ചായക്കൊപ്പം ചൂടോടെ കഴിക്കാൻ മുട്ട ചട്ണി കബാബ് തയ്യാറാക്കാനുള്ള വിധം.
കോവിഡ് ബാധിച്ച്ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ആശുപത്രി വിട്ടു
ലണ്ടന്‍: കോവിഡ് ബാധിച്ച് അതീവ ഗുരുതരവാസ്ഥയില്‍ ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആശുപത്രി വിട്ടു. എന്നാല്‍ അദ്ദേഹം നിരീക്ഷണത്തില്‍ തുടരുമെന്നും ജോലികളില്‍ ഏര്‍പ്പെടാന്‍ സമയമായിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. മൂന്നാഴ്ച മുമ്പാണ് ബോറിസ് ജോണ്‍സണ് കോവിഡ് 19 സ്ഥിരീകരിച്ചത്. കഴിഞ്ഞ ഞായറാഴ്ച്ച വൈകുന്നേരം സ്ഥിതി വഷളായതോടെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. ചുമയും കടുത്ത പനിയുമുണ്ടായിരുന്ന അദ്ദേഹത്തിന്റെ നില തിങ്കളാഴ്ച കൂടുതല്‍ വഷളായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.
മൂന്ന് ദിവസമാണ് അദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞത്. പിന്നീട് ആരോഗ്യനിലയില്‍ മാറ്റമുണ്ടായതോടെ വാര്‍ഡിലേക്ക് മാറ്റി. നിക്ക് ലഭിച്ച മികച്ച ചികിത്സയ്ക്ക് സെന്റ് തോമസ് ആശുപത്രിക്ക് നന്ദി അറിയിക്കുന്നതായി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.
കോവിഡ് ബാധിച്ച 36 പേര്‍ കൂടി രോഗമുക്തി നേടി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 ബാധിച്ച 36 പേര്‍ കൂടി ഇന്ന് രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍ഗോഡ് ജില്ലയിലെ 28 പേരുടേയും (കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന 2 പേര്‍) മലപ്പുറം ജില്ലയിലെ 6 പേരുടേയും കോഴിക്കോട്, ഇടുക്കി ജില്ലകളിലെ ഓരോരുത്തരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ നിലവില്‍ 194 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.179 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്.
ഇന്ന് 2 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. കണ്ണൂര്‍, പത്തനംതിട്ട ജില്ലകളിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരും വിദേശത്തു നിന്നും എത്തിയവരാണ്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,16,941 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,16,125 പേര്‍ വീടുകളിലും 816 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 176 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 14,989 വ്യക്തികളുടെ സാമ്ബിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 13,802 സാമ്ബിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.
ചോക്കോ ലാവാ കേക്ക് തയ്യാറാക്കാം
മൈക്രോവേവ് ഓവൻ നും കുക്കറും ഇല്ലാതെ ചോക്കോ ലാവാ കേക്ക് എളുപ്പത്തിൽ തയ്യാറാക്കാം
തിരുവല്ലയില്‍ കോവിഡ് നിരീക്ഷണത്തിലിരുന്ന ആള്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
പത്തനംതിട്ട: തിരുവല്ലയില്‍ കോവിഡ് നിരീക്ഷണത്തിലുണ്ടായിരുന്ന ആള്‍ മരിച്ചു. നെടുമ്ബ്രം സ്വദേശി വിജയകുമാര്‍ ആണ് മരിച്ചത്. 62 വയസായിരുന്നു. ഹൈദരാബാദില്‍ നിന്ന് തിരികെ എത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ഇയാള്‍. ഹൈറിസ്‌ക് ഇടമായതിനാല്‍ ഇദ്ദേഹത്തോട് 14 ദിവസത്തെ ക്വാറന്റൈന്‍ നീട്ടി 28 ദിവസമാക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശച്ചിരുന്നു.
കഴിഞ്ഞ മാസം 22ാം തീയതിയാണ് ഇയാള്‍ ഹൈദരാബാദില്‍ നിന്ന് നാട്ടില്‍ എത്തിയത്. തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഹൃദയാഘാതമുണ്ടായതിനെത്തുടര്‍ന്ന് ഇദ്ദേഹത്തെ അടിയന്തരമായി തിരുവല്ല താലൂക്കാശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു. നിരീക്ഷണത്തിലുള്ള ആളാണെന്ന് അറിയിച്ച സാഹചര്യത്തില്‍ ഇദ്ദേഹത്തിന്റെ ആന്തരിക സ്രവങ്ങളുടെ സാമ്ബിളുകള്‍ ആശുപത്രി അധികൃതര്‍ പരിശോധനയ്ക്ക് എടുത്തിട്ടുണ്ട്.
ഇയാളുടെ മൃതദേഹം പത്തനംതിട്ട ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രത്യേക സുരക്ഷാ മാനദണ്ഡങ്ങളോടെ സൂക്ഷിച്ചിരിക്കുകയാണ്. പരിശോധനാഫലങ്ങള്‍ വന്നതിന് ശേഷം മാത്രമേ മൃതദേഹം സംസ്‌കരിക്കുന്നതുള്‍പ്പടെയുള്ള നടപടികളിലേക്ക് നീങ്ങൂ.
ഇയാളുടെ അടുത്ത ബന്ധുക്കള്‍ എല്ലാം ഹൈദരാബാദിലാണ് ഉള്ളത്. ഇവര്‍ക്കാര്‍ക്കും നിലവില്‍ കൊവിഡ് ലക്ഷണങ്ങളില്ല. ഇദ്ദേഹത്തിനും ഉണ്ടായിരുന്നില്ലെന്നാണ് ഇവിടെയുള്ള ബന്ധുക്കള്‍ അറിയിക്കുന്നത്. എങ്കിലും സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി, മൃതദേഹം ആരോഗ്യപ്രവര്‍ത്തകര്‍ നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങളോടെ സൂക്ഷിച്ച ശേഷം ഫലം വന്ന ശേഷമേ സംസ്‌കരിക്കാനായി വിട്ടുനല്‍കൂ.
കോവിഡ് 19 നേരിടാന്‍ സംസ്ഥാനങ്ങള്‍ക്ക് സമ്പൂര്‍ണ കേന്ദ്ര പാക്കേജ്
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിന് കേന്ദ്രസര്‍ക്കാര്‍ പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ച്ച് 24-ന് 15,000 കോടി രൂപ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഉത്തരവാണ് ഇന്നലെ പുറത്തിറങ്ങിയത്. ഇതിന് പിന്നാലെ സാമൂഹ്യക്ഷേമപദ്ധതികള്‍ക്കുള്ള വിഹിതം കൂട്ടി, ഒരു ലക്ഷത്തി എഴുപതിനായിരം കോടി രൂപയുടെ സാമ്പത്തിക പാക്കേജും അനുവദിച്ചിരുന്നു. ഇതിന് തുല്യമായ മറ്റൊരു പാക്കേജ് കൂടി അനുവദിച്ചേക്കുമെന്നും സൂചനയുണ്ട്്. ദേശീയ, സംസ്ഥാന ആരോഗ്യ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള ഇന്ത്യ കോവിഡ് 19 എമര്‍ജന്‍സി റെസ്പോണ്‍സ് ആന്‍ഡ് ഹെല്‍ത്ത് സിസ്റ്റം പ്രിപ്പയേഡ്നെസ് പാക്കേജിനാണ് കേന്ദ്രം അംഗീകാരം നല്‍കിയത്. 2020 ജനുവരി മുതല്‍ 2024 മാര്‍ച്ച് വരെ മൂന്ന് ഘട്ടങ്ങളായിട്ടായിരിക്കും പദ്ധതി നടപ്പാക്കുക. ദേശീയ, സംസ്ഥാന ആരോഗ്യ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക, അവശ്യ മെഡിക്കല്‍ ഉപകരണങ്ങള്‍, മരുന്ന് എന്നിവയുടെ സംഭരണം, ലബോറട്ടറികള്‍ സ്ഥാപിക്കല്‍, ബയോ-സെക്യൂരിറ്റി തയ്യാറാക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യം.ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍/ കമ്മീഷണര്‍മാര്‍ (ആരോഗ്യം) എന്നിവര്‍ക്ക് അയച്ച സര്‍ക്കുലറില്‍ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഒന്നാം ഘട്ടം നടപ്പാക്കുന്നതിനുളള പണം അനുവദിച്ചതായി വ്യക്തമാക്കുന്നുണ്ട്.
കോവിഡ് ആശുപത്രികളുടെയും മറ്റ് ആശുപത്രികളുടെയും വികസനം ഒന്നാം ഘട്ടത്തിള്‍ ഉള്‍പ്പെടുന്നു. ഐസൊലേഷന്‍ ബ്ലോക്കുകള്‍, വെന്റിലേറ്ററുകളുള്ള ഐസിയു, ആശുപത്രികളിലെ ഓക്സിജന്‍ വിതരണം, ആശുപത്രികളിലെ ലബോറട്ടറികള്‍ ശക്തിപ്പെടുത്തുക, പുതിയ നിയമനം, ജീവനക്കാര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് വോളന്റിയര്‍മാര്‍ എന്നിവര്‍ക്കുള്ള ഇന്‍സെന്റീവ് എന്നിവയെല്ലാം ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുന്നവയാണ്. പിപിഇ കിറ്റുകള്‍, എന്‍95 മാസ്‌കുകള്‍, 49000 വെന്റിലേറ്ററുകള്‍ എന്നിവ വാങ്ങുന്നതിനും ഈ പണം വിനിയോഗിക്കാം.
പദ്ധതിയുടെ ആദ്യ ഘട്ടം ജനുവരി 2020 മുതല്‍ ജൂണ്‍ 2020 വരെയാണ്. രണ്ടാം ഘട്ടം ജൂലൈ 2020 മുതല്‍ മാര്‍ച്ച് 2021 വരെയാണ്. മൂന്നാംഘട്ടം ഏപ്രില്‍ 2021 മുതല്‍ മാര്‍ച്ച് 2024 വരെയാണ്.
കോട്ടയം സ്വദേശി യുഎസില്‍ കോവിഡ് ബാധിച്ച് മരിച്ചു; ആകെ മരണം 12 ആയി
കോട്ടയം: അമേരിക്കയില്‍ കോട്ടയം സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു. ന്യൂയോര്‍ക്ക് പബ്ലിക് ലൈബ്രറിയിലെ മുന്‍ ജീവനക്കാരനും റോക്ലാന്‍ഡ് കൗണ്ടി വാലി കോട്ടജിലെ താമസക്കാരനുമായ പൊന്‍കുന്നം സ്വദേശി പടന്നമാക്കല്‍ മാത്യു ജോസഫ് (78) ആണ് മരിച്ചത്.
അമ്പതുവര്‍ഷമായി അമേരിക്കയില്‍ സ്ഥിരതാമസമാണ് മാത്യു ജോസഫ്. സംസ്‌കാരം ന്യൂയോര്‍ക്കില്‍ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് നടത്തും. ഈരാറ്റുപേട്ട കൂട്ടക്കല്ല് വെട്ടത്ത് റോസക്കുട്ടിയാണ് ഭാര്യ. ഡോ. ജിജോ ജോസഫ് (ന്യൂയോര്‍ക്ക്), ഡോ. ജിജി അഞ്ജലി ജോസഫ് എന്നിവര്‍ മക്കളാണ്. അബി (ഫിലാഡല്‍ഫിയ) മരുമകനാണ്.
ഇതോടെ അമേരിക്കയില്‍ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 12 ആയി. മരിച്ചവരില്‍ 11 പേരും ന്യൂയോര്‍ക്കില്‍ ഉള്ളവരാണ്. നാല് സ്ത്രീകളടക്കം 16 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ലോക്ക് ഡൗണില്‍ കെ.എസ്.ഇ.ബിക്ക് നഷ്ടം 225 കോടി
തിരുവനന്തപുരം: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ശേഷം വൈദ്യുതി ബോര്‍ഡിന്റെ നഷ്ടം 225 കോടി രൂപയായി. ഉപയോഗിക്കാത്ത വൈദ്യുതിക്ക് കായകുളം എന്‍.ടി.പി.സി നിലയത്തിന് അടക്കം നിശ്ചിത ചാര്‍ജ് കൊടുക്കുന്നതു കൂടി കൂട്ടിയാല്‍ നഷ്ടം ഇരട്ടിക്കും. ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി 20 ദിവസമാകുമ്പോള്‍ വൈദ്യുതി വില്‍ക്കാത്തതു മൂലം മാത്രം കെഎസ്ഇബിക്കു വരുന്നനഷ്ടം 280 കോടി രൂപയാകും. വൈദ്യുതി ഉപയോഗത്തിലെ ഗണ്യമായ കുറവാണ് ഇതിനുകാരണം. വൈദ്യുതി വില്‍പന കുറഞ്ഞതോടെ ദിനംപ്രതി ശരാശരി 14 കോടി രൂപയാണു നഷ്ടം. വൈദ്യുതി ബില്‍ ഇനത്തിലും മറ്റും 45 കോടി രൂപയാണ് വൈദ്യുതി ബോര്‍ഡിനു ദിവസവും കിട്ടിക്കൊണ്ടിരുന്നത്.
അത് ഇപ്പോള്‍ അഞ്ചുകോടി രൂപയായി കുറഞ്ഞു. ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബില്‍തുക അടയ്ക്കാന്‍ സാവകാശം നല്‍കിയതോടെയാണ് ദൈനംദിന വരുമാനത്തില്‍ കുറവുണ്ടായത്. കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് പാക്കേജില്‍ വൈദ്യുതി പ്രസരണ വിതരണ കമ്പനികളെയും ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമായിരിക്കുയാണ്. വന്‍തോതില്‍ വൈദ്യുതി ഉപയോഗിക്കുകയും ഉയര്‍ന്നനിരക്കു നല്‍കുകയും ചെയ്തിരുന്ന ഷോപ്പിംഗ് മാളുകള്‍ ഉള്‍പ്പെടെയുള്ള വാണിജ്യ സ്ഥാപനങ്ങളും വ്യവസായ സ്ഥാപനങ്ങളും അടച്ചിട്ടതോടെ വൈദ്യുതി ഉപയോഗം ഗണ്യമായി കുറഞ്ഞു. ഈവര്‍ഷം ശരാശരി 83 യൂണിറ്റ് വരെയായിരുന്ന പ്രതിദിന ഉപയോഗം. മാര്‍ച്ച് 19ന് 85.12 ദശലക്ഷം യൂണിറ്റു വരെ ഉപഭോഗം എത്തിയിരുന്നു. ലോക്ഡൗണിന് മുമ്പുള്ള ശരാശരി വൈദ്യുതി ഉപയോഗം 82.53 ദശലക്ഷം യൂണിറ്റായിരുന്നു.
ഇത് ലോക്ക് ഡൗണ്‍ കാലമായതോടെ വൈദ്യുതി ഉപയോഗം ശരാശി 67.58 ദശലക്ഷം യൂണിറ്റായി കുറഞ്ഞു. കഴിഞ്ഞവര്‍ഷം ഇതേ ദിവസങ്ങളിലെ ഉപയോഗം 88 ദശലക്ഷം യൂണിറ്റായിരുന്നു. വൈദ്യുതി ഉപയോഗത്തിലെ കുറവ് 18.12 ശതമാനം. ദൈനംദിന ഉപയോഗത്തില്‍ കുറവു വന്നത് 18.12 ശതമാനം. കഴിഞ്ഞവര്‍ഷം മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ശരാശരി 88 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗം എത്തിയിരുന്നു. ഈ വര്‍ഷം അത് 67.58 ദശലക്ഷം യൂണിറ്റായി കുറഞ്ഞു. ഉല്‍സവങ്ങളും ആഘോഷങ്ങളും ഇല്ലാതായതാണ് മറ്റൊരു കാരണം. ഇതു നികത്താന്‍ കേന്ദ്ര സഹായം കൂടിയേ തീരൂവെന്നാണ് വിലയിരുത്തല്‍.
ഡോക്ടറുടെ താമസം കാറില്‍… കരുതല്‍ ഇങ്ങനെയും
ഭോപാല്‍: കോവിഡ് കാലത്ത് കാര്‍ വീടാക്കി പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട് ഭോപ്പാലിലെ ഒരു ഡോക്ടര്‍. ഭോപ്പാല്‍ ജെ.ബി ആശുപത്രിയില്‍ ജോലിചെയ്യുന്ന ഡോ. സചിന്‍ നായക് ആണ് കോവിഡ് ബാധിതരെ ചികിത്സിച്ചശേഷം സ്വന്തം കാര്‍ വീടാക്കി ജീവിക്കുന്നത്.
തനിക്ക് രോഗബാധയുണ്ടെങ്കില്‍ വീട്ടുകാര്‍ക്കും മറ്റുള്ളവര്‍ക്കും അവ പകരാതിരിക്കാനുള്ള മുന്‍കരുതലിന്റെഭാഗമായാണ് ഡ്യൂട്ടിക്ക് ശേഷം കാറില്‍ താമസിക്കുന്നതെന്ന് ഡോക്ടര്‍ പറയുന്നു.
ആശുപത്രി ഡ്യൂട്ടി കഴിഞ്ഞ ശേഷം വീട്ടിലേക്ക് പോകില്ല, പകരം കാറില്‍ തന്നെ കഴിഞ്ഞുകൂടും. ആശുപത്രിക്ക് സമീപം തന്നെയാണ് കാര്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതും. കാറിനുള്ളില്‍ സചിന് ദിവസേന ഉപയോഗിക്കാനുള്ള വസ്ത്രങ്ങളും മറ്റു അവശ്യ വസ്തുക്കളും കൂടാതെ പുസ്തകങ്ങളും സൂക്ഷിച്ചുവെച്ചിട്ടുണ്ട്.
ഡ്യൂട്ടിക്ക് ശേഷം പുസ്തകങ്ങള്‍ വായിക്കും. ഭാര്യയോടും മക്കളോടും വിഡിയോ കോള്‍ വഴിയാണ് സംസാരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി സചിന്‍ കാറിനുള്ളില്‍ തന്നെയാണ് കഴിയുന്നത്.
ഭോപാലില്‍ കോവിഡ് ബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ പേടിയൊന്നും തോന്നിയിരുന്നില്ല. എന്നാല്‍ ദിവസംതോറും രോഗബാധിതരുടെ എണ്ണം കൂടിവന്നതോടെയാണ് കാറിനുള്ളില്‍ താമസിക്കാന്‍ തീരുമാനിച്ചതെന്ന് ഡോക്ടര്‍ പറയുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ സമൂഹമാധ്യമങ്ങളില്‍ ഡോക്ടറെ പ്രശംസിച്ച് പങ്കുവെച്ച ചിത്രം ഇതിനോടകം വൈറലായിട്ടുണ്ട്.
