Home Blog Page 322

മൊഫിയയുടെ സഹപാഠികൾ കസ്റ്റഡിയിൽ

0

ആലുവ : കഴിഞ്ഞ ദിവസം ആത്മഹത്യചെയ്ത മൊഫിയ പർവീണിന്റെ മരണത്തിനുകാരണമായവർക്കെതിരെ നടപടി എടുക്കണം എന്നാവശ്യപ്പെട്ടു എസ് പി ഓഫീസിലേക്ക് എത്തിയ മൊഫിയയുടെ സഹപാഠികളെ പോലീസ് കസ്റ്റഡിയിൽ എടുത്തു .

മൊഫിയയ്ക്കു നീതിലഭിക്കണം എന്ന ആവശ്യവുമായി എസ് പി യ്ക്ക് പരാതി നൽകാൻ എത്തിയപ്പോഴാണ് വിദ്യാർത്ഥികളെ കസ്റ്റഡിയിൽ എടുത്തത് 17 വിദ്യാര്തഥികൾ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. അറസ്റ്റ് ചെയ്ത വിദ്യാർത്ഥികളെ എ ആർ ക്യാമ്പിലേക്ക് മാറ്റി .എസ് പി ഓഫീസിനുമുന്നിലുള്ള പ്രേതിഷേധത്തിന് അനുമതി വാങ്ങാതിരുന്നതിനാലാണ് അറസ്റ്റ് എന്ന് പോലീസ്.

പോലീസിന്റേത് നീചമായ പ്രവർത്തനമെന്ന് കെ സുരേന്ദ്രൻ. പോലീസിന്റെ ഈ നടപടിക്കെതിരെ ശക്തമായി പ്രതികരിക്കുമെന്ന് കോൺഗ്രസ്സ് നേതാക്കൾ .

mofiya suicide case: classmates-in-custody

കേരളത്തിൽ മദ്യ ശാലകൾ കൂട്ടാൻ പറഞ്ഞിട്ടില്ല ; ഹൈക്കോടതി

0

കേരളത്തിൽ മദ്യശാലകൾ കൂട്ടാൻ പറഞ്ഞിട്ടില്ല , മദ്യ ശാലകളിൽ തിരക്ക് നിയന്ത്രിക്കണം എന്നാണ് പറഞ്ഞതെന്ന് ഹൈക്കോടതി.

ഹൈക്കോടതി ഉത്തരവിന്റെ പേരിൽ പുതിയ മദ്യശാലകൾ തുറക്കുന്നതിനെതിരെ വി എം സുധീരൻ നൽകിയ ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ് വ്യക്തമാക്കിയത്.

ഇപ്പോഴത്തെ സാഹചര്യം മാനിച്ച് മദ്യശാലകളിലെ തിരക്ക് നിയ്രന്തിക്കുകയും കൂടുതൽ സൗകര്യം ഒരുക്കുകയും ചെയ്യണം അതിന്റെ അർത്ഥം പുതിയ മദ്യശാലകൾ തുറക്കണം എന്നല്ല എന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.

വിശാലിൻ്റെ വീരമേ വാകൈ സൂടും ജനുവരി 26-ന് റിലീസ് ! പുതിയ സ്റ്റില്ലുകൾ പുറത്തു വിട്ടു !!!

0

ആക്ഷൻ ഹീറോ വിശാലിനെ നായകനാക്കി നവാഗതനായ  തു.പാ.ശരവണൻ രചനയും സവിധാനവും നിർവഹിക്കുന്ന വീരമേ വാകൈ സൂടും എന്ന തമിഴ്-തെലുങ്ക് ദ്വിഭാഷാ ചിത്രത്തിൻ്റെ റിലീസ് തീയതി പ്ര്യാഖ്യാപിച്ചു. ചിത്രത്തിലെ നായക നായികമാരുടെ സ്റ്റില്ലുകളും അണിയറക്കാർ പുറത്തു വിട്ടു. 2022 ജനുവരി 26- നാണ് റിലീസ്.

ഭരണ കൂടത്തിനും, ഭരണ സ്വാധീനം ഉള്ളവർക്കും എതിരെ വ്യക്തികൾക്കും സമൂഹത്തിനും നേരെയുള്ള അവരുടെ പീഡനങ്ങൾക്കെതിരെ ഒരു സാധാരണ ചെറുപ്പക്കാരൻ നടത്തുന്ന സാഹസികമായ ഒറ്റയാൾ പോരാട്ടമാണ് ചിത്രത്തിൻ്റെ പ്രമേയം. എല്ലാ വിഭാഗം സിനിമാ പ്രേക്ഷകരെയും ആകർഷിക്കും വിധത്തിലുള്ള ആക്ഷൻ എൻ്റർടൈനറാണ് വീരമേ വാകൈ സൂടും .ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലാണ് ചിത്രീകരണം പൂർത്തിയായത്. ഡിംപിൾ ഹയാതിയാണ് നായിക.രവീണാ രവി, തുളസി, കവിതാ ഭാരതി, യോഗി ബാബു, ജോർജ് മരിയ, ബാബുരാജ്, ബ്ലാക്ക്ഷീപ്പ് ദീപ്തി, മഹാ ഗാന്ധി എന്നീ പ്രമുഖ താരങ്ങൾ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കവിൻ രാജ് ഛായഗ്രഹണവും യുവൻ ഷങ്കർ രാജ സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു. അനൽ അരസു, രവി വർമ്മ, ദിനേശ് കാശി എന്നിവരാണ് സംഘട്ടന രംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്. വിശാൽ തന്നെയാണ് തൻ്റെ വിശാൽ ഫിലിം ഫാക്ടറിയുടെ ബാനറിൽ  വീരമേ വാകൈ സൂടും നിർമ്മിച്ചിരിക്കുന്നത്.

– സി.കെ.അജയ് കുമാർ, പി ആർ ഒ

English Summary: Vishal’s Veerame Wakai Soodum Released On January 26th! New Stills Released

വാമനൻ “പൂജയും സ്വിച്ചോൺ കർമ്മവും..

0

ഇന്ദ്രൻസ് നായകനായി നവാഗതനായ എ ബി ബിനിൽ കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന “വാമനൻ” എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും എറണാകുളം കടവന്ത്ര കൊലയ്ക്കു ഭഗവതി ക്ഷേത്രാങ്കണത്തിൽ വെച്ച് നടന്നു.

സംവിധായകനും നടനുമായ ശ്രീകാന്ത് മുരളി സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. സീമ ജി നായർ ആദ്യ ക്ലാപ്പടിച്ചു.
മൂവി ഗ്യാങ് പ്രൊഡക്ഷൻസ്ന്റെ ബാനറിൽ അരുൺ ബാബു കെ ബി, സമഹ് അലി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ബൈജു സന്തോഷ് ഏറേ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
നെൽസൺ,അരുൺ,ജെറി,കലാന്തൻ ബഷീർ, സെബാസ്റ്റ്യൻ, ജോർജ്ജ്,മനു,ദിൽഷ,പ്രഗ്യാ, ആദിത്യ,സീമ ജി നായർ , തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

അരുൺ ശിവൻ ഛായഗ്രഹണം നിർവ്വഹിക്കുന്നു.സന്തോഷ് വർമ്മയുടെ വരികൾ ക്ക് നിതിൻ ജോർജ്ജ് സംഗീതം പകരുന്നു.
എക്സിക്യൂട്ടീവ്
പ്രൊഡ്യൂസർ-രഘു വേണുഗോപാൽ,രാജീവ് വാര്യർ.പ്രൊഡക്ഷൻ കൺട്രോളർ-ബിനു മുരളി,
കല-നിധിൻ എടപ്പാൾ,
മേക്കപ്പ്-അഖിൽ ടി രാജ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-പ്രജീഷ് പ്രഭാശൻ,

ഒരു മലയോര ഗ്രാമത്തിൽ ഹോം സ്റ്റേ മാനേജരായി ജോലിചെയ്യുന്ന ഒരാളുടെയും കുടുംബത്തിന്റെയും അതിജീവനത്തിന്റെ കഥ …ഒരു ഹൊറർ സൈക്കോ ത്രില്ലർ ചിത്രമാണ് “വാമനൻ”. നവംബർ ഇരുപത്തിയെട്ടിന് കുട്ടിക്കാനത്ത് ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കുന്നു.
വാർത്ത പ്രചരണം-എ എസ്.ദിനേശ്.

ആസ്വാദനത്തിന് പുത്തൻ തലങ്ങൾ തുറന്ന് ഏഷ്യാനെറ്റിൽ പുതിയ പരമ്പര പളുങ്ക് നവംബർ 22 മുതൽ സംരക്ഷണം ആരംഭിച്ചു

0

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത പരമ്പരകൾഅഗ്നിപുത്രി, കുങ്കുമപൂവ്, പരസ്പരം, ചന്ദനമഴ നീലക്കുയിൽ എന്നീ സൂപ്പർ ഹിറ്റുകൾ പ്രേക്ഷകർക്ക് സമ്മാനിച്ച റോസ് പെറ്റൽ എന്റർ ടൈം മെന്റ്സ് ഓരോ കുടുംബത്തിലും പ്രായഭേദമന്യേ സ്വീകരിക്കപ്പെടുന്ന മറ്റൊരു പരമ്പരയ്ക്ക് കൂടി തുടക്കം കുറിച്ചിരിക്കുകയാണ്. നവംബർ 22 മുതൽ “പളുങ്ക്” എന്ന പുതിയ പരമ്പര മലയാളി പ്രേക്ഷകരുടെ സ്വീകരണമുറിയിൽ ഏഷ്യനെറ്റ് എത്തിച്ചിരിക്കുന്നു.

