സൂരജ് സുന്ദർ,കൃപ ശേഖർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ മുബീൻ റൗഫ് സംവിധാനം ചെയ്യുന്ന “വെൽക്കം ടു പാണ്ടിമല ” എന്ന ചിത്രത്തിന്റെ ഒഫിഷ്യൽ ട്രെയ്ലർ റിലീസായി. ഹരിചന്ദന ക്രിയേഷൻസിന്റെ ബാനറിൽ ഹരികുമാർ പെരിയ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ഉല്ലാസ് പന്തളം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.കൂടാതെ മലയാളത്തിലെ പ്രശസ്തരായ താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും അണിനിരക്കുന്നു ഏറെ നർമ്മ മുഹൂർത്തങ്ങളും സസ്‌പെൻസും നിറഞ്ഞ ചിത്രത്തിന്റെ ഛായാഗ്രഹണം അരുൺ രാജ് നിർവ്വഹിക്കുന്നു. മിർഷാദ് കൈപ്പമംഗലം കഥ തിരക്കഥ സംഭാഷണമെഴുതുന്നു. മിർഷാദ് കൈപ്പമംഗലം, രശ്മി സുശീൽ എന്നിവരുടെ വരികൾക്ക് ചാൾസ് സൈമൺ സംഗീതം പകരുന്നു. എഡിറ്റിങ്-അൻവർ അലി,ചമയം- ഷിജുമോൻ ചെറിയൂർ, വസ്ത്രാലങ്കാരം- ദേവകുമാർ,സ്റ്റില്‍സ്- നവനീത് സുരേന്ദ്രൻ, ഡിസൈൻ-അർജ്ജുൻ ജിബി,ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-അരുൺ കുമാസി,അസോസിയേറ്റ് ഡയറക്ടർ-ഗോകുല്‍ ഗോപാല്‍,റിഷി സുരേഷ്, ക്രിയേറ്റീവ് ഡയറക്ടർ-മിർഷാദ് കൈപ്പമംഗലം,ചീഫ് അസോസിയേറ്റ് ക്യാമറമാൻ-സുഭാഷ് അമ്പലപ്പുഴ, പ്രൊഡക്ഷന്‍ മാനേജർ- മണികണ്ഠന്‍ പെരിയ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ബിജു ചെറുകര,സിദ്ദീഖ് അഹമ്മദ്.പി ആർ ഒ-എ എസ് ദിനേശ്.
“വെൽക്കം ടു പാണ്ടിമല “ഒഫിഷ്യൽ ട്രെയ്ലർ റിലീസ്
Related Post
-
മമ്മുട്ടി ചിത്രം ബസൂക്ക; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസും തിയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് ബസൂക്കയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ഡിനോ…
-
സ്റ്റാർ സിങ്ങർ സീസൺ 9 ഒഡിഷനുകൾ ആരംഭിച്ചു
മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ, സ്റ്റാർ സിങ്ങർ ഒൻപതാം സീസൺ ഏഷ്യാനെറ്റിൽ ഉടൻ ആരംഭിക്കുന്നു. ഇതിനായുള്ള ഒഡിഷനുകൾ കേരളത്തിന്റെ…
-
ദളപതി വിജയ് – ലോകേഷ് കനകരാജ് ചിത്രം “ലിയോ”; കേരള വിതരണാവകാശം സ്വന്തമാക്കാൻ ഗോകുലം ഗോപാലൻ
കേരളത്തിൽ ഏറ്റവും അധികം ആരാധകരുള്ള അന്യഭാഷാ നടനാണ് ദളപതി വിജയ്. ചുരുങ്ങിയ കാലം കൊണ്ട് മികച്ച ചിത്രങ്ങൾ ഒരുക്കി കേരളത്തിൽ…