Home Blog Page 366

ഒടുവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; നേമത്ത് കെ.മുരളീധരന്‍

0

ന്യൂഡല്‍ഹി: ഏറെ അനിശ്ചിതത്വങ്ങള്‍ക്കും വിവാദങ്ങള്‍ക്കൊമൊടുവില്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. യുഡിഎഫില്‍ 92 മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. ഇതില്‍ 86 മണ്ഡലങ്ങളിലെ സ്ഥനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്.

25 വയസ് മുതല്‍ 50 വയസ് വരെയുള്ള 46 പേര്‍. 51 മുതല്‍ 60 വരെ 22 പേര്‍, 61 മുതല്‍ 70 വയസ് വരെയുള്ള 15 പേര്‍, 70-ന് മുകളിലുള്ള മൂന്ന് പേര്‍ എന്നിങ്ങനെയാണ് സ്ഥാനാര്‍ഥികളുടെ പ്രായം.

കല്‍പറ്റ, നിലമ്പൂര്‍, വട്ടിയൂര്‍ക്കാവ്, കുണ്ടറ, തവനൂര്‍, പട്ടാമ്പി എന്നിവടങ്ങളിലെ സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കും. കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമുള്ളതിനാലാണ് പ്രഖ്യാപനം നീളുന്നത്. ചിലപ്പോള്‍ നാളെ തന്നെ പ്രഖ്യാപിച്ചേക്കുമെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

സ്ഥാനാര്‍ഥി പട്ടിക

കാസര്‍കോട്
ഉദുമ ബാലകൃഷ്ണന്‍ പെരിയ
കാഞ്ഞങ്ങാട് പി.വി.സുരേഷ്
കണ്ണൂര്‍
പയ്യന്നൂര്‍ എം.പ്രദീപ് കുമാര്‍

കല്ല്യാശ്ശേരി ബ്രിജേഷ് കുമാര്‍
തളിപ്പറമ്പ് വി.പി അബ്ദുള്‍ റഷീദ്
കണ്ണൂര്‍ സതീശന്‍ പാച്ചേനി
ധര്‍മടം
ഇരിക്കൂര്‍ സജീവ് ജോസഫ്
തലശ്ശേരി എം.കെ.അരവിന്ദാക്ഷന്‍
പേരാവൂര്‍ സണ്ണി ജോസഫ്
വയനാട്
മാനന്തവാടി പി.കെ ജയലക്ഷ്മി
സുല്‍ത്താന്‍ ബത്തേരി ഐ.സി  ബാലകൃഷ്ണന്‍
കല്‍പ്പറ്റ
കോഴിക്കോട്
നാദാപുരം കെ.പ്രവീണ്‍ കുമാര്‍
കൊയിലാണ്ടി എന്‍. സുബ്രഹ്മണ്യം
ബാലുശ്ശേരി ധര്‍മ്മജന്‍ ബോള്‍ഗാട്ടി
കോഴിക്കോട് നോര്‍ത്ത് കെ.എം അഭിജിത്ത്
ബേപ്പുര്‍ പി.എം നിയാസ്
മലപ്പുറം
പൊന്നാനി എം.എം.രോഹിത്ത്
തവനൂര്‍
നിലമ്പൂര്‍
വണ്ടൂര്‍ എ.പി. അനില്‍കുമാര്‍
പാലക്കാട്
തൃത്താല വി.ടി.ബല്‍റാം
പട്ടാമ്പി
മലമ്പുഴ എസ്.കെ.അനന്തകൃഷ്ണന്‍
പാലക്കാട് ഷാഷി പറമ്പില്‍
ഒറ്റപ്പാലം പി.ആര്‍.സരിന്‍
ഷൊര്‍ണ്ണൂര്‍ ടി.എച്ച്.ഫിറോസ് ബാബു
ആലത്തൂര്‍ പാളയം പ്രദീപ്
തരൂര്‍ കെ.എ.ഷീബ
ചിറ്റൂര്‍ സുമേഷ് അച്യുതന്‍
തൃശ്ശൂര്‍
വടക്കാഞ്ചേരി അനില്‍ അക്കര
ഒല്ലൂര്‍ ജോസ് വള്ളൂര്‍
പുതുക്കാട് അനില്‍ അന്തിക്കാട്
തൃശ്ശൂര്‍ പദ്മജ വേണുഗോപാല്‍
നാട്ടിക സുനില്‍ ലാലൂര്‍
മണലൂര്‍ വിജയ ഹരി
കയ്പമംഗലം ശോഭ സുബിന്‍
ചാലക്കുടി ടി.ജെ.സനീഷ് കുമാര്‍
ചേലക്കര പി.സി ശ്രീകുമാര്‍
കൊടുങ്ങല്ലൂര്‍ എം പി ജാക്സണ്‍
കുന്ദംകുളം ജയശങ്കര്‍
എറണാകുളം
കൊച്ചി ടോണി ചമ്മിണി
വൈപ്പിന്‍ ദീപക് ജോയ്
തൃക്കാക്കര പി.ടി തോമസ്
പെരുമ്പാവൂര്‍ എല്‍ദോസ് കുന്നപ്പള്ളി
എറണാകുളം ടി.ജെ വിനോദ്
തൃപ്പുണിത്തുറ കെ. ബാബു
കുന്നത്തുനാട് വി.പി സജീന്ദ്രന്‍
ആലുവ അന്‍വര്‍ സാദത്ത്
മൂവാറ്റുപ്പുഴ മാതൃു കുഴല്‍നാടന്‍
അങ്കമാലി റോജി എം.ജോണ്‍
പറവൂര്‍ വി.ഡി സതീശന്‍
ഇടുക്കി
ദേവികുളം ഡി.കുമാര്‍
പീരുമേട് സിറിയക് തോമസ്
ഉടുമ്പന്‍ ചോല ഇ.എം.അഗസ്തി
കോട്ടയം
വൈക്കം ഡോ.പി.ആര്‍.സോന
കാഞ്ഞിരപ്പള്ളി ജോസഫ് വാഴക്കന്‍
പൂഞ്ഞാര്‍ ടോമി കല്ലാനി
കോട്ടയം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
പുതുപ്പള്ളി ഉമ്മന്‍ചാണ്ടി
ആലപ്പുഴ
ചെങ്ങന്നൂര്‍ എം.മുരളി
കായംകുളം അരിത ബാബു
അമ്പലപ്പുഴ അഡ്വ.എം.ലിജു
ചേര്‍ത്തല എസ്.ശരത്
അരൂര്‍ ഷാനിമോള്‍ ഉസ്മാന്‍
ഹരിപ്പാട് രമേശ് ചെന്നിത്തല
മാവേലിക്കര കെ.കെ.ഷാജു
ആലപ്പുഴ കെ.എസ്.മനോജ്
പത്തനംതിട്ട
ആറന്മുള കെ.ശിവദാസന്‍ നായര്‍
റാന്നി റിങ്കു ചെറിയാന്‍
കോന്നി റോബിന്‍ പീറ്റര്‍
അടൂര്‍ എം.ജി.കണ്ണന്‍
കൊല്ലം
കൊല്ലം ബിന്ദു കൃഷ്ണ
കരുനാഗപ്പള്ളി സി.ആര്‍. മഹേഷ്
കൊട്ടാരക്കര രശ്മി ആര്‍
കുണ്ടറ
ചടയമംഗലം എം.എം.നസീര്‍
ചാത്തന്നൂര്‍ പീതാംബര കുറുപ്പ്
പത്തനാപുരം ജ്യോതികുമാര്‍ ചാമക്കാല
തിരുവനന്തപുരം
വര്‍ക്കല ബി.ആര്‍.എം.ഷഫീര്‍
ചിറയിന്‍കീഴ് ബി.എസ്.അനൂപ്
നെടുമങ്ങാട് പി.എസ്.പ്രശാന്ത്
വാമനപുരം ആനാട് ജയന്‍
കഴക്കൂട്ടം ഡോ.എസ്.എസ്.ലാല്‍
വട്ടിയൂര്‍ക്കാവ്
നേമം കെ.മുരളീധരന്‍
തിരുവനന്തപുരം വി.എസ്.ശിവകുമാര്‍
കാട്ടാക്കട മലയിന്‍കീഴ് വേണുഗോപാല്‍
അരുവിക്കര കെ.എസ്.ശബരിനാഥന്‍
നെയ്യാറ്റിന്‍കര ആര്‍.ശെല്‍വരാജ്
കോവളം എം.വിന്‍സെന്റ്
പാറശ്ശാല അന്‍സജിത റസ്സല്‍

