Home Blog Page 401

പ്രതിദിനം 20,000 കൊവിഡ് രോഗികൾ വരെ ആകാം; ജാഗ്രത വേണം’; മുന്നറിയിപ്പുമായി ഐ.എം.എ.

0

കൊവിഡ് വ്യാപനത്തിൽ മുന്നറിയിപ്പുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). രോഗികളുടെ എണ്ണം അടുത്ത രണ്ട് മാസം ഉയർന്ന നിരക്കിലെത്തും. പ്രതിദിനം ഇരുപതിനായിരം കൊവിഡ് രോഗികൾ വരെ ഉണ്ടാകുമെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് എബ്രഹാം വർഗീസ് മുന്നറിയിപ്പ് നൽകി.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി ഐഎംഎ രംഗത്തെത്തിയത്. വരും ദിവസങ്ങൾ നിർണായകമാണെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ചൂണ്ടിക്കാട്ടി. ജനങ്ങൾ ജാഗ്രത പാലിക്കണം. സർക്കാർ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തണം. കർശന നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാകണം. നിലവിൽസർക്കാർ പ്രഖ്യാപിച്ച നിരോധനാജ്ഞ ഫലം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും എബ്രഹാം വർഗീസ് പറഞ്ഞു.

English Summary : Up to 20,000 covid patients per day; Be careful ‘; IMA warns

65 ലക്ഷം കടന്ന് രാജ്യത്തെ കോവിഡ് രോഗികൾ

0

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 65 ലക്ഷം കടന്നു. 75,829 പുതിയ കോവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 940 പേർ ഒരു ദിവസത്തിനിടെ കോവിഡ് ബാധിച്ച് മരിച്ചു.

65,49,374 കോവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ 9,37,625 പേർ നിലവിൽ കോവിഡ് ബാധിതരായി ചികിത്സയിലുള്ളവരാണ്.1,01,782പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരായി മരണപ്പെട്ടത്.ലോകത്ത് യു എസ് കഴിഞ്ഞാൽ ഏറ്റവും അധികം കോവിഡ് കേസുകൾ സ്ഥിരീകരിച്ചത് ഇന്ത്യയിലാണ്. യുഎസ്സിൽ 7,600,846 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.

ആകെയുള്ള മരണത്തിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്ക, ബ്രസീൽ എന്നിവിടങ്ങളാണ് ഏറ്റവും അധികം മരണം റിപ്പോർട്ട് ചെയ്യപ്പെട്ട മറ്റ് രാജ്യങ്ങൾ.

Engish Summary : Over 65 lakh covid patients in india

പാലാരിവട്ടം പാലം പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം

0

കൊച്ചി ;- പാലാരിവട്ടം പാലം പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി ഇന്ന്  മുതല്‍ ഗതാഗത നിയന്ത്രണം. എറണാകുളത്തേക്കും കാക്കനാട്ടേക്കും പാലത്തിനടിയിലൂടെയുള്ള ഗതാഗതം ഉണ്ടാവില്ല. ദേശീയപാതയില്‍ ഇരുവത്തേക്കും വാഹനങ്ങള്‍ പോകുന്നത് തടസസമില്ല.പാലാരിവട്ടം പാലത്തിന്റെ ഗര്‍ഡറുകള്‍ പൊളിക്കാന്‍ തുടങ്ങുന്ന സാഹചര്യത്തിലാണ് ഇന്ന്  മുതല്‍ ഗതാഗത നിയന്ത്രണം.

പാലാരിവട്ടം സിഗ്‌നലിന് ഇരു വശത്തും ദേശീയ പാതയില്‍ 700 മീറ്റര്‍ സഞ്ചരിച്ചാല്‍ യു ടേണ്‍ എടുക്കാന്‍ സൗകര്യമുണ്ടാകും. സിഗ്‌നലില്‍ തിരക്കൊഴിവാക്കാന്‍ രണ്ട് വഴികള്‍ കൂടി ട്രാഫിക് പൊലീസ് നിര്‍ദേശിക്കുന്നുണ്ട്.

കാക്കനാട് നിന്ന് വരുന്നവര്‍ക്ക് ഈച്ചമുക്കില്‍ നിന്ന് തിരിഞ്ഞ് വെണ്ണല എത്തി പുതിയ റോഡ് വഴി ചക്കരപ്പറമ്പിലൂടെ എറണാകുളത്തേക്ക് പോകാം. എറണാകുളത്ത് നിന്ന് കാക്കനാടേക്ക് പോകുന്നവര്‍ക്ക് ഇടപ്പള്ളിയില്‍ നിന്ന് വലത്തേക്ക് തിരിഞ്ഞ് ഒബ്രോണ്‍ മാളിന് സമീപത്തു കൂടി തൃപ്പൂണിത്തുറ റോഡിലൂടെ പാടിവട്ടത്ത് എത്താം. ദേശീയപാതയില യാത്രക്കാര്‍ക്ക് നിയന്ത്രണം ഉണ്ടാവില്ല.ഇന്ന് മുതൽ ഒരാഴ്ച നിലവിലെ ഗതാഗത ക്രമീകരണം വിലയിരുത്തി ആവശ്യമെങ്കില്‍ പിന്നീട് മാറ്റം വരുത്തുകയോ സ്ഥിരം സിഗ്‌നല്‍ സംവിധാനം സജ്ജമാക്കുകയോ ചെയ്യാനാണ് ട്രാഫിക് പൊലീസിന്റെ തീരുമാനം. 

English Summary : Traffic control from today as part of Palarivattom bridge reconstruction

സ്കൂളുകള്‍ തുറക്കില്ലെന്ന് സംസ്ഥാന സര്‍ക്കാർ

0

തിരുവനന്തപുരം:- സംസ്ഥാനത്ത് സ്‌കൂളുകള്‍ ഉടന്‍ തുറക്കില്ല. ഈ മാസം 15നു ശേഷവും സ്‌കൂളുകള്‍ തുറക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. കോവിഡ് വ്യാപനം അപകടകരമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ തുറക്കുന്നതു പ്രായോഗികമല്ലെന്നു ജില്ലകളില്‍ നിന്നു വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ സര്‍ക്കാരിനെ അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ സ്‌കൂളുകള്‍ തുറന്നാല്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുകയും ചെയ്യും. പല സ്‌കൂളുകളുംഫസ്റ്റ്ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളുമാണ്.ഈ മാസം 15നു ശേഷം സ്‌കൂളുകള്‍ തുറക്കുന്ന കാര്യം സംസ്ഥാനങ്ങള്‍ക്കു തീരുമാനിക്കാമെന്നാണ് അണ്‍ലോക്ക്5 മാര്‍ഗനിര്‍ദേശങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയത്.എന്നാൽ അപ്പോഴേക്കും കോവിഡ് ബാധിതരുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്നാണു സര്‍ക്കാരിനു ലഭിച്ച റിപ്പോര്‍ട്ട്. 10,12 ക്ലാസ് വിദ്യാര്‍ത്ഥികളെ സംശയനിവാരണത്തിനായി നിയന്ത്രണങ്ങള്‍ പാലിച്ചു സ്‌കൂളിലെത്താന്‍ അനുവദിക്കാമെന്നു നേരത്തേ വിദ്യാഭ്യാസ ഡയറക്ടര്‍ ശുപാര്‍ശ നല്‍കിയിരുന്നു. ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍ കൂടി പരിഗണിച്ചാകും അന്തിമതീരുമാനം.

രാഹുലും പ്രിയങ്കയും ഉള്‍പ്പെടെ 203 പേര്‍ക്കെതിരെ കേസ്‌

0

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉള്‍പ്പെടെ 203 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ഉത്തര്‍ പ്രദേശ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഗ്രേറ്റര്‍ നോയ്ഡയിലെ എക്കോടെക്ക് പോലീസ് സ്‌റ്റേഷനിലാണ് ഇവര്‍ക്കെതിരെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഗൗതം ബുദ്ധ നഗര്‍ ജില്ലയില്‍ പ്രഖ്യാപിച്ച 144 ലംഘിച്ചുവെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. തിരിച്ചറിയുന്ന 153 പേര്‍ക്കെതിരെയും തിരിച്ചറിയാന്‍ കഴിയാത്ത 50 പേര്‍ക്കെതിരെയുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.ഉത്തര്‍ പ്രദേശിലെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനും ക്രൂരപീഡനത്തിനും ഇരയായി കൊല്ലപ്പെട്ട യുവതിയുടെ വീട് സന്ദര്‍ശിക്കാന്‍ രാഹുലും പ്രിയങ്കയും ഉള്‍പ്പെട്ട സംഘം ഇന്നലെ പുറപ്പെട്ടിരുന്നു. എന്നാല്‍ ഇവരെ യു.പി. പോലീസ് വഴിമധ്യേ തടഞ്ഞിരുന്നു. വാഹനം തടഞ്ഞപ്പോള്‍ നടന്നുപോകാന്‍ തീരുമാനിച്ച രാഹുലിനേയും പ്രിയങ്കയേയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയുമായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കര്‍ത്തവ്യ നിര്‍വഹണത്തില്‍നിന്ന് തടയല്‍, കലാപം, മാരക ആയുധങ്ങള്‍ കൈവശം വെക്കല്‍ തുടങ്ങിയ വകുപ്പുകളും ഇവര്‍ക്കു മീതേ ചുമത്തിയിട്ടുണ്ട്.ഡല്‍ഹി-നോയ്ഡ ഹൈവേയിലൂടെ ഹത്രാസിലേക്ക് പുറപ്പെട്ട രാഹുലിനോടും 200ല്‍ അധികം വരുന്ന പ്രവര്‍ത്തകരോടും യാത്ര അവസാനിപ്പിക്കണമെന്ന്‌ നിരവധി തവണ ആവശ്യപ്പെട്ടിരുന്നെന്നും അമ്പതോളം കാറുകള്‍ ഉള്‍പ്പെട്ട വാാഹനവ്യൂഹമായിരുന്നു അതെന്നും പോലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കോവിഡ് പശ്ചാത്തലത്തില്‍ ഗൗതം ബുദ്ധ നഗറില്‍ 144 പ്രഖ്യാപിച്ചിരുക്കുന്നതിനാല്‍ യാത്ര നിര്‍ത്താന്‍ രാഹുലിനോടും സംഘത്തോടും ആവശ്യപ്പെട്ടു. എന്നാല്‍ യാത്ര അവസാനിപ്പിക്കാന്‍ അവര്‍ തയ്യാറായില്ല. പകരം യമുന എക്‌സ്പ്രസ് വേയുടെ നേര്‍ക്ക് ഇവര്‍ നീങ്ങി. 

ലോക്ഡൗണ്‍ കാലത്തിനു മുന്‍പും ശേഷവുമുള്ള ബില്‍ കുടിശിക അടയ്ക്കാത്തവരുടെ വൈദ്യുതി വിച്ഛേദിക്കുമെന്ന് കെ എസ് ഇ ബി

0

തിരുവനന്തപുരം: ലോക്ഡൗണ്‍ കാലത്തിനു മുന്‍പും ശേഷവുമുള്ള ബില്‍ കുടിശിക അടയ്ക്കാത്തവരുടെ വൈദ്യുതി വിച്ഛേദിക്കുമെന്ന് ബോര്‍ഡ്. പല ഉപയോക്താക്കളും ലോക്ക്ഡൗണ്‍ കാലയളവിന് മുന്‍പും അതിന് ശേഷവും ബില്ലുകള്‍ അടക്കാത്തത് ബോര്‍ഡിനെ സാമ്ബത്തികമായി പ്രതിസന്ധിയിലാക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് നടപടി.ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 19 വരെ നല്‍കിയ ബില്ലുകള്‍ ഗാര്‍ഹിക ഉപയോക്താക്കള്‍ക്കു ഡിസംബര്‍ 31 വരെ സര്‍ചാര്‍ജും പലിശയും ഇല്ലാതെ അടയ്ക്കാം. ഇത് തവണകളായും അടയ്ക്കാനുള്ള സാഹചര്യമുണ്ട്. 175 കോടിയോളം രൂപയുടെ സബ്‌സിഡി ഗാര്‍ഹിക ഉപയോക്താക്കള്‍ക്കു നല്‍കിയിരുന്നു.എല്ലാ വ്യവസായ, വാണിജ്യ ഉപയോക്താക്കള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും മാര്‍ച്ച്‌, ഏപ്രില്‍, മേയ് മാസങ്ങളില്‍ ബാധകമായ ഫിക്‌സഡ് ചാര്‍ജില്‍ 25% കിഴിവ് നല്‍കുകയും ബാക്കിയുള്ള ഫിക്‌സഡ് ചാര്‍ജ് പിഴപ്പലിശ ഇല്ലാതെ ഡിസംബര്‍ 15നുള്ളില്‍ അടയ്ക്കുന്നതിനുള്ള സൗകര്യവും നല്‍കി.എന്നാല്‍ 1000 കോടി രൂപ കടം എടുത്താണ് ബോര്‍ഡ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ബോര്‍ഡ് ചെയര്‍മാന്‍ എന്‍എസ് പിള്ള പറഞ്ഞു. ഈ സാഹചര്യത്തിലാണ് നോട്ടീസ് നല്‍കി വൈദ്യുതി ബന്ധം വിച്ഛേദിക്കുക.

English : KSEB to cut off power to those who do not pay their bills before and after the lockdown

ഒമാനും ഇന്ത്യയും അന്താരാഷ്ട്ര വിമാന സര്‍വിസ് പുനരാംഭിച്ചു

0

ആറു മാസത്തിനു ശേഷം ഒമാനിൽ വിമാനത്താവളങ്ങൾ തുറന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് മാർച്ച് അവസാനം മുതൽ വിമാനത്താവളങ്ങൾ അടച്ചിട്ടിരിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ മുതൽ ആണ് വിമാന സർവീസുകൾക്ക് തുടക്കമായത്.മസ്കത്ത് വിമാനത്താവളത്തിൽ നിന്ന് മാത്രമാണ് രാജ്യാന്തര സർവീസുകൾ ഉള്ളത്. സലാലയിലേക്കുള്ള ആഭ്യന്തര വിമാന സർവീസുകൾക്കും തുടക്കമായിട്ടുണ്ട്. ദേശീയ വിമാന കമ്പനിയായ ഒമാൻ എയറും സലാം എയറും സർവീസ് ആരംഭിച്ചിട്ടുണ്ട്. ഒമാനിൽ വന്നിറങ്ങുന്ന യാത്രക്കാരെല്ലാം വിമാനത്താവളത്തിൽ നിർബന്ധിത പി.സി.ആർ പരിശോധനക്ക് വിധേയരാകണം. 25 റിയാലാണ് നിരക്ക്.വിമാന ജീവനക്കാരെയും 15 വയസിൽ താഴെയുള്ള കുട്ടികളെയും മാത്രമാണ് പി.സി.ആർ പരിശോധനയിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളത്. ഒമാനിലേക്കുള്ള യാത്രക്കാർ തറാസുദ് പ്ലസ് മൊബൈൽ ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യണമെന്നതും നിർബന്ധമാണ്. ഒമാനിൽ എട്ട് ദിവസത്തിൽ കൂടുതൽ നില്‍ക്കുന്നവർ തറാസുദ് പ്ലസ് ബ്രേസ്ലെറ്റ് ധരിക്കുകയും 14 ദിവസം ക്വാറൈൻറൻ ചെയ്യുകയും വേണം. ഒമാനിലെത്തുന്ന എല്ലാ വിദേശികൾക്കും കുറഞ്ഞത് ഒരു മാസത്തെ കോവിഡ് ചികിത്സാ ചെലവ് വഹിക്കാൻ കഴിയുന്ന ഇൻഷൂറൻസ് പോളിസി നിർബന്ധമാണ്.

കാരാട്ട് ഫൈസലിനെ കസ്റ്റംസ് വിട്ടയച്ചു

0

കൊച്ചി:- തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്ത കൊടുവള്ളി നഗരസഭ ഇടത് കൗൺസിലർ കാരാട്ട് ഫൈസലിനെ വിട്ടയച്ചു. രണ്ടാഴ്‍ച്ചയ്ക്കുള്ളില്‍ വീണ്ടും ഹാജരാകണമെന്ന നിര്‍ദേശം നല്‍കിയാണ് കാരാട്ട് ഫൈസലിനെ വിട്ടയച്ചത്. കാരാട്ട് ഫൈസലിന്‍റെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ടാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ കൊച്ചി കസ്റ്റംസ് ഓഫീസില്‍ എത്തിയിരുന്നു.സ്വര്‍ണ്ണം കടത്തിയതിൽ കാരാട്ട് ഫൈസലിന് പങ്കില്ലെന്ന് അഭിഭാഷകൻ അബ്ദുൽ  നിസ്താർ പറഞ്ഞു. ഫൈസലിനെതിരെ ഉള്ളത് ആരോപണങ്ങൾ മാത്രമാണെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും അഭിഭാഷകന്‍ അറിയിച്ചു. ഇന്നലെ  പുലർച്ചെ കൊടുവള്ളിയിലെ വീട്ടിൽ നിന്നുമാണ് കാരാട്ട് ഫൈസലിനെ കസ്റ്റഡിയിൽ എടുത്തത്.സ്വര്‍ണ്ണക്കടത്ത് കേസില്‍ കാരാട്ട് ഫൈസലിന്‍റെ പങ്ക് സംബന്ധിച്ച് നാലാം പ്രതി സന്ദീപ് നായരുടെ ഭാര്യയുടെ മൊഴി കസ്റ്റംസിനു കിട്ടിയിരുന്നു. ഫൈസൽ പലതവണ സന്ദീപിനെ കാണാൻ തിരുവനന്തപുരത്ത് വന്നെന്നും ചർച്ചകൾ സ്വർണക്കടത്തിനെ കുറിച്ച് നടത്തിയെന്നുമായിരുന്നു മൊഴി.

ട്യൂട്ടി ഫ്രൂട്ടി കേക്ക് റെസിപ്പി

0

ട്യൂട്ടി ഫ്രൂട്ടി കേക്ക് തയ്യാറാക്കാം അതും ഓവനും കുക്കറും അളവുപാത്രങ്ങളും ഒന്നും ഇല്ലാതെ. കേക്ക് കഴിക്കാൻ നമുക്കൊക്കെ ഇഷ്ടമാണെങ്കിലും തയ്യാറാക്കാനുള്ള ബുദ്ധിമുട്ടുകാരണം നമ്മളിൽ പലരും കേക്ക് തയ്യാറാക്കാൻ മടിക്കും. എന്നാൽ ഈ വീഡിയോ നിങ്ങളെ സഹായിക്കും , വളരെ എളുപ്പം കേക്ക് തയ്യാറാക്കുന്ന വിധമാണ് താഴെ വീഡിയോയിൽ. ആദ്യമായി കേക്ക് തയ്യാറാക്കുന്നവർക്കുപോലും വളരെ എളുപ്പം നല്ല സോഫ്റ്റ് കേക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കും.

വീഡിയോ കാണു…

English Summary : Cake Recipe Without Oven

വിജയ് പി നായരെ മർദ്ദിച്ചവർക്ക് എതിരെയും നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

0

തിരുവനന്തപുരം: സ്ത്രീകൾക്കെതിരെ യൂട്യൂബിലൂടെ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത വിജയ് പി നായരെ മർദ്ദിച്ചവർക്ക് എതിരെയും നടപടി വേണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. നിയമം കയ്യിലെടുക്കാൻ സ്ത്രീക്കും പുരുഷനും അധികാരമില്ല. യൂട്യൂബർക്കും ശിക്ഷ ഉറപ്പാക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ചു. തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവി ഇത് സംബന്ധിച്ച്  സ്വീകരിച്ച നടപടികൾ രണ്ടാഴ്ചക്കകം അറിയിക്കണമെന്നും കമ്മീഷൻ ജുഡിഷ്യൽ അംഗം പി മോഹനദാസ് ആവശ്യപ്പെട്ടു. അശ്ലീലം നിറഞ്ഞതും അപമാനകരവുമായ പരാമർശം നടത്തിയ വ്യക്തിക്കെതിരെ ക്രിമിനൽ നിയമ പ്രകാരം കർശന നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ ഉത്തരവിൽ ആവശ്യപ്പെട്ടു. അതേ സമയം,  ക്രിമിനൽ കുറ്റകൃത്യത്തിൽ  ഏർപ്പെടുന്നവരെ ശിക്ഷിക്കാൻ കോടതിക്കല്ലാതെ മറ്റാർക്കും അധികാരമില്ലെന്നും ഉത്തരവിൽ പറയുന്നു. മനുഷ്യാവകാശ പ്രവർത്തകനായ റനീഷ്  കാക്കടവത്ത് സമർപ്പിച്ച പരാതിയിലാണ് നടപടി.

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പുതിയ ലോട്ടറി ടിക്കറ്റ് വരുന്നു.

0

അഞ്ചുപേര്‍ക്ക് ഒരു കോടി രൂപ വീതം സമ്മാനവുമായി കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പുതിയ ലോട്ടറി ടിക്കറ്റ് വരുന്നു. ഭാഗ്യമിത്ര എന്ന പേരിലാണ് സംസ്ഥാനത്തെ ആദ്യ പ്രതിമാസ ലോട്ടറി അവതരിപ്പിക്കുന്നത്. ഒന്നിലധികം പേര്‍ക്ക് ഒന്നാം സമ്മാനം നല്‍കുന്ന ഏക ലോട്ടറി കൂടിയാണ് ഭാഗ്യമിത്ര. 100 രൂപയാണ് ടിക്കറ്റ് വില.എല്ലാ മാസവും ആദ്യ ഞായറാഴ്ച ഭാഗ്യമിത്ര ലോട്ടറികളുടെ നറുക്കെടുപ്പ് നടക്കും. ഭാഗ്യമിത്രയുടെ വരവോടെ കോവിഡ് സൃഷ്ടിച്ച വരുമാന നഷ്ടത്തില്‍നിന്ന് കരകയറാനാവുമെന്ന പ്രതീക്ഷയിലാണ് ഭാഗ്യക്കുറി വകുപ്പ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രതിദിന ലോട്ടറികളുടെ എണ്ണം ആഴ്ചയില്‍ മൂന്നായി കുറച്ചിരുന്നു.ഇതേത്തുടര്‍ന്ന് വന്‍ വരുമാന നഷ്ടമാണ് ലോട്ടറി വകുപ്പിനൊപ്പം ഏജന്‍സികളും വില്‍പ്പനക്കാരും നേരിടുന്നത്. എല്ലാ ദിവസവും വില്‍ക്കാന്‍ കഴിയുന്ന ലോട്ടറി വേണമെന്ന് ഏജന്റുമാരില്‍നിന്ന് പരക്കെ ആവശ്യമുയര്‍ന്നിരുന്നു.ഞായറാഴ്ചകളില്‍ നറുക്കെടുത്തിരുന്ന പൗര്‍ണമി ടിക്കറ്റിന്റെ വില്‍പ്പന ഡിസംബര്‍ 31 വരെ നിര്‍ത്തിവച്ചിരിക്കുകയാണ്. പുതിയ ഭാഗ്യമിത്ര ലോട്ടറി വിജയം കണ്ടാല്‍ പൗര്‍ണമി ലോട്ടറി പൂര്‍ണമായി ഒഴിവാക്കാനാണ് വകുപ്പിന്റെ ആലോചന. ഭാഗ്യമിത്ര 72 ലക്ഷം ടിക്കറ്റുകള്‍ വരെ അച്ചടിക്കാനാണ് ഉദ്ദേശിക്കുന്നത്. ആദ്യഘട്ടത്തില്‍ 40 ലക്ഷം ടിക്കറ്റ് പുറത്തിറക്കും. ഇവ വിറ്റുതീരുന്ന മുറയ്ക്കായിരിക്കും ബാക്കി ടിക്കറ്റുകള്‍ വില്പനയ്‌ക്കെത്തിക്കുക.ഭാഗ്യമിത്ര BM എന്നു പേരിട്ടിരിക്കുന്ന ലോട്ടറിയുടെ സമ്മാന ഘടന സര്‍ക്കാര്‍ വിഞ്ജാപനമായി രണ്ടു ദിവസത്തിനകം പുറത്തിറക്കും. അടുത്തമാസം പത്തോടെ വിപണിയിലിറക്കുന്ന ഭാഗ്യമിത്ര ടിക്കറ്റിന്റെ ആദ്യ നറുക്കെടുപ്പ് കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് നടത്താനാണ് ആലോചന.

