കൊറോണ ബോധവത്ക്കരണ ചിത്രം; രഞ്ജി പണിക്കര്‍ സ്വിച്ച് ഓണ്‍ ചെയ്തു

കൊച്ചി: കൊറോണ വൈറസിന്റെ വ്യാപനത്തെ തടയാന്‍ ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക നിര്‍മ്മിക്കുന്ന ബോധവല്‍ക്കരണ ചിത്രങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം ഡയറകേ്ടഴ്സ് യൂണിയന്‍ പ്രസിഡന്റ് രണ്‍ജി പണിക്കര്‍ നിര്‍വഹിച്ചു.

ഇന്ത്യന്‍ ആഡ് ഫിലിം മേക്കേഴ്‌സ് അസോസിയേഷനുമായി ചേര്‍ന്ന് നിര്‍മ്മിക്കുന്ന 9 ലഘു ചിത്രങ്ങളില്‍ മമ്മൂട്ടി , മഞ്ജു വാര്യര്‍ , ഫഹദ് ഫാസില്‍ , മംമ്ത മോഹന്‍ദാസ്, കുഞ്ചന്‍, അന്ന രാജന്‍, ജോണി ആന്റണി, മുത്തുമണി തുടങ്ങിയ താരങ്ങള്‍ പങ്കെടുക്കുമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ അറിയിച്ചു . സാങ്കേതിക കലാകാരന്മാരും താരങ്ങളും സൗജന്യമായാണ് ചിത്രങ്ങളുമായി സഹകരിക്കുന്നത്.

ചലച്ചിത്ര പ്രവര്‍ത്തകരായ സോഹന്‍ സീനുലാല്‍, ലിയോ തദേവൂസ്, അരുണ്‍ ഗോപി, സിദ്ധാര്‍ത്ഥ ശിവ, മുത്തുമണി, ശ്രീജ, ബൈജുരാജ് ചേകവര്‍ , ജോസഫ് നെല്ലിക്കന്‍ എന്നിവരും പരസ്യചിത്ര സംഘടനയെ പ്രതിനിധീകരിച്ച് സിജോയ് വര്‍ഗീസ്, എ കെ വിനോദ്, കുമാര്‍ നീലകണ്ഠന്‍, അപ്പുണ്ണി, ഷെല്‍ട്ടന്‍, പ്രവീണ്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു . ഛായാഗ്രഹണം-  മഹേഷ് രാജ് , സുധീര്‍ സുരേന്ദ്രന്‍ , മുകേഷ് മുരളീധരന്‍ , സംഗീതം – രാഹുല്‍ രാജ് , എഡിറ്റേഴ്സ് – സൂരജ് ഇ എസ് , കപില്‍ ഗോപാലകൃഷ്ണന്‍ , റിയാസ് കെ ബി തുടങ്ങിയവര്‍ നിര്‍വഹിക്കുന്നു. ടെലിവിഷന്‍ ചാനലുകളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയുമായിരിക്കും ചിത്രങ്ങള്‍ പ്രേക്ഷകരിലെത്തുക .

admin:
Related Post