Home Blog Page 400

ഇങ്ങനെയുള്ള ഭർത്താക്കന്മാർ സൂക്ഷിക്കുക; വൈറലായി ഹ്രസ്വചിത്രം

0

നടി സ്വാസിക കേന്ദ്രകഥാപാത്രമാകുന്ന “തുടരും” എന്ന ഹ്രസ്വചിത്രം പ്രേക്ഷക ശ്രദ്ധ നേടുന്നു. കല്യാണം കഴിഞ്ഞു ഭാര്യ ചെയ്യുന്ന എന്തിനും ഏതിനും കുറ്റം കണ്ടെത്തുന്ന ഭർത്താക്കന്മാർക്ക് ഒരു മുന്നറിയിപ്പാണ് ഈ ചിത്രം.

പ്രതിപക്ഷ ബഹുമാനമില്ലാത്ത ഭർത്താവിന് പണി കൊടുക്കുന്ന ഭാര്യയുടെ കഥയുമായി വന്ന തുടരും എന്ന ഷോർട് ഫിലിം സോഷ്യൽ മീഡിയയിൽ വയറിൽ ആയിക്കൊണ്ടിരിക്കുകയാണ് . ദിനം പ്രതി ലക്ഷങ്ങൾ ആണ് ചിത്രം കാണുന്നത് . അതിനെ അധികരിച്ച് ട്രോൾസ് , വീഡിയോകൾ എല്ലാം വന്നു കൊണ്ടിരിക്കുകയാണ് . ഇതിനിടയിലാണ് നിർമാതാവ് വിനോജ് വടക്കന്റെ നേതൃത്വത്തിൽ തുടരുമിന്റെ ഹോർഡിങ്ങുകൾ നഗരങ്ങളിൽ ഉയർത്തിയിരിക്കുന്നത് . ലൈറ്റ് ബോർഡുകളായാണ് ഇവ വന്നിരിക്കുന്നത് .

കോവിഡ് ഉണ്ടാക്കിയ സിനിമാ പ്രതിസന്ധിയി. ഒരു ഷോർട് ഫിലിം ഇത്തരം നൊസ്റ്റാൾജിയ ഉണ്ടാക്കുന്നത് രസകരമായാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത് . പോരാട്ടം , അള്ളു രാമേന്ദ്രൻ എന്നീ ചിത്രങ്ങളുടെ സംവിധായകൻ ബിലഹരി സംവിധാനം ചെയ്ത ചിത്രത്തിൽ സിനിമാ താരം സ്വാസികയും , റാം മോഹനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു . ശ്യാം നാരായണൻ തിരക്കഥയും , സുദീപ് പാലനാട് സംഗീതവും , ജാഫർ അത്താണി ക്യാമറയും വിജയ് കട്ട്സ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു . പ്രശസ്ത ഡൗണ്ട് ഡിസൈനർ രജീഷ് കെ രമണൻ ആണ് സൗണ്ട് ഡിസയിൻ . റോംലിൻ സൗണ്ട് മിക്സ്.

