HomeNewsനാളെ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീല് നടത്തില്ല

നാളെ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീല് നടത്തില്ല

കോഴിക്കോട്: ലോക്ക്ഡൗണ്‍ ഇളവിനെ തുടര്‍ന്ന് സര്‍വീസ് നടത്തിയ സ്വകാര്യ ബസുകള്‍ ഞായറാഴ്ച മുതല്‍ ഓട്ടം നിര്‍ത്തും. ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണാണ്. തിങ്കളാഴ്ച മുതല്‍ സര്‍വീസ് നടത്തുമ്പോള്‍ ബസുടമകള്‍ കൂടുതല്‍ സാമ്പത്തിക നഷ്ടം സഹിക്കേണ്ടതായി വരും. അതിനാലാണ് ബസ് സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുന്നതെന്നാണ് ഉടകമകള്‍ പറയുന്നത്.

വെള്ളിയാഴ്ച ചേര്‍ന്ന ബസുടമകളുടെ ജില്ലാതല യോഗത്തിലും നഷ്ടം സഹിച്ച് സര്‍വീസ് നടത്തേണ്ടതില്ലെന്ന് അഭിപ്രായമുയര്‍ന്നു. 21 മുതലാണ് ജില്ലയില്‍ സ്വകാര്യ ബസ് സര്‍വീസുകള്‍ പുനഃരാരംഭിച്ചത്. ലോക്ക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് ഏതാനും ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തിയത്.

ആദ്യഘട്ടത്തില്‍ വര്‍ധിപ്പിച്ച ടിക്കറ്റ് നിരക്കാണ് യാത്രക്കാരില്‍ നിന്ന് ഈടാക്കിയത്. എന്നാല്‍ പിന്നീട് എല്ലാ സീറ്റിലും യാത്രക്കാരെ ഇരുത്താന്‍ അനുമതി നല്‍കിയതോടെ പഴയ നിരക്കാക്കി. ദിവസേന സര്‍വീസ് നടത്തുന്നതു വഴി ബസുടമകള്‍ക്ക് ഭീമമായ നഷ്ടമാണുണ്ടായതെന്ന് ഉടമകള്‍ പറഞ്ഞു.

ഈ സ്ഥിതി തുടരാനാവില്ലെന്നും ബസുകള്‍ ഓട്ടം നിര്‍ത്തേണ്ട അവസ്ഥയാണെന്നും ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എം.തുളസീധരന്‍ ‘ദീപിക’യോട് പറഞ്ഞു.

ജില്ലയില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും ഭൂരിഭാഗം ബസുകളും സര്‍വീസ് നടത്തിയില്ലെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റ് എ. അബ്ദുള്‍ നാസര്‍ പറഞ്ഞു. സര്‍വീസ് നടത്തിയ ബസുകള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular