയോസിന്റെ ബാനറിൽ ഗൗതം നിർമ്മിച്ച ‘ ജഡാ ‘ യിലെ മറ്റു അഭിനേതാക്കൾ കിഷോർ, യോഗി ബാബു എന്നിവരാണ്. എ.ആർ.സൂര്യ ഛായാഗ്രഹണവും , സാം.സി.എസ് സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു. ഡിസംബർ 6 – ന്‌ ലോകമെമ്പാടും പ്രദർശനത്തിനെതുന്ന ആക്ഷൻ എന്റർടെയിനറായ ‘ ജഡാ ‘ സിൽവർ സ്ക്രീൻ പിക്ചേഴ്സ് മുരളി കേരളത്തിൽ  റിലീസ് ചെയ്യുന്നു.

# സി. കെ. അജയ് കുമാർ.,പി ആർ ഒ

RELATED ARTICLES
- Advertisment -
Google search engine

Most Popular