Home Blog Page 432

മഹാനടിയില്‍ നിന്നും ആര്‍ച്ചയിലേക്ക്

0

മഹാനടിയിലെ സാവിത്രിയായി പ്രേക്ഷകരെ വിസ്മയിപ്പിച്ച താരമാണ് കീര്‍ത്തി സുരേഷ്. നാഗ് അശ്വിന്‍ സംവിധാനം ചെയ്ത സിനിമയിലെ പ്രകടനത്തിനാണ് മികച്ച നടിക്കുളള ദേശീയ പുരസ്‌കാരം കീര്‍ത്തിക്ക് ലഭിച്ചത്. മഹാനടി നടിയുടെ കരിയറിലും വലിയ വഴിത്തിരിവായി മാറിയിരുന്നു. മഹാനടിക്ക് പിന്നാലെ വീണ്ടുമൊരു ശക്തമാര്‍ന്ന കഥാപാത്രവുമായി എത്തുകയാണ് കീര്‍ത്തി.

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. പ്രഖ്യാപിച്ച അന്ന് മുതല്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മരക്കാര്‍. മോഹന്‍ലാലിന് പുറമെ മഞ്ജു വാര്യര്‍, ഫാസില്‍, മധു, അര്‍ജുന്‍ സര്‍ജ, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ഇവരെക്കൂടാതെ വിദേശത്ത് നിന്നുള്ള താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.

സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. തിരുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സാബു സിറില്‍ കലാസംവിധാനം നിര്‍വഹിക്കും. അഞ്ചു ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത് . ലോകമെമ്ബാടുമുള്ള 5000 തിയേറ്ററുകളിലായി 2020 മാര്‍ച്ച് 26 ന് ചിത്രം റിലീസിനെത്തും.

കുതിര സവാരി ചെയ്ത് പ്രിയങ്കയും നിക്കും

0

രാജ്യത്ത് ഒട്ടേറെ ആരാധകരുള്ള നടിയാണ് പ്രിയങ്ക ചോപ്ര. ചെറുപ്പത്തില്‍ തന്നെ ലോക സുന്ദരിപ്പട്ടം ചൂടി സിനിമയിലേക്ക് എത്തി മികച്ച കഥാപാത്രങ്ങളാല്‍ പ്രേക്ഷകരെ വിസ്മയിപ്പിച്ച നടി. പ്രിയങ്ക ചോപ്രയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. അവധിയാഘോഷിക്കുന്ന പ്രിയങ്ക ചോപ്രയുടെ ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

പ്രിയങ്ക ചോപ്ര തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക്ക് ജൊനാസും കാലിഫോര്‍ണിയയിലാണ് ഇപ്പോള്‍ ഉള്ളത്. ബീച്ചില്‍ കുതിര സവാരി നടത്തുന്ന ഫോട്ടോയാണ് പ്രിയങ്ക ചോപ്ര ഷെയര്‍ ചെയ്തിരിക്കുന്നത്. അഭിനന്ദനവും ആശംസകളുമായി ആരാധകരും രംഗത്ത് എത്തി. മാജിക് എന്നാണ് പ്രിയങ്ക ചോപ്ര അടിക്കുറിപ്പായി എഴുതിയിരിക്കുന്നതും. കഴിഞ്ഞ വര്‍ഷമാണ് പ്രിയങ്ക ചോപ്രയും  നിക്ക് ജോനാസും വിവാഹിതരാകുന്നത്.


കുടുംബചിത്രം പങ്കുവച്ച് ഭഗത് മാനുവല്‍

0

മലയാളത്തില്‍ ചെറിയ വേഷങ്ങളുമായി ശ്രദ്ധേയ നടനാണ് ഭഗത് മാനുവല്‍. സിനിമാ വിശേഷങ്ങളും ജീവിതവിശേഷങ്ങളും താരം
സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്.  ഭഗത് മാനുവലിന്റെ കുടുംബത്തിന്റെ ഫോട്ടോ ഷൂട്ടാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്. ഭാര്യക്കും മക്കള്‍ക്കുമൊപ്പമുള്ള ഫോട്ടോ ഭഗത് മാനുവല്‍ തന്നെയാണ് ഷെയര്‍ ചെയ്തത്.

കോഴിക്കോട് സ്വദേശിനിയായ ഷെലിന്‍ ചെറിയാനാണ് ഭഗത് മാനുവലിന്റെ ഭാര്യ. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ഇരുവരും വിവാഹിതരാകുന്നത്. വിവാഹ ആശംസകളുമായി ആരാധകര്‍ രംഗത്ത് എത്തിയിരുന്നു. ഇരുവരുടെയും രണ്ടാം വിവാഹവുമായിരുന്നു. മുന്‍ വിവാഹത്തില്‍ ഇരുവര്‍ക്കും ഓരോ ആണ്‍മക്കളുണ്ട്. സ്റ്റീവ്, ജോക്കുട്ടന്‍ എന്നാണ് മക്കളുടെ പേര്. മക്കള്‍ രണ്ടുപേരും ഭഗതിന്റെയും ഷെലിന്റെയുമൊപ്പമാണ്.

സോഷ്യല്‍ മീഡിയയില്‍ വൈറലായി കപ്പേളയിലെ ‘കടുകുമണിപ്പാട്ട്’

0

റോഷന്‍ മാത്യു, അന്ന ബെന്‍, ശ്രീനാഥ് ഭാസി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദേശീയ പുരസ്‌കാര ജേതാവും നടനുമായ മുഹമ്മദ് മുസ്തഫ ഒരുക്കുന്ന ‘കപ്പേള’യിലെ ‘കടുകുമണിപ്പാട്ട്’ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ”കടുകുമണിക്കൊരു കണ്ണുണ്ട്” എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്.

വിഷ്ണു ശോഭനയുടെ വരികള്‍ക്ക് സുഷിന്‍ ശ്യാമാണ് ഈണമിട്ട് സിതാര കൃഷ്ണകുമാര്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. നില്‍ജ, നിഷാ സാരംഗ്, സുധി കോപ്പ, തന്‍വി റാം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

മുസ്തഫയും നിഖില്‍ വാഹിദും സുദാസും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ജിംഷി ഖാലിദ്. സംഗീതം സുഷിന്‍ ശ്യാം. എഡിറ്റിംഗ് നൗഫല്‍ അബ്ദുള്ള. കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ വിഷ്ണു വേണുവാണ് നിര്‍മ്മാണം.

കൊറോണ; ഫ്രാന്‍സ് യാത്ര റദ്ദാക്കി ദീപിക പദുകോണ്‍

0

കൊറോണ വൈറസ് ലോക രാജ്യങ്ങളിലേക്ക് വ്യാപിക്കുകയാണ്. ഓരോ ദിവസവും പല രാജ്യങ്ങളും വൈറസ് റിപ്പോര്‍ട്ട് ചെയ്യ
ുകയാണ്. വൈറസ് ബാധയെ തുടര്‍ന്ന് പല രാജ്യങ്ങളിലേക്കുമുള്ള വിമാനസര്‍വീസ് ഉള്‍പ്പടെയുള്ളവ റദ്ദാക്കിയിട്ടുണ്ട്. കൊറോണ ബാധിതപ്രദേശങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കുകയാണ് ആളുകള്‍. ഇപ്പോഴിതാ, ബോളിവുഡ് താരം ദീപിക പദുകോണും തന്റെ ഫ്രാന്‍സ് യാത്ര റദ്ദ് ചെയ്തു.  പാരീസ് ഫാഷന്‍ വീക്കില്‍ പങ്കെടുക്കാനിരിക്കെയാണ യാത്ര റദ്ദാക്കിയിരിക്കുന്നത്.
ഗ്ലോബല്‍ ബ്രാന്‍ഡായ ലൂയിസ് വിറ്റണിന്റെ അതിഥിയായാണ് ദീപികയ്ക്ക് പാരീസ് ഫാഷന്‍ ഷോയിലേക്ക് ക്ഷണം ലഭിച്ചത്. ”ലൂയിസ് വിറ്റണിന്റെ എണ2020 ഷോയില്‍ പങ്കെടുക്കാന്‍ പാരീസിലേക്ക് പോവാനിരുന്ന ദീപികയുടെ യാത്ര റദ്ദാക്കിയിരിക്കുന്നു,” താരത്തിനോട് അടുത്ത വൃത്തങ്ങള്‍ പത്രക്കുറിപ്പില്‍ പറയുന്നു. പാരീസ് ഫാഷന്‍ വീക്കിലെ സ്ഥിരം സാന്നിധ്യമായ ബോളിവുഡ് താരങ്ങളില്‍ ഒരാളാണ് ദീപിക. ഫ്രാന്‍സില്‍ 130 ഓളം പേര്‍ക്കാണ് രോഗം സ്ഥിതീകരിച്ചിരിക്കുന്നത്. രണ്ടുപേര്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിക്കുകയും ചെയ്തിരുന്നു.

ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനായിരുന്ന കപില്‍ ദേവിന്റെ ജീവചരിത്രസിനിമയായ ’83’ ആണ് ദീപികയുടേതായി ഇനി റിലീസിനൊരുങ്ങുന്ന ചിത്രം.

നസ്രിയയുടെ ലോക്കറ്റിലും ഇടം പിടിച്ച് ഒറിയോ

0

നസ്രിയ വളര്‍ത്തുനായയാണ് ഓറിയോ. നസ്രിയയെപ്പോലെ തന്നെ ആരാധകര്‍ക്കിടയിലും താരമാണ് ഓറിയോ.

ഓറിയോയുടെ വിശേഷങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നസ്രിയ പങ്കുവയ്ക്കാറുമുണ്ട്. ഫഹദ് തന്ന ഗിഫ്റ്റ് എന്നാണ് നസ്രിയ ഓറിയോയെ വിശേഷിപ്പിക്കാറുള്ളത്. നസ്രിയയുടെ ലോക്കറ്റാണ് ഇപ്പോള്‍ ആരാധകരെ അത്ഭുതപ്പെടുത്തുന്നത്. ലോക്കറ്റില്‍ നസ്രിയയുടെയും ഫഹദിന്റെയും പേരിനൊപ്പം ഒറിയോയുടെയും പേര് കാണാം.

സിനിമാക്കാര്‍ക്കെല്ലാം പരിചിതയാണ് നസ്രിയയുടെയും ഫഹദിന്റെയും പ്രിയപ്പെട്ട ഓറിയോ. സിനിമാസെറ്റുകളിലും ഓറിയോ പലപ്പോഴും നസ്രിയയ്ക്ക് അകമ്പടിയാവാറുണ്ട്. ‘കൂടെ’യുടെ ഷൂട്ടിംഗിനായി ഊട്ടിയിലെത്തിയപ്പോള്‍ ഓറിയോയോയും നസ്രിയ കൂടെ കൂട്ടിയിരുന്നു. വെള്ളയും കറുപ്പും ഇടകലര്‍ന്ന് ഓറിയോ ബിസ്‌കറ്റിനെ ഓര്‍മ്മപ്പെടുത്തുന്ന നിറമാണ് ഈ കുഞ്ഞന്‍ നായയുടെ പ്രത്യേകത.

ഓറിയോ അവന്‍ എന്റെ ആത്മാര്‍ഥ സുഹൃത്താണ്. ശരിക്കും എനിക്ക് ഫഹദ് തന്ന ഗിഫ്റ്റായിരുന്നു ഓറിയോ. കല്യാണം കഴിഞ്ഞ് ഒരു വര്‍ഷം കഴിയുന്നതു വരെ എനിക്ക് നായക്കുട്ടികളെ ഭയങ്കരപേടിയായിരുന്നു. ‘ബാംഗ്ലൂര്‍ ഡെയ്സ്’ ചെയ്തു കൊണ്ടിരുന്ന സമയത്തൊക്കെ എല്ലാവരും എന്നെ കളിയാക്കുമായിരുന്നു. ഫഹദിനും സഹോദരനും എല്ലാവര്‍ക്കും പട്ടികളെ ഭയങ്കര ഇഷ്ടമാണ്. ഫഹദ് കാരണമാണ് ഞാന്‍ നായ പ്രേമിയായത്.” ഓറിയോ വന്നതിനു ശേഷം നായക്കുട്ടികളോടുള്ള തന്റെ പേടിമാറിയെന്നും ഓറിയോ എന്ന പേര് ഇട്ടത് ഫഹദിന്റെ സഹോദരി അമ്മുവാണെന്നും നസ്രിയ പറയുന്നു.

അത്യാഡംബര കാറായ ടൊയോട്ട വെല്‍ഫയര്‍ സ്വന്തമാക്കി ലാലേട്ടന്‍

0

ടൊയോട്ടയുടെ അത്യാഡംബര എംപിവി വെല്‍ഫയര്‍ സ്വന്തമാക്കി നടന്‍ മോഹന്‍ലാല്‍. വെല്‍ഫയര്‍ അടുത്തിടെയാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. ഇന്ത്യന്‍ വാഹന വിപണിയിലേക്ക് പ്രതിമാസം വേറും 60 യൂണിറ്റ് മാത്രമാണ് കമ്പനി അനുവദിച്ചിരിക്കുന്നത്. 79.99 ലക്ഷം രൂപവരുന്ന ഈ വമ്പനെ കേരളത്തില്‍ മോഹന്‍ലാലിനു പുറമെ രണ്ടുപേര്‍ സ്വന്തമാക്കിയിട്ടുണ്ട്.