English Summary : “Thudarum” Malayalam shortfilm

നരേന്ദ്ര മോദി വീണ്ടും തിയേറ്ററുകളിലേയ്ക്ക്

0

ന്യൂഡല്‍ഹി: കോവിഡ് 19 നെത്തുടര്‍ന്ന് കുറെ മാസങ്ങളായി തിയേറ്ററുകള്‍ അടഞ്ഞുകിടക്കുകയാണ്. ലോക്ക് ഡൗണ്‍ ഇളവുകളുടെ സാഹചര്യത്തില്‍ തിയേറ്ററുകള്‍ തുറക്കാമെന്ന് കഴിഞ്ഞാഴ്ച കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഒട്ടേറെ സിനിമകളാണ് തിയേറ്ററുകള്‍ തുറക്കുന്നതും കാത്തിരിക്കുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത കഥ പറയുന്ന സിനിമയാണ് ആദ്യം തിയേറ്ററിലെത്തുകയെന്നതാണ് വാര്‍ത്ത. പി എം നരേന്ദ്ര മോദി എന്ന ചിത്രമാണ് ആദ്യം റിലീസ് ചെയ്യുക.  15ന് ആണ് ചിത്രം റിറിലീസ് ചെയ്യുക. വിവേക് ഒബ്‌റോയ് ആണ് ചിത്രത്തില്‍ നരേന്ദ്ര മോദിയായി അഭിനയിച്ചത്. മേയ് 24ന് ആയിരുന്നു ചിത്രം ആദ്യം റിലീസ് ചെയ്തത്. ഇപ്പോള്‍ വീണ്ടും ചിത്രം റിലീസ് ചെയ്യുന്നുവെന്നതാണ് വാര്‍ത്ത. എട്ട് കോടി ബജറ്റില്‍ നിര്‍മിച്ച ചിത്രം നേടിയത് 14.70 കോടിയായിരുന്നു. ഒമംഗ് കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. അനിരുദ്ധ ചൌളയും വിവേക് ഒബ്‌റോയിയും ചേര്‍ന്നാണ് തിരക്കഥ എഴുതിയത്. അടല്‍ ബിഹാരി വാജ്‌പെയ് അടക്കമുള്ള ബിജെപി നേതാക്കള്‍ ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. നരേന്ദ്ര മോദിയായിട്ടുള്ള വിവേക് ഒബ്‌റോയിയുടെ രൂപമാറ്റം ഏറെ ചര്‍ച്ചയായിരുന്നു.

ട്വന്റി ട്വന്റി’ മാതൃകയില്‍ ഒരു സിനിമ കൂടി

0

മലയാള സിനിമയിലെ ഭൂരിഭാഗം താരങ്ങളെയും ഉള്‍പ്പെടുത്തി ട്വന്റി ട്വന്റി’ മാതൃകയില്‍ ഒരു ചിത്രം കൂടി അണിയറയിലൊരുങ്ങുന്നു. നിലവിലെ സാഹചര്യത്തിന് അനുയോജ്യമായ ഒരു കഥ സംവിധായകന്‍ ടി കെ രാജീവ് കുമാറിന്റെ പക്കല്‍ ഉണ്ടെന്നും എല്ലാവരും കൂടി ഈ കഥ കേള്‍ക്കാനുള്ള ഒരുക്കത്തിലാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അധികം വൈകാതെ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. അമ്മയുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്തുന്നതിന് കൂടിയാണ് ഇത്തരത്തിലൊരു സിനിമ ഒരുക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഒരു സിനിമ ചെയ്യുകയാണെങ്കില്‍ അത് ഒടിടി പ്ലാറ്ഫ്‌ഫോം വഴി വില്‍ക്കാനും സാധിക്കും.

ഇനി മുതൽ പുറപ്പെടുന്നതിന് അരമണിക്കൂര്‍ മുമ്പ് വരെ ടിക്കറ്റ് റിസര്‍വ് ചെയ്യാം

0

തിരുവനന്തപുരം:- ഇന്നുമുതൽ ട്രെയിൻ പുറപ്പെടുന്നതിന് അരമണിക്കൂർ മുമ്പുവരെ ടിക്കറ്റ് റിസർവ് ചെയ്യാം. ഓൺലൈനിലും ടിക്കറ്റ് റിസർവേഷൻ കൗണ്ടറുകളിലും അതുവരെ ടിക്കറ്റ് ലഭിക്കും.പുതിയ നിർദേശപ്രകാരം രണ്ടാം റിസർവേഷൻ ചാർട്ട് ട്രെയിൻ പുറപ്പെടുന്നതിന് അരമണിക്കൂർമുമ്പ് മാത്രമേ തയ്യാറാക്കൂ. അതുവരെ ടിക്കറ്റ് ബുക്ക് ചെയ്യാം.കോവിഡ് ലോക്ക്ഡൗണിന് മുമ്പ് ഈ സംവിധാനം നിലവിലുണ്ടായിരുന്നു. അത് പുനഃസ്ഥാപിക്കുകയാണ് റെയിൽവേ ഇപ്പോൾ ചെയ്തിട്ടുള്ളത്. കോവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ സംവിധാനം രണ്ട് മണിക്കൂറായി പരിഷ്കരിച്ചിരുന്നു.പൂജ, ദീപാവലി ആഘോഷങ്ങൾ കണക്കിലെടുത്ത് അടുത്തഘട്ടത്തിൽ പ്രത്യേക  ട്രെയിൻ അനുവദിക്കുമ്പോൾ കേരളത്തിന് പത്തെണ്ണമെങ്കിലും ലഭിക്കും. റെയിൽവേ ബോർഡ് ആവശ്യപ്പെട്ടതനുസരിച്ച് ദക്ഷിണ റെയിൽവേ സമർപ്പിച്ച നിർദേശങ്ങൾ മാറ്റമില്ലാതെ അംഗീകരിച്ചേക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. കോവിഡിനുമുമ്പ് സംസ്ഥാനത്തുനിന്ന് പുറത്തേക്ക് സർവീസ് നടത്തിക്കൊണ്ടിരുന്നവയാണ് ഈ ട്രെയിനുകളെല്ലാം.കൂടുതലും ബിഹാർ, ബംഗാൾ, ഗുജറാത്ത് മേഖലകളിലേക്കാണ്. ഉത്സവകാലം കഴിഞ്ഞാലും ഇവയിൽ ചിലത് തുടർന്നേക്കാം. പുതിയ തീവണ്ടികളിലെല്ലാം പാഴ്സൽ സൗകര്യവും ഉണ്ടാവും.200 പ്രത്യേക തീവണ്ടികൾ തുടങ്ങാനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ റെയിൽവേ ബോർഡ് എല്ലാ സോണൽ അധികൃതരോടും ആവശ്യപ്പെട്ടിരുന്നു. ഇവയിൽ 39 എണ്ണത്തിന് കഴിഞ്ഞദിവസം അനുമതി നൽകി.കേരളത്തിനുള്ളിൽ മാത്രമായി സർവീസ് നടത്തുന്ന മാവേലി, മലബാർ, അമൃത എക്സ്‌പ്രസുകളും പാസഞ്ചറുകളും എന്ന് തുടങ്ങുമെന്ന് വ്യക്തമല്ല.കോച്ചുകളുടെയും ജീവനക്കാരുടെയും ലഭ്യതയനുസരിച്ച് എല്ലാ തീവണ്ടി സർവീസും കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് പുനരാരംഭിക്കുമെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. ഉത്സവകാലത്തോടനുബന്ധിച്ച് ദക്ഷിണറെയിൽവേ കൂടുതൽ ദീർഘദൂര ട്രെയിൻ സർവീസുകൾ ആരംഭിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

മൊറട്ടോറിയം വായ്പ്പ : കൂടുതൽ ഇളവ് ഇല്ലെന്ന് കേന്ദ്ര സർക്കാരും റിസർവ് ബാങ്കും

0

 ബാങ്ക് വായ്പകൾക്ക് മൊറട്ടോറിയം ഏർപ്പെടുത്തിയിരുന്ന കാലയളവിലെ പലിശ തിരിച്ചടിന് കൂടുതൽ ഇളവുകൾ നൽകാൻ കഴിയില്ല എന്ന് കേന്ദ്ര സർക്കാരും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും. കേന്ദ്ര ധനകാര്യ മന്ത്രാലയവും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും സുപ്രീം കോടതിയിൽ പുതിയ സത്യവാങ്മൂലം ഫയൽ ചെയ്തു. രണ്ട് കോടിക്ക് മുകളിൽ വായ്പ ഉള്ളവർക്ക് കൂടുതൽ ആനുകൂല്യം നൽകാൻ കഴിയില്ല. സാമ്പത്തിക നയ രൂപീകരണത്തിന് ഉള്ള അധികാരം സർക്കാരിന് ആണെന്നും കേന്ദ്രം സത്യവാങ് മൂലത്തിൽ വിശദീകരിച്ചിട്ടുണ്ട്.വായ്പകൾക്ക് മൊറട്ടോറിയം ഏർപ്പെടുത്തിയ കാലയളവിൽ രണ്ട് കോടി വരെയുള്ള വായ്പകൾക്ക് കൂട്ട് പലിശ ഈടാക്കില്ല എന്ന് കേന്ദ്ര സർക്കാർ നേരത്തെ കോടതിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിൽ കൂടുതൽ വ്യക്തത വരുത്തണം എന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് കേന്ദ്ര സർക്കാർ പുതിയ സത്യവാങ്മൂലം സുപ്രീം കോടതിയിൽ ഫയൽ ചെയ്തിരിക്കുന്നത്. ബാങ്കുകൾ ഉൾപ്പടെ എല്ലാ വിഭാഗങ്ങളോടും ചർച്ച ചെയ്ത ശേഷം ആണ് ഇളവുകൾ സംബന്ധിച്ച തീരുമാനം എടുത്തത് എന്നാണ് പുതിയ സത്യവാങ്മൂലത്തിൽ വിശദീകരിച്ചിരിക്കുന്നത്.ഗരീബ് കല്യാൺ, ആത്മ നിർഭർ തുടങ്ങിയ പാക്കേജുകളുടെ ഭാഗം ആയി വിവിധ മേഖലകൾക്ക് 21.7 ലക്ഷം കോടിയുടെ ആനുകൂല്യം പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാൽ വിവിധ മേഖലകൾക്ക് കൂടുതൽ അനൂകല്യം നൽകാൻ കഴിയില്ല. അനൂകൂല്യം സംബന്ധിച്ച ഉത്തരവ് ഇറക്കാത്തത് എന്ത് കൊണ്ട് എന്ന കോടതിയുടെ ചോദ്യത്തിനും സത്യവാങ്മൂലത്തിൽ വിശദീകരണം നൽകിയിട്ടുണ്ട്. സർക്കാരിന്റെ സർക്കുലറുകളും ഉത്തരവുകളും ഇറക്കുന്നത് നടപടിക്രമങ്ങൾ പാലിച്ച് ആണ്. കടുത്ത സാമ്പത്തിക ബാധ്യത ഉണ്ടാകുന്ന വിഷയം ആയതിനാൽ എക്സ്പെൻഡീച്ചർ ഫിനാൻസ് കമ്മിറ്റി ഇളവുകൾ ആദ്യം വിലയിരുത്തും. തുടർന്ന് കേന്ദ്ര മന്ത്രി സഭാ യോഗം പരിഗണിച്ച ശേഷമേ ഉത്തരവ് ഇറക്കാൻ കഴിയു എന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്.ബഡ്ജറ്റിന് പുറത്തുള്ള ചെലവ് ആയതിനാൽ പാർലമെന്റും ഇളവുകൾ സംബന്ധിച്ച നിർദേശങ്ങൾ പരിഗണിക്കേണ്ടത് ഉണ്ടെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ സാമ്പത്തിക സ്ഥിതിയെയും, ബാങ്കിങ് മേഖലയെയും ബാധിക്കുന്ന വിഷയം ആയതിനാൽ നയപരമായ തീരുമാനം എടുക്കാൻ ഉള്ള അധികാരം കേന്ദ്ര സർക്കാരിന് ആണെന്നും അതിൽ കോടതി ഇടപെടരുത് എന്നും ധനകാര്യ മന്ത്രാലയത്തിന്റെ സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.മൊറൊട്ടോറിയം നീട്ടാൻ കഴിയില്ല എന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ലോക്ഡൗണിനെ തുടർന്ന് ഏർപ്പെടുത്തിയ മൊറട്ടോറിയം നീട്ടാൻ കഴിയില്ല എന്ന് വ്യക്തമാക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും സുപ്രീം കോടതിയിൽ സത്യവാങ് മൂലം ഫയൽ ചെയ്തു. മൊറട്ടോറിയം താത്കാലിക ആശ്വാസം എന്ന നിലയിൽ ആണ് ഏർപ്പെടുത്തിയത്. എന്നാൽ വായ്പ എടുത്തവർക്ക് ദീർഘകാല അനൂകൂല്യം ലഭിക്കുന്ന തരത്തിൽ ആണ് ഓഗസ്റ്റ് 6 ന് ഇളവുകൾ സംബന്ധിച്ച സർക്കുലർ ഇറക്കിയത് എന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന ആനുകൂല്യം മൊറട്ടോറിയം കാലയളവിലേത് മാത്രം ആണ്. ലോക്ഡൗണിന് മുമ്പുള്ള വായ്പ കുടിശ്ശികയ്ക്ക് ഈ നിർദേശങ്ങൾ ബാധകം ആയിരിക്കില്ല എന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ലോക്ഡൗൺ കാലത്ത് പ്രതിസന്ധി നേരിടുന്നവർക്ക് ഉള്ള അനൂകൂല്യം പഠിക്കാൻ രൂപീകരിച്ച കെ വി കാമത്ത് കമ്മിറ്റിയുടെ ശുപാർശകൾ അംഗീകരിക്കുന്നതായും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കോടതിയെ അറിയിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അഭിഭാഷകൻ രമേശ് ബാബു ആണ് സത്യവാങ്മൂലം ഫയൽ ചെയ്തത്.

ഫോബ്സ് പട്ടികയിൽ ഇന്ത്യക്കാരായ 100 ശതകോടീശ്വരന്മാരുടെ പട്ടികയിൽ ആറ് മലയാളികൾ കൂടി

0

ഫോബ്സ് പട്ടിക പുറത്തുവിട്ട ഇന്ത്യക്കാരായ 100 ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഇത്തവണ ആറ് മലയാളികൾ കൂടി. ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാൻസിന്റെ ചെയർമാൻ എം.ജി. ജോർജാണ് മുന്നിൽ. 480 കോടി ഡോളറിന്റെ (35,500 കോടി രൂപ) ആസ്തിയാണ് എംജി ജോർജിന്റെ പേരിലുള്ളത്. ഇത് ഇദ്ദേഹത്തിന്റെ സഹോദരന്മാരുടെ ആസ്തികൂടി ഉൾപ്പെടുത്തിയിട്ടുള്ളതാണ്.അതേസമയം, ഒറ്റയ്ക്കുള്ള സമ്പത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയാണ് മുന്നിൽ. 445 കോടി ഡോളറാണ് (32,900 കോടി രൂപ) അദ്ദേഹത്തിന്റെ ആസ്തി.തൊട്ടു പിന്നിലായി ‘ബൈജൂസ് ലേണിംഗ് ആപ്പ്’ സ്ഥാപകൻ ബൈജു രവീന്ദ്രനും (305 കോടി ഡോളർ-22,570 കോടി രൂപ), ഇൻഫോസിസ് സഹ-സ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ (260 കോടി ഡോളർ-19,240 കോടി രൂപ), ജെംസ് എജ്യൂക്കേഷൻ ചെയർമാൻ സണ്ണി വർക്കി (185 കോടി ഡോളർ-13,700 കോടി രൂപ), ഇൻഫോസിസ് സഹ-സ്ഥാപകൻ എസ്.ഡി. ഷിബുലാൽ (156 കോടി ഡോളർ-11,550 കോടി രൂപ) എന്നിവരാണ് ഫോബ്‌സ് പട്ടികയിൽ ഇടംപിടിച്ച മറ്റു മലയാളികൾ.

ചിത്രീകരണത്തിനിടെ അപകടം : ടൊവിനോ ആശുപത്രിയിൽ

0

കൊച്ചി: നടൻ ടൊവിനോ തോമസിന് സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റു. കള എന്ന പുതിയ സിനിമക്ക് വേണ്ടിയുള്ള സംഘടന രംഗം ചിത്രീകരിക്കുന്നതിനിടെ കഴിഞ്ഞ ദിവസം സെറ്റിൽ വച്ചാണ് പരിക്കേറ്റത്.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച താരത്തിന് പരിശോധനയിൽ ആന്തരിക രക്തസ്രാവം കണ്ടെത്തിയിനെ തുടർന്ന് ഐസിയുവിൽ നിരീക്ഷണത്തിലാക്കി.കഴിഞ്ഞ ദിവസങ്ങളിലെല്ലാം കള ചിത്രത്തിലെ സംഘട്ടന രംഗങ്ങളാണ് തുടർച്ചയായി ചിത്രീകരിച്ചു കൊണ്ടിരുന്നത് . രണ്ടുദിവസം മുൻപ് പിറവത്തെ സെറ്റിൽവച്ചാണ് പരിക്കേറ്റത്. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ വയറിന് ചവിട്ടേറ്റതാണ് പരിക്കിന് ലകാരണമെന്നാണ് സൂചന. കടുത്ത വയറു വേദനയെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ ഇബിലീസ് എന്നീ ചിത്രങ്ങളുടെ സംവിധായകനായ രോഹിത് ബി എസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കള. യദു പുഷ്പാകരനും രോഹിതും ചേർന്ന് രചന നിർവ്വഹിക്കുന്ന ചിത്രത്തിൽ ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

English Summary : Actor Tovino Thomas critically injured on the set admitted to ICU

