ഇന്ത്യയ്ക്കകത്തും വിദേശത്തും നിരവധി പുരസ്ക്കാരങ്ങൾ കരസ്ഥമാക്കി ശ്രദ്ധേയമായ കാന്തി, ഒരിലത്തണലിൽ, വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായ റെഡ്റിവർ തുടങ്ങിയ ചലച്ചിത്രങ്ങൾ നിർമ്മിച്ച സഹസ്രാരാ സിനിമാസ് പ്രൈവറ്റ് ലിമിറ്റഡിന് തലസ്ഥാന നഗരിയിൽ ഓഫീസ്. വഴുതയ്ക്കാട് കാർമൽ ടവറിന്റെ ഒന്നാം നിലയിൽ ആരംഭിച്ച ഓഫീസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത് കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനും പ്രശസ്ത ചലച്ചിത്ര സംവിധായകനുമായ ഷാജി എൻ കരുണാണ്. ചടങ്ങിൽ കൊച്ചുപ്രേമൻ , സുധീർ കരമന, ദിനേശ് പണിക്കർ, പന്തളം ബാലൻ, അശോക് ആർ നാഥ് , ബിജു പപ്പൻ , പ്രിയാ മേനോൻ , അനിൽ മുഖത്തല, രമേഷ് , ഗോപൻ ശാസ്തമംഗലം, ഷൈലജ പി അമ്പു, ശ്രീധരൻ കാണി തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു. പുറംലോകം കാണാതെ പോകുന്ന മികച്ച മലയാള സിനിമകളെ ലോകസിനിമകൾക്കൊപ്പം പരിചയപ്പെടുത്തുകയും ഒപ്പം അത്തരം സിനിമകൾക്കു അന്താരാഷ്ട്ര മാർക്കറ്റിൽ വിപണന സാദ്ധ്യത ഒരുക്കുകയുമാണ് സഹസ്രാരാ സിനിമാസിന്റെ പ്രധാനോദ്ദേശ്യം. നമ്മുടെ നാടിനെയും സംസ്ക്കാരത്തെയും സ്നേഹിക്കുകയും അവ അടയാളപ്പെടുത്തുന്ന സിനിമകൾ വാങ്ങാനും തയ്യാറായി നില്ക്കുന്ന വിദേശ ചലച്ചിത്ര കമ്പനികൾക്കു മുന്നിൽ അത്തരം സിനിമകളെ എത്തിക്കാനും അതുപോലെ വിദേശത്തുള്ള മികച്ച സിനിമകളെ ഇവിടെ പരിചയപ്പെടുത്താനും സഹസ്രാരയ്ക്ക് പദ്ധതിയുണ്ട്. വിദേശ സിനിമകളെയും ഇന്ത്യൻ സിനിമകളെയും ഒപ്പം പ്രത്യേക പരിഗണനയോടു കൂടി മലയാള സിനിമകളെയും ഉൾക്കൊള്ളിച്ച് മികച്ച ക്യാഷ് അവാർഡോടുകൂടിയ പുരസ്കാരങ്ങൾ സമ്മാനിക്കുന്ന സഹസ്രാരാ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിനും രൂപം നല്കുന്നുണ്ട്. മനസ്സിൽ സിനിമ സൂക്ഷിക്കുന്ന ഗ്രാമങ്ങളിലുള്ളവരെ കണ്ടെത്തി സിനിമയിലെത്തിക്കാൻ ഉതകുന്ന ചലച്ചിത്ര ക്യാമ്പുകൾ, പഠനക്കളരികൾ, കൂട്ടായ്മകൾ തുടങ്ങിയവ കേരളത്തിലങ്ങോളമിങ്ങോളം സംഘടിപ്പിക്കുവാനും സഹസ്രാരയുടെ കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം മലയാളത്തിലും മറ്റു ഭാഷകളിലുമായി മികച്ച സിനിമകളുടെ നിർമ്മാണവും സഹസ്രാര ഉദ്ദേശിക്കുന്നുണ്ട്. സന്ദീപ് ആർ ആണ് സഹസ്രാരാ സിനിമാസ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ. ” ഹോളീ വൂൺഡാ “ണ് സഹസ്രാരയുടെ അടുത്ത പ്രോജക്ട് . പി ആർ ഓ – അജയ് തുണ്ടത്തിൽ .
English Summary: Sahasrara Cinemas started new office in the capital
‘ഒരു പപ്പടവട പ്രേമം’ വിവിധ ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലൂടെ ഇന്ന് എത്തി. ആര്‍ എം ആര്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സായിര്‍ പത്താനാണ് ഒരു പപ്പടവട പ്രേമത്തിന്‍റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചത്. മൂന്ന് കാമുകന്‍മാരുടെ രസകരമായ പ്രണയജീവിതമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ കടുത്ത ആരാധകനായ കുഞ്ഞപ്പന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മലയാളികളുടെ പ്രിയതാരം കൊച്ചുപ്രേമനാണ്. സായിര്‍ പത്താന്‍, ആലിയ, നിഹ ഹുസൈന്‍, ലിജു കലാധര്‍, ശ്രീകാന്ത് കെ സി, കടയ്ക്കാമണ്‍ മോഹന്‍ദാസ്, കനകലത, പ്രിന്‍സ് മാത്യു, സന്തോഷ് കലഞ്ഞൂര്‍ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. ബാനര്‍ -ആര്‍ എം ആര്‍ പ്രൊഡക്ഷന്‍സ്, നിര്‍മ്മാണം- ആര്‍ എം ആര്‍ ജിനു വടക്കേമുറിയില്‍, രചന, സംവിധാനം- സായിര്‍ പത്താന്‍, ഗാനരചന- കൈതപ്രം ദാമോദരന്‍ നമ്പൂതിരി, സംഗീതം- രാജേഷ്ബാബു കെ ശൂരനാട്, പശ്ചാത്തല സംഗീതം- രാജേഷ് ബാബു കെ ശൂരനാട് , ഷിംജിത്ത് ശിവന്‍, ഗായകര്‍-പി കെ സുനില്‍കുമാര്‍, മഞ്ജരി, ജാസി ഗിഫ്റ്റ്, ശ്രീകാന്ത് കൃഷ്ണ, അന്‍വര്‍ സാദത്ത്, അശ്വിന്‍കൃഷ്ണ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജോയ് പേരൂര്‍ക്കട, മ്യൂസിക്ക് അറേഞ്ച്മെന്‍റ്സ് ആന്‍റ് അസോസിയേറ്റ് ഡയറക്ഷന്‍-ഷിംജിത്ത് ശിവന്‍, ക്യാമറ-പ്രശാന്ത് പ്രണവം, എഡിറ്റർ- വിഷ്ണു ഗോപിനാഥ് പി ആര്‍ ഒ- പി ആര്‍ സുമേരന്‍
English Summary : ‘A Pappadavada Premam’ arrived today through various OTT platforms
നവാഗതയായ ദീപ അജിജോൺ തിരക്കഥയെ ഴുതി സംവിധാനം ചെയ്യുന്ന “വിഷം” ( Be wild for a while ) എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ,മലയാളത്തിന്റെ പ്രിയപ്പെട്ട ചലച്ചിത്ര താരാ മഞ്ജു വാര്യർ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ റിലീസ് ചെയ്തു.