English Summary : Finally the Congress announced assembly-election 2021 candidates; K. Muraleedharan in Nemam

ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; ഏറ്റുമാനൂരില്‍ പ്രിന്‍സ്, തൃക്കരിപ്പൂരില്‍ മാണിയുടെ മരുമകന്‍

0

തിരുവനന്തപുരം:കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം മത്സരിക്കുന്ന പത്ത് സീറ്റിലെയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. തൊടുപുഴയില്‍ പി.ജെ ജോസഫ്, ഇടുക്കിയില്‍ ഫ്രാന്‍സിസ് ജോര്‍ജ്, ഏറ്റുമാനൂരില്‍ പ്രിന്‍സ് ലൂക്കോസ്, കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫ്, ഇരിങ്ങാലക്കുടയില്‍ തോമസ് ഉണ്ണിയാടന്‍, കോതമംഗലത്ത് ഷിബു തെക്കുംപുറം, കുട്ടനാട്ടില്‍ ജേക്കബ് എബ്രഹാം. സി.എഫ് തോമസിന്റെ മണ്ഡലമായ ചങ്ങനാശേരിയില്‍ വി.ജെ. ലാലി, തിരുവല്ലയില്‍ കുഞ്ഞുകോശി പോള്‍, തൃക്കരിപ്പൂരില്‍ കെ.എം.മാണിയുടെ മരുമകന്‍ എം.പി. ജോസഫ്.

തിരുവല്ലയില്‍ ജോസഫ് എം പുതുശേരി, വിക്ടര്‍ ടി. തോമസ്, കുഞ്ഞുകോശി പോള്‍, വര്‍ഗീസ് മാമന്‍ തുടങ്ങിയവര്‍ പരിഗണനയില്‍ ഉണ്ടായിരുന്നുവെങ്കിലും കുഞ്ഞുകോശി പോളിന് നറുക്ക് വീണു. ജോസഫ് എം പുതുശേരിക്ക് സീറ്റ് ലഭിക്കുമെന്നു പ്രതീക്ഷിച്ചുവെങ്കിലും പട്ടികയില്‍ ഇടം പിടിച്ചില്ല. സാജന്‍ ഫ്രാന്‍സിസിനും സീറ്റ് ലഭിച്ചില്ല.
തൃക്കരിപ്പൂരില്‍ കാസര്‍കോട് ജില്ലാ പ്രസിഡന്റ് ജെറ്റോ ജോസഫിനെയാണ് ആദ്യം പരിഗണിച്ചത്. ജെറ്റോ മത്സരിക്കാനില്ലെന്ന് അറിയിച്ചതോടെ കെ.എം. മാണിയുടെ മരുമകന്‍ എം.പി. ജോസഫിലേയ്ക്ക് ചര്‍ച്ചകളെത്തി. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ എം.പി. ജോസഫ് സ്ഥാനാര്‍ത്ഥിയാകാന്‍ സന്നദ്ധത അറിയിച്ചിരുന്നു.

ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ പാര്‍ട്ടിയില്‍ ചില പൊട്ടിത്തെറികളും നേതൃത്വം പ്രതീക്ഷിക്കുന്നുണ്ട്. യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പന് സീറ്റ് നല്‍കണമെന്ന ആവശ്യവുമായി ഒരു വിഭാഗം നേതൃത്വത്തെ സമീപിച്ചിരുന്നു.

English Summary : Joseph faction announces candidates; Prince in Ettumanoor and son-in-law of Mani in Thrikkarippur

വിമാനത്തില്‍ മാസ്‌ക് ധരിക്കാത്ത യാത്രക്കാരെ പുറത്താക്കും

0

ന്യൂഡല്‍ഹി: മാസ്‌ക് കൃത്യമായി ധരിക്കാതിരിക്കുകയോ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുകയോ ചെയ്താല്‍ യാത്രക്കാരെ വിമാനത്തില്‍നിന്ന് പുറത്താക്കുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡി.ജി.സി.എ.). തുടര്‍ച്ചയായ മുന്നറിയിപ്പുകള്‍ക്ക്‌ശേഷവും കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം തുടരുന്നവരെ ‘നിയന്ത്രിക്കാനാകാത്ത യാത്രക്കാരന്‍’ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തുമെന്നും ഡി.ജി.സി.എ. വ്യക്തമാക്കി.

വിമാനത്താവളത്തിനുള്ളില്‍ പ്രവേശിക്കുന്നതു മുതല്‍ ലക്ഷ്യസ്ഥാനത്തെത്തി പുറത്തുപോകുന്നതു വരെ അവശ്യ കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കാതെ ചില യാത്രക്കാര്‍ വിമാനയാത്ര ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് മാര്‍ച്ച് 13-ന് പുറത്തിറക്കിയ പ്രസ്താവനയില്‍ ഡി.ജി.സി.എ. പറയുന്നു.

ഈ പശ്ചാത്തലത്തിലാണ് വിമാനയാത്രയ്ക്കിടെ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നത് നിര്‍ബന്ധമാക്കിയുള്ള ഡി.ജി.സി.എയുടെ നിര്‍ദ്ദേശങ്ങള്‍ പുറത്തെത്തിയിരിക്കുന്നത്.

ഡി.ജി.സി.എ. പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍:

വിമാനയാത്രക്കാര്‍ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. അസാധാരണ സാഹചര്യത്തില്‍ അല്ലാതെ മാസ്‌ക് മൂക്കിന് താഴേക്ക് മാറ്റരുത്.

മാസ്‌ക് ധരിക്കാതെ ആരും അകത്തേക്ക് കടക്കുന്നില്ലെന്ന് സി.ഐ.എസ്.എഫും വിമാനത്താവളത്തില്‍ നിയോഗിച്ചിട്ടുള്ള പൊലീസ് ഉദ്യോഗസ്ഥരും ഉറപ്പാക്കണം.

വിമാനത്താവള പരിസരത്തും ഇത് ബാധകം.

കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്തവരെ നിയമ നടപടിക്ക് വിധേയമാക്കും.

തുടര്‍ച്ചയായ മുന്നറിയിപ്പുകള്‍ക്കു ശേഷവും ഏതെങ്കിലും യാത്രക്കാരന്‍ വിമാനത്തിനുള്ളില്‍ മാസ്‌ക് കൃത്യമായി ധരിക്കാന്‍ വിസമ്മതിക്കുകയാണെങ്കില്‍, യാത്ര പുറപ്പെടുന്നതിന് മുമ്പ് ആവശ്യമെങ്കില്‍ അവരെ പുറത്താക്കാം. തുടര്‍ച്ചയായ മുന്നറിയിപ്പുകള്‍ക്കു ശേഷവും വിമാനത്തിനുള്ളില്‍ മാസ്‌ക് ധരിക്കാന്‍ വിസമ്മതിക്കുകയും കോവിഡ് പ്രോട്ടോക്കാള്‍ പാലിക്കാതിരിക്കുകയും ചെയ്താല്‍ അദ്ദേഹത്തെ ‘അണ്‍റൂലി പാസഞ്ചറാ’യി കണക്കാക്കാവുന്നതും നടപടികള്‍ കൈക്കൊള്ളാവുന്നതുമാണ്.

English Summary : Passengers who do not wear a mask on board will be expelled

ഇന്ത്യ ആറിലേറെ കോവിഡ് വാക്സിനുകള്‍ കൂടി പുറത്തിറക്കും

0

71 ലോകരാജ്യങ്ങള്‍ കോവാക്സിന്‍, കോവിഷീല്‍ഡ് വാക്സിനുകള്‍ ഉപയോഗിക്കുന്നു.1.84 കോടി വാക്സിന്‍ ഡോസുകള്‍ നല്‍കി
ഭോപ്പാല്‍: ഇന്ത്യ ആറിലേറെ പുതിയ കോവിഡ് വാക്സിനുകള്‍ കൂടി പുറത്തിറങ്ങുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍. ഇന്ത്യയില്‍ ഉത്പാദിപ്പിച്ച കോവാക്സിന്‍, കോവിഷീല്‍ഡ് വാക്സിനുകള്‍ നിലവില്‍ 71 ലോകരാജ്യങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ ശാസ്ത്രജ്ഞരുടെ പരിശ്രമങ്ങള്‍ പ്രശംസനീയമാണ്. അവരുടെ അദ്ധ്വാനംകൊണ്ടാണ് നമുക്ക് ഇതെല്ലാം നേടാനായത്. കോവിഡ് വര്‍ഷം എന്നതിനപ്പുറം 2020 ശാസ്ത്രത്തിന്റെയും ശാസ്ത്രജ്ഞരുടെയും വര്‍ഷമായി ഓര്‍മ്മിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഭോപ്പാലിലെ എന്‍.ഐ.ആര്‍.ഇ.എച്ചിലെ പുതിയ ഗ്രീന്‍ കാമ്പസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ലോക നേതാവായ ഒരു പുതിയ ഇന്ത്യയെ രൂപപ്പെടുത്താനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമം. ശാസ്ത്രത്തെ നമ്മള്‍ ബഹുമാനിക്കണം. വാക്സിന്റെ പേരിലുള്ള രാഷ്ട്രീയം അവസാനിപ്പിക്കേണ്ടതുണ്ട്. ഇത് രാഷ്ട്രീയ പോരാട്ടമല്ല, ശാസ്ത്രീയ പോരാട്ടമാണ്. അതുകൊണ്ടാണ് ഞങ്ങള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  കാനഡ, ബ്രസീല്‍ മറ്റ് നിരവധി വികസിത രാജ്യങ്ങള്‍ ഇന്ത്യയുടെ വാക്സിന്‍ അത്യുത്സാഹത്തോടെ ഉപയോഗിക്കുന്നുണ്ട്.

കോവിഡിന്റെ തുടക്കകാലത്ത് രാജ്യത്ത് ഒരു കോവിഡ് പരിശോധനാ കേന്ദ്രം മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാല്‍ ഇന്ന് 2412 പരിശോധന കേന്ദ്രങ്ങളുണ്ട്. 23 കോടി കോവിഡ് പരിശോധന ഇതുവരെ നടത്തി. രാജ്യത്തുടനീളം 1.84 കോടി വാക്സിന്‍ ഡോസുകള്‍ ആളുകള്‍ക്ക് നല്‍കി. കഴിഞ്ഞ ദിവസം മാത്രം 20 ലക്ഷം പേര്‍ വാക്സിനെടുത്തു. ചില ആളുകള്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ സത്യത്തെ തോല്‍പ്പിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ അശ്രദ്ധയും തെറ്റിദ്ധാരണയും മൂലമാണ് കോവിഡ് കേസുകളില്‍ ഇപ്പോള്‍ വര്‍ദ്ധനവുണ്ടായത്. വൈറസിനെതിരെയുള്ള വാക്സിന്‍ എത്തിയതോടെ എല്ലാം ശരിയായെന്ന് ആളുകള്‍ കരുതി. വൈറസില്‍നിന്ന് നിന്ന് രക്ഷ നേടാന്‍ എല്ലാവരും കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും  ഹര്‍ഷ വര്‍ദ്ധന്‍ ആവശ്യപ്പെട്ടു.

English Summary : India will launch more than six Covid vaccines

മമ്മൂട്ടി പ്രീസ്റ്റിന്റെ വിജയാഘോഷത്തിന് എത്തിയപ്പോൾ ; വീഡിയോ കാണാം

0

കൊച്ചി : മമ്മൂട്ടിയുടെ ഏറ്റവുംപുതിയ ചിത്രമായ പ്രീസ്റ്ന്റെ വിജയാഘോഷം കൊച്ചിയിൽ നടന്നു. മമ്മൂട്ടിയുടെ മാസ്സ് എൻട്രി കൊണ്ട് ശ്രദ്ധേയമായ ചടങ്ങിൽ സാനിയ ഇയ്യപ്പൻ, നിഖില വിമൽ , രമേശ് പിഷാരടി തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. വീഡിയോ കാണാം

English Summary :Mammootty at The Priest Success Celebration Video

പാകിസ്ഥാനിലും ടിക്ക് ടോക്കിന് വിലക്ക്; തീരുമാനം കോടതി ഉത്തരവിന് പിന്നാലെ

0

പാകിസ്താനില്‍ ടിക് ടോക്കിന് വിലക്ക് ഏര്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ട്.കോടതി ഉത്തരവിന് തുടര്‍ന്ന് ജനപ്രിയ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ ടിക് ടോക്കിന് പാകിസ്താനില്‍ വിലക്ക് ഏര്‍പ്പെടുത്തുമെന്നാണ് രാജ്യത്തെ ടെലികോം റെഗുലേറ്ററിന്റെ വക്താവ് അറിയിച്ചത്. ‘ടിക് ടോക്കിലേക്കുള്ള അസസ് തടയാന്‍ കോടതി പി.ടി.എയോട് ആവശ്യപ്പെട്ടിട്ടുണ്ട്,’ പാകിസ്താന്‍ ടെലികോം അതോറിറ്റി (പി.ടി.എ) വക്താവ് ഖുറാം മെഹ്‌റാന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
സോഷ്യല്‍ മീഡിയ ആപ്ലിക്കേഷന്‍ മോശമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നുവെന്ന് പരാതിയെ തുടര്‍ന്നാണ് നിരോധനത്തിന് ഉത്തരവിടുന്നതെന്ന് വടക്കുപടിഞ്ഞാറന്‍ നഗരമായ പെഷവാറിലെ ഹൈക്കോടതി പറഞ്ഞു.
നിയമവിരുദ്ധവും അധാര്‍മ്മികവും ആയ കണ്ടന്റുകള്‍ നിയന്ത്രിക്കുന്നതിനു ഫലപ്രദമായ മോഡറേഷന്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി നേരത്തെ പാകിസ്താന്‍ ടിക് ടോക് നിരോധിച്ചിരുന്നിരുന്നെങ്കിലും പിന്നീട് ടിക് ടോകിന്റെ നിരോധനം പാകിസ്താന്‍ പിന്‍വലിച്ചിരുന്നു. നേരത്തെ സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് ഇന്ത്യ ടിക് ടോക് അടക്കം 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചിരുന്നു. ജൂണ്‍ 29 നാണ് 59 ചൈനീസ് ആപ്പുകള്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യയില്‍ നിരോധിച്ചത്.
ഗല്‍വാന്‍ താഴ് വരയില്‍ ഇന്ത്യ-ചൈന സൈനിക സംഘര്‍ഷം നടന്ന സാഹചര്യത്തിലായിരുന്നു നിരോധനം.


English Summary : Tik Tok ban in Pakistan too; The decision follows a court order

സൗദിയില്‍ മേയ് 17 മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസ് തുടങ്ങും

0

റിയാദ്: സൗദി അറേബ്യയില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് മേയ് 17ന് പുലര്‍ച്ചെ ഒരു മണിക്ക് നീക്കും. സൗദി എയര്‍ലൈന്‍സിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഇത് സംബന്ധിച്ച അറിയിച്ച് പ്രസിദ്ധീകരിച്ചത്.
സൗദി പൗരന്മാരെ രാജ്യത്ത് നിന്ന് പുറത്തേയ്ക്ക് പോകാനും തിരികെ രാജ്യത്തേയ്ക്ക് മടങ്ങി വരാനും അനുവദിക്കുന്നത് മേയ് 17 മുതലായിരിക്കും. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അന്ന് മുതല്‍ പൂര്‍ണമായി പ്രവര്‍ത്തിച്ചുതുടങ്ങും. എല്ലാ അന്താരാഷ്ട്ര വിമാനങ്ങള്‍ക്കും ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് നീക്കും. എന്നാല്‍ കോവിഡ് വ്യാപനം മുന്‍നിര്‍ത്തി ബന്ധപ്പെട്ട കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള രാജ്യങ്ങള്‍ക്ക് ഇത് ബാധകമാവില്ലെന്നും സൗദി  എയര്‍ലൈന്‍സ് വ്യാഴാഴ്ച പ്രസിദ്ധീകരിച്ച അറിയിപ്പില്‍ പറയുന്നു.

English Summary : International flights to Saudi Arabia will begin on May 17

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റി

0

തിരുവനന്തപുരം എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകള്‍ മാറ്റിവെച്ചു. പുതുക്കിയ തീയതി പ്രകാരം പരീക്ഷകള്‍ ഏപ്രില്‍ എട്ട് മുതല്‍ ആരംഭിക്കും. ഈ മാസം 17ന് ആരംഭിക്കേണ്ട പരീക്ഷയാണ് തിരഞ്ഞെടുപ്പ് ജോലികള്‍ കണക്കിലെടുത്ത് മാറ്റിയത്. ഏപ്രില്‍ 6ന് പോളിങ് അവസാനിച്ച ശേഷം പരീക്ഷ എട്ടിന് ആരംഭിക്കും.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശം ലഭിച്ചു. ഇത് സര്‍ക്കാരിനെയും മുഖ്യ തിരഞ്ഞെടുപ്പ്ഓഫീസര്‍ അറിയിച്ചിട്ടുണ്ട്.

English Summary : SSLC and Plus Two exams 2021 date changed

സിപിഎം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു

0

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. മാനദണ്ഡങ്ങള്‍ പാലിച്ച് മന്ത്രിമാരായ ജി.സുധാകരനും തോമസ് ഐസക്കും ഉള്‍പ്പടെയുള്ളവരെ മാറ്റിനിര്‍ത്തിയാണ് സ്ഥാനാര്‍ഥി പട്ടിക. 12 വനിതകളാണ് പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്. കഴിഞ്ഞ തവണയും പട്ടികയില്‍ 12 വനിതകളുണ്ടായിരുന്നു.
2016-ല്‍ 92 സീറ്റുകളില്‍ മത്സരിച്ച സിപിഎം ഇത്തവണ 85 സീറ്റുകളിലാണ് പോരാട്ടത്തിനിറങ്ങുന്നത്. പൊന്നാനിയില്‍ ഉള്‍പ്പടെ പ്രാദേശിക എതിര്‍പ്പ് ഉയര്‍ന്ന മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ മാറ്റിയിട്ടില്ല. തുടര്‍ഭരണം ലക്ഷ്യമിട്ടുള്ള മികച്ച സ്ഥാനാര്‍ഥി പട്ടികയാണെന്ന് പ്രഖ്യാപനത്തിന് ശേഷം സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ പറഞ്ഞു.
പാര്‍ലമെന്ററി വേദികള്‍ കൈകാര്യം ചെയ്യുന്നതിനായി പുതിയ ആളുകളെ കണ്ടെത്തേണ്ടതുണ്ട്.പുതിയ ആളുകള്‍ക്ക് അവസരം നല്‍കുന്നതിനാണ് മാനദണ്ഡങ്ങള്‍ നടപ്പാക്കിയത്. ആരേയും ഒഴിവാക്കുന്നതിനല്ല. ചിലരെ ഒഴിവാക്കിയെന്നുള്ള പ്രചാരണം ജനങ്ങള്‍ നിരാകരിക്കുമെന്നും വിജയരാഘവന്‍ പറഞ്ഞു.സംസ്ഥാന സെക്രട്ടേറിയേറ്റില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ കെ.കെ.ശൈലജ , ടി.പി.രാമകൃഷ്ണന്‍. എം.എം.മണി എന്നിവരടക്കം എട്ട് പേര്‍ മത്സരിക്കുന്നുണ്ട്.
30 വയസിന് താഴെയുള്ള നാല് പേരാണ് പട്ടികയിലുള്ളത്. ബിരുധധാരികളായ 42 പേരുണ്ട്. അതില്‍ 22 പേര്‍ അഭിഭാഷകരാണ്.
മുപ്പതിനും 40-നും ഇടയില്‍ പ്രായമുള്ള എട്ടുപേര്‍, 41-50 നും ഇടയില്‍ പ്രായമുള്ള 13 പേര്‍. 51-60 നും ഇടയില്‍ പ്രായമുള്ള 33 പേര്‍ 60 വയസിന് മുകളിലുള്ള 24 പേര്‍ എന്നിങ്ങനെയാണ് സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിച്ചവര്‍. ദേവികുളത്തേയും മഞ്ചേശ്വരത്തേയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചില്ല.

സ്ഥാനാര്‍ഥി പട്ടിക

കാസര്‍ക്കോട്
ഉദുമ സിഎച്ച് കുഞ്ഞമ്പു
തൃക്കരിപ്പുര്‍ എം രാജഗോപാല്‍
കണ്ണൂര്‍
പയ്യന്നൂര്‍ പി.ഐ മധുസൂദനന്‍
കല്ല്യാശ്ശേരി എം.വിജിന്‍
തളിപ്പറമ്പ് എം.വി ഗോവിന്ദന്‍
അഴീക്കോട് കെ.വി സുമേഷ്
ധര്‍മടം പിണറായി വിജയന്‍
തലശ്ശേരി എ.എന്‍ ഷംസീര്‍
പേരാവൂര്‍ സക്കീര്‍ ഹുസൈന്‍
മട്ടന്നൂര്‍ കെ.കെ ശൈലജ
വയനാട്
മാനന്തവാടി ഒ.ആര്‍. കേളു
സുല്‍ത്താന്‍ ബത്തേരി എം.എസ്.വിശ്വനാഥ്
കോഴിക്കോട്
കൊയിലാണ്ടി കാനത്തില്‍ ജമീല
പേരാമ്പ്ര ടി.പി രാമകൃഷ്ണന്‍
ബാലുശ്ശേരി സച്ചിന്‍ദേവ്
കോഴിക്കോട് നോര്‍ത്ത് തോട്ടത്തില്‍ രവീന്ദ്രന്‍
ബേപ്പുര്‍ പി.എ.മുഹമ്മദ് റിയാസ്
തിരുവമ്പാടി ലിന്റോ ജോസഫ്
കൊടുവള്ളി കാരാട്ട് റസാഖ് (സ്വത)
കുന്ദമംഗലം പി.ടി.എ റഹീം (സ്വത)
മലപ്പുറം
പൊന്നാനി പി. നന്ദകുമാര്‍
തിരൂര്‍ ഗഫൂര്‍ പി.ല്ലിലീസ്
താനൂര്‍ വി.അബ്ദുറഹിമാന്‍ (സ്വത)
തവനൂര്‍ കെ.ടി.ജലീല്‍
മലപ്പുറം പാലോളി അബ്ദുറഹിമാന്‍
പെരിന്തല്‍മണ്ണ കെ.പി. മുഹമ്മദ് മുസ്തഫ  (സ്വത)
നിലമ്പൂര്‍ പി.വി.അന്‍വര്‍
മങ്കട റഷീദ് അലി
വേങ്ങര ജിജി.പി
വണ്ടൂര്‍ പി.മിഥുന
കൊണ്ടോട്ടി സുലൈമാന്‍ ഹാജി (സ്വത)
പാലക്കാട്
മലമ്പുഴ എ. പ്രഭാകരന്‍
പാലക്കാട് അഡ്വ. സി.പി. പ്രമോദ്
കോങ്ങാട് അഡ്വ. കെ.ശാന്തകുമാരി
ഒറ്റപ്പാലം അഡ്വ. കെ.പ്രേംകുമാര്‍
ഷൊര്‍ണ്ണൂര്‍ പി. മമ്മിക്കുട്ടി
നെന്മാറ കെ.ബാബു
ആലത്തൂര്‍ കെ.സി. പ്രസന്നന്‍
തരൂര്‍ പി.പി. സുമോദ്
തൃത്താല എം.ബി. രാജേഷ്
തൃശ്ശൂര്‍
വടക്കാഞ്ചേരി സേവ്യര്‍ ചിറ്റിലപ്പള്ളി
ഇരിങ്ങാലക്കുട പ്രൊഫ. ആര്‍. ബിന്ദു
പുതുക്കാട് കെ.കെ. രാമചന്ദ്രന്‍
ഗുരുവായൂര്‍ എന്‍.കെ. അക്ബര്‍
മണലൂര്‍ മുരളി പെരുനെല്ലി
ചേലക്കര കെ. രാധാകൃഷ്ണന്‍
കുന്ദംകുളം എ.സി. മൊയ്തീന്‍
എറണാകുളം
കൊച്ചി കെ.ജെ. മാക്സി
വൈപ്പിന്‍ കെ.എന്‍. ഉണ്ണികൃഷ്ണന്‍
തൃക്കാക്കര ഡോ. ജെ. ജേക്കബ്
കളമശേരി പി. രാജീവ്
കോതമംഗലം ആന്റണി ജോണ്‍
തൃപ്പുണിത്തുറ എം. സ്വരാജ്
കുന്നത്തുനാട് വി.വി. ശ്രീനിജന്‍
ആലുവ ഷെല്‍ന നിഷാദ് അലി
എറണാകുളം ഷാജി ജോര്‍ജ് (സ്വത)
ഇടുക്കി
ഉടുമ്പന്‍ ചോല എം.എം മണി
കോട്ടയം
ഏറ്റുമാനൂര്‍ വി.എന്‍. വാസവന്‍
കോട്ടയം കെ.അനില്‍കുമാര്‍
പുതുപ്പള്ളി ജെയ്ക്ക് സി. തോമസ്
ആലപ്പുഴ
ചെങ്ങന്നൂര്‍ സജി ചെറിയാന്‍
കായംകുളം യു. പ്രതിഭ
അമ്പലപ്പുഴ എച്ച്. സലാം
അരൂര്‍ ദലീമ ജോജോ
മാവേലിക്കര എം.എസ്. അരുണ്‍ കുമാര്‍
ആലപ്പുഴ പി.പി. ചിത്തരഞ്ജന്‍
പത്തനംതിട്ട
ആറന്മുള വീണ ജോര്‍ജ്
കോന്നി കെ.യു. ജനീഷ്‌കുമാര്‍
കൊല്ലം
കൊല്ലം എം. മുകേഷ്
ഇരവിപുരം എം. നൗഷാദ്
ചവറ ഡോ. സുജിത്ത് വിജയന്‍ (സ്വത)
കുണ്ടറ ജെ. മേഴ്സിക്കുട്ടിയമ്മ
കൊട്ടാരക്കര കെ.എന്‍. ബാലഗോപാല്‍
തിരുവനന്തപുരം
വര്‍ക്കല വി.ജോയി
ആറ്റിങ്ങല്‍ ഒ.എസ്. അംബിക
വാമനപുരം ഡി.കെ. മുരളി
കഴക്കൂട്ടം കടകംപള്ളി സുരേന്ദ്രന്‍
വട്ടിയൂര്‍ക്കാവ് വി.കെ.പ്രശാന്ത്
നേമം വി. ശിവന്‍കുട്ടി
കാട്ടാക്കട ഐ.ബി. സതീഷ്
അരുവിക്കര ജി. സ്റ്റീഫന്‍
നെയ്യാറ്റിന്‍കര കെ. ആന്‍സലന്‍
പാറശ്ശാല സി.കെ. ഹരീന്ദ്രന്‍

English Summary : The list of CPM candidates has been announced

പി.സി ചാക്കോ കോണ്‍ഗ്രസ്സ് വിട്ടു

0

കൊച്ചി: ലോക്‌സഭയിലും നിയമസഭയിലും ഒട്ടേറെ തവണ കോണ്‍ഗ്രസ്സിനെ പ്രതിനിധീകരിച്ച കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവ് പി.സി ചാക്കോ പാര്‍ട്ടി വിട്ടു. ഇതു സംബന്ധിച്ച് അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചു. പാര്‍ട്ടിയിലെ അവഗണനയെ തുടര്‍ന്നാണ് രാജിയെന്ന് അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെതിരെയും പാര്‍ട്ടിയിലെ ഗ്രൂപ്പുകള്‍ക്കെതിരെയും അദ്ദേഹം രൂക്ഷവിമര്‍ശനമാണ് അദ്ദേഹം പത്രസമ്മേളനത്തില്‍ ഉന്നയിച്ചത്.

ചില നിക്ഷിപ്ത താത്പര്യക്കാരുടെ നിലപാടിനനുസരിച്ചാണ് സ്ഥാനാര്‍ഥി നിര്‍ണ്ണയമെന്ന് പി.സി ചാക്കോ ആരോപിച്ചു. 14 പേരുള്ള തിരഞ്ഞെടുപ്പ് കമ്മറ്റി 40 പേരുള്ള തിരഞ്ഞെടുപ്പ് കമ്മറ്റിയാക്കി മാറ്റിയെന്നും ആ കമ്മറ്റി ഇതുവരെ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. കോണ്‍ഗ്രസ്സ് നടപടിക്രമം അനുസരിച്ച് പ്രദേശ് ഇലക്ഷന്‍ കമ്മറ്റിയില്‍ സ്ഥാനാര്‍ഥികളുടെ ലിസ്റ്റ് വെക്കണം. ഓരോസീറ്റുകളെ കുറിച്ച് ചര്‍ച്ച നടത്തി പാനല്‍ സ്‌ക്രീനിങ് കമ്മറ്റിക്ക് ലിസ്റ്റ് അയക്കണം. എന്നിട്ടാണ് സെന്‍ട്രല്‍ എലക്ഷന്‍ കമ്മറ്റിയിലേക്കു അയക്കേണ്ടത്. ഇതൊന്നും നിലവില്‍ നടന്നിട്ടില്ല, പിസി ചാക്കോ പറഞ്ഞു.

പ്രാഥമികമായി ചെയ്യേണ്ടത് കേരളത്തിലെ ഇലക്ഷന്‍ കമ്മറ്റിയില്‍ സ്ഥാനാര്‍ഥികളടങ്ങുന്ന പാനല്‍ സമര്‍പ്പിക്കേണ്ടതാണ്. അത് ആവശ്യപ്പെട്ടെങ്കിലും ചെയ്തില്ല. പേരുകളെല്ലാം ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും മനസ്സുകളില്‍ മാത്രമാണെന്നും പിസി ചാക്കോ കുറ്റപ്പെടുത്തി.

‘പേരുകളെല്ലാം ഉമ്മന്‍ചാണ്ടിയുടെയോ രമേശ് ചെന്നിത്തലയുടെയോ മനസ്സില്‍ മാത്രമാണ്. അതല്ലെങ്കില്‍ അവരോടൊപ്പം നില്‍ക്കുന്ന ഗ്രൂപ്പു നേതാക്കളുടെ കയ്യിലാണ്. ഒറ്റ നിയോജകമണ്ഡലത്തില്‍ പോലും ആരുടെ പേരാണ് നിര്‍ദേശിക്കുന്നതെന്ന് പ്രദേശ് ഇലക്ഷന്‍ കമ്മിറ്റി അറിഞ്ഞിട്ടില്ല. കുറേ പേരുകള്‍ ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും തന്നിട്ടുണ്ടാവും. അത് മാത്രമാണ് സ്‌ക്രീനിങ് കമ്മറ്റി സ്‌ക്രീന്‍ ചെയ്തത്.’ കോണ്‍ഗ്രസ്സിന്റെ അപചയമാണിത് കാണിക്കുന്നതെന്നും പിസി ചാക്കോ ആരോപിച്ചു.

‘എഐസിസി, ഡിസിസി, കെപിസിസി ബ്ലോക്ക് മണ്ഡലം വരെയുള്ള ഭാരവാഹി നിര്‍ണ്ണയം ഗ്രൂപ്പ് നേതാക്കന്‍മാര്‍ വീതംവെക്കുകയാണ്. ഐക്ക് എട്ട് എയ്ക്ക് 9 എന്ന വീതം വെക്കല്‍ ഏര്‍പ്പാടല്ലാതെ മെറിറ്റ് പരിഗണനയിലില്ല. ജയസാധ്യത പരിഗണിക്കുന്നില്ല. എയുടെ സീറ്റ് എയും ഐയുടെ സീറ്റ് ഐയും തീരുമാനിക്കുന്നു. കേന്ദ്രകമ്മറ്റിയിലെത്തുമ്പോഴും എയ്ക്കു വേണ്ടി എയും ഐയ്ക്കു വേണ്ടി ഐയും പ്രവര്‍ത്തിക്കുകയാണ്’. ഹൈക്കമാന്‍ഡ് പോലും ഈ ഗ്രൂപ്പ് പ്രവണതയെ നിരുത്സാഹപ്പെടുത്തുന്നില്ലെന്നും പിസി ചാക്കോ കുറ്റപ്പെടുത്തി.

