അക്രിലിക് വര്‍ണങ്ങളില്‍ തെളിയുന്ന കലിയുഗം

KalyanRishikesh Kalyan and Manasa Kalyan at the Kaliyug exhibition in Kerala Lalithakala Akademi Art Gallery Thrissur

തൃശൂര്‍: കാലങ്ങളായുള്ള പരിസ്ഥിതിയുടെ തകര്‍ച്ചയ്ക്കൊടുവില്‍ മഹാമാരി പെയ്തിറങ്ങുമ്പോള്‍ പുരാണങ്ങളിലെ കലിയുഗത്തെയാണ് ഓര്‍മ്മിപ്പിക്കുന്നത്. ഈ സങ്കല്‍പ്പത്തെ അക്രിലിക് വര്‍ണങ്ങളില്‍ നിറയ്ക്കുകയാണ് കലാവിരുതേറിയ സഹോദരങ്ങളായ ഋഷികേശ് കല്യാണും മാനസ കല്യാണും. തൃശൂരില്‍ കേരള ലളിതകലാ അക്കാദമിയിലെ കലിയുഗ് പരമ്പരയിലുള്ള അക്രിലിക് ചിത്രങ്ങള്‍ നമ്മുടെ ചുറ്റുമുള്ള പരിസ്ഥിതിവിനാശത്തിന്‍റെ നേര്‍ക്കാഴ്ചകളാണ്.

കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ വിര്‍ച്വലായി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. 

ചിത്രങ്ങള്‍ രചിച്ച കുട്ടികളുടെ മുത്തച്ഛനായ കല്യാണ്‍ ജൂവലേഴ്സ് ചെയര്‍മാനും മാനേജിംഗ്‌ ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ ഉദ്‌ഘാടന ചടങ്ങില്‍ പങ്കെടുത്തു.

കഴിഞ്ഞ എട്ടു വര്‍ഷമായി ആര്‍ട്ടിസ്റ്റ് ഷൈന്‍ കരുണാകരന്‍റെ ശിക്ഷണത്തില്‍ കലാപരിശീലനം നടത്തുന്ന ഋഷികേശിന്‍റെയും മാനസ കല്യാണിന്‍റെയും ആദ്യത്തെ പൊതു പ്രദര്‍ശനമാണിത്.

കുട്ടികള്‍ ഇരുവരും അനുഗ്രഹിക്കപ്പെട്ട കലാകാരന്മാരാണെന്ന് ആര്‍ട്ടിസ്റ്റ് ഷൈന്‍ കരുണാകരന്‍ പറഞ്ഞു. അവരുടെ അദ്ധ്യാപകന്‍ എന്ന നിലയില്‍ വിവിധ മാധ്യമങ്ങളുടെ സാങ്കേതികതയെക്കുറിച്ച് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്കുകയും സ്വന്തം ശൈലിയിലുള്ള പെയിന്‍റിംഗുകള്‍ കണ്ടെത്തുന്നതിന് സഹായിക്കുകയും മാത്രമായിരുന്നു തന്‍റെ ഉത്തരവാദിത്വമെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ വരച്ചവയാണ് ചിത്രങ്ങളില്‍ ഏറെയും. നമ്മുടെ പരിസ്ഥിതിയുടെ അവസ്ഥയെ സൂചിപ്പിക്കുന്നവയാണ് ഇവയിലേറെയും. ഏപ്രില്‍ 29 വരെ തൃശൂരിലെ കേരള ലളിതകലാ അക്കാദമിയില്‍ കലിയുഗ് പ്രദര്‍ശിപ്പിക്കും.

English Summary :Kali Yuga in acrylic paints

admin:
Related Post