അസ്സെറ്റ് ഹോം സിന്റെ പുതിയ ഫ്ലാറ്റ് ഉൽഘാടനം ചെയ്യാൻ കിടിലൻ ലുക്കിൽ പൃഥ്വിരാജ് എത്തിയപ്പോൾ .
റെക്കോര്‍ഡിട്ട് മരയ്ക്കാര്‍
മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമാണ് മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം. ചിത്രത്തിന്റെ
ഓഡിയോ റൈററ്സിന് വന്‍തുകയാണ് ലഭിച്ചിരിക്കുന്നത്.
സൈനയാണ് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ തുകയ്ക്കാണ് സൈന മരയ്ക്കാറിന്റെ ഓഡിയോ റൈറ്റ്‌സ് വാങ്ങിയിരിക്കുന്നത്. എന്നാല്‍ തുക വെളിപ്പെടുത്തിയിട്ടില്ല. മരയ്ക്കാറിന്റെ മറ്റ് ഭാഷകളുടെ ഓഡിയോ റൈറ്റ്‌സും സൈന തന്നെയാണ് സ്വന്തമാക്കിയിരിക്കുന്നത്.
ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനം എപ്പോള്‍ നടത്തണം എന്നതില്‍ ഒരു തീരുമാനം എടുത്തിരിക്കുകയാണ് ആശിര്‍വാദ് സിനിമാസ്. 26ന് അര്‍ധരാത്രി 12 മണിക്ക് തന്നെ ചിത്രത്തിന്റെ ആദ്യ ഫാന്‍സ് ഷോ ആരംഭിക്കും. പിന്നീട് പുലര്‍ച്ചെ 4 മണിക്കും ചിത്രത്തിന്റെ ഫാന്‍സ് ഷോ ഉണ്ടായിരിക്കും. ഈ രണ്ട് ഷോകള്‍ക്ക് ശേഷം മാത്രമായിരിക്കും റെഗുലര്‍ ഷോകള്‍ ആരംഭിക്കുക.
മോഹന്‍ലാലിന് പുറമെ മഞ്ജു വാര്യര്‍, ഫാസില്‍, മധു, അര്‍ജുന്‍ സര്‍ജ, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഇവരെക്കൂടാതെ വിദേശത്ത് നിന്നുള്ള താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രമാണ് ‘മരക്കാര്‍- അറബിക്കടലിന്റെ സിംഹം’. തിരുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സാബു സിറില്‍ കലാസംവിധാനം നിര്‍വഹിക്കും. അഞ്ചു ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്
സെല്‍ഫിയുമായി ഭാവന
മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടികളില്‍ ഒരാളാണ് ഭാവന. വിവാഹത്തിന് ശേഷം സിനിമയില്‍ അത്ര സജീവമല്ലെങ്കിലും സാമൂഹിക മാധ്യമങ്ങളില്‍ താരം സജീവമാണ്. തന്റെ ജീവിതത്തിലെ സംഭവങ്ങള്‍ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ഭാവന പങ്കുവച്ച സെല്‍ഫിയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. നിരവധി പേരാണ് ഭാവനയുടെ ഫോട്ടോയ്ക്ക് കമന്റും ലൈക്കുമായി രംഗത്ത് എത്തിയിരിക്കുന്നത്.
വിവിധ പോസിലുള്ള സെല്‍ഫികളാണ് ഭാവന പങ്കുവച്ചിരിക്കുന്നത്. അടുത്തിടെ വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാവന പങ്കുവച്ച ഫോട്ടോയും ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടിയിരുന്നു. 2018 ജനുവരി 22ന് തൃശൂര്‍ തിരുവമ്പാടി ക്ഷേത്രനടയില്‍ വെച്ചായിരുന്നു നവീനും ഭാവനയും വിവാഹിതരായത്. ഭാവനയുടെ പുതിയ സെല്‍ഫി ഫോട്ടോകള്‍ക്കും ആശംസകള്‍ നേരുകയാണ് ആരാധകര്‍.
‘ സൂരറൈ പോട്ര് ‘ ഓഡിയോ റിലീസ് വിമാനത്തിൽ ആകാശത്ത് വെച്ച് !
