കുഞ്ചാക്കോ ബോബന് ഫെബ്രുവരി 29 ഏറെ പ്രത്യേകതയുള്ള ദിവസമാണ്. അന്നാണ് താരത്തിന്റെ അമ്മ മോളിയുടെ പിറന്നാള്‍.
മകന്‍ പിറന്നതിന് ശേഷമുള്ള ആദ്യ പിറന്നാള്‍ കൂടിയായപ്പോള്‍ പിറന്നാളിന് കുറച്ച് മധുരം കൂടി.
അമ്മക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കുറിപ്പുമായി എത്തിയിരിക്കുകയാണ് കുഞ്ചാക്കോ. താന്‍ കണ്ട ഏറ്റവും കരുത്തരായ സ്ത്രീകളില്‍ ഒരാളാണ് അമ്മയെന്നും അവര്‍ക്ക് ഇപ്പോഴും മധുരപ്പതിനാറാണ് എന്നുമാണ് കുഞ്ചാക്കോ കുറിച്ചിരിക്കുന്നത്.
അമ്മയ്ക്ക് ഇപ്പോള്‍ മധുര പതിനാറാണെന്നാണ് കുഞ്ചാക്കോ ബോബന്‍ കുറിക്കുന്നത്. യഥാര്‍ത്ഥത്തില്‍ കുഞ്ചാക്കോ ബോബന്റെ അമ്മയായ മറിയാമ്മയ്ക്ക് 64 വയസാണ്. ഇന്‍സ്റ്റാഗ്രാമില്‍ അമ്മ ഇസഹാക്കിനും മറ്റ് പേരക്കുട്ടികള്‍ക്കും ഒപ്പമിരിക്കുന്ന ചിത്രം പങ്കുവെച്ചാണ് കുഞ്ചാക്കോ ബോബന്റെ ആശംസ.
ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ട ഏറ്റവും കരുത്തയായ സ്ത്രീ.. ജീവിതത്തിലെ അഗ്‌നിപരീക്ഷണങ്ങളെ ധൈര്യമായി അമ്മ നേരിട്ടു.. ഞാന്‍ അല്‍പമെങ്കിലും നല്ല വ്യക്തിയായെങ്കില്‍ നന്ദി പറയുന്നത് അമ്മയോടാണ്..ഈ ദിനം നാല് വര്‍ഷത്തിലൊരിക്കല്‍ മാത്രമേ വരൂ എന്നുള്ളതുകൊണ്ട് അമ്മയ്ക്കിപ്പോള്‍ മധുര പതിനാറാണ്. പിറന്നാള്‍ ഉമ്മകള്‍ കുഞ്ചാക്കോ ബോബന്‍ കുറിക്കുന്നു.
അമ്മയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ കുഞ്ചാക്കോ ബോബന്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്.
ഈ പിറന്നാള്‍ നാലു വര്‍ഷത്തില്‍ ഒരിക്കല്‍, അമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കുഞ്ചാക്കോ ബോബന്
അഭിപ്രായങ്ങള്‍ എന്നോട് നേരിട്ടു പറയൂ’: ഫോണ്‍ നമ്പര്‍ പങ്കുവച്ച് മഞ്ജു പത്രോസ്
ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയുടെ പേരില്‍ സമൂഹമാധ്യമങ്ങളിലൂടെ നേരിടേണ്ടിവന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടിയുമായി നടി മഞ്ജു പത്രോസ്. താന്‍ പോലും അറിയാത്ത കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതെന്ന് മഞ്ജു ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. 49 ദിവസം പുര്‍ത്തിയാക്കി പുറത്തെത്തിയപ്പോള്‍ തനിക്ക് പോലും അറിയാത്ത കാര്യങ്ങളാണ് പ്രചരിക്കുന്നതെന്ന് മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചു. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ നേരിട്ടാകാമെന്ന് വ്യക്തമാക്കി തന്റെ ഫോണ്‍ നമ്പറും മഞ്ജു അതോടൊപ്പം പങ്കുവച്ചു.
മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് :
“ജീവിതത്തിലെ ഒരു നിര്‍ണായകഘട്ടത്തിലാണ് ഞാന്‍ ബിഗ്‌ബോസ് ഗെയിം ഷോയില്‍ പങ്കെടുക്കാന്‍ പോകുന്നത്. വിജയകരമായി 49 ദിവസം പൂര്‍ത്തിയാക്കി വരുമ്പോളറിയുന്നതു ഞാന്‍ പോലുമറിയാത്ത കാര്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പരന്നിരിക്കുന്നു എന്നതാണ്. എന്റെ പേരിലുള്ള ഫേസ്ബുക് യൂട്യൂബ് എന്നിവ ഞാന്‍ അല്ല ഉപയോഗിക്കുന്നത് എ ന്റെ സുഹൃത്തുക്കള്‍ ആണ്. അതിനാല്‍ നിങ്ങളുടെ നല്ലതും മോശവുമായ അഭിപ്രായങ്ങള്‍ എന്നോട് നേരിട്ടു പറയുക. എന്റെ ഫോണ്‍ നമ്പര്‍ 9995455994 (ഇന്റര്‍നെറ്റ് കാള്‍ എടുക്കുന്നതല്ല )”
ഏഴു ഗെറ്റപ്പുകളില്‍ വിക്രം;’ കോബ്ര ഫസ്റ്റ്‌ലുക്ക് പുറത്ത്
വിക്രം ഏഴ് വേഷങ്ങളിലെത്തുന്ന ആക്ഷന്‍ ത്രില്ലര്‍ കോബ്രയുടെ ഫസ്റ്റ്‌ലുക്ക് റിലീസ് ചെയ്തു. ഏഴ് വ്യത്യസ്ത ഗെറ്റപ്പുകളിലെത്തുന്ന ചിയാന്റെ ചിത്രങ്ങളാണ് പോസ്റ്ററില്‍ ഉള്ളത്. ഇമൈക്ക നൊടികള്‍, ഡിമോണ്ടെ കോളനി എന്നീ ഹിറ്റ് ചിത്രങ്ങളൊരുക്കിയ അജയ് ജ്ഞാനമുത്തുവാണ് സംവിധാനം.
ഒന്നിനൊന്ന് വ്യത്യസ്തമാണ് ഏഴ് ഗെറ്റപ്പുകളും.
വിക്രം തന്നെയാണോ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത വ്യത്യസ്തമാണ് ഏഴ് ഗെറ്റപ്പുകളും. സ്‌റ്റൈലിഷ് ലുക്കിലും പ്രായമുള്ളതായും വില്ലന്‍ ലുക്കിലുമെല്ലാം പോസ്റ്ററില്‍ വിക്രത്തെ കാണാം. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍ ആണ് സിനിമയില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്. ബിഗ് ബജറ്റിലൊരുങ്ങുന്ന സിനിമയ്ക്ക് എ.ആര്‍.റഹ്മാന്‍ ആണ് സംഗീതം ഒരുക്കുന്നത്.
സിക്സ് പാക്കിൽ ടൈഗർ ഷറഫും, അർദ്ധ നഗ്നാങ്ങിയായി ശ്രദ്ധാ കപൂറും- ‘ബാഗി 3’ മാർച്ച് 6 ന് . പുതിയ സ്റ്റില്ലുകൾ പുറത്തു വിട്ടു !
ബാഗി സീരീസ് സിനിമകളിൽ മൂന്നാമത്തേതായ, അഹമ്മദ് ഖാന്റെ സംവിധാനത്തിൽ ടൈഗർ ഷറഫ് , റിതേഷ് ദേശ്മുഖ് എന്നിവർ നായകന്മാരായി അഭിനയിക്കുന്ന ഹിന്ദി ചിത്രം ബാഗി 3 യുടെ ട്രെയിലർ ചരിത്രം കുറിച്ചു മുന്നേറ്റം തുടരുകയാണ് . ട്രെയിലർ റീലീസ് ചെയ്ത എഴുപത്തി രണ്ടു മണിക്കൂറിനുള്ളിൽ തന്നെ നൂറു മില്യൺ കാഴ്ചക്കാരെ ആകർഷിച്ചു കൊണ്ട് യുടൂബിൽ തരംഗം സൃഷ്ടിച്ചിരുന്നു . മാത്രമല്ല ടൈഗർ ഷറഫും, ശ്രദ്ധാ കപൂറും അഭിനയിച്ച ‘ ദസ് ബാഹാനേ ‘ , ‘ ബംഗാസ് ‘ എന്നീ രണ്ടു ഗാന വീഡിയോകൾക്കും വൻ വരവേൽപ്പാണ് ലഭിച്ചത്. ശ്രദ്ധാ കപൂർ അല്പ വസ്ത്ര ധാരിയായി അതീവ ഗ്ലാമറസായി ആടി തിമിർക്കുന്ന ‘ദസ് ബഹാനേ’ ഗാന ദൃശ്യങ്ങൾ യുവാക്കളുടെ സിരകളിൽ ലഹരിയായി പടരുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം അണിയറക്കാർ പുറത്തു വിട്ട ചിത്രത്തിന്റെ സ്റ്റില്ലുകളും ശ്രദ്ധ നേടി. യുവ സിനിമാ പ്രേമികൾക്കിടയിൽ ആകാംഷയും പ്രതീക്ഷയും വർധിപ്പിച്ചരിക്കയാണ് ‘ബാഗി 3’.
സഹോദരങ്ങൾ തമ്മിലുള്ള ഗാഡമായ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും പാശ്ചാത്തലത്തിലുള്ള ആക്ഷൻ ത്രില്ലർ എന്റർടെയിനറാണ് ബാഗി 3. അന്താരാഷ്ട്ര നിലവാത്തിലാണ് ചിത്രീകരിച്ചിട്ടുള്ളതെന്ന് ട്രെയിലർ വ്യക്തമാക്കുന്നു. ശ്രദ്ധാ കപൂറാണ് നായിക. എയർ ഹോസ്റ്റസ് കഥാപാത്രമാണ് ശ്രദ്ധയ്ക്ക്. നദിയദ് വാലാ ഗ്രാൻറ് സൺസ് എന്റർടൈൻമെന്റ്സും ഫോക്സ് സ്റ്റാർ സ്റ്റുഡിയോസും സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്.മാർച്ച് 6 ന് ബാഗി 3 ലോകമെമ്പാടും റിലീസ് ചെയ്യും.
ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്; ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്
ആന്റണി വര്‍ഗീസ് നായകനാകുന്ന ‘ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്’ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്. നവാഗതനായ നിഖില്‍ പ്രേംരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം അച്ചാപ്പു മൂവി മാജിക്, മാസ് മീഡിയ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ സ്റ്റാന്‍ലി സി.എസ്, ഫൈസല്‍ ലത്തീഫ് എന്നിവരാണ് നിര്‍മ്മിക്കുന്നത്.
മലബാറിലെ ഫുട്‌ബോള്‍ പ്രേമത്തിന്റെ കഥയാണിത്. രണ്ട് ഫുട്‌ബോള്‍ പ്രേമികളുടെ ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. നായകനായ ആന്റണി വര്‍ഗീസ് അവതരിപ്പിക്കുന്ന ഹിഷാം ബഷീറും എട്ടുവയസുകാരനായ ഉമ്മര്‍ എന്ന കഥാപാത്രവും തമ്മിലുള്ള ആത്മബന്ധത്തിലൂടെയാണ് കഥ പുരോഗമിക്കുന്നത്.
