Home Blog Page 41

യുവതീപ്രവേശനത്തിൽ എൻ.എസ്.എസിനും എസ്.എൻഡി.പിക്കും ഒരേ നിലപാട്: വെള്ളാപ്പള്ളി

0

ആലപ്പുഴ: ശബരിമല യുവതീപ്രവേശന വിധി നിരാശാജനകമെന്ന് വീണ്ടും ആവർത്തിച്ച് വെള്ളാപ്പള്ളി നടേശൻ. സർക്കാരിന്റെ മുൻ നിലപാട് തിരുത്തിയതായി പ്രവർത്തനങ്ങളിലൂടെ വ്യക്തമാണ്. ആചാരങ്ങളും വിശ്വാസവും സംരക്ഷിക്കപ്പെടണമെന്ന അഭിപ്രായം തന്നെയാണ് എസ്.എൻ.ഡി.പിക്കുള്ളത്.

ശബരിമലയിൽ സ്ത്രീ പ്രവേശനമുള്ളതല്ല. ജനവികാരം സർക്കാർ മനസിലാക്കിയെന്നാണ് വിശ്വസിക്കുന്നതെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു. നവോദ്ധാനവും ശബരിമല യുവതിപ്രവേശനവും തമ്മിൽ കൂട്ടിക്കുഴക്കേണ്ടെന്നും വെള്ളാപ്പള്ളി ആവർത്തിച്ചു. ശബരിമല വിഷയത്തിൽ എൻ.എസ്.സിന് സമാനമായ അഭിപ്രായം തന്നെയാണ് എസ്.എൻ.ഡി.പിക്കുള്ളതെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.

Vellappally Natesan about sabarimala lady entry

ശബരിമലയിലെ സ്ത്രീ പ്രവേശനം; 9 അം​ഗ ബെഞ്ചിന് ചുമതല നൽകി സുപ്രീംകോടതി

0

ഡൽഹി: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന 2018 ലെ വിധി പുന:പരിശോധിക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ 9 അം​ഗ ബെഞ്ചിന് ചുമതല നൽകി സുപ്രീംകോടതി. കേസുമായി ബന്ധപ്പെട്ട എല്ലാ കക്ഷികളും മാർച്ച് 14ന് മുമ്പായി തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. പ്രായഭേദമന്യേ സ്ത്രീകളുടെ ശബരിമല പ്രവേശനത്തോടൊപ്പം മതസ്വാതന്ത്ര്യവുമായും ജനാധിപത്യപരമായ അവകാശങ്ങളുമായി ബന്ധപ്പെട്ട 67 ഹർജികളാണ് സുപ്രീംകോടതി ഒമ്പതം​ഗ ബെഞ്ച് പരി​ഗണിക്കുക.

പുന:പരിശോധനയെ കേന്ദ്രവും സംസ്ഥാനവും എതിർത്തിട്ടില്ല. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഒമ്പതം​ഗ ബെഞ്ച് ഏപ്രിൽ 7 മുതൽ വാദം കേൾക്കും. ഏപ്രിൽ 22 വാദം പൂർത്തിയാക്കണം. പുന:പരിശോധനയെ എതിർക്കുന്നവർ ഏപ്രിൽ 14 മുതൽ 17 വരെ വാദിക്കാം. മൂന്ന് ദിവസം ഹർജിക്കാർക്ക് വാദിക്കാൻ അവസരമുണ്ട്. കേസുമായി ബന്ധപ്പെട്ട് അഡ്വ. പരമേശ്വരനെ അമിസ്കസ്ക്യൂരിയായി നിയമിച്ചിട്ടുണ്ട്. ഏപ്രിൽ 21 ന് അമിസ്കസ്ക്യൂരിയുടെ വാദം കേൾക്കും.

Sabarimala lady entry re check order

ഗുരുവായൂരിൽ ഭക്തിഗാന സുധയൊഴുക്കി MLA മൈഥിലി ഠാക്കൂർ

0

ഗുരുവായൂർ: പ്രശസ്ത ഗായികയും ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നിയമസഭാ സാമാജികയുമായ മൈഥിലി ഠാക്കൂർ ഗുരുവായൂരിൽ സംഗീത കച്ചേരി നടത്തി. ബീഹാറിലെ ദർഭംഗ ജില്ലയിലുള്ള അലിനഗർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ബി.ജെ.പി എം.എൽ.എ യാണ് മൈഥിലി ഠാക്കൂർ

ഗുരുവായൂരിൽ ‘പൈതൃകം’ സംഘടിപ്പിച്ച ലളിത സഹസ്രനാമ അർച്ചനയിൽ പങ്കെടുത്ത അവർ ഭഗവാനെ തൊഴുത് ക്ഷേത്രപ്രദക്ഷിണവും നടത്തി. തുടർന്ന് നടന്ന ചടങ്ങിൽ ഭക്തിസാന്ദ്രമായ ഭജൻസുകൾ ആലപിച്ച് മൈഥിലി ഠാക്കൂർ സദസ്സിനെ കൈയിലെടുത്തു. ക്ഷേത്രനഗരിയിൽ നടന്ന ചടങ്ങിൽ നിരവധി ഭക്തജനങ്ങളും സംഗീതാസ്വാദകരും പങ്കെടുത്തു.

