Home Blog Page 328

മിസ്സ്‌ കേരള ഫിറ്റ്നസ് ആൻഡ് ഫാഷൻ ഇത്തവണ തൃശ്ശൂരിൽ

0

ആറോറ ഫിലിം കമ്പനിയുടെ മാനേജിങ് ഡയറക്ടർ ആയ *Rohith നാരായണൻ ആൻഡ് ടീം ഓർഗനയ്സ് ചെയ്യുന്ന മിസ്സ്‌ കേരള ഫിറ്റ്‌നെസ്സ് & ഫാഷൻ ഇത്തവണ തൃശ്ശൂരിൽ വരുന്നു..

തൃശ്ശൂരിലെ ആദ്യത്തെ ഫൈവ്സ്റ്റാർ ബാക്ക്വാട്ടർ റിസോർട്ട് ആയ ബ്ലൂ സെറിൻ റിസോർട്ടിലാണ് ഇത്തവണ ഇവന്റ് നടത്തുന്നത്. ഇവന്റ് ൽ ടി ജെ ഡിസൈനർ ബുട്ടിക് പാർട്ണറും , ഹാപ്പെനേഡ്സ്റ്റൻസ് കംഫർട് പാർട്ണറും പരിഷ്യ – മേക്കപ്പ് പാർട്ണറും കൂടാതെ ആയുർബ്ലിസ് എന്നിവരോടൊപ്പം റിലേയിൻസ് ട്രെൻഡ്സ് ഫാഷൻ പാർട്ണർ ആയും വരുന്നു. ഇന്നലെ *ബ്ലൂ സെറീൻ റിസോർട്ടിൽ നടന്ന പ്രീ ഇവന്റ് ആൻഡ് 2021 ലോഗോ ലോഞ്ചിൽ ഫൈനൽ ലിസ്റ്റ് മത്സരാർത്ഥികൾക്കൊപ്പം പ്രശസ്ത സിനിമാ താരങ്ങൾ ഷൈൻ ടോം ചാക്കോ മരിയ വിൻസെന്റ് എന്നിവർ ചേർന്ന് നിർവഹിച്ചു, സിനിമാ സംവിധായകരായ പ്രമോദ് പപ്പൻ, വെള്ളേപ്പം സിനിമയുടെ സംവിധായകൻ പ്രവീൺ പൂക്കാടൻ എന്നിവർ പങ്കെടുത്തു..

കേരളത്തിൽ ആദ്യമായി ട്രൈബൽ മേഖലയിൽ നിന്നും ഒരു പെൺകുട്ടിയേയും, കാൻസർ എന്ന രോഗത്തെ വളരെ ചെറിയ പ്രായത്തിൽ മനഃശക്തി കൊണ്ട് അതിജീവിച്ച മറ്റൊരു പെൺകുട്ടിയേയും നേരിട്ട് റാമ്പിൽ അവതരിപ്പിയ്ക്കുന്നു എന്ന പ്രത്യേകതയും ഇത്തവണ ഉണ്ട്. മിസ്സ്‌ കേരള ഫിറ്റ്നസ് ആൻഡ് ഫാഷൻ നു വേണ്ടി ചെയ്ത ടൈറ്റിൽ സോങ്ങിന്റെ ന്റെ സംഗീത സംവിധാനം ശ്യാം ധർമൻ, വരികൾ എം ഡി രാജേന്ദ്രൻ, ഇംഗ്ലീഷ് വരികൾ ചിട്ടപ്പെടുത്തിയത് രമാ രഞ്ജിനിയും ആണ്.

