Home Blog Page 330

” ആളങ്കം ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്

0

ബാലു വർഗീസ്, ലുക്ക്മാൻ അവറാൻ,ജാഫർ ഇടുക്കി,ശരണ്യ ആർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാനി ഖാദർ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന “ആളങ്കം”എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മഹാനടൻ മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

സിയാദ് ഇന്ത്യ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷാജി അമ്പലത്ത്,ബെറ്റി സതീഷ് വൈൽ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷമീർ ഹഖ് നിർവ്വഹിക്കുന്നു.സംഗീതം-കിരൺ ജോസ്, എഡിറ്റിംഗ് -നിഷാദ് യൂസഫ്.
പ്രൊഡക്ഷൻ കൺട്രോളർ-,മെഹമൂദ് കാലിക്കറ്റ്, പ്രൊഡക്ഷൻ ഡിസൈനർ-ഇന്ദുലാൽ കാവിട്, മേക്കപ്പ്-നരസിംഹ സ്വാമി, വസ്ത്രാലങ്കാരം-സ്റ്റെഫി സേവ്യർ,സ്റ്റിൽസ്-ആനൂപ് ഉപാസന,പരസ്യക്കല-റിയാസ് വൈറ്റ് മാർക്കർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രതീഷ് പലോട്,സഹസംവിധാനം-പ്രദീപ് പ്രഭാകർ,ശരത് എൻ വടകര,മനൂപ്, തുൽഹത്ത്, പ്രൊജക്ട് ഡിസൈനർ-അനൂപ് കൃഷ്ണ, പ്രൊഡക്ഷൻ കോ ഓർഡിനേറ്റർ-സുധീർ കുമാർ.

വാർത്ത പ്രചരണം-എ എസ് ദിനേശ്.

English Summary: “Alangkam” First Look Poster Release

റോയ് മണപ്പള്ളിൽ സംവിധായകനാവുന്ന ‘തൂലിക’

0

പെഗാസസിന്റെ ബാനറിൽ ജനിസിസ് നിർമിക്കുന്ന ” തൂലിക” എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും എറണാകുളം റിനൈ ഹോട്ടലിൽ വെച്ച് നടന്നു.എം പി ഹൈബി ഈഡൻ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു.

റോയ് മണപ്പള്ളിൽ കഥ തിരക്കഥ ഗാനങ്ങളെഴുതി സംവിധാനം ചെയ്യുന്ന “തൂലിക”എന്നചിത്രത്തിൽ മാത്യൂസ് ജോൺ,ടോണി, മോഹൻ അയിരൂർ, വഞ്ചിയൂർ പ്രവീൺകുമാർ,ടോം ജേക്കബ്,ജോയ് ജോൺ,ഹരിശ്രീ യൂസഫ്, അഭിജിത്ത് അജിത്, അഞ്ജലി പുളിക്കൽ,ദേവി ചന്ദന,സിന്ധു വേണുഗോപാൽ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.നടൻ,എഴുത്തുകാരൻ, സംവിധായകൻ എന്ന നിലയിൽ കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെ ദൃശ്യ മാധ്യമ രംഗത്തു ഏറേ ശ്രദ്ധേയനാണ് റോയ് മണപ്പള്ളിൽ.
ഭാര്യയുടെ പേരിൽ കഥയെഴുതുന്ന ഒരു എഴുത്തുകാരന്റെ ജീവിത മുഹൂർത്തങ്ങളാണ് ഈ ചിത്രത്തിൽ ഹൃദയസ്പർശിയായി ദൃശ്യവൽക്കരിക്കുന്നത്.ജോസ് ലൂയിസ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു.ലിപ്‌സൺ സംഗീതം പകർന്ന ഈ ചിത്രത്തിലെ ആറു ഗാനങ്ങൾ കെ.ജി.മാർക്കോസ്, അലോഷ്യസ് പെരേര, രമേശ് മുരളി, ജെനി എന്നിവർ ആലപിക്കുന്നു.
കൊച്ചി,മൂന്നാർ,കോഴഞ്ചേരി, ദുബായ് എന്നിവിടങ്ങളിലാണ് ‘തൂലിക’ യുടെ ലോക്കേഷൻ.
വാർത്ത പ്രചരണം-എ എസ് ദിനേശ്.

