Home Blog Page 398

സര്‍ക്കാര്‍ ജോലിയില്‍ 10 ശതമാനം സാമ്ബത്തിക സംവരണം; വിജ്ഞാപനം ഒരാഴ്ചക്കുള്ളി

0

തിരുവനന്തപുരം:- സര്‍ക്കാര്‍ ജോലിയില്‍ 10% സാമ്ബത്തിക സംവരണം നല്‍കുന്ന ചട്ടഭേദഗതിക്കു മന്ത്രിസഭ തീരുമാനം. സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവരും മറ്റു സംവരണങ്ങളൊന്നും ഇല്ലാത്തവരുമായ മുന്നാക്ക വിഭാഗക്കാര്‍ക്കു സംവരണം ഏര്‍പ്പെടുത്തുന്നതിനായി കേരള സ്റ്റേറ്റ് ആന്‍ഡ് സബോര്‍ഡിനേറ്റ് സര്‍വീസസ് ചട്ടമാണു ഭേദഗതി ചെയ്യുക.വിജ്ഞാപനം പുറപ്പെടുവിക്കുന്ന തീയതി മുതലാണു സാമ്ബത്തിക സംവരണത്തിന് പ്രാബല്യം വരിക. ഒരാഴ്ചയ്ക്കകം വിജ്ഞാപനം വന്നേക്കും. നിയമ വകുപ്പിന്റെ അം​ഗീകാരം ലഭിക്കുന്ന മുറയ്ക്കാവും വിജ്ഞാപനം. കെഎഎസ് നിയമനത്തിനടക്കം സാമ്ബത്തിക സംവരണം ഉറപ്പാക്കാന്‍ വിജ്‍ഞാപനത്തിനു മുന്‍കാല പ്രാബല്യം നല്‍കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.ഇനി ക്ഷണിക്കുന്ന അപേക്ഷകള്‍ക്കു മാത്രമാണോ, പ്രസിദ്ധീകരിക്കാനിരിക്കുന്ന റാങ്ക് പട്ടികകള്‍ക്കും കൂടി ഈ സംവരണം ബാധകമാക്കണോ എന്നു വിജ്ഞാപനം ഇറങ്ങുമ്ബോഴാകും വ്യക്തത വരിക. ഭരണഘടനാ ഭേദഗതിയിലൂടെ കേന്ദ്രം 2019 ജനുവരിയില്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥ നിയമനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിലും 10% സംവരണം ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിരുന്നു.റിട്ട ജഡ്ജി കെ ശശിധരന്‍ നായര്‍ കമ്മിഷന്റെ ശുപാര്‍ശകള്‍ കണക്കിലെടുത്താണ് സംവരണത്തിനുള്ള അര്‍ഹതാ മാനദണ്ഡങ്ങളും നിശ്ചയിച്ചത്.ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനന്‍ ഹയര്‍ സെക്കന്‍ഡറി, പ്രഫഷനല്‍ കോളജുകള്‍, ദേവസ്വം ബോര്‍ഡ്, പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ സാമ്ബത്തിക സംവരണം നടപ്പാക്കുകയും ചെയ്തു. എന്നാല്‍, സംവരണം നടപ്പാക്കാന്‍ ഉത്തരവിറക്കിയിട്ടും ചട്ടഭേദഗതി വിജ്ഞാപനം ചെയ്യാതെ സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണെന്ന് എന്‍എസ്‌എസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആരോപിച്ചിരുന്നു.       

English : 10 percent financial reservation in government jobs; Notification within a week

മൂന്ന് ദിവസത്തെ സന്ദർശനത്തിന് ശേഷം രാഹുൽ ഗാന്ധി ദില്ലിക്ക് മടങ്ങി

0

കരിപ്പൂർ: മൂന്ന് ദിവസത്തെ സന്ദർശനത്തിന് ശേഷം വയനാട് എംപി രാഹുൽ ഗാന്ധി ദില്ലിക്ക് മടങ്ങി. കൊവിഡ് ചികിത്സാ കേന്ദ്രമായ മാനന്തവാടി ജില്ലാ ആശുപത്രി സന്ദർശനത്തോടെയാണ് രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിലെ സന്ദർശനം പൂർത്തിയായത്. 
ജില്ലാ ആശുപത്രിയിൽ പുതുതായി ആരംഭിക്കുന്ന ആർത്രോസ്കോപ്പി യൂണിറ്റിൻ്റേയും വെൻ്റിലേറ്റർ യൂണിറ്റിൻ്റേയും ഉദ്ഘാടനം എംപി നിർവഹിച്ചു. പരിമിതികൾക്ക് ഉള്ളിൽ നിന്നു കൊണ്ട് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിജയിപ്പിച്ച ജില്ലയില ആരോഗ്യ പ്രവർത്തകരേയും എം.പി പ്രത്യേകം അഭിനന്ദിച്ചു. ഇന്നലെ 3.50 ഓടെ കാറിൽ  കണ്ണൂർ വിമാനത്താവളത്തിലേക്ക് പോയ രാഹുൽ അവിടെ നിന്നുള്ള പ്രത്യേക വിമാനത്തിലാണ് ദില്ലിക്ക് മടങ്ങിയത്.