English Summary : The new lottery ticket of the Kerala State Lottery Department Bhagya Mithra lottery is coming

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണില്ല

0

തിരുവനന്തപുരം: കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ സമ്പൂര്‍ണ അടച്ചിടലിലേക്ക് പോകാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുരുതരാവസ്ഥ എല്ലാവര്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ട്. അടച്ചിടലിലേക്ക് പോകുന്നില്ല, കര്‍ശനമായ നിയന്ത്രണം പാലിക്കണം. കൊവിഡ് മാനദണ്ഡം പാലിക്കണം. മാസ്‌ക്, ശാരീരിക അകലം എന്നിവയാണ് പ്രധാനം. ഇതില്‍ വല്ലാതെ ഒരു ലാഘവ നില വന്നിട്ടുണ്ട്. ഇതൊന്നും സാരമില്ല എന്നൊരു ബോധം വന്നിട്ടുണ്ട്. അത് അപകടമാണ്.

ആരോഗ്യമുള്ളവര്‍ക്കടക്കം പ്രത്യാഘാതമുണ്ട്. കൊവിഡ് വന്ന് പോയതിന് ശേഷവും പ്രത്യാഘാതമുണ്ട്. ഇത് നിസാരമായി കാണാന് കഴിയില്ല. നല്ല രീതിയില്‍ മാനദണ്ഡം പാലിക്കണം. ക്വാറന്റൈനില്‍ കഴിയുന്നവര്‍ കൃത്യമായി കഴിയണം. ഗൗരവമായി മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ വ്യാപന തോത് കുറക്കാനാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. അതിന് സഹകരണമാണ് വേണ്ടതെന്നും അതിനാണ് യോഗം വിളിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സമരങ്ങളില്‍ നിയന്ത്രണങ്ങള്‍ വേണം. ആള്‍ക്കൂട്ടം ഒഴിവാക്കണം. ഇക്കാര്യം എല്ലാ രാഷ്ട്രീയപാര്‍ട്ടികളോടും സര്‍വകക്ഷി യോഗത്തില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഒറ്റക്കെട്ടായി നീങ്ങാന്‍ സര്‍വകക്ഷി യോഗത്തില്‍ ധാരണയായതായും മുഖ്യമന്ത്രി പറഞ്ഞു.

English Summary : Kerala, There is no complete lockdown in the state.