‘വി എം സുധീരന്‍ ഏറ്റവും എഫക്ടീവായി പ്രവര്‍ത്തിച്ച പ്രസിഡന്റാണ്. ഗ്രൂപ്പിന്റെ ഭാഗമല്ലാത്ത ആര്‍ക്കും പ്രവര്‍ത്തിക്കാന്‍ പറ്റാത്ത സാഹചര്യമാണ്. അതിന് ഹൈക്കമാന്‍ഡിന്റെ അംഗീകാരവും സംരക്ഷണവുമുണ്ട്. അതിനാലാണ് രാജിവെക്കുന്നത്.

കോണ്‍ഗ്രസ്സുകാരനായിരിക്കുക എന്നത് കേരളത്തില്‍ അസാധ്യമാണ്. കേരളത്തില്‍ ഗ്രൂപ്പുകാരനായിരിക്കാന്‍ മാത്രമേ കഴിയൂ. രണ്ടായി പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പുകളുടെ ഏകോപന സമിതിയാണ് ഇന്ന് കോണ്‍ഗ്രസ്സ്. അതിനാല്‍ ഇതുമായി യോജിച്ചു പോവാന്‍ സാധ്യമല്ല. അതിനാലാണ് കോണ്‍ഗ്രസ്സിനോട് വിടപറയുന്നതെന്നും പി.സി ചാക്കോ പറഞ്ഞു.

English Summary : PC Chacko left Congress

“ഫോര്‍ട്ടി എയ്റ്റ് അവേഴ്സ് “ടെെറ്റില്‍ പോസ്റ്റര്‍ റിലീസ്

0

ലുക്ക് മാന്‍,രാഹുല്‍ മാധവ്,ഹേമന്ത് മേനോന്‍, അനീഷ് ജി മേനോന്‍,നേഹ സക്സേന,സൗമ്യ മേനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീവന്‍ എം വി സംവിധാനം ചെയ്യുന്ന ഫോര്‍ട്ടി എയ്റ്റ് അവേഴ്സ് ” എന്ന ചിത്രത്തിന്റെ ടെെറ്റില്‍ പോസ്റ്റര്‍ റിലീസായി.

ജോയ് മാത്യു,ജഗദീഷ്,ടി ജി രവി,ഇന്ദ്രന്‍സ്,ശ്രീജിത്ത് രവി,കിരണ്‍ രാജ്,വിജയകുമാര്‍,ശിവജി ഗുരുവായൂര്‍,രാജാ
സാഹിബ്,സന്തോഷ് കെ നായര്‍,സാം ജീവന്‍,നീന കുറുപ്പ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
മര്‍ക്കോണി മിഡീയ ആന്റ് കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഉണ്ണികൃഷ്ണന്‍ കെ പി,മറിയാമ്മ തോമസ്സ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം അജിത് പൂജ പ്പുര എഴുതുന്നു.വി കെ പ്രദീപ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.ജീവന്‍ എം വി,ശ്യാം പ്രസാദ് എന്നിവരുടെ വരികള്‍ക്ക് ശ്യാം പ്രസാദ് സംഗീതം പകരുന്നു.എഡിറ്റര്‍-അഭിലാഷ് വിശ്വനാഥ്.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സെെമണ്‍ ഫ്രാന്‍സിസ്,കല-ലൗലി ഷാജി,മേക്കപ്പ്-സുനില്‍ നാട്ടക്കല്‍,വസ്ത്രാലങ്കാരം-കുക്കു ജീവന്‍,സ്റ്റില്‍സ്-തുഷാദ് ചാത്തനൂര്‍,അനുലാല്‍ വി വി,പരസ്യക്കല-മുഹമ്മദ് ഷാ,അക്യൂല്‍ ഖാലിദ്,ആക്ഷന്‍-ജോണ്‍സണ്‍ മാസ്റ്റര്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-സബിന്‍ കാട്ടുങ്കല്‍,പ്രൊജക്റ്റ് ഡിസെെനര്‍-റിനു സാം റോയ്.
മാര്‍ച്ച് പതിനാലാം തിയ്യതി തൃശൂര്‍ കാളത്തോട് സെന്റ് ജോസഫ് ചര്‍ച്ച് ഹാളില്‍ ഉച്ചയ്ക്ക് രണ്ടര മണിക്ക് ചിത്രത്തിന്റെ പൂജ ചടങ്ങ് നിര്‍വ്വഹിക്കും.അടുത്ത ദിവസം മുതല്‍ ചിത്രീകരണം ആരംഭിക്കുമെന്ന് സംവിധായകന്‍ ജീവന്‍ എം വി പറഞ്ഞു.

വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

English Summary : Title Poster release “Forty Eight Hours”

ക്രിസ്പി ചിക്കൻ ലെഗ്

0

വീട്ടിൽ കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപെടുന്ന രീതിയിൽ ഒരു പലഹാരം തയ്യാറാക്കിയാലോ. വളരെ പെട്ടന്ന് തയ്യാറാക്കാൻ സാധിക്കുന്ന ക്രിസ്പി ചിക്കന്റെ റെസിപ്പി എങ്ങനെ ആണെന്ന് നോക്കാം

ആവശ്യമായ സാധനങ്ങൾ

ചിക്കൻ ലെഗ് – 2 എണ്ണം
മയോണൈസ്
ഉരുളൻ കിഴങ്ങ് – 1 എണ്ണം
കുരുമുളക് – 10 – 15 എണ്ണം
കുരുമുളക് പൊടി – 1 ടീസ്പൂൺ
ബെ ലീഫ്
മുട്ട – 2 എണ്ണം
ബ്രഡ് പൊടി
മൈദ
ഉപ്പ്
എണ്ണ

തയ്യാറാക്കുന്ന വിധം വിശദമായി വിഡിയോയിൽ ഉണ്ട്.

വീഡിയോ കാണാം

English Summary : Crispy Chicken Leg Recipe in Malayalam