മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത**കാ​ലം​ചെ​യ്തു

തി​രു​വ​ല്ല: മാ​ർ​ത്തോ​മ്മ സ​ഭാ​ത​ല​വ​ൻ ഡോ. ​ജോ​സ​ഫ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത (90) കാ​ലം​ചെ​യ്തു. വാ​ർ​ധ​കൃ സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യിൽ ഇന്ന് പുലർച്ചെ 2.38ന് ആയിരുന്നു അന്ത്യം. മാ​ർ ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ പി​ൻ​ഗാ​മി​യാ​യി​രു​ന്നു. 2007 മു​ത​ൽ 13 വ​ർ​ഷം മാ​ർ​ത്തോ​മ്മാ സ​ഭ​യെ ന​യി​ച്ചു. മാ​ര​മ​ണ്‍ ക​ണ്‍​വ​ൻ​ഷ​ന്‍റെ ശ​തോ​ത്ത​ര ര​ജ​ത​ജൂ​ബി​ലി​ക്ക് നേ​തൃ​ത്വം ന​ൽ​കി. മാ​ർ​ത്തോ​മ്മാ സ​ഭാ ച​രി​ത്ര​വു​മാ​യി അ​ഭേ​ദ്യ​മാ​യ ബ​ന്ധ​മു​ള്ള മാ​രാ​മ​ണ്‍ പാ​ല​ക്കു​ന്ന​ത്ത് കു​ടും​ബ​ത്തി​ലാ​ണ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ ജ​ന​നം. 1931 ജൂ​ണ്‍ 27ന് ​ടി. ലൂ​ക്കോ​സി​ന്‍റെ​യും മ​റി​യാ​മ്മ​യു​ടെ​യും മ​ക​നാ​യി ജ​നി​ച്ചു. പി.​ടി. ജോ​സ​ഫെ​ന്നാ​യി​രു​ന്നു ആ​ദ്യ​കാ​ല പേ​ര്.

പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സ​ത്തി​നും ബം​ഗ​ളൂ​രു തി​യോ​ള​ജി​ക്ക​ൽ കോ​ള​ജി​ലെ ബി​രു​ദ പ​ഠ​ന​ത്തി​നും ശേ​ഷം 1957 ജൂ​ണ്‍ 29ന് ​ശെ​മ്മാ​ശ​നാ​യും അ​തേ​വ​ർ​ഷം ഒ​ക്ടോ​ബ​ർ 18ന് ​വൈ​ദി​ക​നാ​യും സ​ഭാ ശു​ശ്രൂ​ഷ​യി​ൽ പ്ര​വേ​ശി​ച്ചു. 1975 ഫെ​ബ്രു​വ​രി എ​ട്ടി​ന് ജോ​സ​ഫ് മാ​ർ ഐ​റേ​നി​യോ​സ് എ​ന്ന പേ​രി​ൽ മെ​ത്രാ​പ്പോ​ലീ​ത്ത​യു​മാ​യി. പി​ന്നീ​ട് സ​ഭ​യു​ടെ സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ർ​ത്ത​പ്പെ​ട്ട അ​ദ്ദേ​ഹം 2007 ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത​യാ​യി.

English Summary : joseph marthoma methrapoleethen

admin:
Related Post