അംബാനി കുടുംബത്തോടൊപ്പം ജോർദാൻ രാജ്ഞി; ഫാഷൻ ലോകത്ത് ചർച്ചയായി ‘ക്വയറ്റ് ലക്ഷ്വറി’ സ്റ്റൈൽ

0

മുംബൈ: മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും വസതിയായ ആന്റിലിയയിൽ ജോർദാൻ രാജ്ഞി റാനിയ അൽ അബ്ദുള്ള സന്ദർശനം നടത്തി. ആഡംബരവും ഒപ്പം ലാളിത്യവും ചേർന്ന ‘ക്വയറ്റ് ലക്ഷ്വറി’ (Quiet Luxury) ഫാഷൻ ശൈലിയിലാണ് രാജ്ഞിയും അംബാനി കുടുംബാംഗങ്ങളും കൂടിക്കാഴ്ചയിൽ തിളങ്ങിയത്.

മുകേഷ് അംബാനി, നിത അംബാനി എന്നിവർക്കൊപ്പം ഇഷ അംബാനി, ആനന്ദ് പിരാമൽ, രാധിക അംബാനി, ശ്ലോക അംബാനി എന്നിവരും രാജ്ഞിയെ സ്വീകരിക്കാൻ എത്തിയിരുന്നു.

വേഷവിധാനങ്ങളിലെ പ്രത്യേകതകൾ:

  • നിത അംബാനി: എംബ്രോയ്ഡറി വർക്കുകളുള്ള മനോഹരമായ ഐവറി നിറത്തിലുള്ള സാരിയാണ് നിത അംബാനി ധരിച്ചത്. ഇതിനൊപ്പം മുത്തുകൾ കൊണ്ടുള്ള മാലയും ഡയമണ്ട് വളകളും കമ്മലുകളും അണിഞ്ഞത് മാറ്റുകൂട്ടുന്നു.
  • റാനിയ രാജ്ഞി: ഡ്രൈസ് വാൻ നോട്ടൻ (Dries Van Noten) ഡിസൈൻ ചെയ്ത എംബ്രോയ്ഡറി മിഡി സ്കർട്ടും ഐവറി ബ്ലൗസുമാണ് രാജ്ഞി തിരഞ്ഞെടുത്തത്. പച്ച നിറത്തിലുള്ള സാഷ് (Sash) വസ്ത്രത്തിന് കൂടുതൽ ഭംഗി നൽകി.
  • ഇഷ അംബാനി: പ്രിന്റഡ് സ്ലീവ്‌ലെസ് ടോപ്പും നീളമുള്ള സ്കർട്ടും അണിഞ്ഞ ഇഷ, ഡയമണ്ട് കമ്മലുകളാണ് ആഭരണമായി തിരഞ്ഞെടുത്തത്.
  • ശ്ലോക അംബാനി: ഇളം നീല നിറത്തിലുള്ള വരകളുള്ള വസ്ത്രമാണ് ശ്ലോക ധരിച്ചത്. കഴുത്തിൽ ടൈ-അപ്പ് സ്റ്റൈലും ഫുൾ സ്ലീവും വസ്ത്രത്തിന് വ്യത്യസ്തത നൽകി.
  • രാധിക അംബാനി: സാറ്റിൻ ജാക്കറ്റും മിനി സ്കർട്ടുമാണ് രാധിക തിരഞ്ഞെടുത്തത്.

ഇന്ത്യൻ കരകൗശല വിദ്യകളെയും തുണിത്തരങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനായി റിലയൻസ് ഫൗണ്ടേഷൻ ആരംഭിച്ച ‘സ്വദേശ്’ (Swadesh) എന്ന സംരംഭവും റാനിയ രാജ്ഞി സന്ദർശിച്ചു. അവിടെയുള്ള നെയ്ത്തുകാരുമായും കരകൗശല വിദഗ്ധരുമായും അവർ ആശയവിനിമയം നടത്തി.

വിദ്യാഭ്യാസത്തിനും സ്ത്രീ ശാക്തീകരണത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങളിലൂടെയും, തന്റെ മികച്ച ഫാഷൻ സെൻസിലൂടെയും ആഗോളതലത്തിൽ ശ്രദ്ധേയയാണ് ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമന്റെ ഭാര്യയായ റാനിയ രാജ്ഞി.

ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും നടനുമായ പ്രേംകുമാർ കോൺ​ഗ്രസിലേക്കോ?

0

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും നടനുമായ പ്രേംകുമാറിനെ കോൺ​ഗ്രസിലേക്ക് ക്ഷണിക്കാൻ കോൺ​ഗ്രസ്. കെസി വേണു​ഗോപാൽ പ്രേംകുമാറുമായി ഫോണിൽ സംസാരിച്ചു. നാളെ പ്രേംകുമാറുമായി ചർച്ച നടത്താൻ കെസി വേണു​ഗോപാൽ നേരിട്ട് എത്തുമെന്നാണ് മാധ്യമ റിപ്പോർട്ടുകൾ പറയുന്നത്. കോൺ​ഗ്രസിലെത്തിയാൽ നല്ല പരി​ഗണന നൽകുമെന്നാണ് കെസി വേണു​ഗോപാലിന്റെ വാ​ഗ്ദാനം. അതേസമയം ഏതെങ്കിലും പാർട്ടിയിൽ അം​ഗത്വമെടുക്കാൻ താൻ ആ​ഗ്രഹിക്കുന്നില്ലെന്ന് പ്രേംകുമാർ പറയുന്നു.

സിപിഎം സഹയാത്രികനായി തുടരുമ്പോഴും താൻ പാർട്ടി മെമ്പർഷിപ്പ് എടുത്തിരുന്നില്ലെന്ന് പ്രേംകുമാർ പറഞ്ഞു. കർഷകസമരം, പൗരത്വ നിയമ ഭേദ​ഗതി തുടങ്ങിയ വിഷയങ്ങളിൽ തന്റെ നിലപാടുകൾ ഇടതുപക്ഷത്തിന് അനുകൂലമായിരുന്നു. ദേശാഭിമാനിയിലും ചില ലേഖനങ്ങൾ താൻ എഴുതിയിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടാകണം അന്തരിച്ച സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ തനിക്ക് ചലച്ചിത്ര അക്കാദമിയുടെ ചുമതല നൽകിയതെന്ന് പ്രേംകുമാർ പറഞ്ഞു.

ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയതിൽ അസ്വാഭാവികതയില്ലെന്ന് പറഞ്ഞ സിനിമാ- സാംസ്കാരിക മന്ത്രി സജി ചെറിയാനെ പ്രേംകുമാർ വിമർശിച്ചു. ചലച്ചിത്ര അക്കാദമിയുടെ സെക്രട്ടറി സ്ഥാനത്തും കാലാവധി കഴിഞ്ഞിട്ടുണ്ടെന്നും അവിടെ സ്ഥാനത്ത് നിന്ന് നീക്കിയില്ല. എന്നാൽ ചലച്ചിത്രോത്സവം (ഐഎഫ്എഫ്‍കെ) നടക്കുന്നതിന് തൊട്ടുമുമ്പ് ചെയർമാൻ സ്ഥാനത്ത് നിന്ന് തന്നെ മാത്രം നീക്കിയെന്ന് പ്രേംകുമാർ പറഞ്ഞു. ചലച്ചിത്ര അക്കാദമി സെക്രട്ടറിയായ സി അജോയ് കാലാവധി കഴിഞ്ഞിട്ടും സ്ഥാനത്ത് തുടരുന്നതാണ് പ്രേംകുമാർ ചൂണ്ടിക്കാട്ടിയത്. എന്ത് അടിയന്തിര സാഹചര്യമാണ് തന്നെ സ്ഥാനത്ത് നിന്ന് മാറ്റുമ്പോൾ മാത്രം ഉണ്ടായിരുന്നതെന്ന് പ്രേംകുമാർ ചോദിച്ചു. പാതി വഴിയിൽ നിൽക്കുമ്പോഴാണ് തന്നെ മാറ്റിയതെന്നും സർക്കാരിന്റേത് ഇരട്ടനീതിയാണെന്നും അദ്ദേഹം ആരോപിക്കുന്നു.

actor premkumar in congress?

“മുക്കത്തെ പെണ്ണെ” ക്ക് ശേഷം വീണ്ടും മഖ്‌ബൂൽ; സൂപ്പർ ഡ്യൂപ്പർ മ്യൂസിക്കിന്റെ ലേബലിൽ പുതിയ ഗാനം പുറത്ത്