കന്നട താരം തേജ് ഗൗഡയും, ഗുഷി സമ്പത്ത് കുമാറും മുഖ്യ വേഷങ്ങളിലെത്തുന്ന പരമ്പരയിൽ രാജേഷ് ഹെബ്ബാർ, സുബ്രഹ്മണ്യൻ, ലക്ഷ്മി പ്രിയ, ജോളി ഈശോ, ശ്രീജിത്ത് വിജയ് തുടങ്ങി അനേകം താരങ്ങൾ വേഷമിടുന്നു.

വ്യത്യസ്ത സാഹചര്യങ്ങളിൽ ജീവിക്കുന്ന യുവ ശാസ്ത്രജ്ഞനായ ദീപക്കിനെയും നിള എന്ന ഒരു സാധാരണ പെൺകുട്ടിയെയും ആസ്പദമാക്കിയുള്ള കഥയാണ് പളുങ്ക്. ഇരുവരുടെയും മാനസിക വേദനകളിലൂടെയും നിഷ്കളങ്കതയിലൂടെയും സഞ്ചരിക്കുന്ന പരമ്പര പ്രേക്ഷക ചേരുവകളെല്ലാം ചേർത്ത് സ്വീകരണമുറിയിലേക്ക് എത്താൻ തുടങ്ങിക്കഴിഞ്ഞു. ആരംഭം മുതൽക്കേ പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിലേക്ക് ഇടംനേടാൻ ഒരുങ്ങുകയാണ് പളുങ്ക്.

ചാനൽ ഇതിനോടകംതന്നെ പുറത്തുവിട്ട പ്രൊമോ വീഡിയോ ജനങ്ങൾ രണ്ടുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. മറ്റു സൂപ്പർ ഹിറ്റ് പരമ്പരകൾ പോലെ തന്നെ പളുങ്കും പ്രേക്ഷകരാൽ ഇരുകൈയും നീട്ടി സ്വീകരിക്കപ്പെടും എന്നുള്ളത് തീർച്ചയാണ്.

ത്രീഡി ചിത്രം കടമറ്റത്ത് കത്തനാരിലൂടെ ബാബു ആന്റണി, ടി എസ് സുരേഷ് ബാബു കൂട്ടുകെട്ട് വീണ്ടുo

0

എ വി പ്രൊഡക്ഷൻസിന്റെ ബാനറിൽ എബ്രഹാം വർഗ്ഗീസ് നിർമ്മിച്ച് റ്റി എസ് സുരേഷ് ബാബു സംവിധാനം ചെയ്യുന്ന കടമറ്റത്ത് കത്തനാർ എന്ന ഹൊറർ, ഫാന്റസി ത്രീഡി ചിത്രത്തിൽ പവർസ്റ്റാർ ബാബു ആന്റണി കത്തനാരാകുന്നു. ഒപ്പം ദക്ഷിണേന്ത്യൻ ഭാഷ സിനിമകളിലെ നിരവധി പ്രമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.

പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നുവെന്ന് ചരിത്രം പറയുന്ന കടമറ്റത്ത് കത്തനാർ എന്ന മാന്ത്രികനായ പുരോഹിതന്റെ ജീവിതത്തിന്റെ നേർക്കാഴ്ച്ചകളും പ്രതിബന്ധങ്ങളും അതിജീവനങ്ങളുമാണ് കഥ. 2011-ൽ റിലീസായ ഉപ്പുകണ്ടം ബ്രദേഴ്സ് ബാക്ക് ഇൻ ആക്ഷനു ശേഷം ടി എസ് സുരേഷ് ബാബു തിരിച്ചെത്തുന്ന ചിത്രമാണിത്. ആ ചിത്രത്തിൽ ബാബു ആന്റണി ശക്തമായ കഥാപാത്രം അവതരിപ്പിച്ചിരുന്നു. ആ കൂട്ടുകെട്ടിൽ എത്തിയ കോട്ടയം കുഞ്ഞച്ചൻ , ഉപ്പുകണ്ടം ബ്രദേഴ്സ്, കൂടിക്കാഴ്ച്ച തുടങ്ങിയ ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു. അതുകൊണ്ടു തന്നെ ഒരിടവേളയ്ക്കു ശേഷമെത്തുന്ന ചിത്രമെന്ന രീതിയിൽ കടമറ്റത്ത് കത്തനാരിൽ വൻ പ്രതീക്ഷയാണ് സിനിമാവൃത്തങ്ങളിലും പ്രേക്ഷകരിലും ഉണ്ടായിരിക്കുന്നത്.

