Home Blog Page 436

പ്രശസ്ത ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് നായകനാവുന്ന ഫ്രണ്ട്ഷിപ്പ് .!

0

പ്രശസ്ത ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് ആദ്യമായി  നായകനായി അഭിനയിക്കുന്ന സിനിമയാണ് ഫ്രണ്ട്ഷിപ്പ് . ചിത്രം 2020 മധ്യവേനൽ അവധി കാലത്ത് പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഹർഭജൻ സിംഗ് തന്റെ ട്വിറ്റർ പേജിലൂടെ പുറത്തു വിട്ടു.

സിയാന്റോ സ്റ്റുഡിയോയുടെ ബാനറിൽ ജെ പീ ആർ, സ്റ്റാലിൻ എന്നിവർ നിർമ്മിക്കുന്ന ഇൗ ബഹുഭാഷാ ചിത്രം സംവിധാനം ചെയ്യുന്നത് സംവിധായക ഇരട്ടകളായ ജോൺപോൾ രാജ്, ഷാം സൂര്യ എന്നിവരാണ്. ബോബി സിംഹ, രമ്യാനമ്പീശൻ എന്നിവർ അഭിനയിച്ച അഗ്നിദേവിയാണ്  ഇവർ  സംവിധാനം ചെയ്ത മുൻ ചിത്രം.

ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി റിലീസ് ചെയ്യാനിരിക്കുന്ന ‘ഫ്രണ്ട്ഷിപ്പി’ ലെ മറ്റു അഭിനേതാക്കൾ സാങ്കേതിക വിദഗ്ധർ എന്നിവരെ കുറിച്ചുള്ള വിശദ വിവരങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.

#സി. കെ. അജയ് കുമാർ, പി ആർ ഒ

കുളിസീൻ 2ന്റെ ആദ്യ ടീസർ പുറത്തിറങ്ങി

0

2013ൽ മാത്തുക്കുട്ടിയും വൈഗയും അഭിനയിച്ച കുളിസീൻ എന്ന ഷോർട്ട് ഫിലിം യൂട്യൂബില്‍ തരംഗംസൃഷ്ടിച്ചിരുന്നു . ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറം ചിത്രത്തിന് രണ്ടാം ഭാഗം വരികയാണ്.ഇന്നലെ ഷോർട്ട് ഫിലിന്റെ ആദ്യ ടീസർ പുറത്തിറങ്ങി .

ആര്യ ഹെന്ന പ്രൊഡക്ഷൻസ്ന്റെ ബാനറിൽ സുനിൽ നായർ നിർമിച്ച ചിത്രം രാഹുൽ കെ ഷാജി ആണ് സംവിധാനം ചെയ്യുന്നത്.

സംഗീത സംവീധായകൻ രാഹുൽ രാജ് ആദ്യമായി സംഗീതം നൽകുന്ന ഷോർട്ട് ഫിലിമാണ് മറ്റൊരു കടവിൽ .

ജൂഡ് ആന്തണി ജോസഫും , സ്വാസികയുമാണ് കേന്ദ്ര കഥാപാത്രങ്ങൾ. ഇവരെ കൂടാതെ പാഷാണം ഷാജി, ബോബൻ സാമുവൽ , മാത്തുക്കുട്ടി , അർജുൻ ഗോപാൽ , അൽത്താഫ് മനാഫ് എന്നിവരുടെ വലിയ താരനിരയുണ്ട് ചിത്രത്തിൽ. സുമേഷ് മധുവിന്റേതാണ് തിരക്കഥ . രാജേഷ് സുബ്രമണ്യൻ ക്യാമറയും , അശ്വിൻ കൃഷ്ണ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. മാർച്ച് രണ്ടാം വാരം ചിത്രം പ്രദർശനത്തിനെത്തും

കല്യാണവിരുന്നിൽ ഡാൻസ് ചെയ്ത് ഭാമ – വരൻ സുന്ദരനെന്ന് ആരാധകർ വീഡിയോ കാണാം

0

വിവാഹ സൽക്കാരത്തിൽ ഡാൻസ് ചെയ്ത് ഭാമ. ചെറുക്കൻ ലൂക്ക് ആയിട്ടുണ്ടെന്ന് പ്രേക്ഷകർ.

