മധ്യപ്രദേശിൽ രണ്ടരലക്ഷത്തിലധികം കോവിഡ് വാക്‌സിൻ നടുറോഡിൽ

രണ്ടരലക്ഷത്തിലധികം കോവിഡ് വാക്‌സിനുമായി  ട്രക്ക് വഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. മധ്യപ്രദേശിലെ നർസിങ്പൂരിലാണ് ട്രക്ക് കണ്ടെത്തിയത്. എട്ട് കോടിയോളം രൂപ വിലമതിക്കുന്ന കോവാക്‌സിൻ ഡോസുകളാണ് ട്രക്കിലുള്ളത്.

തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള ട്രക്കിന്റെ ഡ്രൈവറെയും സഹായിയെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഹൈദരാബാദിൽ നിന്നും ഹരിയാനയിലെ കർണലിലേക്ക് പോയിരുന്ന ട്രക്കാണ് ഇതെന്ന് പൊലീസ് അറിയിച്ചു. 12 മണിക്കൂറിലേറെയായി വാഹനം റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു.

ട്രക്കിന്റെ എയർകണ്ടീഷൻ പ്രവർത്തിച്ചിരുന്നതിനാൽ വാക്‌സിൻ സുരക്ഷിതമായിരിക്കുമെന്നാണ് നിഗമനം. രാജ്യത്ത് വാക്‌സിൻ ക്ഷാമം രൂക്ഷമായി തുടരുന്നതിനിടെയാണ് സംഭവം.

English Summary :More than two and a half lakh Covid vaccine in an abandoned truck in Madhya Pradesh

By admin