പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഗ്യാദർ മേഖലയിലെ പഞ്ച നക്ഷത്ര ഹോട്ടലിൽ ഭീകരാക്രമണം. ഹോട്ടലിനുള്ളിൽ മൂന്ന് ഭീകരർ അതിക്രമിച്ചു കയറി. പേൾ കോണ്ടിനെന്റൽ ഹോട്ടലിലാണ് ആക്രമണം. സുരക്ഷ സേന ഹോട്ടൽ വളഞ്ഞു. ഹോട്ടൽ പരിസരത്ത് ഏറ്റുമുട്ടൽ ഇപ്പോഴും നടക്കുന്നതായി പാക് മാധ്യമങ്ങൾ. താമസക്കാരിൽ ഒട്ടുമിക്കവരെയും സുരക്ഷിതരായി പുറത്തെത്തിച്ചതായി റിപ്പോർട്ട്.
റഹ്‌മാൻ നായകനാവുന്ന സസ്പെൻസ് ത്രില്ലർ ‘ 7 ‘- സെവന്റെ ട്രെയിലർ റിലീസായി !
ജൂൺ 5 നു പ്രദർശനത്തിനെത്തുന്ന ,റഹ്‌മാൻ നായകനാവുന്ന തമിഴ് – തെലുങ്ക് ദ്വിഭാഷാ ചിത്രമായ ‘ 7 ‘ – ‘സെവന്റെ ട്രെയിലർ റിലീസായി.കാഴ്ചക്കാരെ ത്രില്ലടിപ്പിക്കുന്നതാണ് ട്രെയിലർ. ഇൻവെസ്റ്റിഗേഷൻ സസ്പെൻസ് സൈക്കോ ത്രില്ലറായ ഈ ചിത്രത്തിൽ വിജയ് പ്രകാശ് എന്ന പോലീസ് കമ്മീഷണർ നായക കഥാപാത്രമാണ് റഹ്മാന്റേത് . റഹ്‌മാൻ ആദ്യന്തം കാക്കി ഉടുക്കാത്ത പോലീസ് ഓഫീസറായിട്ടാണ് അഭിനയിക്കുന്നത് എന്നത് പ്രത്യേകതയാണ് . തെലുങ്കിലെ യുവ നായകൻ ഹവിഷ് പ്രതിനായക ഛായയുള്ള കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു .ഛായാഗ്രാഹകൻ കൂടിയായ നിസ്സാർ ഷാഫിയുടെ ആദ്യ സംവിധാന സംരംഭം കൂടിയാണ് സെവൻ . സെവനിൽ റെജീന കസാന്ദ്ര , നന്ദിത ശ്വേതാ , അദിതി ആര്യാ , അനീഷാ അംബ്രോസ് , പൂജിതാ പൊന്നാട , തൃദാ ചൗധരി എന്നീ ആറു നായികമാരാണുള്ളത് .
നഗരത്തിൽ സുന്ദരിമാരായ ആറു പെൺകുട്ടികൾക്കുണ്ടാവുന്ന ജീവിത ദുരന്തങ്ങൾ പോലീസ് ഡിപ്പാർട്‌മെന്റിന് വെല്ലുവിളിയാവുന്നു .വ്യത്യസ്ത സാഹചര്യങ്ങളിൽ ജീവിക്കുന്ന ഇരകളായ ആറു പെൺകുട്ടികൾ വിവിധ സന്ദർഭങ്ങളിൽ പോലീസ് കമ്മീഷണറുടെ അടുത്ത് പരാതിയുമായി എത്തുന്നു .ആറു പേരും പരാതി നൽകുന്നത് ഒരേ വ്യക്തിക്കെതിരെ . അവൻ തന്നെയാണോ കുറ്റവാളി ?.എന്തിനു വേണ്ടി ഈ കുറ്റകൃത്യങ്ങൾ നടത്തി ? ആരാണ് യഥാർത്ഥ കുറ്റവാളി ? എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടിയുള്ള റഹ്മാൻ അവതരിപ്പിക്കുന്ന , പോലീസ് കമ്മീഷണർ വിജയ് പ്രകാശിന്റെ കുറ്റാന്വേഷണ യാത്ര ചെന്നെത്തുന്നത് നടുക്കുന്ന സത്യങ്ങളിലേക്കാണ് .
ഗ്ലാമറും ആക്ഷനും ദുരൂഹതകളും നിറഞ്ഞ, പ്രേക്ഷകരെ ജിജ്ഞാസയുടെ മുനമ്പിൽ നിർത്തുന്ന ഒരു അവതരണ രീതിയാണ് നിസ്സാർ ഷാഫി സ്വീകരിച്ചിട്ടുള്ളത് . ചൈതൻ ഭരദ്വാജ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു. കിരൺ സ്റ്റുഡിയോസിന്റെ ബാനറിൽ രമേഷ് വർമ്മ, ജവഹർ ജക്കം എന്നിവർ ചേർന്ന് നിർമ്മിച്ച 7- സെവൻ ഹൈദരാബാദ് ,ചെന്നൈ ,പൊള്ളാച്ചി എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചത് .
# സി .കെ. .അജയ് കുമാർ,പി ആർ ഓ
വീണ്ടും നേടി ചെന്നൈ
ഐപിഎല്ലിൽ ഡൽഹിയെ തോൽപ്പിച്ച് ചെന്നൈ ഫൈനലിൽ. രണ്ടാം ക്വാളിഫയറായ ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ ആറു വിക്കറ്റിനാണ് ചെന്നൈ സൂപ്പർ കിംഗ്സ് തോൽപ്പിച്ചത്. ഡൽഹി ഉയർത്തിയ 148 റൺസിനെ ഒരോവർ ബാക്കിനിൽക്കെ ചെന്നൈ ലക്ഷ്യം കണ്ടത്. ഐപിഎല്ലിൽ ഇത് എട്ടാം തവണയാണ് ചെന്നൈ സൂപ്പർ കിംഗ്സ് ഫൈനലിൽ എത്തുന്നത്.ഞായറാഴ്ചത്തെ ഫൈനലിൽ മുംബൈ ഇന്ത്യൻസാണ് ചെന്നൈയുടെ എതിരാളികൾ.മുംബൈയും ചെന്നൈയു നേർക്കുനേർ വരുന്ന നാലാമത്തെ ഫൈനലാണിത്.
പിത്രോദയെ തള്ളി പറഞ്ഞ് രാഹുൽ
സാം പിത്രോദയെ തള്ളിപ്പറഞ്ഞ് രാഹുൽ ഗാന്ധി.സിഖ് കൂട്ടക്കൊല പരാമർശം കോൺഗ്രസ് നിലപാടല്ല. സിഖ് വിരുന്ന കലാപത്തെ കുറിച്ച് സാം പിത്രോദ പറഞ്ഞത് അനാവശ്യമായ കാര്യം. സാം പിത്രോദ മാപ്പ് പറയണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.ഏറെ വേദനിപ്പിച്ചതാണ് സിഖ് വിരുദ്ധകലാപമെന്നും നീതി നടപ്പാക്കണമെന്നും ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്നും രാഹുൽ വ്യക്തമാക്കി. മുൻ പ്രധാനമന്ത്രി മൻമേഹൻ സിങ്ങും സോണിയ ഗാസിയും മാപ്പ് പറഞ്ഞതാണ് എന്നും രാഹുൽ കൂട്ടിച്ചേർത്തു.
രാമചന്ദ്രന്റെ ആരോഗ്യ ക്ഷമത പരിശോധിക്കും
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അരോഗ്യ ക്ഷമത പരിശോധിക്കും.രാമചന്ദ്രനെ നാളെ വിദഗ്ധ സംഘം പരിശോധിക്കും.ആരോഗ്യ ക്ഷമത അനുകൂലമെങ്കിൽ മാത്രം എഴുന്നള്ളിപ്പിന് അനുമതി നൽകും.പൂര വിളംബരത്തിന് എഴുന്നള്ളിക്കാൻ ഒരു മണിക്കൂർ അനുമതി നൽകുമെന്നും നിയന്ത്രണങ്ങളോടെയാകും അനുമതി നൽകുകയെന്നും ജില്ലാ കളക്ടർ ടി.വി.അനുപമ അറിയിച്ചു. കളക്ടർ അധ്യക്ഷയായ ജില്ലാതല നിരീക്ഷക സമിതിയുടേതാണ് ഈ തീരുമാനം. അതോടെപ്പം പൂരത്തിന് ആനകളെ വിട്ടു നൽകുമെന്ന് ആന ഉടമകൾ.കലക്ടറുടെ യോഗത്തിൽ അനുകൂല തീരുമാനം ഉണ്ടായതിലാണ് ഈ തീരുമാനം.
തൃശൂർ പൂരം: സർക്കാരിന് നിയമോപദേശം
പൂരം ആഘോഷ കമ്മിറ്റി ഇന്നോ നാളെയോ ആയി തീരുമാനം എടുക്കണമെന്ന് സർക്കാരിന് നിയമോപദേശം.ആവശ്യമെങ്കിൽ പൂര വിളംബര ദിവസം മാത്രം തെച്ചിക്കോട്കാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാം. മറ്റു ഉത്സവങ്ങൾക്ക് ഉത് കീഴ്വഴക്കമാക്കരുതെന്നും നിർദ്ദേശം.കൂടാതെ ജനങ്ങളെ നിശ്ചിത അകലത്തിൽ നിർത്തണം. അപകടം ഉണ്ടാവാതിരിക്കാനുള്ള മുൻകരുതൽ എടുക്കണം. ആനയെ ഉപദ്രവിക്കാനോ ശല്യപ്പെടുത്താനോ ഇടവരുത്തരുത്. ആന ഉടമയിൽ നിന്ന് രേഖാമൂലം ഉറപ്പ് വാങ്ങണമെന്നും നിയമോപദേശം.അനിഷ്ട സംഭവങ്ങൾ എന്തുണ്ടായാലും അത് ആന ഉടമ ഉത്തരവാദിത്വം ഏറ്റെടുക്കണം. തൃശൂർ പൂരത്തിന്റെ പ്രാധാന്യം കണക്കിലെടുത്താണ് നിയമോപദേശം.
പ്രതിച്ഛായയെ തള്ളി പി.ജെ.ജോസഫ്
പ്രതിച്ഛായയിൽ വന്ന വാർത്ത താൻ കണ്ടിട്ടില്ലെന്ന് പി.ജെ.ജോസഫ്. യുഡിഎഫ് നേതാക്കൾ കെ.എം.മാണിക്ക് ഒപ്പം നിന്നുവെന്ന് പി.ജെ.ജോസഫ്. വർഷങ്ങളോളം ഒരുമിച്ച് പ്രവർത്തിച്ചിട്ടും ഒരു വാക്ക് പോലും മാണിയെ താൻ എതിരായി പറഞ്ഞിട്ടില്ലെന്നും മുന്നണി വിടുന്നത് തത്കാലത്തേക്കാണെന്നുമാണ് പറഞ്ഞതെന്നും കേരളാ കോൺഗ്രസിന്റെ യോജിപ്പിന് വേണ്ടിയാണ് ഇടതുപക്ഷം വിട്ടതെന്നും പി.ജെ.ജോസഫ് വ്യക്തമാക്കി.
പേളിയുടെ വിവാഹസൽക്കാര വീഡിയോ കാണാം
ഒരു റിയാലിറ്റി ഷോയിലൂടെ പ്രണയത്തിലായ നായികയും അവതാരികയുമായ പേളിയുടെയും നടൻ ശ്രീനീഷിന്റെയും വിവാഹം വളരെ ആഘോഷത്തോടെ നടന്നു. പാലക്കാടും കൊച്ചിയിലുംവെച്ച് നടന്ന വിവാഹച്ചടങ്ങുകളിൽ മാധ്യമങ്ങളെ പൂർണമായും ഒഴിവാക്കിയായിരുന്നു.
സിനിമ സീരിയൽ മേഖലയിൽനിന്നും നിരവധി ആളുകൾ ചടങ്ങിൽ പങ്കെടുത്തു.
പേളിഷ് വിവാഹ വീഡിയോ കാണാം
പോസ്റ്റൽ വോട്ട് തിരുമറി: പോലീസുകാരന് സസ്പെൻഷൻ
പോസ്റ്റൽ വോട്ട് തിരിമറിയിൽ പോലീസുകാരന് സസ്പെൻഷൻ.ഐആർ ബറ്റാലിയനിലെ വൈശാഖിനെയാണ് സസ്പെന്റ് ചെയ്തത്. വൈശാഖിനെതിരെ ജനപ്രാതിനിധ്യ നിയമപ്രകാരം കേസെടുത്തു. വോട്ടുകൾ നൽകാൻ നിർബന്ധിച്ചത് വൈശാഖാണെന്നാണ് നിഗമനം. മറ്റുള്ളവർക്കെതിരെയുള്ള നടപടികൾ വിശദമായ അന്വേഷണത്തിന് ശേഷമായിരിക്കും.