ശ്രീനാരായണ സർവകലാശാലയുടെ വി സിയായി ഡോ.​മു​ബാ​റ​ക് ​പാ​ഷയെ നിയമിച്ചു

0

ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​വി​ന്റെ​ ​നാ​മ​ധേ​യ​ത്തി​ൽ​ ​കൊ​ല്ല​ത്ത് ​ആ​രം​ഭി​ച്ച​ ​സം​സ്ഥാ​ന​ത്തെ​ ​ആ​ദ്യ​ ​ഓ​പ്പ​ൺ​ ​സ​ർ​വ​ക​ലാ​ശാ​ല​യുടെ പ്ര​ഥ​മ​ ​വൈ​സ്ചാ​ൻ​സ​ല​റാ​യി​ ഡോ.​മു​ബാ​റ​ക് ​പാ​ഷ​യെ​ ​നിയമിക്കാൻ ഇന്നുചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഒ​മാ​ൻ​ ​നാ​ഷ​ണ​ൽ​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​ഒ​ഫ് ​സ​യ​ൻ​സ് ​ആ​ൻ​ഡ് ​ടെ​ക്നോ​ള​ജി​യി​ലെ​ ​ഗ​വേ​ണ​ൻ​സ് ​ആ​ൻ​ഡ് ​സ്ട്രാ​റ്റ​ജി​ക് ​പ്ലാ​നിം​ഗ് ​മേ​ധാ​വിയാണ് അദ്ദേഹം. ഡോ. സുധീറിനെ പ്രോ വിസിയായി നിയമിക്കാനും തീരുമാനിച്ചു.പ്രോ. വി സി നിയമനം വിവാദത്തിൽ സം​സ്ഥാ​ന​ത്തെ​ ​ആ​ദ്യ​ ​ഓ​പ്പ​ൺ​ ​സ​ർ​വ​ക​ലാ​ശാ​ല​യെ​ ​തു​ട​ക്ക​ത്തി​ലേ​ ​നി​യ​മ​ക്കു​രു​ക്കി​ൽ​പ്പെ​ടു​ത്താ​ൻ​ ​നീ​ക്കം നടക്കുന്ന എന്ന ആരോപണത്തിനിടെയാണ് പുതിയ നിയമനങ്ങൾ.

​അ​റു​പ​തു​ ​വ​യ​സി​ൽ​ ​കൂ​ടു​ത​ലു​ള്ള​വ​രെ​ ​പ്രോ​ ​വൈ​സ് ​ചാ​ൻ​സ​ല​റാ​യി​ ​നി​യ​മി​ക്കാ​ൻ​ ​പാ​ടി​ല്ലെ​ന്നാ​ണ് ​സ​ർ​വ​ക​ലാ​ശാ​ലാ​ ​നി​യ​മ​ത്തി​ലു​ള്ള​ത്.​ ​ആ​ദ്യ​ ​പി.​വി.​സി​യെ​ ​സ​ർ​ക്കാ​രി​ന് ​നി​യ​മി​ക്കാ​മെ​ങ്കി​ലും,​ ​നി​യ​മം​ ​മ​റി​ക​ട​ക്കാ​നാ​വി​ല്ല.​ ​അ​റു​പ​ത് ​വ​യ​സി​ൽ​ ​കൂ​ടാ​ത്ത,​ ​പ്രൊ​ഫ​സ​റാ​യി​രി​ക്ക​ണം​ ​പി.​വി.​സി​യെ​ന്നാ​ണ് ​യു.​ജി.​സി​ ​ച​ട്ടം.​ ​എ​ന്നാ​ൽ,​ ​വി​ര​മി​ച്ച​ ​ശേ​ഷം​ ​ക​രാ​ർ​ ​നി​യ​മ​നം​ ​നേ​ടി​യ​ ​പ്രൊ​ഫ​സ​റ​ല്ലാ​ത്ത​ 64​ ​വ​യ​സു​ളളയാ​ളെ​ ​ഓ​പ്പ​ൺ​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ ​പി.​വി.​സി​ ​ത​സ്തി​ക​യി​ലേ​ക്ക് ​ നിയമിച്ചതാണ് വിവാദമായത്.​

