Home Blog Page 435

ഗായകന്‍ റോഷന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

0

ചലച്ചിത്ര പിന്നണി ഗായകനും റിയാലിറ്റി ഷോ താരവുമായ റോഷന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. കഴിഞ്ഞ ദിവസമാണ് റോഷനും സഹോദരന്‍ അശ്വിനും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. ശനിയാഴ്ച എറണാകുളത്ത് സ്റ്റേജ് പ്രോഗ്രാമിനായി രാവിലെ പോകുന്നവഴി കണ്ണൂര്‍ എകെജി ഹോസ്പിറ്റല്‍ ബസ്റ്റാന്റിന് സമീപമായിരുന്നു അപകടം.

റോഷന്റെ നില അതീവ ഗുരുതരമാണ്.  അമിത വേഗത്തില്‍ എത്തിയ ലോറി നിയന്ത്രണംവിട്ട് ഡിവൈഡറിന് മുകളിലൂടെ ഇവരുടെ കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഷന്റെ കാര്‍ മറിഞ്ഞു. ശബ്ദം കേട്ട് ഓടിയെത്തിയവരാണ്  ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റിയത്.
സംഭവത്തില്‍ ലോറി ഡ്രൈവര്‍ക്കെതിരേ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു. അപകടത്തില്‍ പരുക്കേറ്റ ലോറി ഡ്രൈവര്‍ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ ചികിത്സയിലാണ്. സഹോദരന്‍ അശ്വിന്‍ അപകടനില തരണം ചെയ്തു. ഏഷ്യാനെറ്റ് സ്റ്റ്റ്റാര്‍ സിങ്ങറിലൂടെയാണ് റോഷന്‍ ശ്രദ്ധേയനാകുന്നത്.

ചരിത്രത്തില്‍ ഇടം നേടി പാരസൈറ്റ്

0

ഓസ്‌കര്‍ പുരസ്‌കാര ചരിത്രത്തില്‍ സുവര്‍ണ ഏടായി ബോങ്ങ് ജൂണ്‍ ഹോ ചിത്രം ‘പാരസൈറ്റ്.’ ഇത് ആദ്യമായാണ്
ഇംഗ്ലീഷ് ഭാഷയിലല്ലാത്ത ഒരു ചിത്രം മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ നേടുന്നത്. കൂടാതെ ഒരു കൊറിയന്‍ സിനിമ മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ നേടുന്നതും ഇതാദ്യമായാണ്.   മികച്ച സംവിധായകന്‍, തിരക്കഥ, രാജ്യാന്തര ഫീച്ചര്‍ ഫിലിം എന്നിവയ്ക്കുള്ള പുരസ്‌കാരങ്ങളും ‘പാരസൈറ്റ്’ നേടി.’
കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നായി വിലയിരുത്തപ്പെടുന്നതാണ് ബോങ് ജൂണ്‍-ഹോയുടെ ‘പാരസൈറ്റ്.’ ആധുനിക കൊറിയയിലെ വര്‍ഗവിവേചനത്തിന്റെയും സാമൂഹിക-സാമ്പത്തിക അസമത്വത്തിന്റെയും കഥ പറയുന്ന ചിത്രം അസാധാരണമായ രീതിയില്‍ പ്രേക്ഷകരെ അതിന്റെ വലയത്തിലാക്കുന്നു. ഒരു ട്രാജിക്കോമെഡിയായും ആക്ഷേപഹാസ്യമായും ചിത്രീകരിച്ചിരിക്കുന്ന ചിത്രം അസമത്വത്തെക്കുറിച്ചുള്ള സുധീരമായ ഒരു പരിശോധനയാണ് നടത്തിയിരിക്കുന്നത്. കാന്‍ ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള പാം ഡി ഓര്‍ (Palme d’Or) നേടുന്ന ആദ്യം കൊറിയന്‍ ചിത്രമെന്നുളള നേട്ടവും പാരസൈറ്റിന് സ്വന്തമാണ്.

