Home Blog Page 331

‘ഡിയർ ദിയ’ റിലീസ് ചെയ്തു

0

കൊച്ചി: സ്വപ്നങ്ങൾ പിടിച്ചെടുക്കാൻ വെല്ലുവിളികൾ തടസ്സമാകരുതെന്ന സന്ദേശം പങ്കു വച്ച് ശ്രീകുമാർ സമ്പത് സംവിധാനം ചെയ്ത ഹ്രസ്വചിത്രം ‘ഡിയർ ദിയ’ യൂട്യൂബിൽ റിലീസ് ചെയ്തു. ശ്രീരേഖ ഭാസ്കറാണ് ചിത്രത്തിന്റെ   കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.  കൈലാസ് മേനോനാണ് പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നത് .   രാധിക രവിയാണ് ചിത്രത്തിലെ നായിക.  തേജസ് ജ്യോതിയാണ് നായകൻ. രണ്ടു യുവാക്കൾ സോഷ്യൽ മീഡിയയിലൂടെ പരസ്പരം കാണാതെ പരിചയപ്പെട്ട് പ്രണയത്തിലാവുന്നതാണ് കഥ. 

ഛായാഗ്രഹണം കൃഷ്ണദത്ത് നമ്പൂതിരിയും എഡിറ്റിംഗ് ജോവിൻ ജോണും നിർവഹിച്ചിരിക്കുന്നു. ഷര ഭാസ്കർ നിർമിച്ച ചിത്രം മ്യൂസിക് 247ന്റെ ചാനലിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്.നജിം അർഷാദ് ആലപിച്ചിരിക്കുന്ന അതിമനോഹരമായ പ്രണയഗാനത്തിന് തൂലിക ചലിപ്പിച്ചിരിക്കുന്നതും ശ്രീരേഖ ഭാസ്കറാണ്.ജെസ്നിഫെറാണ് ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്.

English Summary : Short film dear Diya released

സംസ്ഥാന അവാർഡ് തിളക്കത്തിൽ ഇരട്ടി സന്തോഷവുമായി ബിജു ധ്വനിതരംഗ്

0

ഒരു സിനിമയിൽ ഗാനത്തിനുള്ളത് പോലെ തന്നെ തുല്യമായ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് നൃത്തം. നൃത്ത കലാകാരന്മാർ ഒരുപാട് ഉണ്ടെങ്കിലും പലരേയും ലോകം അറിയാതെ പോകുന്നുമുണ്ട് എന്നതാണ് സത്യം. ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച കൊറിയോഗ്രാഫറായി തിരഞ്ഞെടുത്തത് പ്രശസ്ത കലാകാരൻ ബിജു ധ്വനിതരംഗിനെ ആണ്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച് ഷാനവാസ്‌ നാരായണിപ്പുഴ സംവിധാനം നിർവ്വഹിച്ച ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിന് വേണ്ടി ബിജു ചിട്ടപ്പെടുത്തിയ നൃത്തരംഗങ്ങൾക്ക് ആണ് പുരസ്ക്കാരത്തിനർഹമാക്കിയത്. എന്ത് കൊണ്ടും അർഹനീയമായ നേട്ടം തന്നെയാണ് ഇപ്പോൾ അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. അത്രമേൽ ഓരോ മലയാളിയുടെ മനസ്സിലും സുജാതയുടെ നൃത്ത രംഗങ്ങൾ പതിഞ്ഞിട്ടുണ്ട്.

ശ്യാമള സേവിയർ എന്ന സ്വന്തം അമ്മയായ ഗുരുവിന്റെ ശിക്ഷണത്തിൽ നൃത്തത്തിലെ ബാലപാഠങ്ങൾ സ്വായത്തമാക്കിയ ബിജു ധ്വനിതരംഗ് പ്രശസ്തമായ ആർ.എൽ.വി കോളേജിൽ നിന്നും ഭരതനാട്യത്തിൽ ബി.എ എടുക്കുകയുണ്ടായി. ഒരുപാടു സ്റ്റേജ് പ്രോഗ്രാമുകൾ കഴിവുള്ള കലാകാരന്മാരോടൊപ്പം ചെയ്യാൻ ഭാഗ്യം ലഭിച്ച ഇദ്ദേഹം ഒട്ടനവധി നടീനടന്മാർക്ക് നൃത്തത്തിൽ ഗുരുവായിട്ടുണ്. ശേഷമാണ് മലയാള സിനിമാ പ്രവേശനം. ആദ്യമായി 2014ൽ പുറത്തിറങ്ങിയ ഉണ്ണിമുകുന്ദൻ സനുഷ പ്രയാഗ മാർട്ടിൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ഒരു മുറൈ വന്ത് പാർത്തായ’ എന്ന ചിത്രത്തിനാണ് നൃത്ത രംഗങ്ങൾ പകർന്ന് നൽകിയത്. പിന്നീട് 2018ൽ പുറത്തിറങ്ങിയ എം.മോഹൻ സംവിധാനം നിർവ്വഹിച്ച ‘അരവിന്ദന്റെ അതിഥികൾ’ എന്ന ചിത്രത്തിന് വേണ്ടി കൊറിയോഗ്രാഫി ചെയ്യാൻ അവസരം ലഭിച്ചു. ആ ചിത്രത്തിലെ ഒട്ടു മിക്ക ഗാനങ്ങൾക്കും ബിജു ധ്വനിതരംഗ് തന്നെയാണ് ചുവടുകൾ പകർന്നു നൽകിയത്. എന്നാൽ ആ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപന വേളയിൽ പ്രസ്തുത ചിത്രത്തിലെ കൊറിയോഗ്രാഫി നിർവ്വഹിച്ച പ്രശസ്തനായ മറ്റൊരു കലാകാരനെയാണ് പുരസ്കാരത്തിന് അർഹനായത്. ടൈറ്റിലിലെ തന്റെ പേര് ഇല്ലാത്തതിനെ തുടർന്നാണ് ഇങ്ങനെ സംഭവിച്ചതെന്ന് അന്നത്തെ ജൂറി അംഗങ്ങൾ വാദിച്ചു. എന്തായാലും അർഹതയുള്ളവരെ അതിന്റെ അംഗീകാരം തേടിയെത്തും എന്നതിനുള്ള തെളിവായാണ് ഈ നേട്ടത്തെ ബിജു ധ്വനിതരംഗ് കാണുന്നത്. ഇത് ഇരട്ടി മധുരം എന്നാണ്‌ അദ്ദേഹത്തിൻ്റെ വാക്കുകൾ.

ലോക്കഡോൺ കാലഘട്ടത്തിൽ അമ്മയായ ശ്യാമള സേവിയറും ഒത്തു ചെയ്ത് സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ്‌ ചെയ്ത നൃത്ത രംഗങ്ങൾ എല്ലാം തന്നെ വൈറൽ ആയിരുന്നു. സിത്താര കൃഷ്ണകുമാറിന്റെ തരംഗമായി മാറിയ മ്യൂസിക്കൽ ആൽബം ‘തരുണി’ യുടെയും നൃത്തച്ചുവടുകൾ ഇദ്ദേഹത്തിന്റെ സ്വന്തമായിരുന്നു. ‘കണ്ണാടി’, സ്റ്റാൻഡേർഡ് 10 ഇ, ഖെദ്ദ എന്നീ ചിത്രങ്ങളാണ് ഇനി ഇദ്ദേഹത്തിന്റെതായി ഇറങ്ങാനുള്ളത്.

പി.ശിവപ്രസാദ്

English Summary: Biju Dhwanitharang is happy with the state award

ഒരേ സമയം നാലു ഭാഷകളിൽ റിലീസ്സിനൊരുങ്ങി തെലുങ്ക് സൂപ്പർ താരം നാനിയുടെ ‘ശ്യാം സിംഗ റോയ്

0

തെലുങ്ക് സൂപ്പർ താരം നാനി നായകനായി എത്തുന്ന ‘ശ്യാം സിംഗ റോയ്’ ഡിസംബർ 24 ന് ലോകമൊട്ടാകെയുള്ള തീയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, എന്നീ ഭാഷകളിലായാണ് ചിത്രം റിലീസ്സിനൊരുങ്ങുന്നത്.

നാനിയുടെ കരിയറിൽ തന്നെ ഏറ്റവും മൂല്യം കൂടിയ ചിത്രമായിരിക്കും ‘ശ്യാം സിംഗ റോയ്’ നിഹാരിക എന്റർടൈൻമെന്റ്സിന്റെ ബാനറിൽ വെങ്കട്ട് ബോയ്നപ്പള്ളി നിർമ്മിച്ച്, സത്യദേവ് ജങ്കയു കഥയും ,രാഹുൽ സംകൃത്യൻ സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രം പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

രണ്ട് കഥാപാത്രങ്ങളായാണ് നാനി ഈ ചിത്രത്തിലേത്തുന്നത്. നാനിയുടെ രണ്ടാമത് ഇറങ്ങിയ കാരക്ടർ പോസ്റ്ററിൽ വാസു എന്ന കഥാപാത്രത്തെ ആണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടത്. ആദ്യം ഇറങ്ങിയ ബംഗാളി പയ്യനായ കാരക്ടർ പോസ്റ്ററും ജനശ്രദ്ധയാർജ്ജിച്ചിരുന്നു. പ്രൊമോഷന്റെ ഓരോ ഘട്ടം കഴിയുമ്പോഴും ചിത്രത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികൾ.

ഡിസംബർ 24 ന് ക്രിസ്മസ് റിലീസ് ആയിട്ടാണ് ചിത്രം വരുന്നത്. ഈ ഇടെ ഇറങ്ങിയ അന്നൗൺസ്‌മെന്റ് പോസ്റ്ററിലൂടെയാണ് സായി പല്ലവിയും നാനിയുമൊത്തുള്ള പ്രണയത്തിന്റെ തീവ്രത മനസ്സിലാവുന്നത്. നല്ലൊരു പ്രണയ ചിത്രമായിരിക്കും പ്രേക്ഷകരെ കാത്തിരിക്കുന്നതെന്ന് അതിലൂടെ പറയാനും ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് സാധിച്ചു.

മറ്റു ഭാഷകളിൽ റിലീസാവുന്നത് കൊണ്ട് തന്നെ എല്ലാ ഭാഷകളിലും ആരാധകരുള്ള നായികമാരെയാണ് ചിത്രത്തിനു വരണ്ടി തിരഞ്ഞെടുത്തിട്ടുള്ളത്. സായി പല്ലവി, കൃതി ഷെട്ടി, മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് നായികമാർ. മലയാളത്തിലും തമിഴ്ലും കന്നടയിലും നാനിക്ക് നിറയെ ആരാധകരുണ്ടെന്ന് ‘ഈഗ’ (ഈച്ച ) എന്ന ചിത്രത്തിലൂടെ തെളിയിച്ചിട്ടുമുണ്ട് താരം.