തികച്ചും വ്യത്യസ്ത രീതിയിൽ ഒരുക്കുന്ന ഹൊറർ, ഫാന്റസി ചിത്രം, ത്രീഡിയുടെ പുത്തൻ സാങ്കേതിക ഉപയോഗിച്ചാണ് ചിത്രീകരിക്കുന്നത്. ചിത്രത്തിന്റെ പൂജയും ടൈറ്റിൽ ലോഞ്ചും സ്വിച്ചോണും തിരുവനന്തപുരത്ത് നടന്നു. ബാനർ – എ വി പ്രൊഡക്ഷൻസ്, സംവിധാനം – ടി എസ് സുരേഷ്ബാബു, നിർമ്മാണം – എബ്രഹാം വർഗ്ഗീസ്, ഛായാഗ്രഹണം – യു കെ സെന്തിൽകുമാർ , രചന – ഷാജി നെടുങ്കല്ലേൽ , പ്രദീപ് ജി നായർ , എഡിറ്റിംഗ് – കപിൽ കൃഷ്ണ, റീ- റെക്കോർഡിംഗ് -എസ് പി വെങ്കിടേഷ്, കോ-ഡയറക്ടർ – റ്റി എസ് സജി, സപ്പോർട്ടിംഗ് ഡയറക്ടർ – ബിജു കെ , ചമയം – പട്ടണം റഷീദ്, കല- ബോബൻ , കോസ്റ്റ്യുംസ് – നാഗരാജൻ, പ്രൊഡക്ഷൻ കൺട്രോളർ – എസ് മുരുകൻ അരോമ , പ്രോജക്ട് കോ – ഓർഡിനേറ്റർ – റ്റി എസ് രാജു , അസ്സോസിയേറ്റ് ഡയറക്ടേഴ്സ് – വൈശാഖ് ശ്രീനന്ദനം, സന്തോഷ് വേതാളം, ത്രീഡി പ്രോജക്ട് ഡിസൈനർ – ജീമോൻ പുല്ലേലി ,

പി ആർ ഓ – വാഴൂർ ജോസ് ,അജയ് തുണ്ടത്തിൽ.

‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ ടീസർ പുറത്തിറങ്ങി

0

മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ടീസർ സൈന മൂവീസ്സിലൂടെ റിലീസായി.

മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.
സുപ്രധാന നായിക വേഷങ്ങളില്‍ മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരാണ് എത്തുന്നത്. സുനില്‍ ഷെട്ടി, പ്രഭു, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ്, അശോക് സെല്‍വന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍.
സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രമാണ് ”മരക്കാര്‍ അറബിക്കടലിന്റെ സിംഹം”.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ഈ എപ്പിക് ഹിസ്‌റ്റോറിക്കല്‍ വാര്‍ ചിത്രത്തിന്റെ തിരക്കഥ അനി ശശിയും പ്രിയദര്‍ശനും ചേര്‍ന്നെഴുതുന്നു.

കോ പ്രൊഡ്യുസർ-ഡോ: സിജെ റോയി, സന്തോഷ് ടി കുരുവിള, ഛായാഗ്രഹണം-തിരു, ഗാനരചന-ബികെ ഹരിനാരായണന്‍,ഷാഫി കൊല്ലം,പ്രിയദര്‍ശന്‍, സംഗീതം-റോണി റാഫേല്‍, കലാസംവിധാനം-സാബു സിറിള്‍,എഡിറ്റിംങ്- അയ്യപ്പന്‍ നായര്‍.

തിയേറ്ററില്‍ എത്തുന്നതിനും മുന്‍പ് തന്നെ മൂന്നു ദേശീയ പുരസ്‌കാരങ്ങളാണ് ഈ പ്രിയദര്‍ശന്‍ ചിത്രം നേടിയത്. മികച്ച ഫീച്ചര്‍ ഫിലിമിനുള്ള പുരസ്‌കാരത്തിന് പിറകെ, മികച്ച കോസ്റ്റ്യൂം ഡിസൈനിനുള്ള അവാര്‍ഡ് സുജിത് സുധാകരന്‍, വി. സായ് എന്നിവര്‍ നേടി. സിദ്ധാര്‍ഥ് പ്രിയദര്‍ശന്‍ മികച്ച സ്‌പെഷ്യല്‍ എഫക്ടിനുള്ള പുരസ്‌കാരത്തിനും അര്‍ഹനായി.

