Home Blog Page 359

ഡിയര്‍ മച്ചാനി’ലൂടെ ഗായകന്‍ മധു ബാലകൃഷ്ണനും സിനിമാ സംഗീത സംവിധാന രംഗത്തേക്ക്

0

ചലച്ചിത്ര പിന്നണി ഗാനരംഗത്ത് കാല്‍ നൂറ്റാണ്ടിലേറെയായി തന്‍റെ വേറിട്ട സ്വരമാധുരിയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ ഗായകന്‍ മധു ബാലകൃഷ്ണനും ചലച്ചിത്ര സംഗീത സംവിധാന രംഗത്തേക്ക് ചുവടുവെച്ചു. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിച്ച് ദിലീപ് നാരായണന്‍ സംവിധാനം ചെയ്യുന്ന യുവ താരങ്ങളുടെ ചിത്രം ‘മൈ ഡിയര്‍ മച്ചാനി’ലൂടെയാണ് മധു ബാലകൃഷ്ണന്‍ സംഗീത സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ‘പൂമുടിച്ച് പുതുമനെപോലെ ദീപാവലിക്ക് പുതുമയ്, കണ്ണീരും മുത്താകും വരും….’ പ്രശസ്ത കവിയും ഗാനരചയിതാവുമായ എസ്. രമേശന്‍ നായര്‍ തമിഴും മലയാളവും ഇടകലര്‍ത്തി രചിച്ച ഗാനത്തിനാണ് മധു ബാലകൃഷ്ണന്‍ സംഗീതം നല്‍കിയത്. ഗാനം ചിത്രത്തിൻ്റെ അണിയറ പ്രവർത്തകൾ പുറത്ത് വിട്ടും. ഈ ഗാനം മലയാളികളുടെ വാനമ്പാടി കെ എസ് ചിത്രയ്ക്കൊപ്പം മധു ബാലകൃഷ്ണന്‍ ആലപിക്കുന്നുമുണ്ട്. ഒരു അഗ്രഹാരത്തിന്‍റെ പശ്ചാത്തലത്തില്‍ സാഹോദര്യവും പ്രണയവും മാതൃവാത്സല്യവുമൊക്കെ ഒപ്പിയെടുക്കുന്ന ഒരു മനോഹരമായ ഗാനമാണിത്.

ഇത്തരമൊരു ഗാനത്തിന് സംഗീതം നല്‍കാനും ചിത്രച്ചേച്ചിക്കൊപ്പം പാടാനും കഴിഞ്ഞതില്‍ ഒത്തിരി സന്തോഷമുണ്ടെന്ന് മധു ബാലകൃഷ്ണന്‍ പറഞ്ഞു. കവി ശ്രേഷ്ഠനായ രമേശന്‍സാറിന്‍റെ വരികള്‍ക്ക് ഈണം നല്‍കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. പിന്നണി ഗാനരംഗത്ത് ഞാന്‍ 25 വര്‍ഷം പിന്നിടുകയാണ്. ഇതിനിടയില്‍ പാട്ടുകള്‍ക്ക് ഈണം നല്‍കാന്‍ പല കാരണങ്ങള്‍ കൊണ്ട് കഴിയാതെപോയി. ഈ ഗാനം വളരെ യാദൃശ്ചികമായി സംഭവിച്ചതാണ്. എന്‍റെ അടുത്ത സുഹൃത്ത് സൗണ്ട് എഞ്ചിനീയറായ ഷിയാസാണ് എനിക്ക് ഇങ്ങനെയൊരു സാധ്യതയ്ക്ക് പ്രേരണയായത്. എന്നാല്‍ എനിക്ക് സംഗീതം ഒരുക്കാന്‍ അവസരം നല്‍കി സഹായിച്ചത് ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ നിര്‍മ്മാതാവ് ബെന്‍സി നാസര്‍ എന്ന ഞങ്ങളുടെ പ്രിയപ്പെട്ട ബോസാണ്. ബോസിനോട് പ്രത്യേകം നന്ദിയുണ്ട്.വളരെ മനോഹരമായ പാട്ടാണ്. ഇനി ആസ്വാദകര്‍ ആ പാട്ട് ഏറ്റെടുക്കുമെന്നാണ് എന്‍റെ പ്രതീക്ഷ. മധു ബാലകൃഷ്ണന്‍ പറഞ്ഞു. ഇത്രയും കാലം ആലാപനത്തിലായിരുന്നു ശ്രദ്ധ. ഇനി സംഗീത സംവിധാനത്തിലും ശ്രദ്ധിക്കേണ്ടിവരും. ഇനിയും കൂടുതല്‍ പാട്ടുകള്‍ക്ക് ഈണം നല്‍കണമെന്നു തന്നെയാണ് എന്‍റെ ആഗ്രഹം. മധു ബാലകൃഷ്ണന്‍ വ്യക്തമാക്കി.