English Summary : Thoolika’ to be directed by Roy Manappallil

“ഒരു നടനെയും ആർക്കും വിലക്കാനാവില്ല” എന്ന് ‘സ്റ്റാർ’ സിനിമയുടെ സംവിധായകൻ

0

കോവിഡ് നിയന്ത്രണങ്ങൾപാലിച്ചു കൊണ്ട് സിനിമ തീയേറ്ററുകൾ വീണ്ടും തുറക്കുന്നതിനെ ചൊല്ലി വാക്ക് തർക്കങ്ങൾ നിലനിൽക്കെയാണ് “ഒരു നടനെ എങ്ങനെയാണ് വിലക്കാൻ കഴിയുക” എന്ന് തുടങ്ങുന്ന ഫേസ്ബുക് പോസ്റ്റിലൂടെ തന്റെ നയം ‘സ്റ്റാർ’എന്ന സിനിമയുടെ സംവിധായകൻ ഡോമിൻ. ഡി. സിൽവ വ്യക്തമാക്കി. ഡോമിന്‍ ഡി സില്‍വയുടെ സംവിധാനത്തിൽ ജോജു ജോര്‍ജ്ജും, പൃഥ്വിരാജും, ഷീലു എബ്രഹാമും പ്രധാന വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സ്റ്റാര്‍’. തിയേറ്റർ തുറക്കുന്നതും ആളുകൾ കൂട്ടമായി കാണാൻ വരുന്നതും ആളുകളുടെ അവകാശമാണെന്ന് അദ്ദേഹം പറഞ്ഞു. തിയേറ്ററിൽ ഇരുന്ന് സിനിമ കാണുന്നതും ലോകത്തിന്റെ വിവിധ കോണുകളിലിരുന്ന് ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ സിനിമ ആസ്വദിക്കുന്നതും നല്ല കാര്യം തന്നെയാണെന്നും രണ്ട് മേഖലയും വളരേണ്ടതുണ്ടെന്നും അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പ്രകടമാക്കുന്നു.

തിയേറ്റർ തുറന്നാൽ ഒക്ടോബർ 29 ന് കേരളത്തിലെ തീയേറ്ററുകളിൽ ആദ്യം പ്രദർശനത്തിനെത്തുന്ന ചിത്രമാവും ‘സ്റ്റാർ’. ചിത്രത്തിൽ അതിഥിതാരമായാണ് പൃഥ്വിരാജ് എത്തുന്നതെങ്കിലും ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ തന്നെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത് എന്നാണ് അറിയുന്നത്. അബാം മൂവീസിന്‍റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മ്മിക്കുന്ന സിനിമ, ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ്. നവാഗതനായ സുവിന്‍ എസ് സോമശേഖരന്‍റേതാണ് രചന. സാനിയ ബാബു, ശ്രീലക്ഷ്മി, തൻമയ് മിഥുൻ,ജാഫര്‍ ഇടുക്കി, സബിത, ഷൈനി രാജൻ, രാജേഷ് ബി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
വാർത്ത പ്രചാരണം: പി.ശിവപ്രസാദ്

English Summary : “No actor can be banned,” said the director of the movie ‘Star’

സ്വീഡിഷ് ചലച്ചിത്രമേളയിൽ മലയാളിക്ക് മികച്ച നടനുള്ള പുരസ്കാരം

0

മലയാളി നടൻ ഡോ മാത്യു മാമ്പ്ര സ്വീഡിഷ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ നല്ല നടനുള്ള സിഫ് (SIFF) അവാർഡ് ഓഫ് എമിനന്റ്സ് പുരസ്ക്കാരം സ്വന്തമാക്കി. ഷാനുബ് കരുവാത്ത് രചനയും സംവിധാനവും നിർവ്വഹിച്ച വെയിൽ വീഴവേ എന്ന ചിത്രത്തിലെ 72 കാരനായ നായക കഥാപാത്രത്തെ അവതരിപ്പിച്ചതിനാണ് ഡോ.മാത്യു മാമ്പ്ര ബഹുമതിക്ക് അർഹനായത്. ചെരാതുകൾ, മൊമന്റ്സ്, ദേവലോക തുടങ്ങിയ ചിത്രങ്ങളിൽ മുൻപ് അഭിനയിച്ചിട്ടുണ്ട്. കുഞ്ചാക്കോ ബോബൻ നായകനായ നായാട്ടാണ് മേളയിലെ ഈ വർഷത്തെ മികച്ച സിനിമ .

English Summary: Malayali Award for Best Actor at the Swedish Film Festival

‘എല്ലാം ശരിയാകും’ വീഡിയോ സോങ് പുറത്തിറങ്ങി

0

ആസിഫ്അലി, രജിഷ വിജയന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാക്കി
ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ‘എല്ലാം ശരിയാകും’ എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം,മെഗാ സ്റ്റാർ മമ്മൂട്ടി തന്റെ ഫേസ് ബുക്ക് പേജിലൂടെ റിലീസ് ചെയതു.

ബി കെ ഹരിനാരായണൻ എഴുതി ഔസേപ്പച്ചൻ സംഗീതം പകരുന്ന് ഹരിശങ്കർ ആലപിച്ച “പിന്നെന്തേ എന്തെ മുല്ലേ….”എന്ന ഗാനമാണ് റിലീസാക്കിയത്.പ്രശസ്ത സംഗീതസംവിധായകന്‍ ഔസേപ്പച്ചന്‍ സംഗീതം പകരുന്നു ഇരുനൂറാമത്തെ ചിത്രമാണ് ‘എല്ലാം ശരിയാകും’ എന്ന പ്രത്യേകത ഈ ചിത്രത്തിനുണ്ട്.

സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, ജോണി ഏന്റണി, ജെയിംസ് ഏല്യ, ജോര്‍ഡി പൂഞ്ഞാര്‍, സേതുലക്ഷ്മി, മഹാനദി ഫെയിം തുളസി തുടങ്ങിയലവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

തോമസ്സ് തിരുവല്ല ഫിലിംസ്, ഡോക്ടര്‍ പോള്‍സ് എന്റര്‍ടെയിന്‍മെന്റ് എന്നിവയുടെ ബാനറില്‍ തോമസ് തിരുവല്ല, ഡോക്ടര്‍ പോള്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീജിത്ത് നായര്‍ നിര്‍വ്വഹിക്കുന്നു.പാരിസ് മുഹമ്മദ് തിരക്കഥ, സംഭാഷണം എഴുതുന്നു.

ബി കെ ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം പകരുന്നു.എഡിറ്റര്‍ സൂരജ് ഇ എസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോജ് പൂങ്കുന്നം, കല ദിലീപ് നാഥ്, മേക്കപ്പ് റഹീം കൊടുങ്ങല്ലൂര്‍, വസ്ത്രാലങ്കാരം നിസ്സാര്‍ റഹ്മത്ത്,സ്റ്റില്‍സ് ലിബിസണ്‍ ഗോപി, ഡിസൈന്‍ റോസ് മേരി ലിലു, അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് ഭാസ്‌ക്കര്‍, ഡിബിന്‍ ദേവ്, അസിസ്റ്റന്റ് ഡയറക്ടര്‍ ഷാബില്‍ ,സിന്റോ സണ്ണി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ഉണ്ണി പൂങ്കുന്നം, ഷിന്റോ ഇരിങ്ങാലക്കുട, പ്രൊഡക്ഷന്‍ മാനേജര്‍ അനീഷ് നന്ദിപുലം,സത്യം ഓഡിയോസാണ് ഗാനങ്ങള്‍ അവതരിപ്പിക്കുന്നത്.നവംമ്പര്‍ 19ന് സെന്‍ട്രല്‍ പിക്‌ചേഴ്‌സ് റിലീസ് “എല്ലാം ശരിയാകും” തിയ്യേറ്ററിലെത്തിക്കുന്നു.

വാര്‍ത്ത പ്രചരണം എ എസ് ദിനേശ്.

English Summary: Ellam Sheriyakum video song released

ടൊവിനോ – കല്യാണി ചിത്രം തല്ലുമാല പോസ്റ്റർ പുറത്തിറങ്ങി

0

ടൊവിനോ തോമസും കല്യാണി പ്രിയദർശനും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രം “തല്ലുമാല (Thallumala)”യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ തയ്യാറക്കിയിരിക്കുന്നത് മുഹ്സിന്‍ പരാരിയും അഷ്‍റഫ് ഹംസയും ചേർന്നാണ്.