കൊച്ചിയിൽ ഇന്നലെ വീണ്ടും നടി ഭാമയുടെ വിവാഹസൽക്കാരത്തിൽനിന്നും മാധ്യമങ്ങളെ ഒഴിവാക്കി. കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ മാധ്യമങ്ങൾക്കും പങ്കെടുക്കാം എന്നായിരുന്നു വിവാഹശേഷം നടത്തിയ വാർത്ത സമ്മേളനത്തിൽ ഭാമ പറഞ്ഞത്.

എന്നാൽ ചടങ്ങുകൾ തീരാറായി അതിഥികൾ പോയതിനു ശേഷം കുറച്ചു സമയം മാത്രമാണ് മാധ്യമങ്ങൾക്ക് വേദിയിൽ പ്രവേശനം നൽകിയത്.

വീഡിയോ കാണാം

വിക്രം ചിത്രത്തില്‍ ഷെയ്‌ന് പകരം സര്‍ജാനോ ഖാലിദ്

0

ചിയാന്‍ വിക്രിന്റെ പുതിയ ചിത്രം ‘കോബ്ര’യില്‍ ഷെയ്ന്‍ നിഗത്തിന് പകരം സര്‍ജാനോ ഖാലിദ്. അജയ് ജ്ഞാനമുത്തു ഒരുക്കുന്ന ചിത്രത്തിലേക്ക് ഷെയ്ന്‍ നിഗമിനെയായിരുന്നു ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ പ്രൊഡ്യൂസര്‍സ് അസോസിയേഷന്റെ വിലക്കിനെ തുടര്‍ന്ന് ഷെയ്നെ ചിത്രത്തില്‍ നിന്നും ഒഴിവാക്കിയതാണെന്നാണ് റിപ്പോര്‍ട്ട്.

സീനു രാമസ്വാമി ഒരുക്കുന്ന ‘സ്പാ’ എന്ന ചിത്രത്തിലും ഷെയ്നെ മാറ്റിയിട്ടുണ്ട്. ‘ജൂണ്‍’ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായ താരമാണ് സര്‍ജാനോ ഖാലിദ്. ‘ബിഗ് ബ്രദര്‍’ ആണ് നടന്റെ അടുത്തിടെ റിലീസായ ചിത്രം.

ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍, ശ്രീനിധി ഷെട്ടി, മൃണാലിനി രവി, സംവിധായകന്‍ കെഎസ് രവികുമാര്‍, പ്രദീപ് രംഗനാഥന്‍, റോബോ ശങ്കര്‍, ലാല്‍, കനിഹ, പത്മപ്രിയ, ബാബു ആന്റണി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. എആര്‍ റഹ്മാനാണ് സംഗീതം ഒരുക്കുന്നത്. 7 സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ലളിത് കുമാര്‍ നിര്‍മ്മിക്കുന്ന കോബ്ര തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ റിലീസ് ചെയ്യുന്നത്.

നടി ഭാമ വിവാഹിതയായി

0

കോട്ടയം: നടി ഭാമ വിവാഹിതയായി. അരുണ്‍ ആണ് വരന്‍. കോട്ടയത്ത് സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു വിവാഹചടങ്ങുകള്‍. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങില്‍ സംബന്ധിച്ചു. സുരേഷ് ഗോപി, മിയ, വിനു മോഹന്‍ തുടങ്ങി നിരവധി താരങ്ങളും വിവാഹത്തില്‍ പങ്കെടുക്കാന്‍ കോട്ടയത്ത് എത്തിയിരുന്നു. ദുബായില്‍ ബിസിനസുകാരനായ അരുണ്‍ ചെന്നിത്തല സ്വദേശിയാണ്. ഭാമയുടെ സഹോദരിയുടെ ഭര്‍ത്താവിന്റെ സുഹൃത്തും സഹപാഠിയുമാണ് അരുണ്‍. കുടുംബങ്ങള്‍ തമ്മിലുള്ള സൗഹൃദമാണ് വിവാഹത്തിലെത്തിയത്. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യത്തിലൂടെയാണ് ഭാമ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.

നടി ഭാമ വിവാഹിതയായി – വീഡിയോ കാണാം

0

നിവേദ്യം എന്ന ആദ്യചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടി ഭാമ വിവാഹിതയായി. അരുണാണ് വരൻ . മാധ്യമങ്ങളെ പൂർണമായി ഒഴിവാക്കി കോട്ടയത്തുവെച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്.

ചടങ്ങുകളിൽ നിന്ന് മാധ്യമങ്ങളെ ഒഴിവാക്കിയെങ്കിലും വിവാഹശേഷം പത്രസമ്മേളനം നടത്തി.

വീഡിയോ കാണാം

അന്വേഷണം’ നാളെ തീയ്യേറ്ററുകളിലേക്ക്

0

ജയസൂര്യ നായകനായി എത്തുന്ന ‘അന്വേഷണം’ നാളെ തീയ്യേറ്ററുകളിലേക്ക്. ശ്രുതി രാമചന്ദ്രനാണ് ചിത്രത്തിലെ നായിക. ‘സത്യം എപ്പോഴും വിചിത്രമായിരിക്കും’ എന്ന ടാഗ് ലൈനോടു കൂടിയാണ് ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തത്.

ഒരു മെഡിക്കല്‍ ത്രില്ലറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.പ്രശോഭ് വിജയനാണ് ചിത്രത്തിന്റെ സംവിധായകന്‍. ‘ലില്ലി’ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ഏറെ പ്രശംസ നേടിയ സംവിധായകന്‍ കൂടിയാണ് പ്രശോഭ്.

ലാല്‍, നന്ദു, വിജയ് ബാബു, ലെന, ലിയോണ ലിഷോയ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഫ്രാന്‍സിസ് തോമസാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുജിത്ത് വാസുദേവ് ആണ് ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ഇഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ മുകേഷ് മെഹ്ത്ത, എവി അനൂപ്, സിവി സാരഥി തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

50 കോടിയിലേക്ക് ‘അഞ്ചാം പാതിര’

0

റിലീസ് ചെയ്ത് മൂന്നാം വാരത്തിലും സൂപ്പര്‍ ഹിറ്റായി പ്രദര്‍ശനം തുടരുകയാണ് കുഞ്ചാക്കോ ബോബന്‍ ചിത്രം ‘അഞ്ചാം പാതിര’. ഈ വര്‍ഷത്തെ ആദ്യ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് അഞ്ചാം പാതിര. 34.25 കോടിയാണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നത്. ദിവസങ്ങള്‍ക്കകം തന്നെ ചിത്രം 50 കോടിയിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

24.10 കോടിയാണ് കേരളത്തില്‍ നിന്നു മാത്രം ചിത്രം നേടിയത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും 1.35 കോടി നേടി. വിദേശത്ത് നിന്നും 8.80 കോടി നേടി. 114 ഡോളറാണ് അമേരിക്കയില്‍ നിന്നും നേടാന്‍ കഴിഞ്ഞത്. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ചിത്രം ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറായാണ് ഒരുക്കിയത്.

ഷറഫുദ്ധീന്‍, ഇന്ദ്രന്‍സ്, ഉണ്ണിമായ പ്രസാദ്, ശ്രീനാഥ് ഭാസി, രമ്യ നമ്പീശന്‍, ജിനു ജോസഫ് തുടങ്ങി വലിയ താരനിര തന്നെ വേഷമിടുന്നു. ഇന്‍വസ്റ്റിഗേറ്റീവ് ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് കുഞ്ചാക്കോ പ്രത്യക്ഷപ്പെടുന്നത്.

എമ്പുരാന്‍’ ഭരത് ഗോപിക്കു സമര്‍പ്പിക്കുന്നുവെന്ന പൃഥിരാജ്

0

ലൂസിഫറിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാന്‍’ ഭരത് ഗോപിക്കു സമര്‍പ്പിക്കുന്നുവെന്ന് നടന്‍ പൃഥ്വിരാജ്. ഭരത് ഗോപിയുടെ 12ാം ചരമവാര്‍ഷിക ദിനത്തോട് അനുബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലാണ് പൃഥ്വിരാജ് ഇക്കാര്യം വെളിപ്പെടുത്തിയത്.