സ്വവര്‍ഗ ബന്ധത്തിന്‌ നിയമപരിരക്ഷ നല്‍കണമെന്നു മാര്‍പാപ്പ

0

റോം: സ്വവര്‍ഗബന്ധത്തിനു നിയമ പരിരക്ഷ നല്‍കണമെന്ന വിപ്ലവകരമായ നിലപാടുമായി ഫ്രാന്‍സിസ്‌ മാര്‍പാപ്പ.സ്വവര്‍ഗബന്ധം അധാര്‍മികമാണെന്ന കത്തോലിക്കാസഭയുടെ നിലപാട്‌ തിരുത്തുന്നതാണു മാര്‍പാപ്പയുടെ വാക്കുകള്‍. “സ്വവര്‍ഗാനുരാഗികള്‍ക്ക്‌ കുടുംബമായി ജീവിക്കാനുള്ള അവകാശമുണ്ട്‌. അവര്‍ െദെവത്തിന്റെ മക്കളാണ്‌. അവരെ കുടുംബത്തില്‍നിന്നു പുറത്താക്കരുത്‌. സ്വവര്‍ഗാനുരാഗികളെന്ന പേരില്‍ അവരുടെ ജീവിതം ദുരിതമയമാക്കുകയും അരുത്‌”- അദ്ദേഹം പറഞ്ഞു.റോം ചലച്ചിത്രമേളയില്‍ ഇന്നലെ പ്രദര്‍ശിപ്പിച്ച “ഫ്രാന്‍സെസ്‌കോ” എന്ന ഡോക്യുമെന്ററിയിലുള്ള അഭിമുഖത്തിലാണ്‌ ഫ്രാന്‍സിസ്‌ മാര്‍പാപ്പ നിലപാട്‌ അറിയിച്ചത്‌. “സ്വവര്‍ഗാനുരാഗികള്‍ക്ക്‌ നിയമ പരിരക്ഷ നല്‍കണം. ഈ നിലപാട്‌ ഞാന്‍ നേരത്തെ തന്നെ സ്വീകരിച്ചിട്ടുള്ളതാണ്‌. സ്വവര്‍ഗ വിവാഹത്തെ എതിര്‍ത്തിരുന്നെങ്കിലും അവര്‍ക്കു നിയമപരിരക്ഷ നല്‍കുന്നതിനെ ബ്യൂണസ്‌ അയേഴ്‌സ്‌ ആര്‍ച്ച്‌ബിഷപ്പായിരുന്ന കാലത്തു തന്നെ അനുകൂലിച്ചിരുന്നു.” – അദ്ദേഹം പറഞ്ഞു.സ്വവര്‍ഗ വിവാഹം നരവര്‍ഗശാസ്‌ത്രപ്രകാരമുള്ള അധഃപതനമാണെന്നായിരുന്നു 2013-ല്‍ മാര്‍പാപ്പയുടെ നിലപാട്‌. കുട്ടികളുടെ വ്യക്‌തിത്വവികസനത്തിനു പുരുഷനായ അച്‌ഛനും സ്‌ത്രീയായ അമ്മയും വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. അടുത്ത വര്‍ഷം മാര്‍പാപ്പ സ്വവര്‍ഗ വിവാഹത്തെ അനുകൂലിച്ചതായി വാര്‍ത്ത വന്നെങ്കിലും വത്തിക്കാന്‍ നിഷേധിച്ചിരുന്നു. െവെദികര്‍ക്കിടയിലുള്ള സ്വവര്‍ഗാനുരാഗം ഗൗരവമുള്ള വിഷയമാണെന്ന്‌ 2018-ല്‍ അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.ഫ്രാന്‍സിസ്‌ മാര്‍പാപ്പയുടെ ജീവിതത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയാണു ഫ്രാന്‍സെസ്‌കോ. ഇടവകാംഗങ്ങള്‍ക്കൂടിയായ സ്വവര്‍ഗാനുരാഗികളായ രണ്ട്‌ പുരുഷന്മാര്‍ ചേര്‍ന്ന്‌ കുട്ടികളെ വളര്‍ത്തുന്നതിനെ മാര്‍പാപ്പ അഭിനന്ദിക്കുന്ന രംഗം ഡോക്യുമെന്ററിയിലുണ്ട്‌

പൃഥ്വിരാജിന് കൊവിഡ് സ്ഥിരീകരിച്ചു

0

നടന്‍ പൃഥ്വിരാജിന് കൊവിഡ് സ്ഥിരീകരിച്ചു. ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. സിനിമയുടെ സംവിധായകന്‍ ഡിജോ ജോസ് ആന്റണിക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇരുവര്‍ക്കും കൊവിഡ് ബാധിച്ചതോടെ സിനിമയുടെ ഷൂട്ടിംഗ് താത്ക്കാലികമായി നിര്‍ത്തിവച്ചു. സിനിമയിലെ മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കും താരങ്ങള്‍ക്കും ക്വാറന്റീനില്‍ പോകേണ്ടി വരും.പൃഥ്വിരാജിന് ഒപ്പം സുരാജ് വെഞ്ഞാറമ്മൂട് ആണ് ചിത്രത്തില്‍ മറ്റൊരു പ്രധാനവേഷത്തില്‍ അഭിനയിക്കുന്നത്. ക്വീന്‍ സിനിമയ്ക്കു ശേഷം ഡിജോ ജോസ് ഒരുക്കുന്ന ചിത്രമാണ് ജനഗണമന. സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുകയായിരുന്നു.

English : Malayalam Actor Prithviraj tests positive for COVID-19

തമിഴ് വികാരം ആളിക്കത്തി, 800 ൽ നിന്ന് വിജയ് സേതുപതി പിന്മാറി

0

ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന 800 എന്ന സിനിമയില്‍ നിന്ന് വിജയ് സേതുപതി പിൻമാറി. തമിഴ്നാട്ടില്‍ കടുത്ത പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ വിജയ് സേതുപതിയോട് ചിത്രത്തിൽ നിന്ന് പിൻമാറണമെന്ന് മുരളീധരൻ തന്നെ അഭ്യർഥിക്കുകയായിരുന്നു. പിന്നാലെയാണ് മുരളീധരനാകാനില്ലെന്ന് വിജയ് സേതുപതി വ്യക്തമാക്കിയത്.

തമിഴ് വംശജനായിട്ടും മുരളീധരന്‍ വഞ്ചനാപരമായ നിലപാടാണ് ശ്രീലങ്കയില്‍ തമിഴര്‍ കൂട്ടക്കുരുതി ചെയ്യപ്പെട്ട കാലത്ത് സ്വീകരിച്ചതെന്നാണ് തമിഴ്നാട്ടില്‍ ഒരു വിഭാഗത്തിന്‍റെ അഭിപ്രായം. 30 വർഷത്തോളം നീണ്ട ആഭ്യന്തര യുദ്ധത്തിൽ പ്രധാന പങ്ക് വഹിച്ച ശ്രീലങ്കൻ പ്രധാനമന്ത്രി മഹീന്ദ രാജപക്സെയെ മുരളീധരന്‍ പിന്തുണച്ചുവെന്നും ഇവര്‍ ആരോപിക്കുന്നു. 2009 ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ വര്‍ഷമാണെന്ന് മുരളീധരന്‍ പണ്ടുപറഞ്ഞതും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. 2009 യുദ്ധം അവസാനിച്ച വര്‍ഷമായതിനാലാണ്, രണ്ട് ഭാഗത്തെയും രക്തച്ചൊരിച്ചില്‍ നിന്ന വര്‍ഷമായതിനാലാണ് ഏറ്റവും സന്തോഷം നിറഞ്ഞ വര്‍ഷമെന്ന് പറഞ്ഞതെന്ന് മുത്തയ്യ വിശദീകരിക്കുകയുണ്ടായി. എന്നാല്‍ തമിഴര്‍ കൊല്ലപ്പെട്ട വര്‍ഷമാണ് ഏറ്റവും സന്തോഷം നിറഞ്ഞ വര്‍ഷമെന്ന് താന്‍ പറഞ്ഞതെന്ന വിധത്തില്‍ പ്രസ്താവന വളച്ചൊടിക്കപ്പെട്ടതാണെന്നും മുത്തയ്യ പ്രതികരിച്ചു.

തമിഴ് വികാരം ആളിക്കത്തി, വിജയ് സേതുപതി പിന്മാറി വിജയ് സേതുപതി മുരളീധരന്‍ ആയി അഭിനയിക്കുമെന്ന പ്രഖ്യാപനം വന്നതോടെ സേതുപതിക്കെതിരെ ബഹിഷ്കരാണാഹ്വാനം ഉണ്ടായി. ‘ഷെയിം ഓൺ യൂ’, ‘ബോയ്കോട്ട് വിജയ് സേതുപതി’ തുടങ്ങിയ ഹാഷ്​ഗാടുകൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു. തമിഴ് വംശജരെ കൊന്നൊടുക്കിയ ശ്രീലങ്കയിൽ നിന്നുള്ള ക്രിക്കറ്റ് താരത്തിന്‍റെ ജീവിതം പറയുന്ന സിനിമയിൽ ഒരു തമിഴ്നാട്ടുകാരൻ അഭിനയിക്കുന്നത് അപമാനമാണെന്നാണ് സോഷ്യല്‍ മീഡിയയിലും പുറത്തും വിമര്‍ശനങ്ങളുണ്ടായത്.മുതിര്‍ന്ന സംവിധായകന്‍ ഭാരതിരാജ ഉള്‍പ്പെടെയുള്ളവര്‍ വിജയ് സേതുപതി മുരളീധരന്‍ ആകുന്നതില്‍ എതിര്‍പ്പ് ഉന്നയിച്ചു. തമിഴര്‍ കൊല്ലപ്പെട്ടുകൊണ്ടിരുന്നപ്പോള്‍ മുരളീധരന്‍ വീണ വായിക്കുകയായിരുന്നുവെന്നാണ് ഭാരതിരാജ പ്രതികരിച്ചത്. സ്വന്തം ജനത മരിക്കുമ്പോള്‍ ചിരിച്ചയാള്‍ കായിക ജീവിതത്തില്‍ എന്തൊക്കെ നേട്ടങ്ങളുണ്ടാക്കിയിട്ടും എന്ത് കാര്യമെന്നും ഭാരതിരാജ ചോദിച്ചു.

