‘കമ്മട്ടിപ്പാടം’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ മലയാള സിനിമ ആസ്വാദകരുടെ പ്രിയങ്കരിയായ നടിയാണ് ഷോണ്‍ റോമി.
ചിത്രത്തില്‍ തനിനാടന്‍ ലൂക്കിലെത്തിയ താരം പിന്നീട് ആരാധകരെ ഹോട്ട് ലുക്കിലെത്തി ഞെട്ടിച്ചിരുന്നു. മലയാളത്തില്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന ചിത്രത്തിലും ശ്രദ്ധേയമായ ഒരു വേഷം കൈകാര്യം ചെയ്തിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് താരം പങ്കുവച്ച ബിക്കിനി ചിത്രങ്ങളും ശ്രദ്ധ നേടിയിരുന്നു.
ഇപ്പോഴിതാ താരത്തിന്റെ ഹോട്ട് ഫോട്ടോഷൂട്ടാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. ജീന്‍സും മിനി ക്രോപ് ടോപ്പും ധരിച്ച് അതീവ ഹോട്ട് ലുക്കിലാണ് ഷോണ്‍ റോമി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ചിത്രം പങ്കുവെച്ചത്.
ഇതിന് മുന്‍പ് ബിക്കിനി ധരിച്ച ഷോണ്‍ റോമിയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അഭിനയത്തേക്കാള്‍ കൂടുതല്‍ മോഡലിംഗ് രംഗത്താണ് ഷോണ്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
തിരുവനന്തപുരം: ആമസോണ്‍ പ്രൈമില്‍ മലയാളമുള്‍പ്പടെ ആറ് ഇന്ത്യന്‍ സിനിമകള്‍ ഉടന്‍ റിലീസ് ചെയ്യും. ലോക്ക്ഡൗണ്‍മൂലം രാജ്യത്തൊട്ടാകെയുള്ള സിനിമാ തിയേറ്ററുകളും മള്‍ട്ടിപ്ലക്സുകളും അടച്ചിട്ട സാഹചര്യത്തിലാണ് ആസമോണ്‍ പ്രൈംവഴി റിലീസ് ചെയ്യുന്നത്.
അതിദി റാവുവും ജയസൂര്യയും അഭിനയിച്ച സൂഫിയും സുജാതയുമാണ് റിലീസ് ചെയ്യുന്ന മലയാളചിത്രം. അമിതാഭ് ബച്ചനും വിദ്യാ ബാലനും അഭിനയിച്ച ഷൂജിത്ത് സര്‍ക്കറിന്റെ കോമഡി ഡ്രാമയായ ഗുലാബോ സിതാബോയും വിദ്യാ ബാലന്റെ ശകുന്തളാദേവി: ഹ്യൂുമന്‍ കംപ്യൂട്ടറുമാണ് ബോളിവുഡില്‍നിന്ന് റിലീസ് ചെയ്യുന്നത്.
തമിഴില്‍ ജ്യോതികയും ജെജെ ഫെഡറിക്കും താരങ്ങളായ പൊന്‍മഗള്‍ വന്താല്‍, കന്നഡയില്‍ ‘ലോ’, ഫ്രഞ്ച് ബിരിയാണി എന്നിവയും തമിഴിലും തെലുങ്കിലും നിര്‍മ്മിച്ച് കീര്‍ത്തി സൂരേഷ് അഭിനയിച്ച പെന്‍ഗ്വിന്‍ എന്നിവയുമാണ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്നത്. പൊന്‍മഗള്‍ വന്താല്‍ ആയിരിക്കും മേയ് 29ന് ആദ്യം റിലീസ് ചെയ്യുക. ജൂണ്‍ 12ന് ഗുലാബോ സിതാബോയും പ്രൈംവഴി കാണാം. മേയ്ക്കും ജൂലായ്ക്കുമിടയിലായിരിക്കും മറ്റുസിനിമകളും ഒ ടി ടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുക.