അജിജോൺ, ഹരീഷ് പേരാടി, പ്രശാന്ത് അലക്‌സാണ്ടർ, കോട്ടയം രമേശ്, സുധി കോപ്പ, ഒമർ ജലീൽ, ഡെന്നി ടോം സേവ്യർ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ” വിഷം “എന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ചിത്രത്തിന്റെ താരനിർണ്ണയവും മറ്റും പുരോഗമിക്കുന്നു.
പെർസ്പെക്റ്റീവ് സ്റ്റേഷൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം കാർത്തിക് എസ് നായർ നിർവ്വഹിക്കുന്നു. സംഗീതം-വിജയ് മാധവ്, ലൈൻ പ്രൊഡ്യൂസർ-അഡ്വക്കേറ്റ് കെ ആർ ഷിജുലാൽ, എഡിറ്റിംഗ്-അജിത് ഉണ്ണികൃഷ്ണൻ, വസ്ത്രലങ്കാരം-സാമിന ശ്രീനു,മേക്കപ്പ്-റഷീദ് അഹമ്മദ്,ഡിസൈൻസ്- ആന്റണി സ്റ്റീഫെൻസ്. തിരുവനന്തപുരം, ബ്രൈമൂർ, ഡൽഹി, കോയമ്പത്തൂർ എന്നിവിടങ്ങളിലായിരിക്കും ചിത്രീകരണം ആരംഭിക്കും.നടനും സംവിധായകനുമായ അജി ജോണിന്റെ ഭാര്യായായ ദീപ ‘ ഊടും പാവും’ എന്ന പേരു കേട്ട പരമ്പരാഗത ബാലരാമപുരം കൈത്തറി സ്റ്റുഡിയോ ശൃംഖലയുടെ ഉടമയും ടെക്സ്റ്റയിൽ ആർട്ടിസ്റ്റുമാണ്.വാർത്ത പ്രചരണം-എ എസ് ദിനേശ്.
English Summary :Another new director in Malayalam cinema: Deepa Ajijon
തീയ്യേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ടൊവീനോ തോമസിനെ നായകാനാക്കി ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ” അന്വേഷിപ്പിൻ കണ്ടെത്തും ” എന്ന ചിത്രത്തിലൂടെ മലയാളത്തിൽ പുതിയൊരു നായിക. ആദ്യ പ്രസാദ്.
കായംകുളം സ്വദേശിയും പ്രശസ്ത മോഡലുമായ ആദ്യ പ്രസാദ്,അന്വേഷണ ഉദ്യോഗസ്ഥരുടെ ജീവിതം പ്രമേയമാകുന്ന ഈ ചിത്രത്തിൽ മുത്തുമണി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. നേരത്തെ കുഞ്ചാക്കോ ബോബന്റെ “നിഴൽ”എന്ന ചിത്രത്തിൽ ശ്രദ്ധേയമായ ഒരു കഥാപാത്രം ആദ്യ പ്രസാദ് അവതരിപ്പിച്ചിരുന്നു.
നിഴലിലെ അഭിനയം കണ്ടതിനു ശേഷമാണ് മുത്തുമണി എന്ന നായിക കഥാപാത്രത്തിലേക്ക് ആദ്യയെ തിരഞ്ഞെടുക്കുന്നതെന്ന് സംവിധായകൻ ഡാർവിൻ കുര്യാക്കോസ് പറഞ്ഞു.ടൊവിനോ പോലെയൊരു താരത്തിന്റെ നായികയായി അഭിനയിക്കാൻ ലഭിക്കുന്ന അവസരം വളരെ വലുതാണ്. ഒഡിഷൻ കഴിഞ്ഞതിനു ശേഷം എന്നെ തിരഞ്ഞെടുത്തതായിട്ടുള്ള അറിയിപ്പ് വന്നതു മുതൽ ഞാൻ ഏറെ എക്സൈറ്റഡാണ്. മുത്തമണിയാവാനുള്ള തയ്യാറെടുപ്പിലാണ് ഞാൻ; ആദ്യ പ്രസാദ് പറഞ്ഞു. ഇവരെക്കൂടാതെ നെടുമുടിവേണു, ജാഫർ ഇടുക്കി, നന്ദു, വിജയകുമാർ, സൈജു കുറപ്പ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.തീയ്യേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന് തിരക്കഥയെഴുതുന്നത് പ്രശസ്ത സംവിധായകൻ ജിനു.വി.എബ്രഹാമാണ്. പൃഥ്വിരാജിന്റെ കടുവക്ക് ശേഷം ജിനുവിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഗീരീഷ് ഗംഗാധരൻ നിർവ്വഹിക്കുന്നു.
കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പൃഥ്വിരാജ് ചിത്രമായ “കാപ്പ” നിർമ്മിക്കുന്നത് തിയ്യേറ്റർ ഓഫ് ഡ്രീംസ് തന്നെയാണ്. അന്വേഷിപ്പിൻ കണ്ടെത്തും എന്ന ഈ ചിത്രത്തിലൂടെ തമിഴിലെ സൂപ്പർ സംഗീത സംവിധായകൻ സന്തോഷ് നാരായണൻ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു. എഡിറ്റർ-സൈജു ശ്രീധർ. പ്രൊഡക്ഷൻ കൺട്രോളർ-ബെന്നി കട്ടപ്പന,കല-മോഹൻദാസ്,വസ്ത്രീലങ്കാരം-സമീറ സനീഷ്,മേക്കപ്പ്-സജി കാട്ടാക്കട,സ്റ്റിൽസ്- ഇബ്സെൻ മാത്യൂസ്, ഡിസൈൻ-ഫോറസ്റ്റ് ഓൾ വെദർ.
കേരളത്തിലെ സിനിമ ചിത്രീകരണത്തിനുളള കോവിഡ് നിയന്ത്രണങ്ങൾ നീങ്ങുന്ന മുറക്ക് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങാനാണ് പദ്ധതിയെന്ന് സംവിധായകൻ ഡാർവിൻ കുര്യാക്കോസ് പറഞ്ഞു. നിയന്ത്രണങ്ങൾ നീണ്ടു പോവുകയാണെങ്കിൽ മറ്റു സംസ്ഥാനങ്ങളിലേക്കും ചിത്രീകരണം മാറ്റാൻ സാധ്യതയുണ്ടെന്നും അദേഹം കൂട്ടിച്ചേർത്തു.വാർത്ത പ്രചരണം-എ എസ് ദിനേശ്.
English Summary:Aadhya Prasad new heroine for Tovino Thomas
പ്രേക്ഷക മനസ്സിൽ ജിന്ന് ഇറങ്ങിക്കേറിയ കരുതിയിലെ മൂസ്സാ ഖാദറിനു ശേഷം മാമൂക്കോയയുടെ ഒറ്റയാൾ കഥാപാത്രം. നിഗുഢതകൾ നിറഞ്ഞ ഗന്ധർവ്വൻ ഹാജിയായി മാമുക്കോയുടെ “ജനാസ” എന്ന ഹ്രസ്വചിത്രം സൈന മൂവീസ് യൂട്യൂബ് ചാനലിൽ യിൽ റിലീസായി.
