ആക്ഷൻ ഹീറോ വിശാലും (Vishal) ആര്യയും (Arya) ഒന്നിക്കുന്ന മാസ് ആക്ഷൻ ത്രില്ലർ ചിത്രമായ ‘ എനിമി ‘ (Enemy ) ദീപാവലിക്ക് ലോകമെമ്പാടും തിയറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. ‘ ഇരുമുഖകൻ’,’ അരിമാ നമ്പി ‘ എന്നീ ഹിറ്റ് ചിത്രങ്ങൾ അണിയിച്ചൊരുക്കിയ ആനന്ദ് ശങ്കറാണ് ‘ എനിമി ‘യുടെ രചയിതാവും സംവിധായകനും. ജനപ്രീതി നേടിയ ‘ അവൻ ഇവൻ ‘ എന്ന സിനിമക്ക് ശേഷം വിശാലും ആര്യയും ഒന്നിക്കുന്നു എന്ന സവിശേഷതയും ചിത്രത്തിനുണ്ട്.പ്രതി നായക കഥാപാത്രമാണ് ആര്യയുടേത് എന്നാണ് സൂചന. മൃണാളിനി രവിയും മംതാ മോഹൻദാസുമാണ് നായികമാർ. പ്രകാശ്രാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തമ്പി രാമയ്യ, കരുണാകരൻ, മാളവികാ അവിനാഷ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് . ആർ.ഡി.രാജ ശേഖറാണ് ഛായാഗ്രാഹകൻ. ഗാനങ്ങൾക്ക് എസ്. തമൻ സംഗീതം പകർന്നിരിക്കുന്നു. സാം. സി. എസ് പശ്ചാത്തല സംഗീതവും നൽകിയിരിക്കുന്നു. രവി വർമ്മനാണ് ‘ എനിമി ‘ യിലെ അതി സാഹസികമായ സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്ത അവകാശപ്പെടുന്ന ആക്ഷൻ എൻ്റർടെയ്നറായ ‘ എനിമി’യെ പ്രേക്ഷകർ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
ഈ മാസം കേരളത്തിലെ തിയ്യേറ്റുകൾ തുറന്നു പ്രവർത്തിക്കാനുള്ള സർക്കാർ അറിയിപ്പിനെ തുടർന്ന് വിനോദ് ഗുരുവായൂർ സംവിധാനം ചെയ്ത ” മിഷൻ-സി ” നവംബർ 5ന് ഇന്ത്യയിലുടനീളം മേപ്പാടൻ ഫിലിംസ് റിലീസ് തിയ്യേറ്ററികളിലെത്തിക്കുന്നു.
യുവ നടൻ അപ്പാനി ശരത്തിനെ നായകനാക്കി വിനോദ് ഗുരുവായൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മിഷന്‍ സി‘. എം സ്‌ക്വയർ സിനിമയുടെ ബാനറില്‍ മുല്ല ഷാജി നിർമിക്കുന്ന “മിഷൻ-സി”എന്ന റിയലിസ്റ്റിക് ക്രെെം ആക്ഷന്‍ എൻഗേജിങ് ത്രില്ലർ ചിത്രത്തിൽ മീനാക്ഷി ദിനേശാണ് നായിക. പ്രശസ്ത സംവിധായകന്‍ ജോഷിയുടെ “പൊറിഞ്ചു മറിയം ജോസ് ” എന്ന ചിത്രത്തില്‍ നെെല ഉഷയുടെ ആലപ്പാട്ട് മറിയത്തിന്റെ കൗമാര കാലം അവതരിപ്പിച്ച മീനാക്ഷി ദിനേശ് ആദ്യമായി നായികയായി അഭിനയിക്കുന്ന ചിത്രമാണ് ” മിഷന്‍-സി “.മേജര്‍ രവി,ജയകൃഷ്ണന്‍,കെെലാഷ്,ഋഷി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.സുശാന്ത് ശ്രീനി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.സുനില്‍ ജി ചെറുകടവ് എഴുതിയ വരികള്‍ക്ക് ഹണി,പാര്‍ത്ഥസാരഥി എന്നിവര്‍ സംഗീതം പകരുന്നു.വിജയ് യേശുദാസ്,അഖില്‍ മാത്യു എന്നിവരാണ് ഗായകര്‍. എഡിറ്റര്‍-റിയാസ് കെ ബദര്‍.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ബിനു മുരളി,കല-സഹസ് ബാല,മേക്കപ്പ്-മനോജ് അങ്കമാലി,വസ്ത്രാലങ്കാരം-സുനില റഹ്മാന്‍,സ്റ്റില്‍സ്-ഷാലു പേയാട്,ആക്ഷന്‍-കുങ്ഫ്യൂ സജിത്ത്,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-അബിന്‍.വാര്‍ത്ത പ്രചരണം.എ.എസ്. ദിനേശ്.