തിരുവനന്തപുരം: നിര്‍മ്മാതാവ് വിജയ് ബാബുവിന്റെയും നടന്‍ ജയസൂര്യയുടെയും ഒരു ചിത്രവും ഇനി കേരളത്തിലെ തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍. ജയസൂര്യ നായകനായെത്തുന്ന സൂഫിയും സുജാതയും എന്ന ചിത്രമാണ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്നത്. നരണിപ്പുഴ ഷാനവാസ് ഒരുക്കുന്ന ചിത്രം ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്നത് വിജയ് ബാബുവാണ്.
സിനിമാ വ്യവസായം ഒന്നടങ്കം വലിയൊരു പ്രതിസന്ധിയെ നേരിട്ട് കൊണ്ടിരിക്കുന്ന സമയത്ത് ഇവര്‍ ചെയ്യുന്നത് ചതിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ തീയേറ്ററുകള്‍ അടച്ചിട്ടിട്ട് 67-ാം ദിവസത്തിലേക്ക് കടക്കുകയാണ്. നേരത്തെ തീയേറ്ററില്‍ കളിച്ചുകൊണ്ടിരുന്ന ചിത്രങ്ങള്‍ ഇത്തരം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ കൊടുക്കുന്നു എന്ന് പറയുന്നതില്‍ ന്യായമുണ്ട്. പക്ഷേ ഇന്ന് സിനിമാ വ്യവസായം മുഴുവന്‍ അതില്‍ തീയേറ്റര്‍ ഉടമകള്‍ മാത്രമല്ല ആര്‍ടിസ്റ്റുകള്‍ ഉണ്ട് മറ്റ് തൊഴിലാളികള്‍ ഉണ്ട്, ഇവരെല്ലാം വലിയൊരു പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന സമയത്ത് ഒറ്റപ്പെട്ട ഒന്നോ രണ്ടോ വ്യക്തികള്‍ ഒരു സിനിമ വേറെ പ്ലാറ്റ്‌ഫോമില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നു എന്ന് പറയുന്നത് സിനിമാ വ്യവസായത്തോട് ചെയ്യുന്ന ഏറ്റവും വലിയ ചതിയാണ്.
അതിലൊരു വ്യക്തി മലയാള സിനിമയില്‍ നിന്ന് കോടിക്കണക്കിന് രൂപ ലാഭം കൊയ്ത നിര്‍മ്മാതാവാണ്. തീയേറ്ററുകളില്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഓടിച്ച് കൊണ്ട് ഹിറ്റുകള്‍ നേടിയ നിര്‍മ്മാതാവാണ്. അങ്ങനെ ഒരു വ്യക്തി തന്റെ ചിത്രം ആമസോണ്‍ പോലുള്ള ഓണ്‍ലൈന്‍ റിലീസ് പ്ലാറ്റ്‌ഫോമുകളിലേക്ക് കൊടുക്കുകയാണെങ്കില്‍ വിജയ് ബാബുവിന്റെ മാത്രമല്ല അതിനെ പ്രമോട്ട് ചെയ്യുന്ന ജയസൂര്യയുടെയും ഒരു ചിത്രവും കേരളത്തിലെ തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കില്ല എന്നുള്ളത് ഉറപ്പാണ്. ആരൊക്കെ ഇതിന് പിന്തുണയുമായി വന്നാലും അതിനെ ഒറ്റക്കെട്ടായി നേരിടുമെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.
രാജ്യം മുഴുവന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച വേളയില്‍ കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരം സണ്ണി ലിയോണ്‍ കുടുംബത്തോടൊപ്പം ഇന്ത്യ വിട്ടത്. ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറിനും മൂന്ന് മക്കള്‍ക്കുമൊപ്പം താന്‍ ഇന്ത്യ വിട്ട് യു.എസിലെത്തിയ കാര്യം സണ്ണി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.
അപകടകാരിയ അദൃശ്യനായ കൊലയാളി കൊറോണ വൈറസില്‍ നിന്നും തങ്ങളുടെ മക്കളെ രക്ഷിക്കാനുള്ള അവസരം തനിക്കും ഭര്‍ത്താവിനും ലഭിച്ചുവെന്നും ലോസ് ആഞ്ചലസിലുള്ള വീട്ടിലേക്ക് മക്കളെ എത്തിച്ചുവെന്നും സണ്ണി കുറിച്ചു
ഇപ്പോഴിതാ സണ്ണി പറഞ്ഞ സുരക്ഷിത ഇടം, ലോസ് ആഞ്ചലസിലുള്ള താരത്തിന്റെ ബംഗ്ലാവാണ് വാര്‍ത്തകളില്‍ നിറയുന്നത്. 2017 ലാണ് സണ്ണിയും ഡാനിയേലും ഈ ബംഗ്ലാവ് സ്വന്തമാക്കുന്നത്. അന്ന് വീടിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
ബെവേര്‍ലി ഹില്‍സില്‍ നിന്നും മുപ്പത് മിനുട്ട് യാത്ര ചെയ്താല്‍ സണ്ണിയുടെ ഈ ബംഗ്ലാവിലെത്താം. ഒരു ഏക്കറില്‍ സ്ഥിതി ചെയ്യുന്ന ഈ ബംഗ്ലാവില്‍ അഞ്ച് കിടപ്പുമുറികള്‍, സ്വിമ്മിങ്ങ് പൂള്‍, വലിയ പൂന്തോട്ടം എന്നിവയുണ്ട്. വീട്ടില്‍ താന്‍ സൂക്ഷിച്ച ഗണേശ വിഗ്രഹത്തിന്റെ ചിത്രവും താരം അന്ന് പങ്കുവച്ചിരുന്നു.
മലയാളികള്‍ ഇന്നും നെഞ്ചോട് ചേര്‍ത്തുവെക്കുന്ന നായികമാരില്‍ ഒരാളാണ് മഞ്ജു വാര്യര്‍. സല്ലാപം എന്ന ചിത്രത്തില്‍ ദിലീപിനൊപ്പം അഭിനയിച്ച മഞ്ജു പിന്നീട് അദ്ദേഹത്തെ തന്നെ ജീവിത പങ്കാളിയാക്കുകയായിരുന്നു.ഇപ്പോളിതാ ദിലീപ് മഞ്ജു വിവാഹദിനത്തില്‍ മഞ്ജുവിനെ ഒരുക്കിയ മേക്കപ് ആര്‍ട്ടിസ്റ്റ് അനില ജോസഫ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ്. മഞ്ജുവിനെ വിവാഹത്തിന് ഒരുക്കുമ്പോളുള്ള ചില ചിത്രങ്ങളും അനില പങ്കുവെച്ചിട്ടുണ്ട്.വര്‍ഷങ്ങള്‍ പഴക്കമുള്ളതാണെങ്കിലും ഇതെല്ലാം തന്റെ പേര്‍സണല്‍ കളക്ഷനില്‍ ഉള്ളതാണ് പറഞ്ഞ് സൂക്ഷിച്ച് വെച്ചിരിക്കുകയാണ് അനില.