പാട്ടിന്റെ ഇംഗ്ലീഷ് വേർഷൻ മിസ്സ്‌ കേരള ഫിറ്റ്നസ് ആൻഡ് ഫാഷൻ ഫൈനലിസ്റ്റിൽ ഒരാളായ അലീഷ ജോയ് യും മലയാളം വേർഷൻ ഗായിക കവിത യുമാണ് പാടിയത്.
ബിഹൈന്റ്വുഡ് മീഡിയ ആണ് ഇത്തവണ ഡിജിറ്റൽ മീഡിയ പാർട്ണർ , ബിഹൈന്റ്വുഡ് ന്റെ എന്റർടൈൻമെന്റ് ചാനൽ ഇൽ മിസ്സ്‌ കേരള ഫിറ്റ്നസ് ആൻഡ് ഫാഷനുമായി ചേർന്ന് നിരവധി ഗെയിമുകളും പരിപാടികളും നടത്തുന്നു എന്ന പ്രത്യേകതയും ഇത്തവണ ഉണ്ട്.

English Summary : Miss Kerala Fitness and Fashion is in Thrissur this time

നാല് ഭാഷകളിൽ എത്തുന്ന നാനിയുടെ “ശ്യാം സിൻഹ റോയി”ലെ ലിറിക്കൽ വീഡിയോ സോങ് നവംബർ 6 ന്

0

തെലുങ്ക് സൂപ്പർസ്റ്റാർ നാനിയെ നായകനാക്കി രാഹുൽ സംകൃത്യൻ സംവിധാനം ചെയ്ത് നിഹാരിക എന്റർടൈൻമെന്റിന്റെ ബാനറിൽ ശ്രീ വെങ്കട്ട് ബോയ്നപ്പള്ളി നിർമ്മാണം നിർവ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രം ശ്യാം സിൻഹ റോയിയുടെ ആദ്യ ലിറിക്കൽ വീഡിയോ നവംബർ 6 ന് പുറത്തിറങ്ങും. ഇത് വരെ ഇറങ്ങിയ ഫസ്റ്റ് ലുക്ക്‌ പോസ്റ്ററും ചിത്രീകരണ വേളയിലെ ചില ചിത്രങ്ങളും ഇതോനോടകം തന്നെ പ്രേക്ഷകരിൽ ആകാംക്ഷ നിറച്ചിട്ടുണ്ട്. ‘റൈസ് ഓഫ് ശ്യാം’ എന്ന ടാഗ് ലൈനോട് കൂടിയാണ് ഗാനം പുറത്തിറങ്ങുന്നത്. ബംഗാളി ചെറുപ്പക്കാരനായി ഒരു സോഫയിൽ ഇരിക്കുന്ന നാനിയെയാണ് പുതിയ പോസ്റ്ററിൽ കാണിച്ചിരിക്കുന്നത്.

ശ്യാം എന്ന കഥാപാത്രം ഇരിക്കുന്ന രീതിയും കയ്യിൽ സിഗരറ്റ് പിടിച്ചിരിക്കുന്ന ശൈലിയും ആ കഥാപാത്രത്തിന്റെ ആഴം നമ്മളിലേക്ക് എത്തിക്കുന്നുണ്ട്. രാജാകീയമായ ഈ ബംഗാളി ചെറുപ്പക്കാരന്റെ കഥാപാത്രത്തിന് ജീവൻ നൽകുന്ന ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് മിക്കി ജെ മെയർ ആണ്. മറ്റു ഭാഷകളിൽ റിലീസാവുന്നത് കൊണ്ട് തന്നെ എല്ലാ ഭാഷകളിലും ആരാധകരുള്ള നായികമാരെയാണ് ചിത്രത്തിനു വേണ്ടി തിരഞ്ഞെടുത്തിട്ടുള്ളത്. സായി പല്ലവി, കൃതി ഷെട്ടി, മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് നായികമാർ. മലയാളത്തിലും തമിഴ്ലും കന്നടയിലും നാനിക്ക് നിറയെ ആരാധകരുണ്ടെന്ന് ‘ഈഗ’ (ഈച്ച ) എന്ന ചിത്രത്തിലൂടെ മുന്നേ തെളിയിച്ചിട്ടുമുണ്ട് താരം. ചിത്രം ഇപ്പോൾ പ്രിപ്രൊഡക്ഷൻ ഘട്ടത്തിലാണെന്നാണ് അണിയറ പ്രവർത്തകരിൽ നിന്ന് അറിയാൻ സാധിച്ചത്. ചിത്രത്തിന് വേണ്ടി വി എഫ് എക്സ് ചെയ്യുന്നത് വളരെ മികച്ച രീതിയിൽ തന്നെയാണ്.

രാഹുൽ രവീന്ദ്രൻ, മുരളി ശർമ്മ, അഭിനവ് ഗോമതം, ജിഷു സെൻ ഗുപ്ത, ലീലാ സാംസൺ, മനീഷ് വാദ്വ, ബരുൺ ചന്ദ എന്നിവരാണ് മറ്റു അഭിനേതാക്കൾ. ക്യാമറ കൈകാര്യം ചെയ്യുന്നത് സനു ജോൺ വർഗീസുമാണ്. എഡിറ്റിംഗ്: നവീൻ നൂലി, ആക്ഷൻ: രവി വർമ്മ, പ്രൊഡക്ഷൻ ഡിസൈനർ: അവിനാശ് കൊല്ല, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എസ് വെങ്കട്ട രത്നം, നൃത്ത സംയോജനം: കൃതി മഹേഷ്‌, യാഷ്, പി ആർ ഒ: വംശി ശേഖർ, പി ശിവപ്രസാദ്, മീഡിയ മാർക്കറ്റിംഗ്: വൈശാഖ് സി വടക്കേ വീട് എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

English Summary : Lyrical video song of Nani’s “Shyam Sinha Roy” in four languages ​​on November 6

ആല്‍ബിന്‍ റോയ് നായകനായ ഹ്രസ്വചിത്രം ‘ചാവി’ റിലീസായി

0

കൊച്ചി: അമ്പിളിവീട് മൂവീസിന്‍റെ ബാനറില്‍ അമ്പിളി റോയ് നിര്‍മ്മിച്ച് യുവതാരം ആല്‍ബിന്‍ റോയ് നായകനായ പുതിയ ഹ്രസ്വചിത്രം ‘ചാവി’ റിലീസായി.

ജീവിതത്തില്‍ യാദൃശ്ചികമായി സംഭവിക്കുന്ന ദുരവസ്ഥകളെ കരുതലോടെ കാണുകയെന്നത് സമൂഹത്തിന്‍റെ ഉത്തരവാദിത്വമാണ്. അത്തരമൊരു ശ്രമത്തിന്‍റെ ഭാഗമായിട്ടാണ് ഞങ്ങള്‍ ‘ചാവി’ ഒരുക്കിയതെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. നമുക്ക് ചുറ്റും നടക്കുന്ന ചില അനീതികളോട് ഞങ്ങള്‍ ശക്തമായിത്തന്നെ പ്രതികരിക്കുകയാണ്. കൗമാരക്കാര്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്നിന്‍റെ ഉപയോഗം, ട്രാഫിക് നിയമങ്ങളോടുള്ള ലംഘനം, ആരോഗ്യകാര്യങ്ങളോടുള്ള അനാസ്ഥ, കുടുംബ ബന്ധങ്ങളോടുള്ള വിയോജിപ്പ്, മുതിര്‍ന്നവരോടുള്ള അനാദരവ് തുടങ്ങിയ കാര്യങ്ങളെ വളരെ ഗൗരവമായി സമീപിക്കുകയും അത്തരം കാര്യങ്ങളില്‍ അടിയന്തിരമായി പുലര്‍ത്തേണ്ട ബോധവത്ക്കരണസന്ദേശമാണ് ചാവിയുടെ പ്രമേയം.

അമ്പിളി റോയ് പ്രസന്‍റ്സ് ഒരുക്കുന്ന ഈ ചിത്രത്തിലൂടെ ഒരു പുതിയ താരത്തെക്കൂടി ഞങ്ങള്‍ പരിചയപ്പെടുത്തുകയാണ്. ആല്‍ബിന്‍ റോയ്. എറണാകുളം മരട് ഗ്രിഗോറിയന്‍ പബ്ലിക് സ്ക്കൂളില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് ആല്‍ബിന്‍. അമ്പിളിവീട് മൂവീസിന്‍റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചത്.

അഭിനേതാക്കള്‍ – ആല്‍ബിന്‍ റോയ്, സുകന്യ ഹരിദാസ്, പ്രദീപ് കോട്ടയം, റോയി വര്‍ഗ്ഗീസ്, പി എസ് സലിം, കല്ല്യാണി ബിനോയ്, ലിബിന്‍ തമ്പി, ജോബി ആന്‍റണി, ശിവന്‍ തിരൂര്‍, ലാലി. ബാനര്‍-അമ്പിളിവീട് മൂവീസ്, നിര്‍മ്മാണം- അമ്പിളി റോയി, സംവിധാനം-ബിനീഷ് ബാലന്‍. പി ആര്‍ സുമേരന്‍(പി ആര്‍ ഒ)

English Summary : The short film ‘Chavi’ starring Albin Roy has been released

” വിശുദ്ധ വേശ്യ “മികച്ച പ്രേക്ഷകപ്രശംസ നേടി മുന്നേറുന്നു

0

വ്യത്യസ്തമായ അവതരണം കൊണ്ടും മികച്ച അഭിനയം കൊണ്ടും ഷോർട്ട് ഫിലിം കണ്ടു തീർക്കുന്ന പ്രേക്ഷകന്റെ കണ്ണും മനസും നിറയ്ക്കാൻ ഈ സിനിമയ്ക്കായി എന്നത് ഏറെ പ്രശംസനീയമാണ്.

ഒരു ലൈംഗിക തൊഴിലാളിയുടെ അടുത്ത് എത്തി പെടുന്ന 20 വയസുകാരൻ പയ്യനും സ്ത്രീയും തമ്മിലുള്ള നാടകീയമായ സംഭവങ്ങളിലുടെയാണ് കഥ പുരോഗമിക്കുന്നത്.
ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചത് മനു സുന്ദർ ആണ്. പീവീസ് മീഡിയയും കാലിക്കട്ടൻ മീഡിയയും ചേർന്നാണ് നിർമ്മാണം. പ്രിയ ശ്രീജിത്താണ് ലൈംഗിക തൊഴിലാളിയായ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിമൽ എ എൻ ആണ് പയ്യന്റെ കഥാപാത്രം ചെയ്തത്.അജയ്രാജ് മറ്റൊരു ശ്രദ്ധേയ വേഷവും ചെയ്യുന്നു. മൃഥുലാണ് ക്യാമറയും എഡിറ്റിംഗും. പശ്ചാത്തല സംഗീതം വിശാൽ, സഹ സംവിധാനം അഖിൻ, കലാസംവിധാനം സുഷ്മിത്ത്, ശബ്ദ മിശ്രണം സായ് കൃഷ്ണ, പരസ്യം യാഷിഫ് എന്നിവരാണ് നിർവഹിച്ചിരിക്കുന്നു

English Summary : Vishudhaveshya short film

സഹകരണമേഖലയിലെ ആദ്യത്തെ സീ ഫൂഡ് റസ്റ്റോറന്റ് അടൂരിൽ തുടങ്ങി ; വീഡിയോ കാണാം

0

ഗുണനിലവാരമുള്ള ഭക്ഷണം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടുകൂടി കേരളത്തിൽ ആദ്യമായി സഹകരണമേഖലയിൽ ഫിഷറീസ് വകുപ്പുമായി സഹകരിച്ച് തുടക്കം കുറിച്ചിരിക്കുന്ന ഭക്ഷണശാലയാണ് കോ – ഓപ്പറേറ്റീവ് സീ ഫുഡ് റസ്റ്റോറന്റ്. പറക്കോട് സർവീസ് സഹകരണ ബാങ്കിന്റെ ഒരു പുതിയ സംരംഭമാണ് ഇത്.

അടൂർ ബൈപാസിൽ തുടങ്ങിയ ഈ ഭക്ഷണശാല ഉദ്ഘാടനം ചെയ്തതത് ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീ സജി ചെറിയാനാണ്. ഡെപ്യൂട്ടി സ്പീക്കർ ശ്രീ ചിറ്റയം ഗോപകുമാർ ആദ്യ വില്പന നടത്തി .

വീഡിയോ കാണാം

English Summary : Co-Operative Society SeaFood Restaurant Adoor

” അവകാശികൾ “വീഡിയോ ഗാനം ജോയ് മ്യൂസിക്കിൽ….

0

റിയൽ വ്യു ക്രിയേഷൻസിൻ്റെ ബാനറിൽ എൻ.അരുൺ രചനയും സംവിധാനവും നിർവഹിച്ച “അവകാശികൾ ” എന്ന ചിത്രത്തിന്റെ ആദ്യ ഒഫീഷ്യൽ വീഡിയോ ഗാനം ജോയി മ്യൂസിക്കിലൂടെ റിലീസായി.

പാർവ്വതി ചന്ദ്രൻ എഴുതി മിനീഷ് തമ്പാൻ സംഗീതം പകരുന്ന് സഞ്ജയ് ചന്ദ്രൻ ആലപിച്ച ” പുഴ പാടിയ പാട്ടുകൾ…” എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.

ഇർഷാദ് അലി,ടി.ജി.രവി, ജയരാജ് വാര്യർ,അനൂപ് ചന്ദ്രൻ,പാഷാണം ഷാജി, എം എ നിഷാദ്,സോഹൻ സിനു ലാൽ,ബേസിൽ പാമ,അഞ്ജു അരവിന്ദ്, കുക്കു പരമേശ്വരൻ, അഡ്വ.ജോയ് ജോൺ ആൻ്റണി,ബിന്ദു അനീഷ് എന്നിവർക്കൊപ്പം നിരവധി ആസാമി കലാകാരൻമാരും അഭിനയിക്കുന്നു.

ആസാമിലും കേരളത്തിലുമായി ചിത്രീകരിച്ച “അവകാശികൾ” ഇന്ത്യൻ സാമൂഹിക ജീവിതത്തിൽ ഉയരുന്ന സങ്കീർണ്ണതകളും കേരളിയ ഗ്രാമീണ ജീവിതങ്ങളും പ്രമേയമായ ചിത്രമാണ്.ക്യാമറ-വിനു പട്ടാട്ട്, ആയില്യൻ കരുണാകരൻ എഡിറ്റിംഗ്-അഖിൽ എ ആർ,ഗാനരചന-റഫീഖ് അഹമ്മദ്,പർവതി ചന്ദ്രൻ, സംഗീതം-മിനീഷ് തമ്പാൻ.”അവകാശികൾ” ഉടൻ പ്രദർശനത്തിനെത്തും.വാർത്ത പ്രചരണം-എ എസ് ദിനേശ്.

Puzha Padiya Pattukal Official Video Song of movie Avakashikal 

” മ്യാവൂ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്

0

സൗബിന്‍ സാഹിര്‍,മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ” മ്യാവൂ ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

‘അറബിക്കഥ’, ‘ഡയമണ്ട് നെക്ലേസ്’, ‘വിക്രമാദിത്യന്‍’ എന്നീ സൂപ്പര്‍ഹിറ്റ് വിജയ് ചിത്രങ്ങള്‍ ശേഷം ലാല്‍ജോസി നുവേണ്ടി ഡോ. ഇക്ബാല്‍ കുറ്റിപ്പുറം തിരക്കഥ എഴുതുന്ന ” മ്യാവൂ ” എന്ന സിനിമയില്‍ സൗബിന്‍ ഷാഹിര്‍, മംമ്ദ മോഹന്‍ദാസ് എന്നിവരെ കൂടാതെ സലിംകുമാര്‍, ഹരിശ്രീ യൂസഫ് തുടങ്ങിയവര്‍ക്കൊപ്പം രണ്ടു കുട്ടികളും ഒരു പൂച്ചയും സുപ്രധാന കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെടുന്നു.

ഗള്‍ഫില്‍ ജീവിക്കുന്ന ഒരു സാധാരണ കുടുംബത്തിന്റെ കഥ പറയുന്ന ചിത്രമാണ് “മ്യാവു”. പ്രവാസി മലയാളിയായ ഇക്ബാല്‍ കുറ്റിപ്പുറത്തിന്റെ തിരക്കഥയില്‍ പൂര്‍ണമായും യുഎഇയില്‍ ചിത്രീകരിക്കുന്ന ചിത്രമാണ് ‘മ്യാവു’.തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ്സ് തിരുവല്ല നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അജ്മല്‍ ബാബു നിര്‍വഹിക്കുന്നു.

സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗ്ഗീസ്സ് സംഗീതം പകരുന്നു.ലെെന്‍ പ്രൊഡ്യുസര്‍-വിനോദ് ഷൊര്‍ണ്ണൂര്‍,കല-അജയന്‍ മങ്ങാട്,മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂര്‍, കോസ്റ്റ്യൂം ഡിസെെന്‍-സമീറ സനീഷ്,സ്റ്റില്‍സ്-ജയപ്രകാശ് പയ്യന്നൂര്‍,എഡിറ്റര്‍-രഞ്ജന്‍ എബ്രാഹം,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-രഘു രാമ വര്‍മ്മ,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-രഞ്ജിത്ത് കരുണാകരന്‍.പൂര്‍ണ്ണമായും ദുബായില്‍ ചിത്രീകരിക്കുന്ന “മ്യാവൂ “എല്‍ ജെ ഫിലിംസ് തിയ്യേറ്ററിലെത്തിക്കുന്നു.

വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

“Meow” First Look Poster Release

പെണ്ണും പെണ്ണും പ്രണയിക്കുമ്പോൾ

0

സഹസ്രാര സിനിമാസിന്റെ ബാനറിൽ സന്ദീപ് ആർ നിർമ്മിച്ച് അശോക് ആർ നാഥ് സംവിധാനം ചെയ്യുന്ന ‘ഹോളിവുണ്ട്’ (Holy wound) എന്ന നിശബ്ദചിത്രം രണ്ട് പെൺകുട്ടികൾ തമ്മിലുള്ള പരിശുദ്ധ പ്രണയത്തിന്റെ വൈകാരികമായ കഥയാണ് പറയുന്നത്.

ഇന്ത്യൻ സിനിമയിൽ ഏറെക്കാലത്തിനു ശേഷമാണ് ഒരു നിശബ്ദ സിനിമ എത്തുന്നത്. പ്രണയത്തിന് ലിംഗഭേദമില്ലെന്നും അത് മനസ്സിൽ തോന്നുന്ന ഊഷ്മളമായ വികാരമാണന്നുമുള്ള ക്യാപ്ഷനോടു കൂടി രണ്ടു പെൺകുട്ടികൾ ചുംബിക്കുന്ന ചിത്രവുമായി പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി കഴിഞ്ഞു. ബാല്യം മുതൽ പരിശുദ്ധമായി പ്രണയിക്കുന്ന രണ്ടു പെൺകുട്ടികൾ വർഷങ്ങൾക്കു ശേഷം വീണ്ടും കൂട്ടിമുട്ടുമ്പോൾ ഉണ്ടാകുന്ന വൈകാരിക മുഹൂർത്തങ്ങളിലൂടെയാണ് ചിത്രത്തിന്റെ സഞ്ചാരം. അത്തരം മുഹൂർത്തങ്ങളുടെ പച്ചയായ ആവിഷ്ക്കരണത്തിലൂടെ അതിന്റെ വൈകാരികത ഒട്ടും ചോർന്നുപോകാത്ത തരത്തിലാണ് ചിത്രത്തിൽ വിഷ്വലുകളൊരുക്കിയിരിക്കുന്നത്.

ജാനകി സുധീർ , അമൃത, സാബു പ്രൗദീൻ എന്നിവർ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബാനർ – സഹസ്രാര സിനിമാസ് , സംവിധാനം – അശോക് ആർ നാഥ് , നിർമ്മാണം – സന്ദീപ് ആർ, രചന – പോൾ വൈക്ലിഫ്, ഛായാഗ്രഹണം – ഉണ്ണി മടവൂർ , എഡിറ്റിംഗ് – വിപിൻ മണ്ണൂർ പശ്ചാത്തലസംഗീതം – റോണി റാഫേൽ , പ്രൊഡക്ഷൻ കൺട്രോളർ – ജയശീലൻ സദാനന്ദൻ , ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – ജിനി സുധാകരൻ, കല – അഭിലാഷ് നെടുങ്കണ്ടം, ചമയം -ലാൽ കരമന, കോസ്റ്റ്യൂംസ് – അബ്ദുൾ വാഹിദ്, അസ്സോസിയേറ്റ് ഡയറക്ടർ – അരുൺ പ്രഭാകർ , എഫക്ട്സ് – ജുബിൻ മുംബെ, സൗണ്ട് ഡിസൈൻസ് – ശങ്കർദാസ് , സ്റ്റിൽസ് – വിജയ് ലിയോ , പി ആർ ഓ – അജയ് തുണ്ടത്തിൽ .

കൊല്ലത്തും പരിസര പ്രദേശങ്ങളിലുമായി ഹോളിവൂണ്ട് ചിത്രീകരണം പൂർത്തിയാക്കി

English Summary : Holy Wounds Malayalam Movie

” 99 ക്രൈം ഡയറി “സൈന പ്ലേ ഒടിടി യിൽ

0

ജിബു ജേക്കബ് എന്റർടൈൻമെന്റ് ന്റെ ബാനറിൽ സിന്റോ സണ്ണി കഥയും തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “99ക്രൈം ഡയറി” എന്ന ചിത്രം സൈന പ്ലേ ഒടിടി യിൽ റിലീസായി.ശ്രീജിത്ത്‌ രവി,വിയാൻ മംഗലശ്ശേരി,ഗായത്രി സുരേഷ്,പയസ്, ഫർസാന,പ്രമോദ് പടിയത്ത്,ധ്രുവ് നാരായണൻ,സുമ ദേവി, ഷിബു ലാസർ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പൂർണ്ണമായും കോവിഡ് കാലത്ത് ചിത്രീകരണം പൂർത്തീകരിച്ച ’99’ ഒരു ക്രൈം ത്രില്ലെർ ആണ്.1999ലെ ആദിവാസി വനമേഖലയിലെ ഭൂസമരവുമായ് ബന്ധപ്പെട്ട കഥപറയുന്ന ചിത്രം തുടർച്ചയായ കൊലപാതകങ്ങളുടെ വർത്തമാനകാലം ചർച്ച ചെയ്യുന്നു. നക്സൽ ലൂയി എന്ന ശക്തമായ കഥാപാത്രത്തെയാണ് ശ്രീജിത്ത്‌ രവി അവതരിപ്പിക്കുന്നത്.. കാലം മായ്ക്കാത്ത മുറിവുകളുടെ എണ്ണിയാലൊടുങ്ങാത്ത പകപോക്കലുകളുമാണ് ചിത്രത്തിലെ പ്രമേയം.

സംവിധായകനും, നിർമ്മാതാവുമായ ജിബു ജേക്കബ്ന്റെ സംവിധാന സഹായിയായി പ്രവർത്തിച്ചുവരുന്ന സിന്റോ സണ്ണി 2015ൽ പുറത്തിറക്കിയ ‘നൂൽപ്പാലം ‘എന്ന ചിത്രത്തിനു ശേഷം സംവിധാനം ചെയ്യുന്ന ചിത്രം എന്നത് കൂടാതെ ‘ഗുരുവിന്റെ നിർമ്മാണത്തിൽ ശിഷ്യന്റെ സിനിമ’ എന്നൊരു പ്രേത്യേകത കൂടിയുണ്ട് ’99’ക്രൈം ഡയറിക്ക്.ഛായാഗ്രഹണം മുജീബ് ജുജൂസ് നിർവ്വഹിക്കുന്നു.

സംഗീതം-അരുൺ കുമാരൻ,എഡിറ്റിങ് വികാസ് അല്ഫോൻസ്. പ്രൊഡക്ഷൻ കൺട്രോളർ-ഫിബിൻ അങ്കമാലി,കല-രാഹുൽ &ഉല്ലാസ്,മേക്കപ്പ്-റഹിം കൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം-മൃദുല മുരളി,സഹസംവിധാനം- ബിനു മാധവ്,ശരൺ, ഡിസൈൻ-റോസ് മേരി ലില്ലു,വാർത്ത പ്രചരണം-
എ എസ് ദിനേശ്.

“99 Crime Diary” on Saina OTT Play

കന്നഡ സൂപ്പർസ്റ്റാർ പുനീത് രാജ്‌കുമാർ അന്തരിച്ചു

0

കന്നഡ നടൻ പുനീത് രാജ്‌കുമാർ (46) (Puneeth Rajkumar ) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഇന്ന് രാവിലെ 11.30ഓടെയാണ് താരത്തെ ബെംഗളൂരുവിലെ വിക്രം ആശുപത്രിയിലേക്ക് കൊണ്ടുപോയത്. .രാവിലെ ജിംനേഷ്യത്തില്‍ വ്യായാമം ചെയ്യുന്നതിനിടെയാണ് ഹൃദയാഘാതം ഉണ്ടായത് . അപ്പു എന്ന് ആരാധകർക്കിടയിൽ അറിയപ്പെടുന്ന പുനീത് പ്രശസ്ത നടൻ രാജ്കുമാറിന്റെ മകനാണ്.

ഹൃദയം’ ജനുവരി 21ന് തീയറ്ററുകളിൽ എത്തും

0

പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ ചിത്രം ‘ഹൃദയം” ജനുവരി 21ന് തിയറ്ററുകളില്‍ എത്തും .വിനീത് ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹൃദയം’.കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനുമാണ് ചിത്രത്തിലെ പ്രധാന നായികമാര്‍. 

കഴിഞ്ഞ ​ദിവസമാണ് ചിത്രത്തിലെ ആദ്യ ​ഗാനം പുറത്തിറങ്ങിയത് . ‘ദര്‍ശന’ എന്നു തുടങ്ങുന്ന ഗാനം (Darshana Song) യുട്യൂബ് ട്രെന്റിം​ഗ് ലിസ്റ്ററിൽ വരെ എത്തിയിരുന്നു.അഞ്ച് മില്യണിലേറെ പ്രേക്ഷകർ ഈ ഗാനം കണ്ടിരുന്നു.

മേരി ലാന്റ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. 42 വര്‍ഷത്തിനു ശേഷം  മെറിലാന്‍ഡിന്‍റെ തിരിച്ചുവരവ് ചിത്രം കൂടിയാണ് ഇത്.

English Summary : Hridayam movie release date 2022 Jan 21

മോഹൻലാൽ ചിത്രം ‘ആറാട്ട്’ ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

0

മോഹൻലാൽ നായകനാകുന്ന ‘ആറാട്ട്’ ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ബി. ഉണ്ണികൃഷ്ണനാണ് ചിത്രം സംവിധാനം ചെയുന്നത് .നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത് .ശ്രദ്ധ ശ്രീനാഥാണു നായിക.ചിത്രം ഫെബ്രുവരി 10ന് തിയറ്ററുകളിൽ എത്തും .

നെടുമുടി വേണു, സായ്കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ജോണി ആന്റണി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പൻ, ഷീല, സ്വാസിക, മാളവിക, രചന നാരായണൻകുട്ടി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

English Summery : Aarattu Mohanlal movie release date