മാമുക്കോയയെ കേന്ദ്ര കഥാപാത്രമാക്കി കിരൺ കംബ്രാത്ത് തിരക്കഥ യെഴുതി സംവിധാനം ചെയ്യുന്ന ഷോർട്ട് ഫിലിമാണ് “ജനാസ,”.സരസ ബാലുശ്ശേരി, സിദ്ദിഖ് കൊടിയത്തൂർ,ഡോമിനിക് ഡോം,ജയരാജ് കോഴിക്കോട്,റിയാസ് വയനാട്,സിബി രാജ്,ധനേഷ് ദാമോദർ,സിദ്ദിഖ് നല്ലളം,ബിജു ലാൽ,ആമിർ ഷാ,ഷാജി കല്പറ്റ,മാരാർ മംഗലത്ത്,ലിൻസി,മയൂഖ,മെഹ്റിൻ,നിവേദ് ശൈലേഷ്,റാമിൻ മുഹമ്മദ് തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റു താരങ്ങൾ.
ഡ്രീം മേക്കേഴ്സ് ക്ലബ്,എൽ ബി എന്റർടെയ്ൻമെന്റ്സിന്റെ സഹകരണത്തോടെ കിരൺ കംബ്രാത്ത്,സജിൻ വെണ്ണാർവീട്ടിൽ,റിയാസ് വയനാട്,ഗനശ്യാം,സിംഗിൾ രാജ് എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണവും എഡിറ്റിങ്ങും ഗനശ്യാം നിർവ്വഹിക്കുന്നു.
പ്രൊഡക്ഷൻ കൺട്രോളർ-,റിയാസ് വയനാട്, കല-ജരാർ തൊറപ്പ, മേക്കപ്പ്-പുനലൂർ രവി,വസ്ത്രാലങ്കാരം-അക്ബർ അഗ്ലോ,സ്റ്റിൽസ്-സിനു സോണി,ആനന്ദും മധു,ഡിസൈൻ-അഖിൽ,വിനീഷ് വിശ്വനാഥ്, വിത്സൺ മാർഷൽ, ഓഡിയോഗ്രാഫി-ഡോൺ വിൻസെന്റ്, സംവിധാന സഹായികൾ-പ്രവീൺ ഗോപാൽ,അദ്നാൻ മെജോ,സുധീപ് സുരേഷ്, രാഹുൽ ടി പി,പ്രൊഡക്ഷൻ മാനേജർ-അതുൽ രവീന്ദ്രൻ, വാർത്ത പ്രചരണം-എ എസ് ദിനേശ്.
English Summary: Mamukoya again: “Janasa” on Saina Movies YouTube channel
“സെവൻത്ത് ഡേ”, “സിൻജാർ ” എന്ന ചിത്രത്തിനു ശേഷം ഷിബു ജി സുശീലൻ നിർമ്മിച്ച് വിയാൻ വിഷ്ണു സംവിധാനം ചെയ്യുന്ന “ഏക് ദിൻ ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഉണ്ണി മുകുന്ദൻ ആലപിച്ച ഗാനവും പ്രമുഖ ചലച്ചിത്ര താരങ്ങളുടെ ഫേയസ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
ഏറേ പുതുമുഖങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ, ഇന്ദ്രൻസ്,ശ്രീകാന്ത് മുരളി,ദേവകി രാജേന്ദ്രൻ,വൈഷ്ണവി വേണു ഗോപാൽ,ബിലാസ് നായർ,നന്ദൻ ഉണ്ണി,കോട്ടയം പ്രദീപ്, വി കെ ബൈജു,വിനോദ്, അജിത്ത് കുമാർ തുടങ്ങിയ പ്രമുഖരും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പ്രതികാരത്തിന്റെ കഥയല്ലിത്! ആഴങ്ങളിലേക്കുള്ള ചവിട്ടി താഴ്ത്തലുകളിൽ നിന്ന് തളരാതെ വീറോടെ.. വാശിയോടെ.. കേറി വാടാ… കേറി വാടാന്നു സ്വയം പറഞ്ഞ് ജീവിതം പൊരുതി നേടിയവരുടെ ആവേശത്തിന്റെ കഥയാണ് “ഏക് ദിൻ” എന്ന ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്.
ഒരു കൂട്ടം ചെറുപ്പക്കാരുടെ രണ്ടര വർഷത്തിലേറെ വരുന്ന അധ്വാനത്തിന്റെ ശ്രമഫലമാണ് ഈ ചിത്രം. കൊച്ചിയിലും മുംബൈയിലുമായി വിവിധ ഷെഡ്യൂളുകളായി 120ദിവസം കൊണ്ട് ചിത്രീകരണം പൂർത്തീകരിച്ച ഈ ചിത്രം, ജീവിതമാകുന്ന പോരാട്ടത്തിലെ വിവിധ ഘട്ടങ്ങളിലൂടെയൊരു യാത്രയാവും എന്ന് അണിയറ പ്രവർത്തകർ പറയുന്നു.ബി കെ ഹരിനാരായണൻ,വിനായക് ശശികുമാർ,ശബരീഷ് വർമ്മ,ദീപക് റാം എന്നിവരുടെ വരികൾക്ക് സംഗീതം നവാഗതനായ ജോസ് ഫ്രാങ്ക്‌ലിൻ സംഗീതം പകരുന്നു. സിത്താര, ജാസി ഗിഫ്റ്റ്, ജോബ് കുര്യൻ, വിദു പ്രതാപ് ,ഹിഷാം അബ്ദുൾ വഹാബ്, സച്ചിൻ വാര്യർ,ഭദ്രാ റജിൻ, ഉണ്ണി മുകുന്ദൻ എന്നിവരാണ് ഗായകർ.
കുറ്റാന്വേഷണ ചിത്രങ്ങളുടെ ശ്രേണിയിൽ തന്നെ വ്യത്യസ്തമായൊരു വഴിത്തിരിവിനു തുടക്കമിട്ട് വലിയ വിജയം കൊയ്ത ‘7THDAY’ ക്കും,സിനിമാ ലോകത്തിന്റെ തന്നെ യശസ്സ് വാനോളമുയർത്തി രണ്ട് ദേശീയ പുരസ്ക്കാരങ്ങളും ഒട്ടനവധി അന്തർദേശീയ പുരസ്കാരങ്ങളും നേടി, കാൻസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവമുൾപ്പടെ പല വേദികളിലും പ്രദർശിപ്പിച്ച് നിരൂപകരുടെയും ആരാധകരുടെയും പ്രശംസ ഒരു പോലെ നേടിയ ‘സിൻജാർ’നും ശേഷം ഷിബു .ജി. സുശീലൻ നിർമ്മിക്കുന്ന ചിത്രമാണ് ‘ഏക് ദിൻ’. നിരവധി ദേശീയ-അന്തർദേശീയ പുരസ്ക്കാരങ്ങൾ കൈവരിച്ച ‘എ മില്ല്യൺ തിംഗ്സ് ‘ എന്ന ഹ്രസ്വ ചിത്രം ഒരുക്കികൊണ്ടാണ് ചലച്ചിത്ര രംഗത്ത് കടന്ന് വന്ന വ്യക്തിയാണ് വിയാൻ വിഷ്ണു.വാർത്ത പ്രചരണം-എ എസ് ദിനേശ്.
ദീപക് പറമ്പോൽ, സുധീഷ്, ഇന്ദ്രൻസ്, ഷൈൻ ടോം ചാക്കോ പ്രയാഗ മാർട്ടിൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷൈജു അന്തിക്കാട് സംവിധാനം ചെയ്യുന്ന ” ഭൂമിയിലെ മനോഹര സ്വകാര്യം” സൈന പ്ലേ ഒടിടി യിൽ റിലീസായി. ഹരീഷ് പേരടി,സന്തോഷ് കീഴാറ്റൂർ,അഭിഷേക്,രവീന്ദ്രൻ,നിഷ സാരംഗ്, അഞ്ജു അരവിന്ദ്,മഞ്ജു സതീഷ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
ബൈയോ സ്ക്കോപ്പ് ടാക്കീസസിന്റെ ബാനറിൽ രാജീവ് കുമാർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അന്റോണിയോ മൈക്കിൾ നിർവ്വഹിക്കുന്നു.എ ശാന്തകുമാർ കഥ, തിരക്കഥ, സംഭാഷണമെഴുതുന്നു.
