Home Blog Page 374

ഋഷിഗംഗയില്‍ ജലനിരപ്പുയര്‍ന്നു, ഉത്തരാഖണ്ഡിലെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചു

0

ദെഹ്റാദൂണ്‍: ഉത്തരാഖണ്ഡിലെ രക്ഷാപ്രവര്‍ത്തനം ഒരറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവെച്ചു. ചമോലി ജില്ലയിലെ ഋഷിഗംഗ നദിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെയാണ് ഉത്തരാഖണ്ഡ് മലയിടിച്ചിലിനെത്തുടര്‍ന്നുണ്ടായ രക്ഷാ പ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തി വച്ചത്. നദിയില്‍ ജലനിരപ്പുയര്‍ന്നതോടെ മേഖലയില്‍ നിന്നുള്ളവരോട് ഒഴിഞ്ഞു പോവാന്‍ പറഞ്ഞതായി ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാര്‍ അറിയിച്ചു. എന്‍ഡിആര്‍ഫ് എസ്ഡിആര്‍എഫ് മറ്റ് രക്ഷാ പ്രവര്‍ത്തന സംഘങ്ങളോടെല്ലാം തിരച്ചില്‍ നിര്‍ത്തി വെക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ചമോലി ജില്ലയിലെ മലയിടിച്ചിലിനെത്തുടര്‍ന്ന് അളകനന്ദ ദൗലിഗംഗ നദിയിലെ ജലനിരപ്പുയര്‍ന്നിരുന്നു. വെള്ളത്തിന്റെ കുത്തൊഴുക്കില്‍ മേഖലയിലെ ജലവൈദ്യുത നിലയങ്ങള്‍ വെള്ളത്തിനടിയിലായിരുന്നു. അഞ്ച് പാലങ്ങളും ഒലിച്ചു പോയിരുന്നു. 200 പേരെയാണ് ദുരന്തത്തില്‍ കാണാതായത്. ഇതില്‍ 32 പേരുടെ മൃതദേഹം പിന്നീട് കണ്ടെടുത്തു. തപോവാനിലെ നിര്‍മ്മാണത്തിലിരുന്ന ജലവൈദ്യുത നിലയത്തിന് സമീപമുള്ള തുരങ്കത്തില്‍ 30 ഓളം പേര്‍ കുടുങ്ങിക്കിടന്നിരുന്നു. ഇവിടെ മൂന്ന് ദിവസമായി രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. ഇതാണ് താത്ക്കാലികമായി നിര്‍ത്തിവെച്ചത്.

English Summary : The water level in Rishiganga has risen and rescue operations in Uttarakhand have been halted

മുഖ്യമന്ത്രിയുടെ പൊലീസ്, മാധ്യമ ഉപദേശകരുടെ സേവനം അവസാനിപ്പിച്ചു

0

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊലീസ്, മാധ്യമ ഉപദേശകരുടെ സേവനം അവസാനിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. മാര്‍ച്ച് ഒന്നു മുതലാണ് സേവനം അവസാനിപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയും മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസുമാണ്.
പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാലാണ് തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലുള്ള നടപടിക്രമങ്ങളുടെ ഭാഗമായി ഇരുവരുടെയും സേവനങ്ങള്‍ അവസാനിപ്പിക്കുന്നത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്.

English Summary : The Chief Minister’s police and media advisers have been stopped

ചേട്ടന്‍ വീട്ടില്‍ തിരിച്ചെത്തിയെന്ന് കാര്‍ത്തി

0

കോവിഡ് ബാധിതനായി ചികിത്സയിലായിരുന്ന തെന്നിന്ത്യന്‍ സൂപ്പര്‍താരം സൂര്യ തിരികെ വീട്ടില്‍ എത്തി. സൂര്യയുടെ സഹോദരനും ചലച്ചിത്രതാരവുമായ കാര്‍ത്തിയാണ് ആരോഗ്യവിവരങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചത്.

