Home Blog Page 399

ഇടവേള ബാബുവിന്‍റെ പരാമര്‍ശം : തുറന്ന കത്തുമായി രേവതിയും പത്മപ്രിയയും

0

ആക്രമിക്കപ്പെട്ട നടിക്കെതിരായ ഇടവേള ബാബുവിന്‍റെ പരാമര്‍ശത്തില്‍ അമ്മ നേതൃത്വം തുടരുന്ന മൌനത്തിനെതിരെ തുറന്ന കത്തുമായി രേവതിയും പത്മപ്രിയയും. അമ്മ സംഘടനയിലെ അംഗമായ പാര്‍വ്വതി തിരുവോത്ത് ഇടവേള ബാബുവിന്‍റെ പരാമര്‍ശങ്ങളില്‍ എതിര്‍പ്പ് വ്യക്തമാക്കി സംഘടനയില്‍ നിന്ന് രാജി വച്ച ശേഷവും നേതൃത്വം തുടരുന്ന മൌനത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടുള്ളതാണ് കത്ത്. അമ്മ സംഘടനയ്ക്കുള്ളിലുള്ള പലരില്‍ നിന്നുമുണ്ടായ മനോഭാവത്തേക്കുറിച്ച് തുറന്ന് പറയുന്നത് തന്നെയാണ് മാറ്റങ്ങള്‍ക്ക് കാരണമാകുകയെന്നാണ് വിശ്വാസം. ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം അതീവ വിഷമത്തോടെ അമ്മയില്‍ നിന്ന് രാജിവച്ചതുമായ 2018 ലെ സാഹചര്യത്തിലേക്കാണ് പാര്‍വ്വതിയുടെ രാജിയും എത്തി നില്‍ക്കുന്നത്.

സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളേക്കുറിച്ച് ആരോഗ്യപരമായ ചര്‍ച്ചകള്‍ നടക്കാന്‍ ഒരു ഇടം ഒരുക്കിയതായിരുന്നു ആ രാജി. എന്നാല്‍ നടപടിയെടുക്കാതെയുള്ള അമ്മയുടെ നേതൃത്വത്തിന്റെ നിലാപാട് ഒരു ചര്‍ച്ചകളിലും കാണാന്‍ സാധിച്ചില്ല. അമ്മയുടെ ജനറല്‍ സെക്രട്ടറിയുടെ അടുത്തിടെ നടന്ന അഭിമുഖം അപകടകരമായ മാതൃകയാണ് സൃഷ്ടിക്കുന്നത്. ഇനിയും വിധി വന്നിട്ടില്ലാത്ത ഒരു ക്രിമിനല്‍ കേസിനെ താഴ്ത്തിക്കെട്ടാന്‍ അമ്മയുടെ നേതൃത്വത്തിലുള്ള ചിലര്‍ ശ്രമിക്കുന്നതാണ് ആ മാതൃക.

ആക്രമിക്കപ്പെട്ട നടിക്ക് എതിരായ ഇടവേള ബാബുവിന്റ പരാമർശത്തിൽ അമ്മ നിലപാട് വ്യക്തമാക്കണമെന്നും രേവവതിയും പത്മ പ്രിയയും അമ്മ നേതൃത്വത്തിന് അയച്ച കത്തില്‍ ആവശ്യപ്പെടുന്നു. പാര്‍വ്വതിയുടെ രാജിക്ക് പിന്നാലെ നിങ്ങളുടെ നിലപാടെന്താണെന്ന് ചോദിക്കുന്ന മാധ്യമങ്ങള്‍ അത് ചോദിക്കേണ്ടത് അമ്മയുടെ നേതൃത്വത്തോടാണെന്നും കത്ത് വിശദമാക്കുന്നു.

English Summary : Revathi and Padmapriya open letter to A.M.M.A

മുന്‍ കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് കോവിഡ്‌

0

കൊച്ചി: മുന്‍ കേന്ദ്രമന്ത്രിയും രാജ്യസഭാ അംഗവുമായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് കോവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച വൈകീട്ടോടെയാണ് കോവിഡ് പോസിറ്റീവാണെന്ന വിവരം ഡോക്ടര്‍ അറിയിച്ചത് എന്ന് കണ്ണന്താനം പറഞ്ഞു.