സൂര്യ നായകനാകുന്ന ‘ സൂരറൈ പോട്ര് ‘ എന്ന ചിത്രത്തിനു വ്യത്യസ്തമായൊരു പ്രൊമോഷൻ പരിപാടി സംഘടിപ്പിക്കാനൊരുങ്ങുകയാണ് അണിയറ പ്രവർത്തകരും നിർമ്മാതാക്കളും.
സിനിമയുടെ പ്രൊമോഷൻ പരിപാടികളിൽ ഓരോ ദിവസവും പുതിയ ട്രെൻഡുകൾ വരുന്ന കാലമാണിത്. കാലത്തിനനുസരിച്ച് സിനിമാ പ്രൊമോഷനും മാറിക്കൊണ്ടിരിക്കുന്നു. ‘ സൂരറൈ പോട്ര് ‘ ഓഡിയോ റിലീസ് ആകാശത്ത് വെച്ചാണ് നടക്കുക!.സ്പൈസ് ജെറ്റുമായി സഹകരിച്ചുകൊണ്ട് ചിത്രത്തിന്റെ പ്രൊമോഷൻ വിമാനത്തിൽ വെച്ച് നടക്കും. ചിത്രത്തിന്റെ പോസ്റ്റർ ഫെബ്രുവരി 13 ന് വൈകീട്ട് ബോയിങ് 737-ൽ പതിപ്പിച്ച് വിമാനം പറത്തിക്കൊണ്ട് പ്രദർശിപ്പിക്കും. അതോടൊപ്പം ചിത്രത്തിലെ ആദ്യ ഗാനമായ വെയ്യോൺ സില്ലി യുടെ ഓഡിയോ ലോഞ്ച് സ്പൈസ് ജെറ്റ് 737-ൽ വെച്ച് നടക്കും.
സുധ കൊങ്കര സംവിധാനം ചെയ്യുന്ന ‘സൂരറൈ പോട്രി’ൽ അപർണ ബാലമുരളിയാണ് നായിക. ജി.വി പ്രകാശ് കുമാറാണ് ചിത്രത്തിലെ പാട്ടുകൾ ഒരുക്കിയിരിക്കുന്നത്. സൂര്യ ഒരു പാട്ട് പാടുന്നുമുണ്ട്. തമിഴ് കൂടാതെ കന്നടത്തിലും ചിത്രം ഡബ്ബ് ചെയ്ത് റിലീസ് ചെയ്യും. ഫാമിലി ആക്ഷൻ എന്റർടെയിനറായ ‘ സൂരറൈ പോട്ര് ‘ മധ്യവേനൽ അവധി കാലത്ത് സ്പാർക്ക് പിക്ചേഴ്സ് കേരളത്തിൽ റിലീസ് ചെയ്യും.
#സി. കെ. അജയ്കുമാർ, പി ആർ ഒ
കാര്‍ത്തികിനും മനോയ്ക്കും എതിരേ മീ ടൂ ആരോപണവുമായി ഗായിക ചിന്മയി
ചെന്നൈ: ഗായകരായ കാര്‍ത്തികിനെതിരേയും മനോയ്ക്ക് എതിരേയുംആരോപണങ്ങളുമായി ഗായിക ചിന്മയി ശ്രീപാദ. ചലച്ചിത്ര ലോകത്തെ പിടിച്ചു കുലുക്കി കാര്‍ത്തികിനെതിരെ മീ ടൂ ആരോണം ഉന്നയിച്ച ചിന്മയി ഇപ്പോള്‍ അദ്ദേഹം ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളുടെ സംഘടനയില്‍ ചേര്‍ന്നതിന് എതിരെയാണ് രംഗത്തെത്തിയിരിക്കുന്നത്.
കാര്‍ത്തിക് പ്രശസ്തി ദുരുപയോഗം ചെയ്തുവെന്നും ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നും ചിന്മയി നേരത്തെ വെളിപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്തിയില്ലെങ്കില്‍ മീ ടൂവിനോട് താന്‍ ചെയ്യുന്ന കടുത്ത അനീതിയായിരിക്കുമെന്നും അദ്ദേഹത്തിനെതിരേയുള്ള മീ ടൂ ക്യാംപെയ്‌നില്‍ തന്നോടൊപ്പം പേരു വെളിപ്പെടുത്താത്ത പല പെണ്‍കുട്ടികളും ചേരുമെന്നും ചിന്മയി വെളിപ്പെടുത്തിയിരുന്നു.
സ്ത്രീകള്‍ക്ക് ലൈംഗികാവയവങ്ങളുടെ ചിത്രങ്ങള്‍ വരെ കാര്‍ത്തിക് അയച്ചുവെന്നാണ് ചിന്മയി ആരോപിച്ചത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ തമിഴ്‌നാട് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് യൂണിയനില്‍ കാര്‍ത്തിക് ചേര്‍ന്നതിനെതിരെ ചിന്മയി രംഗത്ത് വന്നിരിക്കുന്നത്.
മീ ടൂ ആരോപണത്തിന് ശേഷം കാര്‍ത്തികിനെ പിന്തുണച്ച് സംസാരിച്ചുവെന്ന് ആരോപിച്ച് ചിന്മയി ഗായകന്‍ മനോയെയും വിമര്‍ശിച്ചു. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ രാധാ രവി അടക്കമുള്ളവര്‍ക്ക് അനുകൂല നിലപാടാണ് മനോ സ്വീകരിക്കുന്നതെന്നും ചിന്മയി ആരോപിച്ചു. മനോയുടെ ഒരു വീഡിയോ പുറത്ത് വിട്ടാണ് ചിന്മയിയുടെ ആരോപണം. കാര്‍ത്തിക്കിനെതിരേ രംഗത്ത് വന്നപ്പോള്‍ മനോ തന്നെ വിളിച്ച് ആരോപണം ഉന്നയിച്ച പെണ്‍കുട്ടികളുടെ പേരുകള്‍ പറയണമെന്ന് ആവശ്യപ്പെട്ടുവെന്നും ചിന്മയി പറയുന്നു. സ്വന്തം പിന്‍ഗാമി ഇത്രമാത്രം ചെയ്തിട്ടും അയാളെ സംരക്ഷിക്കാനാണ് മനോ ഈ നീക്കം നടത്തിയതെന്നാണ് താന്‍ കരുതുന്നതെന്നും ചിന്മയി കൂട്ടിച്ചേര്‍ത്തു.
നേരത്തെ, മീ ടൂ കാമ്പെയിന്റെ ഭാഗമായി ചിന്മയി പുറത്ത് വിട്ട പേരുകളില്‍ ഒന്ന് രാധാ രവിയുടേതായിരുന്നു.
ഫോറന്‍സിക് പുതിയ പോസ്റ്റര്‍ പുറത്ത്
അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ടൊവിനോ തോമസ് നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘ഫോറന്‍സിക്’. ചിത്രത്തില്‍ നായികയായി എത്തുന്നത് മംമ്തമോഹന്‍ദാസാണ്. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.
ഫോറന്‍സിക് സയന്‍സ് പ്രധാന പ്രമേയമാകുന്ന മലയാളത്തിലെ ആദ്യ മുഴുനീള ചിത്രമാണ് ‘ഫോറന്‍സിക്’. സയന്‍സ് ഓഫ് ക്രൈം എന്ന ടാഗ് ലൈനിലാണ് ചിത്രം എത്തുന്നത്. ഫോറന്‍സിക് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ടൊവിനോ ചിത്രത്തിലെത്തുന്നത്. സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്നാണ് ടൊവിനോ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
അഖില്‍ പോളും അനസ് ഖാനും ചേര്‍ന്നാണ് ചിത്രത്തിനായി തിരക്കഥ എഴുതിയിരിക്കുന്നത്. രഞ്ജി പണിക്കര്‍, പ്രതാപ് പോത്തന്‍, അന്‍വര്‍ ഷെറീഫ്, ശ്രീകാന്ത് മുരളി, അനില്‍ മുരളി, തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. സിജു മാത്യു, നെവിസ് സേവ്യര്‍ എന്നിവര്‍ക്കൊപ്പം രാഗം മൂവീസ് രാജു മല്ല്യത്ത് അസോസിയേറ്റ് ചെയ്ത് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഖില്‍ ജോര്‍ജ്ജ് നിര്‍വ്വഹിക്കുന്നു. സംഗീതം ജേക്‌സ് റിജോയ്, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്. സെഞ്ച്വറി ഫിലിംസ് വിഷു ചിത്രമായി ‘ഫോറിന്‍സിക്’ തിയേറ്ററില്‍ എത്തിക്കും.