0

പത്ത് വർഷങ്ങൾക്ക് മുൻപ് മലയാളികൾ ഒന്നടങ്കം നെഞ്ചിലേറ്റിയ ‘എന്ന് നിന്റെ മൊയ്‌ദീൻ’ എന്ന ചിത്രത്തിലെ “മുക്കത്തെ പെണ്ണെ” എന്ന ഗാനത്തിന് ശേഷം മഖ്‌ബൂൽ എന്ന മുഹമ്മദ് മഖ്‌ബൂൽ മൻസൂർ വീണ്ടുമെത്തുന്നു. കേരളത്തിന്റെ സ്വന്തം പുതിയ മ്യൂസിക് ലേബൽ ആയ സൂപ്പർ ഡ്യൂപ്പർ അവതരിപ്പിക്കുന്ന മഖ്‌ബൂലിന്റെ ഏറ്റവും പുതിയ ഗാനം “മതി” വാലെന്റൈൻസ് ഡേ സ്പെഷ്യൽ ആയി റിലീസ് ചെയ്തു. ഈ ഗാനത്തിന് വരികൾ രചിച്ച്, സംഗീതം പകർന്ന് ആലപിച്ചിരിക്കുന്നത് മഖ്‌ബൂൽ തന്നെയാണ്. ഗാനത്തിന്റെ മ്യൂസിക് പ്രൊഡക്ഷൻ, മ്യൂസിക് അറെഞ്ച്മെന്റ് എല്ലാം നിർവഹിച്ചതും മഖ്‌ബൂലാണ്. ഗസൽ സ്റ്റൈലിൽ ചിട്ടപ്പെടുത്തിയ ഒരു മലയാളം സൂഫി- ഖവാലി ഗാനമായാണ് “മതി” ഒരുക്കിയിരിക്കുന്നത്. പ്രണയം ആഘോഷിക്കപ്പെടുന്ന വാലെന്റൈൻസ് ദിവസത്തിൽ പുറത്തു വന്ന ഈ ഗാനം, മഹത്തായ പ്രണയത്തിന്റെ തീമിൽ ആണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.

കേരളത്തിൽ ഒറിജിനൽ മ്യൂസിക് ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ രൂപം നൽകിയ പുതിയ മ്യൂസിക് ലേബൽ ആണ് സൂപ്പർ ഡ്യൂപ്പർ മ്യൂസിക്. പുതിയ സംഗീത പ്രതിഭകളെ കണ്ടെത്താനും, അവർക്ക് പുത്തൻ ഒറിജിനൽ സംഗീതം ഉണ്ടാക്കാനുള്ള പിന്തുണ നൽകുക എന്ന ആശയത്തോടെയുമാണ് ഈ ലേബൽ പ്രവർത്തിക്കുന്നത്. കവർ സോങ്ങുകളുടെ അതിപ്രസരത്തിൽ, ഒറിജിനൽ സംഗീതം ഇല്ലാതെയാവുന്ന സാഹചര്യത്തിൽ, അത് തിരിച്ചു കൊണ്ട് വരിക എന്ന ഉദ്ദേശ്യലക്ഷ്യത്തോടെയാണ് സൂപ്പർ ഡ്യൂപ്പർ മ്യൂസിക് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഇവർക്ക് വേണ്ടി മഖ്‌ബൂൽ ഒരുക്കുന്ന ഒരു സംഗീത ആൽബത്തിലെ ആദ്യ ഗാനമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന “മതി” എന്ന മനോഹരമായ മെലഡി.

നിലവിലെ ട്രെൻഡിനൊപ്പം സഞ്ചരിക്കുക എന്നതിലുപരി, ഏറ്റവും നൈസർഗ്ഗികവും സ്വാഭാവികവുമായ രീതിയിൽ ഒറിജിനൽ സംഗീതം ഉണ്ടാക്കുക എന്നതാണ് ഇവർ ആഗ്രഹിക്കുന്നത്. അതിൽ നാടൻ പാട്ടുകളും ഹിപ് ഹോപ്പും ഹാർഡ് റോക്കും ഭക്തി ഗാനങ്ങളും സൂഫി- ഖവാലി ഗാനങ്ങളും ഇലക്ട്രോണിക് ഡാൻസ് മ്യൂസിക്കും എല്ലാം ഉൾപ്പെടുത്തി, ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിൽ മലയാള സംഗീത ശാഖയെ തളച്ചിടാതെ, കൂടുതൽ വിപുലീകരിക്കുക എന്നതാണ് ഇവർ വിഭാവനം ചെയ്യുന്ന ആശയം. ഒരു പ്രത്യേക കാലത്ത് മാത്രം നിലനിൽക്കുന്ന ട്രെൻഡിങ് ഗാനങ്ങൾക്ക് അപ്പുറമായി, കാലാതീതമായി ശ്രോതാക്കളുടെ മനസ്സിൽ ഇടം പിടിക്കുന്ന ഒറിജിനൽ സംഗീതമാണ് ഇവർ സൃഷ്ടിക്കാൻ ശ്രമിക്കുന്നത്.

മഹാശിവരാത്രി 2026 ലൈവ്: സദ്ഗുരു യോഗേശ്വര ലിംഗത്തിന് മഹാ അഭിഷേകം അർപ്പിക്കുന്നത് തത്സമയം കാണാം

0

കോയമ്പത്തൂർ: ലോകമെമ്പാടുമുള്ള വിശ്വാസികൾ ഭക്തിസാന്ദ്രമായി മഹാശിവരാത്രി ആഘോഷിക്കുന്ന ഈ വേളയിൽ, കോയമ്പത്തൂരിലെ ഇഷ യോഗ സെന്ററിലെ ആഘോഷങ്ങൾ ശ്രദ്ധാകേന്ദ്രമാകുന്നു. ഇന്ന് (ഫെബ്രുവരി 15, 2026) രാത്രി നടക്കുന്ന ചടങ്ങിൽ സദ്ഗുരു യോഗേശ്വര ലിംഗത്തിന് ‘മഹാ അഭിഷേകം’ അർപ്പിക്കും. ആത്മീയവും ദൃശ്യപരവുമായ ഈ വിസ്മയം ലോകത്തിന്റെ ഏത് കോണിലിരുന്നും നിങ്ങൾക്ക് തത്സമയം കാണാം.

നിങ്ങളുടെ വീടുകളിൽ ഇരുന്ന് ഈ പുണ്യ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? മഹാശിവരാത്രി 2026 ലൈവ് സ്ട്രീമിംഗിനെക്കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ ഇതാ:

🔴 WATCH LIVE: ഇഷ യോഗ സെന്ററിലെ മഹാശിവരാത്രി ആഘോഷം തത്സമയം

രാത്രി മുഴുവൻ നീണ്ടുനിൽക്കുന്ന ഈ ആഘോഷങ്ങൾ 24 ഭാഷകളിലായി 100-ലധികം നെറ്റ്‌വർക്കുകളിലൂടെ ആഗോളതലത്തിൽ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. സദ്ഗുരുവിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ നിങ്ങൾക്ക് ഉയർന്ന ഗുണനിലവാരത്തിൽ (HD) ഈ ചടങ്ങുകൾ കാണാം.


പ്രധാന ആകർഷണങ്ങൾ: എന്തൊക്കെ പ്രതീക്ഷിക്കാം?

ഈ വർഷത്തെ ആഘോഷങ്ങൾ റെക്കോർഡ് കാഴ്ചക്കാരെ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 14 കോടിയിലധികം ആളുകൾ ആഗോളതലത്തിൽ ഇത് വീക്ഷിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

  • മഹാ അഭിഷേകം: ഇന്നത്തെ രാത്രിയിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങ് സദ്ഗുരു യോഗേശ്വര ലിംഗത്തിന് അർപ്പിക്കുന്ന ‘മഹാ അഭിഷേക’മാണ്. ആത്മീയ വളർച്ചയ്ക്ക് ഉതകുന്ന അപൂർവ്വവും ശക്തവുമായ ഒരു ചടങ്ങാണിത്.
  • പ്രമുഖരുടെ സാന്നിധ്യം: കേന്ദ്രമന്ത്രി എൽ. മുരുകൻ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.
  • സാംസ്കാരിക വിസ്മയം: ആത്മീയ ചടങ്ങുകൾക്ക് പുറമെ, രാത്രി മുഴുവൻ നീണ്ടുനിൽക്കുന്ന സംഗീത നൃത്ത പരിപാടികളും സദ്ഗുരുവിന്റെ നേതൃത്വത്തിലുള്ള ധ്യാനവും ഭക്തരെ ഉണർന്നിരിക്കാൻ സഹായിക്കും.

തത്സമയം കാണേണ്ടത് എന്തുകൊണ്ട്?

വർഷത്തിലെ ഏറ്റവും ഇരുണ്ട രാത്രിയായാണ് മഹാശിവരാത്രി കണക്കാക്കപ്പെടുന്നത്. പ്രകൃതി തന്നെ മനുഷ്യനെ ആത്മീയ ഉന്നതിയിലേക്ക് നയിക്കുന്ന സമയം. വെർച്വലായി പങ്കെടുക്കുന്നവർക്കും ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് പറയപ്പെടുന്നു. താഴെ പറയുന്നവയും ലൈവ് സ്ട്രീമിംഗിലൂടെ ആസ്വദിക്കാം:

  • ആദിയോഗി ദിവ്യ ദർശനം: 112 അടി ഉയരമുള്ള ആദിയോഗി പ്രതിമയിൽ നടക്കുന്ന പ്രശസ്തമായ ലൈറ്റ് ആൻഡ് സൗണ്ട് ഷോ.
  • പാതിരാ ധ്യാനം: സദ്ഗുരുവിന്റെ സാന്നിധ്യത്തിൽ നടക്കുന്ന ശക്തമായ ധ്യാനം.
  • സംഗീത വിരുന്ന്: ലോകപ്രശസ്ത കലാകാരന്മാർ അവതരിപ്പിക്കുന്ന സംഗീത പരിപാടികൾ.