വയലാർ ശരത്ചന്ദ്രവർമ്മ, അൻവർ അലി,മനു മഞ്ജിത്ത്, എ ശാന്തകുമാർ എന്നിവരുടെ വരികൾക്ക് സച്ചിൻ ബാലു സംഗീതം പകരുന്നു.വിജയ് യേശുദാസ്, സിത്താര വാരിയർ, ദേവദത്ത് ബിജിബാൽ, സച്ചിൻ ബാലു എന്നിവരാണ് ഗായകർ.
എഡിറ്റർ-വി സാജൻ,അഹമ്മദും അന്നയും കുട്ടിക്കാലം മുതലുള്ള സുഹൃത്തുക്കളാണ്, അവരുടെ മാതാപിതാക്കളും നല്ല സുഹൃത്തുക്കളാണ്. പരസ്പരം സ്നേഹിച്ചിരുന്ന രണ്ടുപേരും അങ്ങേയറ്റം മതപരമായ കുടുംബങ്ങളിൽ പെട്ടവരായിരുന്നു. പെട്ടെന്ന് ഒരു ദിവസം ഒന്നും വെളിപ്പെടുത്താതെ അഹമ്മദ് തന്റെ ജന്മസ്ഥലം വിട്ടുപോകാൻ തീരുമാനിക്കുന്നു.അന്നയോട് തന്നെ മറന്ന് മുന്നോട്ട് പോകാൻ ആവശ്യപ്പെടുന്നു.
തുടർന്ന് സംഭവിക്കുന്ന ഹൃദയ സ്പർശിയായ മുഹൂർത്തങ്ങളാണ് “ഭൂമിയിലെ മനോഹര സ്വകാര്യം” എന്ന ചിത്രത്തിൽ ഷൈജു അന്തിക്കാട് ദൃശ്യവൽക്കരിക്കുന്നത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഉഷ രാജീവ്,പ്രൊഡക്ഷൻ കൺട്രോളർ-മനോജ് കാരന്തൂർ,കല-സതീഷ് നെല്ലായ,കളറിസ്റ്റ്-രമേശ് സി പി.വാർത്ത- എ എസ് ദിനേശ്.
English Summary : bhoomiyile manohara swakaryam on Saina Play OTT
ലോകപ്രശസ്ത ചിത്രകാരൻ വിൻസന്റ് വാൻഗോഖിന്റെ ജീവിതം സിനിമയാകുന്നു. വിചിത്ര സ്വഭാവകാരനും എക്സെൻട്രിക്കുമായ വാൻഗോഖിനെ വികലമായി അനുകരിക്കുന്ന അതെ സ്വഭാവക്കാരനായ ഒരു തെരുവ് ചിത്രകാരനിലൂടെയാണ് കഥ പുരോഗമിക്കുന്നത്. വാൻഗോഖിന്റെ പ്രശസ്തമായ ചിത്രം “ഉരുളക്കിഴങ്ങ് കഴിക്കുന്നവർ ” , അതേ സ്വഭാവത്തിൽ വരയ്ക്കാൻ അയാൾ ശ്രമിക്കുകയാണ്. അതിനായി ഒരു പെൺകുട്ടി അയാളെ സഹായിക്കുന്നു. “Potato Eaters” ഒരു ചിത്രം മാത്രമല്ല, അക്കാലത്ത് ബൽജിയത്തിലെ ഖനിത്തൊഴിലാളികൾ അനുഭവിച്ച ദുരിതപൂർണ്ണമായ ജീവിതത്തിന്റെ ഒരു പകർപ്പാണ്. എഡ്യുക്കേഷൻ ലോൺ, സ്ത്രീ സ്ത്രീ, മാടൻ, ഒരു വാതിൽകോട്ട തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം ആർ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ” വാൻഗോ ഖിന്റെ തീൻമേശ ” . മാടനു ശേഷം കൊട്ടാക്കര രാധാകൃഷ്ണൻ വീണ്ടും നായകനാകുന്ന ചിത്രമാണിത്. ബാനർ – ശ്രീജിത്ത് സിനിമാസ് , സംവിധാനം – ആർ ശ്രീനിവാസൻ , രചന – പായിപ്പാട് രാജു , എഡിറ്റിംഗ് – വിഷ്ണു കല്യാണി , ഛായാഗ്രഹണം – കിഷോർലാൽ , പ്രോജക്ട് കോ – ഓർഡിനേറ്റർ – സതീഷ് മരുതിങ്കൽ, പ്രൊഡക്ഷൻ കൺട്രോളർ – ജി എസ് നെബു, സംഗീതം – രഞ്ജിനി സുധീരൻ , ക്രിയേറ്റീവ് സപ്പോർട്ട് -അഖിലൻ ചക്രവർത്തി , സൗണ്ട് എഫക്ട്സ് – വിപിൻ എം ശ്രീ , പ്രോജക്ട് ഡിസൈനർ – ലാൽ രാജൻ, വി എസ് സുധീരൻ , പി ആർ ഓ – അജയ് തുണ്ടത്തിൽ . ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും.
English Summary:R Srinivasan with Van Gogh’s theen mesha
• കഥയുടെ ആശയം: ഒലിവർ ട്വിസ്റ്റ് എന്ന മനുഷ്യന്റെ ജീവിതത്തെയും കുടുംബത്തെയും കുറിച്ചാണ് #ഹോം എന്ന ചിത്രം പറയുന്നത്. തൻ്റെ അച്ഛനും ഭാര്യയു രണ്ട് ആൺമക്കളും അടങ്ങുന്നതാണ് ഒലിവർ ട്വിസ്റ്റിൻ്റെ കുടുംബം. മൂത്തമകൻ ആന്റണി ഒലിവർ ട്വിസ്റ്റ് തന്റെ രണ്ടാമത്തെ ചിത്രത്തിന്റെ രചനയിലാണ്, അദ്ദേഹം ഒരു യുവ ചലച്ചിത്രകാരനാണ്. ഇളയ മകൻ ചാൾസ് ഒലിവർ ട്വിസ്റ്റ് ഒരു യുട്യൂബർ ആണ്. സ്നേഹമുള്ള ഭാര്യയും കരുതലുള്ള അമ്മയുമാണ് ഒലിവറുടെ ഭാര്യ കുട്ടിഅമ്മ. അദ്ദേഹത്തിന്റെ അപ്പച്ചൻ അധികം സംസാരിക്കാത്ത വ്യക്തിയാണ്. ആന്റണിയുടെ ആദ്യ ചിത്രം സൂപ്പർ ഹിറ്റായതിനാൽ രണ്ടാമത്തെ തിരക്കഥ പൂർത്തിയാക്കാൻ അദ്ദേഹം വളരെയധികം സമ്മർദ്ദം നേരിടുന്നു. അദ്ദേഹത്തിന്റെ നിർമ്മാതാവ് ബേബി ഏതാനും ദിവസങ്ങൾക്കുള്ളിൽ കഥ പൂർത്തിയാക്കാൻ നിർബന്ധിക്കുന്നു. ആന്റണി തന്റെ ആദ്യ തിരക്കഥ പൂർത്തിയാക്കിയത് വീട്ടിൽ ഇരുന്നാണ്, അതുകൊണ്ടുതന്നെ രണ്ടാമത്തെ ചിത്രത്തിൻ്റെ തിരക്കഥ പൂർത്തിയക്കാൻ നിർമ്മാതാവ് ആന്റണിയെ വീട്ടിലേക്ക് മടങ്ങാൻ ഉപദേശിക്കുന്നു. അവൻ ഈ ആശയം പിന്തുടർന്ന് വീട്ടിലേക്ക് മടങ്ങി,അച്ഛൻ ഒലിവർ വളരെക്കാലത്തിനു ശേഷം തന്റെ മൂത്ത മകനെ കണ്ടതിൽ ആവേശഭരിതനായിരുന്നു, 24 മണീക്കൂറും ഫോണും സോഷ്യൽ മീഡിയയുമായി അവർ തിരക്കിലാണ് അതുകൊണ്ടുതന്നെ ഒലിവർ മക്കളുമായി അടുപ്പം നിലനിർത്താൻ വളരെയധികം ബുദ്ധിമുട്ടുന്നു, അയാൾ നിരാശനായി, താമസിയാതെ ഒലിവറിന്റെ വീട് ചില അപ്രതീക്ഷിത സംഭവങ്ങളുമായി കടന്ന് വരുന്നു.