മരിച്ചു പോയ ആരാധകന്റെ കുടുംബത്തിന് പത്ത് ലക്ഷം നല്‍കി രാം ചരണ്‍
മരിച്ചു പോയ ആരാധകന്റെ കുടുംബത്തിന് വന്‍തുക നല്‍കി രാം ചരണ്‍ തേജ്. ഡിസംബര്‍ 8-നാണ്
നൂര്‍ അഹമ്മദ് എന്ന ആരാധകന്‍ മരിച്ചത്. മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ വലിയ ആരാധകനും ആരാധക കൂട്ടായ്മയുടെ ചുമതലക്കാരനുമായിരുന്നു നൂര്‍ അഹമ്മദ്. മരണശേഷം അദ്ദേഹത്തിന്റെ കുടുംബത്തിന് സഹായമായി 10 ലക്ഷം രൂപയാണ് രാം ചരണ്‍ നല്‍കിയത്. കുടുംബത്തെ നേരിട്ട് കണ്ടാണ് അദ്ദേഹം തുക കൈമാറിയത്. ഈ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലും വൈറലാണ്.
ആ വാര്‍ത്ത വ്യാജം; പ്രതികരണവുമായി മഞ്ജു പത്രോസിന്റെ ഭര്‍ത്താവ്
നടി മഞ്ജു പത്രോസ് വിവാഹമോചിതയാകുന്നുവെന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ പ്രതികരണവുമായി നടിയുടെ ഭര്‍ത്താവ് സുനിച്ചന്‍. ആ വാര്‍ത്ത സത്യമല്ലെന്നും എന്റെയും കുടുംബത്തിന്റെയും പിന്തുണയോടെയാണ് മഞ്ജു ബിഗ് ബോസിലേക്ക് പോയത്. ഒരു എപ്പിസോഡില്‍ അവള്‍ കുഷ്ഠരോഗി എന്ന പരാമര്‍ശം നടത്തുകയുണ്ടായി. അതിന് മാപ്പ് ചോദിക്കുന്നുവെന്നും മഞ്ജുവിന്റെ ഔദ്യോഗിക പേജിലൂടെ പങ്കുവെച്ച വീഡിയോയില്‍ സുനിച്ചന്‍ പറഞ്ഞു.
സുനിച്ചന്റെ വാക്കുകള്‍…
നമസ്‌കാരം ഞാന്‍ സുനിച്ചന്‍ ആണ് സംസാരിക്കുന്നത്. ഇപ്പോള്‍ ദുബായില്‍ ആണുള്ളത്. ഒരു വര്‍ഷമായിഇവിടെ എത്തിയിട്ട്. ഇടക്ക് ഒരു രണ്ടു മാസം നാട്ടില്‍ ലീവിന് പോയിരുന്നു. പിന്നെ മഞ്ജു ഉള്‍പ്പെടുന്ന റിയാലിറ്റി ഷോ എല്ലാവരും കാണുന്നുണ്ട് എന്ന് എനിക്കറിയാം. ഞാന്‍ ഇടയ്ക്ക് ചാനലില്‍ ചെന്നിരുന്നുവെന്നും മഞ്ജുവില്‍ നിന്നും ഡിവോഴ്സ് വേണം എന്ന് ആവശ്യപ്പെട്ടുവെന്നും ചേര്‍ത്ത് ഒരു വാര്‍ത്ത ഇടയ്ക്ക് കണ്ടു.
ഞാന്‍ അത് ചാനലില്‍ വിളിച്ചു ചോദിച്ചു. അപ്പോള്‍ അവര്‍ അത് പെയ്ഡ് ന്യൂസ് ആണെന്നു പറഞ്ഞു. എനിക്ക് ഒരുപാട് സങ്കടമായി. അങ്ങനെ ഒരു വാര്‍ത്ത ഇല്ല. കാരണം എന്റെ കുടുംബവും അവളുടെ കുടുംബവും പിന്തുണ നല്കിയിട്ടാണ് അവള്‍ റിയാലിറ്റി ഷോയില്‍ പോയത്.