ഈ​ ​ക​രാ​ർ​ ​ത​സ്തി​ക​ ​പ്രൊ​ഫ​സ​റു​ടേ​തി​ന് ​തു​ല്യ​മ​ല്ല.​ ​വി.​സി,​ ​പി.​വി.​സി​ ​തു​ട​ങ്ങി​യ​ ​സ്റ്റാ​റ്റ്യൂ​ട്ട​റി​ ​ത​സ്തി​ക​ക​ളി​ൽ​ ​യു.​ജി.​സി​ ​യോ​ഗ്യ​ത​യു​ള്ള​വ​രെ​ ​നി​യ​മി​ച്ചി​ല്ലെ​ങ്കി​ൽ​ ​സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് ​യു.​ജി.​സി​ ​അം​ഗീ​കാ​രം​ ​ല​ഭി​ക്കി​ല്ല.​​വി​ദൂ​ര​പ​ഠ​ന​ത്തി​ന് ​യു.​ജി.​സി​ ​അം​ഗീ​കാ​ര​മി​ല്ലെ​ങ്കി​ൽ​ ​കു​ട്ടി​ക​ൾ​ ​വ​ല​യും.​ ​നേ​ര​ത്തേ,​ ​യു.​ജി.​സി​ ​അം​ഗീ​കാ​ര​മി​ല്ലാ​ത്ത​തി​നാ​ൽ​ ​നാ​ല് ​സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ​ ​വി​ദൂ​ര​പ​ഠ​നം​ ​നി​റു​ത്തേ​ണ്ടി​വ​ന്നി​രു​ന്നു.​ ​കേ​സു​ണ്ടാ​യാ​ൽ​ ​നി​യ​മ​വി​രു​ദ്ധ​ ​നി​യ​മ​നം​ ​റ​ദ്ദാ​ക്ക​പ്പെ​ടാം.

യോ​ഗ്യ​ത​യു​ള്ള​ ​നി​ര​വ​ധി​ ​അ​പേ​ക്ഷ​ക​ൾ​ ​സ​ർ​ക്കാ​രി​ന്റെ​ ​പ​രി​ഗ​ണ​ന​യി​ലി​രി​ക്കെ​യാ​ണ് ​തു​ട​ക്ക​ത്തി​ലേ​ ​ക​ല്ലു​ക​ടി​യാ​വു​ന്ന​ ​തീ​രു​മാ​നം.​കേ​ര​ള,​ ​ക​ലി​ക്ക​റ്റ്,​ ​എം.​ജി,​ ​ക​ണ്ണൂ​ർ​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ​ ​വി​ദൂ​ര,​ ​പ്രൈ​വ​റ്റ് ​പ​ഠ​നം​ ​ശ്രീ​നാ​രാ​യ​ണ​ഗു​രു​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് ​മാ​റ്റി​യി​ട്ടു​ണ്ട്.​ ​ഈ​ ​അ​ദ്ധ്യ​യ​ന​ ​വ​ർ​ഷം​ ​മു​ത​ൽ​ ​പ്ര​വേ​ശ​നം​ ​ഓ​പ്പ​ൺ​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലാ​ണ്.

English Summary : Dr.PM Mubarak Pasha Sreenarayanaguru Open College vc

മന്ത്രി ഇ.പി.ജയരാജൻ ആശുപത്രിയിൽ

0

തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വ്യവസായമന്ത്രി ഇ.പി.ജയരാജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മന്ത്രി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

കഴിഞ്ഞ മാസം ജയരാജനും പത്നിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ ഇരുവരും കൊവിഡ് പരിശോധനയിൽ നെഗറ്റീവായതിനെ തുടർന്ന് നിരീക്ഷണത്തിലേക്ക് മാറുകയും ചെയ്തു. നിരീക്ഷണം പൂർത്തിയാക്കി മന്ത്രി ഔദ്യോഗിക  ചുമതലകൾ ഏറ്റെടുത്തു വരുന്നതിനിടെയാണ് മന്ത്രിക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

English Summary : Minister EP Jayarajan hospitalised

സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന് ജാമ്യം

0

കൊച്ചി: സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന് ജാമ്യം. കസ്റ്റംസ് റജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം. 60 ദിവസം പിന്നിട്ട സാഹചര്യത്തിൽ സ്വപ്നയ്ക്ക് സ്വാഭാവികജാമ്യമാണ് ലഭിച്ചത്. എന്നാൽ എൻഐഎ ഉൾപ്പടെ റജിസ്റ്റർ ചെയ്ത കേസുകളിൽ പ്രതിയായതിനാൽ സ്വപ്ന സുരേഷിന് ഇപ്പോൾ പുറത്തിറങ്ങാനാകില്ല. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന പ്രത്യേകകോടതിയാണ് ജാമ്യം നൽകിയത്.  