നല്ലൊരു കരിയര്‍ മുന്നിലുള്ള സേതുപതി താന്‍ കാരണം പ്രശ്നത്തിലാകരുതെന്ന് മുത്തയ്യ മുരളീധരന്‍ പ്രതികരിച്ചു. അനാവശ്യ തടസ്സങ്ങള്‍ കലാകാരന്‍ എന്ന നിലയിലെ അദ്ദേഹത്തിന്‍റെ യാത്രയില്‍ ഉണ്ടായിക്കൂടാ എന്നും മുരളീധരന്‍ പറഞ്ഞു. പിന്നാലെയാണ് അതുകഴിഞ്ഞു എന്നും പറഞ്ഞ് സേതുപതി ചിത്രത്തില്‍ നിന്ന് പിന്മാറിയത്.
തമിഴ് വികാരം ആളിക്കത്തി, വിജയ് സേതുപതി പിന്മാറി ശ്രീലങ്കൻ തമിഴനായി ജനിച്ചത് തന്റെ തെറ്റാണോ എന്നാണ് എതിര്‍പ്പ് ഉയര്‍ത്തിയവരോടുള്ള മുരളീധരന്‍റെ ചോദ്യം. തന്റെ ജീവിതത്തെ കുറിച്ച് അറിയാത്തവർ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി തന്നെ തമിഴരെ വഞ്ചിച്ചവനെന്ന് മുദ്രകുത്തുന്നു. അത് വേദനിപ്പിക്കുന്നു. തന്‍റെ ജീവിതം സിനിമയാക്കാന്‍ സമ്മതിച്ചതുതന്നെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മാതാപിതാക്കള്‍, അധ്യാപകർ, പരിശീലകർ, സഹകളിക്കാർ എന്നിവരുടെ സംഭാവനകളെ പുറത്തറിയിക്കാനുള്ള അവസരമാകുമല്ലോ എന്ന് കരുതിയാണെന്നും അദ്ദേഹം പറഞ്ഞു.ഇതൊരു സ്പോര്‍ട്സ് സിനിമ എന്ന നിലയ്ക്കാണ് അവതരിപ്പിക്കാന്‍ ഉദ്ദേശിച്ചതെന്നും തമിഴ് വികാരം ഒരുതരത്തിലും വ്രണപ്പെടുത്തില്ലെന്നും ചിത്രത്തിന്‍റെ നിര്‍മാതാക്കള്‍ പ്രതികരിച്ചു. ഇനി സിനിമ തന്നെ ഉപേക്ഷിക്കുമോ അതോ മറ്റൊരു നായകനെ കണ്ടെത്തി സിനിമയുമായി മുന്നോട്ടുപോകുമോ എന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടില്ല.

English : Vijay Sethupathi withdrew from the 800 movie

ലക്ഷ്‍മി ബോംബ് ; ട്രെയ്‌ലറിനു പിന്നാലെഅക്ഷയ്‌ കുമാറും കിയാര അദ്വാനിയും തകർത്താടിയ ആദ്യ ഗാനവും വൈറലൽ

0

  

 രാഘവ ലോറൻസ് നായകനായി അഭിനയിച്ചു സംവിധാനം ചെയ്ത് വൻവിജയം നേടിയ തമിഴ്  ‘കാഞ്ചന’ യുടെ ഹിന്ദി റീമേക്ക് ‘ലക്ഷ്‍മി ബോംബി’ ൻറെ ആദ്യ ഗാന വീഡിയോ  പുറത്തിറങ്ങി . അക്ഷയ് കുമാർ നായകനാകുന്ന സിനിമ ലോറൻസ് തന്നെയാണ് ഹിന്ദിയിലും സംവിധാനം ചെയ്‌തിരിക്കുന്നത്. കിയാര അദ്വാനിയാണ് നായിക . ചിത്രം ദീപാവലി വെടിക്കെട്ടായി നവംബർ ഒൻപതിന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യും. ഓ ടി ടി റിലീസിനോടൊപ്പം തന്നെ ന്യൂസ് ലാൻറ്  , ഓസ്‌ട്രേലിയാ , യു എ  ഇ , എന്നിവിടങ്ങളിൽ തിയറ്ററുകളിലും ചിത്രം റിലീസ് ചെയ്യും.