ടിവിയിലും മൊബൈലിലും എങ്ങനെ കാണാം?

  • YouTube & Facebook: സദ്ഗുരുവിന്റെ ഔദ്യോഗിക പേജുകൾ സന്ദർശിക്കുക.
  • ടെലിവിഷൻ: പ്രധാനപ്പെട്ട ഭക്തി ചാനലുകളിലും വാർത്താ ചാനലുകളിലും ‘ഇഷ മഹാശിവരാത്രി 2026’ തത്സമയം സംപ്രേക്ഷണം ചെയ്യുന്നുണ്ട്. പ്രാദേശിക ചാനലുകൾ പരിശോധിക്കുക.
  • വെബ്സൈറ്റുകൾ: latestly.com, isha.sadhguru.org എന്നീ വെബ്സൈറ്റുകളിലും സ്ട്രീമിംഗ് ലഭ്യമാണ്.

ആ​ഗോള അയ്യപ്പസം​ഗമത്തിലെ വരവ് ചെലവ് കണക്ക് വ്യക്തമാക്കേണ്ടത് ദേവസ്വം ബോര്‍ഡെന്ന് മന്ത്രി വിഎൻ വാസവൻ

0

കോട്ടയം: ആ​ഗോള അയ്യപ്പസം​ഗമത്തിന്റെ വരവ് ചെലവ് കണക്ക് വ്യക്തമാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡെന്ന് മന്ത്രി വിഎൻ വാസവൻ. ദേവസ്വം ബോർഡിന്റെ കണക്ക് പറയാൻ തനിക്ക് അധികാരമില്ലെന്നും വിഎൻ വാസവൻ പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നിയമസഭയിലെ ചോദ്യത്തിന് നൽകിയ മറുപടി കൃത്യമാണെന്നും ദേവസ്വം മന്ത്രി വിഎൻ വാസവൻ പറഞ്ഞു. പരിപാടിക്കായി ഉപയോ​ഗിച്ച ദേവസ്വത്തിന്റെ തുക സ്പോണ്‍സര്‍ഷിപ്പ് തുകയുപയോ​ഗിച്ച് തിരിച്ചടച്ചെന്ന് ദേവസ്വം മന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു.

ആഗോള അയ്യപ്പ സംഗമത്തിലെ വരവ് ചെലവ് കണക്കിൽ ക്രമക്കേടെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി വിഎൻ വാസവൻ. ഉത്തരവാദപ്പെട്ടവര്‍ കണക്ക് ശരിയാക്കണം എന്നായിരുന്നു വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍റെ മറുപടി.

ayyappasangamam issue latest

‘എന്റെ ഉയിർ… നീയാണ് എന്റെ ഏറ്റവും വലിയ അനുഗ്രഹം

0

പ്രണയദിനത്തിൽ ഭർത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവന് ഹൃദയസ്പർശിയായ കുറിപ്പുമായി ലേഡി സൂപ്പർസ്റ്റാർ നയൻതാര. പത്തുവർഷത്തെ ദാമ്പത്യജീവിതം പിന്നിടുമ്പോഴും വിഘ്‌നേഷ് തനിക്ക് എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് താരം കുറിക്കുന്നു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

“ചില ആത്മാക്കൾ നമ്മൾ കണ്ടുമുട്ടും മുൻപേ നമ്മുടെ വിധിയിൽ കുറിക്കപ്പെട്ടവരാണ്. എനിക്ക് നീ അതാണ്.. എന്റെ ഉയിർ! എന്റെ അമ്മയുടെ പ്രാർത്ഥനയാണ് നിന്നിലൂടെ എന്റെ ഹൃദയത്തിൽ എത്തിയത്” – നയൻതാര കുറിച്ചു.

പത്തുവർഷമായി ഒപ്പമുണ്ടായിട്ടും, വിഘ്‌നേഷ് അടുത്തു ഇല്ലാത്ത ഒരു ദിവസം പോലും തനിക്ക് വലിയ ശൂന്യതയാണ് നൽകുന്നതെന്നും താരം പറയുന്നു. “ദൈവം നിന്നെ എന്റെ ജീവിതത്തിലേക്ക് അയച്ചത് സ്നേഹവും ക്ഷമയും വിശ്വാസവും എന്നെ പഠിപ്പിക്കാനാണ്. നമ്മൾ എപ്പോഴും കൈകോർത്ത്, ഉയർച്ചയിലും താഴ്ചയിലും ഒരുമിച്ച് മുന്നേറട്ടെ” എന്നും നയൻതാര ആശംസിച്ചു.

വിഘ്‌നേഷ് ശിവനും മക്കളായ ഉയിരിനും ഉലകത്തിനുമൊപ്പമുള്ള സന്തോഷനിമിഷങ്ങൾ താരം frequently പങ്കുവെക്കാറുണ്ട്. പ്രണയദിനത്തിലെ ഈ മനോഹരമായ കുറിപ്പ് ഇരുവരും തമ്മിലുള്ള സ്നേഹത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ്.

Nayanthara’s Love Letter to Vignesh

ആലിൻ ഷെറിൻ എന്ന കുഞ്ഞുമാലാഖ…’; അവയവദാനത്തിലൂടെ മാതൃകയായ മാതാപിതാക്കളെ പ്രശംസിച്ച് മോഹൻലാൽ

0

അവയവദാനത്തിലൂടെ സഹജീവികൾക്ക് പുതുജീവൻ നൽകി യാത്രയായ ആലിൻ ഷെറിൻ എന്ന കുരുന്നിന്റെ വിയോഗത്തിൽ വികാരാധീനനായി നടൻ മോഹൻലാൽ. മകളുടെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ച മാതാപിതാക്കളായ അരുണിനെയും ഷെറിനെയും താരം പ്രശംസിച്ചു. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം കുറിച്ചത്.

മോഹൻലാലിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം:

“തന്റെ സഹജീവികളായ ചില കുരുന്നു ജീവനുകൾക്ക് പുനർജന്മത്തിന്റെ പ്രതീക്ഷകൾ നൽകിയാണ് ആലിൻ ഷെറിൻ എന്ന കുഞ്ഞുമാലാഖ ഈ ലോകത്തോട് വിടപറഞ്ഞത്. ആലിൻ മോളുടെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനമെടുത്ത മാതാപിതാക്കളായ അരുണും ഷെറിനും മനുഷ്യസ്നേഹത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളായി മാറിയിരിക്കുകയാണ്.

ഈ ലോകം മനോഹരമായി നിലനിൽക്കുന്നതു തന്നെ ഇതുപോലെയുള്ള നിസ്വാർത്ഥ സ്നേഹങ്ങളുടെ നിറവെളിച്ചം കൊണ്ടാണ്. ആലിൻ ഇനിയും ജീവിക്കും അവളുടെ പ്രിയപ്പെട്ടവരുടെ ഓർമ്മകളിൽ മാത്രമല്ല, കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളിൽ കൂടിയും.”

ഈ മാതാപിതാക്കൾ സമൂഹത്തിന് നൽകിയത് വലിയൊരു സന്ദേശമാണെന്നും, ഇത്തരം നിസ്വാർത്ഥ സ്നേഹമാണ് ലോകത്തെ മനോഹരമാക്കുന്നതെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ ഈ കുറിപ്പ് വൈറലായി കഴിഞ്ഞു.

Actor Mohanlal shared an emotional note regarding the passing of little Alin Sherin

താരങ്ങൾക്കൊപ്പം ചുവടുവെച്ച് കളക്ടർ; ‘അമ്മ’ ഓഫീസ് സന്ദർശിച്ച് പ്രിയങ്ക ജി ഐഎഎസ്

0

കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ (AMMA) ആസ്ഥാനം സന്ദർശിച്ച് എറണാകുളം ജില്ലാ കളക്ടർ ശ്രീമതി പ്രിയങ്ക ജി ഐഎഎസ് (Priyanka G IAS). ഔദ്യോഗിക തിരക്കുകൾക്കിടയിലും കലയുടെ ലോകത്തേക്ക് എത്തിയ കളക്ടർ, അമ്മയിലെ അംഗങ്ങൾക്കൊപ്പം ചിലവഴിച്ച നിമിഷങ്ങൾ ഏവർക്കും ആവേശമായി.

സന്ദർശനത്തിനിടെ അവിടെ നടക്കുകയായിരുന്ന നൃത്ത പരിശീലനത്തിലും (Dance Practice) കളക്ടർ പങ്കുചേർന്നു. താരങ്ങൾക്കൊപ്പം ആവേശത്തോടെ ചുവടുവെച്ച കളക്ടറുടെ ലളിതമായ ഇടപെടൽ അവിടെയുണ്ടായിരുന്നവരുടെ കൈയ്യടി നേടി. കലയെ സ്നേഹിക്കുന്ന ഭരണാധികാരി എന്നതിലുപരി, സഹപ്രവർത്തകരെയും കലാകാരികളെയും ചേർത്തുപിടിക്കുന്ന സ്നേഹനിധിയായ ഒരു വ്യക്തിത്വത്തെയാണ് അവിടെ കണ്ടത്.

