Home Blog Page 470

മുംബൈ ഇന്ത്യൻസ് ഫൈനലിൽ

0

ഐപിഎൽ ആദ്യ ക്വാളിഫയറിൽ ചെന്നൈയ്ക്ക് എതിരെ മുംബൈ ഇന്ത്യൻസിന് 6 വിക്കറ്റ് വിജയം. വിജയത്തോടെ മുംബൈ ഇന്ത്യൻസ് ഫൈനലിൽ.71 റൺസെടുത്ത സൂര്യകുമാർ യാദവാണ് മുംബൈയുടെ വിജയ ശിൽപി.മുംബൈ ഫൈനലിൽ എത്തുന്നത് ഇത് അഞ്ചാം തവണയാണ്.

ഐ.സി.എസ്.ഇ , ഐ.എസ്.സി പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ചു

0

ഐ.സി.എസ്.ഇ പത്താം ക്ലാസ് , ഐ.എസ്.സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ചു.പത്താം ക്ലാസിൽ 98.54 ശതമാനവും പന്ത്രണ്ടാം ക്ലാസിൽ 96.52 ശതമാനവും ജയം നേടി. ഫലം cisce.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

ഇഫ്ത്തർ വിരുന്നൊരുക്കാൻ മസാല നെയ് പത്തിരി

0

ചേരുവകൾ

ചോറ്റരിപ്പൊടി – ഒരു ഗ്ലാസ്

നെയ്യ് – അര ടീസ്പൂൺ

സവാള ചെറുതായി അരിഞ്ഞത് – നാലെണ്ണം

ഇഞ്ചി ചതച്ചത് – കാൽ ടീസ്പൂൺ

മഞ്ഞൾപൊടി – ഒരു നുള്ള്

വേവിച്ച ഇറച്ചി പിച്ചിയത് – അര കപ്പ്

ഗരം മസാലപ്പൊടി – അര ടീസ്പൂൺ

മല്ലിയില അരിഞ്ഞത് – അല്‌പം

എണ്ണ – വറുക്കാൻ ആവശ്യമുള്ളത്ര

ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം

അരിപ്പൊടിയിൽ ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് കുഴച്ചു മാവാക്കുക. ഒരു പാത്രത്തിൽ നെയ്യൊഴിച്ച് സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് ഇളക്കി വഴറ്റുക. അതിൽ ഇറച്ചി ഗരംമസാല, മല്ലിയില എന്നിവ ചേർത്തിളക്കുക.അര കപ്പ് വെള്ളവും ചേർത്ത് നന്നായി ഇളക്കി വറ്റിച്ചെടുക്കുക. തയ്യാറാക്കി വെച്ചിരിക്കുന്ന മാവ് ചെറുനാരങ്ങ വലുപ്പത്തിൽ എടുത്ത് വട്ടത്തിൽ പരത്തുക. അങ്ങനെ രണ്ടെണ്ണം പരത്തുക. ഒരെണ്ണത്തിൽ അൽപ്പം ഇറച്ചി മസാല വെച്ച് മറ്റേത് കൊണ്ട് മൂടുക. വക്കുകൾ അമർത്തുക ബാക്കിയുള്ളതും ഇതുപോലെ ചെയ്തെടുക്കുക. അങ്ങനെ ശരിയാക്കി വെച്ച പത്തിരി ചൂടാക്കിയ എണ്ണയിൽ വറുത്തു കോരി എടുക്കുക. ഇഫ്ത്തർ വിഭവം തയ്യാർ…

