ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഒരുക്കമായി. എറണാകുളം നോർത്തിൽ ഉള്ള ചലചിത്രമേളയുടെ ഓർഗനൈസിങ് കമ്മറ്റി ഓഫീസ് സംവിധായകൻ ജോഷി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ചലചിത്ര താരം ജോജു ജോർജ്, കൊച്ചിൻ മേയർ അഡ്വ.അനിൽ കുമാർ, അമ്മ ജന.സെക്രട്ടറി ഇടവേള ബാബു, മാക്ട ചെയർമാൻ ജയരാജ്, ജന.സെക്രട്ടറി സുന്ദർദാസ്, ഐ.എഫ്.എഫ്.കെ പ്രതിനിധി സജിതാ മഠത്തിൽ, ഷിബു ചക്രവർത്തി,എസ്.എൻ സ്വാമി, സോഹൻ സീനുലാൽ,എം.പത്മകുമാർ, ഗായത്രി അശോകൻ, എ.കെ സന്തോഷ്, സാബു, സലാം ബാപ്പു, കോളിൻസ്, എ.എസ് ദിനേശ് തുടങ്ങിയവർ പങ്കെടുത്തു.ഫെബ്രുവരി 17 മുതൽ 21 വരെയാണ് കൊച്ചിയിൽ മേള നടക്കുക.
English Summary : 25th International Film Festival; The Organizing Committee inaugurated the office
നടന്‍ ചിമ്പുവിന്റെ 45ാ-ംമത്തെ സിനിമയായ “മാനാട് “എന്ന ചിത്രത്തിന്റെ മലയാളം ടീസ്സര്‍,ചിമ്പുവിന്റെ ജന്മദിനമായ ഇന്ന് ഫെബ്രുവരി മൂന്നിന്,മലയാളത്തിലെ പ്രശസ്ത യുവ ചലച്ചിത്രനടന്‍ പൃഥ്വിരാജ് സുകുമാരന്‍ തന്റെ ഓഫിഷ്യല്‍ പേജിലൂടെ റിലീസ് ചെയ്തു.
വി ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരേഷ് കാമാച്ചി നിര്‍മ്മിച്ച് വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ‘മാനാട്’ എന്ന പൊളിറ്റിക്കല്‍ ത്രില്ലറാണ്. അബ്ദുല്‍ ഖാലിക്ക് എന്ന യുവാവായിട്ടാണ് കഥാപാത്രത്തെയാണ് ചിമ്പു ‘മാനാടില്‍ അവതരിപ്പിക്കുന്നത്.
യുവന്‍ ശങ്കര്‍ രാജ സംഗീതം നല്‍കിയ ഈ ചിത്രത്തില്‍ ചിമ്പുവിനെ കൂടാതെ കല്യാണി പ്രിയദര്‍ശന്‍, എസ് എ ചന്ദ്രശേഖര്‍, എസ്.ജെ. സൂര്യ, കരുണാകരന്‍, ഭാരതിരാജ, അരവിന്ദ് ആകാശ്, മനോജ് ഭാരതിരാജ, പ്രേംജി അമരന്‍, ഉദയ, ഡാനിയല്‍ ആനി പോപ്പ്, രവികാന്ത് എന്നിവര്‍ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം റിച്ചര്‍ഡ് എം നാഥ് നിര്‍വ്വഹിക്കുന്നു.മുഖത്ത് രക്തവും നെറ്റിയില്‍ വെടിയുണ്ടമായി പ്രാര്‍ത്ഥന നടത്തുന്ന ചിമ്പുവിന്റെ മുഖവും ‘A Venkat Prabhu Politics’ എന്ന ടാഗ്‌ലൈനോടുകൂടി മഹാത്മാഗാന്ധിയുടെ ‘മനുഷ്യരാശിയുടെ വിനിയോഗത്തിലെ ഏറ്റവും വലിയ ശക്തിയാണ് അഹിംസ’. എന്ന ഉദ്ധരണിയുമായി പുറത്തിറക്കിയ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വെെറലായിരുന്നു.മറ്റു ഭാഷകള്‍ക്കൊപ്പം മലയാളത്തിലും ” മാനാട് “പ്രദര്‍ശനത്തിനെത്തും. വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.