ചിത്രം ഇപ്പോൾ പ്രിപ്രൊഡക്ഷൻ ഘട്ടത്തിലാണെന്നാണ് അണിയറ പ്രവർത്തകരിൽ നിന്ന് അറിയാൻ സാധിച്ചത്. ചിത്രത്തിന് വേണ്ടി വി എഫ് എക്സ് ചെയ്യുന്നത് വളരെ മികച്ച രീതിയിൽ തന്നെയാണ്.

രാഹുൽ രവീന്ദ്രൻ, മുരളി ശർമ്മ, അഭിനവ് ഗോമതം, ജിഷു സെൻ ഗുപ്ത, ലീലാ സാംസൺ, മനീഷ് വാദ്വ, ബരുൺ ചന്ദ എന്നിവരാണ് മറ്റു അഭിനേതാക്കൾ.

ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് മിക്കി ജെ മേയറും, ക്യാമറ കൈകാര്യം ചെയ്യുന്നത് സനു ജോൺ വർഗീസുമാണ്. എഡിറ്റിംഗ്: നവീൻ നൂലി, ആക്ഷൻ: രവി വർമ്മ, പ്രൊഡക്ഷൻ ഡിസൈനർ: അവിനാശ് കൊല്ല, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എസ് വെങ്കട്ട രത്നം, നൃത്ത സംയോജനം: കൃതി മഹേഷ്‌, യാഷ്, പി ആർ ഒ: വംശി ശേഖർ & പി.ശിവപ്രസാദ്, കേരള മാർക്കറ്റിംഗ് ഹെഡ് : വൈശാഖ് സി വടക്കേവീട് എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

English Summary: Telugu superstar Nani’s ‘Shyam Singh Roy’ is all set to release in four languages ​​simultaneously.

ധ്യാൻ ശ്രീനിവാസൻ്റെ ത്രില്ലർ ’വീകം’; ചിത്രീകരണം ആരംഭിച്ചു

0

ധ്യാൻ ശ്രീനിവാസനെ നായകനാക്കി സാഗർ ഹരി തിരക്കഥയും, സംവിധാനവും നിർവ്വഹിക്കുന്ന പുതിയ ത്രില്ലർ ചിത്രമായ “വീകം”ത്തിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാമാണ് ചിത്രം നിർമ്മിക്കുന്നത്. എറണാകുളം കുര്യൻസ് വീട്ടിൽ വച്ച് നടന്ന ചടങ്ങിൽ നിർമ്മാതാക്കളായ ഏബ്രഹാം മാത്യു, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്ന് നിലവിളക്ക് കൊളുത്തി തുടക്കം കുറിച്ചു. ഷീലു എബ്രഹാം, ദിനേഷ് പ്രഭാകർ, മുത്തുമണി, ഡയാന ഹമീദ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ ഇതിനോടകം പുറത്തിറങ്ങിയിരുന്നു. കുമ്പരീസ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്ന ചിത്രങ്ങൾക്ക് ശേഷം സാഗർ ഹരി സംവിധാനം ചെയ്യുന്ന സിനിമയാണ് വീകം. ധ്യാൻ ശ്രീനിവാസനെ കൂടാതെ സിദ്ധിഖ്, ഷീലു എബ്രഹാം, അജു വർഗീസ്, ഡെയ്ൻ ഡേവിസ്, ദിനേശ് പ്രഭാകർ, ഡയാന ഹമീദ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.

ധനേഷ് രവീന്ദ്രനാഥ്‌ ആണ് ഈ ചിത്രത്തിനു വേണ്ടി ക്യാമറ കൈകാര്യം ചെയുന്നത്. എഡിറ്റിംഗ്- ഹരീഷ് മോഹൻ, സംഗീതം- വില്യംസ് ഫ്രാൻസിസ്, കലാസാംവിധാനം- പ്രദീപ്‌ എം.വി, പ്രൊജക്റ്റ്‌ ഡിസൈൻ- ജിത്ത് പിരപ്പൻകോഡ്, വസ്ത്രലങ്കാരം- അരുൺ മനോഹർ, മേക്കപ്പ്- ഷാജി പുൽപള്ളി, ഫിനാൻസ് കൺട്രോളർ- അമീർ കൊച്ചിൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സനു സജീവൻ, ക്രീയേറ്റീവ് കോർഡിനേറ്റർ- മാർട്ടിൻ ജോർജ് അറ്റവേലിൽ, അസോസിയേറ്റ് ഡയറക്ടർസ്- സംഗീത് ജോയ്, സക്കീർ ഹുസൈൻ, മുകേഷ് മുരളി, പി.ആർ.ഒ- പി.ശിവപ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംഗ്: അരുൺ പൂക്കാടൻ & പ്രതീഷ് ശേഖർ, സ്റ്റിൽസ്- സന്തോഷ് പട്ടാമ്പി, മീഡിയ ഡിസൈൻ- പ്രമേഷ് പ്രഭാകർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

English Summery : Dhyan Srinivasan’s thriller movie ‘Veekam’ started in Kochi

ദീപാവലിക്ക് കല്യാണ്‍ ജൂവലേഴ്സിന്‍റെ പുതിയ ആഭരണശേഖരവുമായി മഞ്ജുവാര്യർ

0

ദീപാവലിക്ക് കല്യാണ്‍ ജൂവലേഴ്സിന്‍റെ പുതിയ ആഭരണശേഖരമായ വേധ
പ്രഷ്യസ് സ്റ്റോണ്‍സ് പതിച്ച വേധ സ്വര്‍ണാഭരണങ്ങള്‍ പാരമ്പര്യത്തിന്‍റെയും കരവിരുതിന്‍റെയും തനിമയാര്‍ന്നവയാണ്.