ഡിസംബര്‍ 2ന് ചിത്രം. തീയേറ്ററുകളില്‍ എത്തും. വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.

Marakkar: Lion of the Arabian Sea Official Teaser

സായ് പല്ലവിയുടെ അനിയത്തി സിനിമയിലേക്ക്

0
സമുദ്രക്കനിയും സായ് പല്ലവിയുടെ (sai pallavi ) സഹോദരി പൂജ കണ്ണനും ( Pooja Kannan ) കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്തിരൈ സെവ്വനം ഡിസംബർ 3 മുതൽ Zee 5 ൽ പ്രീമിയർ ചെയ്യാൻ ഒരുങ്ങുകയാണ്.

പ്രശസ്ത സ്റ്റണ്ട് കൊറിയോഗ്രാഫർ സ്റ്റണ്ട് സിൽവ സംവിധാനം ചെയ്ത ചിത്രത്തിന് സംവിധായകൻ വിജയ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിജയും സിൽവയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നടി റിമ കല്ലിങ്കലാണ് ചിത്രത്തിൽ പോലീസ് വേഷത്തിലെത്തുന്നത്.

ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത് സാം സി എസ് ആണ്, ചിത്തിരൈ സേവ്വനത്തിന് വേണ്ടി മനോജ് പരമഹംസയും കെ ജി വെങ്കിടേഷും ക്യാമറ ചലിപ്പിച്ചിരിക്കുന്നു.

ചിത്രത്തെപ്പറ്റി സമുദ്രക്കനി പറയുന്നതിങ്ങനെ : എന്റെ സഹോദരൻ സിൽവയിൽ നിന്ന് ഇത്രയും മനോഹരമായ ഒരു വൈകാരിക കഥ ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. അദ്ദേഹം ഈ സ്ക്രിപ്റ്റ് പറഞ്ഞപ്പോൾ ഞാൻ ഉടനെ എന്റെ അനുവാദം നൽകി.

ചിത്രത്തിൽ പൂജ കണ്ണൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അച്ഛനായാണ് സമുദ്രക്കനി വേഷമിട്ടിരിക്കുന്നത്.


English SUmmary : Sai Pallavi's sister Pooja Kannan's movie Chithirai Sevvanam

ലിംഗസമത്വത്തിൻ്റെ പാട്ട്

0
https://youtu.be/sVJ2DAmUOB8

ദെസ്വിൻ പ്രേം സംവിധാനം ചെയ്ത “താര” സിനിമയിലെ പാട്ട് ശ്രദ്ധയാകർഷിക്കുന്നു. ആണും പെണ്ണും തിരുനങ്കയും ഋതുമതിയും അവമതിയുമെല്ലാം ഒന്നിക്കുന്ന ഇടമായി അടുക്കള മാറുന്ന കാലത്തെ ആവിഷ്ക്കരിക്കുകയാണ് പാട്ട്. ലിംഗസമത്വത്തിൻ്റെ, നീതിയുടെ, സ്വതന്ത്ര്യത്തിൻ്റെ ഉണർത്തുപാട്ടായി ഇത് മാറുന്നു. ട്രാൻസ്ജൻ്ററിനെ അടയാളപ്പെടുത്തുന്ന മലയാളത്തിലെ ആദ്യത്തെ പാട്ടുകൂടിയാണിത്. ‘തിരുനങ്ക’ എന്ന ദ്രാവിഡ പദമാണ് ട്രാൻസ്ജെൻ്റർ എന്ന വാക്കിന് പകരമായി ഉപയോഗിച്ചിരിക്കുന്നത്. ഋതുമതികൾക്ക് നിഷേധിക്കപ്പെട്ട അടുക്കളയുടെ ചരിത്രം ചിലയിടങ്ങളിൽ ഇന്നും തുടരുന്ന സാഹചര്യം നിലനിൽക്കുമ്പോഴാണ് ഇങ്ങിനെയൊരു പാട്ടിറങ്ങുന്നത്. പുരുഷനു മാത്രമല്ല, എല്ലാ മനുഷ്യർക്കും അടുക്കളയും അരങ്ങും ഒരുപോലെയാവണമെന്ന് പാട്ട് വാദിക്കുന്നു. പക്ഷെ അത് എന്ന് സാധ്യമാകുമെന്ന ചോദ്യവുമായി നിൽക്കുന്ന ആയിരം വിയർപ്പുടലുകളിലൂടെ അവസാനിക്കുന്ന പാട്ട് ആണുങ്ങൾ സുന്ദരന്മാരാകുന്നത് അടുക്കളകൂടി കൈകാര്യം ചെയ്യുമ്പോഴാണെന്ന് വെളിപ്പെടുത്തുന്നു. ബിനീഷ് പുതുപ്പണത്തിൻ്റെ വരികൾക്ക് വിഷ്ണു വി.ദിവാകരനാണ് സംഗീതം നൽകിയത്. ജെബിൻ.ജെ.ബി, പ്രഭ ജോസഫ് എന്നിവരാണ് നിർമ്മാതാക്കൾ, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: സമീർ പി.എം. ചെന്നൈ, കൊച്ചി എന്നിവിടങ്ങളിൽ ചിത്രീകരിച്ച ‘താര’ ഉടൻ ഒ.ടി.ടി പ്ലാറ്റ്ഫോമിലെത്തും.

Anu Sree movie Thaara son Kidavu Menja Video Song

സർക്കാർ ആശുപത്രിയിലെ ഒപി ടിക്കറ്റ് ഓൺലൈനായി എടുക്കാം

0

സർക്കാർ ആശുപത്രിയിലെ ഒപി ടിക്കറ്റ്(op ticket online ) ഇനിം ഓൺലൈനായി എടുക്കാം . നിലവില്‍ സര്‍ക്കരിന്റെ 300 ല്‍ അധികം ആശുപത്രികളിൽ ഈ സംവിധാനം നടപ്പിലാക്കിയിട്ടുണ്ട് .

സംസ്ഥന സര്‍ക്കരിന്റെ ആരോഗ്യ മേഖലയിലെ ഇ ഗവേണൻസ് സേവനങ്ങൾക്കുള്ള പോർട്ടിലൂടെയാണ് ടിക്കറ്റ്‌ ബുക്ക് ചെയ്യാൻ സാധിക്കുന്നത് . ഒപി ടിക്കറ്റുകളൊടൊപ്പം ഒരു വ്യക്തിയുടെ ആരോഗ്യ സംബന്ധമായ എല്ലാ വിവരങ്ങളും അടങ്ങിയ ഒരു ഏകീകൃത തിരിച്ചറിയൽ നമ്പരും ഇതുവഴി ലഭ്യമാകും

ഒ പി ടിക്കറ്റ് എടുക്കാൻ ആദ്യമായി e-health portal രജിസ്റ്റർ ചെയുക്ക

ഇ-ഹെൽത്ത് പോർട്ടലിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം?…….

1 ) https://ehealth.kerala.gov.in എന്ന പോർട്ടൽ സന്ദർശിച്ച് രജിസ്റ്റർ ക്ലിക്ക് ചെയ്യുക

2) നിങ്ങളുടെ ആധാർ നമ്പർ നൽകുക. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിങ്ങൾക്ക് ഒരു OTP ലഭിക്കും

3)നിങ്ങൾ OTP സമർപ്പിച്ചുകഴിഞ്ഞാൽ, നിങ്ങൾക്ക് ഒരു വ്യക്തിഗത ഹെൽത്ത് ഐഡി നമ്പർ ലഭിക്കും

4)ആദ്യ ലോഗിൻ സമയത്ത്, നിങ്ങളുടെ മൊബൈലിൽ മെസ്സേജ് ആയി 16 അക്ക വ്യക്തിഗത ഹെൽത്ത് ഐഡി നമ്പറും പാസ്‌വേഡും ലഭിക്കും

5)ഈ ഐഡി നമ്പറും പാസ്‌വേഡും ഹോസ്പിറ്റലുകളിൽ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാൻ ഉപയോഗിക്കാം

എങ്ങനെ സർക്കാർ ഹോസ്പിറ്റലുകളിൽ ഒരു അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാം?

1)ഐഡി നമ്പറും പാസ്‌വേഡും ഉപയോഗിച്ച് https://ehealth.kerala.gov.in എന്ന പോർട്ടലിൽ ലോഗിൻ ചെയ്യുക

2)പുതിയ അപ്പോയിന്റ്മെന്റ് ക്ലിക്ക് ചെയ്യുക. നിങ്ങളെ ഒരു പ്രത്യേക ആശുപത്രിയിലേക്കാണ് റഫർ ചെയ്യുന്നതെങ്കിൽ, അതിന്റെ വിശദാംശങ്ങൾ നൽകുക. എന്നിട്ട് ആശുപത്രിയും ഡിപ്പാർട്ട്‌മെന്റും തിരഞ്ഞെടുക്കുക

3)അപ്പോയിന്റ്മെന്റ് തീയതി തിരഞ്ഞെടുക്കുമ്പോൾ, ആ ദിവസത്തെ ടോക്കണ് ലഭിക്കും .

4)നിങ്ങളുടെ സമയത്തിന്ത്തിന് അനുസരിച്ച് ടോക്കൺ നമ്പർ തിരഞ്ഞെടുക്കാൻ നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്.

5) ബുക്കിംഗ് വിശദാംശങ്ങൾ എസ്എംഎസ് വഴി ലഭ്യമാകും. സന്ദർശന വേളയിൽ ഈ സന്ദേശം ആശുപത്രിയിൽ കാണിക്കണം.

കൂടുതൽ വിവരങ്ങൾക്ക് ദിശ ഹെൽപ്പ് ലൈൻ നമ്പരുകളിൽ ബന്ധപ്പെടുക: 104, 1056, 0471 2552056, 2551056

English Summary: How to book online op tickets in Kerala government hospitals

ചെരുപ്പ് പ്രധാന കഥാപാത്രമാകുന്ന ‘ചലച്ചിത്രം’; ടീസർ റിലീസായി

0

ചെരുപ്പിനെ പ്രധാന കഥാപാത്രമാക്കി ഗഫൂ‍ർ വൈ ഇല്ല്യാസ് സംവിധാനം ചെയ്യുന്ന ‘ചലച്ചിത്രം‘ സിനിമയുടെ ടീസർ പുറത്തിറക്കി. ചലച്ചിത്ര താരങ്ങളായ ഉണ്ണിമുകുന്ദൻ, സുരാജ് വെഞ്ഞാറമൂട്, കലാഭവൻ ഷാജോൺ, നാദിർഷാ, ബിബിൻ ജോർജ്, വിഷ്ണു ഉണ്ണികൃഷ്ണൻ, നിർമ്മാതാവ് എൻ.എം ബാദുഷ, മാറ്റിനി ഒടിടി എന്നിവരുടെ ഔദ്യോഗിക ഫേസ്ബുക് പേജ് വഴിയാണ് ടീസർ റിലീസ് ചെയ്തത്. ചലച്ചിത്രം പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആര്യ, മുഹമ്മദ് മുസ്തഫ, ഗഫൂർ വൈ ഇല്യാസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം വ്യത്യസ്‌ത പേരുകൊണ്ടും, ഗിന്നസ് അവാർഡ് പരിഗണനകൊണ്ടും വേറിട്ട പോസ്‌റ്റർ രീതികൊണ്ടും പ്രേക്ഷകപ്രതീക്ഷ നേടിയ ചിത്രമാണ്.
സംവിധായകനും എഡിറ്ററും ഛായഗ്രഹകനും അടങ്ങുന്ന മൂന്ന് സാങ്കേതിക പ്രവർത്തകരെ വെച്ചു മാത്രം ചിത്രീകരണം പൂർത്തിയാക്കിയ ആദ്യത്തെ സിനിമാ എന്ന പ്രത്യേകതയും ‘ചലച്ചിത്രത്തി’നുണ്ട്.

ചെരുപ്പാണ് കേന്ദ്ര കഥാപാത്രമെന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് ചിത്രത്തിന്റെ ടീസർ ഒരുക്കിയിരിക്കുന്നത്. സുദര്‍ശനന്‍ ആലപ്പിയും ചിത്രത്തില്‍ നായക വേഷങ്ങളിലെത്തുന്നുണ്ട്.നൈജീരിയക്കാരായ മോസസ് ഒയേലേരേയും, ടോസിന്‍ അന്ന ഫോലയൻ എന്നിവരും കഥാപാത്രങ്ങളാവുന്നു.

ഗഫൂർ വൈ ഇല്യാസ് തന്നെയാണ് കഥയും തിരക്കഥയും ചെയ്യുന്നത്. പ്രവാസികളുടെ കഥ പറയുന്ന ‘ചലച്ചിത്രം‘ വെറും മൂന്ന് സാങ്കേതിക പ്രവർത്തകർ മാത്രമുള്ള സിനിമയാണ്. ലോകത്ത് ഏറ്റവുംകുറവ് സാങ്കേതിക പ്രവർത്തകരെ ഉപയോഗിച്ച സിനിമ എന്നനിലയിൽ ഗിന്നസ് ബുക്കിന്റെ ലോക റെക്കോർഡ്‌ പരിഗണയിലുള്ള സിനിമയാണ് ‘ചലച്ചിത്രം‘. സിനിമയുടെ പ്രൊജക്‌ട് ഡിസൈനറായി ബാദുഷ എൻഎം വരുമ്പോൾ ടോൺസ് അലക്‌സാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ടിനു കെ തോമസ് എഡിറ്റിങ്ങും, സംഗീതം ക്രിസ്‌റ്റി ജോബിയും, ഡിസൈൻ അനുലാലും നിർവഹിക്കുന്നു. പി.ശിവപ്രസാദ് വാർത്താ പ്രചരണം നിർവഹിക്കുന്ന സിനിമ ദുബായിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ‘ചലച്ചിത്രം’ ഉടനെ പ്രേക്ഷകരിലേക്ക് എത്തുമെന്ന് അണിയറ പ്രവർത്തകർ പറയുന്നു.

“കാവല്‍ “ടീസർ റിലീസ്

0

സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി നിഥിൻ രഞ്ജിപണിക്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “കാവൽ” എന്ന ചിത്രത്തിന്റെ ഒഫിഷ്യൽ ടീസർ പുറത്തിറങ്ങി.

ഗുഡ് വിൽ എന്റർടെെയ്ൻമെന്റിന്റെ ബാനറിൽ ജോബി ജോർജ്ജ് നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ രഞ്ജി പണിക്കർ,ശങ്കർ രാമകൃഷ്ണൻ,സുരേഷ് കൃഷ്ണ,പത്മരാജ് രതീഷ്,ശ്രീജിത്ത് രവി,സാദ്ദിഖ്,രാജേഷ് ശർമ്മ,സന്തോഷ് കീഴാറ്റൂർ,കിച്ചു ടെല്ലസ്,രാജേഷ് ശർമ്മ,കണ്ണൻ രാജൻ പി ദേവ്,ചാലി പാല,അരിസ്റ്റോ സുരേഷ്,ഇവാൻ അനിൽ,റേയ്ച്ചൽ ഡേവിഡ്,മുത്തുമണി,അഞ്ജലി നായർ,അനിത നായർ,പൗളി വത്സൻ,അംബിക മോഹൻ,ശാന്ത കുമാരി,ബേബി പാർത്ഥവി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

ഛായാഗ്രഹണം നിഖിൽ എസ് പ്രവീൺ നിർവ്വഹിക്കുന്നു.ബി കെ ഹരി നാരായണന്റെ വരികൾക്ക് രഞ്ജിൻ രാജ് സംഗീതം പകരുന്നു.എഡിറ്റർ-മൻസൂർ മുത്തൂട്ടി.പ്രൊഡക്ഷൻ കൺട്രോളർ-സഞ്ജയ് പടിയൂർ,കല-ദിലീപ് നാഥ്,മേക്കപ്പ്-പ്രദീപ് രംഗൻ,വസ്ത്രാലങ്കാരം-നിസ്സാർ റഹ്മത്ത്,സ്റ്റിൽസ്-മോഹൻ സുരഭി,പരസ്യകല-ഒാൾഡ് മോങ്ക്സ്,ഓഡിയോഗ്രാഫി-രാജാകൃഷ്ണൻ,സൗണ്ട് ഡിസൈൻ-അരുൺ എസ് മണി,വിഷ്ണു വി സി,ചീഫ് അസോസിയേറ്റ് ഡയറക്ടർ-സനൽ വി ദേവൻ,സ്യമന്തക് പ്രദീപ്,അസോസിയേറ്റ് ഡയറക്ടർ-രഞ്ജിത്ത് മോഹൻ,അസിസ്റ്റന്റ് ഡയറക്ടർ-മൃണാളിനി ഗാന്ധി,സന്തോഷ്,ജഗൻ ഷാജി കൈലാഷ്,വിനേശ് പെരിക്കാട്,ഗോകുൽ,ആക്ഷൻ-സുപ്രീം സുന്ദർ,മാഫിയ ശശി,റൺ രവി,പ്രൊഡക്സ്ൻ എക്സിക്യൂട്ടീവ്-പൗലോസ് കുറുമറ്റം,പ്രൊഡക്ഷൻ മാനേജർ-വിനു കൃഷ്ണൻ,അഭിലാഷ് പൈങ്കോട്,ജിനു,മിഥുൻ കൊടുങ്ങല്ലൂർ.

ഹെെറേഞ്ച് പശ്ചാത്തലത്തിൽ രണ്ടു കാലഘട്ടത്തിന്റെ കഥ ദൃശ്യവൽക്കരിക്കുന്ന “കാവൽ” എന്ന ആക്ഷൻ ഫാമിലി ഡ്രാമ ചിത്രം നവംബർ 25-ന് ഗുഡ് വിൽ എന്റർടൈൻമെന്റ്സ് റിലീസ് തിയ്യറ്ററുകളിലെത്തിക്കുന്നു.വാർത്ത പ്രചരണം-എ എസ് ദിനേശ്.