ഷൈൻ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ

English Summary: Thallumaala movie Firstlook poster released

മികച്ച ക്യാഷ് അവാർഡുമായി സഹസ്രാര രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് എൻട്രികൾ ക്ഷണിക്കുന്നു

0

എണ്ണമറ്റ രാജ്യാന്തര ചലച്ചിത്രമേളകൾ ഇന്ന് ആഗോളതലത്തിലുണ്ടങ്കിലും അവയിൽ ബഹുഭൂരിപക്ഷവും ഫലകങ്ങളിലും സർട്ടിഫിക്കറ്റുകളിലും ഒതുങ്ങിപ്പോകാറാണ് പതിവ്. എന്നാൽ അതിൽ നിന്നും വ്യത്യസ്ഥമായി തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സഹസ്രാര സിനിമാസ് സംഘടിപ്പിക്കുന്ന സഹസ്രാര ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ മികച്ച ക്യാഷ് അവാർഡുകൾ കൂടി ഉൾപ്പെടുത്തിയാണ് എൻട്രികൾ ക്ഷണിക്കുന്നത്. ഫീച്ചർ ഫിലിമുകൾ, ഡോക്യുമെന്ററി ഫിലിമുകൾ, ഷോർട്ട് ഫിലിമുകൾ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിൽ നിന്നുള്ള ചിത്രങ്ങളുടെ എൻട്രികളാണ് ക്ഷണിക്കുന്നത്. 2021 സെപ്റ്റംബർ 30-ന് മുൻപ് നിർമ്മിച്ച ചിത്രങ്ങളായിരിക്കണം. ഫീച്ചർ ഫിലിമുകൾ 60 മിനിറ്റിലധികവും ഡോക്യുമെന്ററി 10 മിനിറ്റിലധികവും ഷോർട്ട് ഫിലിമുകൾ 10 മിനിറ്റിലധികവും 60 മിനിറ്റിൽ താഴെയുമായിരിക്കണം റൺ ടൈം. ലോകമെമ്പാടുമുള്ള വിദഗ്ദ്ധരായ ജൂറികളാണ് ഓരോ വിഭാഗത്തിലെയും മികച്ച ചിത്രങ്ങളെയും അഭിനേതാക്കളെയും തെരഞ്ഞെടുക്കുന്നത്. കോവിഡ് മാനദ്ദണ്‌ഡങ്ങൾ പാലിച്ച് ഓൺലൈനായാണ് ചിത്രങ്ങൾ സമർപ്പിക്കേണ്ടത്. മികച്ച ഫീച്ചർ ഫിലിമിനും ഡോക്യുമെന്ററി ഫിലിമിനും ഷോർട്ട് ഫിലിമിനും ഒരു ലക്ഷം രൂപാ വീതവും ഒപ്പം ഫലകവും സർട്ടിഫിക്കറ്റും സമ്മാനിക്കും. മൂന്ന് വിഭാഗത്തിലെയും മികച്ച സംവിധായകർക്ക് ഒരു ലക്ഷം രൂപാ വീതവും സർട്ടിഫിക്കറ്റും ഫലകവുമുണ്ടായിരിക്കും. ഫീച്ചർ ഫിലിം മികച്ച നടനും നടിക്കും അൻപതിനായിരം രൂപാ വീതവും സർട്ടിഫിക്കറ്റും ഫലകവും നൽകും . അതിനു പുറമെ മൂന്ന് വിഭാഗത്തിലെയും മലയാള ചിത്രങ്ങൾക്ക് പ്രത്യേക സമ്മാനങ്ങളുമുണ്ട്. മികച്ച മലയാളം ഫീച്ചർ സിനിമയ്ക്ക് 25000 രൂപയും ഡോക്യുമെന്ററിക്കും ഷോർട്ട് ഫിലിമിനും 15000 രൂപാ വീതവും സർട്ടിഫിക്കറ്റും ഫലകവുമുണ്ടായിരിക്കും. ചിത്രങ്ങൾ ഫെസ്റ്റിവലിനു സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 15 ആണ് . ചിത്രങ്ങൾ സമർപ്പിക്കേണ്ടത്

ഓഫീസ് ഫോൺ – 0471-3556856.

ഫെസ്റ്റിവൽ പി ആർ ഓ – അജയ് തുണ്ടത്തിൽ .

English Summary: Entries are invited to the Sahasrara International Film Festival with the Best Cash Award

‘വോയ്സ് ഓഫ് സത്യനാഥൻ’ ന്റെ സെറ്റിൽ പിറന്നാൾ ആഘോഷമാക്കി ജോജു ജോർജ്

0

ഏറേ നാളുകൾക്ക് ശേഷം ദിലീപ്-റാഫി കൂട്ടുകെട്ടിൽ, ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം “വോയിസ് ഓഫ് സത്യനാഥൻ” സെറ്റിൽ വെച്ച് നടൻ ജോജു ജോർജിന്റെ പിറന്നാൾ ആഘോഷിച്ചു. ദിലീപിനെ കൂടാതെ ചിത്രത്തിൽ ജോജു ജോർജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെ.പി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിർവ്വഹിച്ചിരിക്കുന്നത് റാഫി തന്നെയാണ്. ചിത്രത്തിൽ ദിലീപിനെ കൂടാതെ ജോജു ജോർജ്, സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാർ, രമേഷ് പിഷാരടി, അലൻസിയർ തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നു. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.

ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ജിതിൻ സ്റ്റാനിലസ് ആണ്. സംഗീതം- ജസ്റ്റിൻ വർഗീസ്‌, എഡിറ്റർ- ഷമീർ മുഹമ്മദ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, കല സംവിധാനം- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- ഡിക്സൺ പൊടുത്താസ്, മേക്കപ്പ്- റോണെക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ്- സൈലെക്സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടർ- മുബീൻ എം റാഫി, സ്റ്റിൽസ്- ഷാലു പേയാട്, പി.ആർ.ഒ- പി.ശിവപ്രസാദ് & മഞ്ജു ഗോപിനാഥ്, ഡിസൈൻ- ടെൻ പോയിന്റ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ

English News : joju george birthday celebration

” കൊച്ചാള്‍ “മോഷൻ പോസ്റ്റർ റിലീസായി

0

യുവ നടൻ കൃഷ്ണശങ്കറിനെ നായകനാക്കി ശ്യാം മോഹന്‍ സംവിധാനം ചെയ്യുന്ന “കൊച്ചാള്‍” എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റീലിസായി.

ഷെെന്‍ ടോം ചാക്കോ, ഷറഫുദ്ദീന്‍, വിജയരാഘവൻ, രഞ്ജിപണിക്കർ, മുരളീഗോപി, ഇന്ദ്രൻസ്, കൊച്ചുപ്രേമൻ,ശ്രീകാന്ത് മുരളി, ചെമ്പിൽ അശോകൻ, മേഘനാഥൻ, അസീം ജമാൽ, അക്രം മുഹമ്മദ്, ചൈതന്യ,സേതുലക്ഷ്മി, ശ്രീലക്ഷ്മി, കലാരഞ്ജിനി, ആര്യ സലിം തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍.

സിയാറാ ടാക്കീസിന്റെ ബാനറില്‍ ദീപ് നാഗ്ഡ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം മിഥുന്‍ പി മദനന്‍, പ്രജിത്ത് കെ പുരുഷന്‍ എന്നിവര്‍ എഴുതുന്നു. ജോമോന്‍ തോമസ്സ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സന്തോഷ്‌ വർമ്മയുടെ വരികള്‍ക്ക് ഇസ്ക്ര സംഗീതം പകരുന്നു.
എഡിറ്റര്‍-ബിജീഷ് ബാലകൃഷ്ണന്‍. എക്സിക്യൂട്ടീവ് പ്രാെഡ്യുസര്‍-ലളിത കുമാരിപ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജിനു പി കെ,കല-ത്യാഗു തവനൂര്‍,മേക്കപ്പ്-റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം-നിസ്സര്‍ റഹ്മത്ത്,സ്റ്റില്‍സ്-ഡോനി സിറിള്‍ പ്രാക്കുഴി, പരസ്യക്കല-ആനന്ദ്രാ ജേന്ദ്രൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍-സുധീഷ് ചന്ദ്രന്‍,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-വിമല്‍ വിജയ്,റിനോയി ചന്ദ്രൻ.

വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.

English Summary : Kochol motion poster released

വെള്ളേപ്പത്തിലെ അപ്പപ്പാട്ട് പുറത്തിറങ്ങി

0

പ്രവീൺ പൂക്കാടൻ സംവിധാനം ചെയ്ത് ജിൻസ് തോമസും ദ്വാരക് ഉദയശങ്കറും ചേർന്ന് നിർമ്മിച്ച വെള്ളേപ്പം എന്ന ചിത്രത്തിലെ അപ്പപ്പാട്ട് പൃഥ്വിരാജ് സുകുമാരൻ ഫേസ്ബുക്ക് പേജ് വഴി പുറത്തിറക്കി .