English Summary: Sarath Appani’s “Mission C” on November 5
ബിഗ് സ്റ്റോറീസ് മോഷൻ പിക്ചേഴ്‌സിൻ്റെയും, നാടോടി പ്രൊഡക്ഷൻസിൻ്റെയും ബാനറിൽ നവാഗതനായ ഫ്രാൻസിസ് ജോസഫ് ജീര സംവിധാനം ചെയ്യുന്ന ചിത്രം “ത തവളയുടെ ത”യുടെ പൂജയും സ്വിച്ചോൺ കർമ്മവും നടന്നു. മൈ ഡിയർ കുട്ടിച്ചാത്തൻ, ഫിലിപ്സ് ആന്റ് ദ മങ്കിപെൻ തുടങ്ങിയ ചിത്രങ്ങൾ പോലെ കുട്ടികളുടെ കഥ പറഞ്ഞു കുട്ടികളുടെയും മുതിർന്നവരുടെയും പ്രേക്ഷകപ്രീതി ഒരേപോലെ ലഭിച്ച ചിത്രങ്ങൾ ഇറങ്ങിയിട്ട് ഏറെക്കാലമായി. അത്തരമൊരു കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് ‘ത തവളയുടെ ത’ എന്ന ചിത്രവുമായിട്ട് എത്തുന്നത്. ടൈറ്റിൽ പോസ്റ്ററിൽ ഉൾപ്പെടെ അത്തരമൊരു ഫീൽ ആദ്യം തന്നെ കൊണ്ടുവരാൻ കഴിഞ്ഞു എന്നതും ശ്രദ്ധേയമായിരുന്നു. ബാലതാരങ്ങൾക്ക് പുറമേ സെന്തിൽ കൃഷ്ണ, ലുക്മാൻ, അനിൽ ഗോപാൽ, അനു മോൾ, നന്ദൻ ഉണ്ണി, അജിത് കോശി, ബിബിൻ ബാലകൃഷ്ണൻ, ജെൻസൺ ആലപ്പാട്ട്, ആനന്ദ് റോഷൻ തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
ഛായാഗ്രഹണം: ബിപിൻ ബാലകൃഷ്ണൻ, മ്യൂസിക് ഡയറക്ടർ: നിഖിൽ രാജൻ മേലേയിൽ, ലിറിക്സ്: ബീയാർ പ്രസാദ്, ആർട്ട് ഡയറക്ടർ: അനീസ് നാടോടി, സൗണ്ട് ഡിസൈൻ: സവിത നമ്പ്രത്ത്, കോസ്റ്റ്യൂംസ്: നിസാർ റഹ്‌മത്ത്, മേക്കപ്പ്: സുബി വടകര, പ്രൊഡക്ഷൻ കൺട്രോളർ: ജാവേദ് ചെമ്പ്, സ്റ്റിൽ ഫോട്ടോഗ്രഫി: ജിയോ ജോമി, അസോസിയേറ്റ് ഡയറക്ടർ: ഗ്രാഷ്, കളറിസ്റ്റ്: നികേഷ് രമേഷ്, വി എഫ് എക്സ്: കോക്കനട്ട് ബഞ്ച് ക്രിയേഷൻസ്, ഡിസൈൻസ്: സനൽ പി കെ, പി ആർ ഒ: പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. കണ്ണൂരും പരിസര പ്രദേശങ്ങളുമാണ് ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷൻ.
English Summary : Tha Thavaḷayuṭe Tha; Filming has begun
നെറ്റ്ഫ്ലിക്സിൽ ഡിസംബർ 24ന് ക്രിസ്മസ് റിലീസായാണ് ചിത്രം പുറത്തിറങ്ങുന്നത് .
ഒക്ടോബർ 28, 2021: മിന്നൽ പിണരിന്റെ ശക്തിയും, അമാനുഷിക കരുത്തും പ്രകടിപ്പിച്ചുകൊണ്ട് തിന്മയെ തോൽപ്പിച്ച് ലോകത്തെ രക്ഷിക്കുന്നതിന് ദൃക്‌സാക്ഷിയാവാൻ നിങ്ങൾ തയ്യാറല്ലേ? ഏറെ കാത്തിരുന്ന സൂപ്പർ ഹീറോ സിനിമ ‘മിന്നൽ മുരളി’യുടെ ട്രെയിലറിന് നെറ്റ്ഫ്ലിക്സ് ഇന്ന് സമാരംഭം കുറിക്കുകയാണ്. ഈ സിനിമ അനാവരണം ചെയ്യുന്നത് 90കളിലെ ഒരു സാധാരണ മനുഷ്യൻ ഇടിമിന്നലേറ്റ് അമാനുഷികനായി തീരുന്നതാണ്. ഈ സിനിമ വാഗ്ദാനം ചെയ്യുന്നത്, അത് വ്യത്യസ്തമായ മാനുഷിക വികാരങ്ങളെ സ്പർശിച്ചുകൊണ്ട് സാഹസിക പ്രകടനങ്ങളിലൂടെ പ്രേക്ഷകരെ പിടിച്ചിരുത്തി അങ്ങനെ ഈ സിനിമ ഒഴിവുകാലത്ത് കുടുംബസദസ്സ് അവശ്യം കണ്ടിരിക്കേണ്ട ആഘോഷമാവുന്നു എന്നതാണ്.
ഈ സിനിമയിൽ മലയാളികൾ നെഞ്ചേറ്റിയ ടോവിനോ തോമസ് മുമ്പൊരിക്കലും പ്രേക്ഷകർ കണ്ടിട്ടില്ലാത്ത സൂപ്പർ ഹീറോയായി അവതരിക്കുന്നു ഒപ്പം പ്രധാന വേഷങ്ങളിൽ ബഹുമുഖ പ്രതിഭകളായ ഗുരു സോമസുന്ദരം, ഹരിശ്രീ അശോകൻ, അജു വർഗ്ഗീസ് എന്നിവർ. വീക്കെന്റ് ബ്ലോക്ക് ബസ്റ്റേഴ്സ് (സോഫിയ പോൾ ) നിർമ്മിച്ച് ബേസിൽ ജോസഫ് സംവിധാനം ചെയ്ത ‘മിന്നൽ മുരളി’ ഡിസംബർ 24, 2021 ന് ലോകമെമ്പാടും നെറ്റ്ഫ്ലിക്സിലൂടെ മാത്രം പ്രദർശിപ്പിക്കും. മലയാളത്തിന് പുറമേ ഈ സിനിമ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലും പ്രദർശിപ്പിക്കും.
‘മിന്നൽ മുരളി’യുടെ സംവിധായകൻ ബേസിൽ ജോസഫ് പങ്കുവെച്ചത് : ഞാൻ എക്കാലത്തും സൂപ്പർ ഹീറോ കല്പിത കഥകളുടെ ആരാധകനാണ്. ശരിക്ക് പറഞ്ഞാൽ കോമിക്സ് പുസ്തകങ്ങൾ മുതൽ സൂപ്പർ ഹീറോ വിഭാഗത്തിൽ പെടുന്ന സിനിമകൾ വരെ അക്കൂട്ടത്തിൽ പെടും. കൂടുതൽ പ്രേക്ഷക വൃന്ദങ്ങളെ ആകർഷിക്കുന്ന നല്ല യഥാർത്ഥ സൂപ്പർ ഹീറോ കഥകൾ കണ്ടെത്താൻ ഞാനാഗ്രഹിച്ചു. ജീവിതത്തിലെ ആ സ്വപ്നം സഫലീകരിച്ചത് ‘മിന്നൽ മുരളി’യിലൂടെയാണ്. അതിനവസരം ഒരുക്കിയ വീക്കെന്റ് ബ്ലോക്ക് ബസ്റ്റേഴ്സിനും, ടോവിനോയുടെ അർപ്പണ മനോഭാവത്തിനും, നെറ്റ്ഫ്ലിക്സ് ഇതിന്റെ പാർട്ടണർ ആയിക്കൊണ്ട് ഞങ്ങളുടെ വീക്ഷണം പൂർണ്ണതയിൽ എത്തിച്ചതിനും നന്ദി.
ടോവിനോ തോമസ് ‘മിന്നൽ മുരളി’യെ കുറിച്ച് തന്റെ ആകാംക്ഷ പങ്കുവെച്ചുകൊണ്ട് പറഞ്ഞു : ‘മിന്നൽ മുരളി ‘ അവസാനം വരെയും എല്ലാവരെയും വശികരിക്കുകയും, പിടിച്ചിരുത്തുകയും ചെയ്യുന്ന സിനിമയാണ്. ഞാൻ ചെയ്യുന്നത് അപഗ്രഥിക്കാനാവാത്ത ഒര കഥാപാത്രത്തെയാണ്. മിന്നൽ മുരളിയെന്ന ജയ്സന് ഇടിമിന്നലേറ്റ് അമാനുഷിക ശക്തി ലഭിക്കുകയാണ്. മിന്നൽ മുരളിയെന്ന കഥാപാത്രം എനിക്കൊരു വെല്ലുവിളിയായ് അനുഭവപ്പെട്ടു. ബേസിൽ ജോസഫിന്റെ വീക്ഷണം സമാനതകളില്ലാത്തതാണ്. ലോകമൊട്ടുക്കുള്ള പ്രേക്ഷകർ ഈ സിനിമ കാണുന്നതിനായുള്ള കാത്തിരിപ്പ് തുടരുമ്പോൾ എനിക്ക് കാത്തിരിക്കാനാവുന്നില്ല.
വീക്കെന്റ് ബ്ലോക്ക് ബസ്റ്റേഴ്സിലെ സോഫിയ പോൾ ഈ സിനിമയുടെ നിർമ്മാണത്തെ കുറിച്ച് : ഞങ്ങൾക്കറിയാം ഞങ്ങളേർപ്പെടുന്നത് ഏറെ പ്രത്യേകതകളും വെല്ലുവിളികളും നിറഞ്ഞ, ഇതുവരെ ആരും മുതിരാത്ത ഒരു സംരംഭത്തിലാണെന്ന്. അഭൂതപൂർവ്വമായ ഇക്കാലത്ത് അതിനൊരു സവിശേഷമായ ശ്രമം തന്നെയായിരുന്നു. ‘മിന്നൽ മുരളി’ സാധ്യമാക്കിയ കൂട്ടായ്മ തന്നെയാണ് ഈ സംരംഭത്തിന്റെ ഏറ്റവും വലിയ നേട്ടം. ഞങ്ങളാഗ്രഹിച്ചതുപോലെ മിന്നൽ മുരളിയെന്ന സൂപ്പർ ഹീറോയെ സാധ്യമാക്കിയത് രണ്ടു വർഷത്തോളം രാവും പകലും സാഹസികമായി ജോലി ചെയ്ത മുഴുവൻ ടീമംഗങ്ങളുമാണ്.
