സര്‍ക്കാര്‍ ജോലിയില്‍ 10 ശതമാനം സാമ്ബത്തിക സംവരണം; വിജ്ഞാപനം ഒരാഴ്ചക്കുള്ളി

തിരുവനന്തപുരം:- സര്‍ക്കാര്‍ ജോലിയില്‍ 10% സാമ്ബത്തിക സംവരണം നല്‍കുന്ന ചട്ടഭേദഗതിക്കു മന്ത്രിസഭ തീരുമാനം. സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവരും മറ്റു സംവരണങ്ങളൊന്നും ഇല്ലാത്തവരുമായ മുന്നാക്ക വിഭാഗക്കാര്‍ക്കു സംവരണം ഏര്‍പ്പെടുത്തുന്നതിനായി കേരള സ്റ്റേറ്റ് ആന്‍ഡ് സബോര്‍ഡിനേറ്റ് സര്‍വീസസ് ചട്ടമാണു ഭേദഗതി ചെയ്യുക.വിജ്ഞാപനം പുറപ്പെടുവിക്കുന്ന തീയതി മുതലാണു സാമ്ബത്തിക സംവരണത്തിന് പ്രാബല്യം വരിക. ഒരാഴ്ചയ്ക്കകം വിജ്ഞാപനം വന്നേക്കും. നിയമ വകുപ്പിന്റെ അം​ഗീകാരം ലഭിക്കുന്ന മുറയ്ക്കാവും വിജ്ഞാപനം. കെഎഎസ് നിയമനത്തിനടക്കം സാമ്ബത്തിക സംവരണം ഉറപ്പാക്കാന്‍ വിജ്‍ഞാപനത്തിനു മുന്‍കാല പ്രാബല്യം നല്‍കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.ഇനി ക്ഷണിക്കുന്ന അപേക്ഷകള്‍ക്കു മാത്രമാണോ, പ്രസിദ്ധീകരിക്കാനിരിക്കുന്ന റാങ്ക് പട്ടികകള്‍ക്കും കൂടി ഈ സംവരണം ബാധകമാക്കണോ എന്നു വിജ്ഞാപനം ഇറങ്ങുമ്ബോഴാകും വ്യക്തത വരിക. ഭരണഘടനാ ഭേദഗതിയിലൂടെ കേന്ദ്രം 2019 ജനുവരിയില്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥ നിയമനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിലും 10% സംവരണം ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിരുന്നു.റിട്ട ജഡ്ജി കെ ശശിധരന്‍ നായര്‍ കമ്മിഷന്റെ ശുപാര്‍ശകള്‍ കണക്കിലെടുത്താണ് സംവരണത്തിനുള്ള അര്‍ഹതാ മാനദണ്ഡങ്ങളും നിശ്ചയിച്ചത്.ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനന്‍ ഹയര്‍ സെക്കന്‍ഡറി, പ്രഫഷനല്‍ കോളജുകള്‍, ദേവസ്വം ബോര്‍ഡ്, പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ സാമ്ബത്തിക സംവരണം നടപ്പാക്കുകയും ചെയ്തു. എന്നാല്‍, സംവരണം നടപ്പാക്കാന്‍ ഉത്തരവിറക്കിയിട്ടും ചട്ടഭേദഗതി വിജ്ഞാപനം ചെയ്യാതെ സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണെന്ന് എന്‍എസ്‌എസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആരോപിച്ചിരുന്നു.       

English : 10 percent financial reservation in government jobs; Notification within a week

admin:
Related Post