യുവതാരങ്ങളായ അഷ്ക്കര്‍ സൗദാന്‍, രാഹുല്‍ മാധവ്, ബാല, ആര്യന്‍, അബിന്‍ ജോണ്‍ എന്നിവരാണ് മൈ ഡിയര്‍ മച്ചാനിലെ മുഖ്യ കഥാപാത്രങ്ങള്‍. വ്യത്യസ്തമായ സൗഹൃദത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്. നാല് സുഹൃത്തുക്കളുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി കടന്നുവരുന്ന സംഭവങ്ങളെയും വ്യക്തികളെയും കേന്ദ്രീകരിച്ചാണ് ചിത്രത്തിന്‍റെ കഥ വികസിക്കുന്നത്. പ്രണയം, കോമഡി, ആക്ഷന്‍ എന്നിവയ്ക്ക് ഏറെ പ്രാധാന്യമുള്ള മൈ ഡിയര്‍ മച്ചാന്‍സ് ഒരു ഫാമിലി എന്‍ര്‍ടെയ്നര്‍ കൂടിയാണ്. ബാനര്‍ – ബെന്‍സി പ്രൊഡക്ഷന്‍സ്, നിര്‍മ്മാണം – ബെന്‍സി നാസര്‍, സംവിധാനം- ദിലീപ് നാരായണന്‍, ഛായാഗ്രഹണം- പി സുകുമാര്‍, കഥ/തിരക്കഥ -വിവേക്, ഷെഹീം കൊച്ചന്നൂര്‍, ഗാനരചന- എസ് രമേശന്‍ നായര്‍, ബി ഹരിനാരായണന്‍, സംഗീതം- വിഷ്ണു മോഹന്‍ സിത്താര, മധു ബാലകൃഷ്ണന്‍, പി ആര്‍ ഒ – പി ആര്‍ സുമേരന്‍.

English Summary :Singer Madhu Balakrishnan enters the film music direction through ‘Dear Machani’

സുരേഷ് ഗോപിയുടെ”കാവല്‍ ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്

0

സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി നിഥിൻ രഞ്ജിപണിക്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “കാവല്‍” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

അനൂപ് സത്യന്റെ വരനെ ആവശ്യമുണ്ട് ” എന്ന ചിത്രത്തിനു ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം,ഗുഡ് വിൽ എന്റർടെെയ്ൻമെന്റിന്റെ ബാനറിൽ ജോബി ജോർജ്ജ് നിർമ്മിക്കുന്നു.
ഹെെറേഞ്ച് പശ്ചാത്തലത്തിൽ രണ്ടു കാലഘട്ടത്തിന്റെ കഥ ദൃശ്യവൽക്കരിക്കുന്ന ഈ ചിത്രം ഒരു ആക്ഷൻ ഫാമിലി ഡ്രാമ ആയിരിക്കുമെന്ന് നിഥിൻ രഞ്ജിപണിക്കർ പറഞ്ഞു.

രഞ്ജി പണിക്കര്‍,ശങ്കര്‍ രാമകൃഷ്ണന്‍,സുരേഷ് കൃഷ്ണ,പത്മരാജ് രതീഷ്,ശ്രീജിത്ത് രവി,സാദ്ദിഖ്,സന്തോഷ് കീഴാറ്റൂർ,കിച്ചു ടെല്ലസ്,ബിനു പപ്പു,,രാജേഷ് ശര്‍മ്മ,കിച്ചു ടെല്ലസ്,കണ്ണൻ രാജൻ പി ദേവ്,ചാലി പാല,ഇവാന്‍ അനില്‍,റേയ്ച്ചല്‍ ഡേവിഡ്,മുത്തുമണി,അഞ്ജലി നായര്‍,പൗളി വത്സന്‍,അംബിക മോഹന്‍,ശാന്ത കുമാരി,ബേബി പാര്‍ത്ഥവി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

ഛായാഗ്രഹണം നിഖിൽ എസ് പ്രവീൺ നിർവ്വഹിക്കുന്നു.സംഗീതം-രഞ്ജിൻ രാജ്,എഡിറ്റർ-മൻസൂർ മുത്തൂട്ടി,കല-ദിലീപ് നാഥ്,മേക്കപ്പ്-പ്രദീപ് രംഗൻ,വസ്ത്രാലങ്കാരം-നിസ്സാർ,സ്റ്റില്‍സ്-മോഹന്‍ സുരഭി,പരസ്യകല-ഒാള്‍ഡ് മങ്കസ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-സനല്‍ വി ദേവന്‍,ശ്യാമന്‍തക് പ്രദീപ്, പ്രൊഡക്സ്ന്‍ എക്സിക്യൂട്ടീവ്-പൗലോസ് കുറുമറ്റം,പ്രൊഡക്ഷൻ കൺട്രോളർ-സഞ്ജയ് പടിയൂർ,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

English Summary : Suresh Gopi’s “Kaval” First Look Poster Release

നാലു ഭാഷകളില്‍ നമിത നിർമ്മിക്കുന്ന “ബൗ വൗ “ഫസ്റ്റ് ലുക്ക് പോസ്റ്റർ

0

തെന്നിന്ത്യയിലെ പ്രശസ്ത സിനിമ താരം നമിത ചലച്ചിത്ര നിര്‍മ്മാണ രംഗത്തേക്ക്..
മലയാളം ഉള്‍പ്പെടെ നാല് ഭാഷകളിലായി നമിത നിര്‍മ്മിക്കുന്ന “ബൗ വൗ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.നാല് ഭാഷകളിലെ പ്രശസ്തരായ പതിനാല് ചലച്ചിത്ര നടികൾ തങ്ങളുടെ ഫേയ്സ് ബുക്ക് പേജിലൂടെയാണ് “
ബൗ വൗ ” പോസ്റ്റർ റിലീസ് ചെയ്യതത്.

ആര്‍ എല്‍ രവി,മാത്യു സ്ക്കറിയ എന്നിവര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഒരു ബ്ലോഗരുടെ വേഷത്തില്‍ നമിത പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ബ്രിട്ടീഷ് അധിനിവേശ കാലത്തിനുശേഷം അവര്‍ ഉപേക്ഷിച്ചുപോയ വനമധ്യത്തിലുള്ള ദുരൂഹമായ ഒരു എസ്റ്റേറ്റിന്റെ കഥ പകര്‍ത്താനായി ബ്ലോഗര്‍ എത്തുന്നതും അതിനിടയില്‍ അവിടുത്തെ പൊട്ടക്കിണറ്റില്‍ അകപ്പെട്ട അവരെ രക്ഷപ്പെടുത്താനായി ഒരു നായ നടത്തുന്ന ശ്രമങ്ങളാണ് “ബൗ വൗ “എന്ന സസ്പെന്‍സ് ത്രില്ലര്‍ ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്.ഇതിനുവേണ്ടി ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ വലിയ ബഡ്ജറ്റില്‍ ഗംഭീരമായൊരു കിണറിന്റെ സെറ്റൊരുക്കിട്ടുണ്ട്, കലാസംവിധായകന്‍ അനില്‍ കുമ്പഴ. 35 അടി താഴ്ചയിലാണ് കിണറിന്റെ സെറ്റ് പണിതിട്ടുള്ളത്.
സിനിമയുടെ ഭൂരിഭാഗം ഷൂട്ട് ചെയ്യേണ്ടത് ഇവിടെയായതുകൊണ്ട് വളരെ വിശാലമായ സ്‌പെയ്‌സിലാണ് സെറ്റ് ഒരുക്കിട്ടുള്ളത്.

നാല് ഭാഷകളിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തിലും തമിഴിലും നേരിട്ടാണ് ചിത്രീകരണമെങ്കില്‍ കന്നഡത്തിലും തെലുങ്കിലുമായി റീമേക്ക് ചെയ്യും.

എസ് നാഥ് ഫിലിംസ്,നമിതാസ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ നമിത,സുബാഷ് എസ് നാഥ്, എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പി എസ് ക്യഷ്‌ണ നിര്‍വ്വഹിക്കുന്നു. മുരുകൻ മന്ദിരത്തിൻ്റെ വരികള്‍ക്ക് റെജി മോൻ സംഗീതം പകരുന്നു.എഡിറ്റര്‍-അനന്തു എസ് വിജയന്‍,കല-അനില്‍ കുമ്പഴ, ആക്ക്ഷന്‍-ഫയര്‍ കാര്‍ത്തിക്,പി ആര്‍ ഒ-എ എസ് ദിനേശ്.

English Summary : First look poster for movie “Bow Wow” produced by Namitha in four languages

കാളിദാസ് ജയറാം, നമിത പ്രമോദ് ചിത്രത്തിന്” രജനി ” എന്നു പേരിട്ടു

0

കാളിദാസ് ജയറാം,സൈജുകുറുപ്പ് നമിത പ്രമോദ്,റീബ മോണിക്ക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനില്‍ വര്‍ഗ്ഗീസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് “രജനി ” എന്നു പേരിട്ടു.പൊള്ളാച്ചിയിൽ ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രത്തിൽ ശ്രീകാന്ത് മുരളി, അശ്വിൻ,തോമസ്, റിങ്കി ബിസി ഷോൺ റോമി, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

നവരസ ഫിലിംസിന്റെ ബാനറില്‍ ശ്രീജിത്ത് കെ എസ്,ബ്ലെസി ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിെന്റെ ഛായാഗ്രഹണം ജെബിൻ ജേക്കബ് നിര്‍വ്വഹിക്കുന്നു.എഡിറ്റര്‍-ദീപു ജോസഫ്,സംഭാഷണം-വിന്‍സെന്റ് വടക്കന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജാവേദ് ചെമ്പ്,കല-ബംഗ്ലാൻ മേക്കപ്പ്-റോണക്സ് സേവ്യര്‍,വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണന്‍,സ്റ്റില്‍സ്-രാഹുൽ രാജ് ആർ,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-ഷമീജ് കൊയിലാണ്ടി, ഷിബു പന്തലക്കോട്,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