ഇതിനോടകം തന്നെ മികച്ച പ്രതികരണമാണ് പാട്ടിന് ലഭിക്കുന്നത്. ഷൈൻ ടോം ചാക്കോ റോമ നൂറിൻ ഷെരിഫ് അക്ഷയ് രാധാകൃഷ്ണൻ ശ്രീജിത്ത്‌ രവി കൈലാഷ്,സോഹൻ സീനുലാൽ,സാജിദ് യഹിയ, സുനിൽ പറവൂർ,ഫാഹിം സഫർ, വൈശാഖ്, സാനിഫ്, ഫിലിപ്പ് തോകലൻ, റോഷ്‌ന അന്ന റോയ്, ക്ഷമ, ഭദ്ര വെങ്കിടെശ്വരൻ, കാതറിൻ സന്തോഷ്‌ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

പത്തേമാരി കുമ്പളങ്ങി നൈറ്റ്സ്  തുടങ്ങി ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ ദേശീയ -സംസ്ഥാന അവാർഡ് ജേതാവ് ജ്യോതിഷ് ശങ്കർ ആണ് ചിത്രത്തിലെ ശ്രെദ്ധേയമായ പള്ളിയുൾപ്പടെ കലാസംവിധാനം നിർവഹിച്ചത്.ചിത്രത്തിന്റെ എക്‌സിക്യൂറ്റിവ് പ്രൊഡ്യൂസർ  പ്രമോദ് പപ്പൻ.ജീവൻ ലാൽ ആണ് തിരക്കഥ.

തൃശ്ശൂരിന്റെ സാംസ്കാരികതയും മതസൗഹാർദ്ദവും ഭക്ഷണ വൈവിധ്യവും ഹാസ്യത്തിന്റെ അകമ്പടിയോടുകൂടി അവതരിപ്പിക്കുന്ന ചിത്രമാണ് വെള്ളേപ്പം . തൃശ്ശൂരിലെ വെള്ളേപ്പതെരുവും അവിടെ നടക്കുന്ന സംഭവവികാസങ്ങളും അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ഗാനമാണ് പുറത്തുവന്നിരിക്കുന്നത് .

ജോബ് കുര്യനും സുധി നെട്ടൂരും ചേർന്ന് ആലപിച്ചിരിക്കുന്ന ഗാനം പൂമരത്തിനുശേഷം  ലീല എൽ ഗിരീഷ് കുട്ടൻ ആണ് സംഗീത സംവിധാനം ചെയ്തിരിക്കുന്നത്. മനു മഞ്ജിത്തിന്റെതാണ് ഗാനരചന.. ചിത്രം ജനുവരിയിൽ റിലീസ് ചെയ്യും.

English Summary : “Velleppam” song release

ജയ് ഭീം ട്രെയ്‌ലർ പുറത്തിറങ്ങി

0

സൂര്യ കേന്ദ്രകഥാപാത്രമായെത്തുന്ന ‘ജയ് ഭീ’മിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ദീപാവലി റിലീസായി ആമസോണ്‍ പ്രൈംമിൽ നവംബര്‍ രണ്ടിന് ചിത്രം എത്തും. സൂര്യയുടെ 39-ാം ചിത്രമാണ് ജയ് ഭീം.

English Summary: Jai Bhim official trailer released

12 വർഷത്തെ ഇടവേളയ്ക്ക് ശേഷം സെയ്ഫ് അലി ഖാനും റാണി മുഖർജിയും വീണ്ടും സ്ക്രീനിൽ ഒന്നിക്കുന്നു

0

ആദ്യ ചിത്രം റിലീസ് ചെയ്ത് പതിനാറ് വർഷങ്ങൾക്ക് ശേഷം, YRF ബണ്ടി ഓർ ബാബ്ലി 2 റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്, ചിത്രത്തിന്റെ ടീസർ ഇപ്പോൾ പുറത്തിറങ്ങി.റാണി മുഖർജി, സെയ്ഫ് അലി ഖാൻ, സിദ്ധാന്ത് ചതുർവേദി, ശർവരി എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത് .12 വർഷത്തെ ഇടവേളയ്ക്ക് ശേഷം സെയ്ഫ് അലി ഖാനും റാണി മുഖർജിയും വീണ്ടും സ്ക്രീനിൽ ഒന്നിക്കുന്നത് .

YRF- ന്റെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളായ സുൽത്താനും ടൈഗർ സിന്ദാ ഹേയിലും അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുള്ള വരുൺ വി.ശർമ്മയാണ് ബണ്ടി ഓർ ബാബ്ലി 2 സംവിധാനം ചെയ്തിരിക്കുന്നത്. 2021 നവംബർ 19 ന് ചിത്രം തീയേറ്ററുകളിൽ എത്തും