കോവിഡ് ബാധിതനാണെന്ന കാര്യം ദിവസങ്ങള്‍ക്ക് മുമ്ബ് സൂര്യ തന്നെയാണ് ആരാധകരെ അറിയിച്ചത്. ഇതുസംബന്ധിച്ച് ട്വിറ്ററില്‍ വിശദമായ കുറിപ്പും താരം പങ്കുവെച്ചിരുന്നു. സംവിധായകന്‍ പാണ്ടിരാജയുടെ പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിക്കാനിരിക്കേയാണ് താരത്തിന് രോഗം സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം നീട്ടിവെച്ചിരിക്കുകയാണ്.

ചെന്നൈയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന താരം വീട്ടില്‍ തിരികെയെത്തിയെന്നും ഇനിയുള്ള ദിവസങ്ങളില്‍ വീട്ടില്‍ ക്വാറന്റീന്‍ പൂര്‍ത്തിയാക്കുമെന്നും കാര്‍ത്തിയുടെ ട്വീറ്റില്‍ വ്യക്തമാക്കുന്നു.

English Summary : Anna is back home and all safe karthi said

രാജ്യത്തെ ഐടി നിയമം ഭേദഗതി ചെയ്യാന്‍ തീരുമാനം

0

ന്യൂഡല്‍ഹി: രാജ്യത്തെ ഐടി നിയമം ഭേദഗതി ചെയ്യാന്‍ തീരുമാനിച്ച് കേന്ദ്ര സര്‍ക്കാര്‍. നിയമത്തിലെ പിഴവുകള്‍ തിരുത്തി കൂടുതല്‍ കര്‍ക്കശമാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സമൂഹ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്താല്‍ വലിയ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി രവി ശങ്കര്‍ പ്രസാദ്. നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ആപ്പുകള്‍ക്ക് മാത്രം ഇന്ത്യയില്‍ അനുമതി നല്‍കും. വ്യാജ വാര്‍ത്തകള്‍ ചമയ്ക്കുന്നതില്‍ നിന്ന് സമൂഹ മാധ്യമങ്ങള്‍ വിട്ടുനില്‍ക്കണം എന്നും മന്ത്രി.

ട്വിറ്റര്‍, ഫേസ്ബുക്ക്, യൂട്യൂബ് എന്നിവയെ മന്ത്രി പേരെടുത്ത് പരാമര്‍ശിച്ചു. ഇന്ത്യയില്‍ സമൂഹ മാധ്യമങ്ങള്‍ക്ക് ദശലക്ഷക്കണക്കിന് ഫോളോവര്‍മാരുണ്ട്. വ്യാപാരത്തിനും പണ സമ്പാദനത്തിനും സ്വാതന്ത്ര്യവുമുണ്ട്. എന്നാല്‍ ഇന്ത്യന്‍ നിയമങ്ങളും ഭരണഘടനയും അനുസരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
സമൂഹ മാധ്യമങ്ങളെ ബഹുമാനിക്കുന്നെന്നും ഡിജിറ്റല്‍ ഇന്ത്യയില്‍ അവയ്ക്ക് വലിയ പങ്കുണ്ടെന്നും മന്ത്രി പറഞ്ഞു. സാധാരണക്കാരെ സമൂഹ മാധ്യമങ്ങള്‍ ശാക്തീകരിച്ചു. അമേരിക്കയിലെ ക്യാപിറ്റോള്‍ കലാപത്തില്‍ പൊലീസിനെ സഹായിച്ച സമൂഹ മാധ്യമങ്ങള്‍ ചെങ്കോട്ടയില്‍ അക്രമത്തിന് എതിരെ തിരിച്ച് നിലപാട് എടുത്തു. ഇരട്ടത്താപ്പ് അനുവദിക്കാനാകില്ലെന്നും മന്ത്രി.