ഉറക്കം നിർണ്ണായകം അല്ലേൽ അപകടം

ഉറക്കക്കുറവ് ഹൃദ്രോഗബാധയ്ക്ക് കാരണമാകുന്നുണ്ടെന്ന് ഇപ്പോൾ ഗവേഷകർ പറയുന്നു. ജേർണൽ ഓഫ് എക്സ്പിരിമെന്റൽ സൈക്കോളജിയിൽ പറയുന്നത് ഉറക്കമില്ലായിമ പതിയെ ഒരു മനുഷ്യനെ ഹൃദയരോഗത്തിൽ തള്ളി വിടുമെന്നാണ്. ഏഴ് മണിക്കൂറോ അതിലധികമോ ഉറങ്ങുന്നവരിൽ ഈ അപകട സാധ്യത കുറവാണെന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഏഴ് മണിക്കൂറിൽ കുറവ് ഉറങ്ങുന്നവരിൽ മൈക്രോ അർഎൻഎ യുടെ അളവ് കുറവായിരിക്കും. ഇതും ഹൃദ്രോഗവുമായി ബന്ധമുണ്ട് എന്നാണ് കണ്ടെത്തൽ. അതു കൊണ്ട് തന്നെ ഉറക്കകുറവും ഹൃദ്രോഗവും മൈക്രോ ആർഎൻഎ യും ബന്ധമുണ്ട് എന്ന് തന്നെയാണ് ഇതുമായി ബന്ധപ്പെട്ട് പoനം നടത്തിയ ജാമി ഹിജ്മാൻസ് വ്യക്തമാക്കുന്നത്.

എസ്എസ്എൽസി വിജയശതമാനത്തിൽ കുതിപ്പ്

0

ഈ വർഷത്തെ എസ്എസ്എൽസി വിജയശതമാനം 98.11%. കഴിഞ്ഞ വർഷത്തെ വിജയശതമാനം 97.84 മാത്രം. 434729 വിദ്യാർത്ഥികൾ പരീക്ഷയെഴുതി. അതിൽ 428513 കുട്ടികൾ ഉപരി പഠനത്തിന് യോഗ്യത നേടി. മാത്രമല്ല ഈ വർഷം ആർക്കും തന്നെ മോഡറേഷൻ നൽകിയിരുന്നില്ല. 37334 കുട്ടികൾ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി.ഏറ്റവും അധികം പേർ ഉപരിപoനത്തിന് യോഗ്യത നേടിയത് റവന്യു ജില്ല പത്തനംതിട്ടയാണ് 99.33 ശതമാനമാണ്. ഏറ്റവും കുറവ് വയനാട് ആണ് 93.22. ഏറ്റവും കൂടുതൽ എ പ്ലസ് മലപ്പുറം ജില്ലയിൽ 2491 കുട്ടികളാണ് ഫുൾ എ പ്ലസ് നേടിയത്. 599 സർക്കാർ സ്കൂളുകൾ 100 ശതമാനം വിജയം നേടി. 713 എയ്ഡഡ് സ്കൂളുകൾ 100 ശതമാനം വിജയം കരസ്ത്ഥമാക്കി.കൂടാതെ 319 അൺ എയ്ഡഡ് സ്ക്കൂളുകൾ 100 ശതമാനം വിജയം നേടി.

ഐപിഎൽ: മുംബൈ ഇന്ത്യൻസിന് ജയം

0

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് 9 വിക്കറ്റിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ തോൽപിച്ചു.കൊൽക്കത്തയുടെ 133 എന്ന സ്കോറിനെ 23 പന്ത് ശേഷിക്കേ മറികടക്കുകയായിരുന്നു മുംബൈ.ഇതോടെ കൊൽക്കത്തത്ത നൈറ്റ് റൈഡേഴ്സ് പ്ലേ ഓഫ് കാണാതെ പുറത്തായി. മുംബൈ, ചെന്നൈ, ഡൽഹി, ഹൈദരാബാദ് എന്നിവരാണ് പ്ലേ ഓഫിൽ മാറ്റുരയ്ക്കാൻ പോകുന്ന ടീമുകൾ.

മാസപ്പിറവി കണ്ടു. കേരളത്തിൽ റംസാൻ വ്രതാരംഭം നാളെ മുതൽ

0

കോഴിക്കോട് കാപ്പാട് മാസപ്പിറവി കണ്ടു. റംസാൻ വ്രതാനുഷ്ഠാനത്തിന് നാളെ ആരംഭം.തിരുവനന്തപുരത്തും മാസപ്പിറവി കണ്ടു. റംസാൻ വ്രതത്തിന് വേണ്ടിയുള്ള കാത്തിരിപ്പിന് വിരാമമായി ഇനി രാവും പകലും പ്രാർത്ഥനയുടെ ദിനരാത്രങ്ങൾ.

നീയാ 2 നുശേഷം മലയാളത്തില്‍ പയറ്റാന്‍ തയ്യാറെടുക്കുന്ന വരലക്ഷ്‌മി!