“സ്ത്രീകൾ സ്ത്രീകളെ അംഗീകരിക്കുമ്പോൾ” (When women appreciate women) എന്ന സന്ദേശം ഓർമ്മിപ്പിക്കുന്നതായിരുന്നു ഈ സന്ദർശനം. ഭരണരംഗത്തെ സ്ത്രീ സാന്നിധ്യം കലാരംഗത്തെ സ്ത്രീകളുമായി സംവദിക്കുന്നത് ശാക്തീകരണത്തിന്റെ മികച്ച മാതൃകയാണ്. അമ്മ ഭാരവാഹികളും അംഗങ്ങളും കളക്ടർക്ക് ഊഷ്മളമായ സ്വീകരണമാണ് നൽകിയത്.

Priyanka G IAS Visits ‘AMMA’ Office

മെഗാ ഫാമിലിയിലെ ഇരട്ടക്കുട്ടികൾക്ക് പേരിട്ടു; ചിത്രം പങ്കുവെച്ച് ചിരഞ്ജീവി – പേരിന് പിന്നിലെ അർത്ഥമിതാണ്

0
 Ram Charan and Upasana’s Twins Named

ആരാധകർ ഏറെ കാത്തിരുന്ന ആ വിശേഷം ഒടുവിൽ എത്തി. ഗ്ലോബൽ സ്റ്റാർ രാം ചരണിന്റെയും ഉപാസനയുടെയും ഇരട്ടക്കുട്ടികളുടെ പേരുകൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. മെഗാസ്റ്റാർ ചിരഞ്ജീവിയാണ് പേരക്കുട്ടികളുടെ പേരും അവരുടെ ആദ്യ ചിത്രവും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

ജനുവരി 31-നായിരുന്നു രാം ചരൺ – ഉപാസന ദമ്പതികൾക്ക് ഇരട്ടക്കുട്ടികൾ (ഒരു ആണും പെണ്ണും) ജനിച്ചത്. ഹൈദരാബാദിൽ വെച്ച് നടന്ന പേരിടൽ ചടങ്ങിലാണ് കുട്ടികളുടെ പേരുകൾ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

പേരുകൾ ഇങ്ങനെ:

ആൺകുട്ടിക്ക് ശിവ റാം കൊണിഡേല (Shiva Ram Konidela) എന്നും പെൺകുട്ടിക്ക് അൻവീര ദേവി കൊണിഡേല (Anveera Devi Konidela) എന്നുമാണ് പേര് നൽകിയിരിക്കുന്നത്.

പേരിന് പിന്നിലെ അർത്ഥം:

ചിരഞ്ജീവിയുടെ യഥാർത്ഥ പേരായ ‘ശിവശങ്കര വരപ്രസാദ്’ എന്നതിലെ ‘ശിവ’ എന്ന ഭാഗവും, അച്ഛനായ രാം ചരണിന്റെ പേരായ ‘റാം’ എന്ന ഭാഗവും ചേർത്താണ് ആൺകുട്ടിക്ക് ശിവ റാം എന്ന് പേരിട്ടിരിക്കുന്നത്. ഇത് ആത്മീയ ശക്തിയെയും ധർമ്മത്തെയും സൂചിപ്പിക്കുന്നു.

പെൺകുട്ടിക്ക് നൽകിയിരിക്കുന്ന അൻവീര ദേവി എന്ന പേര് ശക്തിയുടെയും ധൈര്യത്തിന്റെയും പ്രതീകമാണ്. കനകദുർഗ്ഗാ ദേവിയുടെ അനുഗ്രഹവും സ്ത്രീശക്തിയുടെ പ്രതിഫലനവുമാണ് ഈ പേരിലൂടെ അർത്ഥമാക്കുന്നത്.

കുടുംബചിത്രം വൈറൽ:

കുട്ടികൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പമുള്ള മനോഹരമായ ചിത്രവും ചിരഞ്ജീവി പങ്കുവെച്ചിട്ടുണ്ട്. രാം ചരൺ, ഉപാസന, മൂത്ത മകൾ ക്ലിൻ കാര, ചിരഞ്ജീവി, ഭാര്യ സുരേഖ, ഉപാസനയുടെ മാതാപിതാക്കൾ എന്നിവരെല്ലാം ചിത്രത്തിലുണ്ട്. “അളവില്ലാത്ത സന്തോഷത്തോടും ദൈവകൃപയോടും കൂടി, ഞങ്ങളുടെ രണ്ട് ചെറിയ അനുഗ്രഹങ്ങളുടെ മനോഹരമായ പേരുകൾ പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്,” എന്നാണ് ചിരഞ്ജീവി കുറിച്ചത്.

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഈ പേരിടൽ ചടങ്ങിന്റെ ചിത്രങ്ങളും വിശേഷങ്ങളുമാണ് തരംഗമായിരിക്കുന്നത്.