ഡോ.പി.കെ. ജമീല തരൂരില്‍ സിപിഎം സ്ഥാനാര്‍ഥിയാവില്ല

പാലക്കാട്: സിപിഎം പാലക്കാട് ഘടകത്തിലെ പ്രതിഷേധത്തിന് ഫലം കണ്ടു. തരൂര്‍ മണ്ഡലത്തില്‍ ഡോ.പി.കെ. ജമീല സ്ഥാനാര്‍ത്ഥിയാവില്ല. ജില്ലാ നേതൃത്വം ഉയര്‍ത്തിയ കടുത്ത പ്രതിഷേധം കണക്കിലെടുത്താണ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ജമീലയെ മത്സരിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. മന്ത്രി എ കെ ബാലന്റെ ഭാര്യ പികെ ജമീലയെ സ്ഥാനാര്ഥിയാക്കിയതോടെയാണ് പാലക്കാട് പ്രശ്‌നങ്ങള്‍ക്ക് തുടക്കമാകുന്നത്.

ഇന്ന് ചേര്‍ന്ന പാലക്കാട് സിപിഎം. ജില്ലാ സെക്രട്ടേറിയേറ്റിനും ജില്ലാ കമ്മിറ്റിക്കും ശേഷമാണ് ഈ തീരുമാനം ഉണ്ടായത്. എല്ലാ മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പിനെ ജമീലയെ മത്സരിപ്പിച്ചാല്‍ ബാധിക്കുമെന്ന് പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തില്‍ ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു. സമ്മര്‍ദ്ദം കൂടുന്നതിനാലും ഭൂരിഭാഗം പേരും ഇതിന് എതിരായതിനാലും ജമീലയെ സ്ഥാനാര്‍ഥി സ്ഥാനത്ത് നിന്ന് മാറ്റാന്‍ തീരുമാനിച്ചത്.

പാലക്കാട് ജില്ലയില്‍ മന്ത്രി എ കെ ബാലനെതിരെ പോസ്റ്ററുകള്‍ എത്തിയിരുന്നു. മന്ത്രിയുടെ വീടിന് മുന്നിലും സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസിന് മുന്നിലുമാണ് പോസ്റ്റര്‍. സേവ് കമ്മ്യൂണിസത്തിന്റെ പേരില്‍ ആണ് പോസ്റ്ററുകള്‍ എത്തിയിരിക്കുന്നത്. കുടുംബ സ്വത്താക്കാന്‍ തരൂര്‍ മണ്ഡലത്തെ അനുവദിക്കരുതെന്നും, നട്ടെല്ലുള്ള കമ്മ്യൂണിസ്റ്റുകാര്‍ തിരിച്ചടിക്കുമെന്നുമാണ് പോസ്റ്റ്. രാഷ്ട്രീയത്തിലെ കുടുംബാധിപത്യം അവസാനിപ്പിക്കണമെന്നുമാണ് പോസ്റ്ററില്‍ ഉണ്ടായിരുന്നത്.

English Summary : Dr. P.K. Jameela will not be the CPM candidate in Tharoor

admin:
Related Post