ജീവനക്കാർ കൂട്ടത്തോടെ കല്യാണത്തിന് മുങ്ങി
പുനലൂർ സപ്ലൈ ഓഫീസിലെ ജീവനക്കാർ ജോലി സമയത്ത് കൂട്ടത്തോടെ കല്യാണത്തിന് മുങ്ങി. ഉന്നത ഉദ്യോഗസ്ഥന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ജീവനക്കാർ മുങ്ങിയത്. അവധിയെടുക്കാതെയാണ് ജീവനക്കാർ മുഴുവൻ വിവാഹസത്കാരം കൂടുന്നതിനായി പോയത്. ജനങ്ങൾ പ്രതിഷേധിച്ചതോടെ മുങ്ങിയ ജീവനക്കാർക്ക് ഉച്ച വരെ അവധി നൽകി. രൂക്ഷമായ പ്രശ്നം ഒതുക്കി തീർക്കാൻ താലൂക്ക് സപ്പൈ ഓഫീസറാണ് ഉച്ചവരെ അവധി നൽകിയത്.
ഐസ്ക്രീം കഴിക്കാം ഭാരം കുറയ്ക്കാം
ഭാരം കുറയ്ക്കാൻ തീരുമാനിച്ചാൽ ഐസ്ക്രീം കഴിക്കില്ല എന്ന് ശപഥം എടുക്കാൻ വരട്ടെ ഇനി ഐസ്ക്രീം കഴിച്ചു കൊണ്ടും വണ്ണം കുറയ്ക്കാം. ഞെട്ടണ്ട, അങ്ങനെയും ഒരു ഡയറ്റുണ്ട്. ഹോളിമക്കോഡിന്റെ ‘ ഐസ് ക്രീം ‘ എന്ന പുസ്തകത്തിൽ ഈ കാര്യം പറയുന്നുണ്ട്. ഐസ് ക്രീം നിശ്ചിത അളവിൽ കഴിച്ചാൽ ഭാരം കുറയ്ക്കാൻ കഴിയുമെന്നാണ് ഡയറ്റ് ഉറപ്പ് നൽകുന്നത്. ഐസ് ക്രീം അധികം കഴിച്ചാൽ അതിലടങ്ങിയിരിക്കുന്ന അധികം കാലറി വയറു നിറഞ്ഞ തോന്നലുണ്ടാകുന്നതാണ് ഇതിന് കാരണം. ഇതു മൂലം സ്നാക്സും മറ്റും കഴിക്കുന്നതിൽ നിന്നും നമ്മൾ വിട്ട് നിൽക്കും. എന്നാൽ ലോ ഫാറ്റ്, ഹൈ ഫൈബർ ഡയറ്റ് എന്നിവ ഇതിനൊപ്പം ശീലിച്ചാൽ മാത്രമെ ഈ ഐസ് ക്രീം ഡയറ്റ് കൊണ്ട് കാര്യമുള്ളു എന്ന് മറക്കണ്ട. മാത്രമല്ല ഐസ് ക്രീം കഴിച്ച് വണ്ണം കുറയ്ക്കാം എന്ന് കരുതി അളവിൽ കൂടുതൽ കഴിക്കാൻ പോയാൽ പണി കിട്ടിയത് തന്നെ പോയ വണ്ണം ഇരട്ടി സ്പീഡിൽ അങ്ങ് തിരിച്ചു വരും എന്ന സത്യം നമ്മൾ മറക്കരുത്. ഐസ് ക്രീം കഴിക്കുമ്പോൾ പോഷകസമൃദമായ ഒരു ഹെൽത്തി ഡയറ്റ് പിന്തുടരുന്നത് എപ്പോഴും നന്നായിരിക്കും. അല്ലെങ്കിൽ ചിലപ്പോ ഫലം വിപരീതമാകാം.
എലിമിനേറ്റർ കടമ്പ കടന്ന് ഡൽഹി
ഐപിഎൽ എലിമിനേറ്ററിൽ ഹൈദരാബാദിനെ തോൽപ്പിച്ച് ഡൽഹി ക്യാപിറ്റൽസ് ക്വാളിഫയറിലേക്ക്.163 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി 19.5 ഓവറിൽ 8 വിക്കറ്റിൽ റൺസ് മറികടക്കുകയായിരുന്നു.രണ്ടാം ക്വാളിഫയറിൽ ചെന്നൈയാണ് ഡൽഹിയുടെ എതിരാളികൾ. രണ്ടാം ക്വാളിഫയറിൽ വിജയിക്കുന്ന ടീം ഫൈനലിൽ മുംബൈയെയാണ് നേരിടുക.