കൊച്ചി: ദീപാവലി ആഘോഷത്തിനായി ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് വേധ എന്ന പേരില്‍ കരവിരുതാല്‍ തീര്‍ത്ത പരമ്പരാഗത സ്വര്‍ണാഭരണങ്ങളുടെ പുതിയ ശേഖരം അവതരിപ്പിച്ചു. പ്രഷ്യസ് സ്റ്റോണുകളും സെമി പ്രഷ്യസ് സ്റ്റോണുകളും ചേര്‍ത്ത് മനോഹരമാക്കിയ ആഭരണങ്ങളാണിവ. സൂക്ഷ്മതയോടെ നിര്‍മ്മിച്ച സവിശേഷമായ ഈ ആഭരണങ്ങള്‍ പഴയകാലത്തിന്‍റെ ഭംഗിയും പുതിയകാലത്തിന്‍റെ ശൈലിയും ഉള്‍ച്ചേരുന്നവയാണ്. രൂപകല്‍പ്പനയുടെ കാര്യത്തില്‍ പുതിയൊരു താത്പര്യമുണര്‍ത്താന്‍ കഴിയുന്നവയാണ് ഈ ശേഖരം.

ഇന്നത്തെ വനിതകള്‍ക്ക് അണിയാന്‍ തികച്ചും അനുയോജ്യമായവയാണ് വേധ. പാരമ്പര്യത്തെ സ്വീകരിക്കാനും സാംസ്കാരികമായ കാര്യങ്ങളെ കാത്തുസൂക്ഷിക്കാനും കൈമാറി വരുന്ന ആഡംബര നിക്ഷേപമാകാനും കഴിയുന്നവയാണ് ഈ ആഭരണങ്ങള്‍.

പരമ്പരാഗത രൂപകല്‍പ്പനകള്‍ക്കൊപ്പം നവീനമായ പ്രഷ്യസ് കട്ട് സ്റ്റോണുകളായ റൂബി, എമറാള്‍ഡ്, സഫയര്‍, അണ്‍കട്ട് ഡയമണ്ട് തുടങ്ങിയവ ഉള്‍പ്പെടുത്തിയതാണ് വേധ ആഭരണങ്ങള്‍. നീണ്ട മാലകള്‍, നെക്ക്ലേസുകള്‍, വളകള്‍, കമ്മലുകള്‍, മോതിരങ്ങള്‍ എന്നിങ്ങനെ നൂറിലധികം വ്യത്യസ്ത രൂപകല്‍പ്പനകളിലായാണ് വേധ ശേഖരം അവതരിപ്പിക്കുന്നത്. കുടുംബങ്ങളിലേയ്ക്ക് ഐശ്വര്യവും പ്രസാദാത്മകതയും സന്തോഷവും എത്തിക്കുന്നതിന് ഉതകുന്നതാണ് കല്യാണ്‍ ജൂവലേഴ്സില്‍നിന്നുള്ള വേധ ആഭരണങ്ങള്‍.

കല്യാണിന്‍റെ വ്യത്യസ്തമായ ആഭരണനിരകള്‍ക്കൊപ്പം സവിശേഷമായ വേധ ആഭരണ ശേഖരം കൂടി അവതരിപ്പിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് കല്യാണ്‍ ജൂവലേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍പറഞ്ഞു. ഇന്ത്യയുടെ നിറവൈവിധ്യത്തിന്‍റെ നിദാനമായ തിളക്കമാര്‍ന്ന ജെംസ്റ്റോണുകളാലും നാടിന്‍റെ പാരമ്പര്യങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്ന രൂപകല്‍പ്പനകളാലും മനോഹരമാണ് കാലാതീതമായ വേധ ശേഖരത്തിലെ ആഭരണങ്ങള്‍. ഇന്ത്യയുടെ സമ്പന്നമായ കരവിരുതിന്‍റെ പാരമ്പര്യം ആഘോഷമാക്കാനും വേധ ആഭരണങ്ങള്‍ വിപണിയില്‍ അവതരിപ്പിക്കാനും പ്രകാശത്തിന്‍റെ ഉത്സവമായ ദീപാവലി  പോലെ മറ്റൊരു അവസരമില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെമ്പാടുമുള്ള ഉപയോക്താക്കള്‍ക്ക് ഉത്സവകാലം കൂടുതല്‍ പ്രകാശപൂര്‍ണമാകാന്‍ കല്യാണ്‍ ജൂവലേഴ്സ് ദീപാവലി ഓഫറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. സ്വര്‍ണാഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 25 ശതമാനം വരെ കാഷ്ബാക്ക് ലഭിക്കും. ഡയമണ്ട് ആഭരണങ്ങള്‍ക്ക് 20 ശതമാനം കാഷ്ബാക്കും പ്രഷ്യസ് സ്റ്റോണ്‍, അണ്‍കട്ട് ആഭരണങ്ങള്‍ക്ക് സ്റ്റോണ്‍ നിരക്കില്‍ 20 ശതമാനവും കാഷ്ബാക്ക് ലഭിക്കും.