ഭാര്യ ഷീലയ്ക്കും മകന്‍ ആകാശിനും നെഗറ്റീവാണെന്നും അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. അടുത്ത 14 ദിവസം താന്‍ ലാപ്‌ടോപ്പിന് മുന്നിലായിരിക്കും. അനേകം ജോലികള്‍ ചെയ്ത് തീര്‍ക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘അടുത്ത ഒരാഴ്ചക്കുള്ളില്‍ ഐ.എ.എസ് ബാച്ച്‌മേറ്റ്‌സുമായി സഹകരിച്ച്‌ ഞാന്‍ ചെയ്യുന്ന പുസ്തകം പൂര്‍ത്തീകരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. അത് പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ രണ്ടു പുസ്തകങ്ങള്‍കൂടി പണിപ്പുരയിലുണ്ട്. ഒന്ന് മോട്ടിവേഷണലാണ്. മറ്റൊന്ന് ഫിക്ഷനും. എന്റെ നായകളോടും പൂച്ചകളോടുമൊത്തുള്ള കളികളും പക്ഷികള്‍ക്ക് തീറ്റകൊടുക്കുന്നതും പച്ചക്കറികള്‍ വളരുന്നത് കാണുന്നതും എനിക്ക് മിസ് ചെയ്യും. പേടിക്കാനൊന്നുമില്ല പ്രാര്‍ഥിക്കുക’ കണ്ണന്താനം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

English Summary : Ex mp alphons kannanthanam covid test positive

ജോസ് കെ മാണി വിഭാഗം ഇടതിനൊപ്പം

0

കോട്ടയം: കേരള കോണ്‍ഗ്രസ് എം ഇടത് പക്ഷ ജനാധിപത്യ മുന്നണിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ജോസ് കെ മാണി. കേരള രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്ന മാറ്റമാകുമെന്നാണ് പ്രഖ്യാപനം. രാജ്യസഭാ എം പി സ്ഥാനം രാജിവയ്ക്കുമെന്നും ജോസ് കെ മാണി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ധാര്‍മികത ഉയര്‍ത്തിപ്പിടിച്ചാണ് രാജിയെന്നാണ് വാദം.

എന്നാല്‍ തോമസ് ചാഴിക്കാടന്‍ എം പി സ്ഥാനം രാജി വയ്ക്കില്ല. നിലവില്‍ ഒരു ഉപാധിയുമില്ലാതെയാണ് ഇടത് മുന്നണിയിലേക്ക് പോകുന്നതെന്ന് ജോസ് അവകാശപ്പെട്ടു. സീറ്റുകളുടെ കാര്യത്തില്‍ ഇടത് മുന്നണി മാന്യമായി ഇടപെടുമെന്നാണ് കരുതുന്നതെന്ന് പറഞ്ഞ ജോസ് കെ മാണി പാലാ ഹൃദയവികാരമാണെന്നും ആവര്‍ത്തിച്ചു.

വര്‍ഗീയ ശക്തികളെ തടഞ്ഞ് നിര്‍ത്താന്‍ ഇടത് പക്ഷത്തിന് കഴിഞ്ഞുവെന്നും ജോസ് കെ മാണി പറയുന്നു. കൊവിഡിലും കാര്‍ഷിക പ്രശ്‌നങ്ങളിലും ഇടത് മുന്നണി അനുഭാവപൂര്‍ണ്ണമായി നിലപാട് ഇടത് മുന്നണി എടുത്തുവെന്നും ജോസ്.