ഇതാ തിന്മക്കെതിരെ നന്മയുടെ കഥ നിങ്ങളുടെ സ്‌ക്രീനിൽ ഡിസംബർ 24, 2021 മുതൽ നെറ്റ്ഫ്ലിക്സിൽ മാത്രം.
സംവിധാനം ബേസിൽ ജോസഫ്
അഭിനേതാക്കൾ ടോവിനോ തോ മസ് ഗുരു സോമസുന്ദരം ഹരിശ്രീ അശോകൻ അജുവർഗ്ഗീസ്
കഥ, തിരക്കഥ, സംഭാഷണം അരുൺ എ ആർ, ജസ്റ്റിൻ മാത്യുസ്
ഗാന രചന മനു മൻജിത്
സംഗീതം ഷാൻ റഹ്മാൻ, സുശീൻ ശ്യാം
പി ആർ ഒ എ എസ് ദിനേശ് ശബരി
English Summary : The trailer of the first Malayalam superhero movie Minnal Murali has been released
സംയുക്ത മേനോനെ പ്രധാന കഥാപാത്രങ്ങളാക്കി വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രമായ ”എരിഡ” ഒക്ടോബർ 28-ന് ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്യുന്നു. യവന മിത്തോളജിയുടെ പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്ന ഈ ചിത്രത്തില്‍ നാസ്സര്‍, കിഷോര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് പേരടി, ഹരീഷ് രാജ് എന്നി പ്രമുഖ താരങ്ങള്‍ അഭിനയിക്കുന്നു.
ട്രെന്റ്‌സ് ആഡ്ഫിലിം മേക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹകരണത്തോടെ അരോമ സിനിമാസ്, ഗുഡ് കമ്പനി എന്നിവയുടെ ബാനറില്‍ അജി മേടയില്‍, അരോമ ബാബു എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എസ് ലോകനാഥന്‍ നിര്‍വ്വഹിക്കുന്നു. പ്രശസ്ത നിര്‍മ്മാതാവ് അരോമ മണിയുടെ മകന്‍ അരോമ ബാബു നിര്‍മ്മിക്കുന്ന ആദ്യ ചിത്രമാണ് ‘എരിഡ’. വൈ വി രാജേഷ് കഥ, തിരക്കഥ, സംഭാഷണമെഴുതുന്നു. എഡിറ്റര്‍- സുരേഷ് അരസ്, സംഗീതം- അഭിജിത്ത് ഷൈലനാഥ്, ലൈന്‍ പ്രൊഡ്യൂസര്‍- ബാബു മുരുകന്‍, കല- അജയ് മാങ്ങാട്, മേക്കപ്പ്- ഹീര്‍, കോസ്റ്റ്യൂം ഡിസൈനര്‍- ലിജി പ്രേമന്‍, പരസ്യക്കല- ജയറാം പോസ്റ്റര്‍വാല, സ്റ്റില്‍സ്- അജി മസ്‌ക്കറ്റ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സഞ്ജയ് പാല്‍, വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.
സൂപ്പർസ്റ്റാർ രജനികാന്തിന്റെ പുതിയ ചിത്രം “അണ്ണാത്തെ” ( Annaatthe ) യുടെ ട്രെയിലർ പുറത്തിറങ്ങി ( Official Trailer ). നയൻതാര ആണ് നായിക. രജനി ആരാധകരും പ്രേക്ഷകരും കാത്തിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സിരുത്തൈ ശിവ ആണ്.
പടയപ്പ, അരുണാചലം എന്നീ ചിത്രങ്ങളിൽ നമ്മൾ കണ്ട രജനിയെ വീണ്ടും ഈ ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിച്ചിരിക്കുകയാണ്.