ജൂലൈ 8-ന് ബംഗളുരുവിൽ വച്ചാണ് സ്വപ്ന സുരേഷ് അറസ്റ്റിലാകുന്നത്. കേസിൽ ആകെയുള്ള 17 പ്രതികളിൽ 10 പേർക്ക് ഇതുവരെ ജാമ്യം കിട്ടി. സ്വപ്നയ്ക്ക് ഒപ്പം പിടിയിലായ സന്ദീപ് നായർക്ക് ഇതേ കേസിൽ മുമ്പ് ജാമ്യം ലഭിച്ചിരുന്നു.

English Summary : Swapna Suresh granted bail in gold smuggling case

ഡി കെ ശിവകുമാറിന്റെവീട്ടിൽ സി ബി ഐ റെയ്ഡ്

0

ബംഗളൂരു: കർണാടക പി സി സി അദ്ധ്യക്ഷൻ ഡി കെ ശിവകുമാറിന്റെയും സഹോദരൻ ഡി കെ സുരേഷിന്റെയും വീടുകളിലും ഓഫീസുകളിലും സി ബി ഐ റെയ്ഡ് നടത്തുന്നു. 14 ഇടങ്ങളിൽ റെയ്ഡ് നടക്കുന്നു എന്നാണ് റിപ്പോർട്ട്. കനകപുരിയിലെ ശിവകുമാറിന്റെ വസതിയിൽ ഇന്ന് രാവിലെയാണ് സി ബി ഐ റെയ്ഡിനെത്തിയത്. ഇതേസമയം തന്നെയായിരുന്നു ഡി കെ സുരേഷിന്റെ വീട്ടിലും മറ്റ് സ്ഥലങ്ങളിലും റെയ്ഡ് ആരംഭിച്ചത്. അഴിമതി, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയ കേസുകളിലാണ് റെയ്ഡ് എന്നാണ് വിവരം.

കളളപ്പണം വെളുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയ വിവരങ്ങൾ സി ബി ഐയ്ക്ക് കൈമാറിയിരുന്നു. ഈ വിവരങ്ങൾ വച്ചാണ് സി ബി ഐ കേസ് രജിസ്റ്റർചെയ്തത്. നികുതി വെട്ടിപ്പ്, ഹവാല ഇടപാട് തുടങ്ങിയ കുറ്റങ്ങളാണ് അദ്ദേഹത്തിന് മേൽ ചുമത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞവർഷം സെപ്തംബറിൽ ആദായനികുതി വകുപ്പ് സമർപ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ ഇ ഡി അദ്ദേഹത്തെ അറസ്റ്റുചെയ്തിരുന്നു.

അതേസമയം റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തിൽ കേന്ദ്ര ഏജൻസികളെ ഉപയോ​ഗിച്ചുള്ള രാഷ്ട്രീയ ആക്രമണമാണ് ബി ജെ പി നടത്തുന്നതെന്നാണ് കോൺഗ്രസിന്റെ ആരോപണം.

English Summary : CBI raid at DK Sivakumar’s house

സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വിക്ക് കോവിഡ്

0

ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വിക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. രണ്ട് ദിവസമായി ചെറിയ  അസ്വസ്ഥതയുണ്ടായിരുന്നു. ഇതിനെതുടര്‍ന്ന് പരിശോധിച്ചപ്പോഴാണ്  കോവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹം ഇപ്പോള്‍ ആശ്രമത്തിലെ എഡ്യൂക്കേഷണൽ സോണിലെ ഗസ്റ്റ്ഹൗസിൽ  കോറന്റൈനിലാണ്. 

ഈ അടുത്തദിവസങ്ങളില്‍ ചില ചാനൽ പരിപാടികളിലും പൊതുപരിപാടികളിലും പന്കെടുത്തിട്ടുള്ളതിനാൽ അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ സ്വയം നീരീക്ഷണത്തില്‍ കഴിണമെന്ന് സ്വാമി അഭ്യര്‍ത്ഥിച്ചു.

English Summary : swami gururethnam jnana thapaswi covid test positive