യുഡിഎഫില്‍ നിന്ന് പുറത്തായ ജോസ് വിഭാഗം ഒടുവില്‍ ഇടത് പക്ഷത്തേക്ക് ചേക്കേറുകയാണ്. പാര്‍ട്ടിയില്‍ തന്റെ പക്ഷത്തുള്ള പ്രധാന നേതാക്കളെയെല്ലാം കൂടെ കൂട്ടിയാണ് ജോസ് കെ മാണിയുടെ വാര്‍ത്താ സമ്മേളനം. റോഷി അഗസ്റ്റിന്‍, എന്‍ ജയരാജ് ,തോമസ് ചാഴിക്കാടന്‍ എന്നിവര്‍ ജോസിനൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

38 വര്‍ഷക്കാലം ഉയര്‍ച്ചയിലും താഴ്ച്ചയിലും ഒപ്പം നിന്ന കെ എം മാണിയെ യുഡിഎഫ് അപമാനിച്ചുവെന്നാണ് ജോസ് കെ മാണി പറയുന്നത്. കോണ്‍ഗ്രസിലെ ചില കേന്ദ്രങ്ങളില്‍ കടുത്ത അനീതി നേരിട്ടുവെന്നും, പാലാ ഉപതെരഞ്ഞെടുപ്പില്‍ ചതിയുണ്ടായെന്നും ജോസ് കെ മാണി പറഞ്ഞു. നിയമസഭയ്ക്ക് അകത്തും അപമാനമുണ്ടായി. പല തവണ ഉന്നയിച്ചിട്ടും ചര്‍ച്ച ചെയ്യാന്‍ പോലും യുഡിഎഫ് തയ്യാറായില്ലെന്ന് ജോസ് കെ മാണി ആരോപിക്കുന്നു.

കെ എം മാണിക്ക് അസുഖമാണെന്ന് അറിഞ്ഞയുടന്‍ ജോസഫ് ലോക്‌സഭ സീറ്റ് ചോദിച്ചുവെന്നും മാണിയുടെ വീട് മ്യൂസിയമാക്കണമെന്ന് പോലും പറഞ്ഞുവെന്നും ജോസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

English Summary : jose k mani group join ldf

ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് കോവിഡ്

0

ലിസ്ബൺ∙ ഇറ്റാലിയൻ ക്ലബ് യുവെന്റസിന്റെ പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. രാജ്യാന്തര മത്സരങ്ങൾക്കായി നിലവിൽ പോർച്ചുഗൽ ദേശീയ ടീമിനൊപ്പമുള്ള താരം, രണ്ടാഴ്ചത്തേക്ക് ഐസലേഷനിൽ പ്രവേശിച്ചു. കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്വീഡനെതിരായ പോർച്ചുഗലിന്റെ അടുത്ത മത്സരത്തിനുള്ള ടീമിൽനിന്ന് മുപ്പത്തഞ്ചുകാരനായ റൊണാൾഡോയെ ഒഴിവാക്കി.

കഴിഞ്ഞ ദിവസം യുവേഫ നേഷൻസ് ലീഗിൽ കഴിഞ്ഞ ഫ്രാൻസിനെയും രാജ്യാന്തര സൗഹൃദ മത്സരത്തിൽ സ്പെയിനെയും നേരിട്ട പോർച്ചുഗൽ ടീമിൽ റൊണാൾഡോ കളിച്ചിരുന്നു. സ്വീഡനെതിരായ യുവേഫ നേഷൻസ് ലീഗ് മത്സരത്തിനു പുറമെ, യുവെന്റസിന്റെ ഏതാനും സെരി എ മത്സരങ്ങളും റൊണാൾഡോയ്ക്ക് നഷ്ടമാകും.

സൂപ്പർതാരത്തിന് കോവിഡ് സ്ഥിരീകരിച്ച കാര്യം പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ പ്രസ്താവനയിൽ സ്ഥിരീകരിച്ചു. ‘കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ ദേശീയ ടീമിനൊപ്പമുള്ള പരിശീലനത്തിൽനിന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഒഴിവാക്കുന്നു. സ്വീഡനെതിരായ മത്സരത്തിലും അദ്ദേഹം കളിക്കില്ല. അദ്ദേഹത്തിന് രോഗലക്ഷണങ്ങളൊന്നുമില്ല. ഐസലേഷനിൽ പ്രവേശിച്ചു – പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ വ്യക്തമാക്കി.

‘റൊണാൾഡോയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ ടീമിലെ മറ്റ് അംഗങ്ങളെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കി. എല്ലാവരുടെയും ഫലം നെഗറ്റീവാണ്. ഇവരെല്ലാം പതിവ് പരിശീലനത്തിൽ പങ്കെടുക്കും’ – ഫെഡറേഷൻ പ്രസ്താവനയിൽ വ്യക്തമാക്കി.

English Summary : Cristiano Ronaldo tests positive for corona

സിനിമാ തിയേറ്ററുകൾ ഉടൻ തുറക്കില്ല

0

തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമാ തിയേറ്ററുകൾ ഉടൻ തുറക്കില്ല. 15 മുതൽ നിയന്ത്രണങ്ങളോടെ തുറക്കാൻ കേന്ദ്രം അനുമതി നൽകിയെങ്കിലും കേരളത്തിൽ അനുകൂല സാഹചര്യമില്ലെന്നു കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ (കെ.എസ്.എഫ്.ഡി.സി.) സിനിമാമേഖലയിലെ സംഘടനകളുമായി നടത്തിയ ചർച്ചയിൽ വിലയിരുത്തി.

നിലവിലെ കോവിഡ് വ്യാപനം കണക്കിലെടുത്താൽ ഒരുമാസംകൂടിയെങ്കിലും തിയേറ്ററുകൾ അടഞ്ഞുകിടക്കും. തുറന്നാൽത്തന്നെ സിനിമ കാണാൻ ആരും എത്തുമെന്നു പ്രതീക്ഷിക്കാനാവില്ല. നിർമാതാക്കളും വിതരണക്കാരും സിനിമ നൽകിയാൽ ട്രയൽറൺ എന്നനിലയിൽ കോർപ്പറേഷന്റെ തിയേറ്ററുകളിൽ പ്രദർശിപ്പിച്ച് സ്ഥിതി വിലയിരുത്താമെന്ന നിർദേശം കെ.എസ്.എഫ്.ഡി.സി. മുന്നോട്ടുവെച്ചു.തിയേറ്ററുകൾ പൂട്ടിക്കിടക്കുന്നതിനാൽ സിനിമാമേഖല വലിയ പ്രതിസന്ധിയിലാണെന്നു സംഘടനാ നേതാക്കൾ പറഞ്ഞു. പ്രത്യേക പാക്കേജ് വേണമെന്ന ആവശ്യം പലവട്ടം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി. അതു പരിഗണിക്കാതെ സിനിമകൾ നൽകിയിട്ട് കാര്യമില്ലെന്ന് നേരത്തെത്തന്നെ വ്യക്തമാക്കിയിരുന്നതായി അവർ പറഞ്ഞു.

ചർച്ചയിൽ ചെയർമാനു പുറമേ എം.ഡി. എൻ.മായയും ഫിയോക്, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, എക്സിബിറ്റേഴ്സ് അസോസിയേഷൻ, എക്സിബിറ്റേഴ്സ് ഫെഡറേഷൻ, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ, ഫിലിം ചേമ്പർ തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു. യോഗത്തിന്റെ വിശദാംശങ്ങൾ സർക്കാരിനെ കോർപ്പറേഷൻ അറിയിക്കും. 

English Summary : Movie theaters will not open soon

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

0

50-മത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു . മികച്ച നടൻ സുരാജ് വെഞ്ഞാറമൂട്, നടി കനി കുസൃതി . ആൻഡ്രോയിഡ് കുഞ്ഞപ്പൻ, വികൃതി എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് സുരാജ് വെഞ്ഞാറമൂടിനു പുരസ്‌കാരം ലഭിച്ചത് . ബിരിയാണി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കനി മികച്ച നടിയായത്.

മികച്ച ചിത്രം- വാസന്തി

മികച്ച സംവിധായകൻ- ലിജോ ജോസ് പല്ലിശേരി (ജല്ലിക്കെട്ട്)

മികച്ച നവാഗത സംവിധായകൻ- രതീഷ് പൊതുവാൾ (ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ)

മികച്ച സ്വഭാവ നടൻ- ഫഹദ ഫാസിൽ

സ്വഭാവ നടി-സ്വാസിക

മികച്ച രണ്ടാമത്തെ ചിത്രം-കെഞ്ചിര

മികച്ച ഛായാഗ്രാഹകൻ-പ്രതാപ് പി നായർ

മികച്ച ഗായകൻ-നജീം അർഷാദ് (കെട്ടിയോളാണന്റെ മാലാഖ)

മികച്ച ഗായിക-മധുശ്രീ നാരായണൻ (കോളാംബി)

സംഗീത സംവിധായകൻ-സുശിൻ ശ്യാം

മികച്ച ബാലതാരം (ആൺ)-വാസുദേവ് സജീഷ് മാരാർ

മികച്ച കഥ- ഷാഹുൽ അലിയാർ (ചിത്രം വരി)

മികച്ച തിരക്കഥ- റഫീഖ്

മികച്ച കുട്ടികളുടെ ചിത്രം നാനി

മികച്ച ബാലതാരം (പെൺ)- കാതറിൻ

പ്രത്യേക ജൂറി പരാമർശം (അഭിനയം)

നിവിൻ പോളി (മൂത്തോൻ)

അന്ന ബെൻ (ഹെലൻ)

പ്രിയംവദ കൃഷ്ണ (തൊട്ടപ്പൻ)

സിദ്ധാർത്ഥ് പ്രിയദർശൻ (മരക്കാർ)

English : 50th Kerala State Film Awards 2020 Winners list

പാർവതിയെ അഭിനന്ദിച്ച്ശ്രീകുമാരൻ തമ്പി

0

തിരുവനന്തപുരം:,ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയ ‘അമ്മ’ ഭാരവാഹിക്കെതിരെ നടി പാർവതി തിരുവോത്ത് എടുത്ത നിലപാടിനെ അഭിനന്ദിച്ച് സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. ഭൗതിക നഷ്ടങ്ങൾ ഉണ്ടായേക്കാം എന്നറിഞ്ഞിട്ടും ‘അമ്മ’ സംഘടനയിൽ നിന്നും രാജിവയ്ക്കാൻ ധൈര്യം കാണിച്ച പാർവതിയെ താൻ അഭിനന്ദിക്കുന്നുവെന്നാണ് ശ്രീകുമാരൻ തമ്പി തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി വ്യക്തമാക്കിയിരിക്കുന്നത്.

ഇങ്ങനെയൊരു ധൈര്യം കാണിച്ച ഈ കലാകാരിയിൽ നിന്നാണ് യഥാർത്ഥ സ്ത്രീത്വം എന്താണെന്ന് നമ്മുടെ സിനിമാരംഗത്തെ കലാകാരികൾ തിരിച്ചറിയേണ്ടതെന്നും മലയാള സിനിമയിലെ തലമുതിർന്ന സംവിധായകരിൽ ഒരാളായ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പോസ്റ്റിലൂടെ ‘അമ്മ’ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെയും അദ്ദേഹം പരിഹസിക്കുന്നുണ്ട്.

English Summary : Sreekumaran Thampi Supports Parvathy

നടി പാര്‍വതി തിരുവോത്ത് അമ്മയില്‍ നിന്ന് രാജിവച്ചു

0

കൊച്ചി: ഇടവേള ബാബുവിന്റ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് നടി പാര്‍വതി തിരുവോത്ത് താരസംഘടനയായ ‘അമ്മ’യില്‍ നിന്നും രാജിവെച്ചു.  ഇടവേള ബാബു ‘അമ്മ’ ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വെക്കണം എന്നും പാര്‍വതി ആവശ്യപ്പെട്ടു.

താരസംഘടന നിര്‍മ്മിക്കുന്ന പുതിയ ചിത്രവുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഇടവേള ബാബു നല്‍കിയ മറുപടി വിവാദമായിരുന്നു. രാജിവെച്ചവരും മരിച്ചുപോയവരും ചിത്രത്തിലുണ്ടാകില്ലെന്ന പരാമര്‍ശമാണ് വിവാദമായത്. ഈ സംഘടന തഴഞ്ഞ ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു അയാള്‍ പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകള്‍ ഒരിക്കലും തിരുത്താനാവില്ലെന്ന കുറിപ്പോടെ ഫേസ്ബുക്കിലൂടെയാണ് പാര്‍വ്വതി രാജി പ്രഖ്യാപിച്ചത്.