English Summary : Watch Rajinikanth’s Annaatthe Official Trailer
വൈറ്റൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജെ.കെ നായർ നിർമ്മിച്ച് ഋഷി പ്രസാദ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ശ്വേതാമേനോൻ നായികാ ചിത്രം ‘ മാതംഗി’ കണ്ണൂരിൽ പുരോഗമിക്കുന്നു. ഗ്രാമീണ പശ്ചാത്തലത്തിൽ ഭക്തിയും വിശ്വാസവും വ്യക്തിയിലും കുടുംബ ജീവിതത്തിലും സമൂഹത്തിലും വരുത്തുന്ന മാറ്റങ്ങളാണ് ചിത്രത്തിന്റെ പ്രതിപാദന വിഷയം. ഫാന്റസി ജോണറിലൊരുങ്ങുന്ന പ്രണയചിത്രത്തിൽ, ഇതുവരെ കാണാത്ത മേയ്ക്കോവറിലും ഭാവത്തിലുമാണ് ശ്വേതാമേനോൻ അഭിനയിക്കുന്നത്. ശ്വേതാമേനോനു പുറമെ വിഹാൻ, റിയാസ്ഖാൻ , കോട്ടയം പ്രദീപ്, കുളപ്പുള്ളി ലീല , ഗീതാ വിജയൻ , സുനിത ധൻരാജ്, രശ്മി ബോബൻ , പ്രിയങ്ക, കെ പി സുരേഷ്കുമാർ , ഗീതാ മാടായിപ്പാറ, മുരളി വായാട്ട് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ബാനർ – വൈറ്റൽ പ്രൊഡക്ഷൻസ്, നിർമ്മാണം – ജെ.കെ നായർ , രചന, സംവിധാനം – ഋഷി പ്രസാദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – സി പി കൃഷ്ണദാസ്, ഛായാഗ്രഹണം – ഉത്പൽ വി നായനാർ, ഗാനരചന – ഋഷി പ്രസാദ്, സംഗീതം – സോമസുന്ദരം, ആലാപനം – കെ എസ് ചിത്ര, സുജാത മോഹൻ, ആക്ഷൻ -അഷ്റഫ് ഗുരുക്കൾ, പ്രൊഡക്ഷൻ കൺട്രോളർ – അരവിന്ദൻ കണ്ണൂർ, പി ആർ ഓ -അജയ് തുണ്ടത്തിൽ. തമിഴിലേക്കും മൊഴിമാറ്റം നടത്തുന്ന ചിത്രത്തിന്റെ നിർണ്ണായകഘട്ടത്തിൽ തമിഴിലെ രണ്ട് പ്രശസ്ത താരങ്ങൾ അതിഥി വേഷത്തിലെത്തുന്നു.
അന്റോണിയോ മോഷൻ പിക്ചേഴ്സ്, ക്ലോസ് ഷോട്ട് എന്റർടൈൻമെന്റ്, സമീർ മൂവീസ് എന്നിവയുടെ ബാനറിൽ ദെസ്വിൻ പ്രേം സംവിധാനം ചെയ്യുന്ന ‘താര’ യുടെ ക്യാരക്ടർ പോസ്റ്റർ മഞ്ജു വാര്യർ തന്റെ ഫേസ്ബുക് പേജിലൂടെ റിലീസ് ചെയ്തു. താരയുടെ ആദ്യ ഘട്ട ചിത്രീകരണം കേരളത്തിൽ പൂർത്തിയായി .രണ്ടാം ഷെഡ്യൂൾ ചെന്നൈയിൽ ആരംഭിക്കുന്നു. സ്ത്രീ ജീവിതത്തിന്റെ സ്വാതന്ത്ര്യ ഇടങ്ങളെ ചർച്ച ചെയ്യുന്ന സിനിമയിൽ സിതാര എന്ന മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അനുശ്രീയാണ്. പ്ലാസ്റ്ററിട്ട വലതു കൈയ്യുമായി നിൽക്കുന്ന അനുശ്രീയുടെ ഫോട്ടോ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ചെന്നൈയിൽ നിന്നും കൊച്ചിയിലേക്ക് ടാക്സി ഡ്രൈവർ ശിവയോടൊപ്പം സഞ്ചരിക്കുന്ന സിതാരയുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില കാര്യങ്ങളിലൂടെയാണ് കഥ മുന്നേറുന്നത്. മാലിക്കിലെ ഫ്രെഡി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ സനൽ അമൻ ശിവയായി വേഷമിടുന്നു. ഒപ്പം വിജിലേഷും, ദിവ്യ ഗോപിനാഥുമുണ്ട്. സിതാരയുടെ ഭർത്താവായ സതീഷായി തമിഴ് ക്രൈം ത്രില്ലർ ‘രാക്ഷസനി’ലെ സൈക്കോ ക്രിമിനൽ ക്രിസ്റ്റഫറിനെ അവതരിപ്പിച്ച നാൻ ശരവണൻ എത്തുന്നു. ജെബിൻ ജെ.ബിയാണ് താരയുടെ നിർമ്മാതാവ്. എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: സമീർ പി.എം , പ്രഭ ജോസഫ്. സംവിധായകൻ്റെ തന്നെ തിരക്കഥയ്ക്ക് എഴുത്തുകാരൻ ബിനീഷ് പുതുപ്പണം സംഭാഷണവും ഗാനരചനയും നിർവഹിക്കുന്നു. ഛായാഗ്രഹണം: ബിപിൻ ബാലകൃഷ്ണൻ, സംഗീതം: വിഷ്ണു വി ദിവാകരൻ , ആർട്ട് ഡയറക്ടർ: അജി വിജയൻ, മേക്കപ്പ്: മണികണ്ഠൻ മരത്താക്കര, കോസ്റ്റ്യൂം: അഞ്ജന തങ്കച്ചൻ, ചീഫ് അസോസിയേറ്റ്: സജിത്ത് പഗോമത്ത്, അസോസിയേറ്റ് ഡയറക്ടർ: വൈശാഖ് രാമൻ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് : ഷാനവാസ് പുലിക്കൂട്ടിൽ, സ്റ്റിൽസ്: ഷാനവാസ് ചിന്നു, പി.ആർ.ഒ: പ്രതിഷ് ശേഖർ.
English Summary: Manju Warrier has released the official character poster of Anushree’s Tara movie
സിനിമയിലെ പി.ആർ.ഒമാരുടെ സംഘടനയായ ഫെഫ്ക പി.ആർ.ഒ യൂണിയന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു. അജയ് തുണ്ടത്തിലാണ് പ്രസിഡന്റ്. സെക്രട്ടറി: എബ്രഹാം ലിങ്കൺ. ട്രഷറർ: ദേവസ്സിക്കുട്ടി മുടിക്കൽ. മഞ്ജു ഗോപിനാഥാണ് വൈസ് പ്രസിഡന്റ്. മാക്ട ഓഫീസിലായിരുന്നു ഭാരവാഹി തിരഞ്ഞെടുപ്പ്. ജോയന്റ് സെക്രട്ടറി: റഹിം പനവൂർ, എക്സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങൾ: വാഴൂർ ജോസ്, സി.കെ.അജയ്കുമാർ, അയ്മനം സാജൻ, ബിജു പുത്തുർ, പി.ശിവപ്രസാദ്, എം.കെ ഷെജിൻ ആലപ്പുഴ എന്നിവരാണ് മറ്റ് അംഗങ്ങൾ.
വിനീത് ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ ചിത്രം “ഹൃദയ”ത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി .പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രമാണ് ഹൃദയം’. തിരക്കഥ സംവിധാനം ചെയ്തിരിക്കുന്നത് വിനീത് ശ്രീനിവാസൻആണ് .
