ചര്‍ച്ചിലിനെതിരെ ഗോകുലത്തിന് പരാജയം.

ഐ ലീഗിലെ ആദ്യ ഘട്ടം ഒന്നാം സ്ഥാനത്ത് അവസാനിപ്പിക്കാം എന്ന ഗോകുലം കേരളയുടെ മോഹത്തിന് തിരിച്ചടി. ഇന്ന് നിര്‍ണായക മത്സരത്തില്‍ ചര്‍ച്ച ബ്രദേഴ്‌സ് ഗോകുലം കേരളയെ പരാജയപ്പെടുത്തി. ആവേശകരമായ മത്സരം 3-2 എന്ന സ്‌കോറിനാണ് അവസാനിച്ചത്. ഗോകുലം കേരള ഒരു പെനാള്‍ട്ടി നഷ്ടമാക്കിയതും 10 പേരുമായി 60 മിനിറ്റോളം കളിക്കേണ്ടി വന്നതും ഇന്നത്തെ പരാജയത്തിന് കാരണമായത്. ഹാട്രിക്കുമായി ലുക ചര്‍ച്ചില്‍ ബ്രദേഴ്‌സിന്റെ വിജയശില്പിയായി.

26ആം മിനുറ്റില്‍ ആണ് ലുക ചര്‍ച്ചിലിന് ലീഡ് നല്‍കിയത്. മുപ്പതാം മുനിട്ടില്‍ ബരെറ്റോ ചുവപ്പ് കണ്ട് പുറത്തായതോടെ ഗോകുലം കേരള 10 പേരായി ചുരുങ്ങി. 45ആം മിനുട്ടില്‍ ഒരു പെനാള്‍ട്ടിയിലൂടെ കളിയിലേക്ക് തിരികെ വരാന്‍ ഗോകുലം കേരളക്ക് അവസരം വന്നു എങ്കിലും ലക്ഷ്യത്തില്‍ എത്തിക്കാന്‍ പെനാള്‍ട്ടി എടുത്ത അഡ്ജയ്ക്ക് ആയില്ല.
രണ്ടാം പകുതിയില്‍ 53ആം മിനുട്ടില്‍ ലുക ചര്‍ച്ചിലിന്റെ ലീഡ് ഇരട്ടിയാക്കി. 80ആം മിനുട്ടിലെ അഡ്ജയുടെ ഗോള്‍ ഗോകുലത്തിന് പ്രതീക്ഷ നല്‍കി എങ്കിലും 87ആം മിനുട്ടില്‍ വീണ്ടും ലുക വലകുലുക്കി. ഇത്തവണ ഒരു പെനാള്‍ട്ടിയില്‍ നിന്നായിരുന്നു ലുകയുടെ ഗോള്‍. ലുകയുടെ ഹാട്രിക്കോടെ ചര്‍ച്ചില്‍ 3-1ന് മുന്നില്‍ എത്തി. ഇഞ്ച്വറി ടൈമില്‍ ജിതിന്‍ മനോഹരമായ ഗോളിലൂടെ ഗോകുലത്തിന് വീണൂം പ്രതീക്ഷ നല്‍കി. അവസാന വിസില്‍ വരെ ഗോകുലം പൊരുതി എങ്കിലും പരാജയം ഒഴിവാക്കാന്‍ ആയില്ല.

English Summary : Gokulam loses to Churchill

By admin