‘മെമ്മറീസ് ഓഫ് മര്‍ഡര്‍,’ ‘മദര്‍,’ ‘ഒക്ജാ,’ ‘ദി ഹോസ്റ്റ്,’ ‘സ്നോപിയേഴ്സര്‍’ എന്നീ സിനിമകളിലൂടെ അന്താരാഷ്ട്ര ശ്രദ്ധ നേടിയ സംവിധായകനായ ബോങ് ജൂണ്‍-ഹോ -യും, ഹാന്‍ ജിന്‍-വണ്‍ -ഉം ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. ആക്ഷേപഹാസ്യത്തില്‍ തുടങ്ങി ഒടുവില്‍ രക്തച്ചൊരിച്ചിലിലേക്കുള്ള, ഒരു ജാലവിദ്യ പോലെ പെട്ടന്നുള്ള പ്രയാണമാണ് ‘പാരസൈറ്റ്.”പാരസൈറ്റ്’ നാടകം, സാമൂഹിക വ്യാഖ്യാനം, സ്ലാഷര്‍, സൃഷ്ടിയുടെ സവിശേഷത, കൊലപാതക രഹസ്യം, സസ്യാഹാരത്തിനുള്ള മാനിഫെസ്റ്റോ എന്നീ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു.

ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

0

ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.  മികച്ച ചിത്രമായി ‘പാരസൈറ്റ്’ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, വാക്കിന്‍ ഫീനിക്‌സ്, റെനേ സെല്വേഗര്‍ എന്നിവര്‍ മികച്ച അഭിനേതാക്കളായി.  ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തില്‍ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരവും പാം ദി ഓര്‍ പുരസ്‌കാരവും പാരസൈറ്റ് ഇതിനകം നേടിയിട്ടുണ്ട്.

ലോസ് ഏഞ്ചല്‍സിലെ ഡോള്‍ബി തിയേറ്ററിലാണു ചടങ്ങ് നടന്നത്. കഴിഞ്ഞ വര്‍ഷത്തെപ്പോലെ, ഇത്തവണയും ചടങ്ങിന് അവതാരകനില്ലായിരുന്നു. കഴിഞ്ഞ വര്‍ഷം നടന്‍ കെവിന്‍ ഹാര്‍ട്ടായിരുന്നു അവതാരകനാകേണ്ടിയിരുന്നത്. എന്നാല്‍ സ്വവര്‍ഗരതിക്കെതിരായ തന്റെ പഴയ ട്വീറ്റുകള്‍ ഓണ്‍ലൈനില്‍ വീണ്ടും പ്രത്യക്ഷപ്പെട്ട സാഹചര്യത്തില്‍ ഹാര്‍ട്ടിന് സ്ഥാനമൊഴിയേണ്ടി വരികയായിരുന്നു.


കപ്പേളയുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

0

ദേശീയ പുരസ്‌കാര ജേതാവും നടനുമായ മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ‘കപ്പേള’യുടെ സെക്കന്റ് ലുക്ക് പോസറ്റര്‍ പുറത്ത്. അജു വര്‍ഗീസ്, ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട്, നിഖില വിമല്‍, സൗബിന്‍ ഷാഹിര്‍ എന്നിവരുടെ ഫേസ്ബുക്ക് പേജികളിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്.

റോഷന്‍ മാത്യു, ശ്രീനാഥ് ഭാസി, അന്ന ബെന്‍ എന്നിവരാണ് പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. അന്ന അവതരിപ്പിക്കുന്ന ജെസ്സി എന്ന കഥാപാത്രത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുക. തന്‍വി റാം, സുധി കോപ്പ, നസീര്‍ സംക്രാന്തിയും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ വിഷ്ണു വേണുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. മുസ്തഫ, നിഖില്‍ വാഹിദ്, സുദാസ് തുടങ്ങിവര്‍ ചേര്‍ന്നാണ് തിരക്കഥ. ജിംഷി ഖാലിദ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് സുഷിന്‍ ശ്യാം സംഗീതമൊരുക്കുന്നു. കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ ഒരുക്കുന്ന ആദ്യ സിനിമ കൂടിയാണ് കപ്പേള.  ചിത്രം ഈ മാസം പ്രദര്‍ശനത്തിനെത്തും.