സൈജു കുറുപ്പ്, ബാലു വര്‍ഗീസ്, ലുക്മാന്‍, ഐ.എം. വിജയന്‍, ദിനേശ് മോഹന്‍, അര്‍ച്ചനാ വാസുദേവ്, എന്നിവരും നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. ജേക്‌സ് ബിജോയ് ആണ് സംഗീതമൊരുക്കുന്നത്. ഫെയ്‌സ് സിദ്ദിഖ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. എഡിറ്റിംഗ് നൗഫല്‍ അബ്ദുള്ള.
മരയ്ക്കാര്‍ നാലാമനായി പ്രണവ് മോഹന്‍ലാല്‍
മോഹന്‍ലാലിന്റെ ബ്രഹ്മാണ്‍ചിത്രം മരയ്ക്കാറിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ചിത്രത്തെ കുറിച്ചുള്ള ഓരോ വാര്‍ത്തയും വളരെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുക്കുന്നതും. ഇപ്പോഴിതാ ചിത്രത്തിന്റെ ഒരു ക്യാരക്ടര്‍ പോസ്റ്റര്‍ കൂടി പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിലെ പ്രണവ് മോഹന്‍ലാലിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. കുഞ്ഞാലി മരയ്ക്കാര്‍ നാലാമനായ മമ്മാലിയെയാണ് പ്രണവ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ഈ ചിത്രം അയ്യായിരത്തോളം തിയേറ്ററുകളിലാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ആദ്യ ടീസര്‍ കഴിഞ്ഞ ദിവസം അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു. അല്‍ഫോന്‍സ് പുത്രനാണ് ടീസര്‍ എഡിറ്റ് ചെയ്തിരിക്കുന്നത്.
ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത് സൈന ആണ്. സൈന തന്നെയാണ് ഈ വാര്‍ത്ത തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം വഴി അറിയിച്ചത്. എന്നാല്‍ തുക വെളിപ്പെടുത്തിയിട്ടില്ല. മരയ്ക്കാറിന്റെ മറ്റ് ഭാഷകളുടെ ഓഡിയോ റൈറ്റ്‌സും സൈന തന്നെയാണ് സ്വന്തമാക്കിയിരിക്കുന്നത്. കേരളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ ബ്രഹ്മാണ്ഡ റിലീസിംഗിന് തന്നെയാണ് മരക്കാര്‍ തയ്യാറെടുക്കുന്നത്.
തട്ടമണിഞ്ഞ് അനശ്വര; വാങ്കിന്റെ ട്രെയ്ലര്‍ റിലീസ് ചെയ്തു
മുസ്ലീം പശ്ചാത്തലത്തിലൊരുങ്ങുന്ന ‘വാങ്ക്’ എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ റിലീസ് ചെയ്തു. ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ എന്ന ഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ അനശ്വര രാജനാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മുസ്ലീം പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം പ്രശസ്ത സംവിധായകനായ വി കെ പ്രകാശിന്റെ മകള്‍ കാവ്യാ പ്രകാശാണ് സംവിധാനം ചെയ്യുന്നത്. സാമൂഹ്യ മാദ്ധ്യമങ്ങളില്‍ മികച്ച പ്രേക്ഷക പ്രതികരണമാണ് ട്രെയ്ലറിന് ലഭിക്കുന്നത്. നവാഗതയായ ഷബ്ന മുഹമ്മദാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിനിമ ചരിത്രത്തിലാദ്യമായി ഒരു വനിതയുടെ രചനയില്‍ മറ്റൊരു വനിത സംവിധാനം ചെയ്യുന്നു എന്ന പ്രത്യേകതയോടെയാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്. 7 ജെ ഫിലിംസിന്റെയും ഷിമോഗ ക്രിയേഷന്‍സിന്റെയും ബാനറില്‍ സിറാജുദീനും ഷബീര്‍ പത്താനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അനശ്വരയ്ക്ക് പുറമെ നന്ദന വര്‍മ്മ, വിനീത്, ഗോപിക, മീനാക്ഷി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഉണ്ണി ആറിന്റെ കഥയെ ആധാരമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഫേസ്ബുക്ക് വഴി വിവാഹാലോചനയുമായി നടന്‍ വിജിലേഷ്
മഹേഷിന്റെ പ്രതികാരം, തീവണ്ടി, വരത്തന്‍ എന്നീ ജനപ്രിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് വിജിലേഷ്. ജീവിതത്തില്‍ ഒരു കൂട്ടുവേണമെന്ന് തുറന്ന് സമ്മതിക്കുകയാണ് താരം. ഫേസ്ബുക്കിലൂടെ വിവാഹാലോചന നടത്തിയിരിക്കുകയാണ് താരം. ഒരു കൂട്ട് വേണമെന്ന തോന്നല്‍ പതിവിലും ശക്തിയായി തെളിഞ്ഞു നില്‍ക്കുന്നു എന്നാണ് വിജിലേക്ക് ഫേസ്ബുക്കില്‍ കുറിച്ചത്.