കൂടാതെ, ഉപയോക്താക്കള്‍ക്ക് സ്വര്‍ണത്തിന്‍റെ നിരക്കില്‍ സംരക്ഷണം നല്‍കുന്ന ഗോള്‍ഡ് റേറ്റ് പ്രൊട്ടക്ഷന്‍ ഓഫറും പ്രയോജനപ്പെടുത്താം. വാങ്ങാനുദ്ദേശിക്കുന്ന ആഭരണങ്ങളുടെ ആകെത്തുകയുടെ പത്ത് ശതമാനം മുന്‍കൂട്ടി അടച്ച് നിലവിലുള്ള വിപണി നിരക്കില്‍ ആഭരണങ്ങള്‍ ബുക്ക് ചെയ്യാം. ആഭരണം വാങ്ങുമ്പോള്‍ ആ ദിവസത്തെയോ ബുക്ക് ചെയ്ത ദിവസത്തെയോ നിരക്കില്‍ കുറവേതാണോ അതായിരിക്കും വിലയായി ഈടാക്കുക. സ്വര്‍ണത്തിന്‍റെ വില ലോക്ക് ചെയ്യുന്നതിനും ഭാവിയില്‍ വിലയിലുണ്ടാകുന്ന കയറ്റിറക്കങ്ങള്‍ ഒഴിവാക്കുന്നതിനും ഗോള്‍ഡ് റേറ്റ് പ്രൊട്ടക്ഷന്‍ ഓഫര്‍ സഹായിക്കും. കല്യാണ്‍ ജൂവലേഴ്സിന്‍റെ ഇന്ത്യയിലെ എല്ലാ ഷോറൂമുകളിലും നവംബര്‍ 30 വരെയാണ് ഈ ഓഫറുകള്‍

ഇന്ത്യയിലെമ്പാടുനിന്നുമുള്ള വിവാഹാഭരണങ്ങളായ മുഹൂര്‍ത്ത്, ജനപ്രിയമായ ഹൗസ് ബ്രാന്‍ഡുകളായ പോള്‍ക്കി ആഭരണങ്ങളായ തേജസ്വി, കരവിരുതാല്‍ തീര്‍ത്ത ആന്‍റിക് ആഭരണങ്ങളായ മുദ്ര, ടെംപിള്‍ ആഭരണങ്ങളായ നിമാഹ്, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങളായ രംഗ് എന്നിങ്ങനെ കല്യാണ്‍ ജൂവലേഴ്സിന്‍റെ നിലവിലുള്ള ആഭരണശേഖരങ്ങള്‍ക്ക് പൂരകമാകുന്നതാണ് പുതിയ വേധ ആഭരണങ്ങള്‍. കൂടാതെ വൈവിധ്യമാര്‍ന്ന നൃത്തം ചെയ്യുന്ന ആഭരണങ്ങളായ ഗ്ലോ, സോളിറ്റയര്‍ പോലെ തോന്നിപ്പിക്കുന്ന സിയ, അണ്‍കട്ട് ഡയമണ്ട് ആഭരണങ്ങളായ അനോഖി, പ്രത്യേകാവസരങ്ങള്‍ക്കായുള്ള അപൂര്‍വ, വിവാഹ ഡയമണ്ട് ആഭരണങ്ങളായ അന്തര, നിത്യവും അണിയാനുള്ള ഡയമണ്ടുകളായ ഹീര എന്നിവയും കല്യാണ്‍ ജൂവലേഴ്സില്‍നിന്ന് സ്വന്തമാക്കാം.

നിത്യവും അണിയുന്നതിനും വിവാഹത്തിനും ഉത്സവാവസരങ്ങളിലും അണിയുന്നതിനുമായി നവീനവും പരമ്പരാഗതവുമായ രൂപകല്‍പ്പനകളിലുള്ള ഒരു ലക്ഷത്തിലധികം ഉത്പന്നങ്ങളാണ് കല്യാണ്‍ ജൂവലേഴ്സ് ഇന്ത്യയിലും മധ്യപൂര്‍വദേശങ്ങളിലുമായി 148 ഷോറൂമുകളിലൂടെ അവതരിപ്പിക്കുന്നത്.

ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ചത് നല്കുക എന്ന പ്രതിബദ്ധതയുടെ ഭാഗമായി കല്യാണ്‍ ജൂവലേഴ്സ് എല്ലാ സ്വര്‍ണാഭരണ പര്‍ച്ചേയ്സിനുമൊപ്പം 4-ലെവല്‍ അഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്കും. വിവിധ പ്യൂരിറ്റി ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കി ഹാള്‍മാര്‍ക്ക് ചെയ്ത ആഭരണങ്ങളാണ് കല്യാണ്‍ ജൂവലേഴ്സ് വിറ്റഴിക്കുന്നത്. ഇതിനൊപ്പം നാലുതലത്തിലുള്ള സാക്ഷ്യപത്രത്തിലൂടെ ഉപയോക്താക്കള്‍ക്ക് ഇന്‍വോയിസില്‍ കാണിച്ചിരിക്കുന്ന ശുദ്ധതയുടെ മൂല്യം ആഭരണങ്ങള്‍ കൈമാറ്റം ചെയ്യുമ്പോഴും വിറ്റഴിക്കുമ്പോഴും ലഭിക്കുമെന്നതാണ് മെച്ചം. കൂടാതെ ജീവിതകാലം മുഴുവന്‍ ബ്രാന്‍ഡ് ഷോറൂമുകളില്‍നിന്ന് സ്വര്‍ണാഭരണങ്ങളുടെ മെയിന്‍റനന്‍സ്  സൗജന്യമായി ചെയ്തു കൊടുക്കും.

