HomeMoviesസൂര്യയുടെ 'സൂരറൈ പോട്ര് ' കന്നടത്തിലേക്കും !

സൂര്യയുടെ ‘സൂരറൈ പോട്ര് ‘ കന്നടത്തിലേക്കും !

രാധകർ  ഏറെ പ്രതീക്ഷയോടെ  കാത്തിരിക്കുന്ന സിനിമയാണ് സൂര്യയെ നായകനാക്കി സുധാ കൊങ്ങര സംവിധാനം ചെയ്യുന്ന ‘സൂരറൈ പോട്ര് ‘.  ആക്ഷൻ എന്റർടൈനറായ ഇൗ ചിത്രം തമിഴ് കൂടാതെ കന്നട ഭാഷയിലും മൊഴി മാറ്റം ചെയ്ത് റിലീസ് ചെയ്യുമെന്നതാണ് പുതിയ വാർത്ത. വളരെ കാലത്തിനു ശേഷമാണ് ഒരു തമിഴ് ചിത്രം കാന്നടത്തിലേക്ക് മൊഴി മാറ്റം ചെയ്യുന്നത് എന്നത് ശ്രദ്ധേയമാണ്.    ചിത്രത്തിന്റെ കന്നട പോസ്റ്ററും നിർമ്മാതാക്കൾ ട്വിറ്ററിലൂടെ പങ്കു വെച്ചു. മധ്യ വേനൽ അവധി കാലത്താണ് സിനിമയുടെ റിലീസ് .

എയർ ഡെക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ജി.ആർ ഗോപിനാഥിന്റെ ജീവിത കഥയെ അടിസ്ഥാനമാക്കിയാണ്   ‘സൂരറൈ പോട്ര് ‘ അണിയിച്ചൊരുക്കുന്നത്. വിമാന കമ്പനി സ്ഥാപിക്കാൻ അദ്ദേഹം നടത്തിയ  കഠിന പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം.മലയാളി താരം അപർണ മുരളിയാണ് നായിക.

 ജാക്കി ഷറഫ്,  മോഹൻ ബാബു, കരുണാസ് , പരേഷ് റാവൽ, ഉർവ്വശി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനതാക്കൾ. നികേത് ബോമ്മി റെഡ്ഡിയാണ്  ക്യാമറാ. ജി.വി പ്രകാശാണ് സംഗീത  സംവിധായകൻ. 2ഡി എന്റർടൈൻമെന്റ്സും സീഖ്യാ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഗുനീത് മോംഘയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. രാജശേഖർ കർപ്പൂര പാണ്ഡ്യനാണ്   ‘സൂരറൈ പോട്രി’ന്റെ സഹ നിർമ്മാതാവ്.

#സി. കെ അജയ് കുമാർ, പി ആർ. ഒ

RELATED ARTICLES
- Advertisment -
Google search engine

Most Popular