കോവിഡ് വകഭേദം ബഹ്‌റൈനിലും;

കൊറോണവൈറസിന്റെ പുതിയ വകഭേദം ബഹ്‌റൈനിൽ കണ്ടെത്തി. ജനിതകമാറ്റം വന്ന വൈറസിനെ കണ്ടെത്തിയ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടികൾ കർക്കശമാക്കി. റെസ്റ്റോറന്റുകളിലും കഫേകളിലും ഡൈനിംഗ് ജനുവരി 31 മുതൽ മൂന്നാഴ്ചത്തേക്ക് വിലക്കി. ഈ സമയം അകത്തു ഭക്ഷണം നൽകാൻ പാടില്ല. പകരം ടേക് എവേ, ഡെവലിവെറി മാത്രമേ അനുവദിക്കൂ.

ഈ ഞായറാഴ്ച മുതൽ മൂന്നാഴ്ചത്തേക്ക് സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നേരിട്ടെത്തിയുള്ള അധ്യയനം നിർത്തിവയ്ക്കും. ഓൺലൈനായി മാത്രമായിരിക്കും അധ്യയനം. കിന്റർഗാർട്ടൺ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മറ്റു പരിശീലന സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഇത് ബാധകമാണെന്ന് കോവിഡ് പ്രതിരോധത്തിനുള്ള ദൗത്യസേന വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കോവിഡ് വ്യാപനം തടയുന്നതിന് നൽകിയ മുൻകരുതൽ നിർദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണമെന്നും അവർ ഓർമിപ്പിച്ചു. ജനങ്ങൾ പൊതു സ്ഥലങ്ങളിൽ കൂടിച്ചേരലുകൾ ഒഴിവാക്കണമെന്നും മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങരുതെന്നും സമിതി അഭ്യർത്ഥിച്ചു.

English Summary : Covid new variant in Bahrain, Ban on dining in hotels

admin:
Related Post