English Summary : Manju Warrier new ad festive collection from Kalyan Jewellers

വിശാലിൻ്റെ പുതിയ ചിത്രം ‘ ലാത്തി ‘ അഞ്ചു ഭാഷകളിൽ; ടൈറ്റിൽ പുറത്തു വിട്ടു!

0

ക്ഷൻ ഹീറോ വിശാലിൻെറ 32- മത്തെ സിനിമക്ക് ‘ ലാത്തി ‘ എന്ന് പേരിട്ടു. കഴിഞ്ഞ ദിവസം പുറത്തു വിട്ട ചിത്രത്തിൻ്റെ ടൈറ്റിൽ ടീസറിന്  സോഷ്യൽ മീഡിയയിലും ആരാധകർക്കിടയിലും വൻ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. നടന്മാരായ രമണയും നന്ദയും ചേർന്ന് റാണാ പ്രൊഡക്ഷൻ്റെ ബാനറിൽ നിർമ്മക്കുന്ന ഈ പ്രഥമ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ഏ. വിനോദ് കുമാറാണ്. തമിഴ്, മലയാളം, തെലുങ്ക്, കന്നടം, ഹിന്ദി എന്നീ അഞ്ചു ഭാഷകളിലാണ് ചിത്രം അണിഞ്ഞൊരുങ്ങുന്നത്. ആക്ഷനും വൈകാരികതയും സമ്മിശ്രമായി ഇഴ പിന്നിയ ഒരു പോലീസ് സ്റ്റോറിയാണ് ‘ ലാത്തി ‘. സുനൈനയാണ് ചിത്രത്തിൽ വിശാലിൻ്റെ നായിക. ഒരു മലയാളി നടനായിരിക്കും ഇതിലെ ശക്തമായ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുക എന്നാണ് സൂചന. നടൻ പ്രഭുവും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.സാം.സി.എസ് ‘ ലാത്തി ‘ യുടെ സംഗീത സംവിധാനവും, ബാലസുബ്രഹ്മണ്യം ഛായഗ്രഹണവും നിർവഹിക്കുന്നു. ദിലീപ് സുബ്ബരായനാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. ‘ ലാത്തി ‘ യുടെ ചിത്രീകരണം ചെന്നൈയിൽ നടന്നു വരുന്നു.

സി. കെ. അജയ് കുമാർ പി ആർ ഒ

English Summary: Vishal’s new film ‘Lathi’ in five languages; The title is out!

സംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

0

51)മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കപ്പേളയിലെ അഭിനയത്തിന് അന്നാ ബെൻ മികച്ച നടിയായി. വെള്ളം എന്ന ചിത്രത്തിലൂടെ ജയസൂര്യ മികച്ച നടനായി. സ്വഭാവനടി–ശ്രീരേഖ (വെയില്‍), സ്വഭാവനടന്‍–സുധീഷ്, ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണാണ് മികച്ച ചിത്രം. ജനപ്രിയചിത്രം–അയ്യപ്പനും കോശിയും, മികച്ച സംവിധായകൻ സിദ്ധാര്‍ഥ് ശിവ(എന്നിവർ) തിരക്കഥ – ജിയോ ബേബി (ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍), സംഗീതം–എം.ജയചന്ദ്രന്‍, ഗായിക–നിത്യ മാമ്മന്‍, ഗായകന്‍–ഷഹ്ബാസ് അമന്‍, ഗാനരചന–അന്‍വര്‍ അലി, കഥാകൃത്ത്–സെന്ന ഹെഗ്ഡെ. മികച്ച ബാലതാരം ആൺ – നിരഞ്ജൻ എസ് (കാസിമിന്റെ കടൽ)

മികച്ച വിഷ്വൽ എഫക്ട്സിനുള്ള അവാർഡ് ലൗ നേടി. മികച്ച പുരുഷ ഡബ്ബിങ് ആർട്ടിസ്റ്റായി ഷോബി തിലകനും സ്ത്രീ വിഭാഗത്തിൽ റിയ സൈറയും (അയ്യപ്പനും കോശിയും) അവാർഡ് നേടി. ആർട്ടിക്കിൾ 21 ലൂടെ റഷീദ് അഹമ്മദ് മികച്ച മേക്കപ്പ്മാനായി. സീ യൂ സൂണിലൂടെ മഹേഷ് നാരായണൻ മികച്ച ചിത്രസംയോജകനുള്ള അവാർഡ് നേടി.

പ്രത്യേക ജൂറി പുരസ്‌കാരങ്ങൾ
സിജി പ്രദീപ്- ഭാരതപുഴ, നാഞ്ചിയമ്മ – ഗായിക(അയ്യപ്പനും കോശിയും), നളിനി ജമീല – വസ്ത്രാലങ്കാരം(ഭാരതപുഴ)

English Summary : Kerala state film award 2021

മീരാ ജാസ്മിൻ വീണ്ടും മലയാള സിനിമയിലേക്ക് ; വീഡിയോ

0

മലയാളസിനിമയിൽ തന്റേതായ ഇടം നേടിയ നടിയാണ് മീരാജാസ്മിൻ. വിവാഹത്തിനുശേഷം സിനിമയിൽനിന്നും മാറിനിന്ന നടി നീണ്ട ഇടവേളയ്‌ക്കുശേഷം വീണ്ടും സിനിമയിൽ സജീവമാകുന്നു. തന്റെ പുതിയ ചിത്രത്തിലൂടെ മീരാജാസ്മിൻ വീണ്ടും തിരിച്ചെത്തിച്ചിരിക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്.
സന്തോഷം പങ്കുവെച്ച് അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ച വാക്കുകൾ
“വിജയദശമി ദിനത്തിൽ മീര ജാസ്മിൻ വീണ്ടും ക്യാമറക്കു മുന്നിലെത്തി. പറഞ്ഞറിയിക്കാനാവാത്ത ആഹ്ലാദമാണ് സെറ്റിലാകെ. എത്രയെത്ര ഓർമ്മകളാണ്.
രസതന്ത്രത്തിൽ ആൺകുട്ടിയായി വന്ന ‘കൺമണി’. അമ്മയെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്തിയ ‘അച്ചു’. ഒരു കിലോ അരിക്കെന്താണ് വിലയെന്ന് ചോദിച്ച് വിനോദയാത്രയിലെ ദിലീപിനെ ഉത്തരം മുട്ടിച്ച മിടുക്കി.
മീര ഇവിടെ ജൂലിയറ്റാണ്. കൂടെ ജയറാമും, ദേവികയും, ഇന്നസെന്റും, സിദ്ദിഖും, കെ പി എ സി ലളിതയും, ശ്രീനിവാസനുമൊക്കെയുണ്ട്. കേരളത്തിലെ തിയ്യേറ്ററുകളിലൂടെത്തന്നെ ഞങ്ങളിവരെ പ്രേക്ഷകരുടെ മുന്നിലേക്കെത്തിക്കാനുള്ള ഒരുക്കത്തിലാണ്.”

https://www.instagram.com/reel/CVFGX9GAL25/?utm_source=ig_web_button_share_sheet

English Summary : meera jasmine back to cinema

ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടംനേടി അടൂരുകാരൻ ദേവൻ

0

ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടംനേടിയ കൊച്ചുമിടുക്കാനാണ് 4 വയസുള്ള യഷ്‌വർധൻ(ദേവൻ ). അടൂരുകാരായ ഡോക്ടർ നീരജിന്റേയും സാന്ദ്രയുടെയും മകനാണ് ദേവൻ. കുറഞ്ഞ സമയംകൊണ്ട് പസിൽ പൂർത്തീകരിച്ച ഏറ്റവും പ്രായംകുറഞ്ഞ കുട്ടിയാണ് ദേവൻ.

English Summary : India book of records holder devan

ദുരൂഹത നിറച്ച് നിണം മോഷൻ പോസ്റ്റർ റിലീസായി

0

മൂവിടുഡേ ക്രിയേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ” നിണം ” എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസായി . അനു സിത്താര, ടിനി ടോം, ബാദുഷ, അന്ന രേഷ്മ രാജൻ, നിമിഷ സജയൻ , ഇർഷാദ് അലി , അനിഘ സുരേന്ദ്രൻ , സെന്തിൽകൃഷ്ണ, മറീന മൈക്കിൾ , സിബി തോമസ് തുടങ്ങിയവരുടെ പേജുകളിലൂടെയായിരുന്നു റിലീസ്. വളരെ ദുരൂഹ സാഹചര്യത്തിൽ, എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് മാമ്പള്ളി എസ്റ്റേറ്റിൽ ഒരു നരവേട്ട നടക്കുന്നു. അതിനു പിന്നിലെ കരങ്ങൾ ആരുടേത് ? എന്തിനു വേണ്ടിയായിരുന്നു ആ അരുംകൊല ? അതിനുള്ള ഉത്തരങ്ങളുടെ ചുരുളുകൾ നിവർക്കുകയാണ് നിണം എന്ന ചിത്രം . പ്രതികാരത്തിലൂന്നിയ ഫാമിലി സസ്പെൻസ് ത്രില്ലറാണ് നിണം. ബാനർ , നിർമ്മാണം – മൂവി ടുഡേ ക്രിയേഷൻസ്, സംവിധാനം – അമർദീപ്, കഥ, തിരക്കഥ, സംഭാഷണം – വിഷ്ണുരാഗ് , ഛായാഗ്രഹണം – വിപിന്ദ് വി രാജ്, പ്രോജക്ട് ഡിസൈനർ – ജയശീലൻ സദാനന്ദൻ , എഡിറ്റിംഗ് – വിപിൻ മണ്ണൂർ, ഗാനരചന – സുമേഷ് മുട്ടറ, സംഗീതം , പശ്ചാത്തലസംഗീതം – സുധേന്ദുരാജ്, സിജു ഹസ്രത്ത്, ആലാപനം – ഫർഹാൻ, എം ആർ ഭൈരവി , അസ്സോസിയേറ്റ് ഡയറക്ടർ – ഷാൻ എസ് എം കടയ്ക്കാവൂർ, കല- ബിനിൽ കെ ആന്റണി, ചമയം – പ്രദീപ് വിതുര, വസ്ത്രാലങ്കാരം – ശ്രീജിത്ത് കുമാരപുരം, സ്റ്റിൽസ് – അജേഷ് ആവണി , ഡിസൈൻസ് – പ്ളാനറ്റ് ഓഫ് ആർട്ട് സ്‌റ്റുഡിയോ, പി ആർ ഓ – അജയ് തുണ്ടത്തിൽ . ഗിരീഷ് കടയ്ക്കാവൂർ, സൂര്യ കൃഷ്ണ, മനീഷ് മോഹനൻ , ശരത് ശ്രീഹരി, സജിത്ത്, മിഥുൻ പുലരി, പ്രദീപ് ആനന്ദൻ , രാജേഷ് ഭാനു, ലതദാസ് , കലാഭവൻ നന്ദന എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ . നവംബറിൽ ചിത്രീകരണമാരംഭിക്കുന്ന നിണത്തിന്റെ ലൊക്കേഷൻ തിരുവനന്തപുരവും പരിസര പ്രദേശങ്ങളുമാണ്.