English Summary : Decision to amend the country’s IT law

പരിഷ്‌കരിച്ച പെന്‍ഷന്‍ ഏപ്രില്‍ ഒന്നു മുതല്‍

0

തിരുവനന്തപുരം: പതിനൊന്നാം ശമ്പളക്കമ്മീഷന്റെ ശുപാര്‍ശ പ്രകാരം പെന്‍ഷന്‍ പരിഷ്‌കരണത്തിന് 2019 ജൂലായ് 1 മുതല്‍ പ്രാബല്യം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ശമ്പള പരിഷ്‌കരണവും ഇതേ തീയതി മുതലാണ് നടപ്പാക്കുന്നത്. പരിഷ്‌കരിച്ച പെന്‍ഷന്‍ 2021 ഏപ്രില്‍ 1 മുതല്‍ നല്‍കിത്തുടങ്ങും. പാര്‍ട് ടൈം പെന്‍ഷന്‍കാര്‍ക്കും ഇത് ബാധകമായിരിക്കും.

നിലവിലെ രീതിയില്‍ 30 വര്‍ഷത്തെ സേവനകാലത്തിന് മുഴുവന്‍ പെന്‍ഷനും പത്തു വര്‍ഷത്തെ യോഗ്യതാ സേവനകാലത്തിന് ഏറ്റവും കുറഞ്ഞ പെന്‍ഷനും നല്‍കുന്നത് തുടരും. ഏറ്റവും കുറഞ്ഞ അടിസ്ഥാന പെന്‍ഷന്‍ 11,500 രൂപയായും ഏറ്റവും കൂടിയ അടിസ്ഥാന പെന്‍ഷന്‍ 83,400 രൂപയായും ഉയര്‍ത്തും.
ഏറ്റവും കുറഞ്ഞ അടിസ്ഥാന കുടുംബ പെന്‍ഷന്‍ 11,500 രൂപയായും ഏറ്റവും കൂടിയ അടിസ്ഥാന കുടുംബ പെന്‍ഷന്‍ (സാധരണ നിരക്ക്) 50,040 രൂപയായും വര്‍ദ്ധിപ്പിക്കും.

English Summary : Revised pension from April 1

സ്വദേശാഭിമാനി കേസരി പുരസ്‌കാരം കാര്‍ട്ടൂണിസ്റ്റ് യേശുദാസന്

0

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ 2019ലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം കാര്‍ട്ടൂണിസ്റ്റ് യേശുദാസന്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇന്നലെ പുരസ്‌കാരം പ്രഖ്യാപിച്ചത്. 1955 മുതല്‍ മലയാളത്തിലെ പ്രമുഖ പ്രസിദ്ധീകരണങ്ങളിലെ കാര്‍ട്ടൂണുകളിലൂടെ ശ്രദ്ധേയനാണ് യേശുദാസന്‍. ലോകം യുദ്ധക്കൊതിയനെന്ന് വിളിച്ചിരുന്ന അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ ഡഗ്ലസ് ഒരു ആറ്റം ബോബുമായി നൃത്തം ചവിട്ടുന്നതാണ് യേശുദാസന്‍ വരച്ച ആദ്യകാര്‍ട്ടൂണ്‍.
1955-ല്‍ കോട്ടയത്തുനിന്ന്പന്തളം കെ.പിയുടെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ച’അശോക’ എന്ന വിനോദമാസികയിലാണ് ഈ കാര്‍ട്ടൂണ്‍ പ്രത്യക്ഷപ്പെട്ടത്.

ജനയുഗം ആഴ്ചപ്പതിപ്പിലെ ‘ചന്തു’ എന്ന കാര്‍ട്ടൂണ്‍ പരമ്പരയാണ് യേശുദാസന്റെ ആദ്യത്തെ കാര്‍ട്ടൂണ്‍ പംക്തി. വിമോചനസമരക്കാലത്ത് ജനയുഗം പത്രാധിപസമിതിയുടെ ആവശ്യപ്രകാരം ‘കിട്ടുമ്മാവന്‍’ എന്ന ‘പോക്കറ്റ്’ കാര്‍ട്ടൂണ്‍ 1959 ജൂലായ് 19-മുതല്‍ വരച്ച് തുടങ്ങി.
‘സൂര്യനു കീഴിലെ എന്തിനെക്കുറിച്ചും’ അഭിപ്രായം പറയുന്ന ‘കിട്ടുമ്മാവന്‍’ വായനക്കാര്‍ക്കിടയില്‍ പെട്ടെന്ന് ജനപ്രീതിയാര്‍ജ്ജിച്ചു.

ഈ കഥാപാത്രത്തോടൊപ്പം പൈലി, കാര്‍ത്ത്യായനി, പാച്ചരന്‍ ഭാഗവതര്‍, ചെവിയന്‍ പപ്പു, കാഥികന്‍ കിണറ്റുകുഴി, അയല്‍ക്കാരന്‍ വേലുപിള്ള, ചായക്കടക്കാരന്‍ മമ്മൂഞ്ഞ്, മാത്തനേഡ് തുടങ്ങി പല കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും പ്രത്യക്ഷപ്പെട്ടു.
ഇന്ത്യന്‍ കാര്‍ട്ടൂണിസ്റ്റുകളുടെ കുലപതിയായ ശങ്കറിനോടൊപ്പം ശങ്കേഴ്‌സ് വീക്കിലിയില്‍ പരിശീലനം നേടിയ കാര്‍ട്ടൂണിസ്റ്റുകളില്‍ ഒരാളാണ് യേശുദാസന്‍.

English Summary : Cartoonist Yesudasan bags Swadeshabhima kesari award

കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് തിരിതെളിഞ്ഞു

0

ഇരുപത്തി അഞ്ചാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് തിരിതെളിഞ്ഞു. മേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിച്ചു. അന്താരാഷ്ട്രതലത്തിൽ കേരളത്തിന്റെ യശസ്സ് ഉയർത്തുന്നതിൽ ഐ.എഫ്.എഫ്.കെ നിർണ്ണായക പങ്കാണ് വഹിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചലച്ചിത്ര സാംസ്‌കരിക മേഖലകളിൽ കേരളം നൽകുന്ന പ്രാധാന്യം ലോകത്തെ അറിയിക്കാൻ ഐ.എഫ്.എഫ്.കെയ്ക്കായി. വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ നിലപാടുകളിലൂടെയാണ് ഐ.എഫ്.എഫ്.കെ ലോകത്തിന്റെ സാംസ്‌കാരിക രാഷ്ട്രീയ ഭൂപടത്തിൽ ഇടം നേടിയത്. അടിച്ചമർത്തപ്പെടുന്നവർക്കും മർദ്ദിതർക്കുമൊപ്പമാണ് മേള എന്നും നിലകൊണ്ടതെന്നും അദ്ദേഹം പറഞ്ഞു.  
ഐ.എഫ്.എഫ്.കെയുടെ സ്ഥിരം വേദി തിരുവനന്തപുരം തന്നെയായിരുക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച സാംസ്‌കാരിക മന്ത്രി എ.കെ ബാലൻ പറഞ്ഞു. ലൈഫ് ടൈം അച്ചീവ്‌മെന്റ്  പുരസ്‌കാരം വിഖ്യാത ഫ്രഞ്ച് സംവിധായകൻ ഴാങ്് ലൂക്ക് ഗൊദാർദിന് വേണ്ടി സംവിധായാകൻ അടൂർ ഗോപാലകൃഷ്ണൻ മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി. നല്ല സിനിമകളുടെ വിതരണം കൂടുതൽ നല്ല സിനിമകളുടെ നിർമ്മാണത്തിന് വഴിതുറക്കുമെന്ന് ഓൺലൈനായി ചടങ്ങിൽ പങ്കെടുത്ത  ഗൊദാർദ് അഭിപ്രായപ്പെട്ടു.

ഗൊദാർദിന്റെ ചലച്ചിത്ര ജീവിതത്തെ സംബന്ധിച്ച പുസ്തകത്തിന്റെ പ്രകാശനം മേയർ ആര്യാ രാജേന്ദ്രൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാറിന് നൽകി നിർവഹിച്ചു. മേളയുടെ കൈപ്പുസ്തകത്തിന്റെ പ്രകാശനം വി.കെ പ്രശാന്ത് എം.എൽ.എ സംവിധായകൻ ടി. കെ രാജീവ് കുമാറിന് നൽകി നിർവഹിച്ചു. മേളയുടെ ഡെയ്‌ലി ബുള്ളറ്റിന്റെ പ്രകാശനം കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ സംവിധായകൻ സിബിമലയിലിന് നൽകി നിർവഹിച്ചു. ചലച്ചിത്ര സമീക്ഷയുടെ പ്രത്യേക പതിപ്പിന്റെ പ്രകാശനം എം. മുകേഷ് എം.എൽ.എ സംവിധായകൻ ടി. വി ചന്ദ്രന് നൽകി നിർവഹിച്ചു.

ചടങ്ങിൽ സാംസ്‌കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്ജ്, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, വൈസ് ചെയർപേഴ്‌സൺ ബീനാപോൾ, സെക്രട്ടറി സി. അജോയി എന്നിവർ പങ്കെടുത്തു.  

English Summary : Kerala International Film Festival 2021 kicks off

സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കോവിഡ് ആർടിപിസിആർ പരിശോധന നിരക്ക് പുതുക്കി

0

സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കോവിഡ്-19 ആർടിപിസിആർ പരിശോധനാ നിരക്ക് 1700 രൂപയായി പുതുക്കി നിശ്ചയിച്ചതായി മന്ത്രി കെ കെ ശൈലജ അറിയിച്ചു. നേരത്തെ ആർടിപിസിആർ ടെസ്റ്റിന് 1500 രൂപയാക്കി കുറച്ചിരുന്നു. എന്നാൽ ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് നിരക്ക് പുതുക്കി നിശ്ചയിച്ചത്. മറ്റെല്ലാ പരിശോധനാ നിരക്കുകളും പഴയതുപോലെ തുടരും. എക്‌സ്‌പേർട്ട് നാറ്റ് ടെസ്റ്റ് 2500 രൂപ, ട്രൂ നാറ്റ് ടെസ്റ്റ് 1500 രൂപ, ആർ.ടി. ലാംപ് 1150 രൂപ, റാപ്പിഡ് ആന്റിജൻ ടെസ്റ്റ് 300 രൂപ എന്നിങ്ങനെയാണ് മറ്റുള്ളവയുടെ നിരക്കുകൾ.

എല്ലാ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളും സ്വാബിംഗ് ചാർജുകളും ടെസ്റ്റുമായി ബന്ധപ്പെട്ട മറ്റെല്ലാ ചാർജകളും ഉൾപ്പെടെയാണ് ഈ നിരക്ക്. ഈ നിരക്കുകൾ പ്രകാരം മാത്രമേ ഐ.സി.എം.ആർ, സംസ്ഥാന അംഗീകൃത ലബോറട്ടറികൾക്കും ആശുപത്രികൾക്കും പരിശോധന നടത്തുവാൻ പാടുള്ളൂ. സംസ്ഥാനത്ത് സർക്കാർ ആശുപത്രികളിൽ സൗജന്യമായാണ് എല്ലാ കോവിഡ് പരിശോധനകളും നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.

English Summary : RTPCR test rate updated in private labs in the state

സ്വകാര്യവൽക്കരണത്തിനെതിരെ ബാങ്ക് ജീവനക്കാർ മാർച്ചിൽ രണ്ടുദിവസം പണിമുടക്കും

0

കേന്ദ്ര സർക്കാരിന്റെ ബാങ്ക് സ്വകാര്യവത്കരണ നയത്തിനെതിരെ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) മാർച്ച് 15, 16 തീയതികളിൽ ദേശവ്യാപക പണിമുടക്ക് നടത്തുന്നു. ഇന്നലെ  ചേർന്ന് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരമാനമുണ്ടായത്.

 കൂടുതൽ  സമരപരിപാടികളിലേയ്ക്ക് നീങ്ങുന്നത് സംബന്ധിച്ച്  തുടർന്ന് തീരുമാനിക്കുമെന്നും യുഎഫ്‌ബിയു കൺവീനർ  സഞ്ജീവ് കെ ബാന്ത്‌ലാഷ് അറിയിച്ചു. കേന്ദ്രബജറ്റിൽ രണ്ട്  ബാങ്കുകളെ സ്വകാര്യവത്കരിക്കുമെന്ന ധനന്ത്രി നിർമ്മല സീതാരാമന്റെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നടന്ന  യുഎഫ്ബിയു യോഗത്തിലാണ്  സമരം സംബന്ധിച്ച  പ്രഖ്യാപനമുണ്ടായത്.

English Summary : Bank employees will go on strike for two days in March against privatization

ടിക് ടോക് താരം ശീതൾ വിവാഹിതയായി

0

ടിക് ടോക്കിൽ കൂടി പ്രേക്ഷകർക്ക് വളരെ പരിചിതമായ താരമാണ് ശീതൾ എൽസ, താരം പങ്കുവെക്കുന്ന ഓരോ   വീഡിയോകൾക്കും ചിത്രങ്ങൾക്കും മികച്ച പ്രതികരണം ലഭിക്കാറുണ്ട്. ഏതു താരത്തിനൊപ്പവും സ്വന്തമായി അഭിനയ മികവു പുലർത്തുന്ന ശിതളിന്റെ സാന്നിധ്യം എടുത്തു പറയേണ്ട ഒരു കാര്യം തന്നെയാണ്. ഡബിൾ റോളിലും അല്ലാതെയും സ്വന്തമായി നൽകുന്ന സ്ക്രിപ്റ്റുകളുടെയും സംഭാഷണങ്ങളുടെയും പിൻബലത്തിൽ tiktok വേദിക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്ന ശീതൾ ഇപ്പോൾ വിവാഹിതയായ വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.താരത്തിന്റെ വേറിട്ട സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ടും ചിത്രങ്ങളുമെല്ലാം വളരെ വേഗം തന്നെ ആരാധകർ ഏറ്റെടുത്തിരുന്നു.ടിക് ടോക്കിലൂടെ തന്നെ മലയാളികൾക്കു പ്രിയങ്കരനായി മാറിയ ബിനു വിനീഷ് ആണ് ശീതളിന്റെ കഴുത്തിൽ താലി അണിഞ്ഞത്. ഇരുവരും ഒന്നിച്ചുള്ള ടിക് ടോക് വീഡിയോ കൾക്കും വളരെ വേഗം തന്നെ പ്രചാരം ലഭിക്കുകയും ഉണ്ടായിട്ടുണ്ട്.
ടിക് ടോക് ബാൻ ചെയ്തതിനു ശേഷം ശീതൾ ഇൻസ്റ്റാഗ്രാമിൽ വളരെ സജീവമായിരുന്നു, അടുത്തിടെ ആണ് താരം വിവാഹിതയാകാൻ പോകുന്ന വാർത്ത പുറത്ത് വിട്ടത്, ഇപ്പോൾ താരത്തിന്റെ  ചിത്രങ്ങൾ പുറത്ത് വന്നിരിക്കുകയാണ്,  നിരവധി പേരാണ് ശീതളിനു ആശംസ നേർന്നെത്തിയിരിക്കുന്നത്