English Summary : Kalidas Jayaram and Namitha in new movie “Rajini”

‘ചെക്കൻ’ സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി

0

കോഴിക്കോട് : മലയാള സിനിമാപ്രേമികൾക്ക് മനോഹരമായൊരു ഗാനവുമായി നഞ്ചിയമ്മ വീണ്ടുമെത്തുന്നു. മലയാളികൾ ഏറ്റുപാടിയ അയ്യപ്പനും കോശിയും സിനിമയിലെ ‘കലകാത്ത ‘ഗാനത്തിന് ശേഷം മനോഹരമായൊരു താരാട്ട് പാട്ടുമായാണ് നഞ്ചിയമ്മ വരുന്നത്..

ഒട്ടേറെ പ്രവാസി മലയാളികളുടെ കലാസ്വപ്നങ്ങൾക്കു നിറം പകർന്ന ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വൺ ടു വൺ മീഡിയയുടെ ബാനറിൽ മൻസൂർ അലിനിർമ്മിച്ച് ഷാഫി എപ്പിക്കാട് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘ചെക്കൻ’ എന്ന ചിത്രത്തിലൂടെയാണ് ഗായികയും, അഭിനേതാവുമായി നഞ്ചിയമ്മ വീണ്ടുമെത്തുന്നത്.

രചയിതാവും, സംഗീത സംവിധായകനും, ഗായകനുമായ പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ് ചെക്കനിലെ ആദ്യ
ഗാനത്തിന്റെ വീഡിയോ ലോഞ്ചിംഗ് നിർവ്വഹിച്ചത്.നടൻ വിനോദ് കോവൂരും , സംവിധായകൻ ഷാഫി എപ്പിക്കാടും ചിത്രത്തിന്റെ മറ്റു അണിയറ പ്രവർത്തകരും സന്നിഹിതരായ ചടങ്ങ്
കോഴിക്കോട് കൈതപ്രത്തിന്റെ വസതിയിൽ വെച്ചാണ് നടന്നത്. വൺ ടു വൺ മീഡിയ യൂട്യൂബ് ചാനലിലൂടെയാണ് ‘ആത്‌ക്ക് അന്താ പക്കം’എന്ന് തുടങ്ങുന്ന ചിത്രത്തിലെ ആദ്യഗാനം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്.

ഗോത്ര വിഭാഗത്തിൽ ജനിച്ച ഗായകനായൊരു വിദ്യാർത്ഥിയുടെ കഥ പറയുന്ന ചിത്രം മനോഹരമായ ഗാനങ്ങളുടെ അകമ്പടിയോടെ വയനാടിന്റെ ദൃശ്യ ഭംഗിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. പാരമ്പര്യമായി കിട്ടിയ സിദ്ധിയും, ഗായികയായ അമ്മൂമ്മ നഞ്ചിയമ്മയിൽ നിന്നും കിട്ടിയിരുന്ന അംഗീകാരവും നായകൻ ചെക്കന് ഏറെ പ്രോത്സാഹനമായിരുന്നെങ്കിലും വർത്തമാന കാലത്തും തുടരുന്ന ജാതിയുടെയും നിറത്തിന്റെയും പേരിലുള്ള അവഗണനകളും, മാറ്റിനിർത്തലുകളും നേരിടേണ്ടിവരുന്നൊരു ബാലന്റെ നിസ്സഹായതയാണ് സംവിധായകൻ ചെക്കനിലൂടെ വരച്ചു കാണിക്കുന്നത്.
കാടിന്റെയും, സംഗീതത്തിന്റെയും അകമ്പടിയോടെ ഒരുങ്ങുന്ന ചിത്രത്തിൽ നാടൻ പാട്ടു ഗായകൻ മണികണ്ഠൻ പെരുമ്പടപ്പും മനോഹരമായ ഗാനങ്ങൾക്ക് രചനയും, സംഗീതവും നിർവഹിച്ചു ആലപിക്കുന്നുണ്ട്.അടുത്ത മാസം റിലീസ് പ്രതീക്ഷിക്കുന്ന ചിത്രം തിയേറ്റർ റിലീസ് തന്നെയാണ് ഉദ്ദേശിക്കുന്നത്.

ഗപ്പി,ചാലക്കുടിക്കാരൻ ചെങ്ങാതി, എടക്കാട് ബറ്റാലിയൻ തുടങ്ങിയ ചിത്രത്തിലൂടെ ശ്രദ്ധേയനായ വിഷ്ണു പുരുഷനാണ് നായകൻ ചെക്കനായി അഭിനയിക്കുന്നത്. നായിക ആതിരയും. കൂടാതെ നഞ്ചിയമ്മ, വിനോദ് കോവൂർ , തസ്നിഖാൻ , അബു സലീം, അമ്പിളി, അലി അരങ്ങാടത്ത് ,മാരാർ, സലാം കല്പറ്റ, അഫ്സൽ തുവൂർ, ടിക് ടോക് താരങ്ങളായ അബു സാലിം , ഷിഫാന, ലിയാ അമൻ തുടങ്ങിയവരോടൊപ്പം ഒട്ടേറെ നാടക താരങ്ങളും വിവിധ വേഷത്തിൽ ചിത്രത്തിലെത്തുന്നു.

ഛായാഗ്രഹണം: സുരേഷ് റെഡ് വൺ നിർവഹിക്കുന്നു. കലാ സംവിധാനം : ഉണ്ണി നിറം, ചമയം : ഹസ്സൻ വണ്ടൂർ, എഡിറ്റ്‌ : ജർഷാജ്, വസ്ത്രാലങ്കാരം : സുരേഷ് കോട്ടാല, പ്രൊജക്റ്റ്‌ ഡിസൈൻ : അസിം കോട്ടൂർ, പ്രൊ.കാണ്ട്രോളർ : ഷൗക്കത്ത് വണ്ടൂർ, പ്രൊ.മാനേജർ : റിയാസ് വയനാട്, സ്റ്റിൽസ് : അപ്പു, പശ്ചാത്തല സംഗീതം : സിബു സുകുമാരൻ,
സാമ്പത്തിക നിയന്ത്രണം : മൊയ്‌ദു കെ.വി,ഗതാഗതം :ഷബാദ് സബാട്ടി,
പി.ആർ. ഒ : അജയ് തുണ്ടത്തിൽ, ഡിസൈൻ : മനു ഡാവിഞ്ചി.

English Summary : The first song of the movie ‘Chekkan’ has been released

ദിശ പൂർത്തിയായി

0

പ്ളസ്ടു വിദ്യാർത്ഥിയായ വിനോദ്, അവന്റെ അമ്മ വിലാസിനിയോടൊപ്പം ഒരു ഗ്രാമത്തിലെ കയർ മില്ലിൽ പണിയെടുത്ത് ജീവിക്കുന്നു. വിനോദിന്റെ അച്ഛൻ മാധവനെ ദുരൂഹ സാഹചര്യത്തിൽ കാണാതായിട്ട് പന്ത്രണ്ട് വർഷത്തിൽ കൂടുതലായി . ഒരു പ്രത്യേക സാഹചര്യത്തിൽ മില്ല് അടച്ചുപൂട്ടുന്നതോടെ ഇരുവർക്കും തൊഴിൽ നഷ്ടപ്പെടുകയും വിനോദിന്റെ പഠനം അവതാളത്തിലാവുകയും ചെയ്യുന്നു. കയർ സൊസൈറ്റി പ്രസിഡന്റും പോലീസും മില്ല് മുതലാളിയും ലോക്കൽ എംഎൽഎയും നടത്തുന്ന ഗൂഡാലോചന വിനോദ് തിരിച്ചറിയുന്നു. അവൻ വിഭ്രാന്തിയുടെ ലോകത്തിൽ എത്തിപ്പെടുന്നു. വിധി അവന് ദുരന്തങ്ങൾ കാത്തു വെയ്ക്കുന്നു.

അക്ഷയ് ജെ ജെ, നീനാക്കുറുപ്പ്, തുമ്പി നന്ദന, പൂജപ്പുര രാധാകൃഷ്ണൻ , കൃഷ്ണൻ ബാലകൃഷ്ണൻ , ബാലു നാരായണൻ , ദേവൻ നെല്ലിമൂട് , ശ്യാം, വി നരേന്ദ്രമോഹൻ , ജയചന്ദ്രൻ കെ , മേജർ വി കെ സതീഷ്കുമാർ , അരുൺ മോഹൻ , മായാസുകു എന്നിവരഭിനയിക്കുന്നു.

ബാനർ – അനശ്വര ഫിലിംസ്, നിർമ്മാണം – റസ്സൽ സി, കഥ, തിരക്കഥ, സംവിധാനം – വി സി ജോസ് , ഛായാഗ്രഹണം – അനിൽ നാരായൺ , മനോജ് നാരായൺ , പശ്ചാത്തലസംഗീതം – രമേശ് നാരായൺ , എഡിറ്റിംഗ് – കെ ശ്രീനിവാസ് , കളറിസ്റ്റ് – ലിജു പ്രഭാകർ , ചമയം – ബിജു പോത്തൻകോട്, ലാൽ കരമന, വസ്ത്രാലങ്കാരം – അജി മുളമുക്ക് , കല – ഉണ്ണിലാൽ, ശബ്ദമിശ്രണം – അനൂപ് തിലക്, എഫക്ട്സ് – സുരേഷ് തിരുവല്ലം, പ്രൊഡക്ഷൻ കോ-ഓർഡിനേറ്റർ – ജസ്റ്റിൻ എൽ വൈ , സ്‌റ്റുഡിയോ – ചിത്രാഞ്ജലി, സ്റ്റിൽസ് – സുജിത്ത് വെള്ളനാട് , പി ആർ ഓ – അജയ് തുണ്ടത്തിൽ .

English Summery : Disha movie shooting completed

കണ്ണൂരില്‍ ബോംബ് സ്‌ഫോടനം; യുവാവിന്റെ കൈപ്പത്തി അറ്റു

0

കണ്ണൂർ കതിരൂരിൽ ബോംബ് സ്ഫോടനത്തിൽ യുവാവിന്റെ കൈപ്പത്തി അറ്റു. നിജേഷ് എന്ന മാരിമുത്തുവിന്റെ കൈപ്പത്തിയാണ് തകർന്നത്. ബോംബ് നിർമാണത്തിനിടെയാണ് അപകടമെന്നാണ് സൂചന.

ബുധനാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. ഒപ്പമുണ്ടായിരുന്ന മറ്റൊരാൾക്കും പരിക്കേറ്റിട്ടുണ്ട്. നിജേഷിനെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടർന്ന് മംഗാലപുരം ആശുപത്രയിലേക്ക് കൊണ്ടുപോയി.കണ്ണൂർ കതിരൂർ നാലാംമൈലിലാണ് സ്ഫോടനം നടന്നത്.

English Summary : Bomb blast in Kannur; The young man’s hand was amputated

രാജ്യസഭ: ജോൺ ബ്രിട്ടാസ്, തോമസ് ഐസക്ക് എന്നിവർ സിപിഎമ്മിന്റെ സജീവ പരിഗണനയിൽ

0

രാജ്യസഭയിലേക്കുളള സ്ഥാനാർത്ഥികളെ സി പി എം മറ്റന്നാൾ തീരുമാനിക്കും. മൂന്ന് സീറ്റുകളാണ് കേരളത്തിൽ നിന്ന് ഇത്തവണ രാജ്യസഭയിലേക്ക് ഒഴിവുളളത്. നിലവിലെ നിയമസഭാ അംഗബലത്തിൽ രണ്ട് പേരെ എൽ ഡി എഫിനും ഒരാളെ യു ഡി എഫിനും വിജയിപ്പിക്കാം. കൊവിഡ് സാഹചര്യത്തിൽ വോട്ടെടുപ്പ് ഒഴിവാക്കുന്നതിനെ പറ്റി ഇരുമുന്നണികളും ആലോചിക്കുന്നുണ്ട്. രണ്ട് സ്ഥാനാർത്ഥികളെ മാത്രം നിർത്തി വോട്ടെടുപ്പ് ഒഴിവാക്കാനാണ് സി പി എമ്മിനുളളിൽ നിലവിലെ ധാരണ.

പാർട്ടി നേതാക്കൾക്ക് പുറമെയുളള പേരുകളും സി പി എം സജീവമായി പരിഗണിക്കുന്നുണ്ട്. പാർട്ടി ചാനലിന്റെ എം ഡിയും മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്‌ടാവുമായിരുന്ന ജോൺ ബ്രിട്ടാസിന്റെ പേരാണ് ഇതിൽ പ്രധാനമായും പാർട്ടിയുടെ മുന്നിലുളളത്. പല തവണ ബ്രിട്ടാസിനെ രാജ്യസഭയിൽ എത്തിക്കാൻ സംസ്ഥാന നേതൃത്വം ആലോചിച്ചെങ്കിലും പാർട്ടി നേതാക്കൾ തന്നെ വേണമെന്ന കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശമാണ് തടസമായത്. ഇത്തവണയും കേന്ദ്ര നേതൃത്വം എടുക്കുന്ന നിലപാട് ബ്രിട്ടാസിന്റെ കാര്യത്തിൽ നിർണായകമാകും.
കർഷക സമരത്തിൽ ശ്രദ്ധേയമായ പ്രവർത്തനം നടത്തിയ കെ കെ രാഗേഷിന് വീണ്ടും അവസരം നൽകണമെന്ന് സി പി എമ്മിലെ ഒരു വിഭാഗത്തിന് താത്പര്യമുണ്ട്. സി പി എം സഹയാത്രികനായ ചെറിയാൻ ഫിലിപ്പ്, എസ് എഫ് ഐ മുൻ ദേശീയ ഭാരവാഹിയും സി പി എം സംസ്ഥാന സമിതി അംഗവുമായ ഡോ വി ശിവദാസൻ, കേന്ദ്ര കമ്മിറ്റിയംഗമായ വിജു കൃഷ്‌ണൻ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. ഇത്തവണ നിയമസഭയിലേക്ക് സീറ്റ് ലഭിക്കാതെ പോയ ധനമന്ത്രി തോമസ് ഐസക്കിനും രാജ്യസഭയിലേക്ക് നറുക്ക് വീഴാൻ സാദ്ധ്യതയുണ്ടെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്.

യു ഡി എഫിൽ പി വി അബ്‌ദുൾ വഹാബ് തന്നെയായിരിക്കും സ്ഥാനാർത്ഥി. അടുത്ത ചൊവാഴ്‌ച വരെയാണ് നാമനിർദ്ദേശ പത്രിക നൽകാനുളള സമയം. ഈ മാസം 30നാണ് തിരഞ്ഞെടുപ്പ്

English Summary : Rajya Sabha: John Brittas and Thomas Isaac under active consideration of the CPM

വർഗീയ പ്രസംഗം; ഹൈക്കോടതി ജസ്‌റ്റിസ് നിയമക്കുരുക്കിലേക്ക്

0




ബിജെപി അഭിഭാഷക സംഘടനാ സമ്മേളനത്തിൽ പങ്കെടുത്ത് വിവാദ പ്രസംഗത്തിലൂടെ സത്യപ്രതിജ്ഞാലംഘനം നടത്തിയ ഹൈക്കോടതി ജസ്റ്റിസ് എൻ നാഗരേഷ്  കുരുക്കിൽ. ഇദ്ദേഹത്തിനെതിരെ നിയമയുദ്ധത്തിനൊരുങ്ങി അഭിഭാഷകർ. ഭരണഘടനയുടെ ആമുഖമായ മതനിരപേക്ഷ ആശയത്തെ അപഹസിച്ച് ജസ്‌റ്റിസ് എൻ നാഗരേഷ് തിരൂരിൽ നടത്തിയ പ്രസംഗമാണ് വിവാദമായത്. 

ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന കൗൺസിൽ യോഗം ഉദ്ഘാടനത്തിനിടെയാണ്  ജസ്‌റ്റിസ് ഭരണഘടനയെ വിമർശിച്ചത്. ഭരണഘടനാ വിദഗ്ദർ തലനാരിഴകീറി പരിശോധിച്ച് രാജ്യത്തെ സെക്യുലർ സ്റ്റേറ്റ് എന്ന ആശയത്തിന് എതിരാകുമെന്ന് കണ്ട് തള്ളിക്കളഞ്ഞത് വീണ്ടും ഉന്നയിച്ചാണ് ജസ്‌റ്റിസ് പരാമർശം നടത്തിയത്. നിലവിലെ ഭരണഘടനയെ തകർക്കും വിധത്തിലാണ് ഭരണഘടന സംരക്ഷിക്കാൻ ചുമതലയുള്ള ന്യായാധിപൻ സംസാരിച്ചതെന്ന് നിയമ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. ഇദ്ദേഹത്തിന്റെ പ്രസംഗം ഭരണഘടനയുടെ അന്തസത്തക്ക് എതിരാണെന്ന് പ്രമുഖ അഭിഭാഷകൻ  പി പി ബഷീർ പറഞ്ഞു.

ഭരണഘടനയുടെ ധാർമികത ഉയർത്തിപ്പിടിക്കേണ്ട ജസ്‌റ്റിസ്  നീതി, സ്ഥിതിസമത്വം, മതസ്വാതന്ത്യം, ചിന്താ സ്വാതന്ത്ര്യം, സൗഹാർദം തുടങ്ങിയവക്ക് എതിരായാണ് പ്രസംഗിച്ചത്.ഒരു രാഷ്ടീയ പാർടിയുടെ പോഷക സംഘടന സമ്മേളനം ഉദ്ഘാടനംചെയ്യുക വഴി ഹൈക്കോടതി സിറ്റിങ്‌ ജഡ്ജി പാലിക്കേണ്ട നിയമപരമായ ധാർമികതക്ക് എതിരായാണ് പ്രവർത്തിച്ചതെന്ന് ഹൈക്കോടതി അഭിഭാഷകൻ അഡ്വ. സി എം മുഹമ്മദ് ഇക്ബാൽ പറഞ്ഞു. ന്യായാധിപൻമാർ പാലിക്കേണ്ട ധാർമികതകൾ മറക്കുന്ന അവസ്ഥയിലാണ് ഇന്ത്യയിലെ നീതിപീഠങ്ങളെന്നും സി എം മുഹമ്മദ് ഇക്ബാൽ പറഞ്ഞു.

English Summary : Communal speech; High Court Justice to jurisdiction

മന്ത്രി കെ ടി ജലീൽ രാജിവെച്ചു

0

സംസ്ഥാന ന്യൂനപക്ഷ വികസന കോർപറേഷനിലെ നിയമനം സംബന്ധിച്ച ലോകായുക്ത വിധിയെ തുടർന്ന് മന്ത്രി കെ ടി ജലീൽ രാജിവെച്ചു. മുഖ്യമന്ത്രിക്ക് ജലീൽ രാജിക്കത്ത് നൽകി. മുഖ്യമന്ത്രിയുടെ ഓഫീസ് രാജിക്കത്ത് ഗവർണർക്ക് കൈമാറി.ന്യൂനപക്ഷ വികസന കോർപറേഷൻ ജനറൽ മാനേജരായി കെ ടി അദീബിനെ നിയമിച്ചത് നിയമവിരുദ്ധമാണെന്നാണ് ലോകായുക്ത വിധിച്ചത്. ബന്ധുവായ കെ ടി അദീബിനെ നിയമിക്കാൻ മന്ത്രി ജലീൽ യോഗ്യതയിൽ തിരുത്തൽ വരുത്തിയെന്നും മന്ത്രിയായി തുടരാൻ ജലീലിന് അർഹതയില്ലെന്നും ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപ ലോകായുക്ത ഹാറുൺ അൽ റഷീദ് എന്നിവരുടെ റിപ്പോർട്ടിൽ പറയുന്നു. ലോകായുക്ത നിയമം 12(3) പ്രകാരം റിപ്പോർട്ട് തുടർനടപടിക്കായി തിങ്കളാഴ്ച്ച മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. ലോകായുക്ത റിപ്പോർട്ട് ചോദ്യംചെയ്ത് ജലീൽ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ വാദം തുടരുകയാണ്. ജസ്റ്റിസ് പി ബി സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ലോകായുക്ത നിയമം അനുസരിച്ചുള്ള അന്വേഷണം നടത്താതെ നൽകിയ റിപ്പോർട്ട് നിയമപരമല്ലെന്ന് ഹർജിയിൽ പറയുന്നു. ലോകായുക്തയിൽ ലഭിക്കുന്ന പരാതിയിൽ ഉചിതമായ ഏജൻസിയെക്കൊണ്ട് അന്വേഷണം നടത്തിക്കണമെന്ന വ്യവസ്ഥ ലംഘിക്കപ്പെട്ടു. പരാതി നിലനിൽക്കുമോ എന്നു മാത്രമാണ് ലോകായുക്ത പരിശോധിച്ചത്.നിയമാനുസൃതമായ അന്വേഷണം ആവശ്യമാണ്. സമാന പരാതി നേരത്തെ ഹൈക്കോടതിയും ഗവർണറും നിരസിച്ചിരുന്നു.

പിന്നോക്കവിഭാഗ വികസന ഫിനാൻസ് കോർപറേഷനിലെ നിയമനങ്ങൾ ലോകായുക്തയുടെ പരിധിയിൽ വരില്ലെന്ന കാര്യവും പരിഗണിക്കപ്പെട്ടില്ല. നിയമനത്തിന് പ്രത്യേക ചട്ടങ്ങൾ വ്യവസ്ഥ ചെയ്തിട്ടില്ലാത്തതിനാൽ ചട്ടലംഘനം ഉണ്ടായതായി പറയാനാവില്ലെന്ന് അഡ്വ. പി സി ശശിധരൻ മുഖേന സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടി. റിപ്പോർട്ടിന്മേലുള്ള തുടർനടപടിയും ഹർജിക്കാരനെതിരായ പരാമർശങ്ങളും റദ്ദാക്കണമെന്നാണ് ആവശ്യം.

English Summary : Minister KT Jalil resigns

അപര്‍ണ ബാലമുരളിയുടെ ” ഉല ” ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പൃഥ്വിരാജ് റിലീസ് ചെയ്തു

0

സൂപ്പര്‍ ഹിറ്റ് ചിത്രം സുരൈ പോട്രുവിന് ശേഷം അപര്‍ണ ബാലമുരളി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ്-മലയാള ചിത്രമായ ‘ഉല’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് സുകുമാരനാണ് ‘ഉല’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്.

“‘കല്‍ക്കി” ഫെയിം പ്രവീണ്‍ പ്രഭാറാം സംവിധാനം ചെയ്യുന്ന ‘ഉല’ സിക്സ്റ്റീന്‍ ഫ്രെയിംസിന്റെ ബാനറില്‍ ജിഷ്ണു ലക്ഷ്മൺ തമിഴിലും മലയാളത്തിലും നിർമ്മിക്കുന്നു.

കല്‍ക്കി’ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ഉല’യ്ക്കുണ്ട്.പ്രവീണ്‍ പ്രഭാറാം സുജിന്‍ സുജാതൻ എന്നിവർ ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. ഓപ്പറേഷന്‍ ജാവയ്ക്ക് ശേഷം ഫായിസ് സിദ്ദിഖ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ് ‘ഉല’.താര നിർണ്ണയവും മറ്റും പുരോഗമിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം മെയ് അവസാനം വാരം ആരംഭിക്കും.വാർത്ത പ്രചരണം-എ എസ് ദിനേശ്.

English Summary : Prithviraj has released the first look poster of Aparna Balamurali’s “Ula”

സ്പീക്കർക്ക് കോവിഡ്

0

സ്പീക്കർ  പി ശ്രീരാമകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചു.സ്പീക്കർ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ നിരീക്ഷണത്തിൽ.അടുത്ത ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിലുണ്ടായിരുന്നവർ നിരീക്ഷണത്തിൽ പോകണമെന്ന് സ്പീക്കർ അഭ്യർത്ഥിച്ചു.തനിക്ക് കോവിഡ് സ്ഥിരീകരിച്ചതായി സമൂഹ മാധ്യമത്തിലൂടെയാണ് സ്പീക്കർ അറിയിച്ചത്.

English Summary : Speaker P Sreeramakrishnan Tests Positive For COVID-19