ബാഹുബലിയായി സന്താനം ആക്ഷേപ ഹാസ്യവും ആക്ഷനുമായി എത്തിയ ” ബിസ്‌കോത് “ട്രെയ്‌ലർ വൈറൽ !

ഹാസ്യ  താരത്തിൽ നിന്നും നായക താരമായി മാറിയ സന്താനത്തിന്റെ പുതിയ സിനിമയായ ‘ബിസ്‌കോത്തി ‘ന്റെ ട്രെയ്‌ലർ അണിയറക്കാർ പുറത്തു വിട്ടു . റിലീസ് ചെയ്‌ത്‌  ഒരു നാൾ തികയും മുമ്പേ തന്നെ ഒന്നര മില്യൺ കാഴ്ചക്കാരെ നേടിസോഷ്യൽ മീഡിയയിൽ വൈറലായിരിക്കയാണ്  ട്രെയ്‌ലർ. മൂന്നു കഥാപാത്രങ്ങളെയാണ് സന്താനം അവതരിപ്പിക്കുന്നത് എന്നതാണ്  ഈ സിനിമയുടെ ശ്രദ്ധേയ ഘടകം . അതിലൊന്ന് അരമണിക്കൂർ ദൈർഘ്യമുള്ള രാജ സിംഹൻ എന്ന രാജാവിന്റെ വേഷമാണ് . ഇത് ബാഹുബലിയെ അനുകരിച്ചുകൊണ്ടുള്ളതാണ് .

രാജാവിന്റെ ഭാഗം അഞ്ഞൂറിൽ പരം നടീനടന്മാരെ ഉൾപ്പെടുത്തി രാമോജി റാവു ഫിലിം സിറ്റിയിൽ പ്രത്യേകം തയ്യാറാക്കിയ  ബ്രഹ്മാണ്ഡ അരമനയുടെ സെറ്റിൽ വെച്ചാണ് ഈ എപ്പിസോഡ് ചിത്രീകരിച്ചിട്ടുള്ളത് . കൂടാതെ സന്താനത്തിന്റെ അഭിനയ മികവിന്റെ മറ്റു ചില പരിണാമങ്ങളും വെളിപ്പെടിത്തിയിട്ടുണ്ടത്രെ . മൂന്ന് കാലഘട്ടങ്ങളിലൂടെയാണ് കഥ ദൃശ്യവൽക്കരിച്ചിരിക്കുന്നത് . ‘ ജയം കൊണ്ടാൻ ‘ , ‘കണ്ടേൻ കാതലൈ ‘ , ‘ ഇവൻ തന്തിരൻ ‘  തുടങ്ങിയ വിജയ ചിത്രങ്ങൾ സമ്മാനിച്ച ആർ .കണ്ണനാണ് ചിത്രത്തിന്റെ സംവിധായകനും രചയിതാവും . ഒരു ബിസ്‌കറ്റ് കമ്പനി പ്രധാന കഥാപാത്രം പോലെ ചിത്രത്തിലുടനീളം ഉണ്ടെന്നതിനാലാണത്രെ  ‘ ബിസ്‌കോത് ‘എന്ന് പേരിട്ടത് .

സന്താനത്തിന്റെ ആരാധകർക്ക് മാത്രമല്ല എല്ലാ വിഭാഗം സിനിമാ ആസ്വാദകർക്കും ഇഷ്‌ടപ്പെടുന്ന , സന്താനത്തിന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവാകാവുന്ന ഒരു സിനിമയായിരിക്കും ഇതെന്ന് സംവിധായകൻ ആർ .കണ്ണൻ ആത്മവിശ്വാസത്തോടെ പറയുന്നു . കാണികൾക്ക് മാനസിക പിരിമുറുക്കത്തിൽ നിന്നും മുക്തിയേകുന്ന ഹാസ്യരസപ്രദമായ ആക്ഷൻ എന്റർടൈനറാണെന്നും സംവിധായകൻ പറഞ്ഞു .

സന്താനത്തിന്റെ മുൻ ചിത്രമായ ‘എ 1 ‘ എന്ന സിനിമയിൽ നായികയായി അഭിനയിച്ച  താരാ അലിഷാ പെരിയും, മിസ്സ്‌ കർണാടക  സ്വാതി മുപ്പാലയുമാണ് ‘ ബിസ്‌കോത്തി’ലെ സന്താനത്തിന്റെ നായികമാർ . അർജ്ജുൻ റെഡ്ഢി എന്ന തെലുങ്കു സിനിമയിലൂടെ ശ്രേധേയനായ രാധനാണ്  സംഗീത സംവിധായകൻ . 

                                                                                                                                            സി .കെ .അജയ് കുമാർ ,പി ആർ ഒ    


English Summary : Santhanam new movie Biskoth Official Trailer

admin:
Related Post