HomeMoviesപൊന്നിയിൻ സെൽവനിൽ ആദിത്യ കരികാല ചോളനായി വിക്രം, ക്യാരക്ടർ ലുക്ക് പോസ്റ്റർ

പൊന്നിയിൻ സെൽവനിൽ ആദിത്യ കരികാല ചോളനായി വിക്രം, ക്യാരക്ടർ ലുക്ക് പോസ്റ്റർ

സംവിധായകൻ മണിരത്നത്തിൻ്റെ ഡ്രീം പ്രോജക്റ്റ് പൊന്നിയിൻ സെൽവൻ്റെ റിലീസിങ് തിയ്യതി പ്രഖ്യാപിച്ചു കൊണ്ടുള്ള മോഷൻ പോസ്റ്ററിനു പിന്നാലെ നടൻ വിക്രമിൻ്റെ ക്യാരക്ടർ ലുക്ക് പോസ്റ്റർ ലൈക്കാ പ്രൊഡക്ഷൻസ് പുറത്തു വിട്ടു.ആദിത്യ കരികാല ചോളൻ എന്ന കഥാപാത്രമാണ് വിക്രമിന്. മാഡ്രാസ് ടാക്കീസും ലൈക്കാ പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിക്കുന്ന ബ്രമാണ്ട ചിത്രമായ ‘ പൊന്നിയിൻ സെൽവൻ ‘ തമിഴ്,മലയാളം തെലുങ്ക്, കന്നഡ, ഹിന്ദി, എന്നീ അഞ്ചു ഭാഷകളിലായി വരുന്ന സെപ്റ്റംബർ 30-ന് ലോകമെമ്പാടും റിലീസ് ചെയ്യും.

RELATED ARTICLES
- Advertisment -

Most Popular