മഞ്ജു വാര്യരെ ആദ്യമായി കണ്ടത് ഒരു ഫോട്ടോഷൂട്ടിന് വേണ്ടിയാണ് എന്നത് ഇപ്പോഴും ഓര്‍മ്മയിലുണ്ട്. എന്റെ സുഹൃത്തും കീരിടം ഉണ്ണിയുടെ ഭാര്യയുമായ സര്‍സിജയാണ് മഞ്ജുവിന്റെ മേക്കപ്പ് ചെയ്യാന്‍ വേണ്ടി വിളിച്ചത്. അന്ന് മുതല്‍ വിലമതിക്കുന്ന സൗഹൃദം ഞങ്ങള്‍ തമ്മില്‍ ആരംഭിച്ചു. അപൂര്‍വ്വം ആളുകളില്‍ ഒരാളാണ് മഞ്ജു. വളരെയധികം ആത്മാര്‍ഥതയും സത്യസന്ധതയും ഉള്ള ആളാണ്. മഞ്ജുവിന് വേണ്ടി റിസപ്ഷന്‍ മേക്കപ്പ് ചെയ്ത ദിവസം എനിക്ക് മറക്കാന്‍ കഴിയില്ല. തിരുവനന്തപുരത്ത് 9 വധുക്കളെ ഒരുക്കിയതിന് ശേഷം ഞങ്ങള്‍ കൊച്ചിയിലേക്ക് വന്നു. എന്നിട്ടാണ് കൃത്യ സമയത്ത് തന്നെ മഞ്ജുവിനെ ഒരുക്കിയത്. സാധാരണയായി ഞാന്‍ ഒരു മണവാട്ടിയെ ഒരുക്കി കഴിയുമ്പോള്‍ എനിക്ക് തന്നെ സന്തോഷം തോന്നും. പക്ഷേ അന്ന് സന്തോഷത്തിനൊപ്പം ചെറിയ വിഷമം കൂടി കലര്‍ന്നിരുന്നു. കാരണം മലയാള സിനിമയ്ക്ക് നല്ലൊരു നടിയെ കൂടി നഷ്ടപ്പെടാന്‍ പോവുകയാണെന്ന് എനിക്ക് അറിയാമായിരുന്നു.
ഞാനുമായിട്ടുള്ള സൗഹൃദത്തിന് മഞ്ജുവിനോട് നന്ദി പറയുകയാണ്. നീ എനിക്ക് എന്നും സ്‌പെഷ്യലായിരിക്കും എന്നും അനില പറയുന്നു. പാര്‍വതിയുടെയും ജയറാമിന്റെയും വിവാഹത്തിന് പാര്‍വതിയെ ഒരുക്കി കൊണ്ടാണ് താന്‍ ആദ്യമായി ഒരു സെലിബ്രിറ്റിയുടെ വിവാഹത്തിന് മേക്കപ്പ് ചെയ്തതെന്ന് അനില പറയുന്നു. മഞ്ജു വാര്യര്‍, കാവ്യ മാധവന്‍, നസ്രിയ നസീം, ഗീതു മോഹന്‍ദാസ്, സുചിത്ര മുരളി, ഗൗതമി, പ്രവീണ, ചിപ്പി, രശ്മി, റീനു മാത്യൂസ്, നമിത പ്രമോദ്, നൈല ഉഷ, ഭാവന, നിത്യ ദാസ്, ജ്യോതിര്‍മയ്, എന്നിങ്ങനെ അനില ഒരുക്കാത്ത നടിമാരില്ല.
ന്യൂഡല്‍ഹി: കോവിഡില്‍ നിന്ന് മുക്തി നേടി സ്വാശ്രയഇന്ത്യ(ആത്മനിര്‍ഭര്‍ അഭിയാന്‍)സൃഷ്ടിക്കുന്നതിന് പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പദ്ധതി വിശദാംശങ്ങള്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. എല്ലാ തലങ്ങളിലുമുള്ള സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ട് ഏഴു മേഖലകളിലായി പതിനഞ്ചിന പരിപാടികള്‍ നടപ്പിലാക്കുമെന്നും ധനമന്ത്രി അറിയിച്ചു.
1.പ്രതിസന്ധിയിലായ ചെറുകിട വ്യവസായങ്ങള്‍ക്ക് 20000 കോടി. 2. ചെറുകിട ഇടത്തരം വ്യവസായങ്ങളുടെ ശേഷി കൂട്ടാന്‍ 10000 കോടി. 3.പിഎഫ് വിഹിതം മൂന്ന് മാസത്തേയ്ക്ക് കൂടി സര്‍ക്കാര്‍ അടയ്ക്കും. 4. നൂറില്‍ കൂടുതല്‍ തൊഴിലാളികളുള്ള സ്ഥാപനങ്ങളില്‍ പിഎഫ് വിഹിതം 10 ശതമാനമാക്കി കുറച്ചു. 5. സര്‍ക്കാര്‍ മേഖലയില്‍ 200 കോടി രൂപ വരെയുള്ള ആഗോള ടെന്‍ഡറുകള്‍ അനുവദിക്കില്ല. 6. ബാങ്കിതര സ്ഥാപനങ്ങള്‍ക്ക് പണലഭ്യത ഉറപ്പാക്കാന്‍ 30000 കോടിയുടെ പദ്ധതി. 7. മേക്ക് ഇന്‍ പദ്ധതിക്ക് മുന്‍തൂക്കം. 8. ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയം നവംബര്‍ 30 വരെ നീട്ടി. 9. ടാക്സ് ഓഡിറ്റിന് ഒക്ടോബര്‍ 31 വരെ സാവകാശം. 10. ചില പ്രത്യേക മേഖലകളില്‍ ടിഡിഎസ്, ടിസിഎസ് നിരക്ക് 25 ശതമാനം കുറച്ചു. പുതിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍. 11. കരാര്‍ തുക, വാടക, പലിശ, ലാഭ വിഹിതം, കമ്മീഷന്‍, ബ്രോക്കറേജ് തുടങ്ങിയവയ്ക്കാണ് ബാധകം. 12. ഇതിലൂടെ 50000 കോടിയുടെ പണലഭ്യത വിപണിയില്‍ ഉറപ്പുവരുത്താം. 13. ഊര്‍ജ്ജ വിതരണ കമ്പനികളുടെ നഷ്ടം നികത്താന്‍ 90,000 കോടി രൂപയുടെ പദ്ധതി. തുടങ്ങിയവയാണ് പ്രധാന പ്രഖ്യാപനങ്ങള്‍.
ന്യൂഡല്‍ഹി: ലോക്ക്ഡൗണില്‍ വിവിധ സ്ഥലങ്ങളില്‍ കുടുങ്ങി കിടക്കുന്നവര്‍ക്ക് അവരവരുടെ നാടുകളിലെത്താന്‍ എയര്‍ ഇന്ത്യ പ്രത്യേക ആഭ്യന്തര വിമാന സര്‍വീസ് നടത്തും. ആദ്യഘട്ട സര്‍വീസ് മേയ് 19 മുതല്‍ ജൂണ്‍ രണ്ട് വരെയാണ്്. ഡല്‍ഹിയില്‍ നിന്ന് കൊച്ചി, മുംബൈ, ബംഗളുരു, ഹൈദരാബാദ്, അഹമ്മദാബാദ്, അമൃത് സര്‍, ജയ്പുര്‍ ഗയ, വിജയവാഡ, ലഖ്നൗ തുടങ്ങിയ നഗരങ്ങളിലേക്ക് എയര്‍ ഇന്ത്യ സര്‍വീസ് നടത്തും.
മുംബൈയില്‍ നിന്ന് കൊച്ചി, വിശാഖപട്ടണം,അഹമ്മദാബാദ്, ബംഗളുരു, ഹൈദരാബാദ്, വിജയവാഡ എന്നിവിടങ്ങളിലേയ്ക്കും സര്‍വീസ് ഉണ്ടാകും. കൊച്ചിയില്‍ നിന്ന് ചെന്നൈയിലേയ്ക്കും സര്‍വീസ് ഉണ്ടാകും. വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി കിട്ടിയാലുടന്‍ ബുക്കിംഗ് തുടങ്ങും.
തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ 26ന് തുടങ്ങും. എസ്എസ്എല്‍സി പരീക്ഷകളുടെ പട്ടിക ഇങ്ങനെ – 26- ന് കണക്ക്, 27-ന് ഫിസിക്‌സ്, 28 -ന് കെമിസ്ട്രി. പരീക്ഷകളെല്ലാം ഉച്ചയ്ക്ക് ശേഷമാണ് നടക്കുക. +2 പരീക്ഷകള്‍ രാവിലെയാണ്. +1 പരീക്ഷകള്‍ ഉച്ചയ്ക്ക് ശേഷം നടക്കും. പരീക്ഷാ നടത്തിപ്പിന് പ്രത്യേക ക്രമീകരണങ്ങള്‍ കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഉണ്ടാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തൊട്ടടുത്ത കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതാനാകും. കുടുങ്ങിക്കിടക്കുന്ന കുട്ടികള്‍ക്കും തൊട്ട് അടുത്ത കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കും
ഒരു ബഞ്ചില്‍ 2 കുട്ടികള്‍ മാത്രമേ ഇരിക്കാന്‍ പാടുള്ളൂ. നേരത്തെയും ഇങ്ങനെയാണ് ഇരുത്തിയിരുന്നതെങ്കിലും ചില സ്‌കൂളുകളില്‍ മൂന്ന് കുട്ടികളെ ബഞ്ചില്‍ ഇരുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇത് പ്രത്യേകം വ്യക്തമാക്കുന്നത്. സാമൂഹ്യ അകലത്തിന് പ്രാധാന്യം നല്‍കും
ലോകമാതൃദിനത്തില്‍ അമ്മമാര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് നിരവധി സിനിമാതാരങ്ങള്‍ സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്നു. എന്നാല്‍ ഈ ദിനത്തില്‍ അമ്മയെ ഞെട്ടിച്ചിരിക്കുകയാണ് നവ്യനായരുടെ മകന്‍ പത്തുവയസുകാരന്‍ സായ്. അത്താഴത്തിനുള്ള ചപ്പാത്തിയും മുട്ടക്കറിയും തനിയെ ഉണ്ടാക്കിയാണ് സായ് അമ്മയെ ഞെട്ടിച്ചത്. നിര്‍ദേശങ്ങള്‍ നല്‍കി പിന്തുണയ്ക്കാന്‍ നവ്യയുടെ മാതാപിതാക്കളുമുണ്ടായിരുന്നു. ഭക്ഷണം പാകം ചെയ്ത കാര്യം സായ് ആദ്യം അമ്മ നവ്യയെ അറിയിച്ചില്ല. സ്പെന്‍സ് ആക്കിവെച്ചു. വീട്ടിലെ ലൈറ്റുകളെല്ലാം ഓഫ് ചെയ്ത് നവ്യയുടെ കണ്ണു പൊത്തി തീന്മേശയ്ക്കുമമ്പില്‍ കൊണ്ടിരുത്തി. നവ്യ കണ്ണു തുറന്നു നോക്കിയപ്പോള്‍ മെഴുകുതിരി വെളിച്ചത്തില്‍ കഴിക്കാനുള്ള അത്താഴം. സായ്യുടെ പ്രവൃത്തിയില്‍ അതീവ സന്തുഷ്ടയായ നവ്യ മകന് സ്നേഹ ചുംബനവും നല്‍കി. നവ്യ തന്നെയാണ് അത്താഴം കഴിക്കാനിരിക്കുന്ന വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. എന്നും മദേഴ്സ്ഡേ ആയിരുന്നെങ്കില്‍ മക്കളെല്ലാവരും ഭക്ഷണമുണ്ടാക്കിയേനെ എന്ന അടിക്കുറിപ്പോടെയാണ് നവ്യയുടെ പോസ്റ്റ്.
ജയില്‍ വകുപ്പിന് വേണ്ടി കണ്ണൂര്‍ സബ് ജയില്‍ ജീവനക്കാര്‍ നിര്‍മ്മിച്ച ലോക് ഡൗണ്‍ ഹ്രസ്വചിത്രം വൈറലാകുന്നു. സോഷ്യല്‍ മീഡിയയില്‍ റിലീസ് ചെയ്ത ചിത്രം മൂന്നു ദിവസം കൊണ്ട് മൂന്ന് ലക്ഷം പേരാണ് കണ്ടത്. മേയ് എട്ടിന് തന്റെ ഫെയ്സ് ബുക്ക് പേജിലുടെ നടന്‍ മോഹന്‍ലാലാണ് ചിത്രം റിലീസ് ചെയ്തത്. ജയില്‍ വകുപ്പിന് വേണ്ടി നമുക്ക് അതിജീവിക്കാം ഈ മഹാവ്യാധിയെ ഒറ്റക്കെട്ടായി എന്ന സന്ദേശമുയര്‍ത്തിയാണ് ലോക് ഡൗണ്‍ എന്ന ഹ്രസ്വചിത്രം ഒരുക്കിയിട്ടുള്ളത്. സ്ഥിരം ലോക് ഡൗണില്‍ കഴിയുന്ന ഒരു തടവുപുള്ളിയുടെ ജീവിതത്തിലെ ചില നിമിഷങ്ങളിലൂടെയാണ് കഥ പറയുന്നത്.
കൊവിഡ് വൈറസ് വ്യാപനം നടക്കുന്നതിന്റെ തുടക്കമാണ് കാലം മറ്റെല്ലായിടങ്ങളും പോലെ ജയിലിലും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഒരുക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു. ഈ ദിവസങ്ങളിലൊന്നിലാണ് വധശ്രമത്തിന് റിമാന്‍ഡ് ചെയ്യപ്പെട്ട തടവുകാരനെ കാണാന്‍ അയാളുടെ ഭാര്യയും കുഞ്ഞുമെത്തുന്നത്. ഭര്‍ത്താവ് ജയിലിലും താനും കൈ കുഞ്ഞും പുറത്തും വരാന്‍ പോകുന്ന കറുത്ത കാലത്തിന്റെ ഭീതിയും നിസഹായതയും ആ യുവതിയുടെ മുഖത്തുണ്ട്. എങ്കിലും എങ്ങനെയെങ്കിലും ഭര്‍ത്താവിനെ പുറത്തിറക്കാമെന്ന് അവര്‍ പറയുന്നു. തന്റെ കമ്മല്‍ വിറ്റ് വക്കീലിനുള്ള പൈസ കൊടുത്തിട്ടുണ്ടെന്നും കമ്ബിയിഴകളില്‍ കൈകള്‍ ചേര്‍ത്തുവെച്ച് അവള്‍ പറയുമ്‌ബോള്‍ സൂപ്പര്‍ മാര്‍ക്കറ്റിലെ രാപ്പകല്‍ ജോലി ചെയ്തുകൊണ്ടു തീര്‍ത്ത കമ്മല്‍ നഷ്ടപ്പെട്ട തിലല്ല.
