വിശ്വാസവോട്ടെടുപ്പ് ; പാക് പ്രധാനമന്ത്രിക്ക് ജയം

ഇസ്ലമാബാദ്: പാക്  പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് വിശ്വാസവോട്ടെടുപ്പില്‍ വിജയം . 342 അംഗ പാര്‍ലമെന്റില്‍ ഇമ്രാന്‍ ഖാന്‍ 178 വോട്ടുകള്‍ നേടി. 172 വോട്ടുകളുണ്ടെങ്കില്‍ സഭയില്‍ ഭൂരിപക്ഷം ഉറപ്പാക്കാം .കഴിഞ്ഞ ദിവസം നടന്ന സെനറ്റ് തിരഞ്ഞെടുപ്പില്‍ ധനമന്ത്രി പരാജയപ്പെട്ടതിന് പിന്നാലെയാണ് ഇമ്രാന്‍ ഖാന്‍ വിശ്വാസവോട്ടെടുപ്പില്‍ വിജയം നേടിയത് .അതെ സമയം പ്രതിപക്ഷ പാര്‍ട്ടികള്‍ നാഷണല്‍ അസംബ്ലി വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു. വോട്ടെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് നേരത്തേതന്നെ പാകിസ്ഥാന്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റ് (പി.ഡി.എം) വ്യക്തമാക്കിയിരുന്നു. 11 പാര്‍ട്ടികളുടെ സഖ്യമാണ് പാകിസ്ഥാന്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റ്. സെനറ്റ് തിരഞ്ഞെടുപ്പില്‍ ധനമന്ത്രി അബ്ദുല്‍ ഹഫീസ് ഷെയ്ഖ് പരാജയപ്പെട്ടതോടെയാണ് 68കാരനായ മുന്‍ ക്രിക്കറ്റര്‍ക്ക് പാര്‍ലമെന്റിന്റെ കീഴ്‌സഭയില്‍ വിശ്വാസവോട്ട് തേടേണ്ടിവന്നത്. പരാജയത്തോടെ പ്രധാനമന്ത്രി രാജിവെക്കണമെന്നായിരുന്നു പ്രതിപക്ഷം ആവശ്യപ്പെട്ടത് .181 അംഗങ്ങളുടെ പിന്തുണയോടെയാണ് ഇമ്രാന്‍ ഖാന്‍ അധികാരത്തിലിരുന്നത് . ഫൈസല്‍ വൗഡയുടെ രാജിയോടെ ഭൂരിപക്ഷം 180 ആയി കുറഞ്ഞിരുന്നു. 160 അംഗങ്ങളാണ് പ്രതിപക്ഷത്തിനുള്ളത്. ഒരു സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്.വിശ്വാസവോട്ട് തേടുന്നതിന് മുമ്പ്് ഇമ്രാന്‍ ഖാനെതിരെ വോട്ട് ചെയ്യുന്ന വിമതരെ അയോഗ്യരാക്കുമെന്ന് ഭരണകക്ഷി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്നാണ്  തിരഞ്ഞെടുപ്പ് നടന്നത്.

English Summary : Vote of confidence; Pakistan PM wins victory

admin:
Related Post