നടി പാർവതി നമ്പ്യാരുടെ വിവാഹ വീഡിയോ കാണാം

0

നടിയും നർത്തകിയുമായ പാർവതി നമ്പ്യാർ വിവാഹിതയായി. വിനീത് മേനോൻ ആണ് വരൻ. ലീല എന്ന ചിത്രത്തിലൂടെയാണ് പാർവതി ശ്രദ്ധനേടുന്നത്.

വീഡിയോ കാണാം

രാജ രവിവര്‍മ്മയുടെ ചിത്രങ്ങള്‍ക്ക് മോഡലായ് താരങ്ങള്‍

0

രാജാ രവിവര്‍മ്മ ചിത്രങ്ങളിലെ മോഡലുകളായി തെന്നിന്ത്യന്‍ നായികന്മാര്‍. ശോഭന, ലിസി, നദിയ മൊയ്തു, സാമന്ത അക്കിനേനി, ശ്രുതി ഹാസന്‍, രമ്യ കൃഷ്ണന്‍, ഖുശ്ബു, ലക്ഷ്മി മാഞ്ചു, ഐശ്വര്യ രാജേഷ് തുടങ്ങിയവരാണ് മോഡലായി എത്തിയത്.

സുഹാസിനി മണിരത്‌നത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന നാം ഫൗണ്ടേഷന്റെ 2020 ലെ കലണ്ടറിനു വേണ്ടി ഫോട്ടോഗ്രാഫര്‍ ജി വെങ്കട്ട് റാമാണ് രാജാരവിവര്‍മ്മ ചിത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. യഥാര്‍ത്ഥ ചിത്രങ്ങളെ വെല്ലുന്ന ഫോട്ടോഷൂട്ടാണെന്ന് ആരാധകര്‍ ഒന്നടങ്കം പറയുന്നു. താരങ്ങളുടെ ചിത്രങ്ങളും തമ്മിലുള്ള അസാമാന്യ സാമ്യതയും ശ്രദ്ധേയമാകുന്നുണ്ട്.

ഹര്‍ഭജന്‍ സിംഗ് നായകനാവുന്നു

0

പ്രശസ്ത ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് ആദ്യമായി നായകനായി അഭിനയിക്കുന്ന സിനിമയാണ് ഫ്രണ്ട്ഷിപ്പ് . ചിത്രം 2020 മധ്യവേനല്‍ അവധി കാലത്ത് പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ഹര്‍ഭജന്‍ സിംഗ് തന്റെ ട്വിറ്റര്‍ പേജിലൂടെ പുറത്തു വിട്ടു.

സിയാന്റോ സ്റ്റുഡിയോയുടെ ബാനറില്‍ ജെ പീ ആര്‍, സ്റ്റാലിന്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ബഹുഭാഷാ ചിത്രം സംവിധാനം ചെയ്യുന്നത് ജോണ്‍പോള്‍ രാജ്, ഷാം സൂര്യ എന്നിവരാണ്. ബോബി സിംഹ, രമ്യാനമ്പീശന്‍ എന്നിവര്‍ അഭിനയിച്ച അഗ്‌നിദേവിയാണ് ഇവര്‍ സംവിധാനം ചെയ്ത മുന്‍ ചിത്രം. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി റിലീസ് ചെയ്യാനിരിക്കുന്ന ഫ്രണ്ട്ഷിപ്പിലെ മറ്റു അഭിനേതാക്കള്‍ സാങ്കേതിക വിദഗ്ദ്ധര്‍ എന്നിവരെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.