കൊവിഡ് കാലത്ത് സൂപ്പര്‍ മാര്‍ക്കറ്റ് പൂട്ടിപ്പോയാല്‍ എന്തു ചെയ്യുമെന്നാണ് അവളുടെ ആശങ്ക. എന്നാല്‍ ഒന്നും സംഭവിക്കില്ലെന്നും നമുക്ക് ഇതിനെയൊക്കെ അതിജീവിക്കാന്‍ കഴിയുമെന്നാണ് ആകസ്മിക സംഭവത്തില്‍ പ്രതിയാക്കപ്പെട്ട ഭര്‍ത്താവിന്റെ മറുപടി. സമാഗമം തീരാറായി എന്ന് പാറാവു നില്‍ക്കുന്ന വാര്‍ഡന്‍ പറയുമ്‌ബോള്‍ നീയും കുഞ്ഞും നല്ലവണ്ണം കൈ കഴുകാന്‍ മറക്കരുതെന്ന ഉപദേശം നല്‍കാനും അയാള്‍ മറക്കുന്നില്ല. കൊവിഡെന്ന മഹാമാരിയെ ചെറുക്കാന്‍ സ്ഥിരം ലോക് ഡൗണായിപ്പോയ തടവുകാരും സജ്ജമാണെന്ന സന്ദേശത്തോടു കൂടിയാണ് ഗൗതം പ്രദീപ് രചനയും സംവിധാനവും നിര്‍മിച്ച ചിത്രം അവസാനിക്കുന്നത്.
അമ്മമാര്‍ക്കായി ഹ്രസ്വചിത്രം ഒരുക്കി കനിഹ ലോകം മാതൃദിനംത്തില്‍ അമ്മമാര്‍ക്ക് വേണ്ടി ഹ്രസ്വചിത്രം ഒരുക്കി നടി കനിഹ. നടന്‍ മമ്മൂട്ടിയാണ് വീഡിയോ പുറത്തിറക്കിയത്. കനിഹ ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്. കുട്ടികളെ വളര്‍ത്തുന്നതിനിടയില്‍ അമ്മമാര്‍ സ്വയം ശ്രദ്ധിക്കാന്‍ മറന്നു പോകുന്നു.
നരച്ച മുടിയും ചുളിവും കണ്ണിനു ചുറ്റുമുള്ള കറുത്ത നിറവും ഗര്‍ഭകാലത്ത് വയറ്റിലുണ്ടാകുന്ന പാടുകളും അതിനൊന്നും വിലയില്ലേ?എന്നാല്‍ ജീവിക്കാനുള്ള നെട്ടോട്ടത്തിനിടെ അമ്മയ്ക്ക് വേണ്ടതെന്താണെന്ന് നമ്മള്‍ അറിയുന്നില്ല. വാര്‍ധക്യത്തില്‍ അമ്മമാര്‍ക്ക് വേണ്ടത് സ്‌നേഹവും പരിഗണനയും മാത്രമാണ്- കനിഹ പറയുന്നു.
തെന്നിന്ത്യന്‍ ചലച്ചിത്രലോകത്തെ ശ്രദ്ധേയയായ നടിയാണ് സുഹാസിനി മണിരത്‌നം. മലയാളികള്‍ക്ക് ഒട്ടേറെ മികച്ച കഥാപാത്രങ്ങള്‍ സുഹാസിനി സമ്മാനിച്ചിട്ടുണ്ട്. സുഹാസിനി സംവിധായികയായി എത്തുന്നുവെന്നതാണ് പുതിയ വാര്‍ത്ത. നായികയായി എത്തുന്നത് മലയാളികളുടെ പ്രിയപ്പെട്ട നടി അഹാന കൃഷ്ണകുമാറാണ്.
ചിന്നഞ്ചിറു കിളിയേ എന്നാണ് ചിത്രത്തിന്റെ പേര്. 20 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് ചിത്രം. ചിത്രം ഒരുക്കുന്ന കാര്യം വ്യക്തമാക്കിയപ്പോള്‍ സുഹാസിനിക്ക് ആശംസകളുമായി ആരാധകരും രംഗത്ത് എത്തി. ഐഫോണിലാണ് ചിത്രം ചിത്രീകരിക്കുന്നത് എന്ന് സുഹാസിനി അറിയിച്ചിട്ടുണ്ട്. മുമ്പ് ഇന്ദിര എന്ന ചിത്രം സുഹാസിനി സംവിധാനം ചെയ്തിട്ടുണ്ട്. 1995ലായിരുന്നു ചിത്രം പ്രദര്‍ശനത്തിന് എത്തിയത്.