‘ജീവിതത്തില്‍ ഒരു കൂട്ട് വേണമെന്ന തോന്നല്‍ പതിവിലും ശക്തിയായി തെളിഞ്ഞു നില്‍ക്കുന്നു. ആരെങ്കിലും വന്നുചേരുമെന്ന /എവിടെയെങ്കിലും കണ്ടുമുട്ടുമെന്ന പ്രതീക്ഷയാണ് ഈ തോന്നലിനെ ഉറപ്പിച്ചുകൊണ്ടിരിക്കുന്നത്.. വഴിനീളെ മിഴിപൊഴിച്ച് അന്വേഷണത്തിലാണ് എക്കാലത്തേക്കുമായുള്ള ജീവിതത്തിന്റെ കരുതലിനെ….’ ചിത്രം പങ്കുവെച്ച് വിജിലേഷ് കുറിച്ചു.
ഫേസ്ബുക്ക് വഴി ആകുമ്പോള്‍ ഒരുപാടു പേര്‍ കാണുമല്ലോയെന്നും അതുവഴി നല്ല ആലോചനകള്‍ വരുമെന്ന പ്രതീക്ഷയിലുമാണ് ഇങ്ങനൊരു നീക്കം നടത്തിയതെന്നാണ് വിജിലേഷ് പറയുന്നത്. പെണ്‍കുട്ടിയെ കുറിച്ച് തനിക്ക് വലിയ സങ്കല്‍പങ്ങള്‍ ഒന്നുമില്ലെന്നും തന്റെ ഫീല്‍ഡ് മനസിലാക്കുന്ന ഒരു പെണ്‍കുട്ടി ആകണമെന്നൊരു ആഗ്രഹമുണ്ടെന്നും വിജിലേഷ് പറഞ്ഞു.
സ്വവര്‍ഗ പ്രണയം പറഞ്ഞ് ‘ഷീര്‍ ഖോര്‍മ’; ട്രെയിലര്‍ പുറത്ത്
ഫറാസ് ആരിഫ് അന്‍സാരി സംവിധാനം ചെയ്യുന്ന ‘ഷീര്‍ ഖോര്‍മ’യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. സ്വവര്‍ഗ പ്രണയം പ്രമേയമായിട്ടുള്ളതാണ് ചിത്രം. സ്വര ഭാസ്‌കറും ദിവ്യാ ദത്തയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതിരിപ്പിച്ചിരിക്കുന്നത്. ടൊറന്റോയില്‍ ജനിച്ചു വളര്‍ന്ന പാക്കിസ്ഥാനിയാണ് ചിത്രത്തില്‍ സ്വരയുടെ കഥാപാത്രം. ചിത്രത്തില്‍ ഷബാനി അസ്മിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സ്വവര്‍ഗ പ്രണയം പറയുന്ന മറ്റൊരു ബോളിവുഡ് ചിത്രം അടുത്തിടെ തിയേറ്ററുകളിലെത്തിയിരുന്നു. ആയുഷ്മാന്‍ നായകനായി എത്തിയ ശുഭ് മംഗള്‍ സ്യാദ സാവധാനായിരുന്നു ആ ചിത്രം. ഈ ചിത്രത്തെ പ്രശംസിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്ത് വന്നിരുന്നു. ഗംഭീരമെന്നാണ് ട്രംപ് ട്വിറ്ററില്‍ കുറിച്ചത്. ആശയങ്ങളിലെ വ്യത്യസ്തയും അവതരണത്തിലെ പുതുമയുമെല്ലാം കൊണ്ട് പൊതുവേ മാറ്റത്തിന്റെ വഴിയിലാണ് ബോളിവുഡ്. സമൂഹം പൊതുയിടത്തില്‍ ചര്‍ച്ചചെയ്യാന്‍ ആഗ്രഹിക്കാത്ത പല വിഷയങ്ങളും ബോളിവുഡില്‍ സിനിമയായി പിറക്കുകയാണ്.