സിക്സ് പാക്കിൽ ടൈഗർ ഷറഫ്, ബാഗി 3 ട്രെയിലർ തരംഗം സൃഷ്ടിച്ചു മുന്നേറുന്നു

0

ബാഗി സീരീസ് സിനിമകളിൽ മൂന്നാമത്തേതായ, അഹമ്മദ് ഖാന്റെ സംവിധാനത്തിൽ ടൈഗർ ഷറഫ് , റിതേഷ് ദേശ്മുഖ് എന്നിവർ നായകന്മാരായി അഭിനയിക്കുന്ന ഹിന്ദി ചിത്രം ബാഗി 3 യുടെട്രെയിലർ ഇന്ന്  പുറത്ത് വിട്ടു. ട്രെയിലർ റീലീസ് ചെയ്ത ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ തന്നെ ഒരു മില്യൺ കാഴ്ചക്കാരെ ആകർഷിച്ചു കൊണ്ട് യുടൂബിൽ തരംഗം സൃഷ്ടിച്ചു മുന്നേറുകയാണ്. സിക്‌സ് പാക്കിലുള്ള ടൈഗർ ഷറഫിന്റെ പോസ്റ്ററും ശ്രദ്ധ നേടിയിട്ടുണ്ട്.

സഹോദരങ്ങൾ തമ്മിലുള്ള ഗാഡമായ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും പാശ്ചാത്തലത്തിലുള്ള ആക്ഷൻ ത്രില്ലർ എന്റർടെയിനറാണ് ബാഗി 3. അന്താരാഷ്ട്ര നിലവാത്തിലാണ്‌ ചിത്രീകരിച്ചിട്ടുള്ളതെന്ന് ട്രെയിലർ വ്യക്തമാക്കുന്നു. ശ്രദ്ധാ കപൂറാണ് നായിക. എയർ ഹോസ്റ്റസ് കഥാപാത്രമാണ് ശ്രദ്ധയ്ക്ക്. നദിയദ് വാലാ ഗ്രാൻറ് സൺസ് എന്റർടൈൻമെന്റ്സും ഫോക്സ് സ്റ്റാർ സ്റ്റുഡിയോസും സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്.

#സി. കെ. അജയ് കുമാർ, പി ആർ ഒ

നടന്‍ യോഗി ബാബു വിവാഹിതനായി

0

തമിഴ് ഹാസ്യ നടന്‍ യോഗി ബാബു വിവാഹിതനായി. മഞ്ജു ഭാര്‍ഗവിയാണ് വധു. ഇന്നലെ രാവിലെ തിരുട്ടാനിയിലെ മുരുകന്‍ ക്ഷേത്രത്തില്‍വച്ചായിരുന്നു വിവാഹം. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തതെന്നാണ് വിവരം. സിനിമാ മേഖലയിലെ സുഹൃത്തുക്കള്‍ക്കായി മാര്‍ച്ചില്‍ ചെന്നൈയില്‍ വിരുന്ന് സംഘടിപ്പിക്കുമെന്ന് യോഗി തന്റെ ട്വിറ്റര്‍ പേജിലൂടെ അറിയിച്ചു.

രജനീകാന്തിന്റെ ‘ദര്‍ബാര്‍’ സിനിമയിലാണ് യോഗി ബാബു അവസാനം അഭിനയിച്ചത്.  ചിത്രത്തിലെ യോഗിയുടെ കഥാപാത്രവും ഹാസ്യരംഗങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. ധനുഷ് നായകനാവുന്ന ചിത്രം ‘കര്‍ണനാണ് യോഗിയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. തമിഴില്‍ കൈനിറയെ ചിത്രങ്ങളാണ് യോഗിക്ക്. 2009 ലാണ് യോഗി ബാബു സിനിമയിലേക്ക് എത്തിയത്. തുടര്‍ന്നിങ്ങോട്ട് നൂറിലധികം സിനിമകളില്‍ അഭിനയിച്ചു. ‘കോലമാവു കോകില’യില്‍ നയന്‍താരയ്‌ക്കൊപ്പം ശ്രദ്ധേയമായൊരു വേഷം ചെയ്തിട്ടുണ്ട്.

ദര്‍ബാറിന്റെ പരാജയം; രജനികാന്തിന്റെ വീടിന് മുന്നില്‍ നിരാഹാരമിരിക്കുമെന്ന് വിതരണക്കാര്‍

0

എ.ആര്‍ മുരുഗദോസ് രജനികാന്തിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമായിരുന്നു ദര്‍ബാര്‍. എന്നാല്‍ ചിത്രത്തിന് വേണ്ടത്ര വിജയം നേടാനായില്ല. ചിത്രം പരാജയമായതോടെ രജനികാന്ത് നഷ്ടം നികത്തണമെന്ന ആവശ്യവുമായി വിതരണക്കാര്‍ രംഗത്ത് വന്നിരുന്നു. ഇതിനിടെ രജനികാന്തിനെ കാണാനെത്തിയ വിതരണക്കാരെ പൊലീസ് ഗേറ്റിനു പുറത്ത് തടഞ്ഞതോടെ പ്രശ്നം കൂടുതല്‍ വഷളായിരിക്കുകയാണ്.

നഷ്ടം നികത്തിയില്ലെങ്കില്‍ രജനികാന്തിന്റെ വീടിന് മുന്നില്‍ നിരാഹാരമിരിക്കുമെന്നാണ് വിതരണക്കാര്‍ പറയുന്നത്. ‘ദര്‍ബാറിന് ഇങ്ങനെയൊരു പരാജയം പ്രതീക്ഷിച്ചിരുന്നില്ല. ആദ്യത്തെ രണ്ടു ദിവസം വളരെ നല്ല തിരക്കുണ്ടായിരുന്നു. പിന്നീട് ഓരോ ദിവസവും തിരക്ക് കുറയുകയായിരുന്നു. നേരത്തെ ബാബയ്ക്കും ലിംഗയ്ക്കും നഷ്ടം വന്നപ്പോള്‍ രജനി സര്‍ ഇടപെട്ടിരുന്നു. അദ്ദേഹം നഷ്ടപരിഹാരം നല്‍കിയിരുന്നു. അങ്ങനെയൊരു ഇടപെടല്‍ ഇപ്പോഴും അദ്ദേഹം നടത്തുമെന്നാണ് കരുതുന്നത്.’ തിയേറ്റര്‍ ഉടമകള്‍ പറഞ്ഞു. നിലവില്‍ ‘ദര്‍ബാറി’ന്റെ മൊത്തം നഷ്ടം എത്രയെന്ന് കൃത്യമായ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടില്ല. ലൈക പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. രജനീകാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘2.0’ന്റെ നിര്‍മ്മാതാക്കളും ലൈക പ്രൊഡക്ഷന്‍സ് ആയിരുന്നു.

ജീവയുടെ ‘ചീറ് ‘ വരുന്നു !

0

ജീവ നായകനാവുന്ന  ‘ ചീറ് ‘ അഥവാ ഗർജ്ജനം ഫെബ്രുവരി 7 ന്‌  പ്രദർശനത്തിനെത്തുന്നു. വിജയ് സേതുപതി നായകനായി അഭിനയിച്ച ‘ റെക്ക ‘ എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചു ശ്രദ്ധേയനായ രത്തിന ശിവയാണ്   ‘ ചീറ് ‘ അണിയിച്ചൊരുക്കുന്നത് . ഗ്രാമീണ പശ്ചാത്തലത്തിൽ ,സഹോദരീ – സഹോദര സ്നേഹ ബന്ധത്തെ ആസ്പദമാക്കിയുള്ള വൈകാരികതയാർന്ന പ്രമേയമാണ് അവലംബം. പ്രണയവും വൈകാരികതയും കൊണ്ട് ഇഴപാകിയ ആക്ഷൻ എന്റർടൈനറത്രെ  ‘ ചീറ് ‘.

 പുതുമുഖം റിയാ സുമനാണ് നായിക. മലയാളിയായ ഗായത്രി കണ്ണനാണ് ജീവയുടെ സഹോദരി കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രശസ്ത തമിഴ് – തെലുങ്ക് യുവ നടൻ നവദീപാണ് ചിത്രത്തിലെ വില്ലൻ കഥാപാത്രമാവുന്നത്. വരുൺ, സതീഷ് തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.   ഗണേഷ് കുമാർ സംഘട്ടന സംവിധാനവും രാജു സുന്ദരം നൃത്ത സംവിധാനവും നിർവഹിച്ച ‘ചീറി ‘ന്റെ സംഗീത സംവിധായകൻ ഡി. ഇമാനാണ് . വേൽസ് ഫിലിം ഇന്റർ നാഷണലിന്റെ ബാനറിൽ ഡോക്ടർ. ഐശരി ഗണേഷ് നിർമ്മിച്ച ‘ ചീറ് ‘ സിൽവർ സ്ക്രീൻ പിക്ചേഴ്സ് മുരളി കേരളത്തിൽ റീലീസ് ചെയ്യുന്നു.

#സി. കെ. അജയ് കുമാർ, പി ആർ ഒ

സൂര്യയുടെ ‘സൂരറൈ പോട്ര് ‘ കന്നടത്തിലേക്കും !

0

രാധകർ  ഏറെ പ്രതീക്ഷയോടെ  കാത്തിരിക്കുന്ന സിനിമയാണ് സൂര്യയെ നായകനാക്കി സുധാ കൊങ്ങര സംവിധാനം ചെയ്യുന്ന ‘സൂരറൈ പോട്ര് ‘.  ആക്ഷൻ എന്റർടൈനറായ ഇൗ ചിത്രം തമിഴ് കൂടാതെ കന്നട ഭാഷയിലും മൊഴി മാറ്റം ചെയ്ത് റിലീസ് ചെയ്യുമെന്നതാണ് പുതിയ വാർത്ത. വളരെ കാലത്തിനു ശേഷമാണ് ഒരു തമിഴ് ചിത്രം കാന്നടത്തിലേക്ക് മൊഴി മാറ്റം ചെയ്യുന്നത് എന്നത് ശ്രദ്ധേയമാണ്.    ചിത്രത്തിന്റെ കന്നട പോസ്റ്ററും നിർമ്മാതാക്കൾ ട്വിറ്ററിലൂടെ പങ്കു വെച്ചു. മധ്യ വേനൽ അവധി കാലത്താണ് സിനിമയുടെ റിലീസ് .

എയർ ഡെക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ജി.ആർ ഗോപിനാഥിന്റെ ജീവിത കഥയെ അടിസ്ഥാനമാക്കിയാണ്   ‘സൂരറൈ പോട്ര് ‘ അണിയിച്ചൊരുക്കുന്നത്. വിമാന കമ്പനി സ്ഥാപിക്കാൻ അദ്ദേഹം നടത്തിയ  കഠിന പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം.മലയാളി താരം അപർണ മുരളിയാണ് നായിക.

 ജാക്കി ഷറഫ്,  മോഹൻ ബാബു, കരുണാസ് , പരേഷ് റാവൽ, ഉർവ്വശി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനതാക്കൾ. നികേത് ബോമ്മി റെഡ്ഡിയാണ്  ക്യാമറാ. ജി.വി പ്രകാശാണ് സംഗീത  സംവിധായകൻ. 2ഡി എന്റർടൈൻമെന്റ്സും സീഖ്യാ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഗുനീത് മോംഘയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. രാജശേഖർ കർപ്പൂര പാണ്ഡ്യനാണ്   ‘സൂരറൈ പോട്രി’ന്റെ സഹ നിർമ്മാതാവ്.

#സി. കെ അജയ് കുമാർ, പി ആർ. ഒ