ആഡംബര സൗകര്യങ്ങളുള്ള വെല്‍ഫയര്‍ ഫെബ്രുവരി 26നായിരുന്നു ഇന്ത്യന്‍ വിപണിയിലെത്തിയത്. ദിവസങ്ങള്‍ക്കകം തന്നെ തന്റെ കാര്‍ സ്വന്തമാക്കിയിരിക്കുകയാണ് മോഹന്‍ലാല്‍.
കൊച്ചിയിലെ ടൊയോട്ട ഡീലര്‍ഷിപ്പില്‍ നിന്നാണ് മോഹന്‍ലാല്‍ വെല്‍ഫയര്‍ സ്വന്തമാക്കിയിരിക്കുന്നത്. ഒരു വേരിയന്റില്‍ മാത്രം ലഭിക്കുന്ന വെല്‍ഫയറിന്റെ കേരള എക്സ്ഷോറൂം വില 79.99 ലക്ഷം രൂപയാണ്.

കരുണ സംഗീത നിശ വിവാദം: ആഷിഖ് അബുവിന്റേയും ബിജി ബാലിന്റേയും അക്കൗണ്ടുകള്‍ പരിശോധിക്കും

0

കൊച്ചി: കരുണ സംഗീത നിശയുമായി ബന്ധപ്പെട്ട വിവാദത്തില്‍ സംഘാടകരായ ആഷിഖ് അബുവിന്റേയും ബിജി ബാലിന്റേയും സ്വകാര്യ അക്കൗണ്ടും പൊലീസ് പരിശോധിക്കും. സ്‌പോണ്‍സര്‍ഷിപ്പ് തുക സംഘാടകര്‍ സ്വന്തം അക്കൗണ്ടിലേക്ക് സ്വീകരിച്ചിട്ടുണ്ടോയെന്നും ഫ്രീ പാസുകളുടെ പേരില്‍ ഫണ്ട് തട്ടിയിട്ടുണ്ടോയെന്നും പരിശോധിക്കും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രളയ ഫണ്ട് സ്വരൂപിക്കാനെന്ന പേരില്‍ കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ നടത്തിയ സംഗീത പരിപാടിയുമായി ബന്ധപ്പെട്ട് യുവമോര്‍ച്ച നേതാവ് സന്ദീപ് ജി വാര്യരാണ് തട്ടിപ്പ് ആരോപണങ്ങളുമായി രംഗത്തെത്തിയത്. ഇതിനെത്തുടര്‍ന്ന് വിവരാവകാശ രേഖകളും പുറത്ത് വിട്ടിരുന്നു. പരിപാടി കഴിഞ്ഞ് മൂന്നരമാസം പിന്നിടുമ്പോഴും തുക കൈമാറിയിട്ടില്ലെന്നാണ് വിവരാവകാശരേഖ. ടിക്കറ്റ് വെച്ച് സംഘടിപ്പിച്ച ഈ പരിപാടി വന്‍ വിജയം ആയിരുന്നെന്നാണ് ആദ്യം ഇവര്‍ അറിയിച്ചിരുന്നത്.

ആറരലക്ഷത്തില്‍ താഴെ തുക മാത്രമാണ് പിരിഞ്ഞുകിട്ടിയതെന്നുംസംഘാടകര്‍ വ്യക്തമാക്കിയിരുന്നു.
2019 നവംബര്‍ ഒന്നിനാണ് കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ കരുണ സംഗീത നിശ കൊച്ചിയില്‍ നടത്തിയത്. എന്നാല്‍ പരിപാടി കഴിഞ്ഞ് മാസങ്ങളായിട്ടും തുക കൈമാറാത്തത് വിവാദമായതിനെത്തുടര്‍ന്ന് സംഘാടകര്‍ ആറ് ലക്ഷം രൂപയുടെ ചെക്ക് നല്‍കുകയുമായിരുന്നു.