 നർമ്മവും ഭയവും പ്രതികാരവും കോർത്തിണക്കി പുറത്തു വിട്ട ‘ ലക്ഷ്‌മി ബോംബി ‘ ൻറെ ട്രെയ്‌ലർ  യു ട്യൂബിൽ ഏതാനും ദിവസം മുമ്പ്  പുറത്തിറങ്ങി വൈറലായതിനു പിന്നാലെ അണിയറക്കാർ പുറത്തു വിട്ട , ” ബുർജ് ഖലീഫ “ എന്ന  ആദ്യ ഗാന വീഡിയോയും വൈറലായി  മുന്നേറുകയാണ് . ഗാനം പുറത്തിറങ്ങി മണിക്കൂറുകൾക്കകം ലക്ഷോപലക്ഷം കാഴ്ചക്കാരെ ആകർഷിച്ചു കഴിഞ്ഞു. അക്ഷയ്‌ കുമാറും  കിയാര അദ്വാനിയും തകർത്താടിയാണ് ഗ്ലാമറസായ ഈ ഗാനരംഗത്തിൽ നൃത്ത ചുവടുകൾ വെച്ചിട്ടുള്ളത്.  വിവിധ വിദേശ രാജ്യങ്ങളിൽ അവിടുത്തെ നയന മനോഹാരിതയുടെ പശ്ചാത്തലത്തിലാണ് ഈ ഗാനം ചിത്രീകരിച്ചിട്ടുള്ളത് എന്നതാണ് സവിശേഷത . ഈ ഗാനം 2020 ലെ ബ്ലോക് ബസ്റ്റർ ഗാനമായിരിക്കും എന്നാണ് ഇവർ അവകാശപ്പെടുന്നത്.  

 ബ്രഹ്മാണ്ഡ ചിത്രമായി അണിഞ്ഞൊരുങ്ങിയിരിക്കുന്ന ഹൊറർ ത്രില്ലറായ ലക്ഷ്മിബോംബി ലെ   മറ്റു അഭിനേതാക്കൾ തുഷാർ കപൂർ , മുസ്‌ഖാൻ ഖുബ്‌ചന്ദാനി, ഷരദ് കേല്‍ക്കര്‍, തരുണ്‍ അറോറ, അശ്വിനി കല്‍സേക്കര്‍ എന്നിവരാണ് . അക്ഷയ്കുമാറിന്റെ ഇതിനു മുമ്പ് കണ്ടിട്ടില്ലാത്ത അവതാര കഥാപാത്രമായിരിക്കും ‘ലക്ഷ്‌മി ബോംബി’ ലേതെന്നാണ് അണിയറക്കാർ അവകാശപ്പെടുന്നത് .   അത് കൊണ്ടു തന്നെ ആരാധകർ ചിത്രത്തിനായി ആകാംഷയോടെ കാത്തിരിക്കയാണ് . അക്ഷയ്‌കുമാറിനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ വർഷം ബ്ലോക്ക് ബസ്റ്റർ വർഷമായിരുന്നു . ‘ലക്ഷ്‍മി ബോംബ് ‘ അതിൻറെ തുടർച്ചയാവുമെന്ന ആത്മ വിശ്വാസമാണ് അണിയറ പ്രവർത്തകർക്ക് . അക്ഷയ് കുമാറിന്‍റെ കേപ് ഓഫ് ഗുഡ് ഫിലിംസ്, ഷബീന ഖാന്‍, തുഷാര്‍ കപൂര്‍, ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.   

 സി.കെ .അജയ് കുമാർ ,പി ആർ

English Summary : Akshay Kumar Kiara Advani movie Laxmmi Bomb song Burjkhalifa viral