അജു വര്‍ഗ്ഗീസ്,ഗോകുല്‍ സുരേഷ്,കെ ബി ഗണേഷ് കുമാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന ” ഗഗനചാരി ” എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും എറണാക്കുളം മിര്‍കി സ്റ്റുഡിയോവില്‍ വെച്ചു നടന്നു. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ അനാര്‍ക്കലി മരിയ്ക്കാര്‍ നായികയാവുന്നു.സുര്‍ജിത്ത് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.അരുണ്‍ ചന്ദു,ശിവ സായ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. സംഗീതം-പ്രശാന്ത് പിള്ള,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സജീവ് ചന്തിരൂര്‍,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.
English Summary : Gaganachari movie shooting started at Kochi
ചെന്നൈ: അടച്ചിട്ട മുറിയില്‍ സ്ത്രീയെയും പുരുഷനെയും ഒന്നിച്ചു കണ്ടാല്‍ അനാശാസ്യമായി കാണാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. പൊതുസമൂഹത്തില്‍ നിലനില്‍ക്കുന്ന ധാരണകള്‍ അനുസരിച്ച് ഇത്തരം വിഷയത്തില്‍ കോടതിക്ക് ഇടപെടാനാകില്ല. ഇത്തരം വിഷയങ്ങളില്‍ ശിക്ഷയോ അച്ചടക്ക നടപടിയോ കോടതിക്ക് ഉത്തരവിടാന്‍ സാധിക്കില്ലെന്ന നിര്‍ണായക നിരീക്ഷണവും കോടതി ജസ്റ്റിസ് ആര്‍. സുരേഷ് കുമാര്‍ നടത്തി.പൊലീസ് കോണ്‍സ്റ്റബിളിനെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്ത നടപടിയെ ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. കോണ്‍സ്റ്റബിളിനെ സര്‍വീസില്‍ നിന്ന് നീക്കിയ നടപടി കോടതി റദ്ദാക്കി.1998 ഒക്ടോബര്‍ പത്തിന് കേസിന് ആസ്പദമായ സംഭവം നടന്നത്. കെ. ശരവണ ബാബു എന്ന സിവില്‍ പൊലീസ് ഉദ്യോഗസ്ഥനെ അദ്ദേഹത്തിന്റെ ക്വാര്‍ട്ടേസില്‍ വനിതാ കോണ്‍സ്റ്റബിളിനൊപ്പം കണ്ടതോടെ അവിഹിത ബന്ധം ആരോപിച്ച് പ്രാദേശിക വാസികള്‍ രംഗത്ത് എത്തുകയായിരുന്നു. സംഭവം വിവാദമായതോടെ കെ. ശരവണ ബാബുവിനെതിരെ അധികൃതര്‍ നടപടി കൈക്കൊള്ളുകയും സര്‍വീസില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തു.എന്നാല്‍ തൊട്ടടുത്ത വീട്ടില്‍ താമസിച്ചിരുന്ന വനിതാ കോണ്‍സ്റ്റബിള്‍ അവരുടെ വീടിന്റെ താക്കോല്‍ വാങ്ങിക്കാനായി തന്റെ താമസ സ്ഥലത്ത് എത്തിയതാണെന്നും അവര്‍ മുറിയില്‍ പ്രവേശിച്ചതോടെ ആരോ വാതില്‍ പുറമേ നിന്നു പൂട്ടുകയായിരുന്നുവെന്നാണ് ശരവണ ബാബുവിന്റെ വാദം. പുറത്തുനിന്നും വാതില്‍ പൂട്ടിയിട്ടുണ്ടെന്ന് പറഞ്ഞ സാക്ഷികളുടെ മൊഴി ജഡ്ജി ചൂണ്ടിക്കാട്ടി. ഇവര്‍ക്കെതിരെ ഉന്നയിക്കുന്ന ആരോപണം തെളിയിക്കാന്‍ ദൃക്സാക്ഷികളോ മറ്റു തെളിവുകളോ ഇല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടുകയും ചെയ്തു. സംശയത്തിന്റെയും അനുമാനങ്ങളുടെയും അടിസ്ഥാനത്തില്‍, നിയമവിരുദ്ധമോ അധാര്‍മികമോ ആയ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടെന്ന് കരുതാനാകില്ലെന്നും കോടതി.