English Summary : TikTok star Sheetal is getting married

ഷേണായീസ് തുറക്കുമ്പോൾ
“ഓപ്പറേഷന്‍ ജാവ “

0

നവീകരണത്തിനായി നാലുവർഷമായി അടച്ചിട്ടിരുന്ന ഷേണായീസ് തീയേറ്റർ, അഞ്ചു സ്ക്രീനുകള്‍ ആധുനിക ഡിജിറ്റല്‍ പ്രൊജക്ടറുകളോടെ മള്‍ട്ടിപ്ലക്സുകളായി തുറക്കുമ്പോള്‍ ആദ്യമായി പ്രദര്‍ശിപ്പിക്കുന്ന “ഓപ്പറേഷന്‍ ജാവ ” എന്ന മലയാള ചിത്രമാണ്.നവാഗതനായ തരുണ്‍ മൂര്‍ത്തി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ഓപ്പറേഷൻ ജാവ” ഫെബ്രുവരി 12 തീയ്യേറ്ററുകളിലെത്തുന്നു.വിനായകൻ, ഷൈൻ ടോം ചാക്കോ, ബാലു വർഗീസ്,ലുക്ക്മാൻ,ബിനു പപ്പു,ഇർഷാദ് അലി, പ്രശാന്ത് അലക്സാണ്ടർ,ദീപക് വിജയന്‍,പി ബാലചന്ദ്രന്‍, ധന്യ അനന്യ,മമിത ബൈജു, മാത്യൂസ് തോമസ് എന്നിവരാണ് പ്രധാന താരങ്ങള്‍.വാസ്തവം,ഒരു കുപ്രസിദ്ധ പയ്യന്‍ എന്നി ചിത്രങ്ങള്‍ക്കു ശേഷം വി സിനിമാസ് ഇന്റർനാഷണലിന്റെ ബാനറിൽ പത്മ ഉദയ് നിര്‍മ്മിക്കുന്ന “ഓപ്പറേഷൻ ജാവ” ഒരു റോ ഇൻ‌വെസ്റ്റിഗേഷൻ ത്രില്ലറാണ്.
ഫായിസ് സിദ്ദിഖ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റര്‍ നിഷാദ് യൂസഫാണ്.ജോയ് പോള്‍ എഴുതിയ വരികള്‍ക്ക് ജേക്സ് ബിജോയ് സംഗീതം പകരുന്നു.വിഷ്ണു, ശ്രീ ശങ്കര്‍ എന്നിവരാണ് ജാവയുടെ ശബ്ദമിശ്രണം നിർവ്വഹിച്ചിരിക്കുന്നത്, ഡോൾബി അറ്റ്മോസ് 7.1ലാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജിനു പി കെ,എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍-ഉദയ് രാമചന്ദ്രന്‍,കല-ദുന്ദു രഞ്ജീവ് രാധ, മേക്കപ്പ്-രഞ്ജിത്ത് മണലിപ്പറമ്പില്‍,വസ്ത്രാലങ്കാരം-മഞ്ജുഷ രാധാകൃഷ്ണൻ,സ്റ്റില്‍സ്-ഫിറോസ് കെ ജയേഷ്,പരസ്യക്കല-യെല്ലോ ടൂത്ത്,കോ ഡയറക്ടര്‍-സുധി മാഡിസണ്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-മാത്യൂസ് തോമസ്സ്,ഫിനാന്‍സ് കണ്‍ട്രോളര്‍-ദിലീപ് എടപ്പറ്റ,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

English Summary :”Operation Java” when Shenoys Theater opens opens

‘ഉടുമ്പ് ’; ചിത്രീകരണം പൂർത്തിയായി

0

സെന്തിൽ കൃഷ്ണയെ നായകനാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഉടുമ്പി’ന്റെ ചിത്രീകരണം പൂർത്തിയായി.

ആടുപുലിയാട്ടം, അച്ചായൻസ്, പട്ടാഭിരാമൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കണ്ണൻ താമരക്കുളം ഒരു ഡാർക്ക് ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ സെന്തിലിനൊപ്പം അലൻസിയർ ലോപ്പസ്, ഹരീഷ് പേരാടി, ധർമ്മജൻ ബോൾഗാട്ടി, സാജൽ സുദർശൻ, മൻരാജ്, മുഹമ്മദ് ഫൈസൽ, വി.കെ ബൈജു,ജിബിൻ സാഹിബ്, എൽദോ ടി.ടി, പുതുമുഖങ്ങളായ ആഞ്ചലീന, യാമി തുടങ്ങിയവരും അഭിനയിക്കുന്നു.