• കഥ, തിരക്കഥ, സംവിധാനം, സംഭാഷണം എന്നിവയ്ക്കുള്ള വിശകലനം:
എല്ലാവർക്കും വീട് എന്നത് ഒരുപാട് ജീവിതങ്ങളും വികാരങ്ങളും ഉള്ള ഒന്നാണ്, അത് നമുക്ക് നമ്മളെ തന്നെ സ്വയം കണ്ടെത്താവുന്ന ഒരു സ്ഥലമാണ്, നമുക്ക് സന്തോഷം തരുന്നൊരിടമാണ് അതുപോലെ നമുക്ക് നമ്മുടെ സങ്കടവും ദേഷ്യവും ഒക്കെ കാണിക്കാൻ പറ്റുന്നൊരിടം കൂടിയാണ് നമ്മുടെ വീടും കുടുംബവും അത് മറ്റെവിടത്തെക്കാളും സുരക്ഷിതമായ ഒരു സ്ഥലമാണ്, അതിനാൽ എല്ലാവർക്കും അവരവരുടെ വീട് സ്വർഗ്ഗമാണ്. ഞാൻ പറഞ്ഞതുപോലെ ഇവിടെ #ഹോം എന്ന ചിത്രം എല്ലാവരുടെയും സന്തോഷവും വികാരങ്ങളും ആശ്ചര്യങ്ങളും നൽകുന്ന ഒരു സിനിമയാണ്. എല്ലാ വീട്ടിലും സംഭവിക്കാവുന്ന സംഭവങ്ങളുമായി ഈ സിനിമയുടെ കഥ ചുരുക്കിയിരിക്കുന്നു, അത് നിലവിലെ ജീവിത സാഹചര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. കഥ അതിഗംഭീരമാണ്, ക്ലൈമാക്സിലേക്ക് നയിക്കുന്ന വിവിധ സംഭവങ്ങളുമായി കഥ വികസിക്കുന്ന രീതിയും പ്രേക്ഷകരുടെ മനസ്സുമായി ബന്ധിപ്പിക്കാനുള്ള ഘടകങ്ങൾ ശരിയായി ലഭിക്കുന്നു. സ്ക്രിപ്റ്റിന്റെ വിശദാംശങ്ങളും ഓരോ കഥാപാത്രങ്ങളും എങ്ങനെ എഴുതപ്പെട്ടു എന്നതും പ്രത്യേകം പരാമർശിക്കേണ്ടതുണ്ട്, കാരണം ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്ന ഓരോ കഥാപാത്രവും നമ്മളുമായി ബന്ധപ്പെട്ടിരിക്കുന്നു, അവരുടെ ജീവിതം എങ്ങനെയാണ്, അവരുടെ വികാരങ്ങൾ എന്തൊക്കെയാണ്, അവ എങ്ങനെ കടന്നുപോകുന്നു, എന്നതൊക്കെ കാണുമ്പോൾ ഒരാൾക്ക് അവരുടെ വീടിന്റെ സാന്നിധ്യം തീർച്ചയായും അനുഭവപ്പെടും. ഇതിവൃത്തം നിരവധി സംഭവങ്ങളോടെയാണ് അവതരിപ്പിക്കപ്പെടുന്നത്, അതുകൊണ്ടുതന്നെ ഈ സംഭവങ്ങളെല്ലാം കഥയെ നയിക്കുന്നു, ഇതിനെ ബന്ധിപ്പിക്കുന്ന രംഗങ്ങളും ഒരു വലിയ ഘടകമാണ്, അതിനാൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്, കഥയും സിനിമയും ഉൾക്കൊള്ളുന്നതിന് തിരക്കഥ ഫലപ്രദമാകണം, ഭാഗ്യവശാൽ നല്ല ഉൽപാദനക്ഷമമായ എഴുത്തും തിരക്കഥയുടെ സന്തുലിനമായ അവതരണവും കൊണ്ട് ഇതിൻ്റെ തിരക്കഥയെ സുസ്ഥിരമാക്കുന്നു.
ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് റോജിൻ തോമസാണ്. അദ്ദേഹം സിനിമ മേക്കിങ് ചെയ്ത രീതി ഹൃദയസ്പർശവും ആവേശഭരിതവുമായിരുന്നു, ഈ സിനിമ എങ്ങനെ മനോഹരമാക്കാം എന്നതിനെക്കുറിച്ച് ശരിയായ ആശയങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നു. മേക്കിങിലും തിരക്കഥയിലും അദ്ദേഹം കൊണ്ടുവന്ന രസകരവും മനോഹരവുമായ നിമിഷങ്ങൾ ഗംഭീരമായിരുന്നു, കഥയും അതിലെ കഥാപാത്രങ്ങളും തമ്മിലുള്ള അറ്റാച്ച്മെന്റ് ശരിയായ രീതിയിലായിരുന്നു. കഥാപാത്രങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കാൻ അദ്ദേഹം നടത്തിയ പ്രവർത്തനം ഉന്മേഷദായകമായിരുന്നു. സിനിമയിലൂടെ കടന്നുപോകുന്ന സുഖകരമായ വികാരവും സിനിമയെ കൂടുതൽ ആകർഷകമാക്കുന്നു. പ്രധാനമായി, ഓരോ നടന്റെയും കഴിവുകൾ സംവിധായകൻ ആധികാരികമായി ഉപയോഗിച്ചു, അഭിനയം സ്വാഭാവികമായി അവതരിപ്പിക്കാൻ അദ്ദേഹം അഭിനേതാക്കൾക്ക് നൽകിയ മാർഗ്ഗനിർദ്ദേശങ്ങൾ വ്യക്തമായിരുന്നു. അതിശയകരമായ ഘടകം എന്തെന്നാൽ തിരക്കഥയോട് സംവിധായകൻ ശരിയായ നീതി പുലർത്തി എന്നതാണ്, കാരണം വികാരങ്ങൾ എവിടെ ചേർക്കണമെന്നും അടുത്ത അനുബന്ധ രംഗങ്ങൾ എപ്പോൾ അറ്റാച്ചുചെയ്യണമെന്നും കൃത്യമായ ഒരു സമയവും ശരിയായ നിമിഷവും സംവിധായകൻ സമർത്ഥമായി മനസ്സിലാക്കിയിരുന്നു, അതിനാൽ ആർക്കും ഒരു തരത്തിലുള്ള പൊരുത്തക്കേടും അനുഭവപ്പെടില്ല.