English Summary : It is not unreasonable to see a man and a woman in a closed room; Madras High Court
ന്യൂഡല്‍ഹി : പികെ കുഞ്ഞാലിക്കുട്ടി എം പി സ്ഥാനം രാജിവച്ചു. രാജിക്കത്ത് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളക്ക് കൈമാറി. മുസ്ലിം ലീഗ് നേതാക്കളായ ഇടി മുഹമ്മദ് ബഷീര്‍ എംപി, പിവി അബ്ദുള്‍ വഹാബ് എംപി, നവാസ്‌കനി എംപി എന്നിവര്‍ക്കൊപ്പം സ്പീക്കറുടെ ചേംബറിലെത്തിയാണ് രാജിക്കത്ത് നല്‍കിയത്.വരാനിരിക്കുന്ന കേരള നിയമസഭ തിരഞ്ഞടുപ്പില്‍ മത്സരിക്കണമെന്ന മുസ്ലിം ലീഗ് ദേശീയ കമ്മിറ്റിയുടെയും സംസ്ഥാന കമ്മിറ്റിയുടെയും തീരുമാനപ്രകാരമാണ് രാജി. മുസ്ലിംലീഗ് രാഷ്ട്രീയകാര്യ സമിതി ചെയര്‍മാന്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് രാജിവെക്കാന്‍ നിര്‍ദ്ദേശം നല്‍കിയതെന്ന് വാര്‍ത്താക്കുറിപ്പില്‍ മുസ്ലിം ലീഗ് നേതൃത്വം പറഞ്ഞു.സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരാന്‍ കുഞ്ഞാലിക്കുട്ടി ലോക്‌സഭയില്‍ നിന്ന് രാജിവയ്ക്കുമെന്ന് മുസ്ലീം ലീഗ് നേരത്തെ വ്യക്തമാക്കിയിരുന്നു.
റോക്കിങ് സ്റ്റാര്‍ യാഷിന്റെ ബിഗ് ബജറ്റ് ചിത്രം കെജിഎഫ് ടുവിനായി ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുകയാണ്. ഇതുവരെ പുറത്തുവന്ന പോസ്റ്ററുകളും ടീസറുകളും സോഷ്യല്‍മീഡിയയില്‍ വലിയ ആവേശമാണ് ഉയര്‍ത്തിയത്. കൊവിഡ് മൂലമാണ് 2018ല്‍ ഇറങ്ങിയ ആദ്യ ഭാഗത്തിന് ശേഷം ചിത്രം ഇത്രയും നീണ്ടുപോയത്. 2021 ജൂലൈ 16ന് ചിത്രം തിയറ്ററില്‍ എത്തുമെന്നാണ് ഏറ്റവും ഒടുവില്‍ അണിയറക്കാര്‍ അറിയിച്ചത്. അഞ്ച് മാസത്തിലേറെയുണ്ട് ആ ദിവസത്തിലേക്ക്. പക്ഷേ ആരാധകര്‍ ഇപ്പോഴെ, പ്രചാരണങ്ങളും സോഷ്യല്‍ മീഡിയയിലെ പോരും ആരംഭിച്ച് കഴിഞ്ഞു.
ഏറ്റവും പുതിയ വാര്‍ത്ത കെജിഎഫ് ചാപ്റ്റര്‍ ടു റിലീസ് ചെയ്യുന്ന ജൂലൈ 16ന് ദേശീയ അവധി പ്രഖ്യാപിക്കണമെന്ന ആരാധകന്റെ ട്വിറ്റര്‍ സന്ദേശമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കാണ് റോക്കിംഗ് സ്‌റ്റൈല്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് കത്തെഴുതിയിരിക്കുന്നത്. ഇത് ഒരു സിനിമ മാത്രമല്ല, വികാരണമാണെന്നും ആരാധകരുടെ വികാരം മനസിലാക്കാന്‍ ശ്രമിക്കൂ എന്നും കത്തിലുണ്ട്. 16-07-2021 വെളളിയാഴ്ച കെജിഎഫ് ചാപ്റ്റര്‍ ടു റിലീസ് ചെയ്യുകയാണ്. എല്ലാവരും ആകാംക്ഷയോടെ ഈ ചിത്രത്തിനായി കാത്തിരിക്കുന്നതിനാല്‍ ആ ദിവസം ദേശീയ അവധി പ്രഖ്യാപിക്കണമെന്നാണ് ആരാധകരുടെ ആവശ്യം. അതെസമയം ഇത്തരം വിചിത്രമായ ആവശ്യത്തെ പരിഹസിച്ചും എതിര്‍ത്തും നിരവധി പേരെത്തിയിട്ടുണ്ട്.