സംഘടന തഴഞ്ഞ ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകള്‍ ഒരിക്കലും തിരുത്താനാവില്ലെന്നും പാര്‍വ്വതി പ്രതികരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരം രാജിക്കാര്യം വെളിപ്പെടുത്തിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

2018 ല്‍ എന്റെ സുഹൃത്തുക്കള്‍ A.M.M.A-യില്‍ നിന്ന് പിരിഞ്ഞു പോയപ്പോള്‍ ഞാന്‍ സംഘടനയില്‍ തന്നെ തുടര്‍ന്നത് തകര്‍ന്നുകൊണ്ടിരിക്കുന്ന സിസ്റ്റത്തിനകത്തു നിന്ന് കൊണ്ട് അതിനെ നവീകരിക്കാന്‍ കുറച്ചു പേരെങ്കിലും വേണം എന്നു തോന്നിയതു കൊണ്ടാണ്. പക്ഷെ A.M.M.A ജനറല്‍സെക്രട്ടറി ഇടവേള ബാബുവിന്റെ അഭിമുഖം കണ്ടതിനു ശേഷം, സംഘടനയില്‍ എന്തെങ്കിലും ഒരു മാറ്റം ഉണ്ടാകും എന്ന പ്രതീക്ഷ ഞാന്‍ ഉപേക്ഷിക്കുന്നു.

ഈ സംഘടന തഴഞ്ഞ ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു അയാള്‍ പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകള്‍ ഒരിക്കലും തിരുത്താനാവില്ല.

ആലങ്കാരികമായി പറഞ്ഞതല്ലേ എന്ന് Mr ബാബു കരുതുന്നുണ്ടാവും. പക്ഷെ അത് കാണിക്കുന്നത് അയാളുടെ അറപ്പുളവാക്കുന്ന മനോഭാവത്തെയാണ്. അയാളോട് പുച്ഛം മാത്രമാണ് ഉള്ളത്. മാധ്യമങ്ങള്‍ ഈ പരാമര്‍ശം ചര്‍ച്ച ചെയ്തു തുടങ്ങുന്ന നിമിഷം മുതല്‍ അയാളെ അനുകൂലിച്ച് മറ്റു പല സംഘടനാ അംഗങ്ങളും വരും. കാരണം സ്ത്രീകളുമായി ബന്ധപ്പെട്ട ഏതൊരു പ്രശ്‌നവും നിങ്ങള്‍ കൈകാര്യം ചെയ്ത അതേ മോശമായ രീതിയിലാണ് ഇതും സംഭവിക്കുക എന്ന് എനിക്ക് ഉറപ്പുണ്ട്.

ഞാന്‍ A.M.M.A യില്‍ നിന്നും രാജി വയ്ക്കുന്നു. അതോടൊപ്പം ഇടവേള ബാബു രാജി വെയ്ക്കണം എന്ന് ഞാന്‍ ശക്തമായി ആവശ്യപെടുന്നു. മനസ്സാക്ഷിയുള്ള എത്ര അംഗങ്ങള്‍ ഈ ആവശ്യം ഉന്നയിച്ച് മുന്നോട്ട് വരും എന്ന് ആകാംക്ഷയോടെ ഞാന്‍ നോക്കി കാണുന്നു.

പാര്‍വതി തിരുവോത്ത്

English Summary : Actress Parvathy Thiruvoth resigns from AMMA

ഖുശ്ബു ബിജെപിയിൽ ചേർന്നു

0

ദില്ലി/ ചെന്നൈ: പ്രമുഖ തെന്നിന്ത്യന്‍ താരവും കോണ്‍ഗ്രസ് വക്താവുമായിരുന്ന ഖുശ്ബു സുന്ദര്‍ ബിജെപി പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. ബിജെപിയുടെ ദില്ലിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഖുശ്ബു ബിജെപിയുടെ ഭാഗമായത്.