ലോക്ക് ഡൗണില്‍ കുടുങ്ങിയ റഷ്യന്‍ പൗരന്‍മാരുടെ യാത്ര വീണ്ടുംമുടങ്ങി
തിരുവനന്തപുരം: ലോക്ക് ഡൗണില്‍ കേരളത്തില്‍ കുടുങ്ങിയ റഷ്യന്‍ സംഘത്തിന്റെ യാത്ര വീണ്ടുംമുടങ്ങി. 164 പേരടങ്ങുന്ന സംഘത്തിന്റെ യാത്രയാണ് മുടങ്ങിയത്. ഇന്നലെ ഉച്ചയ്ക്ക് 1.30ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പോകാനിരുന്നതായിരുന്നു സംഘം. എന്നാല്‍ റഷ്യയില്‍ നിന്ന് വിമാനം എത്താത്തതിനാലാണ് യാത്ര മുടങ്ങിയത്. സമാന അവസ്ഥയില്‍ നേരത്തെയും ഇവരുടെ യാത്ര മുടങ്ങിയിരുന്നു.
നിരീക്ഷണ കാലാവധി കഴിഞ്ഞ് രോഗബാധയില്ലെന്ന് തെളിയിക്കുന്ന ആരോഗ്യ വകുപ്പിന്റെ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കാണ് യാത്രയ്ക്ക് അനുമതി നല്‍കിയിരുന്നത്. റഷ്യയില്‍ നിന്നെത്തുന്ന പ്രത്യേക വിമാനത്തിലാണ് ഇവരെ തിരിച്ചയക്കുകയെന്നായിരുന്നു വിവരം. എന്നാല്‍ വിമാനം എത്താത്തതിനെ തുടര്‍ന്ന് ഇവരുടെ യാത്ര വീണ്ടും മുടങ്ങുകയായിരുന്നു.
അതേസമയം ഗള്‍ഫില്‍ നിന്നുള്ള പ്രവാസികളുടെ നാട്ടിലേക്കുള്ള മടക്കയാത്ര വൈകും. ഏപ്രില്‍ 15 മുതല്‍ യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് സര്‍വ്വീസ് നടത്താനുള്ള തീരുമാനം ഫ്ളൈ ദുബായി മരവിപ്പിച്ചു. ദുബായിയുടെ ബജറ്റ് എയര്‍ലൈനായ ഫ്ലൈദുബായി ഏപ്രില്‍ പതിനഞ്ചു മുതല്‍ കോഴിക്കോട് നെടുമ്പാശ്ശേരി ഉള്‍പ്പെടെ ഇന്ത്യയിലെ ഏഴ് കേന്ദ്രങ്ങളിലേക്ക് സര്‍വ്വീസ് നടത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ സര്‍വ്വീസ് നടത്താനുള്ള തീരുമാനം ഫ്ളൈ ദുബായ് പിന്നീട് മരവിപ്പിക്കുകയായിരുന്നു.
സംസ്ഥാനത്ത് പുതുതായി ഒമ്പതുപേര്‍ക്ക് കോവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി ഒമ്പതുപേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂരില്‍ നാലുപേര്‍ക്കും ആലപ്പുഴ രണ്ട്, കാസര്‍കോട്, പത്തനം തിട്ട, തൃശൂര്‍ ഒന്ന് വീതവുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
വിദേശത്തുനിന്നെത്തിയ നാലുപേര്‍ക്കും ഡല്‍ഹി നിസാമുദ്ദീനില്‍ നിന്നെത്തിയ രണ്ടുപേര്‍ക്കുമാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. സമ്പര്‍ക്കം മൂലം മൂന്നുപേര്‍ക്കും രോഗം ബാധിച്ചു. 13 പേരുടെ പരിശോധന ഫലം നെഗറ്റീവാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ബുധനാഴ്ച 169 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍നിന്ന് മൂന്നുപേര്‍ വീതവും ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍നിന്ന് രണ്ടുപേര്‍ വീതവും കണ്ണൂരില്‍ നിന്നും ഒരാള്‍ക്കുമാണ് പരിശോധന ഫലം നെഗറ്റീവായത്. ഇതുവരെ 345 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 259 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. സംസ്ഥാനത്ത് 1,40,474 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
1,39,725 പേര്‍ വീടുകളിലും 749പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലുണ്ട്. ഇതുവരെ 11,986 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. 10,906 എണ്ണം രോഗബാധയില്ലെന്ന് കണ്ടെത്തി.


