ഒമാനും ഇന്ത്യയും അന്താരാഷ്ട്ര വിമാന സര്‍വിസ് പുനരാംഭിച്ചു

ആറു മാസത്തിനു ശേഷം ഒമാനിൽ വിമാനത്താവളങ്ങൾ തുറന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് മാർച്ച് അവസാനം മുതൽ വിമാനത്താവളങ്ങൾ അടച്ചിട്ടിരിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ മുതൽ ആണ് വിമാന സർവീസുകൾക്ക് തുടക്കമായത്.മസ്കത്ത് വിമാനത്താവളത്തിൽ നിന്ന് മാത്രമാണ് രാജ്യാന്തര സർവീസുകൾ ഉള്ളത്. സലാലയിലേക്കുള്ള ആഭ്യന്തര വിമാന സർവീസുകൾക്കും തുടക്കമായിട്ടുണ്ട്. ദേശീയ വിമാന കമ്പനിയായ ഒമാൻ എയറും സലാം എയറും സർവീസ് ആരംഭിച്ചിട്ടുണ്ട്. ഒമാനിൽ വന്നിറങ്ങുന്ന യാത്രക്കാരെല്ലാം വിമാനത്താവളത്തിൽ നിർബന്ധിത പി.സി.ആർ പരിശോധനക്ക് വിധേയരാകണം. 25 റിയാലാണ് നിരക്ക്.വിമാന ജീവനക്കാരെയും 15 വയസിൽ താഴെയുള്ള കുട്ടികളെയും മാത്രമാണ് പി.സി.ആർ പരിശോധനയിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളത്. ഒമാനിലേക്കുള്ള യാത്രക്കാർ തറാസുദ് പ്ലസ് മൊബൈൽ ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യണമെന്നതും നിർബന്ധമാണ്. ഒമാനിൽ എട്ട് ദിവസത്തിൽ കൂടുതൽ നില്‍ക്കുന്നവർ തറാസുദ് പ്ലസ് ബ്രേസ്ലെറ്റ് ധരിക്കുകയും 14 ദിവസം ക്വാറൈൻറൻ ചെയ്യുകയും വേണം. ഒമാനിലെത്തുന്ന എല്ലാ വിദേശികൾക്കും കുറഞ്ഞത് ഒരു മാസത്തെ കോവിഡ് ചികിത്സാ ചെലവ് വഹിക്കാൻ കഴിയുന്ന ഇൻഷൂറൻസ് പോളിസി നിർബന്ധമാണ്.

admin:
Related Post