‘മലയാളത്തിലെ വലിയ നടന്മാരില്‍ ഒരാള്‍. അങ്ങയെക്കുറിച്ച് കുറച്ചേ എനിക്ക് അറിയൂ. അതും നമ്മള്‍ തമ്മില്‍ പരിചയപ്പെട്ട സമയങ്ങളില്‍. അങ്ങയുടെ മകനും ഞാനും തമ്മില്‍ സഹോദരങ്ങള്‍ തമ്മിലുള്ള ബന്ധം മാത്രമല്ല, തിരക്കഥാകൃത്തായും സംവിധായകനായും അടുത്തറിയാം. എമ്പുരാന്‍ അങ്ങേയ്ക്ക് ആണ് അങ്കിള്‍.’പൃഥ്വിരാജ് കുറിച്ചു.

പൃഥിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫര്‍ നേടിയ വമ്പന്‍ വിജയത്തിന് പിന്നാലെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാന്‍’ പ്രഖ്യാപിക്കപ്പെട്ടത്. ലൂസിഫറിനേക്കാള്‍ വലിയ കാന്‍വാസ് ആവശ്യം വേണ്ട ചിത്രമാണ് എമ്പുരാനെന്നും ആദ്യഭാഗം വിജയിച്ചതു കൊണ്ടാണ് രണ്ടാംഭാഗം ആലോചിക്കാന്‍ പറ്റുന്നതെന്നും പ്രഖ്യാപനവേളയില്‍ പൃഥ്വിരാജ് പറഞ്ഞിരുന്നു. ചിത്രത്തിനായുള്ള   കാത്തിരിക്കുകയാണ് ആരാധകര്‍. അടുത്തവര്‍ഷം അവസാനത്തോടെ എമ്പുരാന്റെ ചിത്രീകരണം തുടങ്ങും.

റാം ഓണത്തിന് എത്തില്ല

0

ദൃശ്യം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലും ജിത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് റാം. ഓണം റിലീസായി ചിത്രം തിയേറ്ററുകളില്‍ ചെയ്യുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ചിത്രം ചില സാങ്കേതിക കാരണങ്ങളാല്‍ ഓണത്തിന് റിലീസിനെത്തില്ല, പകരം പൂജ റിലീസ് ആയിട്ടായിരിക്കും ചിത്രം തിയേറ്ററില്‍ എത്തുക.

മറ്റൊരു ദൃശ്യം ആവര്‍ത്തിക്കുമോയെന്ന കാത്തിരിപ്പിലാണ് ആരാധകര്‍. ലൂസിഫറിന് ശേഷം മോഹന്‍ലാലും ഇന്ദ്രജിത്തും ഒന്നിക്കുന്ന ചിത്രം കൂടിയാണ് റാം. ആറു രാജ്യങ്ങളില്‍ ആറു വര്‍ഷമായി നടക്കുന്ന ആറു മരണങ്ങളെ കുറിച്ചാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കില്‍ അണിയിച്ചൊരുക്കുന്ന ജിത്തുജോസഫ് ചിത്രമെന്ന് പ്രത്യേകതയും ഇതിനുണ്ട്. തൃഷയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

ചിത്രം ഒരു മാസ് ചിത്രമായിരിക്കുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ജീത്തു ജോസഫ് ഇപ്പോള്‍. തീര്‍ച്ചയായും അത് മറ്റൊരു ദൃശ്യമാകില്ല. ഒരു മാസ് സിനിമ ചെയ്യാനാണ് പ്ലാന്‍. പക്ഷെ സ്ഥിരം ശൈലിയിലുള്ളതാകില്ല. റിയലിസ്റ്റിക് ടച്ചുള്ളൊരു ആക്ഷന്‍ ത്രില്ലറാകും. പല രാജ്യങ്ങളിലായിരിക്കും കഥ നടക്കുക. അതുകൊണ്ട് ബിഗ് ബജറ്റ് ചിത്രമായിരിക്കും. തൃഷയായിരിക്കും മോഹന്‍ലാലിന്റെ ഭാര്യയായി അഭിനയിക്കുക. ചിത്രത്തില്‍ തൃഷ ഒരു ഡോക്ടര്‍ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്നും ജീത്തു ജോസഫ് പറഞ്ഞു.