0

റു വർഷത്തിനുള്ളിൽ തമിഴ് ,മലയാളം ,തെലുങ്ക് ,കന്നഡ എന്നീ ഭാഷകളിൽ ഇരുപത്തി അഞ്ചിൽ പരം സിനിമകളിൽ അഭിനയിച്ചു റെക്കോർഡ് സൃഷ്ടിച്ചിരിക്കയാണ് വരലക്ഷ്‌മി ശരത് കുമാർ . നായികയായേ അഭിനയിക്കു എന്ന ശാഠ്യമൊന്നും ഈ താരപുത്രിക്കില്ല .നായികയോ വില്ലിയോ ഏതും സ്വീകാര്യം . അഭിനയ സാധ്യതയുള്ള കഥാപാത്രമായിരിക്കണം എന്നേ ഉള്ളു .അടുത്തിടെ ഇറങ്ങിയ ‘സർക്കാർ’ ,’സണ്ടക്കോഴി 2′ ,’മാരി 2′ സിനിമകളിലെ വരലക്ഷ്‌മിയുടെ വൈവിധ്യമാർന്ന കഥാപാത്രങ്ങൾ പ്രേക്ഷക പ്രശംസ നേടി .ഇപ്പോൾ തമിഴിൽ അരഡസനിൽ പരം സിനിമകൾ കൈവശമുണ്ട് .അതിൽ ‘വെൽവെറ്റ് നഗരം’,’കാട്ടേരി’ ,’നീയാ 2′ ,’കന്നി രാശി’ എന്നീ സിനിമകൾ ഉടൻ പുറത്തിറങ്ങും ഓരോന്നിലേയും കഥാപാത്രങ്ങൾ വ്യത്യസ്തം .ഇതിൽ മെയ് 10 – നു റിലീസിനൊരുങ്ങുന്ന ‘നീയാ 2’ വിലെ സര്‍പ്പ കന്യക വേഷം തന്‍റെ കരിയറിൽ മറ്റൊരു വഴിത്തിരിവാകുമെന്ന ശുഭാപ്‌തി വിശ്വാസത്തിലാണ് താരം .

1979 ൽ  കമലഹാസനും ശ്രീപ്രിയയും അഭിനയിച്ച സൂപ്പർ ഡൂപ്പർ ഹൊറർ ചിത്രമാണ്  ‘നീയാ’ .ഇതിൽ സർപ്പമായിരുന്നു കേന്ദ്ര കഥാപാത്രം . നാൽപതു വർഷത്തിനു ശേഷം മേയ് 10ന് പൂത്തിറങ്ങുന്ന ‘ നീയാ 2 ‘ ഉം സർപ്പത്തെ കേന്ദ്ര കഥാപാത്രമാക്കിയുള്ള ഹൊറർ സിനിമ തന്നെ.കഥ വ്യത്യസ്‌തമാണ്‌ .പേര് കടമെടുത്ത അണിയറക്കാർ ‘നീയാ’ യിലെ  ‘ഒരേ ജീവൻ ഒൻഡ്രേ ഉള്ളം വാരായ് കണ്ണാ ‘എന്ന നൊസ്റ്റാൾജിക് ഗാനവും കടമെടുത്തു .’നീയാ 2’വിൽ ഈ ഗാന രംഗത്തിൽ സർപ്പകന്യകയായി കാമാസക്ത നൃത്തം ചെയ്യുന്നത് വരലക്ഷ്‌മി . ഈ ഗാന രംഗത്തിൽ അഭിനയിക്കാൻ പ്രത്യേക നൃത്ത പരിശീലനം തന്നെ താൻ നടത്തിയതായി അവർ പറയുന്നു .ആരാധകരും വരലക്ഷ്‌മിയുടെ നൃത്തം കാണാൻ ആകാംക്ഷയോടെ കാത്തിരിക്കയാണ് .

മലയാളത്തിൽ കസബ ,മാസ്റ്റർ പീസ് എന്നീ  രണ്ടു സിനിമകളിലേ വരലക്ഷ്‌മി  അഭിനയിച്ചുള്ളുവെങ്കിലും രണ്ടും മെഗാസ്റ്റാർ മമ്മൂട്ടി ചിത്രങ്ങളായിരുന്നു എന്നത് മെറിറ്റായി കരുതുന്നു . മലയാളത്തിൽ നിന്നും തന്നെ തേടി ധാരാളം നല്ല  കുറെ  കഥാപാത്രങ്ങൾ എത്തിയിരുന്നു എന്നാൽ അപ്പോഴത്തെ തിരക്ക് കാരണം അവ സ്വീകരിക്കാൻ കഴിയാതെ പോയ വിഷമത്തിലുമാണ് വരലക്ഷ്‌മി .ഇനി എന്ത് തിരക്കുണ്ടെങ്കിലും മലയാളത്തിലും കൂടുതൽ ശ്രദ്ധ ചെലുത്താൻ തീരുമാനിച്ചിരിക്കുകയാണ് . അതിനായി ഒരു മലയാളി മാനേജരെയും നിയമിച്ചു കഴിഞ്ഞുവത്രെ .‘നീയാ 2 ‘ പ്രദര്ശനത്തിനെത്തുന്നതോടെ  വരലക്ഷ്‌മിയുടെ കരിയർ ഗ്രാഫ് ഒന്ന് കൂടി ഉയരുമെന്ന് തന്നെ പ്രതീക്ഷിക്കാം .ഈ ചിത്രം തമിഴിലും തെലുങ്കിലും ഒരേ സമയം റിലീസാവുകയാണ് .
  

# സി .കെ .അജയ് കുമാര്‍ ,പി ആര്‍ ഒ  

ശിവ കാർത്തികേയൻ – നയൻ‌താര ജോഡി ചേർന്ന മിസ്റ്റർ .ലോക്കൽ ട്രെയിലറെത്തി ; ഒരു മണിക്കൂർ കൊണ്ട് നാലു ലക്ഷം കാഴ്ചക്കാർ !!

0

ശിവ കാർത്തികേയനും  നയൻ‌താരയും വേലൈക്കാരനു ശേഷം  ജോഡി ചേരുന്ന മിസ്റ്റർ .ലോക്കൽ എന്ന പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി .റൊമാൻസും കോമഡിയും ആക്ഷനും സെന്റിമെന്റും ചേരുംപടി ചേർത്ത ഒരു എന്റർടൈനറാണെന്ന് ട്രെയിലർ വ്യക്തമാക്കുന്നു . ട്രെയിലർ പുറത്തിറങ്ങിഒരു മണിക്കൂറിനുള്ളിൽ തന്നെ യു ട്യൂബിൽ നാലു ലക്ഷം കാഴ്ചക്കാരെ കടന്ന് മുന്നേറുകയാണ് .സൂപ്പർതാര ട്രെയിലറുകൾക്കൊപ്പമുള്ള ട്രെൻഡിങ്ങാണിത്‌ .

ശിവകാർത്തികേയന്റെ ‘അമ്മ വേഷം ചെയ്യുന്നത് രാധികയാണ് .റോബോശങ്കർ ,തമ്പി രാമയ്യ ,സതീഷ് ,യോഗി ബാബു എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ .യുവ സിനിമാ സംഗീത പ്രേമികളുടെ ഹരമായ ഹിപ് ഹോപ് തമിഴാ സംഗീത സംവിധാനവും ദിനേശ് കുമാർ നൃത്ത സംവിധാനവും നിർവഹിച്ചിരിക്കുന്നു .അനൽ അരസാണ് സ്റ്റണ്ട് മാസ്റ്റർ .

ശിവാ മനസിലെ ശക്തി ,ബോസ് എൻട്ര ഭാസ്കർ ,ഒരു കൽ ഒരു കണ്ണാടി തുടങ്ങി ഒട്ടേറെ ജനപ്രിയ സിനിമകൾ സമ്മാനിച്ചിട്ടുള്ള രാജേഷ് എം ആണ് മിസ്റ്റർ .ലോക്കലിന്റെ രചയിതാവും സംവിധായകനും .സ്റ്റുഡിയോ ഗ്രീനിനു വേണ്ടി കെ .ഈ .ജ്ഞാനവേൽ നിർമ്മിച്ച മിസ്റ്റർ .ലോക്കൽ പ്രകാശ് ഫിലിംസ് മെയ് 17 ന് കേരളത്തിൽ റിലീസ് ചെയ്യും 

# സി .കെ .അജയ് കുമാർ ,പി ആർ ഓ 

എസ്. ജെ. സൂര്യയുടെ ‘മോൻസ്റ്റർ ‘ ടീസർ പുറത്തിറങ്ങി ; മികച്ച വരവേല്‍പ്പ് !