നേരത്തെ ഖുശ്ബുവിനെ കോണ്‍ഗ്രസ് പാര്‍ട്ടി പദവിയില്‍ നിന്ന് നീക്കിയിരുന്നു. എഐഎസിസി വക്താവ് സ്ഥാനത്ത് നിന്നാണ് പാര്‍ട്ടി ഖുശ്ബുവിനെ പുറത്താക്കിയത്. അപ്പോള്‍ തന്നെ ബിജെപിയില്‍ ചേരാനിരിക്കുകയാണ് ഖുശ്ബു എന്ന സജീവമായ അഭ്യൂഹങ്ങളുയര്‍ന്നിരുന്നു.എഐസിസിക്ക് വേണ്ടി കമ്മ്യൂണിക്കേഷന്‍സ് സെക്രട്ടറി പ്രണവ് ഝായാണ് വാര്‍ത്താക്കുറിപ്പിലൂടെ ഈ വിവരം അറിയിച്ചത്.എന്നാല്‍ ഇതിന് മുമ്ബേ തന്നെ ഖുശ്ബു പാര്‍ട്ടി വിടുന്നതായി കാട്ടി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്ത് നല്‍കിയിരുന്നു. പാര്‍ട്ടിയുമായി യോജിച്ച്‌ പോകാനാകില്ലെന്ന് കാട്ടിയാണ് രാജിക്കത്ത് നല്‍കിയത്.

English Summary : kushboo joins bjp

സം​സ്ഥാ​ന​ത്തെ വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ള്‍ നാളെ മു​ത​ല്‍ തു​റ​ക്കു​ന്നു

0

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ‌ അ​ട​ച്ച സം​സ്ഥാ​ന​ത്തെ വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ള്‍ തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ തു​റ​ക്കു​ന്നു. ഹി​ല്‍ സ്‌​റ്റേ​ഷ​നു​ക​ള്‍, സാ​ഹ​സി​ക സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ള്‍, കാ​യ​ലോ​ര ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​വ​യാ​ണ് തു​റ​ക്കു​ന്ന​ത്. ബീ​ച്ചു​ക​ളി​ല്‍ അ​ടു​ത്ത​മാ​സം ഒ​ന്നു​മു​ത​ല​യാ​യി​രി​ക്കും പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക. കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍​പാ​ലി​ച്ചാ​വും പ്ര​വേ​ശ​നം ന​ട​ത്തു​ക. ഇ​ത് സം​ബ​ന്ധി​ച്ച സ​ര്‍​ക്കാ​ര്‍ മാ​ര്‍​ഗ​രേ​ഖ പു​റ​ത്തി​റ​ക്കി.സ​ര്‍​ക്കാ​ര്‍ അ​നു​മ​തി​യോ​ടെ ടി​ക്ക​റ്റ് സം​വി​ധാ​ന​മു​ള്ള കേ​ന്ദ്ര​ങ്ങ​ള്‍, സാ​ഹ​സി​ക വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ള്‍, ഹി​ല്‍ സ്‌​റ്റേ​ഷ​നു​ക​ള്‍ എ​ന്നി​വ​യാ​ണ് ആ​ദ്യ​ഘ​ട്ടം തു​റ​ക്കു​ന്ന​ത്. നി​ല​മ്പൂ​ര്‍ തേ​ക്ക് മ്യൂ​സി​യം, ആ​ഡ്യ​ന്‍​പാ​റ വെ​ള്ള​ച്ചാ​ട്ടം തു​ട​ങ്ങി​യ​വ​യും തു​റ​ക്കും. കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ച്ച് നി​ശ്ചി​ത സ​ഞ്ചാ​രി​ക​ള്‍​ക്ക് മാ​ത്ര​മാ​യി​രി​ക്കും പ്ര​വേ​ശ​ന​മെ​ന്ന് മാ​ര്‍​ഗ​രേ​ഖ​യി​ല്‍ പ​റ​യു​ന്നു.

സംസ്ഥാനത്ത് ആരോഗ്യഅടിയന്തിരാവസ്ഥ പ്രഖ്യാപിക്കണം; ഐ എം എ

0

കൊച്ചി: കൊവിഡ് വ്യാപനത്തിൽ കേരളത്തില്‍ അതീവ ഗുരുതര സാഹചര്യമെന്ന് ഐഎംഎ. ഈ മാസം അവസാനത്തോടെ കൊവിഡ് രോഗികളുടെ എണ്ണം ഇരുപതിനായിരമായേക്കാമെന്നാണ് ഐഎംഎയുടെ മുന്നറിയിപ്പ്. ഓരോ ദിവസവും ഒരു ലക്ഷത്തിന് മുകളിൽ പരിശോധന നടത്തണമെന്നും ഐഎംഎ ആവശ്യപ്പെടുന്നു.നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതൊരിടത്തും ഫലപ്രദമായില്ലെന്നാണ് ഐംഎംഎ ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണ് വേണ്ടതെന്ന് ഐഎംഎ ആവശ്യപ്പെടുന്നു. വിരമിച്ച ഡോക്ടർ‍മാരുടെ അടക്കം സേവനം സർക്കാർ ഉപയോഗിക്കണമെന്നും എല്ലാ ആയുധങ്ങളും എടുത്ത് പോരാടേണ്ട സമയമാണിതെന്നും ഡോക്ടർമാരുടെ സംഘടന പറയുന്നു.

യൂട്യൂബിലൂടെ അപമാനിച്ചെന്ന്എം ജി ശ്രീകുമാറിന്റെ പരാതി:മൂന്ന് വിദ്യാർത്ഥികൾക്കെതിരെ കേസ്

0

തൃശൂർ: യൂട്യൂബ് ചാനലിലൂടെ അപവാദം പ്രചരിപ്പിച്ചുവെന്ന ഗായകൻ എം ജി ശ്രീകുമാറിന്റെ പരാതിയെത്തുടർന്ന് മൂന്ന് വിദ്യാർത്ഥികൾക്കെതിരെ ചേർപ്പ് പൊലീസ് കേസെടുത്തു. ഒരു സ്വകാര്യ ചാനലിൽ നടന്ന മ്യൂസിക് റിയാലിറ്റിഷോയുടെ ഗ്രാൻഡ് ഫിനാലെയുമായി ബന്ധപ്പെട്ടാണ് അപവാദപ്രചരണമുണ്ടായതെന്നാണ് എം ജി ശ്രീകുമാർ നൽകിയ പരാതിയിൽ പറയുന്നത്. ഫിനാലെയിൽ നാലാം സ്ഥാനം ലഭിക്കേണ്ട മത്സരാർത്ഥിയെ തഴഞ്ഞ് മറ്റൊരു കുട്ടിക്ക് സമ്മാനം നൽകിയെന്ന ആരോപണമാണ് പാറളം പഞ്ചായത്തിലെ ചില വിദ്യാർഥികൾ യൂട്യൂബ് ചാനൽ മുഖേന പ്രചരിപ്പിച്ചത്. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് വിദ്യാർത്ഥികൾ ചെയ്തതെന്ന് എം.ജി. ശ്രീകുമാർ ഡി ജി പി ക്ക്‌ നൽകിയ പരാതിയിൽ പറയുന്നു.കോഴിക്കോടുള്ള കുട്ടിയുടെ വീട്ടിൽ വിദ്യാർത്ഥികൾ പോയെങ്കിലും സമ്മാനം ലഭിക്കാത്തതിൽ പരാതി ഇല്ലെന്ന് രക്ഷിതാക്കൾ അറിയിച്ചു. ഇതിനെത്തുടർന്ന് വീഡിയോ ഡിലീറ്റ് ചെയ്ത് മാപ്പ് പറഞ്ഞ് മറ്റൊരു വീഡിയോ വിദ്യാർത്ഥികൾ ഇട്ടിരുന്നു. എന്നാൽ ആദ്യത്തെ വീഡിയോ അഞ്ച് ലക്ഷത്തോളം പേരാണ് കണ്ടത്. ഇതിനെത്തുടർന്നാണ് പരാതി നൽകിയത്.