തിരക്കഥയുടെ രചന മികച്ചതായിരുന്നു, പ്രത്യേകിച്ച് വൈകാരിക ഭാവങ്ങൾ കൊണ്ടു വരുന്നതിൽ. തിരക്കഥയിൽ കൊണ്ട് വന്ന മനോവികാരങ്ങളായ രക്ഷാകർതൃത്വം, വാത്സല്യം, പരിചരണം, ബഹുമാനം, സാഹോദര്യം, കോപം, ദു:ഖം, സ്നേഹം, സ്വാർത്ഥത തുടങ്ങിയ നിരവധി വികാരങ്ങൾ മുൻപന്തിയിൽ നിൽക്കുന്നു, അതിനാൽ ഈ വികാരങ്ങളെല്ലാം പുറത്തു കൊണ്ടുവരുകയും കഥാപാത്രങ്ങളുമായി ഇഴുകിച്ചേരുകയും, ഉചിതമായ സാഹചര്യങ്ങളുമായി കൂടിച്ചേരാൻ ഒരു വിശ്വസ്ത ജോലി ചെയ്യുകയും ചെയ്തു. രണ്ടാം പകുതിയിൽ, സ്ക്രിപ്റ്റിൽ ഒരു ഫ്ലാഷ്ബാക്ക് ഉൾക്കൊള്ളുന്ന ഒരു സബ്പ്ലോട്ട് ഉണ്ട്, കൂടാതെ ഈ സബ്‌പ്ലോട്ട് ഇപ്പോഴത്തെ സാഹചര്യങ്ങളുമായി എങ്ങനെ ബന്ധിപ്പിക്കുന്നു എന്നതും കുറ്റമറ്റ രീതിയിൽ എഴുതിയിരിക്കുന്നു, ഇത് ഒരു അത്ഭുതകരമായ അവസാനത്തിന് കാരണമായി. സംഭാഷണങ്ങളും വളരെ ശക്തമായിരുന്നു, പ്രത്യേകിച്ച് വൈകാരിക രംഗങ്ങളിലെ സംഭാഷണം. നടൻ ഇന്ദ്രൻസിന്റെ വാക്കുകൾ ഹൃദയത്തെ ലയിപ്പിക്കാനുള്ള ശക്തി ഉള്ളതായിരുന്നു. കൂടാതെ, പ്രചോദനാത്മകമായ ഡയലോഗുകൾ ഒട്ടും നാടകീയമായി തോന്നിയില്ല, പ്രചോദിപ്പിക്കുന്ന ചില വാക്കുകൾ സാഹചര്യങ്ങൾക്ക് കൂടുതൽ സൗന്ദര്യം നൽകുന്നു. അങ്ങനെ മൊത്തത്തിൽ റോജിൻ തോമസ് തന്റെ ആദ്യ ചിത്രമായ ‘ദി ഫിലിപ്സ് ആന്റ് ദി മങ്കി പെൻ’ എന്ന ചിത്രത്തിന് ശേഷം വീണ്ടും ഒരു ആസ്വാദ്യകരമായ എന്റർടെയ്‌നറുമായി ഉയർന്നു വന്നിരിക്കുന്നു.
• അഭിനേതാക്കളുടെ പ്രകടനം:
ചിത്രത്തിൽ ഒലിവർ ട്വിസ്റ്റായി ഇന്ദ്രൻസ് ഗംഭീര പ്രകടനം കാഴ്ചവെച്ചു, ഈ ചിത്രം അദ്ദേഹത്തിന്റെ തിളങ്ങുന്ന പ്രകടനത്തെക്കുറിച്ചാണ്. അദ്ദേഹം പിതൃ കഥാപാത്രത്തിനായി പ്രകടിപ്പിച്ച സ്വഭാവവും, ഗുണങ്ങളും പെരുമാറ്റരീതിയും കാണാൻ രസകരമായിരുന്നു. ഒരു പിതാവിന്റെ വാത്സല്യവും സ്നേഹവും ഇന്ദ്രൻസിന്റെ അഭിനയത്തിൽ അത്ഭുതകരമായി കണ്ടു. തന്റെ രണ്ട് ആൺമക്കളോടുമുള്ള സ്നേഹവും കുടുംബത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഉത്കണ്ഠയും സ്വഭാവത്തിലെ നിഷ്കളങ്കതയും മികച്ച രീതിയിൽ അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ വൈകാരിക രംഗങ്ങൾ വിലമതിക്കാനാവാത്തതാണ്, വൈകാരിക രംഗങ്ങളിൽ മുഖത്തേക്ക് വരുന്ന ദു:ഖകരമായ വികാരങ്ങൾ അതിന്റെ അനുഭവം കടന്നുപോകാൻ ആകർഷകമായിരുന്നു. സംഭാഷണങ്ങൾ പറയുന്ന രീതി ആധികാരികഹും തികച്ചും സ്വാഭാവികമായിരുന്നു, അതിനാൽ പറഞ്ഞതുപോലെ #ഹോം ഇന്ദ്രൻസിൽ നിന്നുള്ള അവിശ്വസനീയമായ പ്രകടനത്തെക്കുറിച്ചാണ്. ആന്റണി ഒലിവർ ട്വിസ്റ്റായി ശ്രീനാഥ് ഭാസി ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു. ഇന്ദ്രൻസുമായുള്ള അദ്ദേഹത്തിന്റെ കോമ്പിനേഷൻ രംഗങ്ങൾ സ്നേഹവും ദേഷ്യവും വാത്സല്യവും കൊണ്ട് മനോഹരമായി നിറഞ്ഞു. ശ്രീനാഥ് ഭാസിയുടെ അതിശയകരമായ ഡയലോഗ് ഡെലിവറിക്ക് മികച്ച സമയമുണ്ടായിരുന്നു, പ്രത്യേകിച്ചും ദേഷ്യം ഉള്ള രംഗങ്ങളുടെ കാര്യത്തിൽ. ഒലിവറുടെ ഭാര്യ കുട്ടിയമ്മയായി മഞ്ജു പിള്ള മികച്ച അഭിനയം ആയിരുന്നു, കരുതലുള്ള അമ്മയുടെ സ്നേഹവും ഉത്കണ്ഠയും പ്രകടിപ്പിക്കാൻ അവരുടെ രംഗങ്ങൾ കാണാൻ ഗംഭീരമായിരുന്നു. ചാൾസ് ഒലിവർ ട്വിസ്റ്റായി നെൽസൻ കെ. ഗഫൂർ മറ്റൊരു മികച്ച പ്രകടനം നടത്തി. അദ്ദേഹത്തിന്റെ സാന്ദർഭിക നർമ്മവും അത് അവതരിപ്പിച്ച രീതിയും രസകരമായിരുന്നു. അദ്ദേഹത്തിന്റെ കഥാപാത്രത്തിന് സഹോദരനോടും കുടുംബത്തോടും സ്നേഹവും വാത്സല്യവും ഉണ്ട്, അത് കൂടുതൽ മനോഹരമാക്കാൻ നെൽസൻ തന്റെ പരമാവധി കഴിവ് പുറത്തെടുത്തു. സൈക്യാട്രിസ്റ്റായ ഡോ.