നായകന്‍ യാഷിന്റെ ജന്മദിനമായ ജനുവരി ഏഴിന് പുറത്തുവിട്ട ടീസറിന് റെക്കോര്‍ഡ് വ്യൂസാണ് ലഭിച്ചത്. ടീസറിലെ പുകവലി രംഗം ഏറെ വിവാദമായിരുന്നു. പ്രശാന്ത് നീല്‍ ഒരുക്കുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ വില്ലന്‍ വേഷമായ അധീരയായി ബോളിവുഡ് താരം സഞ്ജയ് ദത്താണ് എത്തുന്നത്. രവീണ ടണ്ടന്‍, പ്രകാശ് രാജ്, മാളവിക അവിനാശ് തുടങ്ങിയ വമ്പന്‍ താരനിരയും ചിത്രത്തിലുണ്ട്. 2020 ഒക്ടോബറില്‍ ചിത്രം പുറത്തിറങ്ങുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ കൊവിഡ് മൂലം റിലീസ് നീളുകയായിരുന്നു. ഒരേ സമയം അഞ്ച് ഭാഷകളിലായാണ് കെജിഎഫിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്. 225 കോടി കളക്ഷനായിരുന്നു കെജിഎഫ് ആദ്യ ഭാഗം ലോകമെമ്പാടുമുളള തിയ്യേറ്ററുകളില്‍ നിന്നായി നേടിയത്. രണ്ട്
English Summary : Fans demand national holiday for KGF-2 release
തെന്നിന്ത്യൻ സിനിമയിൽ നായിക നിരയിലേക്ക് ഉയർന്നു വരുന്ന മലയാളി താരമാണ് വിവിയാ ശാന്ത്. മോഡലിംഗ് രംഗത്തു നിന്നും സിനിമയിലേക്ക് ചുവടു വെച്ച വിവിയ മലയാളത്തിൽ ഇട്ടി മാണി, വിജയ് സൂപ്പറും പൗർണമിയും എന്നീ സിനിമകളിലൂടെയാണ് ശ്രദ്ധേയയായത്. ചാൾസ് ജോസഫ് സംവിധാനം ചെയ്യുന്ന ഹിമാചൽ പ്രദേശ്, കശ്മീർ എന്നിവിടങ്ങളിൽ ചിത്രീകരണം നടന്നു വരുന്ന പുതിയ ചിത്രമായ ‘ സമാറ’ യിൽ റഹ്മാൻ്റെ നായിക വിവിയയാണ്. കഥയേക്കാൾ ഉപരി നല്ല പ്രോജക്ടുകൾ,നല്ല സംവിധായകർ എന്നീ ഘടകങ്ങൾക്ക് മുൻഗണന നൽകി സെലക്ടീവായി അഭിനയിക്കുക എന്നതാണ് ഈ താരത്തിൻ്റെ സിദ്ധാന്തം.
മലയാളം കൂടാതെ തമിഴ്, തെലുങ്ക് ഭാഷാ സിനിമാ വേദിയിൽ നിന്നും ഈ കായംകുളം സ്വദേശിയെ തേടി ഓഫറുകൾ എത്തി തുടങ്ങി. തമിഴിൽ ഭരത്തിൻ്റെ നായികയായി ‘6ഹവേഴ്സ് ‘, തെലുങ്കിൽ നായികാ പ്രാധാന്യമുള്ള ‘ അംഗുലീയം ‘ എന്നീ സിനിമകൾ പൂർത്തിയായി കഴിഞ്ഞു. ‘ സമാറ ‘ യിൽ റഹ്മാൻ്റെ ഭാര്യയായി ഹണി എന്ന നായികാ കഥാപാത്രത്തെയാണ് വിവിയാ ശാന്ത് അവതരിപ്പിക്കുന്നത്. ശക്തമായ നായികാ കഥാപാത്രങ്ങൾക്കായി കാത്തിരിക്കുന്ന, അഭിനയ പാടവവുമുള്ള വിവിയാ ശാന്ത് തെന്നിന്ത്യൻ സിനിമയിൽ നായിക നിരയിലേക്ക് ഒരു ഭാവി വാഗ്ദാനമാണ്.
സി. കെ. അജയ് കുമാർ
English Summary :Actress Viviya Santh Rahman’s couple in movie Samara
നടന്‍ ചിമ്പുവിന്റെ 45ാമത്തെ സിനിമയായ “മാനാട് “എന്ന ചിത്രത്തിന്റെ മലയാളം ടീസ്സര്‍ നാളെ ഫെബ്രുവരി മൂന്നിന് 2.34 pm ന് പ്രശസ്ത ചലച്ചിത്രതാരം പൃഥ്വിരാജ് സുകുമാരന്‍ റിലീസ് ചെയ്യും വി ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരേഷ് കാമാച്ചി നിര്‍മ്മിച്ച് വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ‘മാനാട്’ എന്ന പൊളിറ്റിക്കല്‍ ത്രില്ലറാണ്. അബ്ദുല്‍ ഖാലിക്ക് എന്ന യുവാവായിട്ടാണ് കഥാപാത്രത്തെയാണ് ചിമ്പു ‘മാനാടില്‍ അവതരിപ്പിക്കുന്നത്.
മാനാടിന്റെ ടീസര്‍ ചിമ്പുവിന്റെ ജന്മദിനമായ ഫെബ്രുവരി മൂന്നിന് ജന്മദിന സമ്മാനമായി പുറത്തിറങ്ങുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആ ദിവസങ്ങളില്‍ താന്‍ ചെന്നൈ വീട്ടില്‍ ലഭ്യമാകില്ലെന്ന് ആരാധകനോട് ചിമ്പു അറിയിച്ചിരുന്നു. യുവന്‍ ശങ്കര്‍ രാജ സംഗീതം നല്‍കിയ ചിത്രത്തില്‍ ചിമ്പുവിനെ കൂടാതെ കല്യാണി പ്രിയദര്‍ശന്‍, എസ് എ ചന്ദ്രശേഖര്‍, എസ്.ജെ. സൂര്യ, കരുണാകരന്‍, ഭാരതിരാജ, അരവിന്ദ് ആകാശ്, മനോജ് ഭാരതിരാജ, പ്രേംജി അമരന്‍, ഉദയ, ഡാനിയല്‍ ആനി പോപ്പ്, രവികാന്ത് എന്നിവര്‍ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം റിച്ചര്‍ഡ് എം നാഥ് നിര്‍വ്വഹിക്കുന്നു. നവമ്പര്‍ 21ന് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തിരുന്നു. മുഖത്ത് രക്തവും നെറ്റിയില്‍ വെടിയുണ്ടമായി പ്രാര്‍ത്ഥന നടത്തുന്ന ചിമ്പുവിന്റെ മുഖമാണ് പോസ്റ്ററില്‍. ‘A Venkat Prabhu Politics’ എന്ന ടാഗ്‌ലൈനോടുകൂടിയ പോസ്റ്ററില്‍ മഹാത്മാഗാന്ധിയുടെ ഉദ്ധരണിയുമുണ്ട്. ‘മനുഷ്യരാശിയുടെ വിനിയോഗത്തിലെ ഏറ്റവും വലിയ ശക്തിയാണ് അഹിംസ’. വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.
മാർക്ക്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വി കെ കൃഷ്ണകുമാർ നിർമ്മാണവും സജി കെ പിള്ള സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന സംഗീത ആൽബം ” പ്രിയനൊരാൾ ” റിലീസിനൊരുങ്ങുന്നു
ഭാരതീയ ചിത്രകലയുടെ കുലപതി രാജാരവിവർമ്മയുടെ പിൻമുറക്കാരനായ പ്രശസ്ത സംഗീത സംവിധായകൻ കിളിമാനൂർ രാമവർമ്മ, മഠം കാർത്തികേയൻ നമ്പൂതിരിയുടെ പ്രണയാർദ്രമായ വരികൾക്ക് സംഗീതാവിഷ്ക്കാരം നൽകി ആലപിച്ചിരിക്കുന്നു. ആൽബത്തിലെ ഒരു സുപ്രധാന വേഷത്തിൽ അദ്ദേഹം അഭിനയിച്ചിരിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. പാരമ്പര്യത്തിന്റെ കെടാവിളക്കായി നിലകൊള്ളുന്ന കിളിമാനൂർ കൊട്ടാരവും പരിസരവും അതിന്റെ പഴമയും ദൃശ്യഭംഗിയും ഒട്ടും ചോർന്നുപോകാതെ രതീഷ് മംഗലത്ത് ക്യാമറയിൽ പകർത്തിയെടുത്തിരിക്കുന്നു.
പഴമയുടെ പ്രൗഢിയും പ്രണയവും വിരഹവും കാത്തിരിപ്പും ഒത്തു ചേരലുമെല്ലാം കൊണ്ട് പ്രേക്ഷകരെ ആർദ്രമായ ഓർമ്മകളിലേക്ക് കൂട്ടികൊണ്ടുപോകുന്ന അനുഭവമായിരിക്കും പ്രിയനൊരാൾ . ആഴമില്ലാത്ത ക്ഷണികങ്ങളായ ആധുനിക പ്രണയഭാവങ്ങൾക്ക് മേലേ നീണ്ട കാത്തിരിപ്പിന്റെ അഗ്നിയിൽ സ്ഫുടം ചെയ്തെടുത്ത അനശ്വരവും കാലാതിവർത്തിയുമായ ഉദാത്ത പ്രണയത്തിന്റെ ദീപ്തമായ മുഖമാണ് ഈ ദൃശ്യകാവ്യത്തിലൂടെ അനാവരണം ചെയ്യപ്പെടുന്നത്.
കിളിമാനൂർ രാമവർമ്മ, മായ കെ വർമ്മ, വൈഷ്ണവ് വർമ്മ, ഗായത്രി നായർ , വി കെ കൃഷ്ണകുമാർ എന്നിവർ അഭിനയിക്കുന്നു.
ബാനർ – മാർക്ക്സ് പ്രൊഡക്ഷൻസ്, നിർമ്മാണം – വി കെ കൃഷ്ണകുമാർ , സംവിധാനം – സജി കെ പിള്ള , ഛായാഗ്രഹണം – രതീഷ് മംഗലത്ത്, എഡിറ്റിംഗ് – വിമൽകുമാർ , ഗാനരചന – മഠം കാർത്തികേയൻ നമ്പൂതിരി, സംഗീതം, ആലാപനം – കിളിമാനൂർ രാമവർമ്മ, കല- വിനീഷ് കണ്ണൻ, ഡിസൈൻസ് – സജീവ് വ്യാസ, കീബോർഡ് പ്രോഗ്രാമിംഗ് & സൗണ്ട് മിക്സിംഗ് – രാജീവ് ശിവ, ചമയം – അനിൽ ഭാസ്ക്കർ, കളറിംഗ് ( ഡി ഐ) – പ്രദീപ്, സ്‌റ്റുഡിയോ – നിസാര, പി ആർ ഓ – അജയ് തുണ്ടത്തിൽ .
English Summary : The music album “Priyanoral ” is about to be released
പ്രശസ്ത ചലച്ചിത്ര സ്റ്റിൽ ഫോട്ടോഗ്രാഫർ അജി മസ്ക്കറ്റ് ഛായാഗ്രഹണവും സംവിധാനവും നിർവ്വഹിക്കുന്ന ‘ഏകാകിനി’യിൽ അമ്പിളി അമ്പാളി നായികയാകുന്നു. ഡയാന എന്ന കേന്ദ്ര കഥാപാത്രത്തെയാണ് അമ്പിളി ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
ചെറുപ്രായത്തിൽ തന്നെ വിവാഹിതയാകേണ്ടി വന്നതിലൂടെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങൾക്കും തിരശ്ശീല വീണ ഡയാനയുടെ ജീവിതത്തിലെ തുടർ സംഭവങ്ങളാണ് ചിത്രത്തിൽ വിഷയമാകുന്നത്. രണ്ടു പെൺകുട്ടികൾക്കു ജന്മം നൽകിയ ഡയാന, തന്റെ നഷ്ടസ്വപ്നങ്ങൾ മക്കളിലൂടെ സാക്ഷാത്കരിക്കാൻ അഹോരാത്രം കഷ്ടപ്പെടുന്നു. അവളുടെ കുടുംബത്തിന്റെ ചിലവുകൾ ഭർത്താവിന്റെ വരുമാനത്തിൽ ഒതുങ്ങുന്നതായിരുന്നില്ല. ഭർത്താവുണ്ടെങ്കിലും എല്ലാ ചുമതലകളും ഡയാനയിൽ മാത്രമായി. ബുദ്ധിമുട്ടുകൾക്കിടയിലും അവൾ രണ്ടു മക്കളെയും നന്നായി പഠിപ്പിച്ചു. അതിനിടയിൽ മൂത്തമകൾ സാന്ദ്രയ്ക്ക് അവളെ ഇഷ്ടപ്പെടുന്ന ജോബിയിൽ നിന്നും വിവാഹാലോചന വരുന്നു. വലിയ ആർഭാടങ്ങളില്ലാതെ അവരുടെ വിവാഹം ഡയാന നടത്തുന്നു. ഡയാനയുടെ സാമ്പത്തിക ബാധ്യതകൾ പരിധിവിട്ട് ഉയർന്നുകൊണ്ടിരുന്നു. കുടുംബത്തിന് താങ്ങും തണലുമാകേണ്ട മരുമകനിൽ നിന്നും ഡയാനയ്ക്കും കുടുംബത്തിനും വലിയ ക്രൂരതകൾ ഏൽക്കേണ്ടി വന്നു. കൂടുതൽ ഉദ്വേഗജനകങ്ങളായ മുഹൂർത്തങ്ങളാണ് ഡയാനയുടെ ജീവിതത്തിൽ തുടർന്നുണ്ടാകുന്നത്.
മലപ്പുറം മഞ്ചേരിയിലെ യാഥാസ്ഥിതിക മുസ്ലീം കുടുംബത്തിൽ നിന്നുള്ള നർത്തകിയും അഭിനേത്രിയുമായ അമ്പിളി അമ്പാളിയാണ് കേന്ദ്രകഥാപാത്രമായ ഡയാനയെ അവതരിപ്പിക്കുന്നത്. അമ്പിളിയോടൊപ്പം മലയാളത്തിലെ പ്രശസ്തതാരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ബാനർ – ആമി ക്രിയേഷൻസ്, ഛായാഗ്രഹണം, സംവിധാനം – അജി മസ്ക്കറ്റ്, കഥ – ആമി, തിരക്കഥ, സംഭാഷണം – മനോജ്, ഗാനരചന , സംഗീതം -ഖാലിദ്, പ്രൊഡക്ഷൻ കൺട്രോളർ – ജയശീലൻ സദാനന്ദൻ , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – രാജേഷ് എം സുന്ദരം, കല- മധുരാഘവൻ , ചമയം – ബൈജു ബാലരാമപുരം, വസ്ത്രാലങ്കാരം – ശ്രീജിത് കുമാരപുരം, സ്‌റ്റുഡിയോ – ചിത്രാഞ്ജലി, പോസ്റ്റർ ഡിസൈൻസ് – മനുദേവ്, സ്റ്റിൽസ് – ഷംനാദ് എൻ ജെ, പി ആർ ഓ – അജയ് തുണ്ടത്തിൽ .
English Summary : Ambili Ambali is the heroine in Aji Muscat’s solo movie
പറവ എന്ന ചിത്രത്തിലൂടെ ഏറേ ശ്രദ്ധേയരായ അമല്‍ ഷാ,ഗോവിന്ദ് പെെ എന്നിവര്‍ നായകരാവുന്ന ” ചങ്ങായി ” എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പ്രശസ്ത താരം നിവിന്‍ പോളി തന്റെ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
നവാഗതനായ സുധേഷ് കഥയെഴുതി സംവിധാനം ചെയ്യുന്ന ” ചങ്ങായി ” ഫെബ്രുവരി അഞ്ചിന് തിയ്യേറ്ററിലെത്തുന്നു. ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലുടെ ശ്രദ്ധേയനായ മുഹമ്മദ് ഷഫീഖ് തിരക്കഥ സംഭാഷണണമെഴുതുന്നു. ഭഗത് മാനുവല്‍,ജാഫര്‍ ഇടുക്കി,സന്തോഷ് കീഴാറ്റൂര്‍,ശിവജി ഗുരുവായൂര്‍,കോട്ടയം പ്രദീപ്,വിനോദ് കോവൂര്‍,വിജയന്‍ കാരന്തൂര്‍,സുശീല്‍ കുമാര്‍,ശ്രീജിത്ത് കെെവേലി,സിദ്ധിഖ് കൊടിയത്തൂര്‍,വിജയന്‍ വി നായര്‍,മഞ്ജു പത്രോസ്,അനു ജോസഫ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അയ്‌വ ഫിലിംസിന്റെ ബാനറില്‍ വാണിശ്രീ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രശാന്ത് പ്രണവം നിര്‍വ്വഹിക്കുന്നു.ഇര്‍ഫാനും മനുവും കടമ്പൂര്‍ സ്ക്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികളാണ്.ഒപ്പം ആത്മാര്‍ത്ഥ സുഹൃത്തുക്കളുമാണ്. വ്യത്യസ്ത മതത്തില്‍ പെട്ടവരും തികഞ്ഞ മത വിശ്വാസികളുമായ അവരുടെ അസൂയാവഹമായ സൗഹൃദത്തിന്റെ കഥയാണ് “ചങ്ങായി” യില്‍ പറയുന്നത്.ഷഹീറ നസീറിന്റെ വരികള്‍ക്കു മോഹന്‍ സിത്താര ഈണം പകരുന്നു.എഡിറ്റര്‍-സനല്‍ അനിരുദ്ധന്‍.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-പ്രേംകുമാര്‍ പറമ്പത്ത്,കല-സഹജന്‍ മൗവ്വേരി,മേക്കപ്പ്-ഷനീജ് ശില്പം,വസ്ത്രാലങ്കാരം-ബാലന്‍ പുതുക്കുടി,സ്റ്റില്‍സ്-ഷമി മാഹി,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ജയേന്ദ്ര വര്‍മ്മ,അസോസിയേറ്റ് ഡയറക്ടര്‍-രാധേഷ് അശോക്,അസിസ്റ്റന്റ് ഡയറക്ടര്‍-അമല്‍,ദേവ്,പ്രൊഡക്ഷന്‍ ഡിസെെനര്‍-സുഗുണേഷ് കുറ്റിയില്‍.വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്
സന്തോഷ് കീഴാറ്റൂര്‍,ആത്മീയ രാജന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദേശീയ പുരസ്ക്കാര ജേതാക്കളായ ഷെറി,ടി ദീപേഷ് എന്നിവര്‍ ചേര്‍ന്നു സംവിധാനം ചെയ്യുന്ന “അവനോവിലോന ” ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രശസ്ത ചലച്ചിത്ര താരം മോഹന്‍ലാല്‍ തന്റെ ഫേയ്സ് ബുക്ക് പേജിലൂടെ പുറത്തിറക്കി.
കെ സി കൃഷ്ണന്‍,റിയാസ്,കെ എം ആര്‍,കോക്കാട് നാരായണന്‍,മിനി രാധന്‍,ഒ മോഹനന്‍,എ വി സരസ്വതി തുടങ്ങിയവര്‍ക്കൊപ്പം കണ്ണൂരിലെ ഇരുപതോളം ട്രാന്‍സ് ജെന്‍ഡര്‍ന്മാരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. സന്തോഷ് കീഴാറ്റൂര്‍ പ്രൊഡക്ഷന്‍സ്,നിവ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ സന്തോഷ് കീഴാറ്റൂര്‍,ശ്രീമ അനില്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജലീല്‍ ബാദുഷ നിര്‍വ്വഹിക്കുന്നു.ഷെറി തിരക്കഥ സംഭാഷണമെഴുതുന്നു.
ട്രാന്‍സ് ജെന്‍ഡര്‍ സമൂഹത്തിന്റെ ജീവിത പശ്ചാത്തലത്തില്‍ കഥ പറയുന്ന ഈ ചിത്രത്തില്‍ എഡ്ഡി എന്ന ട്രാന്‍സ് ജെന്‍ഡര്‍ കഥാപാത്രത്തെ സന്തോഷ് കീഴാറ്റൂര്‍ അവതരിപ്പിക്കുന്നു.ട്രാന്‍സ് ജെന്‍ഡന്മാരുടെ കുലദേവതയാണ് ഗ്രീക്ക് ദേവതയാണ് ” അവനോവിലോന “.
“ആദിമധ്യാന്തം” എന്ന ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് നേടിയ ഷെറിയും “ടെെപ്പ് റെെറ്റര്‍”എന്ന ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് നേടിയ ടി ദീപേഷും ഒന്നിക്കുന്ന ” അവനോവിലോന “കണ്ണൂര്‍ പരിസര പ്രദേശങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാവുന്നു. വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.
English Summary : Movie “Avanovilona” tells the story of the life of a transgender community.