കൈദിയുടെ ഹിന്ദി റീമേക്കില്‍ അജയ് ദേവ്ഗണ്‍ നായകന്‍

0

ലോകേഷ് കനകരാജ് കാര്‍ത്തിയെ നായകനാക്കി ഒരുക്കിയ സൂപ്പര്‍ ഹിറ്റ് തമിഴ് ചിത്രം ‘കൈതി’ ബോളിവുഡിലേക്ക്. ചിത്രത്തിന്റെ ഹിന്ദി റീമേക്കില്‍ അജയ് ദേവ്ഗണ്‍ ആണ്് നായകനായി എത്തുന്നത്.  ട്വിറ്ററിലൂടെയാണ് താരം ഈ കാര്യം ആരാധകരുമായി പങ്കുവെച്ചത്. ഇതിനു പുറമെ ഹിന്ദി റീമേക്കിന്റെ റിലീസിംഗ് തീയ്യതിയും താരം പുറത്തുവിട്ടിട്ടുണ്ട്.

‘അതെ, തമിഴ് ചിത്രം കൈതിയുടെ ഹിന്ദി റീമേക്ക് ഞാന്‍ ചെയ്യുന്നുണ്ട്. 2021 ഫെബ്രുവരി 12ന് ചിത്രം റിലീസ് ചെയ്യും’ എന്നാണ് താരം ട്വിറ്ററില്‍ കുറിച്ചത്.

റിയലന്‍സ് എന്റര്‍ടെയ്ന്‍മെന്റ്, ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സുമായി ചേര്‍ന്നാണ് ഹിന്ദിയില്‍ ചിത്രം നിര്‍മിക്കാന്‍ ഒരുങ്ങുന്നത്. ചിത്രത്തിലെ ‘ദില്ലി’ കാര്‍ത്തിക്ക് കരിയര്‍ ബ്രേക്ക് നല്‍കിയ കഥാപാത്രമായിരുന്നു. ചിത്രത്തില്‍ നരേന്‍, ജോര്‍ജ്ജ് മരിയന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് ബാനറില്‍ എസ്. ആര്‍. പ്രകാശ്ബാബു, എസ്. ആര്‍. പ്രഭു എന്നിവര്‍ ചേര്‍ന്നാണ് തമിഴില്‍ ചിത്രം നിര്‍മിച്ചത്.

വണ്ണിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

0

മമ്മൂട്ടി മുഖ്യമന്ത്രിയുടെ വേഷത്തില്‍ എത്തുന്ന ‘വണ്‍’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കടയ്ക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ബോബി-സഞ്ജയ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
മമ്മൂട്ടിയെ കൂടാതെ സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍, ജോജു ജോര്‍ജ്, ശങ്കര്‍ രാമകൃഷ്ണന്‍, സലീം കുമാര്‍, ഗായത്രി അരുണ്‍, മുരളി ഗോപി, ബാലചന്ദ്ര മേനോന്‍, മാമുക്കോയ, ശ്യാമപ്രസാദ്, അലന്‍സിയര്‍, സുരേഷ് കൃഷ്ണ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രം ഉടന്‍ തീയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും.

കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ്’ മാര്‍ച്ച് 12ന് പ്രദര്‍ശനത്തിനെത്തും

0

ടൊവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ്. ജിയോ ബേബി  സംവിധാനം ചെയ്യുന്ന ചിത്രം മാര്‍ച്ച് 12ന് പ്രദര്‍ശനത്തിന് എത്തും.

ടൊവിനോ തോമസ്, ഗോപി സുന്ദര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണിത്. സിനു സിദ്ധാര്‍ഥന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ഗോപി സുന്ദര്‍ ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. രണ്ട് പെണ്‍കുട്ടികള്‍, കുഞ്ഞു ദൈവം എന്നിവയാണ് ജിയോയുടെ മുന്‍ സിനിമകള്‍.

ട്രാന്‍സ്; ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്ത്

0

ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രമാണ് ട്രാന്‍സ്. ചിത്രത്തില്‍ ഫഹദും, നസ്രിയയും ആണ് പ്രധാന താരങ്ങള്‍. അമല്‍ നീരദ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സിനിമ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു.

ഗൗതം വാസുദേവ മേനോനും ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. നവാഗതനായ ജാക്സണ്‍ വിജയന്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, വിനായകന്‍, ചെമ്പന്‍ വിനോദ് ജോസ്, ദിലീഷ് പോത്തന്‍, അര്‍ജുന്‍ അശോകന്‍, ശ്രീനാഥ് ഭാസി എന്നിവരാണ് മറ്റ് താരങ്ങള്‍.