ഞങ്ങള്‍ എല്ലാവരും അവളെ സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പിന്നെ കഴിഞ്ഞ ഒരു എപ്പിസോഡില്‍ അവള്‍ കുഷ്ഠരോഗി എന്ന പരാമര്‍ശം നടത്തുകയുണ്ടായി. അതിനു ഞാന്‍ നിങ്ങളോട് മാപ്പ് ചോദിക്കുന്നു. അവളുടെ വായില്‍ നിന്നും അത് അറിയാതെ പറഞ്ഞു പോയതാണ്. പിന്നെ ഇത് ഒരു ഗെയിം അല്ലെ ആ രീതിയില്‍ കണ്ടാല്‍ മതി. പിന്നെ എല്ലാവരും മഞ്ജുവിനെ സപ്പോര്‍ട്ട് ചെയ്യണം, ഞാനും ചെയ്യാം.’
മികച്ച ജൂവലറി ബ്രാന്‍ഡിനുള്ള സൂപ്പര്‍ബ്രാന്‍ഡ്സ് 2019-20 പുരസ്കാരം കല്യാണ്‍ ജൂവലേഴ്സിന്
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് മികച്ച ജൂവലറി ബ്രാന്‍ഡിനുള്ള സൂപ്പര്‍ബ്രാന്‍ഡ് 2019-20 പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടു. ഉപയോക്താക്കളുടെ വോട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലെ ഏറ്റവും ശക്തമായ ബ്രാന്‍ഡിനെ തെരഞ്ഞെടുക്കുന്നത്. ഇതിന്‍റെ ഭാഗമായി നടത്തിയ ഓണ്‍ലൈന്‍ ഉപയോക്തൃ വോട്ടെടുപ്പില്‍ കല്യാണ്‍ ജൂവലേഴ്സിന് മികച്ച പിന്തുണയാണ് ലഭിച്ചത്. മുമ്പ് കല്യാണ്‍ ജൂവലേഴ്സിന്‍റെ യുഎഇ ഡിവിഷന്‍ ഈ അവാര്‍ഡ് തുടര്‍ച്ചയായി 4 തവണ സ്വന്തമാക്കിയിരുന്നു.
ഉപയോക്തൃകേന്ദ്രീകൃതമായി വിശ്വാസ്യതയും ഗുണമേന്മയും സുതാര്യതയും നവീനമായ മാതൃകകളും ഉറപ്പാക്കുന്ന ബ്രാന്‍ഡാണ് കല്യാണ്‍ ജൂവലേഴ്സ്. നൂതനമായ കാര്യങ്ങളിലൂടെ ഉപയോക്താക്കള്‍ക്ക് മികച്ച അനുഭവം ലഭ്യമാക്കാനും ആഭരണവ്യവസായ രംഗത്തെ നിലവാരം നിശ്ചയിക്കാനും ശ്രമിച്ചതിലൂടെയാണ് കല്യാണ്‍ ജൂവലേഴ്സ് മുന്‍നിരയിലേയ്ക്ക് ഉയര്‍ന്നു വന്നത്. 1993-ല്‍ ബ്രാന്‍ഡിന് തുടക്കമിട്ടതുമുതല്‍ കല്യാണ്‍ ജൂവലേഴ്സ് വിവിധ ബിസിനസ് രീതികളിലൂടെ മുന്നേറുകയും ഇന്ത്യയിലെ ആഭരണവ്യവസായ രംഗത്ത് ധാര്‍മ്മികത ഉറപ്പിക്കുന്നതിനായി പരിശ്രമിച്ചു വരികയും ചെയ്തു.