കൊവിഡ് വ്യാപനം ഇന്ത്യയിൽ ഫെബ്രുവരിയോടെ ഇല്ലാതാകുമെന്ന് വിദഗ്ധ സംഘം

0

ഇന്ത്യയിൽ കൊവിഡ് വ്യാപനം അടുത്ത ഫെബ്രുവരിയോടെ ഇല്ലാതാകുമെന്ന് കേന്ദ്രസർക്കാർ നിയോഗിച്ച വിദഗ്ധ സംഘം. സെപ്റ്റംബറോടെ രോഗവ്യാപനം മൂർധന്യാവസ്ഥയിലായിരുന്നു. നിലവിലെ കൊവിഡ് പ്രതിരോധ മാർഗങ്ങൾ കൃത്യമായി പാലിച്ചാൽ രോഗം ഫെബ്രുവരിയോടെ പൂർണമായി നിയന്ത്രിക്കാൻ കഴിയുമെന്നും വിദഗ്ധ കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു.ഹൈദരാബാദ് ഐ.ഐ.ടി പ്രൊഫസർ വിദ്യാസാഗറിന്റെ നേതൃത്വത്തിൽ നിയോഗിച്ച കമ്മിറ്റിയുടെ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. കേന്ദ്ര സർക്കാരിന്റെ ശാസ്ത്ര സാങ്കേതിക മന്ത്രാലയമാണ് കമ്മിറ്റിയെ നിയമിച്ചത്. കൊവിഡ് വ്യാപനം സംബന്ധിച്ച് വിശദമായി പരിശോധിച്ച ശേഷമാണ് വിദഗ്ധ സംഘം കണ്ടെത്തൽ നടത്തിയിരിക്കുന്നത്. സെപ്റ്റംബർ പകുതിയോടെ രാജ്യത്തെ കൊവിഡ് വ്യാപനം അതിന്റെ മൂർധന്യാവസ്ഥയിൽ എത്തിയെന്നും ആ സമയത്ത് സജീവ കൊവിഡ് രോഗികളുടെ എണ്ണം 10.17 ലക്ഷം ആയിരുന്നുവെന്നും കമ്മിറ്റി പറയുന്നു. ഇതിന് ശേഷം രോഗികളുടെ എണ്ണം കുറഞ്ഞു.അടുത്ത മാസങ്ങളിൽ ശൈത്യകാലമായതു കൊണ്ടോ, ഉത്സവകാലമായതിനാലോ രോഗികളുടെ എണ്ണം വർധിച്ചാലും കഴിഞ്ഞ മാസത്തേതിനെക്കാൾ കൂടില്ലെന്നാണ് വിദഗ്ധ സംഘത്തിന്റെ കണ്ടെത്തൽ.

English : Experts say Covid spread in India will end by February

ജനുവരി മുതല്‍ രാജ്യത്തെ ടോള്‍ പ്ലാസകളിലെ എല്ലാ ട്രാക്കുകളിലും ഫാസ്‍ടാഗ് നിര്‍ബന്ധമാക്കുന്നു

0

2021 ജനുവരി 1 മുതല്‍ രാജ്യത്തെ ടോള്‍ പ്ലാസകളിലെ എല്ലാ ട്രാക്കുകളിലും ഫാസ്‍ടാഗ് നിര്‍ബന്ധമാക്കുന്നു. ഫാസ്‍ടാഗ് ഉറപ്പാക്കാന്‍ കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് നിര്‍ദേശം നല്‍കിയതായി ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഡിസംബര്‍ 31-നുമുന്‍പ് സമ്പൂര്‍ണ ഫാസ്‍ടാഗ് ഉറപ്പാക്കണമെന്ന് ടോള്‍ പ്ലാസകളുടെ നടത്തിപ്പു ചുമതലയുള്ള കമ്പനികള്‍ക്ക്  ഉത്തരവ് നല്‍കി എന്നാണ് റിപ്പോര്‍ട്ടുകള്‍.2017 ഡിസംബര്‍ മുതല്‍ ഇന്ത്യയില്‍ വില്‍ക്കുന്ന നാല് ചക്രവാഹനങ്ങളില്‍ ഫാസ്‍ടാഗുകള്‍ ഘടിപ്പിക്കുന്നത് നേരത്തെ സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നു. 2019 ജൂലായിലെ ഉത്തരവ് പ്രകാരം 2020 ജൂണ്‍ മാസത്തോടെ എല്ലാ വാഹനങ്ങളും ഫാസ്‍ടാഗ് നിലവില്‍ വരേണ്ടതായിരുന്നു. എന്നാല്‍, കൊവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ഡിസംബര്‍ 31 വരെ ഇത് നീട്ടിവയ്ക്കുകയായിരുന്നു. 

അതേസമയം 2017 ഡിസംബര്‍ 1 -ന് മുമ്പ് വിറ്റ പഴയ വാഹനങ്ങള്‍ക്കും ഫാസ്ടാഗ് നിര്‍ബന്ധമാക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതുസംബന്ധിച്ച് കരട് വിജ്ഞാപനം റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം പുറപ്പെടുവിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. 2021 ഏപ്രില്‍ 1 മുതല്‍ പുതിയ മൂന്നാം കക്ഷി വാഹന ഇന്‍ഷുറന്‍സ് ലഭിക്കുന്നതിന് ഫാസ്ടാഗ് നിര്‍ബന്ധമാക്കാനും ഗതാഗത മന്ത്രാലയം പദ്ധതിയിടുന്നതായി സൂചനകളുണ്ട്. 2021 ഏപ്രില്‍ 1 മുതല്‍ പുതിയ തേഡ് പാര്‍ട്ടി വാഹന ഇന്‍ഷുറന്‍സ് ലഭിക്കുന്നതിന് ഫാസ്ടാഗ് നിര്‍ബന്ധമാക്കാനും നീക്കമുണ്ട്. പുതിയ നിയമങ്ങള്‍ 2021 -ല്‍ പ്രാബല്യത്തില്‍ വരും. പുതിയ ഉത്തരവ് നടപ്പാക്കുന്നതോടെ ടോള്‍ പ്ലാസകളില്‍ വാഹനങ്ങള്‍ക്ക് ഫാസ്ടാഗ് ഉപയോഗിച്ചേ ഓടാനാവൂ. ഇതിന്റെ പ്രാരംഭമായി പുതിയതായി നിരത്തിലിറങ്ങുന്ന വാഹനങ്ങള്‍ക്ക് ഫാസ്ടാഗ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. നിയമങ്ങള്‍ ഭേദഗതി ചെയ്‍ത ശേഷം, ഫാസ്ടാഗ് ഘടിപ്പിച്ചിട്ടില്ലെങ്കില്‍ ചലാന്‍ അടയ്‌ക്കേണ്ടി വരും എന്നാണ് റിപ്പോര്‍ട്ടുകള്‍.


