HomeMoviesഇന്ദ്രജിത്തിന്റെ പിറന്നാൾ ദിനത്തിൽ "ആഹാ" യുടെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു !

ഇന്ദ്രജിത്തിന്റെ പിറന്നാൾ ദിനത്തിൽ “ആഹാ” യുടെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു !

ഇന്ദ്രജിത്തിനെ കേന്ദ്ര കഥാപാത്രമാക്കി പുതുമുഖ സംവിധായകൻ ബിബിൻ പോൾ അണിയിച്ചൊരുക്കുന്ന ‘ ആഹാ’ എന്ന സിനിമയുടെ ചിത്രീകരണം പാലായിൽ പൂർത്തിയായി വരുന്നു. ഇൗ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇന്ദ്രജിത്തിന്റെ ജന്മ ദിനമായ ഡിസംബർ  17 ന്, ഇന്ന് അണിയറക്കാർ പുറത്തു വിട്ടു.

ഇന്ദ്രജിത്തും അമിത് ചക്കാലക്ക്‌ലുമാണ് പ്രഥമ പോസ്റ്ററിൽ സ്ഥാനം പിടിച്ചിട്ടുള്ളത്. ശാന്തി ബാലചന്ദ്രനാണ് നായിക.  അശ്വിൻ കുമാർ, മനോജ് കെ ജയൻ എന്നിവർ മുഖ്യ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. സാ സാ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രേം എബ്രഹാം നിർമ്മിക്കുന്ന  ‘ആഹാ ‘ 2020 വേനൽക്കാല അവധിക്ക് റിലീസ് ചെയ്യും.

#സി. കെ. അജയ് കുമാർ, പീ ആർ ഒ

RELATED ARTICLES
- Advertisment -
Google search engine

Most Popular