വിവാഹ സീസണില്‍ പ്രത്യേക ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്
സ്വര്‍ണ വിലയിലെ ഏറ്റക്കുറച്ചിലുകള്‍ ഉപയോക്താക്കളെ ബാധിക്കാതിരിക്കാന്‍ റേറ്റ് പ്രോട്ടക്ഷന്‍ ഓഫര്‍
ഡയമണ്ട് ആഭരണങ്ങള്‍ക്ക് 20 ശതമാനം ഇളവ്
പോള്‍ക്കി, അണ്‍കട്ട്, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങള്‍ക്ക് 15 ശതമാനം ഇളവ്
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലുതും വിശ്വാസ്യതയാര്‍ന്നതുമായ ആഭരണബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് വിവാഹ സീസണിനായി പ്രത്യേക ഓഫറുകള്‍ അവതരിപ്പിക്കുന്നു. ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിക്കുന്ന റേറ്റ് പ്രോട്ടക്ഷന്‍ ഓഫറിലൂടെ സ്വര്‍ണത്തിന്‍റെ ഭാവിയിലെ വിലയിലുള്ള ഏറ്റക്കുറച്ചിലുകള്‍ ഉപയോക്താക്കളെ ബാധിക്കാതിരിക്കും. ഇതിന്‍റെ ഭാഗമായി വാങ്ങാനുദ്ദേശിക്കുന്ന ആഭരണങ്ങളുടെ ആകെത്തുകയുടെ പത്ത് ശതമാനം മുന്‍കൂട്ടി അടച്ച് നിലവിലുള്ള വിപണി നിരക്കില്‍ ആഭരണങ്ങള്‍ ബുക്ക് ചെയ്യാം. കൂടാതെ ഡയമണ്ട് ആഭരണങ്ങള്‍ക്ക് 20 ശതമാനം ഇളവും പോള്‍ക്കി, അണ്‍കട്ട്, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങള്‍ക്ക് 15 ശതമാനം ഇളവും നേടാം.