0

സംവിധായകനടൻ  എസ്. ജെ. സൂര്യ നായകനായി അഭിനയിച്ച മോൻസ്റ്റർ എന്ന തമിഴ് ചിത്രത്തിൻ്റെ ടീസർ പുറത്തിറങ്ങി മികച്ച പ്രേക്ഷക പ്രതികരണം നേടിയിരിക്കുന്നു . ടീസര്‍ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം യു ട്യുബില്‍   എട്ടു ലക്ഷത്തിനു മുകളില്‍ കാഴ്ച്ചക്കാരുണ്ടായി . 

‘ഒരു നാൾ കൂത്ത് ‘ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നെൽസൺ വെങ്കിടേഷ് സംവിധാനം ചെയ്ത മോൻസ്റ്ററിലെ നായിക പ്രിയാ ഭവാനി ഷങ്കറാണ്. ആദ്യന്തം നർമ്മരസപ്രദമായ അതേ സമയം ഗൗരവമുള്ള ഒരു പ്രമേയമാണ് ചിത്രത്തിന്റേത്. ഒരു എലി നായകനെ അവൻ്റെ ജീവിതത്തിൽ സൃഷ്ടിക്കുന്ന പൊല്ലാപ്പുകളും, അതിനെ തുടർന്ന് ഉണ്ടാവുന്ന സങ്കീർണ്ണ പ്രശ്നങ്ങളും രസകരമായി അവതരിപ്പിച്ചു കൊണ്ടാണ് സംവിധായകൻ 

ദൃശ്യാവിഷ്‌ക്കാരം നൽകുന്നത് . ജസ്റ്റിൻ പ്രഭകരാണ് സംഗീത സംവിധായകൻ. മായ, മാനഗരം എന്നീ ഹിറ്റ് സിനിമകൾ ക്ക് ശേഷം        പൊട്ടൻഷ്യൽ   സ്റ്റുഡിയോസ്   നിർമ്മിക്കുന്ന മോൻസ്റ്റർ ഈ മാസം തീയറ്ററുകളിൽ എത്തും.                                                                      

  #സി. കെ. അജയ് കുമാർ, പി ആർ ഓ

പരാതികളുമായി കോൺഗ്രസ് രംഗത്ത്

0

കള്ളവോട്ടിൽ കൂടുതൽ പരാതികളുമായി കോൺഗ്രസ് രംഗത്ത്. കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ 199 പേർ കള്ളവോട്ട് ചെയ്തെന്ന് പരാതി.ഇതിൽ 40 പേർ സ്ത്രീകളുമാണ്. തളിപ്പറമ്പിൽ 77, മട്ടന്നൂരിൽ 65, ധർമ്മടത്ത് 22 എന്നിങ്ങനെയാണ് കള്ളവോട്ടുകൾ.ധർമ്മടത്ത് അച്ഛന്റെ വോട്ട് മകൻ ചെയ്തെന്നും ആരോപണങ്ങൾ ഉണ്ട്. തെളിവ് സഹിതം ജില്ല കളക്ടർക്ക് പരാതി നൽകി കോൺഗ്രസ്.

വിവാഹം ആഘോഷമാക്കാനൊരുങ്ങി പേളി മാണി

0

അവതാരികയും നടിയുമായ പേളി മാണി തന്റെ വിവാഹം ആഘോഷമാക്കുന്നു. മെയ് 5 ന് നടക്കുന്ന വിവാഹത്തിന് മുന്നോടിയായി ബന്ധുക്കളും സുഹൃത്തുക്കളുമൊരുക്കിയ സർപ്രൈസ്‌ ഫങ്ഷന്റെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. നടനും മോഡലുമായ ശ്രീനിഷ് ആണ് പേളിയെ വിവാഹം ചെയ്യുന്നത്. ഒരു റിയാലിറ്റി ഷോ യിലൂടെ ഇരുവരും പ്രണയത്തിലാവുകയായിരുന്നു.

ചിത്രങ്ങൾ കാണാം