ബിഐഎസ് ഹാള്‍മാര്‍ക്കിംഗ് ഇന്ത്യയില്‍ ആദ്യമായി നടപ്പാക്കിയ ജൂവലറികളിലൊന്നാണ് കല്യാണ്‍ ജൂവലേഴ്സ്. സുതാര്യമായ വിലയും താരതമ്യമില്ലാത്ത നാല് തലത്തിലുള്ള അഷ്വറന്‍സ് സാക്ഷ്യപത്രവും കല്യാണ്‍ ജൂവലേഴ്സ് നടപ്പിലാക്കി. എല്ലാ ഉദ്യമങ്ങളിലും ഉപയോക്താക്കളുടെ താത്പര്യങ്ങള്‍ക്കായിരുന്നു മുന്‍തൂക്കം നല്കിയിരുന്നത്. 300 കിലോ സ്വര്‍ണവും മൂന്ന് ലക്ഷം സ്വര്‍ണനാണയങ്ങളും സമ്മാനമായി നല്കുന്നതിനായി നടത്തിയ പ്രചാരണപരിപാടികള്‍ ഇതിന് അടിവരയിടുന്നു.
സൂപ്പര്‍ബ്രാന്‍ഡ്സ് ഇന്ത്യയുടെ ഈ അംഗീകാരം സ്വീകരിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് കല്യാണ്‍ ജൂവലേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. യുഎഇയില്‍ നാല് വര്‍ഷം സൂപ്പര്‍ബ്രാന്‍ഡായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം ഇന്ത്യയില്‍ ആദ്യമായി സൂപ്പര്‍ബ്രാന്‍ഡ് പദവി നേടുന്നതില്‍ അതിയായ സന്തോഷമുണ്ട്. കല്യാണ്‍ ജൂവലേഴ്സ് കുടുംബത്തിന്‍റെ ഭാഗമായ ഉപയോക്താക്കള്‍ക്ക് എന്നെന്നും മികച്ച വ്യക്തിഗത ഷോപ്പിംഗ് അനുഭവം ലഭ്യമാക്കാനാണ് ശ്രമിക്കുന്നത്. അവരുടെ വിശ്വാസമാണ് മുന്നോട്ടുള്ള വളര്‍ച്ചയ്ക്കു നിദാനമാകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കല്യാണ്‍ ജൂവലേഴ്സിന്‍റെ ഉപയോക്താക്കള്‍ക്കായി ബ്രാന്‍ഡിന്‍റെ പ്രതിബദ്ധത ഉറപ്പുവരുത്തുന്ന പ്രത്യേക ഉദ്യമമാണ് നാല് തലത്തിലുള്ള അഷ്വറന്‍സ് സാക്ഷ്യപത്രം. കല്യാണ്‍ ജൂവലേഴ്സില്‍ വിറ്റഴിക്കുന്ന ആഭരണങ്ങള്‍ വിവിധ ഘട്ടങ്ങളിലായി ഗുണമേന്മാ പരിശോധനകള്‍ക്ക് വിധേയമാക്കുന്നുണ്ട്. എല്ലാ ആഭരണങ്ങളും ബിഐഎസ് ഹാള്‍മാര്‍ക്ക് ചെയ്തവയാണ്. കൂടാതെ ആഭരണങ്ങളുടെ മൂല്യം ഉറപ്പാക്കുന്ന നാല് തലത്തിലുള്ള അഷ്വറന്‍സ് സാക്ഷ്യപത്രം ഉപയോക്താക്കള്‍ക്ക് മുടക്കുന്ന പണത്തിന് തക്കമൂല്യം ഉറപ്പുനല്കുന്നു. ഇന്‍വോയിസില്‍ കാണിച്ചിരിക്കുന്ന ശുദ്ധത, കൈമാറ്റം ചെയ്യുമ്പോഴും വിറ്റഴിക്കുമ്പോഴും ലഭിക്കുമെന്നതാണ് മെച്ചം. കൂടാതെ ജീവിതകാലം മുഴുവന്‍ ബ്രാന്‍ഡ് ഷോറൂമുകളില്‍നിന്ന് സ്വര്‍ണാഭരണങ്ങളുടെ മെയിന്‍റനന്‍സ് സൗജന്യമായി ചെയ്തു കൊടുക്കും.
