HomeMoviesധനുഷിന്റെ 'പട്ടാസ്' ജനുവരി 16 ന് പ്രദര്‍ശനത്തിനെത്തും

ധനുഷിന്റെ ‘പട്ടാസ്’ ജനുവരി 16 ന് പ്രദര്‍ശനത്തിനെത്തും

ധനുഷിന്റെ പുതിയ ചിത്രം ‘പട്ടാസ്’ 2020 ജനുവരി 16 പ്രദര്‍ശനത്തിനെത്തും. സിനിമയുടെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തുകൊണ്ടാണ് അണിയറ പ്രവര്‍ത്തകര്‍ ഈ വിവരം അറിയിച്ചത്. മോഷന്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാണ്.

ചിത്രത്തില്‍ ധനുഷ് ഇരട്ടവേഷത്തിലാണ് എത്തുന്നത്. അച്ഛനായും മകനായിട്ടുമാണ് ധനുഷ് അഭിനയിക്കുന്നത്. സ്‌നേഹയും തെലുങ്ക് നടി മെഹ്‌റീന്‍ പിര്‍സദയുമാണ് ചിത്രത്തിലെ നായികമാര്‍. നാസര്‍, മുനിഷ്‌കാന്ത്, നവീന്‍ ചന്ദ്ര, സതീഷ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.’കൊടി’ സിനിമയുടെ സംവിധായകന്‍ ദുരൈ  സെന്തില്‍കുമാര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. ഇരുവരും ഒന്നിക്കുന്ന രണ്ടാമത്തെ സിനിമയാണിത്. സത്യ ജ്യോതി ഫിലിംസിന്റെ ബാനറില്‍ സെന്തില്‍ ത്യാഗരാജനും അര്‍ജുന്‍ ത്യാഗരാജനും ചേര്‍ന്നാണ് നിര്‍മ്മാണം. ഓം പ്രകാശാണ് ക്യാമറാമാന്‍.
വിവേക്-മെര്‍വിന്‍ ആണ് സംഗീതം.

‘പട്ടാസി’നുപുറമേ സംവിധായകന്‍ മാരി സെല്‍വരാജിന്റെ അടുത്ത ചിത്രത്തിലും ധനുഷ് അഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ മലയാളി താരം രജീഷ വിജയനാണ് നായികയായി എത്തുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular