HomeMoviesപൊന്നിയിൻ സെൽവനിൽധൈര്യത്തിൻ്റെ പ്രതീകമായ രാജ്ഞി കുന്ദവൈയായി തൃഷ, ക്യാരക്ടർ ലുക്ക് പോസ്റ്റർ പുറത്ത്

പൊന്നിയിൻ സെൽവനിൽ
ധൈര്യത്തിൻ്റെ പ്രതീകമായ രാജ്ഞി കുന്ദവൈയായി തൃഷ, ക്യാരക്ടർ ലുക്ക് പോസ്റ്റർ പുറത്ത്

സംവിധായകൻ മണിരത്നത്തിൻ്റെ ഡ്രീം പ്രോജക്റ്റ് ‘പൊന്നിയിൻ സെൽവനി’ ലെ നടി തൃഷയുടെ ക്യാരക്ടർ ലുക്ക് പോസ്റ്റർ ലൈക്കാ പ്രൊഡക്ഷൻസ് പുറത്തു വിട്ടു. ധൈര്യത്തിൻ്റെ പ്രതീകമായ രാജ്ഞി കുന്ദവൈ എന്ന കഥാപാത്രമാണ് തൃഷയുടേത്. മെഡ്രാസ് ടാക്കീസും ലൈക്കാ പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിക്കുന്ന ബിഗ് ബഡ്ജറ്റ് ബ്രഹ്മാണ്ഡ ചിത്രമായ ‘പൊന്നിയിൻ സെൽവൻ ‘ തമിഴ്,മലയാളം തെലുങ്ക്, കന്നഡ, ഹിന്ദി, എന്നീ അഞ്ചു ഭാഷകളിലായിട്ടാണ് എത്തുന്നത്. രണ്ടു ഭാഗങ്ങളുള്ള ചിത്രത്തിൻ്റെ ആദ്യ ഭാഗം പിഎസ്-1 (PS-1) വരുന്ന സെപ്റ്റംബർ 30-ന് ലോകമെമ്പാടും റിലീസ് ചെയ്യും. വൻ താര സന്നാഹത്തോടെ അഞ്ഞൂറ് കോടി മുതൽ മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്.

സി. കെ. അജയ്കുമാർ, പി ആർ ഒ

English Summary : Ponniyin Selvan Trisha look released

RELATED ARTICLES
- Advertisment -

Most Popular