ഉപയോക്താക്കള്‍ക്ക് മികച്ച അനുഭവം ലഭ്യമാക്കുന്നതിനും ആഭരണം വാങ്ങുമ്പോള്‍ പരമാവധി ഗുണഫലങ്ങള്‍ നല്കുന്നതിനുമാണ് പരിശ്രമിക്കുന്നതെന്ന് കല്യാണ്‍ ജൂവലേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. കഴിഞ്ഞ കുറെ മാസങ്ങളായി സ്വര്‍ണവിലയിലുള്ള അസ്ഥിരത ഉപയോക്താക്കള്‍ സ്വര്‍ണം വാങ്ങുമ്പോള്‍ ബാധിക്കാതെ സംരക്ഷിച്ചുനിര്‍ത്തുന്നതിനായാണ് റേറ്റ് പ്രോട്ടക്ഷന്‍ ഓഫര്‍ അവതരിപ്പിക്കുന്നത്. ഇതിലൂടെ എല്ലാ ഉപയോക്താക്കള്‍ക്കും പ്രത്യേകിച്ച് വിവാഹാവസരങ്ങള്‍ക്കായി സ്വര്‍ണം വാങ്ങുന്നവര്‍ക്കും അടുത്ത സീസണ്‍ തുടങ്ങുന്നതിനു മുമ്പേ നിശ്ചിതനിരക്കില്‍ ആഭരണങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കല്യാണ്‍ ജൂവലേഴ്സിന്‍റെ നാല് തലത്തിലുള്ള അഷ്വറന്‍സ് സാക്ഷ്യപത്രത്തിന്‍റെ ഗുണഫലങ്ങളും ഇതോടൊപ്പം ഉപയോക്താക്കള്‍ക്ക് സ്വന്തമാക്കാം. കല്യാണ്‍ ജൂവലേഴ്സിന്‍റെ ഉപയോക്താക്കള്‍ക്ക് ബ്രാന്‍ഡിന്‍റെ പ്രതിബദ്ധത ഉറപ്പുവരുത്തുന്ന പ്രത്യേക ഉദ്യമമാണിത്. കല്യാണ്‍ ജൂവലേഴ്സില്‍ വിറ്റഴിക്കുന്ന ആഭരണങ്ങള്‍ വിവിധ ഘട്ടങ്ങളിലായി ഗുണമേന്മാ പരിശോധനകള്‍ക്ക് വിധേയമാക്കുന്നുണ്ട്. എല്ലാ ആഭരണങ്ങളും ബിഐഎസ് ഹാള്‍മാര്‍ക്ക് ചെയ്തവയാണ്. ആഭരണങ്ങളുടെ മൂല്യം ഉറപ്പാക്കുന്ന നാല് തലത്തിലുള്ള അഷ്വറന്‍സ് സാക്ഷ്യപത്രം ഉപയോക്താക്കള്‍ക്ക് മുടക്കുന്ന പണത്തിന് തക്കമൂല്യവും ഉറപ്പുനല്കുന്നു. ഇന്‍വോയിസില്‍ കാണിച്ചിരിക്കുന്ന ശുദ്ധത, കൈമാറ്റം ചെയ്യുമ്പോഴും വിറ്റഴിക്കുമ്പോഴും ലഭിക്കുമെന്നതാണ് മെച്ചം. കൂടാതെ ജീവിതകാലം മുഴുവന്‍ ബ്രാന്‍ഡ് ഷോറൂമുകളില്‍നിന്ന് സ്വര്‍ണാഭരണങ്ങളുടെ മെയിന്‍റനന്‍സ് സൗജന്യമായി ചെയ്തു കൊടുക്കും.
കൂടാതെ റൂപേ, മാസ്റ്റര്‍ കാര്‍ഡ് എന്നിവയുമായുള്ള കല്യാണ്‍ ജൂവലേഴ്സിന്‍റെ സഹകരണത്തിലൂടെ ഉപയോക്താക്കള്‍ക്ക് അധിക ഇളവുകളും സ്വന്തമാക്കാം. കല്യാണിന്‍റെ ആഭരണശേഖരങ്ങളെക്കുറിച്ചും ഓഫറുകളെക്കുറിച്ചും കൂടുതല്‍ അറിയാന്‍ www.kalyanjewellers.net/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
ഡി ഫോര്‍ ഡാന്‍സ് താരം കുക്കുവിന്റെ വിവാഹ വീഡിയോ
ഡി ഫോര്‍ ഡാന്‍സ് താരം സുഹൈദ് കുക്കു വിവാഹിതനായി. ദീപ പോളാണ് വധു . ഏഴുവർഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്
സൗഭാഗ്യയുടെ വിവാഹത്തലേന്നത്തെ ആഘോഷം ; വീഡിയോ കാണാം
താര കല്യാണിന്റെ മകളും നർത്തകിയുമായ സൗഭാഗ്യയുടെ വിവാഹ തലേന്നത്തെ ആഘോഷത്തിന്റെ വീഡിയോ കാണാം