ത്രില്ലർ പശ്ചാത്തിലൊരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അനീഷ് സഹദേവനും ശ്രീജിത്ത് ശശിധരനും ചേർന്നാണ്.രവിചന്ദ്രനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. 24 മോഷന്‍ ഫിലിംസും കെ.റ്റി മൂവി ഹൗസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസറാവുന്നു.സാനന്ദ് ജോര്‍ജ് ഗ്രേസ് ആണ് സംഗീതം. നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ദേയനായ വി.ടി ശ്രീജിത്ത് എഡിറ്റിങ് നിര്‍വഹിക്കുന്നു.ഏറെ വൈലൻസിന് പ്രാധാന്യമുള്ള ചിത്രത്തില്‍ ബ്രൂസ്‌ലീ രാജേഷ് ആക്ഷൻ കൈകാര്യം ചെയ്യുന്നു. പ്രസന്ന സുജിത്ത്, ഷിജു മുപ്പത്തേടം, ശ്രീജിത്ത് ശിവനന്ദൻ എന്നിവർ ചേർന്ന് കൊറിയോഗ്രഫി നിർവഹിക്കുന്നു.

കലാ സംവിധാനം- സഹസ് ബാല, അസോസിയേറ്റ് ഡയറക്ടര്‍- സുരേഷ് ഇളമ്പല്‍, പ്രൊഡക്ഷന്‍ കണ്‍ഡ്രോളര്‍- അഭിലാഷ് അര്‍ജുന്‍, ഗാനരചന- രാജീവ് ആലുങ്കൽ, മേക്കപ്പ്- പ്രദീപ് രംഗന്‍, കോസ്റ്റ്യൂം- സുല്‍ത്താന റസാഖ്, പി.ആർ.ഒ- പി. ശിവപ്രസാദ്, സുനിത സുനില്‍, സ്റ്റില്‍സ്- ശ്രീജിത്ത് ചെട്ടിപ്പടി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. മാർച്ച് മാസത്തോടെ ചിത്രം റിലീസിനെത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ ശ്രമം.

ഏറെ ആകാംക്ഷ ഉണർത്തുന്ന ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ആക്ഷന് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ടീസറിലും സംഘട്ടന രംഗങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാണ് സെന്തില്‍ കൃഷ്ണ ചിത്രത്തിൽ എത്തുന്നത്.

അതേസമയം, സംവിധായകൻ കണ്ണൻ താമരക്കുളത്തിന്റെ സംവിധാനത്തിൽ എത്തുന്ന ചിത്രമാണ് മരട് 357. വിവാദമായ മരട് ഫ്ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. ഏറെ ചർച്ചകൾക്ക് ഇടം നൽകിയ സംഭവമായിരുന്നു മരട് ഫ്ലാറ്റ് വിഷയം. അനധികൃതമായി നിർമിച്ച ഫ്ലാറ്റുകളിൽ നിന്നും 357 കുടുംബങ്ങൾക്കാണ് മാറി താമസിക്കേണ്ടി വന്നത്. മരട് ഫ്ലാറ്റ് വിഷയം വെള്ളിത്തിരയിൽ എത്തിക്കാനൊരുങ്ങുകയാണ് കണ്ണൻ താമരക്കുളം. ദിനേശ് പള്ളത്തിന്റെ തിരക്കഥയിലാണ് ചിത്രം ഒരുങ്ങുന്നത്. അബാം മൂവീസിന്റെ ബാനറിൽ അബ്രഹാം മാത്യു ആണ് ചിത്രം നിർമിക്കുന്നത്.

English Summary : ‘Udumb’; Filming is complete