English : FasTag has been mandatory on all tracks at toll plazas across the country since January

സ്​ഫുട്​നിക് 5; റഷ്യന്‍ കൊവിഡ് വാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണത്തിന് ഇന്ത്യയില്‍ അനുമതി

0

റഷ്യയുടെ കോവിഡ്​ വാക്​സിന്‍ സ്​ഫുട്​നിക്​ അഞ്ചിന്റെ പരീക്ഷണം ഇന്ത്യയില്‍ നടത്താന്‍ ഡ്രഗ്​ കണ്‍ട്രോളര്‍ ജനറലിന്റെ അനുമതി. ഡോ.റെഡ്ഡി ഗ്രൂപ്പി​നാണ്​ രണ്ടാംഘട്ട പരീക്ഷണം നടത്താന്‍ അനുമതി നല്‍കിയത്​. നേരത്തെ വാക്​സിന്‍ പരീക്ഷണത്തിന്​ ഏജന്‍സി അനുമതി നിഷേധിച്ചിരുന്നു.എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പാലിച്ചാവും വാക്​സിന്‍ പരീക്ഷണം നടത്തുകയെന്ന്​ ഡോ.റെഡ്ഡി ഗ്രൂപ്പ്​ അറിയിച്ചിട്ടുണ്ട്​.

പരീക്ഷണത്തിന് മുന്‍പ് പ്രതിരോധ ശേഷി, സുരക്ഷിതത്വം സംബന്ധിച്ച പഠനങ്ങള്‍ക്ക് വിധേയമാക്കും. ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് അനുമതി ലഭിച്ചതിന് ശേഷമുള്ള മരുന്ന് വിതരണവും റെഡീസ് ലബോറട്ടറീസ് നടത്തും. പത്ത് ദശലക്ഷം ഡോസുകളാണ് റഷ്യക്ക് പുറത്ത് സ്പുട്‌നിക് വാക്‌സിന്‍ വിതരണം ചെയ്യുന്ന ആര്‍ഡിഐഎഫ് റെഡ്ഡിസ് ലബോറട്ടറിക്ക് കൈമാറുക.

English Summary : India approves human test of Russian Covid vaccine

മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത**കാ​ലം​ചെ​യ്തു

0

തി​രു​വ​ല്ല: മാ​ർ​ത്തോ​മ്മ സ​ഭാ​ത​ല​വ​ൻ ഡോ. ​ജോ​സ​ഫ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത (90) കാ​ലം​ചെ​യ്തു. വാ​ർ​ധ​കൃ സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യിൽ ഇന്ന് പുലർച്ചെ 2.38ന് ആയിരുന്നു അന്ത്യം. മാ​ർ ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ പി​ൻ​ഗാ​മി​യാ​യി​രു​ന്നു. 2007 മു​ത​ൽ 13 വ​ർ​ഷം മാ​ർ​ത്തോ​മ്മാ സ​ഭ​യെ ന​യി​ച്ചു. മാ​ര​മ​ണ്‍ ക​ണ്‍​വ​ൻ​ഷ​ന്‍റെ ശ​തോ​ത്ത​ര ര​ജ​ത​ജൂ​ബി​ലി​ക്ക് നേ​തൃ​ത്വം ന​ൽ​കി. മാ​ർ​ത്തോ​മ്മാ സ​ഭാ ച​രി​ത്ര​വു​മാ​യി അ​ഭേ​ദ്യ​മാ​യ ബ​ന്ധ​മു​ള്ള മാ​രാ​മ​ണ്‍ പാ​ല​ക്കു​ന്ന​ത്ത് കു​ടും​ബ​ത്തി​ലാ​ണ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ ജ​ന​നം. 1931 ജൂ​ണ്‍ 27ന് ​ടി. ലൂ​ക്കോ​സി​ന്‍റെ​യും മ​റി​യാ​മ്മ​യു​ടെ​യും മ​ക​നാ​യി ജ​നി​ച്ചു. പി.​ടി. ജോ​സ​ഫെ​ന്നാ​യി​രു​ന്നു ആ​ദ്യ​കാ​ല പേ​ര്.

പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സ​ത്തി​നും ബം​ഗ​ളൂ​രു തി​യോ​ള​ജി​ക്ക​ൽ കോ​ള​ജി​ലെ ബി​രു​ദ പ​ഠ​ന​ത്തി​നും ശേ​ഷം 1957 ജൂ​ണ്‍ 29ന് ​ശെ​മ്മാ​ശ​നാ​യും അ​തേ​വ​ർ​ഷം ഒ​ക്ടോ​ബ​ർ 18ന് ​വൈ​ദി​ക​നാ​യും സ​ഭാ ശു​ശ്രൂ​ഷ​യി​ൽ പ്ര​വേ​ശി​ച്ചു. 1975 ഫെ​ബ്രു​വ​രി എ​ട്ടി​ന് ജോ​സ​ഫ് മാ​ർ ഐ​റേ​നി​യോ​സ് എ​ന്ന പേ​രി​ൽ മെ​ത്രാ​പ്പോ​ലീ​ത്ത​യു​മാ​യി. പി​ന്നീ​ട് സ​ഭ​യു​ടെ സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ർ​ത്ത​പ്പെ​ട്ട അ​ദ്ദേ​ഹം 2007 ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത​യാ​യി.

English Summary : joseph marthoma methrapoleethen

ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം നാലു കോടിയിലേക്

0
ന്യൂയോര്‍ക്ക്: മൂന്ന് കോടി തൊണ്ണൂറ്റിയഞ്ച് ലക്ഷം പിന്നിട്ടു ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം. 3,95,65,948 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 11,08,617 ആയി ഉയര്‍ന്നു. 2,96,48,639 പേര്‍ രോഗമുക്തി നേടി എന്നത് ആശ്വാസം നല്‍കുന്നു.ഇതുവരെ 82 ലക്ഷത്തിലധികം പേര്‍ക്കാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ള ആമേരിക്കയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 2,23,644 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 53 ലക്ഷം. ഇതുവരെ സുഖംപ്രാപിച്ചത് 53,95,398 പേരാണ്.ഇന്ത്യയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് 73 ലക്ഷത്തിലധികം പേര്‍ക്കാണ്. 63,371 പേര്‍ക്കായിരുന്നു കഴിഞ്ഞ ദിവസം പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 1.12 ലക്ഷം പിന്നിട്ടു. 64 ലക്ഷത്തിലധികം പേര്‍ ഇതുവരെ രോഗമുക്തി നേടി.

ബ്രസീലിലെയും സ്ഥിതി ഗുരുതരമായി തുടരുകയാണ്. ഇതുവരെ 52 ലക്ഷത്തിലധികം പേര്‍ക്കാണ് ബ്രസീലില്‍ രോഗബാധ സ്ഥിരീകരിച്ചത്. 1,53,229 പേര്‍ മരിച്ചു. 46,19,560 പേര്‍ രോഗമുക്തി നേടി. ഇറ്റലിയില്‍ വീണ്ടും രോഗവ്യാപനം രൂക്ഷമാകുകയാണ്. പതിനായിരത്തിലേറെ ആളുകള്‍ക്കാണ് രാജ്യത്ത് കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 3,91,611. മുപ്പത്തിയാറായിരത്തിലധികം പേര്‍ മരിച്ചു.

English : The number of Kovid victims in the world is over four crore

അതിർത്തിയിലെ ചൈനീസ് സേനാ സാന്നിധ്യം സുരക്ഷാ ഭീഷണിയെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ

0
ദില്ലി: അതിർത്തിയിലെ ചൈനീസ് സേനാ സാന്നിധ്യം സുരക്ഷാ ഭീഷണിയെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഗൽവാനിലെ സംഘർഷം ഇന്ത്യ ചൈന ബന്ധത്തെ പിടിച്ചുലച്ചെന്നും രാഷ്ട്രീയ നയതന്ത്ര പ്രത്യാഘാതങ്ങൾക്കിത് ഇടയാക്കിയെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. 
ലഡാക്കിൽ നിർമ്മാണ പ്രവർത്തനങ്ങൾ പാടില്ലെന്ന ചൈനീസ് നിർദ്ദേശം ഇന്ത്യ ഇന്നലെ തള്ളിയിരുന്നു. ലഡാക്കിനെയും അരുണാചൽ പ്രദേശിനെയും കുറിച്ച് സംസാരിക്കാൻ ചൈനയ്ക്ക് ഒരു കാര്യവുമില്ല. സേന പിൻമാറ്റത്തിൽ സംയുക്തപ്രസ്താവനയിലുള്ള ധാരണ നടപ്പാക്കും എന്നാണ് പ്രതീക്ഷയെന്നും വിദേശകാര്യവക്താവ് ഇന്നലെ പറഞ്ഞിരുന്നു. ഇതിനിടെ യുദ്ധത്തിന് സജ്ജമായിരിക്കണമെന്നും അതീവ ജാഗ്രത പുലർത്തണമെന്നും ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് സേനയോട് ആവശ്യപ്പെട്ടു. തായ്വാൻ കടലിടുക്കിലെ അമേരിക്കൻ കപ്പലിന്‍റെ സാന്നിധ്യത്തെ ചൊല്ലി തർക്കം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ കൂടിയാണ് ചൈനീസ് പ്രസിഡന്‍റിന്‍റെ ഈ നിർദ്ദേശം.

English : External Affairs Minister S Jayasankar has said that the presence of Chinese troops on the border is a security threat