ഏറ്റവും വലിയ ആഭരണ ബ്രാന്‍ഡുകളില്‍ ഒന്നായ കല്യാണ്‍ ജൂവലേഴ്സ് ഈയിടെ ഇന്ത്യയില്‍ 27 വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. 1993-ല്‍ ഒരൊറ്റ ഷോറൂമുമായി തുടക്കമിട്ട കല്ല്യാണിന് ഇപ്പോള്‍ ഇന്ത്യയിലും യുഎഇ, ഖത്തര്‍, ഒമാന്‍, കുവൈറ്റ് എന്നിവിടങ്ങളിലുമായി 144 ഷോറൂമുകളുണ്ട്. കാന്‍ഡിയര്‍ എന്ന ഓണ്‍ലൈന്‍ ജൂവലറി പോര്‍ട്ടലിലൂടെ ബ്രാന്‍ഡിന് ഓണ്‍ലൈന്‍ സാന്നിദ്ധ്യവുമുണ്ട്.
നടി പാർവതി നമ്പ്യാരുടെ വിരുന്നിനെത്തിയ താരങ്ങളെ കാണാം; വീഡിയോ
കൊച്ചിയിൽ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കുമായി നടി പാർവതി നമ്പ്യാർ ഒരുക്കിയ വിവാഹ സൽക്കാരത്തിന്റെ വീഡിയോ കാണാം
എപിജെ അബ്ദുള്‍ കലാമിന്റെ ജീവിതം സിനിമയാവുന്നു
ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന എപിജെ അബ്ദുള്‍ കലാമിന്റെ ജീവിത കഥ സിനിമയാകുകയാണ്. എപിജെ അബ്ദുള്‍ കലാം: ദ മിസൈല്‍ മാന്‍ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു.
കേന്ദ്ര വാര്‍ത്താവിതരണ വകുപ്പ് മന്ത്രി പ്രകാശ് ജവഡേകര്‍ ആണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. സംവിധായകന്‍ മധുര്‍ ഭണ്ഡാര്‍കറും ചടങ്ങില്‍ സംബന്ധിച്ചു. പരേഷ് റാവല്‍ ആണ് ചിത്രത്തില്‍ അബ്ദുള്‍ കലാം ആയി അഭിനയിക്കുന്നത്. കഠിനാദ്ധ്വാനം ചെയ്ത് ഉയരങ്ങളിലേക്ക് പറന്ന ഒരു മനുഷ്യന്റെ കഥയാണ് സിനിമ പറയുന്നത് എന്ന് പ്രകാശ് ജവേഡകര്‍ വ്യക്തമാക്കി. എന്നാല്‍ ചിത്രത്തിലെ മറ്റ് അഭിനേതാക്കളെക്കുറിച്ചുള്ള കാര്യങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
വിജയ്ക്ക് ആദായവകുപ്പിന്റെ നോട്ടീസ്
ചെന്നൈ: തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയ്ക്ക് ആദായവകുപ്പിന്റെ നോട്ടീസ്. മൂന്ന് ദിവസത്തിനകം ആദായ നികുതി ഓഫീസില്‍ നേരിട്ട് ഹാജരാകണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടത്. സ്വത്ത് വിവരങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് വിജയ്ക്ക് നോട്ടീസ് കിട്ടിയത്.
കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടനെ കസ്റ്റഡിയിലെടുത്ത് 24 മണിക്കൂറില്‍ അധികം നേരം ചോദ്യം ചെയ്തിരുന്നു. നടന്‍ വിജയ്‌യുടെ വീട്ടില്‍ നിന്ന് അനധികൃതമായി പണമൊന്നും കണ്ടെത്തിയിട്ടില്ലെന്നായിരുന്നു അതിന് ശേഷം ആദായനികുതി വകുപ്പ് ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.
എന്നാല്‍, ബിഗില്‍ എന്ന സിനിമയുടെ നിര്‍മ്മാതാക്കളിലൊരാളായ എജിഎസ് ഗ്രൂപ്പിന്റെ ഉടമ അന്‍പുച്ചെഴിയന്റെ മധുരൈയിലെയും ചെന്നൈയിലെയും വീട്ടില്‍ നിന്ന് 77 കോടി രൂപ അനധികൃതമായി സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയെന്നും ആദായനികുതി വകുപ്പ് അറിയിച്ചിരുന്നു.