അജു വര്‍ഗ്ഗീസ്,ബെെജു സന്തോഷ്,അരുണ്‍ കുര്യന്‍,വിജയരാഘവന്‍,ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
English Summary : Watch Hridayam movie Official Video song Darshana
റാണി മുഖർജി, സെയ്ഫ് അലി ഖാൻ, സിദ്ധാന്ത് ചതുർവേദി, ശർവരി എന്നിവർ അഭിനയിക്കുന്ന ബണ്ടി ഓർ ബാബ്ലി 2 ട്രെയ്‌ലർ പുറത്തിറങ്ങി. വരുൺ വി.ശർമ്മയാണ് ബണ്ടി ഓർ ബാബ്ലി 2 സംവിധാനം ചെയ്തിരിക്കുന്നത്
English Summary: Watch Bunty Aur Babli 2 Official Trailer
കൊറിയൻ പരമ്പരയായ സ്ക്വിഡ് ഗെയിം നെറ്റ്ഫ്ലിക്സിലെ ഏറ്റവും ജനപ്രിയ ഷോ ആണ്.ഷോയുടെ വൻ ജനപ്രീതിയാണ് സൈബർ കുറ്റവാളികളെ ഇതിലേക്ക്ആ കർഷിക്കാൻ തുടങ്ങിയത് .
ഒരു പുതിയ മാൽവെയർ ചേർത്ത സ്ക്വിഡ് ഗെയിം-തീം ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ പ്രചരിക്കുന്നുണ്ടെന്ന് മാൽവെയറുകൾ പരിശോധിക്കുന്ന ഒരു ഒരു കമ്പനി റിപ്പോർട്ട് ചെയ്തിരുന്നു.ആൻഡ്രോയ്ഡ് ഉപയോക്താക്കളിൽ നിന്നുള്ള വിവരങ്ങൾ മോഷ്ടിക്കുന്നതിനാണ് ഹാക്കർമാർ ഇ ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ” സ്ക്വിഡ് ഗെയിം വാൾപേപ്പർ ആപ്പ് ” എന്നാണ്ഈ ഇ ആപ്പിന്റെ പേര് .സ്ക്വിഡ് ഗെയിം വാൾപേപ്പർ ആപ്പ് ഇതിനോടകംതന്നെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട് .പക്ഷേ നിങ്ങളുടെ മൊബൈലിൽ ഇത് ഉണ്ടെങ്കിൽ, അത് ഉടൻ തന്നെ നീക്കം ചെയ്ണ്ടതാണ്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്യുന്നതിനുമുമ്പ് ഏകദേശം 5,000 മൊബൈലുകളിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്തിരുന്നു .
ഉപയോക്താക്കളുടെ സ്മാർട്ട്‌ഫോണുകളെ ഹാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന കുപ്രസിദ്ധമായ ജോക്കർ മാൽവെയർ സ്ക്വിഡ് വാൾപേപ്പർ ആപ്പിൽ ഉണ്ടെന്ന് സൈബർ സുരക്ഷാ ഗവേഷകനായ ലൂക്കാസ് സ്റ്റെഫാൻകോയാണ് കണ്ടെത്തിയത് .
നിങ്ങളുടെ ഫോൺ സുരക്ഷിതമാക്കാൻ ഫോണിൽ നിന്ന് ആപ്പ് നീക്കം ചെയ്യാനും അത് ഡൗൺലോഡ് ചെയ്‌താൽ വൈറസ് സ്‌കാൻ ചെയ്യാനും സ്റ്റെഫാൻകോ ശുപാർശ ചെയ്യുന്നു. നിലവിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ 200-ലധികം സ്ക്വിഡ് ഗെയിം തീം ആപ്പുകൾ ഉണ്ട്.
Squid Game themed Android Joker
1) downloads and executes native lib 2) native lib downloads and executes apk payload