റൊമാന്റിക് ചിത്രങ്ങള്‍ പങ്ക് വച്ച് സൗഭാഗ്യയും അര്‍ജുനും

0

ഡബ്സ്മാഷ് അവതരിപ്പിച്ച് മലയാളികളുടെ മനസ് കവര്‍ന്ന താരമാണ് സൗഭാഗ്യ. പിന്നീട് ടിക് ടോക്കിലൂടെയും സൗഭാഗ്യയും അമ്മ താര കല്യാണും സുഹൃത്ത് അര്‍ജുന്‍ സോമശേഖറും പ്രേക്ഷകരുടെ ഇഷ്ടം നേടി. കഴിഞ്ഞ ദിവസം അര്‍ജുനെ വിവാഹം കഴിക്കുന്നു എന്ന സന്തോഷ വാര്‍ത്തയും ആരാധകരുമായി സൗഭാഗ്യ പങ്കു വച്ചിരുന്നു.

ദീപങ്ങളാല്‍ അലങ്കരിച്ച പത്മനാഭ സ്വാമി ക്ഷേത്രത്തിന് മുന്നില്‍ അര്‍ജുനൊപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് സൗഭാഗ്യ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
എത്ര സ്വര്‍ഗീയമായ ഇടം! എല്ലാം ആരംഭിച്ചത് അവിടെയാണ് … വിധി … ദൈവം നിങ്ങള്‍ക്കായി എന്താണ് കാത്തുവച്ചിരിക്കുന്നത് എന്ന് നിങ്ങള്‍ക്കറിയില്ല … പക്ഷേ എന്നെ വിശ്വസിക്കൂ, അത് എല്ലായെപ്പോഴും മികച്ചതാണ്… പത്മനാഭ സ്വാമി തമ്പുരാനെ ശരണം, എല്ലാം ആരംഭിച്ചത് ഇവിടെ വച്ചാണ് എന്നായിരുന്നു ചിത്രത്തിനൊപ്പം സൗഭാഗ്യ കുറിച്ചത്.

അര്‍ജുനും സൗഭാഗ്യയും പത്തു വര്‍ഷത്തിലേറെയായി സുഹൃത്തുക്കളാണ്. താരാ കല്യാണ്‍ നടത്തുന്ന നൃത്തവിദ്യാലയത്തില്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് സൗഭാഗ്യയുമായി സൗഹൃദത്തിലാവുകയായിരുന്നു. ടാറ്റൂ ആര്‍ട്ടിസ്റ്റ് കൂടിയായ അര്‍ജുനും സൗഭാഗ്യയും ചേര്‍ന്ന് നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. അര്‍ജുന്‍ ഇപ്പോള്‍ തന്റെ പ്രതിശ്രുതവധുവിനൊപ്പം തിരുവനന്തപുരം വെള്ളയമ്പലത്ത്, ഡാന്‍സ് സ്‌കൂള്‍ നടത്തുകയാണ്.

ഓ മൈ കടവുളേ’യിലെ പുതിയ പോസ്റ്റര്‍ പുറത്ത്

0

റിതിക സിംഗ്, അശോക് സെല്‍വന്‍ എന്നിവര്‍ നായികാനായകന്മാരായി അഭിനയിക്കുന്ന തമിഴ് ചിത്രം ‘ഓ മൈ കടവുളേ’യിലെ പുതിയ പോസ്റ്റര്‍ പുറത്ത്.

ഈ റൊമാന്റിക് കോമഡി ചിത്രം സംവിധാനം ചെയ്യുന്നത് അശ്വത് മാരിമുത്തു ആണ്. എക്സ്സസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ ദില്ലി ബാബു ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തില്‍ അതിഥി താരമായി മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും എത്തുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് വിധു. ചിത്രം ഫെബ്രുവരി 14ന് റിലീസ് ചെയ്യും.