HomeMoviesനടി ആന്‍ അഗസ്റ്റിനും ഛായാഗ്രാഹകന്‍ ജോമോന്‍ ടി. ജോണും വിവാഹമോചിതരാകുന്നു

നടി ആന്‍ അഗസ്റ്റിനും ഛായാഗ്രാഹകന്‍ ജോമോന്‍ ടി. ജോണും വിവാഹമോചിതരാകുന്നു

എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന സിനിമയിലൂടെ മലയാളത്തില്‍ ശ്രദ്ധേയായ നടി ആന്‍ അഗസ്റ്റിനും ഛായാഗ്രാഹകനും സംവിധായകനുമായി ജോമോന്‍ ടി ജോണും വേര്‍പിരിയുന്നു. ആനില്‍ നിന്നും വിവാഹ മോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ചേര്‍ത്തല കുടുംബകോടതിയില്‍ ജോമോന്‍ സമര്‍പ്പിച്ചു. ഈ ഹര്‍ജി പരിഗണിച്ച കോടതി ഫെബ്രുവരി 9നു കുടുംബകോടതിയില്‍ ഹാജരാകാന്‍ ആന്‍ അഗസ്റ്റിനു നോട്ടീസ് അയച്ചു. വിവാഹ മോചന വാര്‍ത്ത ജോമോന്‍ ടി ജോണും സ്ഥിരീകരിച്ചിട്ടുണ്ട്. ഒരുമിച്ച് മുന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് വേര്‍പിരിയാന്‍ തീരുമാനിച്ചതെന്നാണ് ജോമന്റെ പ്രതികരണം.
2014ലായിരുന്നു ജോമോന്‍ ടി ജോണും ആന്‍ അഗസ്റ്റിനും വിവാഹിതരായത്. അന്തരിച്ച നടന്‍ അഗസ്റ്റിന്റെ മകളാണ് ആന്‍ അഗസ്റ്റിന്‍. എല്‍സമ്മ എന്ന ആണ്‍ കുട്ടി എന്ന ചിത്രത്തിലൂടെയാണ് ആന്‍ സിനിമയിലെത്തിയത്. അതിനു ശേഷം നിരവധി നല്ല സിനിമകളുടെ ഭാഗമാകാന്‍ ആന്‍ അഗസ്റ്റിന് കഴിഞ്ഞു. വിവാഹ ശേഷം രണ്ടു ചിത്രങ്ങളില്‍ മാത്രമാണ് ആന്‍ അഭിനയിച്ചത്.

ഇന്ത്യയിലെ തന്നെ പ്രധാന ഛായാഗ്രാഹകരില്‍ ഒരാളാണ് ജോമോന്‍ ടി. ജോണ്‍. ചാപ്പാകുരിശിലൂടെ സ്വതന്ത്രഛായാഗ്രാഹകനായ അദ്ദേഹം മലയാളത്തിനു പുറമെ തമിഴ്, ഹിന്ദി സിനിമകള്‍ക്കു കാമറ ചലിപ്പിച്ചു. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന രണ്‍വീര്‍ സിങ് ചിത്രത്തിലാണ് ജോമോന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

വിവാഹശേഷം രണ്ടു സിനിമകളില്‍ മാത്രമാണ് അഭിനയിച്ചത്. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് ആന്‍ അഗസ്റ്റിന്‍ ജോമോനുമായി പ്രണയത്തില്‍ ആയതും ആ ബന്ധം വിവാഹത്തിലേക്ക് എത്തിയതും. രണ്ടു വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവില്‍ ആയിരുന്നു 2014 ല്‍ വിവാഹം.

അടുത്തിടെ പൊതുവേദികളിലും മറ്റും ആന്‍ അഗസ്റ്റിന്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കഴിഞ്ഞ കുറച്ചു കാലമായി സോഷ്യല്‍ മീഡിയകളിലും സജീവമായ ആന്‍ നിരവധി ചിത്രങ്ങള്‍ പങ്കു വച്ചിരുന്നു. തനിച്ചുള്ള ചിത്രങ്ങള്‍ ആയിരുന്നു കൂടുതലും പങ്കുവച്ചത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular