എമ്പുരാന്‍’ ഭരത് ഗോപിക്കു സമര്‍പ്പിക്കുന്നുവെന്ന പൃഥിരാജ്

ലൂസിഫറിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാന്‍’ ഭരത് ഗോപിക്കു സമര്‍പ്പിക്കുന്നുവെന്ന് നടന്‍ പൃഥ്വിരാജ്. ഭരത് ഗോപിയുടെ 12ാം ചരമവാര്‍ഷിക ദിനത്തോട് അനുബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലാണ് പൃഥ്വിരാജ് ഇക്കാര്യം വെളിപ്പെടുത്തിയത്.

‘മലയാളത്തിലെ വലിയ നടന്മാരില്‍ ഒരാള്‍. അങ്ങയെക്കുറിച്ച് കുറച്ചേ എനിക്ക് അറിയൂ. അതും നമ്മള്‍ തമ്മില്‍ പരിചയപ്പെട്ട സമയങ്ങളില്‍. അങ്ങയുടെ മകനും ഞാനും തമ്മില്‍ സഹോദരങ്ങള്‍ തമ്മിലുള്ള ബന്ധം മാത്രമല്ല, തിരക്കഥാകൃത്തായും സംവിധായകനായും അടുത്തറിയാം. എമ്പുരാന്‍ അങ്ങേയ്ക്ക് ആണ് അങ്കിള്‍.’പൃഥ്വിരാജ് കുറിച്ചു.

പൃഥിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫര്‍ നേടിയ വമ്പന്‍ വിജയത്തിന് പിന്നാലെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാന്‍’ പ്രഖ്യാപിക്കപ്പെട്ടത്. ലൂസിഫറിനേക്കാള്‍ വലിയ കാന്‍വാസ് ആവശ്യം വേണ്ട ചിത്രമാണ് എമ്പുരാനെന്നും ആദ്യഭാഗം വിജയിച്ചതു കൊണ്ടാണ് രണ്ടാംഭാഗം ആലോചിക്കാന്‍ പറ്റുന്നതെന്നും പ്രഖ്യാപനവേളയില്‍ പൃഥ്വിരാജ് പറഞ്ഞിരുന്നു. ചിത്രത്തിനായുള്ള   കാത്തിരിക്കുകയാണ് ആരാധകര്‍. അടുത്തവര്‍ഷം അവസാനത്തോടെ എമ്പുരാന്റെ ചിത്രീകരണം തുടങ്ങും.

By admin