ഫ്രാങ്ക്ലിൻ എന്ന കഥാപാത്രമായി വിജയ് ബാബു ഒരു സൈക്യാട്രിസ്റ്റിന്റെ ശരിയായ എല്ലാ ഗുണങ്ങളുമുള്ളയളായിരുന്നു. അദ്ദേഹത്തിന്റെ സമീപനവും കഥാപാത്രത്തെ വഹിച്ച രീതിയും പര്യാപ്തമായിരുന്നു. പ്രിയയായി ദീപ തോമസ് ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു. ഒരു കാമുകി എന്ന നിലയിൽ അവൾ കഥാപാത്രത്തിന് നൽകിയ പെരുമാറ്റം ആകർഷകമായിരുന്നു. ശ്രീകാന്ത് മുരളിയും ജോണി ആന്റണിയും അവതരിപ്പിച്ച സപ്പോർട്ടിംഗ് റോളുകൾ ഗംഭീരമായിരുന്നു. ഇന്ദ്രൻസിന്റെ സുഹൃത്തായി ജോണി ആന്റണി മികച്ച പ്രകടനം കാഴ്ചവച്ചു, അദ്ദേഹത്തിന്റെ കോമഡികൾ രസകരമായിരുന്നു, സംഭാഷണത്തിന്റെ സമയം ശ്രദ്ധേയമായിരുന്നു. പ്രിയങ്ക നായരുടെ റോളും കെപിഎസ്‌സി ലളിതയുടെ റോളും അപ്രതീക്ഷിതമായിരുന്നു, അവർ ഒരു അത്ഭുതകരമായ പ്രകടനം കാഴ്ചവച്ചു. പോളി വൽസൻ, ആഷ്ലിൻ ജോസ്പെ, ആശ അരവിന്ദ്, കിരൺ അരവിന്ദാക്ഷൻ എന്നിവർ ചെറിയ വേഷങ്ങളുമായി എത്തുന്നു, എല്ലാവരും അവരുടെ പ്രകടനത്തിൽ മികച്ചതായിരുന്നു. അനൂപ് മേനോൻ, അജു വർഗീസ്, മണിയൻപിള്ള രാജു എന്നിവർ തങ്ങളുടെ അതിഥി വേഷങ്ങളോട് പൂർണ നീതി പുലർത്തി.
• സങ്കേതിക വിദ്യയുടെ വിശകലനം:
ചിത്രത്തിന്റെ ഛായാഗ്രഹണം നീൽ ഡി കുഞ്ചയും എഡിറ്റിംഗ് പ്രജീഷ് പ്രകാശും നിർവഹിക്കുമ്പോൾ ചിത്രത്തിന്റെ സംഗീതസംവിധാനം രാഹുൽ സുബ്രഹ്മണ്യൻ ആണ്. ഛായാഗ്രഹണം ദൃശ്യങ്ങളാൽ സമ്പന്നമായിരുന്നു, ഒരു വീടിന്റെ ഷോട്ടുകളും ഫ്രെയിമുകളും മനോഹരമായി പകർത്തി. കഥാപാത്രങ്ങളുടെ വികാരങ്ങൾ പിടിക്കാനുള്ള ക്ലോസ്-അപ്പ് ഷോട്ടുകൾ കൂടുതൽ ആകർഷകമാണ്. ഇൻഡോർ രംഗങ്ങളിലും ഇരുണ്ട രംഗങ്ങളിലും നടപ്പാക്കിയ അവിശ്വസനീയമായ ലൈറ്റിംഗ് വിദ്യകൾ കുറ്റമറ്റതായിരുന്നു. പ്രജീഷ് പ്രകാശിന്റെ എഡിറ്റിംഗ് ഒരു തരത്തിലും പൊരുത്തപ്പെടാത്ത അനുഭവം നൽകുന്നില്ല, മുറിവുകൾ മൂർച്ചയുള്ളതും മികച്ചതുമായിരുന്നു, കൂടാതെ ചില ഗ്രേഡിംഗ് ട്യൂണുകളും ശ്രദ്ധേയമായിരുന്നു. സംഗീത സംവിധായകനെന്ന നിലയിൽ രാഹുൽ സുബ്രഹ്മണ്യൻ ഒരു പ്രത്യേക ജോലി ചെയ്തു. പാട്ടുകൾ കേൾക്കാൻ ആസ്വാദ്യകരമായിരുന്നു, അസാധാരണമായ പശ്ചാത്തല സ്കോർ ചിത്രത്തിന് കൂടുതൽ സ്വാധീനം നൽകി. ‘ഒന്നു ഉണരണേ വാനു’ എന്ന ഗാനം ശരിയായ താളത്തിനൊത്ത് മനോഹരമായിരുന്നു, കൂടാതെ ഫ്ലാഷ്ബാക്ക് രംഗങ്ങൾ സജ്ജമാക്കാൻ ആത്മാർത്ഥമായി ബന്ധിപ്പിക്കുകയും ചെയ്തു. മുകിലുത്തൊടാണൈ എന്ന മറ്റൊരു ഗാനം അതിമനോഹരമായ ഈണങ്ങളും വരികളും കേൾക്കുന്നതിന് രസകരമായിരുന്നു. പശ്ചാത്തല സ്കോർ അസാധാരണമായിരുന്നു. എല്ലാ പശ്ചാത്തല ട്യൂണുകളും കൃത്യമായ വികാരങ്ങൾ പുറത്തെടുക്കാൻ തികച്ചും അസാധാരണമായ കഴിവായിരുന്നു. കൂടാതെ, കഥാപാത്രങ്ങളുടെ തുടർച്ചയായ വികാരങ്ങൾ പ്രദർശിപ്പിക്കാൻ പശ്ചാത്തല സ്കോർ വ്യക്തമായി സഹായിച്ചിട്ടുണ്ട്, അത് അവരുടെ ഇപ്പോഴത്തെ വികാരം തിരിച്ചറിയാൻ നമ്മളെ സഹായിക്കും.
• നിഗമനം:
മൊത്തത്തിൽ നോക്കുമ്പോൾ #ഹോം എന്ന ചിത്രം മനോഹരമായ ഒരു അനുഭവം സമ്മാനിക്കുന്നു, അഭിനേതാക്കളുടെ പ്രകടനം കൊണ്ടും മികച്ച എഴുത്ത് കൊണ്ടും ഈ സിനിമ കൂടുതൽ മധുരവും തിളക്കമുള്ളതുമാകുന്നു. തിർച്ചയായും ഈ ചിത്രം ഓരോ കുടുബത്തെയും സൂചിപ്പിക്കുന്നു. നിങ്ങളുടെ വീട്ടിലും കാണും ഓരോ ഒലിവർ ട്വിസ്റ്ററും അതുകൊണ്ടുതന്നെ ഇത് നിങ്ങളുടെ ഹൃദയത്തിൽ ഇടം കണ്ടെത്തും, നിങ്ങൾക്ക് കുടുംബവുമായി ആഹ്ലാദിക്കാൻ കഴിയുന്ന ഒരു ഹൃദയസ്പർശമായ ചിത്രം.
• വെർഡിക്റ്റ്: തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ഫാമിലി ഡ്രാമ
പ്രശസ്ത ചലച്ചിത്ര താരം ആന്‍ അഗസ്റ്റിൻ സിനിമ നിര്‍മ്മാണ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നു.ഒപ്പം,അഭിനയത്തിലേയ്ക്കും ആൻ അഗസ്റ്റിൻ സജീവമാകുകയാണ്.
തന്റെ ഫേസ്ബുക് പേജിലൂടെയാണ് ആന്‍ ആഗസ്റ്റിൻ ഈ വാർത്ത പ്രേക്ഷകരെ അറിയിച്ചത്.മീരാമാര്‍ ഫിലിംസ് ബാനറുമായി സഹകരിച്ച് താൻ സിനിമ നിര്‍മ്മാണരംഗത്തേക്ക് ആദ്യ ചുവടുകള്‍ വെക്കുകയാണ് എന്നാണ് ആന്‍ തന്റെ എഫ് ബി പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്.’ഞാനും ഫീച്ചര്‍ ഫിലിമുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ആദ്യ ചുവടുകൾ വെയ്ക്കുന്നു.ഒരു നടി എന്ന നിലയില്‍ ഞാന്‍ എന്റെ വേരുകളിലേക്കും പരിചിതമായ സ്ഥലങ്ങളിലേക്കും മടങ്ങുന്നു. ഒരിക്കല്‍ കൂടി ആരംഭിക്കുന്നത് എളുപ്പമല്ല.എന്നോടൊപ്പം ഉണ്ടായിരുന്നതിനും സ്‌നേഹം, പിന്തുണ, പ്രാര്‍ത്ഥനകള്‍, അനുഗ്രഹങ്ങള്‍ എന്നിവയാല്‍ എന്നെ അനുഗ്രഹിച്ചതിനും ദൈവകൃപയ്ക്കും നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി.’ എന്നാണ് പോസ്റ്റ്.
English Summary : Ann Augustine enter the film production
ഈ വര്‍ഷത്തെ ഓണാഘോഷത്തോടനുബന്ധിച്ച് പ്രശസ്ത ഗായകന്‍ മധു ബാലകൃഷ്ണന്റെ ‘ഐശ്വര്യ പൊന്നോണം’ എന്ന വീഡിയോ ആല്‍ബം, പ്രശസ്ത ചലച്ചിത്ര താരം ജയസൂര്യ തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. വിദിത മധു ബാലകൃഷ്ണന്‍ എഴുതിയ വരികള്‍ക്ക് സതീഷ് നായര്‍ സംഗീതം പകര്‍ന്ന് മധു ബാലകൃഷ്ണന്‍, ഐശ്വര്യ അഷീദ് എന്നിവര്‍ ആലപിച്ച ‘പൊന്‍ചിങ്ങ പുലരി പിറന്നേ…’ എന്നാരംഭിക്കുന്ന ഓണപ്പാട്ടാണ് ഈ ആല്‍ബത്തിലൂടെ പ്രേക്ഷകരിലെത്തുന്നത്.
രാഗേഷ് നാരായണന്‍ ആശയവും സംവിധാനവും നിര്‍വ്വഹിക്കുന്ന ഈ മ്യൂസിക് വീഡിയോ ആല്‍ബത്തില്‍ മധു ബാലകൃഷ്ണന്‍, വിദിത മധു ബാലകൃഷ്ണന്‍, ഐശ്വര്യ അഷീദ് എന്നിവര്‍ അഭിനയിക്കുന്നു.
നാദരൂപാ ക്രിയേഷന്‍സിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ വീഡിയോ ആല്‍ബത്തിന്റെ ഛായാഗ്രഹണം രാജേഷ് അഞ്ജു മൂര്‍ത്തി നിര്‍വ്വഹിക്കുന്നു. എഡിറ്റര്‍-ടിനു കെ തോമസ്സ്.ക്രിയേറ്റീവ് ഡയറക്ടര്‍- രാജേഷ് കെ രാമന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സുനീഷ് ശ്രീനിവാസന്‍,കല- പ്രവി ജെപ്‌സി,മേക്കപ്പ്- ഷനീജ് ശില്‍പം,വസ്ത്രാലങ്കാരം-സാനി എസ്. മന്ത്ര, സ്റ്റില്‍സ്-രാകേഷ് നായര്‍, പരസ്യകല-ഷിബിന്‍ സി ബാബു, അസോസിയേറ്റ് ഡയറക്ടര്‍-നിധീഷ് ഇരിട്ടി, സ്റ്റുഡിയോ-ഡിജി സ്റ്റാര്‍ മീഡിയ, റെക്കോര്‍ഡിംഗ് & മിക്‌സിംഗ്-സന്തോഷ് എറവന്‍കര,പ്രോഗ്രാമിംഗ് & അറേന്‍ജിംഗ്- ശശികുമാര്‍ പര്‍ഫെക്ട് പിച്ച്,വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.
English Summary: Madhu Balakrishnan’s Aishwarya Ponnonam Video Album Released.
ഇന്ദ്രൻസിനെ കേന്ദ്ര കഥാപാത്രമാക്കി അനിൽ കാരക്കുളം സംവിധാനം ചെയ്‍ത ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം ‘സൈലൻ്റ് വിറ്റ്നസ്’ റിലീസിനൊരുങ്ങുന്നു. ഫീൽ ഫ്ലയിങ്ങ് എൻ്റർടെയിൻമെൻ്റ്സിൻ്റെ ബാനറിൽ ബിനി ശ്രീജിത്ത് ആണ് ചിത്രം നിർമ്മിക്കുന്നത്. കേരളത്തിലെ ഒരു ഗ്രാമത്തിൽ നടന്ന ഒരു കുറ്റാന്വേഷണമാണ് ചിത്രത്തിൻ്റെ കഥയ്ക്ക് പിന്നിൽ. സംവിധായകനും അഡ്വ.എം.കെ റോയി എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. അനീഷ് രവീന്ദ്രൻ ആണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ.
മാലാ പാർവതി, ശിവജി ഗുരുവായൂർ, മഞ്ജു പത്രോസ്, മീനാക്ഷി ദിനേഷ്, അഞ്ജലി നായർ,ബാലാജി ശർമ്മ, ജുബിൽ രാജൻ.പി.ദേവ്, അംബി നീനാസം, മഞ്ജു കെ.പി, പെക്സൺ അംബ്രോസ്, അഡ്വ.എം.കെ റോയി, ബിറ്റോ ഡേവീസ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. സംഗീതം- ഷമേജ് ശ്രീധർ, എഡിറ്റർ- റിസാൽ ജൈനി, കോസ്റ്റ്യൂം- റഫീക്ക് എസ് അലി, കലാസംവിധാനം- അപ്പുണ്ണി സാജൻ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രാജേഷ് മേനോൻ, ഫിനാൻസ് കൺട്രോളർ- സജിത്ത് സി ഗംഗാധർ, ചീഫ്. അസോസിയേറ്റ്- രാജേഷ് തോമസ്, സ്റ്റുഡിയോ- വാമാ ഫിലിം ഹൗസ്, പി.ആർ.ഒ- പി.ശിവപ്രസാദ്, ഓൺലൈൻ മാർക്കറ്റിംങ്- ബി.ആർ.എസ് ക്രിയേഷൻസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം സെപ്തംബർ അവസാനത്തോടെ റിലീസാവുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
English Summary: Indrans’ thriller “Silent Witness” is getting ready for release