English Summery : Ninam motion poster released

ധ്യാൻ ശ്രീനിവാസന്റെ “ജോയി ഫുൾ എൻജോയ്

0

“ഐസ് ഒരതി ” എന്ന ചിത്രത്തിനു ശേഷം യുവ നടൻ ധ്യാൻ ശ്രീനിവാസനെ നായകനാക്കി അഖിൽ കാവുങ്ങൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് “ജോയി ഫുൾ എൻജോയ് “.പുനത്തിൽ പ്രൊഡക്ഷൻ സിന്റെ ബാനറിൽ നൗഫൽ പുനത്തിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മനോജ് പിള്ള നിർവ്വഹിക്കുന്നു.എഡിറ്റർ-രാകേഷ് അശോക്, സംഗീതം-കൈലാസ് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ-നിജിൽ ദിവാകരൻ,കല-വേലു വാഴയൂർ,മേക്കപ്പ്-പ്രദീപ് വിതുര, ചീഫ് അസോസിയേറ്റ് ഡയറക്ടർ-മനേഷ് ബാലകൃഷ്ണൻ,സ്റ്റിൽസ്-രാംദാസ് മാത്തൂർ, പരസ്യക്കല-മനു ഡാവിൻസി.

മലയാളത്തിലെ പ്രമുഖ താരങ്ങൾ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ താരനിർണ്ണയവും മറ്റും പുരോഗമിക്കുന്നു. വാർത്ത പ്രചരണം-എ എസ് ദിനേശ്.

English Summary: Joy full enjoy Malayalam movie

” അപ്പൻ ” ടൈറ്റിൽ പോസ്റ്റർ റിലീസ്

0

സണ്ണി വെയ്ൻ, അലൻസിയർ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി മജു കഥയെഴുതി സംവിധാനം ചെയ്യുന്ന “അപ്പൻ “എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പ്രശസ്ത നടൻ ദുൽഖർ സൽമാൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

“വെള്ളം” എന്ന ചിത്രത്തിന്റെ നിർമ്മാതാക്കാളായ ജോസ് കുട്ടി മഠത്തിൽ,രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവർ ചേർന്ന് ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസ്,സണ്ണിവെയ്ൻ പ്രൊഡക്ഷൻസ് എന്നി ബാനറുകളിൽ നിർമ്മിക്കുന്ന “അപ്പൻ ” എന്ന ചിത്രത്തിന്റെ ചിത്രീകരണം തൊടുപുഴയിൽ പുരോഗമിക്കുന്നു.

അനന്യ,ഗ്രേസ് ആന്റണി, പോളി വത്സൻ, രാധിക രാധാകൃഷ്ണൻ, അനിൽ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, അഷ്റഫ്, ദ്രുപദ് കൃഷ്ണ തുടങ്ങിയവരാണ് ഈ ചിത്രത്തിൽ മറ്റു പ്രമുഖ താരങ്ങൾ.
ഒരു കുടുംബ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ആർ.ജയകുമാർ,മജു എന്നിവർ ചേർന്നെഴുതുന്നു.

ഛായാഗ്രഹണം-പപ്പു, വിനോദ് ഇല്ലമ്പള്ളി. എഡിറ്റർ-കിരൺ ദാസ്, സംഗീതം-ഡോൺ വിൻസെന്റ്,
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ദീപു ജി പണിക്കർ,പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ,
മേക്കപ്പ്-റോണെക്സ് സേവ്യർ,ആർട്ട്-കൃപേഷ് അയ്യപ്പൻകുട്ടി,കോസ്റ്റ്യൂം- സുജിത്ത് മട്ടന്നൂർ,സിങ്ക് സൗണ്ട്- ലെനിൻ വലപ്പാട്, സ്റ്റിൽസ്-റിച്ചാർഡ്,ജോസ് തോമസ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-പ്രസാദ് നമ്പിയൻക്കാവ്, ലൊക്കേഷൻ മാനേജർ- സുരേഷ്,വാർത്ത പ്രചരണം-എ എസ് ദിനേശ്.

English Summary : Malayalam movie Appan Title Poster