Home Blog Page 448

നടി ഭാമ വിവാഹിതയാവുന്നു

0

മലയാളത്തിന്റെ പ്രിയ നടി ഭാമ വിവാഹിതയാവുന്നു. വ്യവസായിയായ അരുണാണ്  വരന്‍.  പ്രണയവിവാഹമല്ല വീട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ച വിവാഹമാണെന്ന് ഭാമ പറയുന്നു. ജനുവരിയില്‍ വിവാഹം കഴിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ഭാമ പറഞ്ഞു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഭാമ വിവാഹത്തെ കുറിച്ച് മനസ് തുറന്നത്.
അരുണിന്റെ നാട് ചെന്നിത്തലയിലാണെങ്കിലും വര്‍ഷങ്ങളായി കുടുംബം വിദേശത്താണ്. അച്ഛന്റെ ബിസിനസ്  ദുബായ്യിലാണ്. പ്ലസ് ടു കഴിഞ്ഞാണ് അരുണ്‍ കാനഡയിലേക്ക് പോയത്. ഇപ്പോള്‍ കൊച്ചിയില്‍ സെറ്റില്‍ഡ് ആകാനുള്ള ശ്രമത്തിലാണെന്നും ഭാമ പറയുന്നു.

കോട്ടയത്ത് വെച്ച് വിവാഹവും കൊച്ചിയില്‍ വെച്ച് റിസപ്ഷനും നടത്താനാണ് തീരുമാനം.വലിയ ആര്‍ഭാടമൊന്നും ഇല്ലാതെ വിവാഹം കഴിക്കാനാണ് ആഗ്രഹം. കല്യാണത്തിന് മുന്‍പുള്ള ദിവസങ്ങള്‍ ആഘോഷിക്കുകയാണെന്നും ഭാമ പറയുന്നു.
എനിക്ക് രണ്ട് ചേച്ചിമാരാണ്. ഇരുവരുടേയും വിവാഹം കഴിഞ്ഞു. അതില്‍ ഒരു ചേട്ടന്റെ കൂടെയാണ് അരുണ്‍ പഠിച്ചത്. മാത്രമല്ല ഇരു ഫാമിലിയും തമ്മില്‍ നല്ല അടുപ്പത്തിലുമാണ്. ഒരു ദിവസം ഏട്ടന്റെ കൂടെ അരുണ്‍ വീട്ടില്‍ വന്നു. അരുണിന്റെ പെരുമാറ്റം വീട്ടുകാര്‍ക്കും എനിക്കും ഇഷ്ടമായി. പിന്നെ കഴിഞ്ഞ ജൂണില്‍ അരുണ്‍ വീണ്ടും വീട്ടില്‍ വന്നു.അങ്ങനെ വിവാഹത്തെക്കുറിച്ച് സംസാരിച്ചു- ഭാമ പറയുന്നു.
കാനഡയില്‍ സെറ്റില്‍ഡ് ആണെന്ന് പറഞ്ഞപ്പോള്‍ എനിക്ക് ചെറിയൊരു പേടിയുണ്ടായിരുന്നു.വിദേശത്തു നിന്ന് വിവാഹം കഴിക്കാന്‍ താല്‍പര്യമില്ലായിരുന്നു. നാട്ടിലുള്ള ഒരാളെ മതിയെന്നാണ് തീരുമാനിച്ചത്. പിന്നെ അരുണിനും നാട്ടില്‍ സെറ്റില്‍ഡ് ആകാനാണ് ഇഷ്ടമെന്നറിഞ്ഞപ്പോള്‍ വിവാഹത്തിന് സമ്മതിച്ചു- ഭാമ പറയുന്നു. 2007ല്‍ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യത്തിലൂടെയാണ് ഭാമ സിനിമാ ലോകത്തേക്ക് എത്തുന്നത്.

ഷെയ്ന്‍ നിഗത്തിന് വിലക്കില്ലെന്ന് രഞ്ജിത്

0

കൊച്ചി: നടന്‍ ഷെയിന്‍ നിഗത്തെ സിനിമയില്‍നിന്നും വിലക്കിയിട്ടില്ല എന്ന് നിര്‍മ്മാതാവ് രഞ്ജിത്. രണ്ട് സിനിമകളുടെ നിര്‍മ്മണം മുടങ്ങിയതിനാല്‍ ഈ ചിത്രങ്ങള്‍ക്ക് നഷ്ടമായ ഏഴ് കോടി രൂപ ലഭിക്കാതെ ഷെയിനുമായി സഹകരിക്കേണ്ടതില്ല എന്ന തീരുമാനമാണ് സംഘടന സ്വീകരിച്ചിരിക്കുന്നത് എന്ന് രഞ്ജിത് വ്യക്തമാക്കി.

കടുത്ത നിലപാട് തന്നെ ഷെയിനിനോട് സ്വീകരിക്കാനാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തീരുമാനം. ഷെയിനിന്റെ പ്രായം കണക്കിലെടുത്ത് തീരുമാനത്തില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ല. ഷെയിനിന് മാത്രമല്ല ഇത്തരത്തില്‍ പെരുമാറുന്ന യുവനടന്മാര്‍ക്കുള്ള താക്കീത് കൂടിയാണ് ഇത്.

അമ്മ സംഘടന ഇടപെട്ടിട്ടും തികച്ചും നിഷേധാത്മക നിലപാടാണ് ഷെയിന്‍ സ്വീകരിച്ചത്. ഷെയിനിന്റെ അമ്മ ലൊക്കേഷനില്‍ നേരിട്ടെത്തി സിനിമയുടെ ചിത്രീകരണം മുന്നോട്ട് കൊണ്ടുപോകാന്‍ അവരെ ശ്രമം നടത്തി. കുടുംബം കൂടി ഇടപെട്ടിട്ടും ഷെയിനിന്റെ ഭാഗത്തുനിന്നും മറിച്ചൊരു നിലപാട് ഉണ്ടായില്ല. ഈ നിഷേധാതമക നിലപാട് കണ്ടില്ലെന്ന് നടിച്ച് മുന്നോട്ട് പോകാന്‍ സാധിക്കില്ല എന്നും രഞ്ജിത് വ്യക്തമാക്കി.

‘ബിഗ് ബ്രദര്‍’ മോഷന്‍ പോസ്റ്റര്‍ പുറത്ത്

0

മോഹന്‍ലാല്‍ നായകനാകുന്ന സിദ്ദിഖ് ചിത്രം ‘ബിഗ് ബ്രദറി’ന്റെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. കിടിലന്‍ ഒരു ആക്ഷന്‍ ചിത്രമായിരിക്കും ബിഗ് ബ്രദര്‍ എന്നാണ് മോഷന്‍ പോസ്റ്റര്‍ വ്യക്തമാക്കുന്നത്. സച്ചിദാനന്ദന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
സല്‍മാന്‍ ഖാന്റെ സഹോദരന്‍ അര്‍ബാസ് ഖാനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. വേദാന്തം ഐപിഎസ് എന്ന കഥാപാത്രത്തെയാണ് അര്‍ബാസ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

‘ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍’ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സിദ്ദിഖും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ബിഗ് ബ്രദറിനുണ്ട്. ആക്ഷന്‍ കോമഡി വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മൂന്ന് നായികമാരാണ് അണിനിരക്കുന്നത്. തെന്നിന്ത്യന്‍ നടി റജീന കസാന്‍ഡ്ര, സത്ന ടൈറ്റസ്, ജനാര്‍ദ്ദനന്‍, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, ടിനി ടോം, ജൂണ്‍ ഫെയിം സര്‍ജാനോ ഖാലിദ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രം ജനുവരിയില്‍ റിലീസിനെത്തും.

ഉറൂബിന്റെ രാച്ചിയമ്മ സിനിമയാവുന്നു

0

സാഹിത്യകാരന്‍ ഉറൂബിന്റെ രാച്ചിയമ്മ എന്ന ചെറുകഥ സിനിമയാവുന്നു. ഛായാഗ്രാഹകന്‍ വേണു  സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പാര്‍വ്വതി തിരുവോത്താണ് രാച്ചിയമ്മയായി വേഷഷമിടുന്നത്. ഛായാഗ്രാഹകന്‍ വേണു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 1969 ല്‍ പ്രസിദ്ധീകരിച്ച ചെറുകഥയാണിത്.ആസിഫ് അലിയാണ് നായകന്‍.

ചിത്രത്തിന്റെ ചിത്രീകരണം ഡിസംബര്‍ മൂന്നിന് പീരുമേട്ടില്‍ തുടങ്ങും. വേണു തന്നെയാണ് തിരക്കഥയെഴുതിരിക്കുന്നത്. വിവിധ സംവിധായകര്‍ ചേര്‍ന്ന് ഒരുക്കുന്ന ആന്തോളജി വിഭാഗത്തിലുള്ള ചിത്രമാണിത്. ആഷിക് അബു, രാജീവ് രവി, ജയ്.കെ എന്നിവരാണ് മറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നത്. പി.കെ പ്രൈമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

പെണ്ണും ചെറുക്കനും എന്നാണ് ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര്. ഉണ്ണി ആര്‍. രചന നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ഷൈജു ഖാലിദ് ആണ്.

വിജയ് സേതുപതി ബോളിവുഡിലേക്ക്; ആദ്യചിത്രം ആമിര്‍ ഖാന്റെ ലാല്‍ സിങ് ചദ്ദ

0

തമിഴ് നടന്‍ വിജയ് സേതുപതി ബോളിവുഡിലേക്ക്് അരങ്ങേറ്റം കുറിക്കുന്നു. ആമിര്‍ ഖാന്‍ നായകനാകുന്ന ‘ലാല്‍ സിങ് ചദ്ദ’യാണ് ആദ്യ ചിത്രം. പ്രധാന കഥാപത്രത്തെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തിനിടെയാണ് താരം ഇക്കാര്യം സ്ഥീരീകരിച്ചത്.
പാര്‍വ്വതി, ദീപികാ പദുകോണ്‍, അലിയാ ഭട്ട്, രണ്‍വീര്‍ സിങ്, ആയുഷ്മാന്‍ ഖുറാന, മനോജ് വാജ്‌പേയ്, വിജയ് ദേവരകൊണ്ട എന്നീ താരങ്ങളും പങ്കെടുത്ത സംവാദത്തിനിടെയാണ് ഹിന്ദിയില്‍ സംസാരിക്കാന്‍ പാടുപെടുകയാണെന്ന് സേതുപതി വെളിപ്പെടുത്തിയത്. ഇതോടെ ”അദ്ദേഹം തീര്‍ച്ചയായും ലാല്‍ സിങ് ചദ്ദയില്‍ അഭിനയിക്കുന്നുണ്ട്” എന്ന് മനോജ് വാജ്പേയ് വ്യക്തമാക്കി.
അന്യഭാഷാ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ഒരുങ്ങുമ്പോള്‍ ഭാഷയും സംസ്‌ക്കാരവും മനസിലാക്കാന്‍ പ്രയാസമാണെന്നും സേതുപതി പറഞ്ഞു. എന്നാല്‍ ഭാഷ ഒരു വലിയ തടസമല്ല, സൗദി അറേബ്യയില്‍ ആറു മാസം ചിലവഴിച്ചാല്‍ അറബി പഠിക്കാന്‍ പറ്റുമെന്നും സേതുപതി കൂട്ടിച്ചേര്‍ത്തു. അദ്വൈദ് ചന്ദ്രന്‍ ഒരുക്കുന്ന ലാല്‍ സിങ് ചദ്ദയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അടുത്തിടെയാണ് പുറത്തെത്തിയത്. ചിത്രത്തില്‍ കരീന കപൂറാണ് നായികയായി എത്തുന്നത്. ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സ്, വിയാകോം18 മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ ആമിര്‍ ഖാനും, കിരണ്‍ റാവും ചേര്‍ന്നാണ് നിര്‍മ്മാണം. ഡിസംബര്‍ 25നാണ് ചിത്രം റിലീസിനെത്തുന്നത്.

തമിഴ് നടന്‍ ബാല സിംഗ് അന്തരിച്ചു

0

തമിഴ് നടന്‍ ബാല സിംഗ് അന്തരിച്ചു. ഭഷ്യവിഷബാധയെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 67 വയസായിരുന്നു. ‘പുതുപ്പേട്ടൈ’ എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെ ശ്രദ്ധേയനായ നടനാണ് ബാല സിംഗ്. വില്ലന്‍ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക പ്രശംസ നേടിയ താരമാണ് ബാല. നാടകത്തിലൂടെയാണ് നടന്‍ സിനിമയിലെത്തിയത്. 1983ല്‍ ‘മലമുകളിലെ ദൈവം’ എന്ന മലയാള ചിത്രത്തിലൂടെയാണ് ബാല വെള്ളിത്തിരയിലേക്കെത്തിയത്. 1995ല്‍ ‘അവതാരം’ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചു. നൂറോളം തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
കമല്‍ഹാസന്റെ ‘ഇന്ത്യന്‍’, ‘ഉല്ലാസം’, ‘ദീന’, മലയാളത്തില്‍ ‘കേരള ഹൗസ് ഉടന്‍ വില്‍പനയ്ക്ക്’, ‘മുല്ല’ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സൂര്യയുടെ ‘എന്‍ജികെ’, ‘മാഗമുനി’ എന്നിവയാണ് അവസാന സിനിമകള്‍.

മാമാങ്കത്തിനെതിരെ വ്യാജ പ്രചരണം; മുന്‍ സംവിധായകന്‍ ഉള്‍പ്പടെ ഏഴ് പേര്‍ക്കെതിരെ കേസ്

0

മമ്മൂട്ടി നായകനായകുന്ന ബ്രഹ്മാണ്ഡ ചിത്രമായ ‘മാമാങ്കം’ തകര്‍ക്കാന്‍ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയില്‍ മുന്‍ സംവിധായകന്‍ സജീവ് പിള്ളയടക്കം ഏഴുപേര്‍ക്കെതിരെ കേസ്. സിനിമയുടെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ ആന്റണി ജോസഫ് നല്‍കിയ പരാതിയെ തുടര്‍ന്ന്  ഈഥന്‍ ഹണ്ട് എന്ന ഫേസ്ബുക് അക്കൗണ്ടിനെതിരെയും വിതുര പൊലീസ് കേസെടുത്തു.
സിനിമയെ തകര്‍ക്കാന്‍ നവമാദ്ധ്യമങ്ങളില്‍ നടന്ന സംഘടിതശ്രമത്തില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഏജന്‍സികളുടെ പങ്കും പൊലീസ് അന്വേഷിക്കും. റിലീസ്‌ െചയ്യാത്ത സിനിമ കണ്ടുവെന്നതടക്കമുള്ള വ്യാജപ്രചാരണങ്ങള്‍ക്കെതിരെ തിരുവനന്തപുരം റേഞ്ച് ഡി.െഎ.ജി കെ.സഞ്ജയ്കുമാര്‍ ഗുരുദീപിന് ലഭിച്ച പരാതിയില്‍ വിതുര പൊലീസാണ് അന്വേഷണം തുടരുന്നത്.

മമ്മൂട്ടിയും മഞ്ജുവാര്യരും ഒന്നിക്കുന്നു

0

കാത്തിരിപ്പിന് വിരാമമിട്ട് മെഗാസ്റ്റാര്‍ മമ്മൂട്ടിയും ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജുവാര്യരും ഒന്നിക്കുന്നു. നവാഗതനായ ജോഫിന് ടി ചാക്കോ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രത്തിലാണ് മമ്മൂട്ടിയോടൊപ്പം മഞ്ജു എത്തുന്നത്. ചിത്രത്തിന് പേരിട്ടിട്ടില്ല.ആന്റോ ജോസഫും ബി ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് ചിത്രം നിര്മ്മിക്കുന്നത്. എന്നാല്‍ ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായല്ല മഞ്ജു എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത മാസം അവസാനത്തോടെ ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ വണ്‍ എന്ന ചിത്രത്തിന്റെ തിരക്കിലാണ് മമ്മൂട്ടി. പ്രതി പൂവന്‍കോഴി എന്ന ചിത്രമാണ് മഞ്ജുവിന്റെതായി റിലീസിനൊരുങ്ങുന്ന ചിത്രം.

തകര്‍പ്പന്‍ ഓഫറുമായി മാമാങ്കം

0

മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന് ആരാധകര്‍ക്ക് തകര്‍പ്പന് ഓഫറുമായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ബുക്ക് മൈ ഷോയില്‍ നിന്നും 200 രൂപയുടെ മാമാങ്കം മൂവി വൗച്ചര്‍ വാങ്ങിയാല്‍ ടിക്കറ്റിന് 100 രൂപയുടെ ഡിസ്‌ക്കൗണ്ട് ലഭിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്. ഡിസംബര്‍ അഞ്ച് വരെയാണ് ഓഫര്‍ ലഭിക്കുക.

ബുക്ക് മൈ ഷോയുമായി കൈകോര്‍ത്താണ് മാമാങ്കം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ മറ്റൊരു വ്യത്യസ്ഥമായ പ്രൊമേഷനുമായി എത്തിയിരിക്കുന്നത്. ബുക്ക് മൈ ഷോ ആപ്പില്‍ നിന്നും വൗച്ചര്‍ സ്വന്തമാക്കാവുന്നതാണ്. വൗച്ചര്‍ വാങ്ങിയാല്‍ നിങ്ങളുടെ ഈ വൗച്ചര്‍ രജിസ്റ്റേഡ് ഇമെയില്‍ ഐഡി അല്ലെങ്കില്‍ ഫോണ്‍ നമ്പരില്‍ വരും. ഇതിലെ വൗച്ചര്‍ കോഡ് ബുക്ക് മൈ ഷോയിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ നല്‍കിയാല് 100 രൂപ ഇളവ് ലഭിക്കുകയും ചെയ്യും. മാമാങ്കം ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ മാത്രമാണ് ഈ ഓഫര്‍ ലഭിക്കുക.ഒരു മലയാള സിനിമയില്‍ ഇതാദ്യമായാണ് ഇത്തരമൊരു പ്രൊമോഷന്‍ പരിപാടിയെന്നാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.

ബിഗിൽ കോച്ച് ക്യാപ്റ്റനാവുന്ന ‘ ജഡാ ‘ ഡിസംബർ 6 ന് !

0

 സ്പോർട്സ് പശ്ചാത്തലത്തിൽ വീണ്ടുമൊരു തമിഴ് സിനിമ പ്രദർശനത്തിനെത്തുന്നു. ‘ പരിയേറും പെരുമാൾ ‘ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ യുവ നടൻ കതിർ നായകനാവുന്ന ഫുട്ബോൾ കളിയുടെ   പാശ്ചാതലത്തിലുള്ള  ഈ സിനിമയുടെ പേര് ‘ ജഡാ ‘ എന്നാണ്. നവാഗതനായ കുമരൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിലെ നായിക പുതുമുഖം റോഷിനിയാണ്. ഒരു സംഭവ കഥ വൈകാരികതയും  പ്രണയവും ആക്ഷനും സമ്മിശ്രമായി കോർത്തിണക്കിയാണ്‌ കുമരൻ ദൃഷ്യാവിഷ്‌ക്കാരം നൽകിയിരിക്കുന്നത്.  ഫുട്ബോൾ കളിയെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരു പറ്റം യുവാക്കൾ. കളിയോടുള്ള അവരുടെ പ്രതിപത്തി ജീവിതത്തെ തന്നെ ചോദ്യ ചിഹ്നമാക്കി . എന്നിട്ടും അവർ ഫുട്ബോളിനെ മറോടണച്ച് മുന്നോട്ടു നീങ്ങി. അവർക്ക് നേരിടേണ്ടി വരുന്ന അവഗണനകളിലൂടെയും പ്രതിബന്ധങ്ങളിലൂടെയുമാണ്  കഥയുടെ പ്രയാണം. ചെറുപ്പം മുതലേ ഫുട്ബോളിനെ സ്നേഹിക്കുന്ന സംവിധായകൻ വളരെ റിയലിസ്റ്റിക്കായിട്ടാണ് ‘ ജഡാ ‘ ചിത്രീകരിച്ചിരിക്കുന്നതത്രെ.
നേരത്തേ ലോക ശ്രദ്ധ നേടിയ ‘ പരിയേരും പെരുമാളി’ ൽ നായകനായും വിജയ്‌യുടെ  ‘ ബിഗിലി ‘ ൽ ഫുട്ബോൾ കോച്ചായി വേഷമിട്ട  കതിർ  ‘  ജഡാ ‘ യിൽക്യാപ്റ്റനാവുന്നു . നായകൻ കതിർ  തന്റെ ചിത്രത്തെ കുറിച്ച് ….

” ‘ ജഡാ ‘ സ്പോർട്സ് ജോണറിലുള്ള സിനിമയാണ്. എന്നാൽ പതിവ് സ്പോർട്സ് സിനിമകളിലെ  പോലെയുള്ള മാതൃകകളല്ലാ ഈ സിനിമയിൽ അവലംബിച്ചിട്ടുള്ളത് . വട ചെന്നൈക്കാരനായ ഒരു ഫുട്ബാൾ കളിക്കാരന്റെ കഥയാണിത്. ചിത്രത്തിൽ ആക്ഷനും റൊമാൻസുമൊക്കെ ഉണ്ടെങ്കിലും ഇതൊരു സാധാരണ കൊമേഴ്സ്യൽ സിനിമയുമല്ല. ഇതിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി ഞാൻ മൂന്നു മാസം ഫുട്ബോൾ കളി പരിശീലിച്ചു, ഒട്ടേറെ തയ്യാറെടുപ്പുകൾ നടത്തി. എനിക്ക് ആത്മിശ്വാസമുണ്ട്‌, ‘ ‘ജഡാ ‘ എല്ലാ വിഭാഗം ആസ്വാദകരെയും രസിപ്പിക്കുന്ന സിനിമയായിരിക്കും. എന്റെ അഭിനയ ജീവിതത്തിലും വഴിത്തിരിവായിരിക്കും ഈ സിനിമ.”

         പോയറ്റ്‌   സ്റ്റുഡിയോസിന്റെ ബാനറിൽ ഗൗതം നിർമ്മിച്ച ‘ ജഡാ ‘ യിലെ മറ്റു അഭിനേതാക്കൾ കിഷോർ, യോഗി ബാബു എന്നിവരാണ്. എ.ആർ.സൂര്യ ഛായാഗ്രഹണവും , സാം.സി.എസ് സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു. ഡിസംബർ 6 – ന്‌ ലോകമെമ്പാടും പ്രദർശനത്തിനെതുന്ന ആക്ഷൻ എന്റർടെയിനറായ ‘ ജഡാ ‘ സിൽവർ സ്ക്രീൻ പിക്ചേഴ്സ് മുരളി കേരളത്തിൽ  റിലീസ് ചെയ്യുന്നു.

# സി. കെ. അജയ് കുമാർ.,പി ആർ ഒ

ആ വാര്‍ത്ത വ്യാജം: ഷെയ്ന്‍

0

സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്ന വ്യാജപ്രചരണങ്ങള്‍ക്കെതിരെ പ്രതികരിച്ച് ഷെയ്ന്‍ നിഗം. വില്ലേജ് ബോയ് എന്ന തമിഴ് ചിത്രത്തില്‍ നിന്ന് ഷെയനെ ഒഴിവാക്കി എന്ന തരത്തിലുളള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ വാര്‍ത്ത ശരിയല്ലെന്നും തനിക്ക് അഭിനയിക്കാന്‍ കഴിയില്ലെന്ന് താന്‍ വില്ലേജ് ബോയ് എന്ന ചിത്രത്തിന്റെ പ്രവര്‍ത്തകരെ അറിയിച്ചുമെന്നാണ് ഷെയ്ന്‍ പറഞ്ഞൂ.ഈ വാര്‍ത്ത വ്യാജമാണ്. എന്നോട് ഒരു വാക്ക് ചോദിച്ചിരുന്നെങ്കില്‍ ഞാന്‍ നിജസ്ഥിതി പറഞ്ഞു തന്നെനെ. ഡേറ്റുകളുടെ പ്രശ്‌നം മൂലം വില്ലേജ് ബോയ് എന്ന തമിഴ് ചിത്രത്തില്‍ എനിക്ക് അഭിനയിക്കാന്‍ കഴിയില്ലെന്ന് അവരെ അറിയിക്കുകയും.  ഒക്ടോബര്‍ 30ന് ഞാന്‍ തന്നെ അഡ്വാന്‍സ്  മടക്കി നല്‍കിയതുമാണ്.

ഇപ്പോള്‍ നടക്കുന്ന പല വ്യാജ പ്രചാരങ്ങള്‍ക്ക് ഞാന്‍ ഒരു തരത്തിലുമുള്ള പ്രതികരണം നല്‍കിയിട്ടുമില്ല, മാധ്യമങ്ങള്‍ ആരും തന്നെ ഒന്നും ആരാഞ്ഞിട്ടും ഇല്ലെന്നും ഷെയ്ന്‍ വ്യക്തമാക്കി.

അയോദ്ധ്യ തര്‍ക്കം വെള്ളിത്തിരയിലേക്ക്

0

ബാബറി മസ്ജിത്- രാമജന്മഭൂമി തര്‍ക്കം വെള്ളിത്തിരയിലേക്ക്. നടി കങ്കണ റണാവത്താണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘അപരാജിത അയോധ്യ’ എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയുടെ ചിത്രീകരണം അടുത്തവര്‍ഷം ആരംഭിക്കും. ‘ബാഹുബലി: ദി ബിഗിനിങ്’, ‘ബജ്റംഗി ഭൈജാന്‍’, ‘ബാഹുബലി 2: ദി കണ്‍ക്ലൂഷന്‍’, ‘മഗധീര’, ‘ഈഗ’ എന്നിവയുടെ ഭാഗമായ കെ.വി.വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ.
”നൂറു കണക്കിന് വര്‍ഷങ്ങളായി കത്തുന്ന ഒരു വിഷയമായിരുന്നു അയോധ്യ ഭൂമി തര്‍ക്കം. ത്യാഗത്തിന്റെ ആള്‍രൂപമായ ഒരു രാജാവ് ജനിച്ച ഭൂമി ഒരു സ്വത്ത് തര്‍ക്കത്തിന് വിഷയമായതിനാല്‍ 80കളില്‍ ജനിച്ച ഒരു വ്യക്തി എന്ന നിലയില്‍, അയോധ്യയുടെ പേര് ഒരു നെഗറ്റീവ് വെളിച്ചത്തില്‍ കേട്ടാണ് ഞാന്‍ വളര്‍ന്നത്.  കേസ് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മുഖച്ഛായ മാറ്റി. തര്‍ക്കത്തില്‍ വിധി വന്നു. വിശ്വാസിയല്ലാത്ത നായക കഥാപാത്രം വിശ്വാസിയായി മാറുന്നതിലേക്കുള്ള യാത്രയാണ് ‘അപരാജിത അയോധ്യ’ എന്ന സിനിമയെ വ്യത്യസ്തമാക്കുന്നത്. ഇത് ഞാന്‍ എന്ന വ്യക്തിയുടെ യാത്രയുടെ കൂടി പ്രതിഫലനമായതിനാല്‍, എന്റെ ആദ്യ നിര്‍മ്മാണ സംരംഭമായി ഈ ചിത്രം തന്നെ തിരഞ്ഞെടുക്കാന്‍ ഞാന്‍ തീരുമാനിച്ചു,”പ്രസ്താവനയില്‍ കങ്കണ വ്യക്തമാക്കി.

നിലവില്‍ തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന ‘തലൈവി’ എന്ന സിനിമയിലാണ് കങ്കണ റണാവത്ത് അഭിനയിക്കുന്നത്. ചിത്രത്തില്‍ ജയലളിതയുടെ വേഷത്തിലാണ് താരം എത്തുന്നത്. കഴിഞ്ഞ ദിവസം പുറത്തുവിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. കങ്കണയുടെ ലുക്ക് ജയലളിതയെ പോലെ തോന്നുന്നില്ല എന്ന കമന്റുകളും ഫസ്റ്റ് ലുക്കിന് താഴെ വന്നിട്ടുണ്ട്.

തമിഴിലും ഹിന്ദിയിലുമായി ഒരുങ്ങുന്ന ജയലളിതയുടെ ജീവചരിത്രസിനിമയ്ക്കായി 24 കോടി രൂപയാണ് കങ്കണയുടെ പ്രതിഫലമെന്നാണ് റിപ്പോര്‍ട്ട്. ‘തലൈവി’ എന്ന പേരില്‍ തമിഴിലും ‘ജയ’ എന്ന പേരില്‍ ഹിന്ദിയിലുമായി ഒരുങ്ങുന്ന ചിത്രത്തിന്റെ സംവിധായകന്‍ എ.എല്‍.വിജയ് ആണ്.’തലൈവി’ എന്ന ഈ ചിത്രം നൂറുശതമാനവും ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കിയൊരുക്കുന്നതാണെന്നും അതിനായി ജയലളിതയുടെ അനന്തരവന്‍ ദീപകില്‍ നിന്നും തങ്ങള്‍ എന്‍ഒസി സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റിയിട്ടുണ്ടെന്നും അണിയറപ്രവര്‍ത്തകര്‍ പറയുന്നു.